Monday, January 10, 2011

മൊബൈല്‍ സുന്ദരിയോട് ഒരു അഭ്യര്‍ത്ഥന


പ്രിയേ,

നാം ഒന്നിച്ചുള്ള ജീവിതം തുടങ്ങിയിട്ട് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ ?

നിന്റെ ജനനം മുതല്‍ നീ എന്റെ സ്വപ്നമായിരുന്നു.

എത്ര തിന്നാന്‍ തന്നാലും നിനക്ക് മതി വരില്ല എന്നു ചിലര്‍ പറഞ്ഞിട്ടും ഞാന്‍ നിന്നെ സ്വീകരിച്ചില്ലേ ?

നിന്റെ വിശപ്പ് അകറ്റാനായി നിന്റെ ഭക്ഷണം എപ്പോഴും ഞാന്‍ എന്റെ പോക്കറ്റില്‍ കരുതിയില്ലേ ?

നിനക്ക് തടി കൂടുതല്‍ ആണെന്ന് പല സുഹൃത്തുക്കളും പറഞ്ഞിട്ടും നിന്നെ ഞാന്‍ ഉപേക്ഷിച്ചോ ?

നീ ചെയ്തു തന്ന ഉപകാരങ്ങളും ഞാന്‍ വിസ്മരിക്കുന്നില്ല.

എന്നെ ഉപേക്ഷിച്ച് മറ്റൊരാളുടെയും കൂടെ നീ ഒളിച്ചോടാഞ്ഞത് നിന്റെ മഹാ മനസ്കത കൊണ്ടാണെന്ന് എനിക്കറിയാം.

എന്റെ നേരെ നായ കുരച്ചു വന്നപ്പോള്‍ നിന്നെ അല്ലെ ഞാന്‍ പ്രതിരോധിക്കാന്‍ ആയുധമായി ഉപയോഗിച്ചത്.

എന്നിട്ടും നീ ഒരു പരാതിയും പറഞ്ഞിലല്ലോ.

എന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു നീ മണ്ണില്‍ കിടക്കുന്ന രംഗം ഇപ്പോഴും എന്റെ കണ്ണുകളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു.

നിന്നെ അവിടെ നിന്നും കൈ പിടിച്ചു എഴുന്നേല്‍പ്പിക്കുമ്പോള്‍  നിന്റെ ശരീരത്തില്‍ പറ്റിയ പോറലുകള്‍ എന്റെ മനസ്സിനെ വേദനിപ്പിച്ചത് നീ തിരിച്ചറിഞ്ഞിരുന്നുവോ??

പ്രഭാതങ്ങളില്‍ കിടന്നു ഉറങ്ങുന്ന എന്നെ നീ വിളിച്ചു എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എല്ലാം ഞാന്‍ നിന്റെ ശരീരത്തില്‍ ആഞ്ഞു കുത്തിയിട്ടില്ലേ.

എന്നിട്ടും നിന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി പോലും കണ്ണുനീര്‍ വന്നില്ല!!!

നീ ഒരു ദേഷ്യവും കൂടാതെ, എല്ലാം സഹിച്ചു വീണ്ടും വീണ്ടും എന്നെ കൃത്യ സമയങ്ങളില്‍ വിളിച്ചുണര്‍ത്തി.

ഒരു ജലദോഷം പോലും നിന്നെ ബാധിച്ചിട്ടില്ലല്ലോ.

നിന്നെ ഒരു ഡോക്ടറുടെ അടുത്ത് കാണിക്കേണ്ടിയും വന്നിട്ടില്ല.

വെള്ളമടിച്ചു ഹാങ്ങ്‌ ആകാനും നീ ശ്രമിച്ചിട്ടില്ല.

ഒന്നും ഞാന്‍ മറക്കില്ല...
ഒരിക്കലും.

എങ്കിലും ഇപ്പോള്‍ എന്റെ മനസ്സ് ഇളകി തുടങ്ങിയോ എന്നു എനിക്കൊരു സംശയം!!!

ഒരു പുതിയ സുന്ദരിയെ കണ്ടപ്പോള്‍.

അവളെ സ്വന്തമാക്കണം എന്നു എന്റെ മനസ്സു പറയുന്നു!!!

നീ എനിക്ക് അതിനു സമ്മതം നല്‍കുമോ??

നിന്റെ കുടുംബത്തില്‍പ്പെട്ടവള്‍ തന്നെ ആണ് അവളും.

അവളെ പറ്റി എല്ലാവര്‍ക്കും ഭയങ്കര അഭിപ്രായമാ.

നിന്റെ അത്ര തടിയും തൂക്കവും ഇല്ലാത്തവളാ അവള്‍.

അവളുടെ ഓര്‍മ്മ ശക്തിയും കൂടതല്‍ ആണത്രേ !!

ഹുസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗതയും ഉണ്ടത്രേ !!!

നീ അവളെ പലയിടത്തും വെച്ചു കണ്ടിട്ടുണ്ട്.

അവളുടെ പേരും നിന്നെകാള്‍ ചെറുതാ.

അറിയുമോ നിനക്കവളെ???

ആ സുന്ദരിയെ.

ഞാന്‍ അവളെയും കെട്ടാന്‍ പോവുകയാ.

അവളെ കെട്ടിയാലും നിന്നെ ഞാന്‍ ഉപേക്ഷിക്കില്ല പ്രിയേ.

നിന്നെ എനിക്ക് ഒരിക്കലും ഉപേക്ഷിക്കാന്‍ കഴിയില്ല.

നിങ്ങള്‍ രണ്ടു പേരും കവറേജിന്റെ പേരില്‍ അടി കൂടാതെ നല്ല ഒത്തോരുമയില്‍ കഴിയണം.

നിന്റെ നെറ്റ് വര്‍ക്കില്‍ കയറി കളിക്കാന്‍ ഞാന്‍ അവളെ ഒരിക്കലും സമ്മതിക്കില്ലാ.

നിനക്ക് നിന്റെ സിം, അവള്‍ക്ക് അവളുടെതും.

അവളുമായി ഞാന്‍ വരുമ്പോള്‍, നിലവിളക്കും മിസ്സ്ഡ് കാളും കൊണ്ട് നീ ഞങ്ങളെ സ്വീകരിക്കണം.

നിലവിളക്കു കൊണ്ട് അവളുടെ മുഖം പൊള്ളിക്കാന്‍ നീ ശ്രമിക്കുകയൊന്നും ചെയ്യരുതേ.

നിനക്ക് തോന്നുന്നുണ്ടാവും ഞാന്‍ നിന്നോട് കാണിച്ച സ്നേഹം കാപട്യം ആയിരുന്നു എന്ന്.

ഒരിക്കലും ഞാന്‍ നിന്നോട് കാപട്യം കാണിച്ചിട്ടില്ലാ.

നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ നിന്നോട് ഞാന്‍ സമ്മതം ചോദിക്കുന്നത് !!!!

മറ്റാരെങ്കിലും ഇങ്ങിനെ ചെയ്യുമോ???

എന്നാല്‍ ഞാന്‍ പോയി E 71 എന്ന സുന്ദരിയെ  കൊണ്ട് വരട്ടെ.

കരയാതെ സന്തോഷത്തോടെ കാത്തിരിക്കണേ പ്രിയേ 6600.

40 comments:

 1. എന്നാലും വേണ്ടായിരുന്നു

  ReplyDelete
 2. Adutha sundhari varumpol pinnilaaayi povumo eee sundharimaarokkee??? ;)

  ReplyDelete
 3. ഹത് ശരി!
  അവളൊരുത്തിയെ കണ്ണീരു കുടിപ്പിച്ചാ
  ചേട്ടന്‍ ഇങ്ങോട്ട് കെട്ടിയെടുക്കുന്നത് അല്ലേ..
  ആ പൂതി കയ്യിലിരിക്കത്തേ ഉള്ളൂ ചേട്ടാ ..
  തല്‍ക്കാലം അവളുടെ തടിയും ഓര്‍മ്മശക്തിയും
  ഒക്കെ കൊണ്ട് തൃപ്തിപ്പെടുക..
  അല്ലെങ്കില്‍ നാളെ പുതിയ ഒരു സുന്ദരിയെ കാണുമ്പോള്‍ എന്നേയും തഴയില്ലെന്ന് എന്താണുറപ്പ്?


  പിന്നെ ദേ ഒരു കാര്യം..
  അവളുടെ ഇന്‍ബോക്സ് തപ്പിയാല്‍ ഒരു മെസ്സേജ് കിട്ടും..
  പുരപ്പണിക്ക് കാശെടുത്ത ബാങ്കിലെ ലോണിന്റെ നോട്ടീസു വന്നകാര്യം ..
  എന്നെകെട്ടാനുള്ള പൂതി മാറ്റി ആ കാശെടുത്ത് അങ്ങോട്ടയച്ച് കൊടുക്കെന്റെ ചേട്ടാ..........

  എന്ന്,
  സ്വന്തമല്ലാത്ത
  E71

  ReplyDelete
 4. ഹി ഹി... അപ്പൊ പിന്നെ കുറെ ആളുകള്‍ അവകാശവാദവുമായി വരും....

  ReplyDelete
 5. അത് ശരി, ആശാന്‍ ഇതിങ്ങനെ എപ്പൊഴും മാറ്റുകയാ പതിവ് അല്ലെ....ഓരോരോ നല്ല ശീലങ്ങള്‍..

  ReplyDelete
 6. >>> നിനക്ക് നിന്റെ സിം, അവള്‍ക്ക് അവളുടെതും ....<<<
  :)

  ReplyDelete
 7. ഇതൊരു ശീലമാക്കാതിരുന്നാല്‍ മതി...

  ReplyDelete
 8. ചിരിച്ചു കുലുങ്ങി കുലുങ്ങി അഭിനന്ദിക്കുന്നു വീണ്ടും വീണ്ടും

  ReplyDelete
 9. നിങ്ങള്‍ രണ്ടു പേരും കവറേജിന്റെ പേരില്‍ അടി കൂടാതെ നല്ല ഒത്തോരുമയില്‍ കഴിയണം ...

  നിന്റെ നെറ്റ് വര്‍ക്കില്‍ കയറി കളിക്കാന്‍ ഞാന്‍ അവളെ ഒരിക്കലും സമ്മതിക്കില്ലാ....

  നിനക്ക് നിന്റെ സിം, അവള്‍ക്ക് അവളുടെതും ....:)

  ReplyDelete
 10. അതാണ്‌ അതിന്റെ ശേരി അല്ലെ...

  ReplyDelete
 11. നിനക്ക് നിന്റെ സിം,
  അവള്‍ക്ക് അവളുടെതും

  സസ്പെന്‍സ് പൊളിക്കാതെ
  അവസാനം വരെ കൊണ്ടു പോയിരുന്നെങ്കില്‍
  ഇതൊരു ഒന്നൊന്നര
  പോസ്റ്റ്‌ എന്ന്‍ പറയാമായിരുന്നു
  ശ്രദ്ദിക്കുമല്ലോ
  :)

  ReplyDelete
 12. എങ്കിലും ഈ ചുവടു മാറ്റം, ചാഞ്ചാട്ടം.. ഇതൊന്നും നല്ലതല്ല കേട്ടോ.
  എങ്കിലും പോട്ടെ. കാലം മാറുന്നതിനനുസരിച്ച് കോലവും മാറണമെന്നല്ലേ .
  നടക്കട്ടെ.

  ReplyDelete
 13. ethayalum avalodu sammatham eduthittalle puthiyathine sweekarikkunnullo..nalla sheelam thanne..pakshe avarthikkaruthu ketto..?

  ReplyDelete
 14. കമന്റ് അടിച്ച എല്ലാവര്‍ക്കും നന്ദി ... ഒപ്പം നിര്‍ദേശങ്ങള്‍ നല്‍കിയവര്‍ക്കും....
  കൂടുതല്‍ കമന്റുകള്‍ പ്രതീക്ഷിച്ചുകൊണ്ട് ... സ്നേഹത്തോടെ....

  ReplyDelete
 15. valare valare nannayi . pakshe puthiyath kanumbol pazhayathinode imbam kurayuka ennath athra nalla sheelam alla kettooo . any way thank u absar ithupolullath iniyum iniyum pratheekshikkunnu..........

  ReplyDelete
 16. E 71 series എല്ലാം പോക്കാനെന്ന കാര്യം കൂടി മനസ്സിലാക്കുക . പിന്നെ സുന്ദരിയെ കൊണ്ട് നടന്നോ കീശയിലെ കാശിനു ഭാരം കുറയുമ്പോള്‍ എല്ലാം മനസ്സിലാകും ജാഗ്രതൈ !!!

  ReplyDelete
 17. നന്നായി ചിരിപ്പിച്ചു

  ReplyDelete
 18. അതുശരി, ഇതിപ്പോ ഒരുവിധം എല്ലാവരും തുടങ്ങിയിട്ടുണ്ട് എന്നാണറിയാന്‍ കഴിഞ്ഞത്. എങ്കിലും ആരും അടിച്ചുകൊണ്ട് പോയില്ലലോ.

  ReplyDelete
 19. naalennam aakaamallo kondunadakkan kazhiyumengil
  paavathine veruthe THLAQ chellanno?

  ReplyDelete
 20. ബ്ലോഗ് കാണാൻ വൈകി.. കൊള്ളാംട്ടോ

  ReplyDelete
 21. നന്ദി കാര്‍ന്നോരെ...:)

  ReplyDelete
 22. കൊണ്ട് വാ കൊണ്ട് വാ..നല്ല പെണ്ണാ ഒരിക്കല്‍ ഞാനും കെട്ടി നോക്കിയതാ :)

  ReplyDelete
 23. അപ്പൊ അങ്ങനെ ആണ് കാര്യങ്ങള്‍?

  ReplyDelete
 24. ആഹാ.. കൊള്ളാല്ലോ e 71

  ReplyDelete
 25. ചിരിപ്പിച്ചു, അബ്സർ!

  ReplyDelete
 26. ഒരു മൊബൈൽ പ്രണയം അതിമനോഹന്മായി പറഞ്ഞു. പുതിയത് വരുമ്പോൾ പഴയത് കൈവിടാതെ കാക്കുമെന്ന ഉറപ്പ് നനായി. കൊള്ളാം ട്ടോ, എനിക്ക് നല്ല ഇഷ്ടായി.

  ReplyDelete
 27. അടിപോളി ആയിട്ട് ഉണ്ട്

  ReplyDelete
 28. http://njangulfukaran.blogspot.com/

  ReplyDelete
 29. നടക്കട്ടെ നടക്കട്ടെ!!!

  ReplyDelete
 30. എനിക്കു വയ്യ .....ഒടുക്കത്തെ കോമെടി.....

  ReplyDelete
 31. ഒരുപാട് നന്ദി ഈ ബ്ലോഗിന് കാരണം ഈ ബ്ലോഗ്‌ വായിച്ചപ്പോള്‍ ആണ് എനിക്ക് എന്റെ തെറ്റ് മനസ്സിലായത്‌ ഞാനത് ഒരിക്കലും അവളോട്‌ ചെയ്യാന്‍ പാടില്ലായിരുന്നു എന്ന തോന്നല്‍ ഉണ്ടായത് ഡോക്ടര്‍ ഞാന്‍ മൂന്ന് കെട്ടി ആദ്യത്തവള്‍ക്ക് ഓര്‍മ്മശക്തി കുറവാണ് നിറം കുറവാണ് എന്നൊക്കെ തോന്നിയത്‌ കൊണ്ട് ഞാന്‍ രണ്ടാമത്തവളെ കെട്ടിയത് ഇപ്പോ അവളെക്കാള്‍ ഓര്‍മ്മശക്തിയും ഭംഗിയും കണ്ടപ്പോള്‍ ഞാന്‍ വീണ്ടും കാലുമാറി (N8) ഇപ്പൊ എന്‍റെ നോട്ടം അവളെക്കാള്‍ തൊലിവെളുപ്പും ഭംഗിയും കാര്യഗ്രഹണശേഷിയും ഉള്ള അവളുടെ അനിയത്തിയിലാ (N9)ചെയ്യുന്നത് തെറ്റാണെന്ന്‍ അറിയാം പക്ഷെ മനസ്സിനെ പിന്തിരിപ്പിക്കാന്‍ പറ്റുന്നില്ല ഇനിഞാന്‍ എന്ത് ചെയ്യണം ഡോക്ടര്‍,,,,,,

  ReplyDelete
 32. sundarikal mari vnnu konde irikkum...ethu sundhariyil akum avasanam....?

  ReplyDelete
 33. ഓ എന്നെപ്പോലെ തന്നെ , ജീവിതത്തില്‍ എന്റെ സന്തോഷത്തിലും ദുഖത്തിലും അവള്‍ എന്റെ കൂടെ ഉണ്ടായിരുന്നു .
  എന്റെ 7610 , വേറെ ഉണ്ടെങ്കിലും ഇപ്പോഴും ഞാന്‍ അത് ഉപയോഗിക്കുന്നു , പിരിയാന്‍ വയ്യ .
  വളരെ രസകരമായി പറഞ്ഞു

  ReplyDelete
 34. വർഷം ഒന്നു കഴിഞ്ഞു .ഇപോ ഏതു സുന്തരിയാ കൂടെ.....എത്ര സിം കാർട് ഉണ്ട്...

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....