Saturday, January 01, 2011

മുഹമ്മദ് നബി (സ) യുടെ വാക്കുകള്‍


01. സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി. 

02. ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.

03. ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.

04. നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ നല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.

05. ദരിദ്രന്  നല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും. 

06. മതം ഗുണകാഷയാകുന്നു..

07. മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.

08. കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍പ്പെട്ടവനല്ല

09.വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.

10. വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.

11. ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പറയരുത് .

12. നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.

13. നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.

14. മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.

15. നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.

16. ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം...

17. ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.

18. പരസ്പരം കരാറുകള്‍ പാലിക്കണം.

19. അതിഥികളെ ആദരിക്കണം.

20. അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.

21. ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.

22. തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.

23. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.

24. അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.

25. ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല..

26. മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.

27. നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.

28. ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.

29. നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും.

30. സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.

31. ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.

32. ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും..
അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ, ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.

33. സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.

34. ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.

35. ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.

36. മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.

37. കോപം വന്നാല്‍ മൌനം പാലിക്കുക.

38. നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.

39. മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണ്യം ഉണ്ട്.

40. നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.

41. നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള  അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.

42. മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.

43. ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.

44. തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.

45. കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.

46. ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.

47. മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.

48. കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു

49. പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും..

50. മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.

51. സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.

52. പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞാല്‍  അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

 

25 comments:

 1. മനുഷ്യര്‍ മനപ്പൂര്‍വ്വം മറക്കുന്ന ചില സത്യങ്ങള്‍,ഓര്‍മിപ്പിച്ചത് നന്നായി !നന്ദി !നന്ദി !

  ReplyDelete
 2. താങ്ക്സ് അബ്സര്‍ ....

  ReplyDelete
 3. Really great Absar, really informative congrats ...keep it up

  ReplyDelete
 4. നല്ലവാക്കുകള്‍ക്ക് നന്ദി...

  ReplyDelete
 5. നല്ലകാര്യങ്ങള്‍ . വളരെയേറെ നന്ദി

  ReplyDelete
 6. എങ്ങനെ കടപ്പാട് അറിയിക്കണം എന്ന്‍
  അറിയില്ല .ഈ കാര്യങ്ങള്‍ മനുഷ്യര്‍
  മറ്ന്ന പോകുന്നു.പടച്ചവന്‍ നാമെല്ലാവരേയും
  എല്ലാ ബുന്ധിമുട്ടുകളില്‍നിന്നും രക്ഷ നല്‍കുമാറാകട്ടേ
  എന്ന്‍ പ്രാര്‍ത്തിക്കുന്നു

  ReplyDelete
 7. എല്ലാ വിശ്വാസികളും ഇതിനു നേരെ കണ്ണു തുറന്നെങ്കിൽ!!!

  നന്ദി,,,,വിശ്വാസി അല്ലാത്ത സുബ്രമണ്യൻ റ്റി ആർ

  ReplyDelete
 8. GOOD POST. HOW MANY OF US FOLLOW AT LEAST 50% OF THIS... DEFINITELY NONE. WHEN ONE BELIEVES THAT THE UNIVERSE MADE BY GOD WHY DONT HE THINK THAT OTHER RELIGION ALSO MADE BY HIM? WHY PEOPLE TAKE ARMS FOR SAVING PRIDE OF GOD? GOD IS MOST POWERFUL AND WE SILLY HUMAN ACTS AS HIS BODYGUARDS? STRANGE........

  ReplyDelete
 9. നന്ദി അബ്സാര്‍ ,ഐശ്വര്യങ്ങള്‍ വരുമ്പോള്‍ എല്ലാവരും മറക്കുന്ന കാര്യങ്ങള്‍.

  ReplyDelete
 10. അള്ളാഹുവിനെയും അവന്‍റെ റസൂലിനെയും പിന്‍പറ്റുന്നു എന്ന് അവകാശപ്പെടുന്നവര്‍ പോലും അവന്‍റെ ജീവിതഐശ്വര്യങ്ങളില്‍ മറക്കുന്നു നബിവചനത്തിന്റെ ആധികാരികത.എല്ലാം ഞാന്‍ നേടിയതാണെന്നുള്ള ഹുങ്കും,ഈ ഭൂമിയില്‍ വേറെ ആരും ജീവിയ്ക്കാന്‍ പാടില്ലായെന്നുമുള്ള അഹങ്കാരവും,അബ്സാര്‍ ഈ ബ്ലോഗ്‌ നിലനില്‍ക്കുന്നിടത്തോളം കാലം ഒരാളെങ്കിലും നോക്കും ഈ പോസ്റ്റ്‌ ,അതിലെ ഒരു നബി വചനമെങ്കിലും ജീവിതത്തില്‍ പകര്‍ത്തും.തീര്‍ച്ച .....

  ReplyDelete
 11. Maashaaa allaah .. Jazaakkallaah Khair.
  റമദാന്‍ മാസത്തിലെ ഓരോ ദിവസവും ഇതിലൊന്ന് ജീവിതചര്യക്കുവാന്‍ നമ്മളൊക്കെ ശ്രമിച്ചിരുന്നെകില്‍
  നല്ല പോസ്റ്റ്‌ .. വളരെ ഉപകാര പ്രദം . ഞാന്‍ ജീവിച്ചിരിക്കുന്ന നൂറ്റാണ്ടില്‍ ഇങ്ങനെയുള്ള കാഴ്ച്ചകള്‍ കാണിച്ചു തന്നതിന് നാഥാ നിനക്ക് സ്തുതി ..
  ഇക്കാ ആശംസകള്‍

  ReplyDelete
 12. thanks..pakshe njan ethu copy cheyyum :)

  ReplyDelete
 13. വളരെ വളരെ സന്തോഷം.ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു .അല്ലാഹു അനുഗ്രഹിക്കട്ടെ നമ്മെ -ഇഹത്തിലും പരത്തിലും.ആമീന്‍ !

  ReplyDelete
 14. ഈ ഓര്‍മ്മപ്പെടുത്തല്‍ എല്ലാവര്‍ക്കും ഗുണപരമായിത്തീരട്ടെ - അത് വഴി താങ്കള്‍ക്ക് നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കിഅനുഗ്രഹിക്കട്ടെ !

  ReplyDelete
 15. വലിയ ചിന്തകള്‍ക്കും അത് വഴി നല്ല കര്‍മങ്ങള്‍ക്കും വഴി തുറക്കുന്ന പ്രവാചക വചനങ്ങള്‍ ....ഓര്‍മ്മ പെടുത്തിയതിനു നന്ദി ...mr :അബ്സാര്‍

  ReplyDelete
 16. മാനവീകതയ്ക്കും സഹോ ദര്യത്തിനും മുകളില തൂങ്ങി നില്ക്കുന്ന ഒരു വാൾ ആണു മൊഹമ്മദിന്റെ വചനങ്ങൾ .അതിനെ വളച്ചൊടിച്ചു മാനവീകവും സാഹോദര്യ പ്രധാനവും ആക്കുന്ന ഈ ഉദ്യമത്തെ സ്വാഗതം ചെയ്യുന്നു.

  ReplyDelete
  Replies
  1. മുഹമ്മദ് നബിയുടെ വചനങ്ങള്‍ വളച്ചൊടിക്കുന്നവര്‍ക്ക് അങ്ങിനെയൊക്കെയുള്ള തെറ്റിധാരണകള്‍ ഉണ്ടാവുക സ്വാഭാവികം. നിങ്ങളെ പോലെ ഉള്ളവര്‍ മുഖംമൂടിയും അണിഞ്ഞ് വളച്ചൊടിക്കാന്‍ നടക്കുമ്പോള്‍ ചിലരെങ്കിലും തെറ്റിദ്ധരിക്കുക സ്വാഭാവികം.

   നബിയുടെ വചനങ്ങള്‍ ഇവിടെ വളച്ചൊടിച്ചിട്ടുണ്ട് എങ്കില്‍ അത് എങ്ങിനെ,ഏതു വിധത്തില്‍ എന്നൊക്കെ ഒന്ന് ചൂണ്ടി കാണിക്കുമല്ലോ !! വളച്ചൊടിക്കാത്ത നബിയുടെ വാക്കുകള്‍ മാനവികവും സാഹോദര്യ പ്രധാനവും ആണ് എന്ന് ഇവിടെ നിന്നെങ്കിലും തിരിച്ചറിഞ്ഞതില്‍ സന്തോഷം. ഇനിയെങ്കിലും നബിയെ പറ്റി കൂടുതല്‍ പഠിക്കാന്‍ ആധികാരിക സ്ഥാനങ്ങളില്‍ നിന്നും ശ്രമിക്കുക. അപ്പോള്‍ നിങ്ങളുടെ തെറ്റിധാരണകള്‍ നീങ്ങും !

   Delete
 17. ഖുറാൻ രണ്ടു തവണ മുഴുവൻ വായിച്ചിട്ടുണ്ട്.വായനക്ക് മുൻപ് നബിയോടും ഇസ്ലാമി നോടും ഉള്ള ബഹുമാനം വായനക്ക് ശേഷം തീർന്നു .നബിയുടെ വാക്കുകള ഒരിക്കലും മാനവ സാഹോദര്യത്തിനും മാനവീകതയ്ക്കും ഉതകുന്നതു അല്ല .

  ReplyDelete
  Replies
  1. രണ്ടല്ല, പതിനായിരം തവണ വായിച്ചിട്ടും കാര്യമില്ല. വായിച്ചത് കൊണ്ടായില്ല. പഠിക്കണം. അത് ചെയ്യാതെ ചുമ്മാ വായിച്ചു പോകുന്നത് കൊണ്ട് ഒരു കാര്യവും ഇല്ല. വായനക്ക് മുന്‍പ് എന്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ബഹുമാനം തോന്നിയിരുന്നത് എന്നും മനസ്സിലായില്ല. മാനവികതക്ക് ഉതകാത്ത നബിയുടെ വാക്കുകള്‍ (വളച്ചൊടിക്കാതെ ) എല്ലാം ഒന്ന് കൃത്യമായ തെളിവുകളോടെ പറഞ്ഞു തന്നാല്‍ ഉപകാരം ആയിരുന്നു.

   ആരോടെയൊക്കെ വാക്കുകള്‍ ആണ് മാനവികതക്ക് ഉതകുന്നതായി അനോണീസിന് തോന്നുന്നത് എന്ന് അറിയാനും താല്പര്യം ഉണ്ട്.

   എന്തായാലും പറയാനുള്ളത് സ്വന്തം നട്ടെല്ലില്‍ നിന്ന് പറയാനുള്ള തന്റേടം കാണിക്കാത്തത് മാനവികതക്ക് ഉതകുന്നത് ആവും അല്ലേ കോയാ !!

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....