Saturday, January 29, 2011

കുട്ടിസാറും സംസ്കൃതവും പിന്നെ ഞാനും


ആയുര്‍വേദ കോളേജ് വിദ്യാര്‍ഥികളുടെ പേടി സ്വപ്നമായ ഒരു വിഷയം ആണ് "സംസ്കൃതം".

ആയുര്‍വേദത്തിലെ മിക്ക ഗ്രന്ഥങ്ങളും സംസ്കൃത ഭാഷയില്‍ ആണ് എന്നുള്ളത് കൊണ്ട് സംസ്കൃത ഭാഷയില്‍ ഉള്ള സാമാന്യ അറിവ് വിദ്യാര്‍ഥികള്‍ക്ക് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെയാണ് ബി എ എം എസ്  പരീക്ഷയുടെ രണ്ടാം സെമെസ്റ്ററില്‍ സംസ്കൃതം ഒരു പഠന വിഷയം ആയി ഉള്‍പ്പെടുത്തിയത്‌.

സംസ്കൃതവും ഹിന്ദിയും തമ്മില്‍ ധാരാളം സാമ്യങ്ങള്‍ ഉണ്ട്.
എനിക്ക് ഹിന്ദി എന്നു കേള്‍ക്കുമ്പോഴേ അലര്‍ജി ആയിരുന്നു.
സ്കൂള്‍ വിദ്യാഭ്യാസം അവസാനിച്ചപ്പോള്‍ "ഇനി ഹിന്ദി പഠിക്കെണ്ടല്ലോ" എന്നോര്‍ത്താണ് ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്‌.

എസ് എസ് എല്‍ സി ഹിന്ദി പരീക്ഷയില്‍ ഓണത്തെ കുറിച്ച് ഒരു ഉപന്യാസം എഴുതാന്‍ ഉണ്ടായിരുന്നു.
അതു ഒരു വിധം എഴുതി.
മഹാബലിയുടെയും വാമനന്റെയും കഥ വിവരിച്ചു.
പക്ഷെ അതിന്റെ അവസാന ഭാഗം എത്തിയപ്പോള്‍ ശരിക്കും കുടുങ്ങി.
മഹാബലി വാമനനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന ഭാഗം എഴുതുമ്പോള്‍ ശരിക്കും വിയര്‍ത്തു.
കാരണം "ചവിട്ടി താഴ്ത്തി" എന്നതിന് ഹിന്ദി വാക്ക് കിട്ടുന്നില്ല.
അതു എഴുതാതെ മുന്നോട്ട് പോകാനും കഴിയില്ല.

തല ഒരുപാട് പുകച്ചു.
സമയം കടന്നു പോകുന്നു...
ഒടുവില്‍ ഹിന്ദി അക്ഷരങ്ങള്‍ ഉപയോഗിച്ച് "ചവിട്ടി താഴ്ത്തി ഹേ" എന്നെഴുതി ആ ഉപന്യാസത്തിന് അന്ത്യകൂദാശ നിര്‍വഹിച്ചു!!!

അത്രയും ആത്മബന്ധം ഉണ്ടായിരുന്നു ഞാനും ഹിന്ദിയും തമ്മില്‍.
പ്രീ ഡിഗ്രിക്ക് ഹിന്ദിയുടെ ശല്യം ഇല്ലാതിരിക്കാന്‍ മലയാളം തിരഞ്ഞെടുത്തു.

പിന്നെ ആയുര്‍വേദ കോളേജില്‍ എത്തിയപ്പോള്‍ ശരിക്കും ഞെട്ടി.
പഴയ വില്ലന്‍ പുതിയ രൂപത്തില്‍.

'ലഗു സിദ്ധാന്ത കൌമുദി' എന്ന സംസ്കൃതം ഗ്രാമര്‍ ബുക്ക്‌ ആയിരുന്നു ഏറ്റവും വലിയ വില്ലന്‍.
അതു തുറക്കുമ്പോഴേക്കും ബോധം കെടും എന്ന അവസ്ഥ.
അങ്ങിനെ ഞങ്ങള്‍ ചില കൂട്ടുകാര്‍ ചേര്‍ന്ന് ഒരു തീരുമാനം എടുത്തു.
സംസ്കൃതം പാസ് ആയാല്‍ അന്ന് തന്നെ 'ലഗു സിദ്ധാന്ത കൌമുദി' യുടെ ഉള്ളില്‍ പടക്കം വെച്ചു പൊട്ടിക്കണം.

ഞങ്ങളുടെ സംസ്കൃത ഭീതി കാരണവന്മാരോട് (സീനിയേര്‍സ്) പറഞ്ഞു.

"നിങ്ങള്‍ അതിനെ കുറിച്ച് പേടിക്കേണ്ട. കുട്ടിസര്‍ ആരെയും കുടുക്കില്ല. സീനിയര്‍ അധ്യാപകന്‍ ആയതു കൊണ്ട് അദ്ദേഹവും ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പാനലില്‍ ഉണ്ടാകും. നല്ല മൂഡില്‍ ഇരിക്കുമ്പോള്‍ സാറോട് ചെന്ന് ചോദിച്ചാല്‍ പ്രധാനപ്പെട്ട ഭാഗങ്ങള്‍ എതെല്ലാം ആണെന്ന് കുട്ടി സര്‍ പറഞ്ഞു തരും. ഓരോരുത്തരായി ചെന്ന് സംശയം ചോദിച്ചാല്‍ മതി.ഓരോരുത്തര്‍ക്കും സര്‍ ഒന്നോ രണ്ടോ ചോദ്യങ്ങള്‍ പ്രധാനപ്പെട്ടത് ആണെന്ന് സൂചിപ്പിച്ച് പറഞ്ഞുതരും. അതെല്ലാം ഒരുമിച്ച് പഠിച്ചാല്‍ തന്നെ പാസ് ആകാനുള്ള 50% മാര്‍ക്ക് എങ്ങിനെയെങ്കിലും ലഭിക്കും." കാരണവന്മാര്‍ ഞങ്ങളെ ആശ്വസിപ്പിച്ചു.

കുട്ടി സര്‍ ഞങ്ങളുടെ വാര്‍ഡനും  ഒപ്പം സംസ്കൃതം ഡിപ്പാര്‍ട്ട്മെന്റ്  തലവനും ആയിരുന്നു.
നല്ല സ്നേഹം ഉള്ള മനുഷ്യന്‍ .

കുട്ടി സാറിനെ കുറിച്ച് ഒരു കഥ (കെട്ട് കഥ) കാമ്പസ്സില്‍ പ്രചരിച്ചിരുന്നു.
കാരണവന്മാര്‍ പറഞ്ഞ് കേട്ടതാണ്.

കഥ ഇതായിരുന്നു.
കോളേജിലെ ഒരു സീനിയര്‍ വിദ്യാര്‍ഥി സംസ്കൃതം വൈവയെ ധീരമായി നേരിടുന്നതാണ് രംഗം.
ആ വിദ്യാര്‍ഥി 'സംസ്കൃതം' എന്ന വാക്ക് കേട്ടാല്‍ തന്നെ തുമ്മലും, ജലദോഷവും വരുന്നവരുടെ സംഘടനയുടെ പ്രസിഡന്റ്‌ ആയിരുന്നു.
കുട്ടിസര്‍ ആയിരുന്നു വൈവയുടെ ഇന്റേണല്‍ എക്സാമിനെര്‍.
ഒപ്പം ചെന്നൈ കോളേജില്‍ നിന്നും ഒരു അധ്യാപകന്‍ എക്സ്റ്റെണല്‍ എക്സാമിനെറായും വന്നിട്ടുണ്ട്.

ഇരു എക്സാമിനെര്‍ മാരും ചോദ്യങ്ങള്‍ മാറി മാറി ചോദിച്ചു.
നമ്മുടെ വിദ്യാര്‍ഥി മൌനം പാലിച്ചു.
"തുമ്മല്‍ വരാതിരുന്നത് തന്നെ ഭാഗ്യം" എന്നാണ് അവന്‍ പിന്നീട് അതിനെ കുറിച്ച് പറഞ്ഞത്..
ഉത്തരം ഒന്നും കിട്ടാതായപ്പോള്‍ എക്സ്റ്റെണല്‍ എക്സാമിനെര്‍ അവസാന ചോദ്യം ചോദിച്ചു.
"യഥ്‌  - തഥ്‌ " ഉപയോഗിച്ച് ഒരു വാക്യം പറയാമോ ?
(സംസ്കൃതത്തില്‍ "യഥ്‌  - തഥ്‌ " എന്നു വെച്ചു ഒരു പ്രയോഗം ഉണ്ട്..)

വിദ്യാര്‍ഥി മൌനം തുടര്‍ന്നു.
'നിന്റെ ചോദ്യത്തിനു മറുപടി പറയാന്‍ ഞാന്‍ ആരാ നിന്റെ വേലക്കാരന്‍ ആണോ ?' എന്ന മട്ടില്‍ അവന്‍ ഇരുന്നു.
അല്പസമയത്തിനു ശേഷം എക്സ്റ്റെണല്‍ എക്സാമിനെര്‍ തന്നെ അതിനു ഉത്തരം നല്‍കി.

"യഥാ ഗുരു, തഥാ ശിഷ്യ" (ഗുരുവിനെ പോലെ തന്നെ ശിഷ്യനും)!!!

അതു കേട്ട് കുട്ടി സര്‍ കുലുങ്ങി കുലുങ്ങി ചിരിച്ചു.
ഈഗോ ഉള്ള അധ്യാപകര്‍ ഒരിക്കലും അത്തരം തമാശകള്‍ ഇഷ്ട്ടപ്പെടില്ലലോ.

അങ്ങിനെ ഞങ്ങളുടെ സ്റ്റഡി ലീവ് തുടങ്ങി.
ഞങ്ങളുടെ ബാച്ചിലെ ഓരോരുത്തര്‍ പഠിപ്പിസ്റ്റ് വേഷം ചമഞ്ഞു കുട്ടി സാറിന്റെ  അടുത്തെത്തി.
അവര്‍ കുട്ടി സാറിനോട് ഓരോരോ സംശയങ്ങള്‍ ചോദിച്ചു.
ഇടയില്‍ അവര്‍ പരീക്ഷക്ക് വരാന്‍ സാധ്യത ഉള്ള ചോദ്യങ്ങളെ പറ്റിയും ആരാഞ്ഞു.
അദ്ദേഹം ചില സൂചനകള്‍ നല്‍കി.
ആ സൂചനകള്‍ അമൂല്യ നിധി പോലെ കുറിച്ചെടുത്തു മറ്റുള്ളവരുമായി പങ്കുവെച്ചു.

അങ്ങിനെ എന്റെ ഊഴം വന്നെത്തി.
'ലഘു സിദ്ധാന്ത കൌമുദി' മുറുകെ പിടിച്ചുകൊണ്ട് ഞാന്‍ കുട്ടി സാറിന്റെ മുറിയിലേക്ക് ചെന്നു...
സംശയവുമായി ആര് ഏതു പാതിരാ രാത്രിക്ക് ചെന്നാലും കുട്ടി സര്‍ ഒരു മടുപ്പും ഇല്ലാതെ അവര്‍ക്ക് പറഞ്ഞ് കൊടുക്കും.

ഞാന്‍ കുട്ടി സാറിനോട്‌ സംസ്കൃത ഭാഷയോട് ഉള്ള എന്റെ സ്നേഹത്തെ കുറിച്ച് പറഞ്ഞു.

കോളേജില്‍ സംസ്കൃതം സ്പീക്കിംഗ് കോഴ്സ്  തുടങ്ങുന്നതിന്റെ ആവശ്യകതയെ കുറിച്ചും ഞാന്‍ അദ്ദേഹത്തോട് വാചാലനായി.

"ഇന്ത്യയുടെ രാഷ്ട്ര ഭാഷ സംസ്കൃതം ആക്കണം" എന്നു വരെ ഞാന്‍ വെച്ചു കാച്ചി.

"പലരും പരീക്ഷ പാസാകാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും, എനിക്ക് സംസ്കൃതം ജീവിതചര്യയുടെ ഭാഗം ആക്കാന്‍ താല്പര്യം ഉണ്ട് " എന്നും ഞാന്‍ വാചക കസര്‍ത്ത് നടത്തി.

എന്റെ വാക്കുകള്‍ കേട്ട് കുട്ടി സര്‍ അഭിമാനിക്കുന്നതായി എനിക്ക് തോന്നി.

അദ്ദേഹത്തിന്റെ മുഖം ഒരു പുതിയ സൂര്യന്‍ ഉദിച്ചത് പോലെപ്രകാശിച്ചു.

'സംസ്കൃതം' എന്നു കേള്‍ക്കുമ്പോള്‍ തന്നെ പല വിദ്യാര്‍ഥികളും നെറ്റി ചുളിക്കുകയാണെന്ന് സാറിന് അറിയാം.
"അവര്‍ക്കിടയില്‍ നിന്നും ഇതാ ഒരു സംസ്കൃത സ്നേഹി കടന്നു വന്നിരിക്കുന്നു" എന്ന് ഉച്ചത്തില്‍ ലോകത്തോട് വിളിച്ചു പറയാന്‍ അദ്ദേഹം വെമ്പുന്ന പോലെ തോന്നി.

യുഗങ്ങളായി താന്‍ കാത്തിരിക്കുന്ന ശിഷ്യനെ ലഭിച്ച സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത് അലതല്ലി...

"സംഗതി ഏറ്റിരിക്കുന്നു." ഞാന്‍ മനസ്സില്‍ കരുതി.

"നിനക്ക് എവിടെയാ സംശയം ഉള്ളത് ?" കുട്ടി സര്‍ ആവേശത്തോടെ എന്നോട് ചോദിച്ചു.

ഞാന്‍ 'ലഘു സിദ്ധാന്ത കൌമുദി' തുറന്നു.

അതിന്റെ അവസാന ഭാഗത്തെ ഒരു പേജിലെ വരികള്‍ അദേഹത്തിനു നേരെ ചൂണ്ടി കാണിച്ചു കൊടുത്തു കൊണ്ട് ചോദിച്ചു.
"ഇതെന്താണ് സര്‍? ഒന്നും മനസ്സിലാകുന്നില്ല."

കുട്ടി സര്‍ ആ പേജിലേക്ക് നോക്കി.
അദ്ദേഹത്തിന്റെ മുഖത്തെ ആവേശം നിരാശയിലേക്ക് വഴി മാറുന്നത് ഞാന്‍ കണ്ടു.
കുട്ടിസാര്‍ ദയനീയമായി എന്നെ നോക്കി.
എനിക്കൊന്നും മനസ്സിലായില്ല....

"പുസ്തകം മാറിയോ?" ഞാന്‍ സംശയിച്ചു.
"ഇല്ല, പുസ്തകം മാറിയിട്ടില്ല... പിന്നെ എന്ത് പറ്റി...?"

ഞാന്‍ വീണ്ടും കുട്ടി സാറിന്റെ മുഖത്തേക്ക് നോക്കി...
ഇടറിയ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു... "എടോ ... ഇതൊന്നും സിലബസ്സില്‍ ഇല്ല. ലഘു സിദ്ധാന്ത കൌമുദി യുടെ ആദ്യ ഭാഗങ്ങള്‍ മാത്രമേ നിങ്ങള്‍ക്ക് പഠിക്കാന്‍ ഉള്ളൂ. ബാക്കി സംസ്കൃതത്തില്‍ പി ജി ചെയ്യുന്നവര്‍ക്ക് ഉള്ളതാ."

അതു കേട്ട് എന്റെ നാവ് ഇറങ്ങി പോയി.

വെളുക്കാന്‍ തേച്ചതു പാണ്ട് ആയല്ലോ എന്ന് ഓര്‍ത്തു ഞാന്‍ വിയര്‍ത്തു.

സംസ്കൃതത്തിന്റെ കാര്യം കട്ടപ്പൊക ആയെന്ന് എനിക്ക്  തോന്നി.

കുട്ടി സര്‍ എന്റെ മുഖത്തേക്കും പിന്നെ ലഘു സിദ്ധാന്ത കൌമുദിയിലേക്കും ദയനീയമായി നോക്കുകയാണ്.

'ഇവനെ എല്ലാം പഠിപ്പിക്കാന്‍ മാത്രം എന്ത് പാപമാ ഞാന്‍ കഴിഞ്ഞ ജന്മത്തില്‍ ചെയ്തത് ' എന്ന മട്ടില്‍.

എന്ത് ചെയ്യണം എന്ന് അറിയാതെ ഞാന്‍ കുഴങ്ങി.

പെട്ടന്ന് ഒരു ഐഡിയ തോന്നി.

"ഇത് സിലബസ്സില്‍ ഇല്ലാത്തതാണെന്ന് എനിക്ക് അറിയാം സര്‍. പക്ഷെ ഈ പുസ്തകം വായിച്ചപ്പോള്‍ എനിക്ക് സിലബസ്സിന്റെ ഉള്ളില്‍ ഒതുങ്ങി നില്‍ക്കാന്‍ കഴിഞ്ഞില്ല. കൂടുതല്‍ വായിക്കണം എന്ന് തോന്നി. അങ്ങിനെയാ ഇതുവരെ എത്തിയത്."  ഞാന്‍ പറഞ്ഞൊപ്പിച്ചു.

"ഇതിനു മുന്‍പിലുള്ള എല്ലാ കാര്യങ്ങളും നിനക്ക് മനസ്സിലായോ? ഞാന്‍ അതില്‍ നിന്നും ചില ചോദ്യങ്ങള്‍ ചോദിക്കട്ടെ?"  കുട്ടി സര്‍ ചോദിച്ചു.

"കുറച്ചൊക്കെ മനസ്സിലായി...ഒന്ന് കൂടി ശരിക്ക് പഠിച്ചാലേ ഓര്‍മയില്‍ നില്‍ക്കൂ... ഈ ഭാഗം വായിച്ചപ്പോള്‍ ഒന്നും മനസ്സിലായില്ല... അതാ സാറിനോട് ചോദിച്ചത്." ഞാന്‍ അഡ്ജസ്റ്റ് ചെയ്തു പറഞ്ഞു.

"ആദ്യം നീ പോയി സിലബസ്സില്‍ ഉള്ളത് പഠിക്ക്.എന്നിട്ട് പരീക്ഷ പാസ് ആയ ശേഷം ബാക്കി നോക്കാം."
ചിരിച്ചു കൊണ്ടാണ് കുട്ടി സര്‍ അത് പറഞ്ഞത്.
ഈ നമ്പര്‍ എല്ലാം ഞാന്‍ എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍.

എന്റെ മുഖത്ത് ചമ്മലിന്റെ വിവിധ ഭാവങ്ങള്‍ മിന്നി മറഞ്ഞു.

നാവിലെ വാക്കുകള്‍ എല്ലാം ഓടി ഒളിച്ചിരിക്കുന്നു.

"സിലബസ്സില്‍ ഉള്ളതില്‍ വല്ല സംശയവും ഉണ്ടോ??" എന്റെ പരുങ്ങല്‍ കണ്ട് കുട്ടി സര്‍ ചോദിച്ചു.

ഞാന്‍ നന്നായി ഇളിച്ചു കൊണ്ട് നിന്നു.

വാക്കുകള്‍ ഒന്നും പുറത്ത് വന്നില്ല.

"പോയിരുന്നു പഠിക്ക്.വെറുതെ സമയം കളയേണ്ടാ." എന്റെ അവസ്ഥ മനസ്സിലാക്കിയ കുട്ടി സര്‍ പറഞ്ഞു.

സാറിനോട് ഗുഡ് നൈറ്റ്‌ പറഞ്ഞു പുറത്തിറങ്ങി.

എന്റെ മുറിയിലേക്ക് ഞാന്‍ എങ്ങിനെയാണ് എത്തിയെതെന്നു എനിക്ക് അറിയില്ല.

പ്രധാനപ്പെട്ട  ചോദ്യങ്ങളിലേക്ക് ഉള്ള എന്റെ സംഭാവന പ്രതീക്ഷിച്ചിരുന്ന സഹ മുറിയന്മാരുടെ മുന്നില്‍ ഞാന്‍ ശൂന്യനായി നിന്നു.

പിന്നീട്, ഉണ്ടായ സംഭവ വികാസങ്ങള്‍ അവരോട് പറഞ്ഞപ്പോള്‍ ഉണ്ടായ പൊട്ടിച്ചിരി ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു.

അതിനു ശേഷം പഠിപ്പിസ്റ്റ് വേഷം ചമഞ്ഞു ഏതൊരു അധ്യാപകനെയും സംശയവുമായി സമീപിക്കുമ്പോള്‍ ആ ഭാഗം സിലബസ്സില്‍ ഉള്ളതാണോ എന്ന കാര്യം ഞാന്‍ പ്രത്യേകം ഉറപ്പുവരുത്താന്‍ ശ്രദ്ധിച്ചു.

എന്റെ കൂടുതല്‍ കത്തികള്‍ വായിക്കാനായി ഇവിടെ ക്ലിക്കുക


36 comments:

 1. കൊള്ളാം.
  പാവം സാർ!
  (സംസ്കൃതത്തിനു പകരം ഹിന്ദി പഠനം ഒരു കഥയാക്കി ഇട്ടിട്ടുണ്ട്. നോക്കാണേ)

  ReplyDelete
 2. yatha guru thadha shishya -is it really happend?

  ReplyDelete
 3. hahahaha...sammayichu dottareee ....

  ReplyDelete
 4. യഥാ ഡോക്ടര്‍ തഥാ വായനക്കാര്‍....
  ഹഹഹ നന്നായി വൈദ്യരെ നന്നായി....

  ReplyDelete
 5. hahaha...really enjoyed and laughed a lot after a long time. Thanks..

  ReplyDelete
 6. വായിച്ചു , ഇഷ്ടപ്പെട്ടു, ചെറുതായി ചില ചിരികളും പാസാക്കി.
  ചവിട്ടിത്താഴ്ത്തുക എന്നതിനു ഹിന്ദി വാക്ക് കിട്ടാതെ വിഷമിച്ചത് വായിച്ചപ്പോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ഞാനൊരു സ്കോളര്‍ഷിപ്‌ പരീക്ഷക്ക്‌ പോയതോര്‍ത്തു. ഗ്രീന്‍ റവലൂഷനെ കുറിച്ച് ഉപന്യാസം എഴുതാന്‍ ഉണ്ടായിരുന്നു. കാര്‍ഷിക വിപ്ലവത്തെ കുറിച്ചാണ് ഉപന്യസിക്കേണ്ടത് എന്നറിയാതെ ഞാന്‍ എഴുതിയത് ഇന്ത്യ പാക്‌ വിഭജനത്തെ കുറിച്ചായിരുന്നു. (വിഭജനത്തിനു കാരണക്കാരായ മുസ്ലിം ലീഗുകാരുടെ കോടിയുടെ നിറം പച്ചയാണല്ലോ. അതുകൊണ്ടായിരുന്നു അങ്ങിനെ ഒരു കാട് കയറിയ ഭാവന)

  ReplyDelete
 7. Ha ha....
  Pacha Viplavam vaayichavan appol thanne scholarship thannitt undaakum alle ashraf bai...

  ReplyDelete
 8. അബ്ഷറെ പച്ച വിപ്ലവം വയിച്ചവന്റെ ഭാവന ഏതു തരത്തിലൊക്കെ കാടുകയറിയിരിക്കും എന്ന് ഇപ്പോള്‍ ആലോചിക്കാന്‍ രസമുണ്ട്.

  ReplyDelete
 9. സത്യത്തില്‍ താങ്ങള്‍ ഒരു ആയുര്‍വ്വേദ ഡോക്ടര്‍ ആയതിനു പകരം ഒരു എഴുത്ത് കാരനായി കാണാനാണ് എനിക്കിഷ്ടം ക്ഷമിക്കണം ജീവിക്കാന്‍ ഡോക്ടര്‍ പണിയും വേണം കേട്ടോ .

  ReplyDelete
 10. കൂടുതല്‍ കത്തികള്‍ വായിക്കാന്‍ സമയം പോലെ വരാം..ഈ കത്തി നന്നായി ഇഷ്ടായി...

  ReplyDelete
 11. the post made me laugh.. thank you ha ha

  ReplyDelete
 12. ഹ ഹാ... കഥ കൊള്ളാം. നമ്മള്‍ രണ്ടും ഒരേ തൂവല്‍ പക്ഷികള്‍ തന്നെ..... ’ലഘു സിദ്ധാന്ത കൗമുദി’ എന്നാണ് എന്‍റെ ഓര്‍മ്മ.

  ReplyDelete
 13. രസകരായിരിയ്ക്കുന്നൂ....ആശംസകള്‍.

  ReplyDelete
 14. കൊള്ളാം........ അന്ന് അങ്ങിനെ സംഭവിച്ചത് കൊണ്ട് ഇന്ന് ഇങ്ങനെ ഒരു പോസ്ടുണ്ടായി...യഥാ അനുഭവം തഥാ പോസ്റ്റ്‌ രസകരമായി.. ആശംസകള്‍..

  ReplyDelete
 15. ദേവ ഭാഷ ദേവന്മാര്‍ക്കെ ചേരൂ..
  നമ്മള്‍ മനുഷ്യര്‍ക്ക്‌ പറ്റില്ല
  പരീക്ഷ പെപ്പെറില്‍ ചപ്പടാച്ചി അടിക്കാന്‍ ഉള്ള സാമര്ധ്യം ഹിന്ദി യില്‍ നടക്കില്ല..
  ഗ്രാമര്‍ അറിയില്ല എന്നതാണ് വാസ്തവം
  ഹിന്ദിയിലെ സ്ത്രീ ലിംഗം പുല്ലിംഗം ..
  എനിക്കെങ്ങും അറിയില്ല..
  എന്തെഴുതിയാലും മണ്ടത്തരം
  പത്തില്‍ പോലും വെറും രണ്ടു പെപ്പെറില്‍ എഴുതി തീര്‍ത്ത ഹിന്ദി പരീക്ഷ
  അപ്പോള്‍ ദേവ ഭാഷയുടെ കാര്യം പറയണോ

  ReplyDelete
 16. പ്രവാചക ബലദേവാനന്ദ സാഗരാ .............................

  ReplyDelete
 17. ക്ഷമാ ബലമശക്താനാം, ശക്താനാം ഭൂഷണം ക്ഷമാ. ക്ഷമാ വശീകൃതിർലോകേ, ക്ഷമയാ കിം ന സിദ്ധ്യതീ. അബ്സറിക്കാ മനേഷിനെ ചവുട്ടിത്താത്തി ഹേ......ആശംസകൾ. യഥാ ബ്ലൊഗ്ഗർ തഥാ കമന്റർ.

  ReplyDelete
 18. സംസ്കൃതം..ആഹ.."യഥാ യഥാഹി ധര്‍മസ്യ ഗ്ലാനിര്‍ബവതി ഭാരതാ ധര്മാസംസ്ഥാപനാര്തായ സംഭവാമീ യുഗേ യുഗേ"..
  എനിക്ക് ആകെ അറിയുന്ന സംസ്കൃത വാക്യം ഇതാണ്..ഇത് സംസ്കൃതം തന്നെയാണോ എന്നൊന്നുമറിയില്ല..
  എന്തായാലും കുട്ടി സാറും സിലബസും കലക്കി ഡോക്ടര്‍ സാറെ..ഈ കൊച്ചുപയ്യന്റെ എല്ലാ ആശംസകളും..

  ReplyDelete
 19. ഇതിവാര്‍ത്താ അസ്സൂയന്താ..

  ഹ ഹ ചിരിച്ചു മാഷേ.....

  ReplyDelete
 20. ഇതൊക്കെ ഞാന്‍ കുറെ കണ്ടിട്ടുള്ളതാ...
  ഞാന്‍ സംശയം ചോദിയ്ക്കാന്‍ ചെല്ലുമ്പോഴേ പല സര്‍ മാറും ഓടി പോവാറ് വരെ ഉണ്ട്
  പക്ഷെ ഞാന്‍ ഇതൊന്നും കണ്ടു പിന്മാറില്ല...
  സംശയം ചോദിക്കല്‍ എന്റെ അവകാശാമാണ്
  എന്റെ ഒടുക്കത്തെ സംശയങ്ങള്‍ എന്നൊരു ബുക്ക് വരെ എഴുതാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്
  എന്തായാലും കൊള്ളാം വീണ്ടും വരുന്നുണ്ട്

  ReplyDelete
 21. ചവിട്ടി താഴ്ത്തിയത് നന്നായി. "തും കിത്നാ അച്ഛാ ഹെ!" എന്ന് പദാനുപദ തര്‍ജ്ജമ നടത്തിയ ഒരു സുഹൃത്തിനെ എനിക്ക് അറിയാം.

  ReplyDelete
 22. സംസ്കൃതം പഠിച്ചിട്ടില്ല. അതിനു പകരം ഹിന്ദിയില്‍ പയറ്റുന്നു :-)

  ഡോക്ടര്‍ -ടെ കഥ എന്തായാലും രസകരം തന്നെ...

  ReplyDelete
 23. നല്ല കഥ ,ഡോക്ടറുടെ തൂലികയില്‍ നിന്നും ഇത്തരം കഥകള്‍ ഇനിയും പിറവിയെടുക്കട്ടെ , ആശംസകള്‍

  ReplyDelete
 24. ഹ ഹ ഹ ..കിടു ജിമുട്റ്റ് കലക്കി

  ReplyDelete
 25. പരീക്ഷകൾക്കു ചില വാക്കുകൾ കിട്ടാനുള്ള പാടൊരു പെടാപ്പാടു തന്നെയാ ...

  ReplyDelete
 26. ഡോക്ടറെ നിങ്ങള്‍ക്കിട്ടു ഒരു പണി എങനെ തരും എന്ന് ആലോചിചിരിക്ക ആയിരുന്നു ഞാന്‍...ഒരിക്കലും എനിക്ക് അത് സാധിക്കില്ല എന്ന സങ്കടവും തോന്നി :(. ഇത് വായിച്ചപ്പോ ആ സങ്കടം മാറി.....സത്യം.....നിങ്ങള്ക്ക് അങനെ തന്നെ വേണം.....കുട്ടി സര്‍ നോട്‌ എന്റെ ഒരു ഐ ലവ് യു പറയണം........എന്നേലും കണ്ടാല്‍.....:)

  ചിരിച്ചു ഒരു വഴിക്കായി....ഇനിയും ജീവിതത്തിലെ അനുഭവങ്ങള്‍ എഴുതൂ ....ഭാവുകങ്ങള്‍..

  ReplyDelete
 27. ചവിട്ടി താഴ്ത്തീ ഹൈ, ഹോ, ഹം, ഹൌ

  ReplyDelete
 28. ചവിട്ടി താഴ്ത്തി = നീച്ചേ ഗിറ് ഗയ.. നന്നായി കുറച്ചു ചിരിച്ചു..

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....