Thursday, January 13, 2011

ഒരു രാജകുമാരന്റെ കഥ, മുത്തശ്ശി പറഞ്ഞത്


പതിവ് പോലെ അന്നു രാത്രിയും ഭക്ഷണ ശേഷം ടിന്റു മോനും, ചിന്നു മോളും മുത്തശ്ശിയുടെ അടുത്തെത്തി.

"ഒരു കഥ പറഞ്ഞുതാ മുത്തശ്ശീ" ഇരുവരും മുത്തശ്ശിയോട് ആവശ്യപ്പെട്ടു.

സെറ്റ് പല്ല് വെച്ച മുത്തശ്ശി നന്നായി  ചിരിച്ചു.

"എന്റെ ഫേഷ്യല്‍ ചെയ്യല്‍ കഴിഞ്ഞിട്ട് പറഞ്ഞു തരാം മക്കളേ..." സൌന്ദര്യ വര്‍ദ്ധക ചികിത്സ നടത്തുന്നതിനിടയില്‍ മുത്തശ്ശി പറഞ്ഞു.

"ഈ മുത്തശ്ശി എന്തിനാ ഇപ്പോളും ഇതൊക്കെ ചെയ്യുന്നേ ??? വയസ്സായില്ലേ?" ടിന്റു മോന്റെതായിരുന്നു  സംശയം.

ആ ചോദ്യം മുത്തശ്ശിക്ക് ഇഷ്ടപ്പെട്ടില്ല.

"നിനക്ക് കഥ കേള്‍ക്കണമെങ്കില്‍ മിണ്ടാതെ ഇരുന്നോ..." മുത്തശ്ശി അനിഷ്ടത്തോടെ പറഞ്ഞു.

കുട്ടികള്‍ പിന്നെ ഒന്നും മിണ്ടിയില്ല.

അങ്ങിനെ മുത്തശ്ശി ഫേഷ്യലും മറ്റും കഴിഞ്ഞു സുന്ദരിയായി കുട്ടികളുടെ അടുത്തേക്ക് വന്നു.

മുത്തശ്ശി : "ആരുടെ കഥയാ വേണ്ടത് ...?"

"രാജകുമാരന്റെ കഥ..." ഇരുവരും ഒരേ സ്വരത്തില്‍ പറഞ്ഞു.

മുത്തശ്ശി : "എന്നാല്‍ ബംഗാള്‍ രാജ്യത്തെ രാജകുമാരന്റെ കഥ പറയാം."

ഇരുവരും അതിനു സമ്മതം മൂളി.

മുത്തശ്ശി കഥ പറഞ്ഞു തുടങ്ങി.

"പണ്ട് പണ്ട്... എന്ന് വെച്ചാല്‍ വളരെ പണ്ട് ബംഗാള്‍ രാജ്യത്ത് ഒരു രാജകുമാരന്‍ ഉണ്ടായിരുന്നു..."


ചിന്നു മോളുടെയും, ടിന്റു മോന്റെയും കണ്ണുകള്‍ വിടര്‍ന്നു... കാതുകള്‍ വികസിച്ചു...

മുത്തശ്ശി തുടര്‍ന്നു..."ഈ രാജാകുമാരന്‍ രാജ്യം ഭരിച്ച രാജകുമാരന്‍ ആയിരുന്നില്ല."

ടിന്റു  മോന്‍ : "പിന്നെ???"

മുത്തശ്ശി : "കളിക്കളത്തിലെ രാജകുമാരന്‍ ആയിരുന്നു. ക്രിക്കറ്റ്‌ കളിയിലെ രാജകുമാരന്‍ . അപ്രതീക്ഷിതമായി ദേശീയ ടീമില്‍ എത്തിയപ്പോള്‍ ആ രാജകുമാരന്‍  സ്വല്പം  അഹങ്കരിച്ചു.
ആ രാജകുമാരനോട്  കളിക്കളത്തിലേക്ക്  കുടി വെള്ളവുമായി പോകാന്‍ പറഞ്ഞപ്പോള്‍  കഴിയില്ലെന്ന് പറഞ്ഞു. നൂറു കോടി ജനങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചു പേരില്‍ ഒരാളായത് വെള്ള പാത്രം ചുമക്കാന്‍ ആണോ എന്ന് ആ രാജകുമാരന്‍ ചോദിച്ചു.
അതു  രാജകുമാരന്റെ മുകളില്‍ ഉള്ളവര്‍ക്ക് പിടിച്ചില്ല.
അതിനു പിന്നാലെ മേലാളന്‍മാര്‍ രാജകുമാരനെ ടീമില്‍ നിന്നും പുറത്താക്കി."

ചിന്നു മോള്‍ : "എന്നിട്ട് ?"

മുത്തശ്ശി : "രാജകുമാരന്‍  നിരാശനായില്ല. വീണ്ടും പ്രയത്നിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കളത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞപ്പോള്‍ രാജകുമാരന്‍ തന്റെ  കഴിവ് തെളിയിച്ചു. സെഞ്ച്വറികളുമായി തന്നെ തുടങ്ങി.  കുടുംബ ശത്രുവിന്റെ മകളെ തന്നെ രാജകുമാരന്‍ ലൈനടിച്ച്  വളച്ചു. അവളെ കെട്ടുകയും ചെയ്തു. രാജകുമാരന്റെ പേരും പടങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു."

ടിന്റു മോന്‍ : "എങ്ങിനെയാ വളച്ചത്‌? ആ കഥ വിശദമായി പറഞ്ഞു താ മുത്തശ്ശീ...."

മുത്തശ്ശി : " ആദ്യം നീ മലയാളം എഴുതാനും വായിക്കാനും ശരിക്ക് പഠിക്ക്. എന്നിട്ട് എങ്ങിനെയാ വളക്കുന്നത്‌ എന്ന് പറഞ്ഞു തരാം. നിനക്ക് ഈ കഥ കേള്‍ക്കണോ വേണ്ടയോ?"

ചിന്നു മോള്‍ : "ഇവന് എപ്പോഴും വളക്കുന്ന കാര്യമേ മനസ്സില്‍ ഉള്ളൂ... മുത്തശ്ശി കഥ പറയൂ..."

മുത്തശ്ശി :  "ടീമിന്റെ നേതൃത്വം വരെ രാജകുമാരനില്‍ വന്നു ചേര്‍ന്നു. അങ്ങിനെ രാജകുമാരന്‍ വളര്‍ന്നു. ഒപ്പം അഹങ്കാരവും. കടുവ എന്നെല്ലാം ജനങ്ങള്‍ രാജകുമാരനെ  പ്രകീര്‍ത്തിച്ചു. രാജകുമാരന്റെ സ്വഭാവവും ആ ജീവിയുടെത് പോലെ ആകാന്‍ തുടങ്ങി. പണ്ട് നമ്മളെ അടിമകള്‍ ആക്കി വെച്ചിരുന്ന ഇംഗ്ലീഷുകാരെ കളിയില്‍ തോല്പിച്ചപ്പോള്‍ രാജകുമാരന്‍ സ്വന്തം ഉടയാട ഊരി വീശി. അതിനെ ചിലര്‍ വിശേഷിപ്പിച്ചു. 'മാന്യന്മാരുടെ കളിയിലെ മാന്യത ഇല്ലായ്മ...'
പക്ഷെ രാജകുമാരന് അതില്‍ തെറ്റൊന്നും  തോന്നിയില്ല."

"ദശാബ്ദങ്ങള്‍ക്ക് ശേഷം രാജകുമാരന്‍  ടീമിനെ ലോകകപ്പിന്റെ കലാശക്കൊട്ടില്‍  എത്തിച്ചു.
അതെല്ലാം രാജകുമാരന്റെ  നേട്ടം തന്നെയായിരുന്നു."

"ലിറ്റില്‍ മാസ്റ്റെര്‍ എന്ന മറ്റൊരു രാജാവും ടീമില്‍ ഉണ്ടായിരുന്നു.
പതിനായിരം ഓട്ടവും നൂറു ഇരകളും ഒരേ മത്സരത്തില്‍ പിന്നിടാന്‍  ലിറ്റില്‍ മാസ്റ്റെര്‍ക്ക്   അവസരം ഉണ്ടായപ്പോള്‍  അവനു എറിയാന്‍ പന്ത് നല്‍കാതെ നമ്മുടെ രാജകുമാരന്‍ വാശി കാട്ടി."

'ലിറ്റില്‍ മാസ്റ്റെര്‍  അങ്ങിനെ ഷൈന്‍ ചെയ്യേണ്ട...' രാജകുമാരന്‍ കരുതി.

"രാജകുമാരന്‍ തന്റെ സ്തുതിപാടകരെ കൂടെ നിര്‍ത്തുകയും മറ്റുള്ളവരെ  ടീമിന്റെ പടിക്ക് പുറത്ത് നിറുത്തുകയും ചെയ്തു."

"രാഷ്ട്രീയകാരേക്കാള്‍ കൂടുതല്‍ നന്നായി രാജകുമാരന്‍ ടീമില്‍ ഗ്രൂപ്പിസം കളിച്ചു.
ടീം സ്വന്തം തറവാട്ട്‌ സ്വത്ത്‌ ആയി കുമാരന്‍ കരുതി..."

"എല്ലാറ്റിനും ഗോഡ് ഫാദറിന്റെ പിന്തുണയും രാജകുമാരന് ഉണ്ടായിരുന്നു."

"ടീമിലെ ഗ്രൂപ്പ്‌ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഗ്രൌണ്ട് കളിയിലെ കുമാരന്റെ ശ്രദ്ധ കുറഞ്ഞു.
പിന്നീട് കുമാരന്റെ  നിറം മങ്ങി തുടങ്ങി.
വിമര്‍ശനങ്ങള്‍ രാജകുമാരന് നേരെ വരാന്‍ തുടങ്ങി.
പുതിയ നക്ഷത്രങ്ങള്‍ പിറവിയെടുത്തു.
തന്റെ സ്ഥാനം നഷ്ടമാകുന്നത് കണ്ടപ്പോള്‍ ഗോഡ് ഫാദറേയും തള്ളി പറയേണ്ടി വന്നു രാജകുമാരന്. ഒടുവില്‍ എല്ലാവരും കൂടി കുമാരനെ പുകച്ചു പുറത്തു ചാടിച്ചു."

"എന്നിട്ട് കുമാരന്‍ എന്ത് ചെയ്തു മുത്തശ്ശീ..." ടിന്റു മോന്റെ ആകാംക്ഷ പുറത്തുവന്നു.

മുത്തശ്ശി തുടര്‍ന്നു....
"പണി ഒന്നും ഇല്ലാതായപ്പോള്‍ രാജകുമാരന്‍ ബംഗാള്‍ ഉള്‍കടലില്‍ പോയി ചൂണ്ട ഇട്ടു മീന്‍ പിടിച്ചു. തന്റെ ഭൂതകാലം അയവിറക്കിക്കൊണ്ട് കുമാരന്‍ ചൂണ്ടയില്‍ ഇരകളെ കോര്‍ത്തു."

"അങ്ങിനെ ചൂണ്ട ഇട്ടു ഇരിക്കുമ്പോള്‍ ആണ് ആ പണക്കിലുക്കം കേട്ടത്.

മോഡിയുടെ ഐ പി എല്‍.

ചൂണ്ട കടലില്‍ തന്നെ വലിച്ചെറിഞ്ഞു രാജകുമാരന്‍ വീണ്ടും ചാടി പുറപ്പെട്ടു.

രാജകുമാരന്  കൂട്ട് കിട്ടിയതോ. താര ചക്രവര്‍ത്തിയെ.

കോടികളുമായി വീണ്ടും കളത്തില്‍ ഇറങ്ങി.

പക്ഷെ, രാജകുമാരന് തൊട്ടതെല്ലാം പിഴച്ചു.
ആര്‍ക്കും വേണ്ടാത്തവനായി.

രാജകുമാരന് കളിക്കാനുള്ള കഴിവ്  ഉണ്ടെങ്കിലും, കുമാരന്റെ സ്വഭാവം അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് അങ്ങാടിയില്‍ പാട്ടായി...

പണം മുടക്കി വയ്യാവേലിയെ തലയില്‍ എടുത്തുവെക്കാന്‍ ഒരു മുതലാളിയും തയാറായില്ല.

രാജകുമാരന്റെ ആരാധകര്‍ ഇതറിഞ്ഞു പൊട്ടി തെറിച്ചു.

അവസാനം പഴയ മുതലാളി ഒരു ഓഫര്‍ മുന്നോട്ടു വെച്ചു.

കുമാരന്‍ കളിക്കേണ്ട.
ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ അംഗം ആയിക്കോ.

പണ്ട് തനിക്ക് ചെയ്യാന്‍ വയ്യ എന്ന് പറഞ്ഞ പണിയിലേക്ക് ഉള്ള തിരിച്ചു പോക്ക്.

കളിക്കാര്‍ക്ക് വെള്ളം കൊടുക്കുന്ന പണി.

രാജകുമാരന്‍ ആ ഓഫര്‍ നിരസിച്ചു.

അധികം വൈകാതെ രാജകുമാരന് കുറച്ചു അനുയായികളെ കിട്ടി.

ആറ്‌ സിക്സര്‍ തുടര്‍ച്ചയായി അടിച്ച പഞ്ചാബ് ദേശത്തെ ഒരു കുമാരനും.

വീണുകിട്ടിയ സൌഭാഗ്യം അഹങ്കാരമാക്കി മാറ്റിയ കൊച്ചി ദേശത്തെ ഒരു നാട്ടുരാജാവും.
അവരെല്ലാം  നമ്മുടെ രാജകുമാരന്റെ അനുയായി കൂട്ടത്തില്‍ ഉള്‍പ്പെട്ടു.

അവരെല്ലാം ചേര്‍ന്നു ഒരു പുതിയ ടീം ഉണ്ടാക്കി.

'തലക്കന രാജാക്കന്മാര്‍' എന്ന പേരില്‍.

'കളിക്കളത്തിലും അസഭ്യ വര്‍ഷം' എന്നതായിരുന്നു ആ ടീമിന്റെ ആപ്ത വാക്യം!!!

കളിച്ചു തോല്‍പ്പിക്കാന്‍ കഴിയാത്തപ്പോഴെല്ലാം അവര്‍ എതിരാളികളെ  തെറി വിളിച്ചു തോല്‍പ്പിച്ചു.

കണ്ണുരുട്ടി കാണിച്ച്‌ തോല്‍പ്പിച്ചു.

കോപ്രായങ്ങള്‍ കാട്ടി കൂട്ടി തോല്‍പ്പിച്ചു.

ഇടക്കിടെ കൊച്ചി രാജ്യത്തെ കുമാരന്റെ മുഖത്ത് കൈപാടുകള്‍ പതിഞ്ഞു.

അതൊന്നും അവര്‍ കാര്യമാക്കിയില്ല.

അവരുടെ ശൈലി മാറ്റാന്‍ അവര്‍ ശ്രമിച്ചില്ല.

ഇവരുടെ കോപ്രായങ്ങള്‍ കണ്ടു കാണികളുടെയും ക്ഷമ കെട്ടു.

ഒടുവില്‍ അവര്‍ കളം കീഴടക്കി...

എല്ലാ രാജാക്കന്മാരുടെയും എല്ലിന്റെ എണ്ണം അവര്‍ വര്‍ദ്ധിപ്പിച്ചു.

അതോടെ 'തലക്കന രാജാക്കന്മാര്‍' എന്ന ടീമും അപ്രത്യക്ഷമായി."

"എന്നിട്ട് ...?" ടിന്റു മോന്‍ ചോദിച്ചു.

"എന്നിട്ടെന്താ... കളത്തിനകത്തും പുറത്തും മാന്യത കാണിച്ചവര്‍ ഇപ്പോളും   ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.... " മുത്തശ്ശി പറഞ്ഞു..

"ഈ കഥയുടെ ഗുണപാഠം മനസ്സിലായോ മക്കളേ...??" മുത്തശ്ശി ചോദിച്ചു.

"കുടം നിറഞ്ഞാലും, കാലി ആയാലും തുളുമ്പരുത് എന്നല്ലേ മുത്തശ്ശീ..." ടിന്റു മോന്‍ പറഞ്ഞു..

"അഹങ്കാരം ആപത്ത് ആന്നെന്നും, ഓരോ കയറ്റത്തിനും ഇറക്കം ഉണ്ടാകും എന്നും പറയാം അല്ലേ മുത്തശ്ശീ...?" ചിന്നു മോള്‍ ചോദിച്ചു...

"അതെ മക്കളേ... രണ്ടാള്‍ പറഞ്ഞതും ശരിയാണ്.....

എന്നാല്‍ ഇനി പോയി പല്ല് തേച്ച് ഉറങ്ങിക്കോ മക്കളേ..."

എന്റെ കൂടുതല്‍ കത്തികള്‍ വായിക്കാനായി ഇവിടെ ക്ലിക്കുക

 

43 comments:

 1. ആദ്യം വന്നത് ഞാനാ............ നല്ല കഥ

  ReplyDelete
 2. ഞാന്‍ എന്നും ഇവിടെ വന്നു നോക്കാറുണ്ടായിരുന്നു അന്നൊക്കെ ഇവിടെ അനഗ്ലെയം മാത്രമായിരിന്നു ഇന്നിപ്പോള്‍ മലയാളം വന്നു അഭിനന്ദങ്ങള്‍ മലയാളത്തില്‍ എയുതിയത്തിനു കഥ കൊള്ളാം നിങ്ങള്‍ എനിക്ക് ഒരു ചിരി സമ്മാനിച്ച്‌ എയുത്തിലൂടെ എനിക്ക് ഇംഗ്ലീഷ് അറിയില്ല മലയാളത്തില്‍ എയുതിയാല്‍ ഇനിയും ഞാന്‍ വായിക്കും

  ReplyDelete
 3. """Kadhayallith..... jeeevithammmmmm........... """

  Idakkoru sponsor_ne koode sangadippikkaaamayirunnu.....

  anyway nice work..... go on......!!! best of Luck!

  ReplyDelete
 4. പറഞ്ഞത് അത്രങ്ങട് ഇഷ്ടായില്ല,എനിക്ക് ഗാന്ഗുലിയെ ഇഷ്ടമാ..

  ആക്ഷേപ ഹാസ്യം കൊള്ളാട്ടോ.. :-)

  ReplyDelete
 5. മനോഹരമായിരിക്കുന്നു ഡോക്ടര്‍

  ReplyDelete
 6. touching flair of writing..congrats

  http://suhailbabu.blogspot.com/

  ReplyDelete
 7. ആക്ഷേപ ഹാസ്യം കൊള്ളാം

  ReplyDelete
 8. കമന്റ് അടിച്ച എല്ലാവര്‍ക്കും നന്ദി ... ഒപ്പം നിര്‍ദേശങ്ങള്‍ നല്‍കിയവര്‍ക്കും....
  കൂടുതല്‍ കമന്റുകള്‍ പ്രതീക്ഷിച്ചുകൊണ്ട് ... സ്നേഹത്തോടെ....

  ReplyDelete
 9. കഥ കൊള്ളാം... പക്ഷെ ഗാംഗുലി ഒരു കളിക്കാരന്‍ എന്ന നിലയില്‍ നമുക്കു ഇഷ്ടപ്പെടാതിരിക്കന്‍ പറ്റുമൊ?
  ഏതായാലും വായനാ രസം നല്‍ക്കുന്ന എഴുത്ത്.. ആശംസകള്‍

  ReplyDelete
 10. രാജകുമാരന് "കളിക്കാനുള്ള കഴിവ് ഉണ്ടെങ്കിലും", കുമാരന്റെ സ്വഭാവം അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് അങ്ങാടിയില്‍ പാട്ടായി...

  he is a good player....

  ReplyDelete
 11. പാവം പാവം രാജകുമാരന്‍...ഇപ്പോള്‍ കിരീടവുമില്ല...ചെങ്കോലുമില്ല....അംഗരക്ഷകരുമില്ല...അവസാനം ആ രജ്യവും ഉപേക്ഷിച്ചിരിക്കുന്നു.

  അബ്സറിനു ഭാവുകങ്ങള്‍

  ReplyDelete
 12. സ്റ്റൈല് കലക്കി , ഗാംഗുലിയെ പറഞ്ഞത് അത്രയ്ക്ക് പിടിച്ചില്ല . എന്തായാലും നടക്കട്ടെ :)

  ReplyDelete
 13. കഥ കൊള്ളാം ... വലിയ അഹങ്കാരവുമായി വേറെ ഒരുത്തനും കൂടി ഉണ്ട് ...

  ReplyDelete
 14. കൊമ്പന്‍ മൂസ പറഞ്ഞ പോലെ എന്ന് വന്നാലും ഇവിടെ നമുക്ക് മനസ്സിലാകാത്ത കാര്യങ്ങള്‍ ആണ് ഉണ്ടാവുക ....ഇത് കലക്കി ഡോക്ടറെ ....കൊച്ചി രാജാവിന്‌ ഇടയ്ക്കിടയ്ക്ക് കവിളില്‍ കൈപ്പത്തി വീഴട്ടെ എന്നാശംസിക്കുന്നു .....!

  ReplyDelete
 15. നന്നായിട്ടുണ്ട്, നല്ല അവതരണ ശൈലി. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

  ReplyDelete
 16. എന്തായാലും ശ്രീശാന്തിനെ എനിക്കിഷ്ടമാണ്.. ഇത്രയും ഉത്തരേന്ത്യന്‍ ലോബികള്‍ മാറി മറിഞ്ഞു ശ്രമിച്ചിട്ടും ഇപ്പോളും ടീമില്‍ നില നില്‍കുന്നത് കഴിവ് കൊണ്ട് തന്നെയാണ്. പിന്നെ ദാദ അതിന്റെ മനോഹാരിത അതൊന്നു വേറെ തന്നെ മാഷേ... അതെല്ലാം കളിയല്ലേ.. അതിന്റെ രീതിയില്‍ എടുത്താല്‍ മതി.. കണ്ണുരുട്ടി കാണിക്കലോകെ അതിന്റെ ഭാഗം തന്നെ. എന്തൊക്കെ പറഞ്ഞാലും മലയാളികള്‍ക്ക് ഉയര്‍ത്തി പിടിക്കാന്‍ .. ഹ്മം ആ പയ്യനില്ലേ അവന്‍ എന്‍റെ നാട്ടു കാരനാ എന്ന് പറയാന്‍ നമ്മുടെ ശ്രീകുട്ടന്‍ അല്ലെ ഉള്ളൂ.. അത് കൊണ്ട് തല്‍കാലം സ്വഭാവ ദൂഷ്യം മറന്നു നമുകിവരെയങ്ങു സ്നേഹിക്കാം എന്താ..

  ReplyDelete
 17. നന്നായിട്ടുണ്ട്.....

  ReplyDelete
 18. ഓഫ് സൈഡിലെ ദൈവം ഇനി കളത്തിലില്ല എന്നാണ് ഗാംഗുലി വിരമിച്ചപ്പോള്‍ പത്രം എഴുതിയത്. അദ്ദേഹത്തിന്റെ കഴിവുകള്‍ എടുത്ത് പറഞ്ഞ് വിമര്‍ശിച്ചാല്‍ നന്നായിരുന്നു. മഹാനായ കളിക്കാരനാണെന്ന് പറയാതെ വയ്യ. സെഞ്ചുറി അടിച്ചുകഴിഞ്ഞാല്‍ ഇത്രയും അപകടകാരിയായ മറ്റൊരു ബാറ്റ്സ്മാന്‍ ഇല്ല എന്ന് തന്നെ പറയാം...

  'അവര്‍ കളിക്കളത്തിന് അകത്തും പുറത്തും എന്തും ആയിക്കൊള്ളട്ടെ, കളി മാത്രം ആസ്വദിക്കുക' അതാണെന്റെ അഭിപ്രായം. ആശംസകള്‍

  ReplyDelete
 19. very good absar, i enjyed it

  ReplyDelete
 20. ithra valya kadha vayikkan samayamilla

  ReplyDelete
 21. @Abul hassan,
  വായിക്കാന്‍ സമയം കിട്ടിയില്ലെങ്കിലും കമന്‍റ് ഇടാന്‍ സമയം കണ്ടെത്തിയതിനു ആത്മാര്‍ഥമായ ഒരായിരം നന്ദി.....

  ReplyDelete
 22. ശ്രീശാന്തിന്റെ കാര്യം ഓ.കെ. പക്ഷെ ഗാംഗുലിയെയും യുവരാജിനെയും വെറും അഹങ്കാരികള്‍ ആയി ചിത്രീകരിച്ചതിനോട് യോജിപ്പില്ല. വെറും ആള്‍ക്കൂട്ടം മാത്രമായിരുന്ന ഇന്‍ഡ്യന്‍ ടീമിനെ ഒരു ടീമായി വാര്‍ത്തെടുത്ത ക്യാപ്റ്റന്‍ ഗാംഗുലി തന്നെയാണ്. അത് പോലെ രണ്ടാമത് ബാറ്റു ചെയ്തു എത്ര വലിയ സ്കോര്‍ ആണെങ്കിലും ചെയ്സ് ചെയ്തു ജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ടീമില്‍ ഉണ്ടാക്കിയത് യുവിയും കൈഫും ചേര്‍ന്നുള്ള കൂട്ടുകെട്ട് നേടിയ ചില വിജയങ്ങളാണ്.
  പിന്നെ, ഗാംഗുലി വളച്ച പെണ്ണിനെ തന്നെ കെട്ടി, ഇപ്പോളും കൂടെ ജീവിക്കുന്നു. വേറെ പലര്‍ക്കും ഓരോ പെണ്ണുങ്ങളും ഒന്നോ രണ്ടോ മാസത്തേക്കല്ലേ?
  എന്തായാലും രചനാശൈലിയും ആക്ഷേപ ഹാസ്യവും സൂപ്പര്‍.

  ReplyDelete
 23. കുറച്ചു കാലം കഴിഞ്ഞാല്‍ ഡോക്ടറെ, ഇക്കഥ ഇങ്ങള്‍ടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാം അല്ലെ??? അതോ അവര്‍ക്കും ഈ ലിങ്ക കൊടുക്കുമോ? ;)

  ReplyDelete
 24. ലിങ്ക് കൊടുക്കും... ബ്ലോഗില്‍ കയറി വായിക്കട്ടെ... അതാ ഞമ്മടെ ലൈന്‍..:)

  ReplyDelete
 25. @Anju Aneesh
  @iylaserikkaran
  @SHAHANA
  @കണ്ണന്‍ | Kannan
  @കാട്ടിപ്പരുത്തി
  @Jishad Ali Ahamed
  @അഷ്ക്കർ തൊളിക്കോട്
  @Jeneesh Kareem
  @zuhail
  @nasjasee
  @റ്റോംസ്‌ || thattakam .com
  @Naseef U Areacode
  @Balakrishnan
  @ഡി.പി.കെ
  @hafeez
  @faisu madeena
  @HAFEEZULLAH KV
  @മാഡ്
  @moidu
  @ജുവൈരിയ സലാം
  @Jazmikkutty
  @ഷബീര്‍ (തിരിച്ചിലാന്‍)
  @fasil
  @Abul hassan
  @ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur

  വായിക്കാനും അഭിപ്രായങ്ങള്‍ പങ്കുവെക്കാനും സമയം കണ്ടെത്തിയതിന് ഒരായിരം നന്ദി....

  കൂടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്....

  ReplyDelete
 26. ഡോക്ടര്‍ : രാജകുമാരന്മാരുടെ കഥ ഇഷ്ടമായി.. നമ്മുടെ കൊച്ചി രാജകുമാരനെ കുറിച്ച് ഡോക്ടറുടെ ബ്ലോഗിലൂടെ ഓര്‍മ്മ പെടുത്തിയത് നന്നായി.. വിശേഷങ്ങള്‍ കൂടുതല്‍ യോജിക്കുക കൊച്ചി രാജകുമാരാനാണല്ലോ..

  ആശംസകള്‍..

  ReplyDelete
 27. അടുത്ത തലമുറ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന മുത്തശ്ശിക്കഥകള്‍ ഏതാണ്ട് ഇങ്ങിനെ ആയിരിക്കും.....

  ReplyDelete
 28. :) ആധുനിക മുത്തശ്ശിക്കഥ

  ReplyDelete
 29. എഴുത്തിനെ കുറ്റം പറയാന്‍ ഞാനില്ല ...
  എന്നാലും ദാദയെ പരിഹസിച്ചതിനോട് യോജിക്കാനാവില്ല...
  am also love dada.........

  ReplyDelete
 30. ടിന്റുമോനു പറ്റിയ മുത്തശ്ശി... നല്ല കഥ.. :)

  ReplyDelete
 31. ആരാ മുത്തശ്ശീ ഈ രാജകുമാരന്‍
  നമ്മളെങ്ങന്യാ ആ രാജകുമാരനെ തിരിച്ചറിയാ...?
  (ഒരു ടിവി പരസ്യത്തോട് കടപ്പാട്)

  ReplyDelete
 32. ആക്ഷേപഹാസ്യം എന്ന ലേബലിൽ ഞാൻ വായിച്ച ഏറ്റവും കൂതറ പോസ്റ്റ്.
  ഗാംഗുലിയെ കുറ്റം പറയുന്നത് ആരായാലും എനിക്കിഷ്ടമല്ല,അതും യാതൊരു ശരികളുമില്ലാതെ,
  വെറും കേട്ട് കേൾവിയിൽ നിന്ന്. ആശംസകൾ.

  ReplyDelete
  Replies
  1. ഗാംഗുലിയെ അന്ധമായി ആരാധിക്കുന്നവര്‍ക്ക് ഇതില്‍ ശരികള്‍ ഉണ്ടാവില്ല.എല്ലാം കേട്ടുകേള്‍വികള്‍ മാത്രമായി തോന്നുകയും ചെയ്യും. പല യാഥാര്‍ത്യങ്ങളും കേട്ടുകേള്‍വിയില്‍ നിന്നും, വായനയില്‍ നിന്നും തന്നെ അല്ലേ മനസ്സിലാക്കുക മണ്ടൂസാ :)
   കേട്ടുകേള്‍വിയില്‍ നിന്ന് മാത്രം അറിഞ്ഞ പലതും നമ്മള്‍ ഉറച്ചു വിശ്വസിക്കുന്നില്ലേ?

   എന്തായാലും അഭിപ്രായം തുറന്ന് പറഞ്ഞതിന് ഗാംഗുലി ഭക്തന് നന്ദി ;-)

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....