Monday, February 21, 2011

പാത്തുമ്മ നാട്ടിലെത്തി


പാത്തുമ്മ നാട്ടിലേക്ക്‌ പുറപ്പെടാനായി വീമാനത്താവളത്തില്‍ എത്തി.

പാത്തുമ്മയുടെ മുഖത്തെ വിഷമം കണ്ടപ്പോള്‍ പോക്കര്‍ക്ക പറഞ്ഞു.
"ന്റെ  മുത്തേ, ജ്ജ് ബെഷമിക്കല്ലേ... ജ്ജ് ബെഷമിച്ചാല് മ്മടെ നെഞ്ച്  തകരും.”

പോക്കര്‍ക്കയുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ പാത്തുമ്മ വിഷമം ഒന്ന് കൂടി കൂട്ടി അഭിനയിച്ചു...
‘പോക്കരുടെ നെഞ്ച് തകരുന്നെങ്കില്‍ തകരട്ടെ....’

പറഞ്ഞതില്‍ നിന്നും 94 മണിക്കൂര്‍ വൈകി പാത്തുമ്മാക്ക് പുറപ്പെടാന്‍ ഉള്ള എയര്‍ ഇന്ത്യയുടെ വിമാനം ദുബായിയില്‍ ലാന്‍ഡ്‌ ചെയ്തു.

പാത്തുമ്മ വിമാനത്തില്‍ കയറി.

വിമാനത്തിന്റെ കിളി വിസില്‍ അടിച്ച് പുറപ്പെടാനുള്ള നിര്‍ദേശം പൈലറ്റിനു നല്‍കി.

പൈലറ്റ് വിമാനം സ്റ്റാര്‍ട്ട്‌ ആക്കാന്‍ നോക്കിയപ്പോള്‍ വിമാനം സ്റ്റാര്‍ട്ട്‌ ആകുന്നില്ലാ.

“നോക്കി നില്‍ക്കാതെ ഇറങ്ങി തള്ളടാ....” പൈലറ്റ് കിളിയോട് ഒച്ചയിട്ടു.


കിളി പുറത്തിറങ്ങി എയര്‍ പോര്‍ട്ടിലെ കുറച്ചു ജോലിക്കാരേയും വിളിച്ച് വിമാനം തള്ളി സ്റ്റാര്‍ട്ട്‌ ആക്കി.

ഓടി വന്ന്  വിമാനത്തിലേക്ക് ചാടി കയറി.
വാതില്‍ അടച്ചു.
ആകാശത്ത് വെച്ച് വാതില്‍ തുറക്കാതിരിക്കാനായി കയര്‍ കൊണ്ട് കെട്ടി.
ശേഷം ഇരട്ട വിസില്‍ അടിച്ചു.

വിമാനം ആകാശത്തേക്ക് കുതിച്ചു.
മന്ദം മന്ദം പറന്നുയര്‍ന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി!!!

വിമാനം ആകാശത്ത് എത്തിയപ്പോഴാണ് പാത്തുമ്മ തന്റെ മകന്‍ വാങ്ങാന്‍ പറഞ്ഞ മൊബൈല്‍ ഫോണിന്റെ കാര്യം ഓര്‍ത്തത്.
"പടച്ചോനേ.... ന്റെ ചെക്കന്‍ ഷുകൂറിന്റെ കാര്യം മറന്നല്ലോ...ഫോണ്‍ ഇല്ലാതെ നാട്ട്ക്ക് ചെന്നാല്‍ അവന്‍ ദേഷ്യപ്പെട്വല്ലോ..."

പാത്തുമ്മ വിമാനത്തില്‍ ഇരുന്നു അലറി.
"ആളെറെങ്ങണം...ആളെറെങ്ങണം... ബിമാനം നിര്‍ത്തീം.... കണ്ടട്ടറേ വിസിലടിക്കീ...."

എല്ലാ യാത്രക്കാരും ഇതു കേട്ട് അന്തം വിട്ടു.

"ഇവള്‍ തീവ്രവാദിയാണോ?"
"പര്‍ദ്ദ എല്ലാം ഇട്ട് വിമാനം റാഞ്ചാന്‍ ശ്രമിക്കുകയാണോ?"
യാത്രക്കാര്‍ പരസ്പരം ചോദിച്ചു.
പൈലറ്റ്‌ പേടിച്ചു വിറച്ചു.
ഭയചകിതനായ പൈലറ്റ്‌ വിമാനത്താവളത്തിലേക്ക് സന്ദേശം അയച്ചു.
"വിമാനം റാഞ്ചാന്‍ സാധ്യതയുണ്ട്."

ചാനലുകള്‍ ഫ്ലാഷ് ന്യൂസ്‌ കൊണ്ട് നിറഞ്ഞു.
ഭഗത്തന്മാര്‍ ചര്‍ച്ച നടത്തി.
അഴിച്ചു പണിയന്മാര്‍ അഴിച്ചു പണിതു.
ചാനലുകള്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തി.
"വിമാനം റാഞ്ചുമോ ഇല്ലയോ? എസ് എം എസ് അയക്കൂ..."
അവതാരകര്‍ എസ് എം എസ്സിനായി യാചിച്ചു.

പ്രതിപക്ഷം ഭരണപക്ഷത്തെ കുറ്റപ്പെടുത്തി.
സംസ്ഥാനം കേന്ദ്രത്തെ തെറി വിളിച്ചു.
പി ബി പ്രമേയം പാസാക്കി.
"കേന്ദ്ര സര്‍ക്കാര്‍ രാജി വെക്കുക...."

നാട്ടില്‍ ഇങ്ങിനെ കാര്യങ്ങള്‍ കൊടുമ്പിരികൊള്ളുമ്പോള്‍, വിമാനത്തിലെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായിരുന്നു.

എയര്‍ ഹോസ്റ്റെസ്സുമാര്‍ പാത്തുമ്മയുടെ അടുത്തെത്തി കാര്യം അന്യേഷിച്ചു.

പാത്തുമ്മ പറഞ്ഞു " ന്റെ മകന്‍ വാങ്ങാന്‍ പറഞ്ഞ ഫോണ്‍ വാങ്ങാന്‍ മറന്നു..."

"അത് നാട്ടില്‍ ചെന്നാലും വാങ്ങാലോ..."എയര്‍ ഹോസ്റ്റെസ്സുമാര്‍ സമാധാനപ്പെടുത്തി.

പാത്തുമ്മ : "അനക്ക് അത് പറയാ...സുക്കൂരിനെ അനക്ക് അറീലല്ലോ... ഓന്റെ സ്വഭാവും..."

ഷുക്കൂര്‍ എന്നാണു നമ്മുടെ പാത്തുമ്മയുടെ മൂത്തമകന്റെ പേര്.
അവനെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു മഹാഭാരതം തന്നെ രചിക്കേണ്ടി വരും.
അതുകൊണ്ട് അവനെ കുറിച്ച് നമുക്ക് വഴിയെ മനസ്സിലാക്കാം.

പാത്തുമ്മയെ എയര്‍ ഹോസ്റ്റെസ്സുമാര്‍ പലതും പറഞ്ഞു സമാധാനിപ്പിച്ചു.

"ഏതായാലും നാട്ടില്‍ ചെന്ന ശേഷം പരിഹാരം ഉണ്ടാക്കാം.മാത്രമല്ല ഉടനെ തന്നെ ദുബായിയിലേക്ക് തിരിച്ചു പോരുന്നതല്ലേ...അപ്പോള്‍ അയച്ചു കൊടുക്കാം..." അങ്ങിനെ പാത്തു ആശ്വസിച്ചു.

പൈലറ്റിനും ആശ്വാസമായി.
അദ്ദേഹം വീണ്ടും എയര്‍ പോര്‍ട്ടിലേക്ക് സന്ദേശം അയച്ചു.
"പ്രശ്നം ഒന്നും ഇല്ല."

ചാനലുകളില്‍ അതും ബ്രൈക്കിംഗ് ആയി.
അവര്‍ വീണ്ടും ചര്‍ച്ച നടത്തി.

"എന്തുകൊണ്ട് വിമാനം റാഞ്ചപ്പെട്ടില്ല?" എന്ന വിഷയത്തില്‍ വാര്‍ഡില്‍ മത്സരിച്ച് തോറ്റ ആള്‍ മുതല്‍ കന്നുകാലി ക്ലാസ് കണ്ടുപിടിച്ച മുന്‍ മന്ത്രി വരെ പ്രതികരിച്ചു.
ഹണിമൂണ്‍ കൊണ്ടാടുന്നതിനിടയിലും വിമാനക്കാര്യം വന്നപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ഇടക്കിടെ മണവാളനാകുന്ന ചുള്ളനായ മുന്‍മന്ത്രി ട്വിറ്റെര്‍ കുട്ടന് കഴിഞ്ഞില്ല.

വിമാനത്തില്‍ കയ്യും കാലും നീട്ടി വെച്ച് യാത്ര ചെയ്തപ്പോള്‍ 'എവിടെയൊക്കെയോ' കൈ തട്ടിയതിന്റെ പേരില്‍ മന്ത്രിസ്ഥാനം തെറിക്കുകയും പിന്നീട് ലയിക്കുകയും ചെയ്ത മഹാന്റെ പ്രതികരണം ലഭ്യമാക്കാന്‍ ചാനലുകാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അദ്ദേഹം തൊടുപുഴയില്‍ കുറച്ചു തിരക്കില്‍ ആയതിനാല്‍ അത് നടന്നില്ല.

ആകാശത്ത് വെച്ച് എന്തോ അസഹ്യമായ നാറ്റം മൂക്കിലേക്ക് അടിച്ചു കയറിയപ്പോള്‍ പാത്തുമ്മ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.
"ഹാവൂ... കൊച്ചി എത്തിയിരിക്കുന്നു...."

ബ്രൈക്ക് പോയ പാത്തുമ്മയുടെ വിമാനത്തെ മറ്റൊരു വിമാനത്തിന്റെ മൂട്ടില്‍ ഇടിപ്പിച്ചാണ് പൈലറ്റ്‌ നിശ്ചലമാക്കിയത്.

പാത്തുമ്മ വിമാനത്താവളത്തില്‍ നിന്നും പുറത്തു കടന്നു.

മകന്‍ ഷുക്കൂര്‍ അവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
കൂളിംഗ് ഗ്ലാസ് കണ്ണട വെച്ച് വിമാന താവളത്തില്‍ ഉള്ള സുന്ദരിമാരുടെ രൂപം കണ്ണുകളിലേക്ക് ആവാഹിച്ചെടുക്കുകയായിരുന്നു ആ യുവ കോളമന്‍.

പ്രേം നസീറിന്റെ മുഖവും, ജയന്റെ ശരീരവും, മമ്മൂട്ടിയുടെ പൌരുഷവും, ലാലേട്ടന്റെ ചെരിവും ഒത്തു ചേര്‍ന്ന ഒരു പുരുഷ ജന്മം.

അതായിരുന്നു ഷുക്കൂറിന്റെ രൂപം.‍

അവന്‍ തന്നെ കണ്ടിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ പാത്തുമ്മ അവനെ വിളിച്ചു.
"മോനെ സുക്കൂറേ..."

അവന്‍ തിരിഞ്ഞു നോക്കി...

"ഹായ്, ഓള്‍ഡ്‌ ബട്ഡി ..." അവന്‍ പാത്തുമ്മയെ അഭിസംബോധന ചെയ്തു.

പാത്തുമ്മയെ അവന്‍ അതാണ്‌ വിളിക്കുക.
"ഓള്‍ഡ്‌ ബട്ഡി"
ഡിഗ്രിക്ക് കോളേജില്‍ ചേര്‍ന്ന ശേഷമാണ് അവന്‍ ആ വിളി തുടങ്ങിയത്.
അതുവരെ 'ഉമ്മ' എന്നായിരുന്നു വിളിച്ചിരുന്നത്‌.
കോളജില്‍ ആയപ്പോള്‍ ഉമ്മ എന്നാ പേരിന് നിലവാരമില്ല എന്ന തോന്നല്‍ അവനുണ്ടായി.
അങ്ങിനെ അവന്‍ പുതിയ പേര് അന്യേഷിച്ചു.
അതാണ് ഓള്‍ഡ്‌ ബട്ഡിയില്‍ എത്തി നിന്നത്.

പാത്തുമ്മ ഇത് ബരാക്ക് ഒബാമ, ഹിലരി ക്ലിന്റന്‍ എന്നൊക്കെ പറയുമ്പോലെ വലിയ എന്തോ ഒരു സാധനം ആണെന്ന് കരുതി.
ഒപ്പം ഗമ കുറച്ച് കൂട്ടുകയും ചെയ്തു.

പാത്തുമ്മ : "എടാ...നീ പറഞ്ഞ ഫോണ്‍ കിട്ടിയില്ല. അവിടെ ഒരു കടയില്‍ പറഞ്ഞു വെച്ചിട്ടുണ്ട്.ഇഞ്ഞ് പോകുമ്പോള്‍ കൊണ്ടുവരാം."

ഷുക്കൂറിന്റെ മുഖത്തെ ആവേശം മങ്ങി.
"ഞാന്‍ ഇവിടെ നിന്നും വാങ്ങിച്ചോളാം.പതിനായിരം മണീസ് എടുക്ക്" ഷുക്കൂര്‍ കര്‍ശന സ്വരത്തില്‍ പറഞ്ഞു.

പാത്തുമ്മ : "ന്റെ കയ്യില്‍ പൈസയില്ല."

ഷുക്കൂര്‍ : "മൊബൈല്‍ വാങ്ങാന്‍ പണം തന്നില്ലെങ്കില്‍ ബട്ഡിയെ ഞാന്‍ ഇവിടെ ഇട്ട് പോകും.ദുബായീന്ന് ഇവിടെ എത്തിയപോലെ എളുപ്പമാണോ കൊച്ചീന്ന് മലപ്പുറത്തേക്ക് ഒറ്റക്ക് എത്തുന്നത്‌ എന്ന് നോക്കാലോ."

പാത്തുമ്മ അത് കേട്ട് വിഷമിച്ചു.
'ഒറ്റക്ക് കേരളത്തിലൂടെ യാത്ര ചെയാന്‍ ഉള്ള ധൈര്യം ഇല്ല. ട്രെയിനില്‍ ആണെങ്കില്‍ ചിലപ്പോള്‍ ബോഗിയില്‍നിന്നും പുറത്തേക്ക് എറിയപ്പെടും.പുറത്തുവെച്ച് പീഡിപ്പിക്കപ്പെടും. ബസ്സുകളിലെ പക്ഷികളും മോശം ഇല്ലല്ലോ.'

"പണം ഇല്ലടാ ചെക്കാ.." പാത്തു തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.

"ഒരു വള ഊരി തന്നേക്കൂ..." ഷുക്കൂര്‍ പരിഹാരമാര്‍ഗം നിര്‍ദേശിച്ചു.

അവനോട് തര്‍ക്കിച്ചിട്ട് കാര്യം ഇല്ലെന്ന് പാത്തുമ്മാക്ക് അറിയാം.

അങ്ങിനെ തന്റെ കയ്യിലെ ഒരു വള ഊരി കൊടുത്ത് പാത്തുമ്മ പ്രശ്നം പരിഹരിച്ചു.

ഷുക്കൂര്‍ വള വിറ്റ് അത് മൊബൈല്‍ ഫോണ്‍ ആക്കി മാറ്റി.

പിന്നെ വീട്ടിലേക്ക് പുറപ്പെട്ടു.

വീട്ടില്‍ എത്തിയ ഉടനെ തന്നെ പാത്തുമ്മ പോക്കരെ വിളിച്ചു.

പോക്കര്‍ പറഞ്ഞു.."ഇനി ആറ് കൊല്ലം പുതിയ വിസ കൊടുക്കരുത് എന്ന് ബടെ നിയമം വന്നിരിക്കുന്നു...അത് ശരിയായാല്‍ ഞമ്മള് അങ്ങോട്ട്‌ ബിളിക്കാ...ഇനി ഇക്കാര്യത്തിനായി ജ്ജ് ഇങ്ങോട്ട് ബിളിക്കണ്ടാ..." ഇത്രയും പറഞ്ഞ് പോക്കര്‍ ഫോണ്‍ കട്ടാക്കി.
പാത്തുമാക്ക് ഒന്നും തിരിച്ച് പറയാന്‍ അവസരം നല്‍കാതെ...

അപ്പോളാണ് പാത്തുമ്മ ആ സത്യം തിരിച്ചറിഞ്ഞത്.
തന്നെ ഓടിക്കാന്‍ പോക്കര്‍ നടത്തിയ കളിയായിരുന്നു അത് എന്ന സത്യം.

പാത്തുമാക്ക് ദുഖവും, ദേഷ്യവും ഒരുപോലെ വന്നു.

കോപവും വിഷമവും മാറ്റാന്‍ നേരെ ഫൈസ് ബുക്കിലേക്ക് കയറി.

കണ്ട ഇടത്തെല്ലാം ഗ്രൂപ്പുകള്‍ ഉണ്ടാക്കി.

ഓരോ ദിവസവും രണ്ട് ഗ്രൂപ്പ് എങ്കിലും ഉണ്ടാക്കി അതിലേക്ക് കുറച്ച് ആളുകളെ ആഡിയില്ലെങ്കില്‍ ഉറക്കം വരില്ല എന്ന സ്ഥിതി.

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് പറയുന്നത് പോലെ, പോക്കരോട് തോറ്റാല്‍ ഫൈസ് ബുക്കിനോട് എന്നതാണ് പാത്തുമ്മയുടെ ഇപ്പോഴത്തെ സ്ഥിതി.

അങ്ങിനെ താന്‍ മോതലാളിച്ചി ആയ ഗ്രൂപ്പുകളിലൂടെ പാത്തുമ്മ ഇടക്കിടെ പ്രഖ്യാപിക്കും.
"ദുബായി ബോറാണ്....
അവിടെ ഒരു രസവും ഇല്ല...
ദുബായീ പോയാ കുട്ട്യോളെ കാണാന്‍ തോന്നും...
ദുബായീല് ചൂട് കൂടുതലാണ്...
വണ്ടിക്ക് സ്പീഡ് കൂടുതലാണ്...
റോഡില്‍ തുപ്പാന്‍ പറ്റൂല്ലാ...
ഹര്‍ത്താല്‍ നടത്താന്‍ പറ്റൂലാ...
പോലീസുകാര്‍ വന്ന് ഇടക്കിടെ ചോദ്യം ചോയ്ക്കും...
ദുബായി പോലീസിന് മലയാളം അറിയില്ല..."
അങ്ങിനെ ദുബായിയുടെ കുറ്റങ്ങള്‍ ഓരോന്നായി പാത്തുമ്മ പുറത്തു വിട്ടു.

കിട്ടാത്ത മുന്തിരി പുളിക്കും എന്നല്ലാതെ എന്ത് പറയാന്‍...

അങ്ങിനെ പാത്തുമ്മ ഇപ്പോള്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന തിരക്കില്‍ ആണ്.

ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്ന കഴിവുകള്‍ കണ്ട് പാത്തുമാക്ക് അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ഒരു ടിക്കറ്റ്‌ കൊടുക്കും എന്നൊരു ശ്രുതി കേള്‍കാന്‍ തുടങ്ങിയിട്ടുണ്ട്.

എന്താവും പാത്തുമ്മയുടെ അടുത്ത പരിപാടി.
പാത്തുമ്മ എം എല്‍ എ ആകുമോ?
കാത്തിരുന്നു കാണാം.

പാത്തുമ്മയുടെ പഴയ വിശേഷങ്ങള്‍ വായിക്കാത്തവര്‍ താഴെ കൊടുത്ത ലിങ്ക് പിന്തുടരുക...


എന്റെ കൂടുതല്‍ കത്തികള്‍ വായിക്കാനായി ഇവിടെ ക്ലിക്കുക

35 comments:

 1. പത്തുമ്മ ദുബായിന്ന് വന്നിട്ട് ആരും കാണാൻ വന്നില്ല.ഞാനാ ആദ്യം..രസായിരിക്കുന്നു...

  ReplyDelete
 2. സമാധാനം.........! കുറവുണ്ട്... :)

  ReplyDelete
 3. കുറച്ചു കൂടി നന്നാക്കാമായിരുന്നു

  ReplyDelete
 4. ഹഹഹഹഹാ
  നര്‍മം ഇത്തിരി ഇഷ്ട്ടായി

  ReplyDelete
 5. കൊള്ളാം
  രസകരം

  ReplyDelete
 6. രസായിരിക്കുന്നു, നര്‍മ്മം ആസ്വദിച്ചു.

  ReplyDelete
 7. പോക്കര്‍ക്കയുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ പാത്തുമ്മ വിഷമം ഒന്ന് കൂടി കൂട്ടി അഭിനയിച്ചു...
  ‘പോക്കരുടെ നെഞ്ച് തകരുന്നെങ്കില്‍ തകരട്ടെ....’
  ithu kalakki...:)

  ReplyDelete
 8. നന്നായി ഫേസ് ബുക്കില്‍ ഇപ്പോള്‍ ഗ്രൂപ്പുകളെ കൊണ്ട് നടക്കാന വയ്യ

  ചിലപാത്തു മ്മ മാരൊക്കെ പന്ജാര ലോഡ് തന്നെ സ്വന്തം ഗ്രൂപ്പിലും ബ്ലോഗിലും ഇട്ടു ആളെ കൂട്ടി ഡിസ്കോ ഡാന്‍സ് ചെയ്യുമ്പോള്‍

  മനസ്സില്‍ ഒരു പ്രാര്‍ത്ഥന മാത്രമാ ഉള്ളത് നാളെ എനിക്ക് ടാഗ് ആയി വരുന്ന ഫോട്ടോ യില്‍ ഈ ഗ്രൂപ്പ് പഞ്ചാരകള്‍ക്ക് തുണി ഉണ്ടാവണേ

  ReplyDelete
 9. നന്നായി ഫേസ് ബുക്കില്‍ ഇപ്പോള്‍ ഗ്രൂപ്പുകളെ കൊണ്ട് നടക്കാന വയ്യ .പഞ്ചാരയടിക്കാന്‍ വരെ പഞ്ചാര ഗ്രൂപുണ്ട്

  ReplyDelete
 10. മൂസാകന്റെ പേടി ഞമക്കും ഇല്ലാതില്ല
  എന്തായാലും പാത്തുന്റെ ബ്ലോഗില്‍ എന്നേയും ഒന്ന് ആടാന്‍ പറയണം
  എഴിത് അടിപൊളി

  ReplyDelete
 11. നനായി, ഇന്നതെ ഒരുവിധം സംഗതികള്‍ എല്ലാം ഇതിലുണ്ട്

  ReplyDelete
 12. നല്ല.രസമയ്‌റീകുന്നു

  ReplyDelete
 13. കമന്റ് അടിക്കാന്‍ സമയം കണ്ടെത്തിയ എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു....

  കൂടുതല്‍ കമന്റുകള്‍ പോസ്റ്റ്‌ ചെയ്യും എന്ന പ്രതീക്ഷയോടെ...:)

  ReplyDelete
 14. absar varikalkku oru basheer touch und
  .expecting more

  ReplyDelete
 15. രണ്ടു പോസ്റ്റ്‌ അല്പം ചുരുക്കി ഒരൊറ്റ പോസ്റ്റ്‌ ആക്കി എഴുതിയിരുന്നെങ്ങില്‍ വിരസത ഒഴിവാക്കാമായിരുന്നു. കുറച്ചു കൂടെ നന്നാക്കാമായിരുന്നു. എവിടെയോ ഒരു ബോറ് ഉണ്ടാവുന്നുണ്ട്.വിവരണം കൂടി പോയതിന്റെയാകും. ഇഷ്ടപ്പെട്ടു എന്നാലും

  ReplyDelete
 16. kollaam vazhikkuvaan oru rasamundu..........

  ReplyDelete
 17. Kadha thandukkal onnum illengilum vaiekkan kollam.
  Endhina Doctore Pathummade peril thudangiyadh, direct peru paranju thudangamaierunnille?
  Avideyum pedikkunnu alle......?

  ReplyDelete
 18. Absar kurachu clear sheettil anenkil nannaierunnu

  ReplyDelete
 19. ഇത് രസം ആണോ സാമ്പാര്‍ ആണോ ആ ആര്‍ക്കറിയാം!!
  ആയുര്‍ വേദം ആയാലും യജുര്‍ വേദം ആയാലും ഡോക്ടര്‍ക്ക് നല്ലത് ആലോപ്പതിയാ .....നല്ല ശുദ്ധ അലോപ്പതി !
  നിങ്ങടെബ്ലോഗിന്റെ രണ്ടാം പാര്ടും കൂടെ കണ്ടപ്പോഴാ രോഗ ലക്ഷണം മനസിലായത് ...എന്താ ഡോക്ടറെ പാത്തുമ്മമാര്‍ക്കൊന്നും കളിക്കാന്‍ പാടില്ലേ ??
  അതോ എഫ ബിയില്‍ ഡോക്ടര്‍ക്കും പാതുംമായ്ക്കും ഒരേ പരിഗണനയെ എഫ ബി തരുന്നുള്ളൂ എന്നാ തോന്നലോ ??
  ..........................................!
  സോറി ...ഇതും കോമഡി യാ ...... കാര്യാക്കണ്ടാ ;)

  ReplyDelete
 20. പാത്തുംമാക്ക് കളിക്കാന്‍ പാടില്ല എന്ന് എവിടെയാ പറഞ്ഞിട്ടുള്ളത്?
  ഫൈസ്ബുക്കില്‍ മനുഷ്യര്‍ അല്ലെ ഉള്ളൂ....
  അവിടെയും സംവരണം ഉണ്ടോ?.....
  ഇന്ഗ്ലിഷില്‍ എന്ത് പറഞ്ഞാലും അത് അലോപതി ആകുമോ?

  കോമഡി പറഞ്ഞതാ.....:)

  ReplyDelete
 21. kolllam nannayirikkunnu,
  aashamsakal

  ReplyDelete
 22. ഇഷ്ട്ടായി,
  നല്ല അവതരണം.

  ReplyDelete
 23. nannayittundu suhruthe,, iniyumezhuthuka,,,

  ReplyDelete
 24. രസകര മായൊരു കഥ! കൊള്ളാമ് !

  ReplyDelete
 25. ഇഷ്ട്ടായി,..നന്നായിരിക്കുന്നു

  ReplyDelete
 26. പാത്തുമ്മ എത്ര ഗ്രൂപ്പ് വേണമെങ്കിലും ദിനംപ്രതി ഉണ്ടാക്കാട്ടെ.കെട്ടിയോനെ തെറി വിളിക്കട്ടെ.പ്രശ്നമില്ല.എന്നെ ആ ഗ്രൂപ്പിലെങ്ങും പിടിച്ചു ചെര്‍ക്കാതിരുന്നാല്‍ മതിയായിരുന്നു.പാത്തുമ്മയെ പേടിച്ചു ഞാന്‍ ഇനി പര്‍ദ്ദ ഇട്ടു ഫേസ്‌ബുക്കിലൂടെ നടക്കുവാന്‍ തീരുമാനിച്ചു

  ReplyDelete
 27. പഴയതിന്റത്ര അങ്ങട്ട് ഉശാറായില്ലാന്നൊരു തോന്നല് .....:(

  ReplyDelete
 28. പാത്തുമ്മയെ വിടാന്‍ ഉദ്ദേശമില്ല അല്ലെ...? പാത്തുമ്മയുടെ അബ്സര്‍ എന്നാക്കേണ്ടി വരുമോ...?

  ReplyDelete
 29. " നോക്കി നില്‍ക്കാതെ പോയി തള്ളെടാ " എയര്‍ ഇന്ത്യ അല്ലെ ചെലപ്പോ തള്ളേണ്ടി വരും . കത്തി ഇത്തിരി കൂടിയാലും നര്‍മത്തില്‍ ഒരു കുറവും ഇല്ലാ . അടിപൊളി

  ReplyDelete
 30. ഇതിന് മുമ്പ് വായിച്ചിട്ടുള്ളത് കൊണ്ട് ഇതിലെ രസം കുറച്ച് കുറഞ്ഞ് പോയെന്ന് തോന്നി. അതിരസം ഇല്ലെങ്കിലും രസകരം തന്നെ പാത്തുമ്മാ വിശേഷം

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....