Tuesday, March 08, 2011

ജനാധിപത്യത്തെ ശുദ്ധീകരിക്കാന്‍


ജനാധിപത്യത്തെ ശുദ്ധീകരിക്കാന്‍ എനിക്ക് തോന്നിയ ചില ആശയങ്ങള്‍ ഞാന്‍ നിങ്ങളോട് പങ്കുവെക്കുന്നു...

1. അഴിമതിയില്‍ (ചെറുതായാലും വലുതായാലും ) പ്രതി ആയവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്തം വിലക്കുക.

2. ജനപ്രതിനിധികള്‍ തങ്ങളുടെ മുഴുവന്‍ സ്വത്തുക്കളുടെയും വിശദാംശങ്ങള്‍ പുറത്ത് വിടുക.ഓരോ സാമ്പത്തിക വര്‍ഷാവസാനവും ഇത്തരത്തിലുള്ള കണക്കുകള്‍ പുറത്തു വിടുക.പിന്നീട് ഇതിനേക്കാള്‍ കൂടുതല്‍ സ്വത്തോ, വരുമാനത്തിന് ആനുപാതികം അല്ലാത്ത സമ്പാദ്യമോ  അവരില്‍ നിന്നും കണ്ടെത്തിയാല്‍ അവ സര്‍ക്കാരിലേക്ക്  കണ്ടു കെട്ടുകയും അവരെ അഴിമതിക്കാര്‍ ആയി പ്രഖ്യാപിക്കുകയും ചെയ്യുക.

3. ജനപ്രതിനിധി കള്‍ക്ക് എതിരെ ഉള്ള നിയമ നടപടികള്‍ വേഗത്തില്‍ ആക്കുക.പ്രഥമ ദ്രിഷ്ട്യാ കുറ്റകാരാണെന്ന് കണ്ടാല്‍ പോലും അവരെ ജനപ്രതിനിധി എന്ന സ്ഥാനത്തു നിന്നും  നീക്കം ചെയ്യുക.

4. ജനങ്ങളെ നേരിട്ട ബാധിക്കുന്ന വിഷയങ്ങളില്‍ (എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ ) സര്‍ക്കാര്‍ പൊതു ജനങ്ങളുടെ ഇടയില്‍ ഹിത പരിശോധന നടത്തി, ഭൂരിപക്ഷ അഭിപ്രായം വേഗത്തില്‍ നടപ്പിലാക്കുക.
5. ഇത്തരത്തിലുള്ള ഹിത പരിശോധനകള്‍ക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ ആയ ഇന്റര്‍നെറ്റ്‌ പോലുള്ള സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുക.

അക്ഷയ കേന്ദ്രങ്ങള്‍ വഴി സാധാരണക്കാരനും ഇത്തരത്തിലുള്ള ഹിത പരിശോധനകളില്‍ പങ്കെടുകാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക.

ഓരോ പൌരനും ഒരു നമ്പര്‍ എന്ന രീതിയില്‍ ഉള്ള തിരിച്ചറിയല്‍ കാര്‍ഡ്‌ കൊടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുനുണ്ടല്ലോ - ഈ നമ്പര്‍ ഹിത പരിശോധനകള്‍ക്ക് ആയി ഉപയോഗിച്ചാല്‍ ഒരു വ്യക്തി ഒരു തവണയെ വോട്ട് ചെയ്യുന്നുളൂ എന്ന് ഉറപ്പുവരുത്താന്‍ കഴിയുമല്ലോ.

6. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തിലും ജനപ്രതിനിധികളുടെത്  പോലെ സ്വത്ത്‌ വിവരം പരസ്യപ്പെടുത്തുന്നതും മറ്റും ആയ കാര്യങ്ങള്‍ പിന്തുടരുക.

സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതി തെളിഞ്ഞാല്‍ അവരെ പിരിച്ചുവിടുകയും, അതുവരെ അവര്‍ കൈപറ്റിയ ശമ്പളം സര്‍ക്കാരിലേക്ക് തിരിച്ചടപ്പിക്കുന്നതിന്നുള്ള നിയമം കൊണ്ടുവരുകയും ചെയ്യുക.

7. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍, നാമനിര്‍ദേശ പത്രികയോടൊപ്പം വ്യക്തമായ പ്രകടന പത്രികയും അധികാരികള്‍ക്ക് സമര്‍പ്പിക്കുക. തിരഞ്ഞെടുപ്പില്‍ ജയിച്ചതിനു ശേഷം ഈ പ്രകടനപത്രികയില്‍ പറഞ്ഞ നിശ്ചിത ശതമാനം കാര്യങ്ങള്‍ (60% എങ്കിലും ) നടപ്പിലാക്കാതിരുന്നാല്‍ ആ വ്യക്തിയെ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുക.

പ്രകടനപത്രികയിലെ കാര്യങ്ങള്‍ നടപ്പിലാക്കുനതില്‍ വന്‍ വീഴ്ചകള്‍ നടത്തുന്നവരെ നിശ്ചിത കാലത്തിനു ശേഷം അധികാരത്തില്‍ നിന്നും  തിരിച്ചു വിളിക്കാന്‍ ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന നിയമങ്ങള്‍ നടപ്പിലാക്കുക.

ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ മത്സരിക്കുമ്പോള്‍ നല്‍കുന്ന "മോഹന വാഗ്ദാനങ്ങള്‍" കുറയുകയും, നടപ്പിലാക്കാന്‍ കഴിയുന്ന യാഥാര്‍ത്യബോധത്തോടെ ഉള്ള കാര്യങ്ങള്‍ പ്രകടന പത്രികയില്‍ സ്ഥാനം നേടുകയും ചെയ്യും.

എന്റെ ഈ നിര്‍ദേശങ്ങളെ നിങ്ങള്‍ക്ക്  "സുന്ദരമായ നടക്കാത്ത  സ്വപ്‌നങ്ങള്‍" ആയി തോന്നിയേക്കാം...
പക്ഷെ നടക്കില്ലെന്നു കരുതിയ പല സുന്ദര സ്വപ്നങ്ങളും പ്രായോഗികമാക്കാന്‍ മനുഷ്യന് കഴിഞ്ഞിട്ടുണ്ടല്ലോ...
ചന്ദ്രനില്‍ പോയത് ഉള്‍പ്പെടെ!!!

ഈ അഭിപ്രായത്തോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പുകളും വിമര്‍ശനങ്ങളും പോസ്റ്റ്‌ ചെയ്യുക.

അഴിമതിരഹിത ഭരണവും, സത്യസന്ധര്‍ ആയ ഉദ്യോഗസ്ഥരും ഉള്ള ഒരു രാജ്യം ആയി മാറാന്‍ കഴിഞ്ഞാല്‍ ഇന്ത്യ തന്നെ ആയിരിക്കും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുക.

ഇതിനേക്കാള്‍ നല്ല പല ആശയങ്ങളും നിങ്ങള്‍ക്ക് ഉണ്ടാകും. അതും ഇവിടെ പോസ്റ്റ്‌ ചെയ്യാന്‍ അഭ്യര്‍ത്തിക്കുന്നു.

ഒരു ശാന്ത സുന്ദര വികസിത ഇന്ത്യയെ സ്വപ്നം കണ്ടുകൊണ്ട്.........

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

52 comments:

 1. തീര്‍ച്ചയായും താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു . എന്നാല്‍ ചില വിട്ടു പോയത് പൂരിപ്പിക്കുകയും ചെയ്യട്ടെ , ജനപ്രതിനിധികളുടെ അഴിമതി മാത്രമല്ല അവര്‍ സമൂഹത്തില്‍ ചെയ്യുന്നു സ്ത്രീ പീഡനം പോലുള്ള ദുഷ്പ്രവ്ര്ത്തികള്‍ക്കും തക്കതായ ശിക്ഷയും അവര്‍ അക്കാലയളവില്‍ മന്തിയായോ എം.എല്‍ എ ആയോ കൈപട്ടിയ ശമ്പളവും ,മേലില്‍ അവര്‍ക്ക് പെന്‍ഷനും അനുവദിക്കരുത് കൂടാതെ അവരെ അടുത്ത തെരഞ്ഞെടുപ്പുകളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യണം. ഇങ്ങനെ സമൂഹത്തില്‍ നടപ്പായാലെ രാഷ്ട്രീയക്കാരും സമൂഹവും നന്നാകു. ഇതിനും പുറമേ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നവര്‍ ചുരുങ്ങിയത് അടിസ്ഥാന വിദ്യാഭ്യാസം പ്ലസ്‌ 2 എന്ഗ്കിലും പാസ്‌ ആയിരിക്കണം.
  ഇങ്ങനെ ആയാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം എന്നാ വന്‍ വരുമാന മാര്‍ഗ്ഗം അടയുകയും നല്ല രാഷ്ട്രീയം നാടിനു ലഭിക്കുകയും ചെയ്യും. പിന്നെ താങ്ങള്‍ സൂചിപിച്ച പോലെ ജനങ്ങള്‍ക്ക്‌ അതാതു മന്ധലത്ത്തിലെ എം.എല്‍.എ യെ ഹിതപരിശോധന നടത്താനുള്ള അവസരം ഇടയ്ക്കിടെ നല്‍കുക അതിനു ഇന്റര്‍നെറ്റ്‌ മാധ്യമത്തിലൂടെ തെരഞ്ഞെടുപ്പു നടത്തുക .
  നമ്മുടെ ഇത്തരം ആഗ്രഹങ്ങള്‍ വിജയപ്രദം ആകാന്‍ ഒരു പക്ഷെ ഇനിയും ഒരു തലമുറ കാക്കേണ്ടി വരുമോ എന്നാ സംശയവും നിലനില്‍ക്കുന്നു .എന്തായാലും നമ്മുടെ സമൂഹത്തില്‍ ഒരു മാറ്റം അനിവാര്യമായിരിക്കുന്നു .

  ReplyDelete
 2. kollaam dr. , valare nalla nirdeshangal ...abhinandhanangal ...

  ReplyDelete
 3. ഇങ്ങനെയൊക്കെ ചിന്തിക്കുന്നു എന്നതു തന്നെ സന്തോഷകരമായ കാര്യമാണു.ഇങ്ങനെ പല ആഗ്രങ്ങളും എല്ലാർക്കും ഉണ്ടാവും നടക്കാത്ത സ്വപനങ്ങൾ ഒന്നുമല്ല ഡോക്റ്റർ..ഈജിപ്തിലെയും മറ്റുമൊക്കെ വിപ്ലവത്തിനു ഫെയ്സ് ബൂക് കാരണമായെങ്കിൽ ഈ ചർച്ച ബലപ്പെട്ടാൽ എന്തെങ്കിലും നടന്നാലോ..

  ReplyDelete
 4. വളരെ നല്ല ആലോചനയാണ് ഇത് ,
  ചിലതൊക്കെ നടപ്പിലാക്കാന്‍ പ്രയാസം ഉള്ളതാണെങ്കിലും
  ഇതൊക്കെ നമ്മള്‍ വിജരിച്ചാലും നടപ്പില്‍ വരുത്താന്‍ പറ്റും .
  ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും ഇത്തരം നിര്‍ദേശം മുന്നോട്ട് വയ്ക്കുകയും വാര്‍ഡ്‌ തലം മുതല്‍ ഇങ്ങനെ നടപ്പില്‍ വരുത്താന്‍ നിര്‍ബന്ധം പിടിച്ചാല്‍ വിജയിക്കും.
  മൂനാമത് ഒരാള്‍ ഇതൊക്കെ നടപ്പില്‍ വരുത്താന്‍ വരും എന്നു കരുതി കാത്തിരിക്കുന്നത് നല്ലതല്ല

  ReplyDelete
 5. valare nalla nirdeshangal..thankale polulla chilarenkilum engane oke chinthikunundallo..e karyangal nadapillakunna,nadapilakan nattellulla oru executive um legislative um undakatte ene namuke pradeekshiykam..

  ReplyDelete
 6. mukhya daara maadyamangalk vaarthayallathavunna janapakshath ninn chindhikunna oru paavam indiakkarante nadakkatha swapnam.ningalude daarmika roasham prakadippichathinnu aayiram baavukangal

  shafeek

  ReplyDelete
 7. ഇപ്പോള്‍ ചേട്ടന്‍ പറഞ്ഞിരിക്കുന്ന കരിയങ്ങള്‍ എല്ലാം തന്നെ നമ്മുടെ നിയമങ്ങളില്‍ ഉള്ളത് തന്നെ ആണ്..പക്ഷെ അത് ആരും അനുസരിക്കുന്നില്ല എന്ന് മാത്രം...സര്‍ക്കാര്‍ എന്ന് പറഞ്ഞാല്‍ അത് മുഴുവന്‍ ജനപ്രതിനിധികള്‍ തന്നെയാണ്...പിന്നെ നമ്മള്‍ ആര്‍ക്കാണ് പരാതി കൊടുക്കുക..സുപ്രീം കോടതിയില്‍ ചെന്നാല്‍ അവിടെയും അഴിമതി....സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതി തെളിഞ്ഞാല്‍ ആരാണ് അവരെ പിരിച്ചുവിടെണ്ടത്...സര്‍ക്കാര്‍..അപ്പോള്‍ സര്‍ക്കാരിന്റെ അഴിമതി തെളിഞ്ഞാല്‍ ആര് സര്‍ക്കാരിനെ പിരിച്ചുവിടും...ഒരു മന്ത്രിയെ പിരിച്ചു വിട്ടാല്‍ മന്ത്രിസഭ വീഴും...ഒരു സര്‍കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടാല്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കും..നമ്മുടെ നാടിന്‍റെ വിധിയാണിത്....നമുക്ക് അഞ്ചു കൊല്ലത്തില്‍ ഒരിക്കല്‍ പോയി വോട്ട് ചെയ്യാം ...മാറി മാറി

  ReplyDelete
 8. നിര്‍ദേശങ്ങളൊക്കെ കൊള്ളാം പക്ഷെ ആര് നടപ്പാക്കും ഇവയൊക്കെ?!

  ReplyDelete
 9. ബ്ലോഗ്‌ വായിച്ചു തുടങ്ങിയപ്പോള്‍ തോന്നിയ "എത്ര നല്ല നടക്കാത്ത സ്വപ്നം" എന്ന മോഹന്‍ലാല്‍ വാചകം താങ്കള്‍ തന്നെ പകര്‍ത്തി വെച്ചിരിക്കുന്നു. സുപ്രീം കോടതി അഴിമതിക്ക് കഠിനത്തടവ് വിധിച്ച ആള്‍ക്ക് സ്വീകരണം നല്‍കിയത് മഹാത്മാ ഗാന്ധിയുടെ പാര്‍ടിയുടെ നേതൃത്വത്തില്‍ . ഇവര്‍ തന്നെയാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണം നടത്താനും നേതൃത്വം നല്‍കുന്നത്. ഇവരാണോ ഇത്തരം നിയമ നിര്‍മാണം നടത്തുന്നത്? കോണ്ഗ്രസ്സിന്റെതല്ലെങ്കില്‍ പിന്നെ വരാവുന്നത് BJP നേതൃത്വമാണ്. അവര്‍ കുറച്ചു കാലം ഭരിച്ചപ്പോള്‍ ശവപ്പെട്ടി വാങ്ങുന്നതില്‍ പോലും അഴിമതി നടക്കുന്നത് നമുക്ക് കാണാനായി. പിന്നെയുള്ള ചെറിയ പ്രതീക്ഷ നാളെ ഇടതു പാര്‍ടികള്‍ വന്നെങ്കിലോ എന്നുള്ളതാണ്. അവര്‍ ആയാലും ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട എന്നാണ് കഴിഞ്ഞ UAP ഭരണം താങ്ങി നിറുത്തിയിരുന്ന കാലത്ത് അവര്‍ തെളിയിച്ചിട്ടുള്ളത്. പാവങ്ങളുടെ പാര്‍ട്ടി എന്ന് രാവും പകലും അവകാശപ്പെടുന്ന അവരുടെ സഹായത്തോടെയാണ് അന്നത്തെ UPA സര്‍ക്കാര്‍ അമേരിക്കയുടെ ആവശ്യപ്രകാരം ഇംഗ്ലീഷ് മരുന്നുകള്‍ക്ക് പേറ്റന്റ് നിയമം പസാക്കിയെടുത്തത്. അതോടെ ഈ നാട്ടില്‍ ചുരുങ്ങിയ വിലയില്‍ കിട്ടിയിരുന്ന മരുന്നുകള്‍ക്ക് വന്‍ വില നല്‍കേണ്ട അവസ്ഥ വന്നു. ആഫ്രിക്കയില്‍ അടക്കമുള്ള പല ദരിദ്ര രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്നും മരുന്ന് കയറ്റി അയച്ചിരുന്നു. ഇപ്പോള്‍ അവരുടെ അവസ്ഥയും പരിതാപകരം തന്നെ.

  താങ്കള്‍ പറയുന്നതിനോട് അടുത്തു നില്‍ക്കുന്ന കുറെ നിയമങ്ങള്‍ ഇപ്പോഴും നമുക്കുണ്ട്. അതൊക്കെ എങ്ങിനെ പാലിക്കപ്പെടുന്നു എന്ന് ശ്രദ്ധിച്ചാല്‍ അറിയാം ഇവിടെ എന്തൊക്കെ എത്രത്തോളം നടക്കും എന്ന്‌. സങ്കടത്തോടെ പറയട്ടെ, താങ്കളുടേത് ഒരു യൂടോപ്യന്‍ സ്വപ്നമാനെന്നാണ് എന്റെ വിനീതമായ അഭിപ്രായം.

  ReplyDelete
 10. @Pathfinder (A.B.K. Mandayi),
  സ്വാഗതാര്‍ഹമായ നിര്‍ദേശങ്ങള്‍... നന്ദി..

  ReplyDelete
 11. @അബ്ദുൽ കെബീർ,
  അത്തരത്തില്‍ ഉള്ള ഒരു ശുഭാപ്തി വിശ്വാസം ആണ് നമുക്ക്‌ വേണ്ടത്.നന്ദി. പലര്‍ക്കും ഇല്ലാതെ പോകുന്നതും ആ ശുഭാപ്തി വിശ്വാസം ആണ്....

  ReplyDelete
 12. @കുന്നെക്കാടന്‍ ,
  അതെ.. അടിത്തട്ടില്‍ നിന്നാണ് ഇത്തരം മാറ്റങ്ങള്‍ മുകളിലേക്ക് പോകേണ്ടത്.
  മറ്റുള്ളവരില്‍ നിന്നും നാം പ്രതീക്ഷിക്കുനതിനു മുന്‍പ്‌, നാം തന്നെ ആണ് മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിക്കേണ്ടത്.താങ്കളുടെ വാക്കുകളോട് പൂര്‍ണമായും യോജിക്കുന്നു...

  ReplyDelete
 13. @ vinu,
  ഞാന്‍ പറഞ്ഞതില്‍ പലതും നമ്മുടെ നിയമങ്ങളില്‍ ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
  ഞാന്‍ എഴുതിയ 1 മുതല്‍ 7 വരെ ഉള്ളവയില്‍ ഒന്നുപോലും ഇപ്പോള്‍ നിയമായി ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അവയോട് അടുത്ത് നില്‍ക്കുന്ന നിയമങ്ങള്‍ ഉണ്ടായേക്കാം.എന്നാല്‍ ഇത്തരം കര്‍ശന നിയമങ്ങള്‍ ആണ് നമുക്ക്‌ വേണ്ടത്.

  ReplyDelete
 14. @തെച്ചിക്കോടന്‍,
  നാം ഓരോരുത്തരും അഥവാ പൊതുജനം തന്നെ ആണ് ഇതിന് ശ്രമിക്കേണ്ടത്...

  ReplyDelete
 15. @MKM Ashraff,
  ഒരു ദിവസം കൊണ്ടോ ഒരു പോസ്റ്റ്‌ കൊണ്ടോ എല്ലാം മാറ്റിമറിക്കാം എന്ന തെറ്റിധാരണ ഒന്നും എനിക്കില്ല.
  എല്ലാറ്റിനും സമയം എടുക്കും. നമ്മള്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല എന്ന വിശ്വാസം സ്വാതന്ത്രസമരത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി ഇറങ്ങിയവര്‍ക്ക് ഉണ്ടാവുകയും അവര്‍ നിഷ്ക്രിയര്‍ ആയി ഇരിക്കുകയും ചെയ്യുകയായിരുന്നെങ്കില്‍ നമ്മുടെ ഭാരതം സ്വതന്ത്രം ആവുമായിരുന്നോ?
  സ്വാതന്ത്ര സമരത്തിനു വേണ്ടി നാം നടത്തിയ ശ്രമങ്ങളുടെ പകുതി അധ്വാനം ഉണ്ടെകില്‍ ഇക്കാര്യം നടക്കില്ലേ??
  ആത്മവിശ്വാസരാഹിത്യം അല്ലെ നമ്മുടെ ഏറ്റവും വലിയ പ്രശ്നം?

  ReplyDelete
 16. അബ്സാര്‍ ഭായ്.. നല്ല ചിന്തകള്‍... എല്ലാ ആശംസകളും :)

  ReplyDelete
 17. നല്ല കാര്യം തന്നെ പക്ഷെ പൂച്ചക്ക് ആര് മണികെട്ടും എല്ലാര്ക്കും അവനവന്റെ പാര്‍ട്ടി. അത്രേ ഉള്ളൂ . എന്നാലും നമുക്ക്‌ ശ്രമിക്കാം. സ്വയം നന്നാകാത്ത ഒരു ജനതയെ ദൈവം മാറ്റുകയില്ല

  ReplyDelete
 18. "സ്വയം നന്നാകാത്ത ഒരു ജനതയെ ദൈവം മാറ്റുകയില്ല..."
  അതാണ്‌ വാസ്തവം....

  ReplyDelete
 19. എല്ലാം നല്ല ആശയം, നടപ്പിലാക്കാന്‍ നട്ടെല്ലുള്ള ഒരു ഇന്ത്യന്‍ പ്രസിടെന്റ്റ് നമുക്ക് വേണം .....ആദ്യം ഇവിടുത്തെ സര്‍വീസ് സങ്ങടനെ കളെയല്ലാം പിരിച്ചു വിടണം....

  ReplyDelete
 20. ഭരണ രംഗത്ത് ഉള്ളവര്‍ക്ക്‌ (പാര്‍ട്ടികള്‍ പ്രത്യേകിച്ചും മുന്നണിയില്‍) ഇച്ഛാശക്തി ഇല്ല എന്നത് നല്ല നിര്‍ദേശങ്ങള്‍ എവിടെ നിന്ന് വന്നാലും നടപ്പിലാക്കാന്‍ കഴിയില്ല എന്നത് തുണി ഉരിഞ്ഞ സത്യം.

  വോട്ട് എന്ന് പറഞ്ഞു നാം ഉപയോഗിക്കുന്ന ആയുധം മൊത്തമായും ചില്ലറയായും പ്രലോഭാനങ്ങളിലൂടെയും രാഷ്ട്രീയ കച്ചവടക്കാര്‍ തട്ടിയെടുക്കുന്നു എന്നതും സത്യം. വേലി തന്നെ വിള തിന്നുന്നു എന്ന് വേണം നാം തിരഞ്ഞെടുത്ത്‌ ഭരിക്കാന്‍ പറഞ്ഞയക്കുന്നവരുടെ അഴിമതിയെ കുറിച്ച് പറയാന്‍.

  അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥന്മാരെയും പരസ്യമായി കഴുവിലെറ്റുവാന്‍ ജനത്തിന്നു എന്ന് കഴിയുന്നുവോ അന്ന് നമ്മുടെ രാജ്യത്തു ജനാധിപത്യം ഏറെക്കുറെ ശുദ്ധികരിക്കപ്പെടും. മാതൃകാപരമായ ശിക്ഷ നല്‍കുമ്പോള്‍ കിരാതം എന്ന് പറയരുതു അബ്സാര്‍ സാര്‍. ഇവന്മാര്‍ രാജ്യ ദ്രോഹികള്‍ ആണ്.

  നിങ്ങളെ പോലുള്ളവര്‍ ഇങ്ങനെയൊക്കെ പോസ്റ്റ്‌ അടിക്കുന്നുവെന്നത് തന്നെ ജനാധിപത്യശുദ്ധീകരണത്തിന്റെ ആദ്യ പടിയാ.നന്നായിട്ടുണ്ട്.

  എല്ലാ വിപ്ലവ അഭിവാദ്യങ്ങളും

  ReplyDelete
 21. these suggestions are being raised by so many intellectuals is various times. but till now it has not included in the concept of democracy anywhere in the world. It remains as a mere suggestions. This stigma is indeed the main problems of modern theories like democracy, secularism, nation state etc., flexibility to adopt the needs of the period.
  Democracy should be the platform for all people to participate his own countries political affairs. But today democracy has divided people into two, politician and common man. Here again coming a class struggle in Marx word. It is not a new antithesis but it is an inherent evil of democracy. the first reformation should start from this theoretical aspect.

  Indian republic from its inception is a 'democratical oligarchy'. It is the rule of some prominent families of Indian society such as Gandhi, Patel, Chouhan, Gowda, Hooda, Rao, Yadav etc. there should be a provision that the candidate who are willing to contest the election should not be a person who had contested once in the period of atleast 4 elections and a family member of existing representatives'.

  ReplyDelete
 22. ജനാധിപത്യത്തെ ശുദ്ധീകരിക്കാന്‍ ചില ആശയങ്ങള്‍ അവതരിപിചിരികുന്നത് വളരെ നന്നായിരിക്കുന്നു....!
  ഇനി ലോക ജനാധിപത്യത്തെ ശുധീകരികാന്‍ വല്ല മാര്‍ഗങ്ങളുമുണ്ടോ.......!

  ReplyDelete
 23. ഇക്കാര്യങ്ങള്‍ "ലോക ജനാതിപത്യാടിസ്ഥാനത്തില്‍" നടപ്പിലാക്കിയാല്‍ മതി...:)

  ReplyDelete
 24. ജനാധിപത്യത്തിലെ അപചയങ്ങള്‍ ഓരോന്നും ദുഖത്തോടെ നോക്കി കാണുന്ന വലിയ വിഭാഗം ജനങ്ങള്‍ --ആഗ്രഹിക്കുന്നതും - കൊതിക്കുന്നതും - പൂര്‍ണ തോതിലുള്ള പരിഷ്കാരങ്ങളെ തന്നെയാണ് ----പരിപാപനമായ ജനാധിപത്യ വ്യവസ്ഥിതികളെ മൃഗീയമായി ചൂഷണം ചെയ്യുന്ന ആധുനിക ലിബറല്‍ മാഫിയ്ക്ക് മുന്നില്‍ നാം പരാജയപ്പെടുന്ന ഓരോ ഘടകതെയും ഒന്ന് പുനര്ചിന്തക്ക് വിധേയമാക്കേണ്ട സമയമായി എന്നു തോന്നുന്നു ----കാലം മനുഷ്യന്റെ സ്വാഭാവിക ചിന്തക്ക് മീതെ അടിച്ചേല്‍പ്പിക്കുന്ന യാന്ത്രികത ജന്മപപമായി മാത്രം കാണാതെ --ഉയര്തെഴെന്നെല്‍പ്പിന്റെ ---പ്രതികരണത്തിന്റെ യഥാര്‍ത്ഥ വഴിയില്‍ നിന്ന് മലയാളി തെന്നി മാറി എന്നതാണ് സത്യം ----കംബോലവല്‍ക്കപ്പെടുന്ന സ്ത്രീപീടനങ്ങള്‍ --പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹം -- കൂട്ടില്‍ അടക്കപ്പെട്ട നീതിന്യായ വ്യവസ്ഥിതി ---പിന്നെ ആഗോള വല്‍കൃത സമൂഹത്തെ മാത്രം ഉള്‍കൊള്ളാന്‍ ധ്രിതികനിക്കുന്ന മാധ്യമ മേകല --എല്ലാം സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളി വിടുന്നു എങ്കില്‍ ------അത് പോലെ തന്നെ ദേശസാല്കരിച്ച അഴിമതി ഭരണ കൂടങ്ങളും -എല്ലാം നമ്മെ തേടിയെത്തുന്ന ചോദ്യങ്ങള്‍ പലതാണ് ----

  ReplyDelete
 25. Dear Dr. Absar
  Pls read the posts in http://janasamaksham.blogspot.com/

  ReplyDelete
 26. ഞാന്‍ പൂര്‍ണ്ണമായി ചേരുന്നതോടൊപ്പം നമ്മുടെ നാടിനു ഗുണകരമാകുമെന്ന് തോന്നുന്ന ആശയങ്ങള്‍ കൂടി പംഗ് വയ്ക്കുന്നു;

  1) സംസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ മുഴുവന്‍ വെളിച്ചവും, ക്യാമറയും ഒപ്പം സായുധരായ പോലീസുകാരെയും സജ്ജരാക്കുക.
  2) കേരളത്തിനകത്തും പുറത്തും വിനോദം, പഠിത്തം, ജോലി ഇവയ്ക്കായി പോകുന്നവര്‍ ഒരു മാസം മുന്‍പ് തന്നെ ബന്ദപ്പെട്ട അധികാരികളെ അറിയിയ്ക്കുകയും അവര്‍ അന്വാഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം പോകുകയും ചെയ്യുക.
  3) പഠിത്തം, ജോലി ഇവയില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവര്‍ ഓരോ ആഴചയും അധികാരികളുമായി ബന്ദപ്പെടുകയും വേണം.
  4) വിനോധങ്ങള്‍ക്കായി വന്ന്‍ പോകുന്നവര്‍ സ്ഥലങ്ങളും,തങ്ങുന്ന സമയ വിവരവും ബന്ധപ്പെട്ട അധികാരികളെ അറിയിയ്ക്കുന്നത് ഒരു പരിധിവരെ അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായകമാകും.
  5) ഏതു വിഭാഗത്തിലായാലും അഴിമതി നടത്തുന്നവരെ ജോലിയില്‍ നിന്നും ഒഴിവാക്കി അവരുടെ പാസ്പോര്‍ട്ട്, സര്‍ടിഫിക്കറ്റ് മുതലായവ റദ്ദു ചെയ്യുകയും, ഒപ്പം നല്ല അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കുക.
  6) പൊതു മുതലുകള്‍ നശിപ്പിയ്ക്കുന്നവര്‍ക്ക് യാതൊരുവിധ നിയമസഹായവും നല്‍കാന്‍ പാടില്ല എത്ര ഉന്നതനായാല്‍ക്കൂടി.
  7) കള്ളപ്പണം പിടിച്ചെടുക്കുന്നതോടൊപ്പം അത് നാടിന്റെ വികസനത്തിനായി ഉപയോഗിയ്ക്കുക.
  8) ആദിവാസികള്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും മതിയായ വിദ്യാഭ്യാസം, സംരക്ഷണം, ആവാസ വ്യവസ്ഥയും ഉറപ്പ് വരുത്തി മനുഷ്യരായി കാണുക.
  9) ആരാധനാലയങ്ങള്‍ക്കും, വിദ്യാലയങ്ങള്‍ക്കും മതിയായ സംരക്ഷണം നല്‍കുന്നതിനൊപ്പം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ലഹരി സ്ഥാപനങ്ങള്‍ ഒഴിവാക്കുക.
  10) പ്രകൃതി വിഭവങ്ങളായ ജലം, വായു, മരങ്ങള്‍ ഇവയെ സംരക്ഷിച്ചു കൊണ്ടുള്ള വികസന നടപടികള്‍ക്ക് മുന്‍ തൂക്കം നല്‍കുക.

  വായിച്ചു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തു

  ReplyDelete
  Replies
  1. വളരെ നല്ല നി൪ദ്ദേശം ഞാ൯ പ൯താങ്ങുന്നു.അബ്സ൪ സാറിനും അഭിനന്ദനം...

   Delete
 27. @ Mahesh,
  സ്വാഗതാര്‍ഹമായ നിര്‍ദേശങ്ങള്‍ക്ക് നന്ദി...

  ReplyDelete
 28. എനിക്കും കുറച്ച്‌ അഭിപ്രായങ്ങള്‍ ഉണ്ട്.. രാഷ്ട്രീയക്കാര്‍ മാത്രം വിചാരിച്ചാല്‍ നമ്മുടെ നാട്ടില്‍ ഒന്നും നടക്കില്ല.. അതിന് ഓരോ ഗവണ്മെന്റ് ജീവനക്കാരനും നന്നാവണം.. അതിന് എല്ലാ ഗവണ്മെന്റ് ഓഫീസിലും, ചെക്ക്‌ പോസ്റ്റുകളിലും ക്യാമറ വെക്കണം. കൈകൂലി,അഴിമതി എന്നീ കുറ്റങ്ങള്‍ നടത്തുന്ന എല്ലാ ഉദ്യോഗസ്ഥരെയും ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും അഴിമതി നടത്തിയെങ്കില്‍ അത്രയും പൈസ അവരില്‍ നിന്നും ഈടാക്കുകയും വേണം.. പിരിച്ചു വിടുന്ന ഒഴിവുകളിലേക്ക് നല്ല ചെറുപ്പക്കാരെ പി.എസ്.സി. വഴി നിയമിക്കുക.. ഇപ്പോഴത്തെ നിയമങ്ങളില്‍ അഴിമതിക്കും, കൈക്കൂലിക്കും എന്തിനു കൊലപാതകത്തിന് വരെ കൂടി പോയാല്‍ ഒന്നോ രണ്ടോ കൊള്ളാം ജയില്‍ ശിക്ഷ,, ഈ നിയമങ്ങള്‍ എല്ലാം തിരുത്തണം.. വളരെ ശക്തവും കഠിനവും ആയ നിയമങ്ങള്‍ കൊണ്ട് വരണം..

  ReplyDelete
 29. എന്റെ ഒരു നിര്‍ദേശം പറയട്ടെ....നിഷേധ വോട്ട് ചെയ്യാന്‍ അവസരം വേണം.....മത്സരിക്കുന്ന ഒരു വ്യക്തിയും അന്ഗീകരികുന്നില്ലെങ്ങില്‍ നിഷേധ വോട്ട് ചെയ്യാന്‍ കൂടുതല്‍ നിഷേധ വോട്ടുകള്‍ ഉണ്ടെങ്കില്‍ ആ വോടിംഗ് ഫലം റദ്ദ് ചെയ്യണം,ഒപ്പം മത്സരിച്ചവര്‍ക്ക് കുറച്ച കാലം തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്ക് ഏര്‍പെടുത്തുകയും വേണം......എപ്പടി?

  ReplyDelete
 30. നല്ല നിര്‍ദേശം കാന്താരീ.നിഷേദ ബട്ടന്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ജയിക്കുന്ന കാഴ്ച നമുക്ക്‌ സ്ഥിരമായി കാണേണ്ടി വരും. നല്ല നിര്‍ദേശത്തിനു ഒരിക്കല്‍ക്കൂടി നന്ദി.

  ReplyDelete
 31. Azimathi kare Kalthurungil adakkuka,,,, Kal Thurungil adacha shesahm avarkku maravi rogam varathirikkan aadyamme marunnu kodukkuka.....Irumbu Rogam Varathe erikkan num sradikkuka....

  ReplyDelete
 32. രാഷ്ട്ര സേവനം എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് ഈ കാലത്ത് ഉള്ള നേതാക്കന്മാര്‍ക്ക്‌ എത്തിപ്പെടാന്‍ കഴിയും എന്ന വിശ്വാസം എനിക്കില്ല. അങ്ങിനെ എത്തിപ്പെടണമെങ്കില്‍ ആദ്യം വേണ്ടത്‌ താന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ നേതാക്കന്മാര്‍ തെറ്റ് ചെയ്‌താല്‍ അവരെ ന്യായികരിക്കാന്‍ ശ്രമിക്കാതെ തള്ളിപറയാന്‍ തയ്യാറുള്ള അണികള്‍ ഉണ്ടാവണം . സ്വന്തം നേതാവിന്റെ കൊള്ളരുതായ്മകളെ ന്യായീകരിക്കാന്‍ എതിര്‍ കക്ഷികളിലെ നേതാക്കന്മാരുടെ തെറ്റുകളെ ചൂണ്ടി കാണിക്കുകയാണ് ഇന്ന് മിക്കവാറും അണികള്‍.

  "ആ പാര്‍ട്ടിക്കാരനും തെറ്റ് ചെയ്തിട്ടില്ലേ പിന്നെ എന്തിനാ ഞങ്ങളുടെ പാര്‍ട്ടിയുടെ തെറ്റ് വിളിച്ചു പറയുന്നത് "എന്ന അണികളുടെ നിലപാട് ആദ്യം മാറ്റണം. ഈ നിലപാട് ഉള്ള അണികള്‍ ഉള്ളിടത്തോളം നേതാക്കന്മാര്‍ പൊതുജനത്തെ ചൂഷണം ചെയ്തു കൊണ്ടിരിക്കും....

  ReplyDelete
 33. നമുക്ക് ഇതൊരു പ്രകടന പത്ത്രികയക്കി അടുത്ത തിരഞ്ഞെടുപ്പില്‍ ടോക്ടറെ മത്സരിപ്പിച്ചലൊ?

  ReplyDelete
  Replies
  1. ഹഹ...
   ആ ഒരു പേര് കൂടിയേ ഇനി കിട്ടാനുള്ളൂ.....
   ഞാന്‍ നിന്നാല്‍ കെട്ടി വെച്ച കാശ് പോലും ഗോവിന്ദ ആവും....
   ഞമ്മള് ഇങ്ങനെ ബ്ലോഗി ബ്ലോഗി ജീവിച്ചോട്ടെ...:)

   Delete
 34. എല്ലാം നടപ്പാക്കാന്‍ നിങ്ങള്‍ക്കും എനിക്കും കഴിയില്ല എന്ന ഉത്തമ ബോധം ഉള്ളത് കൊണ്ട് ചിലതെങ്കിലും ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും രാജ്യത്തിന്റെ സമ്രിദിക്കും വേണ്ടി നടപ്പായാല്‍ ഞാനും സന്തോഷിക്കുമായിരുന്നു ! ജനാധിപത്യത്തിലെ പരാജയങ്ങളും വിജയത്തെ പോലെ വില ഏറിയതും ജനാധിപത്യത്തിന്റെ ശക്തിപ്പെടുത്താന്‍ ഉതകുന്നതും ആയിരുന്നു ഇനിയും അങ്ങനെ ആവും എന്നു നമുക്ക് പ്രത്യാശിക്കാം ! അഴിമതിക്കും സ്വജനപക്ഷ പാതതിനും സ്വെച്ചധിപത്യതിനും എതിരെ വിപ്ലവം നടത്തിയവര്‍ പോലും നമുക്ക് മുന്നില്‍ അരാചകത്വം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍; കുറ്റപ്പെടുതലിന്റെ ആഴം കുറക്കുന്നത് എപ്പോഴും ഗുണം ചെയ്യും !

  ReplyDelete
 35. Sureshan PayyarattaThursday, April 19, 2012

  അബ്സര്‍ ജനതിപത്യത്തെ ശുധികരിക്കാന്‍ എന്ന ബ്ലോഗു നിര്‍ദേശങ്ങള്‍ വളരെ നല്ലത് . പക്ഷെ ഒരു പ്രതീക്ഷയും വേണ്ട ഇത് നടപ്പില്‍ വരും എന്നതിന്- കാരണം ഇത് നട്പ്പില്ലക്കെണ്ടാവര്‍ ഇതില്ലാത്ത വ്യവസ്ഥയുടെ ഏറ്റവും വലിയ ഗുനബോക്താക്കള്‍ ആണ് എന്നത് തന്നെ. കുറ്റവാളികളോട് സ്വയം കഴുത്തറക്കാന്‍ പറയുന്നതിനു തുല്ല്യമാണ് ഈ നിര്‍ദേശങ്ങള്‍.

  ReplyDelete
 36. ഈ നിർദ്ദേശങ്ങളോട് പൂർണ്ണമായും യോജിക്കുന്നു.
  മറ്റൊന്ന് പറയാനുള്ളത് ഉദ്യോഗസ്ഥ അഴിമതിയാണ്. ഇവരെയും ഇതുപോലെ വെറും പ്രഹസനം മാത്രമാവുന്ന അന്വേഷണം സസ്പൻഷൻ എന്നൊക്കെയുള്ള പല്ലവി മാറ്റി അധികാരദുർവിനിയോഗം നടത്തുന്നവനെ ഡിസ്മിസ് ചെയ്യണം.
  നല്ല ചിന്തകൾക്ക് ആശംസകള്...ഇതൊക്കെ പ്രാവർത്തികമാവുന്ന ഒരു കാലം വരുമെന്ന് പ്രത്യാസിക്കാം.

  ReplyDelete
 37. നല്ല നിര്‍ദ്ദേശങ്ങള്‍ ..ഇതോടൊപ്പം ഒരു രാഷ്ട്രീയ നേതാവിന് രണ്ടില്‍ കൂടുതല്‍ പ്രാവശ്യം ഒരേ സ്ഥാനം വഹിക്കാന്‍ പാടില്ല എന്ന് ഭരണഘടനാ ഭേദഗതിയും ഉണ്ടാവണം ..ഉദ്യോഗത്തിലെന്നപോലെ "performance evaluation" ജനപ്രധിനിധികള്‍ക്കും വേണം

  ReplyDelete
 38. Dear ALL,
  I have read all the Comments..then my simple question is how many of you are ready to be a Responsible Citizen?.
  A Responsible Citizen is those who obey the rules and regulations of government.
  A R C will never violate traffic rules.
  A R C will never bribe to any body for service.
  A R C always vigilant against corruption ...
  A Responsible citizen never throw waste on roads .
  He will never Spite on roads. etc

  Think about yourself ...R U a Responsible Citizen .

  Basic building block of a ideal society is Responsible Citizen/Individual.

  ReplyDelete
  Replies
  1. വളരെ പ്രസക്തമായ ചിന്തകള്‍ തന്നെയാണ് നിങ്ങള്‍ പങ്കുവെച്ചത്.
   സ്വയം സംസ്കരണം ഈ വിഷയത്തില്‍ ആവശ്യം തന്നെയാണ്.

   Delete
  2. Dear Absar,
   Thanks for ur reply . I hope u can do too much on this issue . Please write about this and educate ur followers , friends etc..

   wishing u all the best .....

   Delete
 39. ഇത്തരം ചിന്തകള്‍ ജനത്തിനിടയില്‍
  പരന്നൊഴുകട്ടെ ....കൂട്ടത്തില്‍ ഓരോ വ്യക്തിയും
  തീരുമാനിക്കണം അര്‍ഹതയില്ലാത്തത് തനിക്ക്
  വേണ്ടായെന്ന് ,എങ്കില്‍ മാത്രമേ നന്മയുടെ തിരി
  നാളങ്ങളെ കണ്ടത്താനും തിരഞ്ഞെടുക്കാനും കഴിയു ...അഭിനന്ദനങ്ങള്‍ .

  ReplyDelete
 40. നല്ല നിര്‍ദേശങ്ങള്‍.. പക്ഷെ ഇതൊക്കോ വരുമോ എന്തോ.... :/

  ReplyDelete
 41. പ്രിയപ്പെട്ട ഡോക്ടര്‍ സാര്‍,
  വളരെ നല്ല ആശയങ്ങള്‍
  നടപ്പിലാവട്ടെ ഇതെല്ലാം
  ആശംസകള്‍ !
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 42. പ്രിയപ്പെട്ട ഡോക്ടര്‍ സാര്‍,
  വളരെ നല്ല ആശയങ്ങള്‍
  നടപ്പിലാവട്ടെ ഇതെല്ലാം
  ആശംസകള്‍ !
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 43. കിടിലൻ Suggestions , ഇങ്ങനയൊക്കെ കൊണ്ടു വന്നാൽ കുറച്ചെങ്കിലും നന്നാവും , പക്ഷെ പ്രശ്നം എവിടെയാണ് എന്ന് വെച്ച ,ചെറ്റ പാർട്ടി അണികളുണ്ടല്ലോ , ക്യാഷ് കിട്ടിയ നേതാവ് പറയുന്ന എന്തു തൊട്ടിത്തരത്തിനും ഇറങ്ങുന്നവന്മാരു . അവന്മാര് നേതാക്കന്മാർക് വേണ്ടി സമരോം ഹർത്താലും ഒക്കെ നടത്തി നാടങ്ങു കുട്ടിച്ചോറാകും , ആദ്യം ജനങ്ങളെ ബുദ്ധിമുട്ടിച്ചോണ്ടുള്ള ഹർത്താലും , റോഡിലൂടെ ഉള്ള ജാഥയും സമരവും ഒക്കെ നിർത്തിക്കണം

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....