Saturday, January 08, 2011

Ask Me


ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ ഉന്നയിക്കാനായി ഒരു വേദി....

ഒപ്പം ആയുര്‍വേദത്തെ കുറിച്ച് കൂടുതല്‍ അറിയാനും മനസ്സിലാക്കാനും...

നിങ്ങളുടെ സംശയങ്ങള്‍ ഈ പോസ്റ്റിന്റെ കമന്റ്‌ ആയി കൊടുക്കുക ..... 

നിങ്ങള്‍ അനുഭവിക്കുന്ന വല്ല ശാരീരിക പ്രശ്നങ്ങളെയും കുറിച്ച് അറിയണമെങ്കില്‍ താഴെ കൊടുത്ത വിവരങ്ങളും പ്രത്യേകം സൂചിപ്പിക്കാന്‍ അഭ്യര്‍ത്തിക്കുന്നു....

01. പ്രായം :
02. പുരുഷന്‍ / സ്ത്രീ :
03. ഉയരം :
04. തൂക്കം :
05. പ്രമേഹം ഉണ്ടോ ?
06. ഉയര്‍ന്ന രക്ത സമ്മര്‍ദം (BP) ഉണ്ടോ ?
07. എത്ര കാലം ആയി ഈ പ്രശ്നം തുടങ്ങിയിട്ട്?
08. ഈ രോഗത്തിന് വേണ്ടി നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള (ആയുര്‍വേദം, 
       അലോപ്പതി, ഹോമിയോപ്പതി തുടങ്ങിയ ...) മരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ?
09. ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ?
10. ഇടക്കിടെ പനി (fever) അനുഭവപ്പെടാറുണ്ടോ?
11. വേദനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആണെങ്കില്‍ താഴെ പറയുന്നവ കൂടി 
       ഉള്‍പെടുത്തുക...
       A. വേദന തുടങ്ങാന്‍ പ്രത്യേകിച്ച് വല്ല കാരണവും (വീഴ്ച,അപകടം തുടങ്ങിയവ)  
            ഉണ്ടായിരുന്നോ?
       B. മുഴുവന്‍ സമയവും വേദന ഉണ്ടാകാറുണ്ടോ?
       C. വേദന സ്വയം കൂടുകയോ കുറയുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ 
            വിശദാംശങ്ങള്‍ (രാവിലെ കൂടുന്നു, നടക്കമ്പോള്‍ കൂടുന്നു തുടങ്ങിയത് 
            പോലെയുള്ള വിവരങ്ങള്‍) ?
        

                                                                                                              Disclaimer

232 comments:

 1. i have one doubt......... so i had try to call u today.... anyway, this is fine way to ask you.....

  ente aduthoraalkk thanupp kaalathu kaaalinte uppootti ennu parayunna baakath kaaalu nilathu kuthaaan vayyaatha vedhana.... aaalkku ayurvedham pareexikkan kazhiyillaaathathu kondum long time medicine edukkan budhimuttullathu kondum valla ottamoooliyum paranju tharoumo???.....

  ReplyDelete
 2. താല്‍കാലികമായി ചെയ്യാവുന്ന കാര്യം ഇതാണ്...

  ഒരു ഇഷ്ട്ടിക നന്നായി ചൂടാക്കി , അതിന്റെ മുകളില്‍ ആവണക്കിന്റെ ഇല വെച്ച ശേഷം മടംബുകൊണ്ട് അത്നിമേല്‍ ചവിട്ടുക...

  ഇത് 30-35 മിനിറ്റ് നേരത്തേക്ക് ദിവസവും 3-4 നേരം ചെയ്യുക...
  അമിതവണ്ണം, ഹീല്‍ കൂടിയ ചെരുപ്പ് എന്നിവ ഈ പ്രശനം ഉണ്ടാക്കുന്ന പല കാരനഗളില്‍ ഉള്പെട്ടതാണ്...

  അതു പോലെ തന്നെ ഹാര്‍ഡ് സോള്‍ ഉള്ള ചെരിപ്പുകളുടെ ഉപയോഗവും, കല്ലും മറ്റും നിറഞ്ഞ വഴിയിലൂടെ ചെരിപ്പ് ധരിക്കാതെ നടന്നാലും ഈ പ്രശ്നം ഉണ്ടാകും...

  മുകളില്‍ പറഞ്ഞ കാരണങ്ങളില്‍ വല്ലതും പിന്തുടരുന്നുന്ടെകില്‍ അത് തിരുത്തുക...
  ഉള്ളിലേക്ക് മരുന്ന് കഴിക്കുകയാണെങ്കില്‍ കൂടുതല്‍ ഫലം ലഭിക്കും..

  ആ മരുന്ന് ഇതാണ് എന്ന് പറയാന്‍ കഴിയനമെങ്ങില്‍ താഴെ പറയുന്ന വിവരങ്ങള്‍ കൂടി നല്‍കുക...

  സ്ത്രീ/പുരുഷന്‍

  പ്രായം

  ഉയരം

  തൂക്കം

  പ്രമേഹം ഉണ്ടോ/ഇല്ലയോ

  ReplyDelete
 3. male
  41
  5'9
  89
  check chaythittillaaaa.....

  ReplyDelete
 4. wt kurach kooduthal aanu....
  kurakkunnathu nannaayirikkum..

  1. Gulgulu Thiktham kashaayam - 20 ml + 40 ml thillappichaariya vellam ,
  raavileyum vaikunneravum verum vayattil (bakshanaththinu 1 manikkoor munp)
  (kuppi kashaayam anenkil oro thavannayum nannayi shake cheythu edukkuka...)

  2. Kaaraskara Gritham - 2 teaspoon raathri bhakshana shesham (mukalil 1 glass chuduvellam kudikkuka..)

  eva kazhichaal 2-3 aazhzcha kond maattam undaavaarullathaanu..

  muringayila, maidha, unakkal meen,achaar, broyiler kozhi enniva poornamaayum ozhivaakkuka....

  yerivu, puli kurakkuka...

  sugar & cholesterol onnu test cheyyunnath nallathanu...

  feed back nalkuka...

  ReplyDelete
 5. male
  44
  165 cm
  72kg
  bp belo avreg(110/85)
  Ente randu kal muttukalkkum nalla vedana .kooduthalum thanuppulla prabhathangalil.kalil safty shoe upayogikkumpol ithu koodum .munpu chiratta thennippoyittundu.ithu maran enthu cheyyanam?

  ReplyDelete
 6. 1.vedhana thudangiyittu ethra kaalam aayi?
  2.randu muttukaludeyum chiratta elakiyittundo?
  3.chiratta elakal undaayitt ethra kaalam aayi?
  4.athinu shesham aano vedhano thudangiyathu?
  5.kai muttilo, mattethengilum joint ilo vedhana undo?
  6.edakkide pani (fever) undaakaarundo?
  7.ayurveda/english marunnukal vallathum kazhikkukayo purattukayo cheythittundo? 8.undenkil athinte vishadhaamshangal?

  ReplyDelete
 7. എനിക്ക് 22 വയസ്സുണ്ട് , എനിക്ക് കുറച്ചു നാളായ് മുടികൊഴിച്ചില്‍ തുടങ്ങി .
  ഞാന്‍ ജോലിക്കായി മാറി താമസിക്കുകയാണ് . അതിനു ശേഷമാണു കൂടുതലായ് ഇത് അനുഭവപെടാന്‍ തുടങ്ങിയത് .
  ഇപ്പോള്‍ കടകളില്‍ കിട്ടുന്ന ആയുര്‍വേദ മരുന്നുകള്‍ വല്ലതും ഇതന് ഭലം ചെയ്യുമോ ?

  ReplyDelete
 8. ക്ലോറിന്‍ വെള്ളം കുളിക്കാന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മുടികൊഴിച്ചില്‍ ഉണ്ടാകാം.അത് ഒഴിവാക്കിയാല്‍ തന്നെ ആ പ്രശ്നം തീരും.പിന്നെയും ഉണ്ടെങ്കില്‍ എണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്. എല്ലാവര്‍ക്കും യോജിച്ച ഏറ്റവും നല്ല എണ്ണ എന്ന പേരില്‍ ഒന്നും ചൂണ്ടി കാണിക്കാന്‍ കഴിയില്ല. ചില എണ്ണകള്‍ ചിലരില്‍ കൂടുതല്‍ ഫലം ചെയ്യും.

  ഷാമ്പൂ, സോപ്പ് എന്നിവ തലയില്‍ ഉപയോഗിക്കത്തിരിക്കുക.ചെമ്പരത്തി എല കൊണ്ട് ഉണ്ടാക്കിയ താളിയോ, ചെറുപയര്‍ പൊടിയോ അതിനു ഉപയോഗിച്ചാല്‍ മതി.താരന്‍ ഉണ്ടോ ഇല്ലയോ എന്ന് താങ്കള്‍ വ്യക്തമാക്കിയിട്ടില്ല. താരന്‍ ഉണ്ടെങ്കില്‍ അതിനു ആണ് ആദ്യം മരുന്ന് ഉപയോഗിക്കേണ്ടത്.

  താരന്‍ ഉണ്ടെങ്കില്‍ ഈ എന്ന ഉപയോഗിച്ച് നോക്കാവുന്നതാണ്..
  നീലി കേരവും ഏലാധി വെളിച്ചെണ്ണയും സമം ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചു 20 മിനുടിനു ശേഷം കുള്ളിക്കുക.
  താരന്‍ ഇല്ലങ്കില്‍ നീലി കേരവും chembaruthyaadhi വെളിച്ചെണ്ണയും സമം ചേര്‍ത്ത് ഉപയോഗിച്ച് നോക്കാം.

  ഒരു മാസം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ തന്നെ മാറ്റം ലഭിക്കേണ്ടതാണ്.

  കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്ത 3 ലിങ്കുകളും പിന്തുടരുക. അതിനു ശേഷവും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഉന്നയിക്കുക. feed back നല്‍കുമല്ലോ...
  1. Dandruff... Some Facts....
  2. Hair fall or Alopecia
  3. ഔഷധ പരസ്യങ്ങളെ സൂക്ഷിക്കൂ....

  ReplyDelete
 9. ലിങ്കുകള്‍ Health പേജില്‍ നിന്നും ലഭിക്കുന്നതാണ്...

  ReplyDelete
 10. താരന്‍ ധാരാളം ഉണ്ട് !
  കുളിക്കുവാന്‍ ഉപയോഗിക്കുന്ന ജലവും ക്ലോറിന്‍ കലര്‍ന്നതാണ് . അത് മാത്രമേ ഇവിടെ കിട്ടുവാനുള്ള്
  താങ്കള്‍ പറഞ്ഞ മരുന്നുകള്‍ ആയുര്‍വേദകടകളില്‍ ലഭ്യമാണോ ?

  ReplyDelete
 11. theerchayaayum....kadakalil kittum...

  mukalili kodutha linkukalil ottamooli prayogangal koduthittund. athum cheythu nokkaavunnathaanu...

  ReplyDelete
 12. താങ്കളുടെ നിര്‍ദേശങ്ങള്‍ക്ക് വളരെ അധികം നന്ദി .

  ReplyDelete
 13. asalmualikum warthullah.. ബ്ലോഗ് വായിച്ചു വളരെ നന്നായിരിക്കുന്നു... പിന്നെ ഒരു സംശയം , യൂറിക്ക് ആസിട് കൂടിയാല്‍ എന്തു ചെയ്യണം?

  ReplyDelete
 14. വേദന തുടങ്ങിയിട്ട് നാല് വര്‍ഷത്തോളമായി .
  രണ്ടു മുട്ടുകളുടെയും ചിരട്ട ഇളകിയിട്ടുണ്ട്‌.
  പതിനഞ്ചു വര്‍ഷത്തോളമായി ചിരട്ട ഇളകള്‍.
  വേദന അതിനും കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് തുടങ്ങിയത് .
  വേറെ ജോഇന്റില്‍ വേദന ഉണ്ടാകാറില്ല .പണി വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം .
  മരുന്ന് കാര്യമായി ഒന്നും കഴിച്ചിട്ടില്ല,ഇപ്പോള്‍ ക്നീ കേപ് ഉപയോഗിക്കാറുണ്ട് .

  ReplyDelete
 15. താങ്കളുടെ പ്രായം,ഉയരം,തൂക്കം എന്നിവ കൂടി സൂചിപ്പിക്കെണ്ടാതായിരുന്നു ....

  എന്തായാലും താഴെ പറയുന്നവ ചെയ്തു നോക്കുക...

  ക്നീ കേപ് ഉപയോഗം തുടരുക....
  Murivenna + Karpooraadhi Thailam
  സമം എടുത്തു ചെറുതായി ചൂടാക്കി പഞ്ഞിയില്‍ മുക്കി അത് മുട്ട് പൂര്‍ണമായും കവര്‍ ചെയ്യുന്ന വിധത്തില്‍ വെച്ച് 1 മണിക്കൂര്‍ ഇരിക്കുക. കഴിയുമെങ്കില്‍ ഇതു ദിവസവും രണ്ടു നേരം ചെയ്യുക.
  ഇങ്ങിനെ 15 ദിവസം മുടങ്ങാതെ ചെയ്ത ശേഷം, പതിനാറാം ദിവസം മുതല്‍ ഒരു മണിക്കൂര്‍ ഇരുത്തത്തിനു ശേഷം തോര്‍ത്ത്‌ മുണ്ട് ചുടുവെള്ളത്തില്‍ മുക്കി പിഴിഞ്ഞ ശേഷം 20 മിനിറ്റ് നേരത്തേക്ക്‌ ചൂട്‌ പിടിക്കുക്കുക.ഓരോ ദിവസവും ചൂട് കൂട്ടികൊണ്ടു വരുക. സാവധാനം പൊള്ളാത്ത രീതിയില്‍ പരമാവധി ചൂട്‌ നല്‍കുക. ഈ ചൂട്‌ പിടിക്കല്‍ 20 - 30 ദിവസം മുടങ്ങാതെ ചെയ്യുക.ആശ്വാസം ലഭിക്കും...
  ചിരട്ടക്ക് കൂടുതല്‍ ഇഞ്ചുറി പറ്റാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുക. മരുന്ന് നിലവാരമുള്ള കമ്പനികളുടെത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
  ഫുട്ബോള്‍ തുടങ്ങിയ കളികളില്‍ ഏര്‍പ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
  ഉള്ളിലേക്ക് ഇപ്പോള്‍ മരുന്ന് കഴിക്കേണ്ട ആവശ്യം ഇല്ല. കൃത്രിമ ഭക്ഷണങ്ങളും മൈദയും പൂര്‍ണമായും ഒഴിവാക്കുക...

  ReplyDelete
 16. താങ്കളുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കാം .ഒരു പാട് നന്ദിയുണ്ട് .

  ReplyDelete
 17. എനിക്ക് 23 വയസ്സുണ്ട് . 163 cm ഉയരം ഉണ്ട് , പക്ഷെ തൂക്കം 50 kg ഉം . ഇത് ആനൂപാതികം ആണോ ? അല്ലെങ്കില്‍ വേണ്ട ഭക്ഷണ ക്രമം നിര്‍ദേശിക്കാമോ ?

  ReplyDelete
 18. ഉയരവും തൂക്കവും തമ്മിലാണ് ബന്ധപ്പെട്ടു കിടക്കുന്നത്.
  താങ്കളുടെ ഉയരത്തിന് ഏകദേശം 59 - 63 കിലോഗ്രാം ആണ് തൂക്കം വേണ്ടത്. എങ്കിലും താങ്കളുടെ മാതാപിതാക്കളുടെ ശരീര പ്രകൃതിയും താങ്കളുടെത് പോലെ തന്നെ ആണെങ്കില്‍ അതിനു പ്രത്യേകം മരുന്നുകള്‍ കഴിക്കണം എന്നില്ല. കാരണം അത് ജനിതകമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.

  തൂക്കം കൂടാന്‍ ഏറ്റവും നല്ലത് ആഹാരത്തിന്റെ അളവ് കൂട്ടുന്നതാണ്. മൈദ പോലുള്ളവ ഒഴിവാക്കി അരിഭക്ഷണം കൂടുതല്‍ കഴിക്കുന്നതാണ് നല്ലത്. മരുന്ന് കഴിച്ച് തൂക്കം വര്ധിപ്പിക്കുനതിനേക്കാള്‍ നല്ലത് ഭക്ഷണം കൊണ്ട് വര്‍ധിപ്പിക്കുന്നതാണ്.

  ഭക്ഷണത്തില്‍ ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ അളവു വര്ധിപ്പിക്കുകയാനെന്കില്‍ വിശപ്പ്‌ കൂടും.
  പിപ്പല്യാസവം, അയമോദക ദ്രാവകം എന്നിവ സമം ചേര്‍ത്ത് 25 ml വീതം മൂന്നു നേരം ഭക്ഷണശേഷം കഴിച്ചാലും വിശപ്പ്‌ വര്‍ധിക്കും.
  ഇതു കൊണ്ടും വിശപ്പ് ശരിയായില്ലെങ്കില്‍ അറിയിക്കുക.അപ്പോള്‍ മറ്റു മരുന്നുകളെ പറ്റി ചിന്തിക്കാം....

  ReplyDelete
 19. എന്റെ ഭാര്യക്ക് രണ്ട് മൂന്നു വര്‍ഷം മുന്‍പ് വരേ നല്ല തഴച്ചു വളരുന്ന, നീളമുള്ള തലമുടിയുണ്ടായിരുന്നു, ഇപ്പോള്‍ നന്നായി കൊഴിഞ്ഞു പോകുന്നുണ്ട്, നീളം ഇപ്പോഴുമുണ്ടെങ്കിലും മുടിക്ക് ഉള്ളു കുറവാണ്‌, തലയൊട്ടി പുറത്തേക്ക് കാണുന്ന തരത്തില്‍ വല്ലാതെ മുടീ കൊഴിഞു കൊണ്ടിരിക്കുന്നു. താരനും ഉണ്ട്. വളരേ നേര്‍ത്ത മുടീയായതിനാല്‍ പേന്‍ ശല്ല്യമില്ല.
  കടയി വാങ്ങാന്‍ അഞ്ജന തൈല, ക്രഷ്ണതുളസി ഹെയര്‍ ടോണിക് എന്നിവ ഉപയോഗിച്ചു, കാര്യമായ വ്യത്യാസം ഉണ്ടായില്ല. ഇപ്പോള്‍ ഒരു മാസമായി ഹോമിയോ പതി പരീക്ഷിച്ചു കൊണ്ടിരിക്കുന്നു.
  കൂടാതെ ചൂട് കാലമായാല്‍ (ചൂട് കാലം വരണമെന്നില്ല, ചെറീയ ചൂടുണ്ടായാല്‍ മതി) ഷരീരം മുഴുവനു ചൂടൂകുരു നിറയുകയും, ചൊറിച്ചില്‍ അസഹ്യമാവുകയും ചെയ്യുന്നു. ആളല്പം തടി കുറവാണ്‌...എന്താണിതിന്നൊരു പ്രതിവിധി?

  18
  സ്ത്രീ
  156 സെ.മി
  45
  ഇല്ല
  ഇല്ല

  ReplyDelete
 20. പാരമ്പര്യമായി(ഭാര്യയുടെ അമ്മ, സഹോദരി തുടങ്ങിയവര്‍ക്കും) മുടി കൊഴിച്ചില്‍ ഉണ്ടെങ്കില്‍ ഈ പ്രശനം പൂര്‍ണ്ണമായും ഭേധപ്പെടാന്‍ പ്രയാസം ആണ്. നിങ്ങള്‍ നല്‍കിയ വിവരങ്ങളില്‍ നിന്നും അവര്‍ പിത്ത പ്രകൃതികാരി ആണെന്ന് തോന്നുന്നു.
  എരിവ്, കൃത്രിമ ഭക്ഷണ പധാര്ത്തങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക.

  പരസ്യങ്ങളുടെ പിന്നാലെ പോകാതിരിക്കാന്‍ ശ്രദ്ധിക്കുക..
  താഴെ പറയുന്ന മരുന്നുകള്‍ ഉപയോഗിച്ച് നോക്കുക.
  ശാംബൂ, സോപ്പ്‌ തുടങ്ങിയവ തലയില്‍ ഉപയോഗിക്കാതിരിക്കുക.

  1. Thriphaladhi Velichenna + Chandhanaadhi velichenna തലയില്‍ തേക്കുക. ഇരുപത് മിനുട്ടിന് ശേഷം കുളിക്കുക.
  2. Shathaavari Gulam - രണ്ടു ടീസ്പൂണ്‍ വീതം മൂന്നു നേരം ഭക്ഷണ ശേഷം കഴിക്കുക.

  താഴെ കൊടുത്ത ലിങ്കുകള്‍ പിന്തുടര്‍ന്ന് അതിലെ നിര്‍ദേശങ്ങളും ഉപയോഗപ്പെടുത്തുക.താരനെ കുറിച്ച് അതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് ....

  1. Dandruff... Some Facts....

  2. Hair fall or Alopecia

  ReplyDelete
 21. ചൂടു കുരുവിനെപറ്റി ഒന്നും പരഞു കണ്ടില്ല?

  ReplyDelete
 22. പിത്ത പ്രക്രിതിക്കാര്‍ക്ക്‌ ചൂട് കുരു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്...

  Shadhadhoutha Gritham - ദിവസവും രണ്ടു മൂന്നു പ്രാവശ്യം കുരുവില്‍ പുരട്ടുക. കുരുവിന് ശമനം ലഭിക്കും.

  നന്നാരി (നറുനീണ്ടി) കിഴങ്ങ് ഇട്ടു തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.

  മേല്‍ പറഞ്ഞ പ്രശനഗള്‍ക്ക് അല്പം ശമനം ലഭിച്ച ശേഷം തൂക്കം വര്ധിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതാവും ഉചിതം.
  ലൂക്കൊറിയ യുടെ (വെള്ളപോക്ക് /അസ്ഥിസ്രാവം) പ്രശ്നം ഉണ്ടാകാനുള്ള സാധ്യത ഇത്തരക്കാര്‍ക്ക് കൂടുതല്‍ ആണ്. ആ രോഗം ഉണ്ടെങ്കില്‍ അതിനുള്ള ചികിത്സ നടത്തിയാലെ മറ്റു മരുന്നുകള്‍ ഫലപ്രദം ആകൂ....

  ReplyDelete
 23. അത്തരം പ്രശ്നങ്ങളൊന്നുമില്ല

  ReplyDelete
 24. ok. എങ്കില്‍ മുകളില്‍ പറഞ്ഞവ ഒരു മാസത്തേക്ക്‌ തുടര്‍ച്ചയായി ഉപയോഗിച്ച് ഫീഡ് ബാക്ക് നല്കുമല്ലോ....

  ReplyDelete
 25. റി, തീർച്ചയായും

  ReplyDelete
 26. Sir, I need your help. I am doing research on bhallataka. I have purified the nuts and going to test its anticancerous efficacy on rats. But the problem arising is that One of the Ayurvedic professor told me: its dose is 50 ml. But for doing Acute toxicity test, I need the dose in mg/ Kg. If you can help me, I would be thank ful.

  ReplyDelete
 27. 17 - 22mg/kg body wt

  (cosidering the strength of the patient)

  Avge : 20 mg/kg body wt

  (this is the quantity of bhallathaka for kshirapaka)

  ReplyDelete
 28. Sir, Can you give me the reference for it so that I can write in thesis. Thanks a lot.

  ReplyDelete
 29. Sorry. I dont remember the reference.

  ReplyDelete
 30. Hi,

  (1) Will Annachuvadi help to control/eliminate cholestrol?
  (2) Any herbs to treat Pancrieas stone for 67yr M. Now suffering from diabetics due to pancreas stone.

  Please advise..

  Thanks..

  ReplyDelete
 31. 1) No. But it is good for heart.
  2) Consult a physician directly.

  ReplyDelete
 32. Dear Sir,
  Male, Age 25 , healthy (No sugar, pressure, etc). എന്റെ ശരീരത്തിന്റെ പുറം ഭാഗത്ത് കഴുത്തിന് താഴെ കറുത്ത ചെറിയ കൂറുകളും, കലകളും ഉണ്ട് . ഞാന്‍ ആദ്യം ഡോക്റ്റൊരെ കാണിച്ചപ്പോള്‍ ഒരു ഷാമ്പൂ തന്നു .. അത് വച്ച് കുളിച്ചപ്പോഴും മാറിയില്ല . വേറെ ഡോക്റ്റൊരെ കാണിച്ചപ്പോള്‍ ഒരു ഓയിന്‍മെന്‍റ് തന്നു വീണ്ടും വലിയ മാറ്റം ഇല്ല .. നജ്ന് സ്വന്തം ഇതിനെ പ്പറ്റി പഠിക്കാന്‍ ശ്രമിച്ചു .. ഇത് Bach Acne / Hormonal Acne ആണെന്ന് കണ്ടെത്തി .. Benzyl Peroxide Gel ഉപയോഗിച്ചപ്പോള്‍ ഒരുപാട് മാറ്റം വന്നു .. പക്ഷേ കറുത്ത പാടുകള്‍ മുഴുവനായി മാറുന്നില്ല .. എന്തെങ്കിലും പ്രതിവിധി ഉണ്ടോ ..I m so stressed and tensed because I am going to get married soon ..

  ReplyDelete
 33. കറുത്ത പാടുകള്‍ പൂര്‍ണമായും മാറാന്‍ സാധാരണഗതിയില്‍ കൂടുതല്‍ സമയം എടുക്കാറുണ്ട്. താങ്കള്‍ക്ക് ഈ പ്രശ്നം തുടങ്ങിയിട്ട് എത്ര കാലം ആയി എന്ന് പറഞ്ഞിട്ടില്ല.
  എങ്കിലും താഴെ പറയുന്നവ ചെയ്തു നോക്കുക.
  1. Aragwadaadhi kashaayam - 20 ml,
  തിളപ്പിച്ചാറിയ വെള്ളം 40 ml ചേര്‍ത്ത് രാവിലെയും വൈകുന്നേരവും വെറും വയറ്റില്‍ കഴിക്കുക.
  2. Eladhi Velichenna - പുരട്ടി ഒരു മണിക്കൂര്‍ ഇരുന്ന ശേഷം ചെറുപയര്‍ പോടീ ഉപയോഗിച്ച് കഴുകി കളയുക.
  3. ജാതിക്ക പാലില്‍ അരച്ച് ദിവസവും രണ്ടു നേരം തേച്ച് 1 - 1 1/2 മണിക്കൂര്‍ ഇരിക്കുക.

  മുകളില്‍ പറഞ്ഞവ തുടര്‍ച്ചയായി ചെയ്യുക.
  ഒപ്പം ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക.
  എരിവ്, പുളി, അച്ചാര്‍, ഉണക്കല്‍ മീന്‍, മൈദ,ബേക്കറി, കോള തുടങ്ങിയവും കൃത്രിമ ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കണം.

  ReplyDelete
 34. Thanks

  I have been fighting with back acne for the last 5/6 years.

  Currently I am living gulf, its bit hard still I will try my level best.

  O .. will take long time. right ? ohh sad to hear..

  Thanks a lot ..

  ReplyDelete
 35. Dr,
  I am Ashraf suffering from a skin disease[Appeared red lines in my body(when we beaten someones may appear a thick red line]Is it any symptom of any disease? someones saying that it may be blood cotting disease. pls answer me
  01. പ്രായം :22
  02. പുരുഷന്‍ / സ്ത്രീ :male
  03. ഉയരം :165
  04. തൂക്കം :68
  05. പ്രമേഹം ഉണ്ടോ ? NO
  06. ഉയര്‍ന്ന രക്ത സമ്മര്‍ദം (BP) ഉണ്ടോ ? No
  07. എത്ര കാലം ആയി ഈ പ്രശ്നം തുടങ്ങിയിട്ട്?Around 3 months
  08. ഈ രോഗത്തിന് വേണ്ടി നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള (ആയുര്‍വേദം,
  അലോപ്പതി, ഹോമിയോപ്പതി തുടങ്ങിയ ...) മരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ?No
  09. ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ?
  10. ഇടക്കിടെ പനി (fever) അനുഭവപ്പെടാറുണ്ടോNO

  ReplyDelete
 36. In my opinion, this is not a disese related with blood clotting.
  A diagnosis is not easy in this case without seeing the patient.So try to consult a qualified physician directly.

  ReplyDelete
 37. Dr,
  I am ashraf suffering from allergy(dust), I am seriously suffering this disease i have consulted with somany doctors but I haven't feel any cure.Now I am asking you to quick remedy for avoide sneezing and coughing when wakeup
  01. പ്രായം :22
  02. പുരുഷന്‍ / സ്ത്രീ :male
  03. ഉയരം :165
  04. തൂക്കം :67
  05. പ്രമേഹം ഉണ്ടോ ? no
  06. ഉയര്‍ന്ന രക്ത സമ്മര്‍ദം (BP) ഉണ്ടോ ? no
  07. എത്ര കാലം ആയി ഈ പ്രശ്നം തുടങ്ങിയിട്ട്? around 8 ys
  08. ഈ രോഗത്തിന് വേണ്ടി നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള (ആയുര്‍വേദം,
  അലോപ്പതി, ഹോമിയോപ്പതി തുടങ്ങിയ ...) മരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ?I tok all most all treatment like alopathy, ayurveda,homeopathy
  09. ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ?
  10. ഇടക്കിടെ പനി (fever) അനുഭവപ്പെടാറുണ്ടോ?no

  ReplyDelete
 38. Try the following medicines...

  1. Gulgulu Thiktham Kashayam - 20 ml + boiled and self cooled water - 40 ml at 6am, 6pm (1 hour before food)

  2. Dashamoola kaduthrayam Kashayam - 20 ml boiled and self cooled water - 40 ml at 12pm, 8pm (1 hour before food)

  3. Tab. Septilin - 2 - 2 - 2 (after food)

  Avoid,
  cold water and cold & fridged food items, Maida, Fruits, Cola, Lyse etc packed foods, Fast foods etc. Sour and spicy foods...

  ReplyDelete
 39. എന്‍റെ പേര് mansoorali
  male
  age 27
  height 165
  weight 78
  cholesterol 185
  triglycerides 435
  ഇതിനു lopid600mg എന്ന മരുന്ന് കഴികുന്നുണ്ട് ഇപ്പോള്‍ 7 മാസം ആയി ഇത് കഴിക്കുന്നു ഭക്ഷണം കണ്ട്രോള്‍ ചെയ്യുന്നുമുണ്ട് ഇപ്പോള്‍ കുറവുണ്ട്
  പക്ഷെ മരുന്ന് നിര്‍തിയാല്‍ വീണ്ടും കൂടുകയാണ് എണ്ണയിലുണ്ടാകിയതു ഒന്നും കഴികല്‍ ഇല്ല ഇത് ഒന്ന് കുറയാന്‍ ആയുര്‍വേദത്തില്‍ എന്തെങ്കിലും മരുന്ന് ഉണ്ടോ ? അല്ലങ്കില്‍ ഇത് കുറയ്ക്കാനായി എന്ത് തരം ഭക്ഷണം ആണ് കഴികേണ്ടത് ?
  mansoorli
  alain
  uae

  ReplyDelete
 40. നിങ്ങളുടെ ഉയരത്തിന് ഏകദേശം 70 kg യില്‍ താഴെ ഉള്ള തൂക്കം ആണ് നല്ലത്. ഇപ്പോള്‍ നിങ്ങള്‍ കഴിക്കുന്ന മരുന്നുകള്‍ പെട്ടന്ന് നിര്‍ത്താന്‍ കഴിയില്ല. ആയുര്‍വേദ മരുന്നുകള്‍ കൂടി അതിന്റെ കൂടെ കഴിച്ച്, അല്ലോപതി മരുന്നിന്റെ ഡോസ് കുറച്ചു കൊണ്ടുവരാന്‍ ശ്രമിക്കാം.
  താഴെ കൊടുത്ത മരുന്നുകള്‍ cholesterol കുറക്കുന്നതിനു സഹായിക്കുന്നതാണ്.

  1. Varannaadhi Kashaayam - 20 ml + boiled and self cooled water - 40 ml at 6am, 6pm (1 hour before food)

  2. Thriphala Choornam - 1 1/2 teaspoon വീതം ചുടുവെള്ളത്തില്‍ ചേര്‍ത്ത് രാവിലെയും രാത്രിയും ഭക്ഷണത്തിന് 10 മിനുട്ട് മുന്‍പ്‌ കഴിക്കുക.

  ഈ രണ്ടു മരുന്നുകളും 2-3 മാസം തുടര്‍ച്ചയായി കഴിച്ച ശേഷം Lipid Profile Test നടത്തുക.

  അതിന്റെ result നു അനുസരിച്ച് മരുന്നുകളിലെ മാറ്റങ്ങളെ കുറിച്ച് നോക്കാം.

  താഴെ പറയുന്ന ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക....
  മൈദ
  ബേക്കറി
  ലയിസ്‌ പോലുള്ള പാക്കറ്റ് ഫുഡ്സ്
  ബ്രോയിലര്‍ കോഴി
  മാംസം
  ചെമ്മീന്‍, കല്ലുമ്മക്കായ, ഞണ്ട് തുടങ്ങിയ മല്‍സ്യങ്ങള്‍
  കൊക്ക കോള, പെപ്സി തുടങ്ങിയവ
  ഐസ് ക്രീം, ചോക്ലേറ്റ്‌, മിട്ടായികള്‍ തുടങ്ങിയവ
  ഹോട്ടല്‍ ഭക്ഷണം പരമാവധി ഒഴിവാക്കുക.

  ഗോതമ്പ്, കറിവേപ്പില, മല്ലിയില, മഞ്ഞള്‍, ഇഞ്ചി എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. പച്ചക്കറികള്‍ ഉപയോഗിക്കുക.

  താഴെ കൊടുത്ത ലിങ്ക് കൂടി വായിക്കുക....
  Food Habits and Virudha Ahara in Ayurveda

  ReplyDelete
 41. ഇത്രയും വിവരങ്ങള്‍ തന്നതില്‍ വളരെ നന്നിയുണ്ട്
  ഇത് പരീക്ഷിച്ചതിനുശേഷം വിവരം പറയാം
  നിങ്ങളുടെ ലേഖനങ്ങള്‍ ഒന്നിനൊന്നു മികച്ചതാണ് ഇനിയും പ്രദീക്ഷിക്കുന്നു
  സ്നേഹത്തോടെ
  mansoorali
  alain
  uae

  ReplyDelete
 42. നല്ല വാക്കുകള്‍ക്ക് നന്ദി...:)

  ReplyDelete
 43. Dear Dr,

  I am ashraf, this is for my fiend. He is suffering from severe sweating.It is really affecting him badly, after 1 or 2 hrs his under garments becomes wet and bad smell from the garments because of sweat.can you prescribe him any medicine and advice

  His age 21
  male,160cm
  No medicine yet
  wt 65kg
  No blood preasure

  Thank you

  ReplyDelete
 44. Try the following medicines...

  1. Dhraakshaadhi Kashayam - 20 ml + boiled and self cooled water - 40 ml at 6am, 6pm (1 hour before food)

  2. Shathavari Gulam - 2 Teaspoon thrice daily after food.

  3. Chandanaasavam + Shaaribaadhyaasavam - 25 ml thrice daily after food.

  Avoid,
  packed foods, Fast foods etc. Sour and spicy foods...

  use,
  Drink water boiled with a piece of Chandanam (sandal wood).

  ReplyDelete
 45. Dear Dr,
  I am ashraf, i want to know the quick remedy for eliminating phlegm from body, especially from cheast and forhead.Also tell me remedy for red colour eye due to dust allergy

  Thank you

  ReplyDelete
 46. Use the kashayas mentioned earlier.(Gulgulu Thiktham Kashayam,Dashamoola kaduthrayam Kashayam).

  You can use the following medicines with above kashaya.
  1. Dashamoola Rasayana - 2 teaspoon thrice daily
  2. Thaaleesa Pathraadhi choornam - 1 teaspoon 5-6 times daily.


  Use two drops of Elaneer Kuzhambu in both eyes (7 am, 6 pm).

  ReplyDelete
 47. Dr,
  Could you suggest any ayurvedic brand,company or shop, i am asking this because some companies mixing allopathy medicine in ayurvedic medicine
  Thank you

  ReplyDelete
 48. Arya Vaidhya Pharmacy, Coimbatore

  ReplyDelete
 49. പ്രിയപ്പെട്ട അബ്സാര്‍ ,
  എനിക്ക് 45 വയസ്സ് ആയി . "ഗള്‍ഫന്‍ "ആണ് . എന്‍റെ പ്രശ്നം കൊലെസട്രോള്‍ ആണ് . 10 വര്‍ഷത്തോളം ആയി തുടങ്ങിയിട്ട് . അലോപ്പതി മരുന്നുകള്‍ കഴിക്കുന്നു. ഭക്ഷണ നിയന്ത്രണവും ഉണ്ട.മത്സ്യവും, കോഴി ഇറച്ചിയും കറിവെച്ചു കഴിക്കും, അതും ആഴ്ചയില്‍ ഒരു വട്ടം. പിന്നെ എല്ലാ പച്ചക്കറി ആണ് . എന്നിട്ടും കുറ യുന്നില്ല . LDL cholesterol, Tryglysoride എന്നിവ വളരെ കൂടുതല്‍ ആണ്. ഡോക്ടര്‍ പറയുന്നത് താങ്കള്‍ക്കു ലിവരില്‍ നിന്നും കൊലെസ്ട്രോള്‍ നേരിട്ട് ഉണ്ടാവുകയാണ് . ആയുര്‍ വേദത്തില്‍ എന്തെങ്കിലും പരിഹാരം ഉണ്ടോ ?

  ReplyDelete
 50. ഇപ്പോള്‍ നിങ്ങള്‍ കഴിക്കുന്ന മരുന്നുകള്‍ പെട്ടന്ന് നിര്‍ത്താന്‍ കഴിയില്ല. ആയുര്‍വേദ മരുന്നുകള്‍ കൂടി അതിന്റെ കൂടെ കഴിച്ച്, അല്ലോപതി മരുന്നിന്റെ ഡോസ് കുറച്ചു കൊണ്ടുവരാന്‍ ശ്രമിക്കാം.
  താഴെ കൊടുത്ത മരുന്നുകള്‍ cholesterol കുറക്കുന്നതിനു സഹായിക്കുന്നതാണ്.

  1. Varannaadhi Kashaayam - 20 ml + boiled and self cooled water - 40 ml at 6am, 6pm (1 hour before food)

  2. Thriphala Choornam - 1 1/2 teaspoon വീതം ചുടുവെള്ളത്തില്‍ ചേര്‍ത്ത് രാവിലെയും രാത്രിയും ഭക്ഷണത്തിന് 10 മിനുട്ട് മുന്‍പ്‌ കഴിക്കുക.

  3. Tab.Gulgulu thiktham Kashayam - 2 - 2 - 2 (after food)

  ഈ രണ്ടു മരുന്നുകളും 2-3 മാസം തുടര്‍ച്ചയായി കഴിച്ച ശേഷം Lipid Profile Test നടത്തുക.

  അതിന്റെ result നു അനുസരിച്ച് മരുന്നുകളിലെ മാറ്റങ്ങളെ കുറിച്ച് നോക്കാം.

  താഴെ പറയുന്ന ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക....
  മൈദ
  ബേക്കറി
  ലയിസ്‌ പോലുള്ള പാക്കറ്റ് ഫുഡ്സ്
  ബ്രോയിലര്‍ കോഴി
  മാംസം
  ചെമ്മീന്‍, കല്ലുമ്മക്കായ, ഞണ്ട് തുടങ്ങിയ മല്‍സ്യങ്ങള്‍
  കൊക്ക കോള, പെപ്സി തുടങ്ങിയവ
  ഐസ് ക്രീം, ചോക്ലേറ്റ്‌, മിട്ടായികള്‍ തുടങ്ങിയവ
  ഹോട്ടല്‍ ഭക്ഷണം പരമാവധി ഒഴിവാക്കുക.

  ഗോതമ്പ്, കറിവേപ്പില, മല്ലിയില, മഞ്ഞള്‍, ഇഞ്ചി എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. പച്ചക്കറികള്‍ ഉപയോഗിക്കുക.

  ReplyDelete
 51. ഫാത്തിമ,20വയസ്സ് ,അടോപിക് എക്സീമക്ക് മരുന്ന്‍ നിര്‍ദേശിച്ചാലും,വരണ്ട ചര്‍മം,നല്ല ചൊറിച്ചില്‍ ഉണ്ട്,ശോധന കുറവാണ് ,ആയുര്‍വ്വേദം,അലോപതി,ഹോമിയോ ഒക്കെ പരീക്ഷിച്ചു,വലിയ കുറവില്ല,പടോലകടു രോഹിന്യാതി കഷായം,വലിയ മധുസ്നുഹി രസായനം....കുറെ നാള്‍ കഴിച്ചിട്ടുണ്ട് ,അലര്‍ജി മൂലമുള്ള തുമ്മല്‍ ഉണ്ട് .പ്രതിവിധി അറിയിക്കു മല്ലോ,ഉപചാരപൂര്‍വ്വം ...

  ReplyDelete
 52. ഈ രോഗത്തിന് ഒരു ഡോക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന ചികിത്സയാവും കൂടതല്‍ നല്ലത്. എങ്കിലും താഴെ കൊടുത്ത മരുന്നുകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.

  1. Aragwadhaadhi Kashayam - 20 ml + boiled and self cooled water - 40 ml at 6am, 6pm (1 hour before food)

  2. Shonithaamritham Kashaayam - 20 ml boiled and self cooled water - 40 ml at 12pm, 8pm (1 hour before food)

  3. പച്ച മഞ്ഞള്‍, തുമ്പ, ആര്യവേപ്പിന്റെ ഇല, പാച്ചോറ്റി തൊലി എന്നിവ അരച്ച് പുരട്ടി 1 മണിക്കൂര്‍ ഇരിക്കുക. (ദിവസവും രണ്ടു നേരം)

  4. Manibadra Gulam - 2 teaspoon at night (after food)


  താഴെ പറയുന്ന ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക....
  മൈദ
  ബേക്കറി
  ലയിസ്‌ പോലുള്ള പാക്കറ്റ് ഫുഡ്സ്
  ബ്രോയിലര്‍ കോഴി,അച്ചാര്‍,സുര്‍ക്ക
  മാംസം
  ചെമ്മീന്‍, കല്ലുമ്മക്കായ, ഞണ്ട് തുടങ്ങിയ മല്‍സ്യങ്ങള്‍
  കൊക്ക കോള, പെപ്സി തുടങ്ങിയവ
  ഐസ് ക്രീം, ചോക്ലേറ്റ്‌, മിട്ടായികള്‍ തുടങ്ങിയവ
  ഹോട്ടല്‍ ഭക്ഷണം പരമാവധി ഒഴിവാക്കുക.
  എരിവ്,പുളി എന്നിവയും ഒഴിവാക്കുക.

  സോപ്പ്‌ ഉപയോഗിക്കരുത്‌.

  ReplyDelete
 53. Dear Dr,
  എന്റെട തല മുടി നല്ലവണ്ണം കൊയുന്നുണ്ട് എനിക്ക് allergy ഉണ്ട് വിട്ടുമാറാത്ത ജലദോഷവും ഉണ്ട് മുടി തയച്ചു വളരാനും allergy മാറനുമുള്ള പ്രധിവിദി പറഞ്ഞു തരാന്‍ അപേക്ഷിക്കുന്നു

  By Unais

  ReplyDelete
 54. താഴെ പറയുന്നവ പരീക്ഷിച്ചു നോക്കുക...

  1. Gulgulu Thiktham Kashayam - 20 ml + boiled and self cooled water - 40 ml at 6am, 6pm (1 hour before food)

  2. Dashamoola kaduthrayam Kashayam - 20 ml boiled and self cooled water - 40 ml at 12pm, 8pm (1 hour before food)

  3. Tab. Septilin - 2 - 2 - 2 (after food)

  4. Neeli Keram - തലയില്‍ തേച്ച് 20 മിനുട്ടിന് ശേഷം കുളിക്കുക..

  Avoid,
  cold water and cold & fridged food items, Maida, Fruits, Cola, Lyse etc packed foods, Fast foods etc. Sour and spicy foods...

  കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് താഴെ കൊടുത്ത ലിങ്കുകള്‍ കൂടി പിന്തുടരാം...

  Dandruff... Some Facts....

  Hair fall or Alopecia

  മുകളില്‍ വന്നിട്ടുള്ള കമന്റുകള്‍ കൂടി വായിക്കുക...

  ReplyDelete
 55. ഞാന്‍ 20 വയസ്സുള്ള പുരുഷന്‍ ആണ് ,47 കിലോ തൂക്കം ഉണ്ട്‌,

  എന്റെ പ്രശ്നം രാത്രിയില്‍ ഉറക്കത്തില്‍ മൂത്രമോഴിച്ചുപോകുന്നു എന്നതാണ് ചെറുപ്പത്തിലെ ഉള്ളതാണ് മാറാന്‍ എന്താണ് പ്രതിവിതി ?

  ReplyDelete
 56. 01. രാത്രി കിടക്കുന്നതിന് മുമ്പ്‌ കുറച്ച് അവില്‍ എടുത്ത് നനക്കാതെ കഴിക്കുക. അതിന് മുകളില്‍ വെള്ളം കുടിക്കരുത്.

  02. തുളസി വേര് കഷായം വെച്ച് രാവിലെയും വൈകുന്നേരവും കഴിക്കുക.

  ഇവ രണ്ടും ഒന്ന് പരീക്ഷിച്ചു നോക്കുക.

  ReplyDelete
 57. Hi Doctor
  male 30 yrs
  175 cm 75 kg
  no sugar, bp & cholesterol
  till now no allergies noticed.
  My problem is nape pain. not always but in some intervals like one or two months. Can you suggest some treatment

  Thank you.

  ReplyDelete
 58. വീഴ്ച്ചയോ മറ്റു അപകടങ്ങളോ ഉണ്ടായിരുന്നോ....
  വേദന തുടങ്ങാനുള്ള കാരണമായി വല്ല പ്രത്യേക കാരണവും ഉണ്ടോ??

  ReplyDelete
 59. it started 4-5 years back. But not comes often. chilappol 6 months gap vare undakum. Bombayil undayirunna samayathu Cricket kalikkumbol aayirunnu aadyamayi anubhavappettathu. Ulukkiyathu pole.

  ReplyDelete
 60. ഒരു കാര്യം ചെയ്തു നോക്കൂ...

  Murivenna + Karpooradhi Thailam

  എന്നിവ സമം ചേര്‍ത്ത് അടുപ്പത്ത് വെച്ച് ചൂടാക്കുക (ശരീരം പൊള്ളാത്ത രീതിയില്‍ പരമാവധി ചൂട്). എന്നിട്ട് പുരട്ടി ഒരു മണിക്കൂറിന് ശേഷം ചുടുവെള്ളത്തില്‍, തോര്‍ത്തു മുണ്ട് മുക്കി ഇരുപത് മിനുട്ട് നേരത്തേക്ക്‌ ചൂട് പിടിക്കുക.
  ഇത് വേദന ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറച്ച് ദിവസത്തേക്ക് തുടര്‍ച്ചയായി ചെയ്യുക...

  പരീക്ഷിച്ചു നോക്കി ഫീഡ് ബാക്ക് നല്‍കുമല്ലോ....

  ReplyDelete
 61. theerchayayum doctor.
  Valare nandi.

  ReplyDelete
 62. AGE:28 ; MALE ; 5.5FEET HEIGHT ; 73KG WEIGHT
  BP / SUGAR NOKKIYITTILLA (NORMAL ENNANE VISWASAM)
  ROGAM:PILES ; ONE MONTH AYI START CHEYTHITT.
  EPPOL RANDU NERAM CHIRUVILADI KASHAYAM THILAPPICHARIYA VELLATHIL 3CAP VEETHAM CHERTH FOOD NE MUMPUM FOOD NE SHESHAM ABHAYARISHTTAVUM
  KAZHIKKUNNUNDU.ROGATHINE VALIYA MATTAM ILLA. KOODIUM KURANJUM IRIKKUNNU. EE ROGAM MARA ROGAMANO. TREAT MENT ILLE? FOOD CONTROL ENGINE? TEA/COFFEE USE CHEYYAMO?

  ReplyDelete
 63. 1. Chiruvilwadhi Kashayam - 20 ml + boiled and self cooled water - 40 ml at 6am, 6pm (1 hour before food)

  2. Shathavari Gulam - 2 Teaspoon thrice daily after food.

  3. ഉറുമാംമ്പഴത്തിന്റെ തോട് (ഉണങ്ങിയത്, ചതച്ച ശേഷം) - 10 gm,
  ഒരു ഗ്ലാസ് പാലും, രണ്ട് ഗ്ലാസ്‌ വെള്ളവും ചേര്‍ത്ത് തിളപ്പിച്ച്‌ ഒരു ഗ്ലാസ്‌ ആയി വറ്റിക്കുക. ഇത് അരിച്ച് തോട് ഒഴിവാക്കിയ ശേഷം രാത്രി ഭക്ഷണ ശേഷം കുടിക്കുക.

  അരിഷ്ടം ഇപ്പോള്‍ കഴിക്കേണ്ട.

  ഇത് പൊതുവേ മാറാരോഗത്തിന്റെ പട്ടികയില്‍ ആണ് വരുന്നതെങ്കിലും അധികം പഴക്കം ഇല്ലാത്തതു കൊണ്ട് നല്ല ഭക്ഷണ നിയന്ത്രണം ഉണ്ടെങ്കില്‍ സുഖപ്പെടുന്നതാണ്.

  ചായ, കാപ്പി കുറക്കുന്നതാണ് നല്ലത്. ദിവസം രണ്ട് ഗ്ലാസില്‍ കൂടുതല്‍ കുടിക്കരുത്.

  താഴെ പറയുന്ന ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക....
  മൈദ
  ബേക്കറി
  ലയിസ്‌ പോലുള്ള പാക്കറ്റ് ഫുഡ്സ്
  ബ്രോയിലര്‍ കോഴി,അച്ചാര്‍,സുര്‍ക്ക...
  കൊക്ക കോള, പെപ്സി തുടങ്ങിയവ
  ഐസ് ക്രീം, ചോക്ലേറ്റ്‌, മിട്ടായികള്‍ തുടങ്ങിയവ
  ഹോട്ടല്‍ ഭക്ഷണം പരമാവധി ഒഴിവാക്കുക.
  എരിവ്,പുളി എന്നിവയും ഒഴിവാക്കുക.

  ഗോതമ്പ്, മല്ലിയില, മഞ്ഞള്‍, ഇഞ്ചി എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. പച്ചക്കറികള്‍ ഉപയോഗിക്കുക.

  മഞ്ഞള്‍, ഇഞ്ചി എന്നിവയിട്ട് കാച്ചിയ നാടന്‍ മോര് കുടിക്കുക...

  ReplyDelete
 64. ഞാന്‍ dr പറഞ്ഞത് പോലെ ഇപ്പോള്‍ മരുന്ന് കയികുന്നുണ്ട്, എനിക്ക് മൂകില്‍ ദശ യുണ്ട് അതിനു മരുന്ന് നിര്ധേശികാമോ

  ReplyDelete
 65. അലര്‍ജി പ്രശ്നങ്ങള്‍ ഇപ്പോള്‍ എങ്ങിനെയുണ്ട് ???

  ദശ നല്ലം വലുതായിട്ടുണ്ടെങ്കില്‍ ചിലപ്പോള്‍ സര്‍ജറി വേണ്ടി വന്നേക്കാം....നേരിട്ടുള്ള പരിശോധനയിലൂടെ അക്കാര്യം തീരുമാനിക്കാന്‍ കഴിയൂ....

  ഒരു വിധം അവസ്ഥകളില്‍ ഒക്കെ താഴെ പറയുന്ന പ്രയോഗം വളരെ പ്രയോജനം ചെയ്യാറുണ്ട്. അത് കുറച്ചുകാലം (3-4 മാസം) സ്ഥിരമായി ചെയ്തു നോക്കുക. മിക്കവാറും അതുകൊണ്ട് ഗുണം ഉണ്ടാകേണ്ടതാണ്...

  1. Anu Thailam - ചെറുതായി ചൂടാക്കിയ ശേഷം മലര്‍ന്ന് കിടന്ന് രണ്ടു മൂക്കിലും മൂന്ന് തുള്ളി വീതം ഉറ്റിക്കുക. എന്നിട്ട് വലിച്ച് കയറ്റുക. അല്പസമയം നെറ്റിയിലും നെറുകയിലും കൈകൊണ്ട് തിരുമ്മുക....
  കുറച്ച് സമയത്തേക്ക് ചെറുതായി അസ്വസ്ഥതകള്‍ തോന്നിയേക്കാം....
  ഏകദേശം 15 മിനുറ്റ് കൊണ്ട് ഈ പ്രശ്നങ്ങള്‍ മാറും.

  പ്രത്യേകം ശ്രദ്ധിക്കുക :
  ഇത് രാവിലെ 7.30 ന് മുന്‍പായി ചെയ്യുക. ഈ സമയത്തിനുള്ളില്‍ വല്ല കാരണവശാലും ചെയ്യാന്‍ കഴിയാതിരുന്നാല്‍ പിന്നെ അന്ന് ചെയ്യാതിരിക്കുന്നതാണ് നല്ലത്.

  ഇത് ചെയ്തു നോക്കുക....

  മുന്‍പ്‌ പറഞ്ഞ മരുന്നുകള്‍ തുടരുക...

  ReplyDelete
 66. dear dr

  vericose vein inu vendi ayurvedathill nalla treatment undo starting aannegill complete marrumo ayurvedam kondu ennum kooodi ariyanam

  ReplyDelete
 67. തുടക്കത്തില്‍ ഉള്ളതാണെങ്കില്‍ ഒരു വിധം ശമനം കിട്ടേണ്ടതാണ്.
  മരുന്നിനു പുറമേ ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരും.
  കൂടുതല്‍ ഉണ്ടെങ്കില്‍ സര്‍ജറി വേണ്ടി വരും.
  നേരിട്ട് ഏതെങ്കിലും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യൂ...
  ഏതു സ്റ്റേജില്‍ ആണ് എന്ന് അവര്‍ പറയും....

  ReplyDelete
 68. 31 വയസ്സുള്ള പുരുഷന്‍ ആണ്. ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ആവര്‍ത്തിക്കാറുള്ള ചെറിയ അപസ്മാരം ഉണ്ടാകാറുണ്ട്. oxetol എന്നാ മരുന്നാണ് സ്ഥിരമായി ഉപയോഗിക്കുന്നത്. വേറെ കാര്യപ്പെട്ട പ്രശ്നങ്ങള്‍ ഇല്ലെങ്കിലും നിരന്തരമായ ഈ മരുന്നുപയോഗം അനാരോഗ്യമുണ്ടാക്കുമോ എന്ന് ഭയക്കുന്നു. ആയുര്‍വേദത്തില്‍ സ്ഥിരമായി കഴിക്കാവുന്ന മരുന്നുണ്ടോ?

  ReplyDelete
  Replies
  1. Oxetol അപസ്മാരത്തിന് സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളില്‍ പെട്ടതാണ്.
   നിങ്ങള്‍ക്ക്‌ എത്ര കാലമായി ഈ പ്രശ്നം തുടങ്ങിയിട്ട് എന്നൊന്നും വിശദമാക്കിയിട്ടില്ല. ആയുര്‍വേദത്തില്‍ അപസ്മാരത്തിന് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. "രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍" എന്ന നിലയില്‍ നല്ല ഗ്യാപ്‌ ലഭിക്കുന്നതിനാല്‍ ആയുര്‍വേദ മരുന്നുകള്‍ കഴിച്ചാല്‍ ഗുണം ഉണ്ടാകുന്നതാണ്.
   ഇത്തരം രോഗങ്ങള്‍ക്ക്‌ ഒരു ഡോക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഉള്ള ചികിത്സയായിരിക്കും ഫലപ്രദം. ഓണ്‍ലൈന്‍ നിര്‍ദേശങ്ങള്‍ കൊണ്ട് ഇത്തരം രോഗങ്ങള്‍ ചികിത്സിക്കുന്നത് കൊണ്ട് വലിയ പ്രയോജനം ഉണ്ടാവില്ല. മാത്രമല്ല ചിലപ്പോള്‍ ദോഷവും ചെയ്തേക്കാം. അതുകൊണ്ട് നല്ലൊരു ആയുര്‍വേദ ഡോക്ടറുമായി നേരിട്ട് കണ്‍സള്‍ട്ട് ചെയ്യുന്നതായിരിക്കും നല്ലത്.

   Oxetol സാധാരണയായി ഉണ്ടാക്കുന്ന സൈഡ് എഫെക്ക്റ്റുകള്‍ താഴെ കൊടുക്കുന്നു.....

   Oxetol side effects that you should report to your health care professional or doctor as soon as possible:
   - Abnormal gait;
   - Acne;
   - Agitation;
   - Chronic inflammatory disease which affects the skin and various internal organs;
   - Concentration or memory difficulties;
   - Confusion;
   - Decreased number of white blood cells in the blood;
   - Depression;
   - Disturbances of the gut such as diarrhoea, constipation, nausea, vomiting or abdominal pain;
   - Dizziness;
   - Double vision;
   - Fatigue;
   - Hair loss;
   - Headache;
   - Inflammation of the liver;
   - Involuntary movement of the eyeballs;
   - Irregular heart beats;
   - Low blood sodium level;
   - Nausea;
   - Shaky movements and unsteady walk;
   - Skin reactions such as rash and itch;
   - Sleepiness;
   - Tremor;
   - Uncoordinated muscle movement;
   - Unstable moods;
   - Visual disturbances such as double vision or blurred vision;
   - Visual disturbances;
   - Vomiting;
   - Weakness or loss of strength;
   - Weakness;

   Delete
 69. majeed koorachundFriday, March 23, 2012

  താങ്കളുടെ രചനകള്‍ വളരെ ഇഷ്ട്ടപ്പെട്ടു..നന്ദി..എന്റെ കാലുകളുടെ പാടങ്ങളില്‍ കറുത്ത പാടുകള്‍ വരുന്നു ഷോക്ക്‌സിന്‍ അലര്‍ജി ആണോ അതോ യൂറിക് ആസിഡ്‌ കൂടിയത ആയിരിക്കുമോ..?അറിയാന്‍ താല്‍പ്പര്യം,വയസ്സ് നാല്‍പ്പതു,കൊളസ്ട്രോള്‍ ഉണ്ട്..

  ReplyDelete
  Replies
  1. ചിലര്‍ക്ക് അലര്‍ജി കൊണ്ട് ഇത്തരത്തില്‍ ഉള്ള പാടുകള്‍ ഉണ്ടാകാം. അത് സോക്സിന്റെ അലര്‍ജി ആണോ എന്ന് അറിയാന്‍ കുറച്ചു ദിവസം സോക്സ് ഉപയോഗിക്കാതിരുന്നാല്‍ മനസ്സിലാവും. യൂറിക് ആസിഡ്‌ കൂടിയിട്ടുണ്ടോ എന്നറിയാന്‍ ടെസ്റ്റ്‌ നടത്തുകയാണ് നല്ലത്.
   കൊളസ്ട്രോള്‍ മരുന്ന് കഴിച്ചു നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടോ?

   Delete
 70. അരിഭക്ഷണം പാടെ ഒഴിവാക്കി ഗോതമ്പ് ശീലമാക്കണം.. അരി, മൈദാ, പഞ്ചസാര, പാല്‍, തേങ്ങ എന്നിവയൊക്കെ വെളുത്ത വിഷങ്ങള്‍ ആണെന്നും ഒരു ആരോഗ്യ ക്ലാസ്സില്‍ പറഞ്ഞു കേട്ടു. വാസ്തവം??

  ReplyDelete
  Replies
  1. രോഗം ഒന്നും ഇല്ലാത്ത ആളുകളെ സംബന്ധിച്ചിടത്തോളം അരി പറ്റെ ഒഴിവാക്കേണ്ട ഒന്നാണ് എന്ന് പറയാന്‍ കഴിയില്ല. അരിയും ഗോതമ്പും തമ്മില്‍ സന്തുലിതമായി ഉള്ള ഉപയോഗം ആണ് നല്ലത്.

   പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ അരി ഉപയോഗം ഒഴിവാക്കി ഗോതമ്പ് ഉപയോഗിക്കുന്നതാണ് നല്ലത്.

   മൈദ അപകടകാരിയാണ്.അത് ഉപയോഗിക്കാതിരിക്കുക.

   പഞ്ചസാര ആരോഗ്യത്തിനു അത്ര നല്ല സാധനം അല്ല.ഉപയോഗം പരമാവധി കുറക്കുന്നതാണ് നല്ലത്.

   പാല്‍ ഉപയോഗിക്കാം.അത് ആരോഗ്യത്തിനു നല്ലത് തന്നെയാണ്.

   Delete
 71. ബ്ലഡ്‌ ഉണ്ടാവാന്‍ എന്താണ് കഴിക്കേണ്ടത്‌
  ഡോക്ടറെ

  ReplyDelete
  Replies
  1. പ്രായം തൂക്കം, ഉയരം തുടങ്ങിയ കാര്യങ്ങള്‍ അറിയാതെ മരുന്ന് പറയുന്നത് പാപമാണ് (പാടില്ല എന്ന് ശാസ്ത്രം)..:)

   വേറെ പ്രശ്നം ഒന്നും ഇല്ലെങ്കില്‍
   1. Draksharishtam + Lohasavm - 25 ml വീതം മൂന്നു നേരം ഭക്ഷണ ശേഷം.
   2. Drakshadhi Lehyam - 2 ടീസ്പൂണ്‍ വീതം 3 നേരവും ഭക്ഷണ ശേഷം കഴിക്കുക.

   ഇവ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന മരുന്ന് ആണ്.

   കറുത്ത ഉണക്ക മുന്തിരി പതിവായി കഴിക്കുന്നതും നല്ലതാണ്...

   Delete
 72. Dear Doctor,
  32 Male
  5.2 Feet Height
  73 Kg.
  Dear Doctor.
  I'm suffering vitiligo skin deseas from the last 20 years, what's the effective and right treatment for the vitilogo skin .

  Thanks In Advance.

  ReplyDelete
  Replies
  1. This disease is not suitable for online treatment.

   The Ayurvedic treatment for vitiligo is a long-term process. It can take between three months to 2 years.
   There are so many drugs for vitiligo, like Mahamanjishthadi Qadha (decoction), Khadirarishta, Krumikuthar Rasa, Krumimudgar Rasa, Saaribadyasav, Manjishta (Rubia cordifolia), Saariva (Hemidesmus indicus), Triphala, Haridra (Curcuma longa), Daruharidra (Berberis aristata), Khadir(Acacia catechu) and Vidanga (Embilia Ribes)etc. Blood letting by leech etc are also useful in this case.
   This needs to be under the direct supervision of a doctor.

   So please consult a good qualified Ayurvedic physician directly.
   Wishes.

   Delete
  2. Thank you very much for your quick replay,.
   how much the chance this deseas to be cure

   Delete
 73. നാല്പാമരം പതപ്പിച്ച വെള്ളത്തില്‍ പച്ച വെള്ളം ചേര്‍ത്ത് ഉപയോകികാമോ? ഇങ്ങിനെ ചെയ്താല്‍ ശരീരത്തില്‍ ചൊറി വരുമോ?

  ReplyDelete
  Replies
  1. പതപ്പിക്കുക എന്നത് കൊണ്ട് എന്താണ് ഉദേശിച്ചത്‌ ? തിളപ്പിക്കുക എന്നാണോ അതോ സോപ്പ് പോലുള്ളവ ഉപയോഗിച്ച് പത (foam) ഉണ്ടാക്കുക എന്നതാണോ ?

   ഉപയോഗിക്കുക എന്നത് കൊണ്ട് പുറമേക്ക് കുളിക്കാന്‍ പോലുള്ളവക്ക് ഉപയോഗിക്കുക എന്നതാണോ അതോ കുടിക്കാന്‍ ഉപയോഗിക്കുക എന്നതാണോ എന്ന് കൂടി വ്യക്തമാക്കുമല്ലോ...

   Delete
  2. തിളപ്പിക്കുക, പുറമേ ഉപയോഗിക്കുക എന്നിവയാണ് ഉദ്ദേശം.

   Delete
  3. ഇല്ല. ചൊറി പോലുള്ള അസുഖങ്ങള്‍ ഇല്ലാത്തവര്‍ക്ക്‌ അങ്ങിനെ ഉപയോഗിക്കാം.

   തിളപ്പിച്ച്‌ പിന്നെ അതില്‍ പച്ചവെള്ളം ചേര്‍ക്കാതെ സ്വയം തണുത്ത്‌ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.കാരണം വെള്ളം തിളപ്പിക്കുമ്പോള്‍ അതിലെ ബാക്ടീരിയ പോലെയുള്ളവ നശിക്കുന്നു.പിന്നീട് അതിലേക്ക് പച്ചവെള്ളം ചേര്‍ക്കുമ്പോള്‍ ബാക്ടീരിയ പോലുള്ളവ കയറി കൂടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാര്യത്തില്‍ ആണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

   എന്നാല്‍ ചൊറി, മുറിവ് തുടങ്ങിയ ഓപ്പണ്‍ സ്കിനില്‍ ചികിത്സാര്‍ത്ഥം ഉപയോഗിക്കുമ്പോള്‍ തിളപ്പിച്ച ശേഷം പച്ചവെള്ളം ഒഴിക്കരുത്.തിളപ്പിച്ച്‌ അത് സ്വയം ആറി, ഇളം ചൂടുള്ള അവസ്ഥയില്‍ ആണ് ഉപയോഗിക്കേണ്ടത്.അല്ലെങ്കില്‍ ബാക്ടീരിയ പ്രശ്നം പോലുള്ളവ കടന്നുവരും....

   Delete
 74. എക്സീമ മൂലമുള്ള കറുപ്പും,വെളുപ്പും പാടുകള്‍ മാറാന്‍ പ്രതിവിധിയുണ്ടോ?ഗജചര്‍മം പോലെയാണ്.

  ReplyDelete
  Replies
  1. ത്വക്ക്‌ സംബന്ധമായ ഇത്തരം രോഗങ്ങള്‍ക്ക്‌ നേരിട്ടുള്ള ചികിത്സയേ ഗുണം ചെയ്യൂ.

   മഞ്ഞള്‍പ്പൊടി Shathadhoutha Gritham ത്തില്‍ മിക്സ് ആക്കി പുരട്ടി നോക്കാം.
   ചിലപ്പോള്‍ ഫലപ്രദമായേക്കാം.

   Delete
 75. എനുക്ക് മൂത്ര വിസര്‍ജെന ശേഷം കുറച്ചു സമയം കൂടി തുള്ളികളായി മൂത്രം വന്നു കൊണ്ടിരിക്കുന്നു ഇത് 4 വര്‍ഷമായി തുടരുന്നു ഒന്ന് രണ്ടു ഡോക്ടര്‍മാരെ സമീപിച്ചു എങ്കിലും മരുന്നുകള്‍ നിര്‍ദ്ടെശിച്ചില്ല അത് ഒരു രോഗമല്ല എന്നാ നിലപാടാണ്‌ അവര്‍ക്ക് പക്ഷേ എന്നേ സംബതിച്ചു യാത്രയിലും അല്ലാതെയും നിസ്കരത്തിനും മറ്റും പ്രയാസങ്ങള്‍ വരുന്നതിനാല്‍ മാനസികമായി ഒരു അസ്വസ്തത് അനുബവപെടുന്നു. ഡോക്ടര്‍ മരുന്ന് കൊണ്ട് മാറ്റം ലഭിക്കുമോ? ഇല്ല എങ്കില്‍ നിര്‍ദ്ദേശം എന്ത്?

  ReplyDelete
 76. പ്രായം 29, ഉയരം 174cm , തൂക്കം 84 kg , പ്രമേഹം ഇല്ല ,ബി പി 80-90/120-130 സോറി, ഇവ ചേര്‍ക്കാന്‍ വിട്ടു

  ReplyDelete
  Replies
  1. തടി കുറച്ചു കൂടുതല്‍ ആണ്. നിങ്ങളുടെ ഉയരത്തിന് അനുസരിച്ച് ഏകദേശം 65-72 കിലോ ആണ് നല്ലത്.
   അതൊന്ന് കുറക്കാന്‍ ശ്രമിക്കുമല്ലോ.

   പിന്നെ നിങ്ങള്‍ പറഞ്ഞ ഈ പ്രശ്നത്തെ ഒരു രോഗമായി കണക്കാക്കേണ്ടതില്ല എന്നത് തന്നെയാണ് എന്റെയും അഭിപ്രായം. അക്കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുന്നത് കൊണ്ടും ഇങ്ങിനെയുള്ള ചില പ്രശ്നങ്ങള്‍ ഉണ്ടാവാം. മാനസികമായി നിങ്ങള്‍ അതിനെ കുറിച്ച് കൂടുതല്‍ ബോധവാനാകുന്തോറും ഈ പ്രശ്നം നിങ്ങളെ കൂടുതല്‍ അലട്ടാന്‍ തുടങ്ങും. ഇത് ശരിക്കും ഒരു തോന്നലിന്റെ ഭാഗമായി ഉണ്ടാവുന്ന അവസ്ഥയാണ്. ആദ്യം ഇക്കാര്യത്തില്‍ ഉള്ള അനാവശ്യ ശ്രദ്ധ ഒഴിവാക്കുക.

   തഴുതാമ, ഞെരിഞ്ഞില്‍, വയല്‍ ചുള്ളി എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കാന്‍ ഉപയോഗിക്കുക.

   1. Gokshooraadhi Guggulu (Gulika) - 2 വീതം 3 നേരം ഭക്ഷണ ശേഷം മുകളില്‍ പറഞ്ഞ വെള്ളത്തില്‍ ചേര്‍ത്ത്‌ കഴിക്കുകയും ചെയ്യുക.

   ഇത് ഒരു 2 - 3 ആഴ്ച്ച ചെയ്തു നോക്കൂ....

   Delete
  2. DR,
   Enikk 25 vayassund...161Cm neelavum.weight 55kg mum anu....weight and height kuttaaan valla margavum undo?(marunnu upayogikkathe)

   Delete
  3. ഭക്ഷണം കൂടുതല്‍ കഴിച്ചു നോക്കൂ......ചിലപ്പോള്‍ ശരിയാവും !!!

   Delete
 77. dear doctor

  is there anything in ayuverda to post pone the menses date bcoz i am travelling for one month it is little bit urgent
  if i use any allopathic tablet or pills it will affect my heart or not please reply asap

  ReplyDelete
  Replies
  1. Sorry. There Is No Such medicine in Ayurveda.

   Delete
 78. Dear Doctor.

  Enikk vayil punnu (Mouth Ulcer) undakunnu idakkide .vayil velutha nirathilulla oru muriv pole yanu undakunnath.ath marukayum pinneed vere undakukayum cheyyunnu.chilappo oru 2,3 masam onnum illathe idavela kittunnund. allenkil 15 days kudumbo undayi kondirikkunnu.kure kalangalayitt ullathanu ee asukam.ayurvedam,english,homio ellatharam marunnukalum kazhichittund.karichadum porichadum athum ozhivakki nokki.ennittum oru prayojanam illa.Enthanu ithinu karanam? ithinu solution enthanu?

  Male-25 years old
  161 cm height,57 kg weight.

  ReplyDelete
  Replies
  1. ഇതിനു ധാരാളം കാരണങ്ങള്‍ ഉണ്ട്. വിറ്റാമിന്‍ കുറവ് മുതല്‍ പലതും. അന്ജ്യാതമായ കാരണങ്ങളാലും ഇത് ഉണ്ടാവാം.

   താഴെ പറയുന്നവ ഉപയോഗിച്ച് നോക്കുക...

   01. Indukantham Kashayam - 20 ml + boiled and self cooled water - 40 ml at 6am, 6pm (1 hour before food)

   02. Thikathaka Gritham - 1 1/2 ടീസ്പൂണ്‍ വീതം മൂന്നു നേരം ഭക്ഷണ ശേഷം.

   03. Thriphala Choornnam - 1 ടീസ്പൂണ്‍ ഒരു ഗ്ലാസ്‌ ചുടുവെള്ളത്തില്‍ ചേര്‍ത്ത്‌ അല്‍പ്പം ഉപ്പും ഇട്ട ശേഷം സഹിക്കാവുന്ന ചൂടോടെ കുറച്ചു സമയം വായില്‍ നിര്‍ത്തിയ ശേഷം അകത്തേക്ക്‌ കുടിക്കുക.

   പെപ്സി, ചിപ്സ് തുടങ്ങിയവ ഉപേക്ഷിക്കുക.
   പ്രിസര്‍വേറ്റീവ് ചേര്‍ത്ത ഭക്ഷണ സാധനങ്ങള്‍ ഉപേക്ഷിക്കുക.
   അച്ചാര്‍, ജാം തുടങ്ങിയവ...

   നാടന്‍ മോരില്‍ കറിവേപ്പില (ഇപ്പോള്‍ വിപണിയില്‍ കിട്ടുന്ന എന്‍ഡോസള്‍ഫാന്‍ അടിച്ചത് കൊണ്ട് കാര്യം ഇല്ല), പച്ച മഞ്ഞള്‍, ഇഞ്ചി എന്നിവ ഇട്ടു (സാധരണ ഇടുന്നതിനേക്കാള്‍ കൂടുതല്‍) കാച്ചി കുടിക്കുക. അത് ധാരാളം ഉപയോഗിക്കാം.

   Delete
 79. menses start cheyyunna annu kanatha vayaru vedanayund.athinentha karanam? any solution?

  age-17
  height-156cm
  weight-46 km
  female

  ReplyDelete
  Replies
  1. അതിനെ ഒരു വലിയ രോഗമായി എടുക്കാന്‍ കഴിയില്ല. പിര്യെട്സ്നു മുന്‍പ്‌ ഉണ്ടാവുന്ന ചില ശാരീരിക മാറ്റങ്ങളുടെ ഫലമായി ചെറിയ രീതിയില്‍ ഉള്ള വേദന സ്വാഭാവികം ആണ്.ചിലരില്‍ ഇത് കൂടുതലായി അനുഭവപ്പെടുന്നു.

   പലപ്പോഴും ആദ്യ പ്രസവത്തിനു ശേഷം ഇത്തരം വേദനകള്‍ മാറുന്നതായിട്ടാണ് കാണുന്നത്.

   താഴെ പറയുന്ന മരുന്നുകള് ഉപയോഗിച്ചാല്‍ ആശ്വാസം ലഭിക്കേണ്ടതാണ്...

   1. Sukumaram Kashayam - 20 ml + boiled and self cooled water - 40 ml - at 6am, 6pm (1 hour before food)

   2. Sukumara Rasyanam - 2 ടീസ്പൂണ്‍ വീതം 3 നേരവും ഭക്ഷണ ശേഷം കഴിക്കുക.

   എരിവ്, പുളി സാധനങ്ങള്‍ കുറക്കുക...

   Delete
 80. Thanks for your good information

  ReplyDelete
 81. Thank you Doctor for your valued information.

  ReplyDelete
 82. Female 24
  Height 155 cm
  Weight 56 Kg.
  mom of an baby boy 4 year old
  Dear Doctor,
  I'm suffering with Endometriosis , wht's the right treatment for this case,. any medicines on the ayurveda?,


  thanks in advance.

  ReplyDelete
  Replies
  1. Endometriosis is a gynecological medical condition in which cells from the lining of the uterus (endometrium) appear and flourish outside the uterine cavity, most commonly on the ovaries. The uterine cavity is lined by endometrial cells, which are under the influence of female hormones. These endometrial-like cells in areas outside the uterus (endometriosis) are influenced by hormonal changes and respond in a way that is similar to the cells found inside the uterus. Symptoms often worsen with the menstrual cycle.

   Treatment depends on the following factors:

   Age

   Severity of symptoms

   Severity of disease

   Whether you want children in the future

   Treatment options include:

   Medications to control pain.

   Hormone medications to stop the endometriosis from getting worse.

   Surgery to remove the areas of endometriosis or the entire uterus and ovaries.

   Surgery may be recommended if you have severe pain that does not get better with other treatments. Surgery may include:

   Pelvic laparoscopy or laparotomy to diagnose endometriosis and remove all endometrial implants and scar tissue (adhesions).

   Hysterectomy to remove the womb (uterus) if you have severe symptoms and do not want to have children in the future. One or both ovaries and fallopian tubes may also be removed. If you do not have both of ovaries removed at the time of hysterectomy, your symptoms may return.

   Kashayas like Gulgulu thiktham, Varanadhi etc are found effective in the early stages.
   This disease is not suitable for online traeatment.So plz consult a physician directly at the earliest.

   Delete
  2. Thank you doctor for kind informations.
   .
   i already consulted with an gyno specialist , that docotor prescribed 3 doz (LUPRIDE DEPOT 3.75) of injections, by monthly.
   now the pain is very low deppend on the past times..but stil i'm woried that what's the next stage aftr this doz of injections.

   Delete
  3. Don't worry, everything will be alright.

   Delete
 83. എന്റെ മകന്‍ 4 വയസു ,. ഉറകത്തില്‍ മൂത്രം ഒഴിക്കുന്നു ?. എന്താണ് പ്രദിവിദി.

  ReplyDelete
  Replies
  1. 01. രാത്രി കിടക്കുന്നതിന് മുമ്പ്‌ കുറച്ച് അവില്‍ എടുത്ത് നനക്കാതെ കഴിക്കുക. അതിന് മുകളില്‍ വെള്ളം കുടിക്കരുത്.

   02. തുളസി വേര് കഷായം വെച്ച് 30 ml വീതം രാവിലെയും വൈകുന്നേരവും കഴിക്കുക.

   ഇവ രണ്ടും ഒന്ന് പരീക്ഷിച്ചു നോക്കുക.

   Delete
 84. MALE
  4 YEAR OLD

  പാലുണ്ണി ക്ക് എന്താണ് മരുന്നു ,സ്പ്രെഡ് ആയി വരുന്നുണ്ട്

  ReplyDelete
  Replies
  1. 01. ഇരട്ടിമധുരം, എള്ള്, കറുക എന്നിവ സമം നെയ്യില്‍ വറുത്ത്‌ അരച്ച് തേക്കുക.

   ആദ്യം ഇത് മാത്രം ചെയ്തു നോക്കുക.

   കൃത്രിമ ഭക്ഷണങ്ങളും, എണ്ണകൂടിയ ഭക്ഷണങ്ങളും കൊടുക്കരുത്.

   Delete
 85. കര്‍ക്കിടകമാസം എന്തൊക്കെ ചികിത്സാകള്‍ ആണ് ചയ്യുക. നല്ല കൊല്ലം ജില്ലയിലെ നല്ല ആയുര്‍വേദ ആശുപത്രികള്‍ ഏതൊക്കയ് ആണ്. കര്‍ക്കിടകം പകുതി ആയി എങ്കിലും ഇനിയും കര്‍ക്കിടക ചികിത്സാകള്‍ ചയ്യുമോ? മറുപടി തരുമല്ലോ

  ReplyDelete
  Replies
  1. വിശദമായ ഉത്തരം വേണ്ടതാണ്...
   ചുരുക്കി പറയാം..:)

   ആ­യുര്‍വേ­ദ­ത്തില്‍ 'ഋ­തു­ചര്യ' ഇ­തേ­ക്കു­റി­ച്ചു വി­ശ­ദ­മാ­യി പ്ര­തി­പാ­ദി­ക്കു­ന്നുണ്ട്. കാ­ലാ­വ­സ്ഥാ­ഭേ­ദ­ങ്ങള്‍ മ­നു­ഷ്യ­ശരീ­ര­ത്തി­ലുണ്ടാക്കു­ന്ന പ്ര­തി­കൂ­ലങ്ങ­ളെ ചെ­റു­ക്കു­വാനും ശ­രീ­രം ആ­രോ­ഗ്യ­ത്തോ­ടെ നി­ല­നിര്‍­ത്താ­നും ഋ­തുച­ര്യ സഹാ­യി­ക്കുന്നു. കര്‍­ക്കി­ട­ക മാ­സ­ത്തി­നും ഋ­തു­ച­ര്യ­യില്‍ പ്ര­ത്യേ­ക ശരീ­ര പ­രി­പാ­ല­ന നിര്‍­ദ്ദേ­ശ­ങ്ങ­ളു­ണ്ട്. പുനരുജ്ജീവി­ന ചി­കിത്സ­ക്ക് അ­ത്യു­ത്ത­മമാ­യ കാ­ല­മാ­ണ് കര്‍­ക്കി­ട­ക മാ­സം എ­ന്നാ­ണ് ആ­യുര്‍­വേ­ദം ശു­പാര്‍­ശ ചെ­യ്യു­ന്ന­ത്.

   അ­ഭ്യം­ഗം:
   ശ­രീ­ര­ത്തിലും ത­ല­യിലും ഒരു­പോ­ലെ ഔഷധ എ­ണ്ണ തേ­ച്ച് പി­ടി­പ്പി­ച്ച് തി­രു­മ്മു­ന്ന­താ­ണ് അ­ഭ്യം­ഗം. ര­ക്ത­യോട്ടം വര്‍­ധി­പ്പി­ക്കാനും സ­മ്മര്‍­ദ്ദവും ക്ഷീ­ണവും അക­റ്റി ശ­രീ­ര­ത്തി­നു പു­ത്ത­നു­ണര്‍­വ് നല്‍­കാനും ഇ­തു സഹായി­ക്കുന്നു. വാ­ത­രോ­ഗി­കള്‍ക്കും ക്ഷീ­ണ­മ­നു­ഭ­വ­പ്പെ­ടു­ന്ന­വര്‍ക്കും അ­ത്യു­ത്ത­മ­മാ­ണി­ത്.

   ­ധാ­ര:
   തല­ക്കു മു­ക­ളില്‍ സ്ഥാ­പി­ച്ച പാ­ത്ര­ത്തി­ലൂ­ടെ നെ­റ്റി­യി­ലേക്ക് ഔ­ഷ­ധ­മൂ­ല്യ­മു­ള്ള എ­ണ്ണ­യോ ഔ­ഷ­ധ പ്ര­യോ­ഗം നടത്തി­യ പാലോ ധാ­ര ഒ­ഴു­ക്കു­ന്ന രീ­തി­യാ­ണിത്. ഉ­റ­ക്ക­മില്ലാ­യ്­മ, ത­ല­വേദ­ന, മാ­നസി­ക സ­മ്മര്‍­ദ്ദം എന്നി­വ അ­ക­റ്റു­കയും നല്ല ഓര്‍­മശ­ക്തി വീണ്ടെടു­ക്കു­കയും ചെ­യ്യു­ന്ന ചി­കി­ത്സ­യാ­ണി­ത്.

   ന­വ­ര­ക്കി­ഴി :
   ചൂ­ടാക്കി­യ ധാ­ന്യം തു­ണി­ക്കി­ഴി­യില്‍ കെ­ട്ടി ശ­രീ­രം മു­ഴു­വ­നും ഉ­ഴി­യു­ന്ന­താ­ണ് ന­വ­ര­ക്കി­ഴി ചി­കി­ത്സ. ഔഷധക്കൂട്ടുക­ള­ടങ്ങി­യ ഇ­ല­കള്‍, വിവി­ധ ത­രം ധാ­ന്യ­ങ്ങള്‍ എന്നി­വ കി­ഴി­യി­ലു­ണ്ടാ­കും. ന­ടു­വേദ­ന, വാതരോഗം, സ്‌­പോണ്ടി­ലൈ­റ്റിസ്, പേ­ശി വ­ലി­വ് തു­ട­ങ്ങി­യവ­ക്ക് അ­ത്യു­ത്ത­മ­മാ­ണി­ത്.

   പി­ഴി­ച്ചില്‍ :
   പു­ന­രു­ജ്ജീ­വ­ന ചി­കി­ത്സ­യില്‍ വള­രെ ഫ­ല­പ്ര­ദമാ­യ രീ­തി­യാ­ണിത്. പ്ര­ത്യേ­ക അ­ള­വില്‍ ചൂ­ടാക്കി­യ ഔ­ഷ­ധ എണ്ണ തേ­ച്ച് ശ­രീ­രം മു­ഴു­വനും തി­രു­മ്മു­ം. ശ­രീ­ര­ത്തി­ന്റെ നാ­ഡി ഞ­ര­മ്പു­കള്‍­ക്ക് പു­ത്ത­നു­ണര്‍­വ് നല്‍­കി ശരീരത്തെ ബ­ല­പ്പെ­ടു­ത്തും. ആ­മ­വാ­തം തു­ട­ങ്ങി­യ­വ­ക്കും യോ­ജി­ച്ച ചി­കി­ത്സ­യാ­ണി­ത്.

   ത­ളം :
   ഔ­ഷ­ധ­പ്പൊ­ടി­ക­ളും ഔ­ഷ­ധ എ­ണ്ണ­ക­ളും അ­ര­മ­ണിക്കൂ­റോ­ളം നേ­രെ ത­ല­യില്‍ കെ­ട്ടി­നിര്‍­ത്തു­ന്ന രീതി. ഉ­റ­ക്ക­മില്ലാ­യ്­മ, മൈ­ഗ്രേന്‍ (ചെ­ന്നി­ക്കു­ത്ത്), ര­ക്ത­സ­മ്മര്‍­ദ്ദം മു­ത­ലാ­യ­വ­ക്ക് ഉ­ത്ത­മമാ­യ ചി­കിത്സ.

   പ­ഞ്ച­കര്‍­മ്മം:
   ശ­രീ­ര­ത്തി­ന്റെ പ്രതി­രോ­ധ­ശേ­ഷി വര്‍­ധി­പ്പി­ക്കു­ന്ന ചി­കി­ത്സ. ശ­രീ­ര­ത്തി­ലെ മാ­ലി­ന്യ­ങ്ങള്‍ പു­റ­ന്ത­ള്ളു­ന്ന വി­രേ­ചനം, വ­മനം, മൂ­ക്കി­ലൂ­ടെ ഔ­ഷ­ധ­ങ്ങള്‍ വ­ലി­ച്ചെ­ടു­ക്കു­ന്ന ന­സ്യം, ക­ഷാ­യ­വ­സ്­തി, സ്‌­നേ­ഹ­വ­സ്­തി തു­ട­ങ്ങി­യ­വ അ­ട­ങ്ങി­യ­താ­ണ് പ­ഞ്ച­കര്‍­മ.

   ഇ­വ­യോ­ടൊ­പ്പം കര്‍ക്കി­ട ക­ഞ്ഞി എ­ന്നൊ­രു ചി­കി­ത്സ രീ­തിയും പ്ര­ചാ­ര­ത്തി­ലുണ്ട്. വി­വി­ധ ആ­യുര്‍വേ­ദ ഔ­ഷ­ധ നിര്‍­മാ­താ­ക്കള്‍ സ്വ­ന്തമാ­യ കര്‍ക്കി­ട ക­ഞ്ഞി­ക്കി­റ്റു­കള്‍ ത­യ്യാ­റാ­ക്കി വി­പ­ണി­യി­ലി­റ­ക്കാ­റുണ്ട്. ഇ­വ­യൊന്നും വാ­ങ്ങാന്‍ താ­ല്­പര്യമോ കഴിവോ ഇല്ലാ­ത്ത­വര്‍ വീ­ട്ടില്‍ ത­യ്യാ­റാക്കി­യ ഉ­ലു­വക്ക­ഞ്ഞി ക­ഴിച്ചും കര്‍­ക്കി­ട­ക­ത്തില്‍ ആ­രോ­ഗ്യം സം­ര­ക്ഷി­ക്കാ­റു­ണ്ട്.

   23 മുതല്‍ 30 വരെ ആയുര്‍വേദ ഔഷധങ്ങളുടെ കൂട്ടാണ് ഈ ഔഷധ കഞ്ഞിക്കൂട്ടില്‍ ഉള്ളത്.

   കുറുന്തോട്ടിവേര്, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, ഉലുവ, അയമോദകം, ആശാളി, പുത്തരിച്ചുണ്ട വേര്, ചുക്ക് എന്നിവയാണ് ഇതിലെ പ്രധാന ഇനങ്ങള്‍. തഴുതാമ, കൈതോന്നി, മുയല്‍ച്ചെവിയന്‍, മുക്കുറ്റി, തിരുതാളി, വിഷ്ണുകാന്തി തുടങ്ങിയ ദശപുഷ്പങ്ങളും ഇതോടൊപ്പം ചേര്‍ക്കാറുണ്ട്. ഞവരയരിയാണ് കഞ്ഞിക്കായി ഉപയോഗിക്കുക. പൊടിയരി, ഗോതമ്പ്, പച്ചരി, ചെറുപയറ് തുടങ്ങിയ ധാന്യങ്ങള്‍ ഒറ്റയ്ക്കോ കൂട്ടായോ കഞ്ഞിവച്ച് അതില്‍ ആവശ്യത്തിന് ഈ ഔഷധക്കൂട്ട് ചേര്‍ത്ത് ഉപയോഗിക്കാം. ആവശ്യമെങ്കില്‍ പശുവിന്‍ പാലോ തേങ്ങാപ്പാലോ ചേര്‍ത്ത് ചുവന്നുള്ളി, ജീരകം എന്നിവ ചേര്‍ത്ത് കുറച്ച് നെയ്യ് ചേര്‍ത്ത് മൂപ്പിച്ചെടുത്ത് കഞ്ഞിയില്‍ ചേര്‍ക്കാവുന്നതാണ്. സ്വാദിനായി ശര്‍ക്കര, ഏലക്കാ, ഗ്രാമ്പു എന്നിവയും ചേര്‍ക്കാറുണ്ട്. ഈ കഞ്ഞി ചുരുങ്ങിയത് ഏഴ് ദിവസം കഴിക്കണം. കര്‍ക്കിടകം മുഴുവന്‍ കഴിക്കാനായാല്‍ അത്രയും നന്ന്. കരള്‍ വീക്കത്തിനും ഹൃദയത്തകരാറുകള്‍ക്കും സ്വാശകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ഇത് ശ്രേഷ്ഠമായ പ്രതിവിധിയാണ്. ഈ ഔഷധ കഞ്ഞി കഴിക്കുന്നതു മൂലം അഗ്നി ദീപ്തിയുണ്ടാവുന്നു. വാത സംബന്ധമായ അസുഖം, ധാതുക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവ ശമിക്കുന്നു. ദഹന പ്രകൃയയെ സഹായിക്കുകയും സുഖ വിരേചനം ഉണ്ടാക്കുകയും ചെയ്യുന്നു.

   ###

   കാര്യങ്ങള്‍ ഇങ്ങിനെ ഒക്കെ ആണെങ്കിലും ഇപ്പോള്‍ ഒരാളുടെ പോക്കറ്റില്‍ നോക്കി അതിനനുസരിച്ചാണ് ചികിത്സാവിധികള്‍ പലയിടത്തും നടത്തുന്നത്, അല്ലാതെ ശാസ്ത്രം നോക്കിയല്ല എന്നത് ഒരു ദുഖ സത്യം ആണ്.

   Delete
 86. എനിക്ക് 57 വയസ്സയി, പുരുഷന്‍ കൊലസ്റോള്‍ ഉണ്ട്. ഇപ്പോള്‍ രക്ത സമ്മര്‍ദം കാണുന്നു. 100/160 ആണെന്ന് കണ്ടു. ഞാന്‍ ഭക്ഷണം നിര്‍ത്തി. പഴം മാത്രം കഴിച്ചു. അപ്പോള്‍ പ്രഷര്‍ കുറഞ്ഞു.
  ഇന്തുപ്പ് ചീര്‍ത്ത് കറികള്‍ കഴിക്കാമോ? എന്താണ് ഇന്തുപ്പ്? അത് എങ്ങിനെ ഉണ്ടാക്കുന്നതാണ്? അതിനു പാര്‍ഷ ബലങ്ങള്‍ ഉണ്ടോ?
  കഴിക്കാവുന്ന ആയുര്‍വേദ മരുന്നുകള്‍ ദയവായി അറിയിച്ചാലും. രാജന്‍

  ReplyDelete
  Replies
  1. ഉപ്പിന്റെ രുചിയുള്ളതും ഉപ്പിനു പകരം ആഹാരപദാർത്ഥങ്ങളിൽ ചേർക്കവുന്നതുമായ ഒരു ലവണമാണ് ഇന്തുപ്പ്.പൊട്ടാസിയം ക്ലോറൈഡ് എന്നു രാസനാമമുള്ള ഇതിന്റെ രാസവാക്യം KCl എന്നണ്. ഇന്തുപ്പ് കഴിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല.

   രക്ത സമ്മര്‍ദത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക. മരുന്നുകളെ കുറിച്ചും ഈ ലിങ്കില്‍ ഉണ്ട്.

   പ്രഷറിന് ഇംഗ്ലീഷ്‌ മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അത് കൃത്യമായി കഴിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശം ഇല്ലാതെ അത് നിര്‍ത്തരുത്.

   Delete
 87. എന്താണ് കപ്പിംഗ് തെറാപ്പി ?,
  അറബികള്‍ സാദാരണ ചെയ്യാറുണ്ട് ?
  എന്തങ്കിലും പ്രയോജനം ഉണ്ടോ ?

  o

  ReplyDelete
  Replies
  1. അറബിനാടുകളിലെ പരമ്പരാഗത ചികിത്സാ രീതികളില്‍ ഉള്ള ഒന്നാണ് കപ്പിംഗ് തെറാപ്പി എന്നത്. ആയുര്‍വേദത്തിലെ "കൊമ്പ് വെക്കല്‍" തുടങ്ങിയ രീതികളുമായി ഇതിനു സാമ്യം ഉണ്ട്. ഈജിപ്തിലും, ചൈനയിലും സമാനമായ ചികിത്സാ രീതി നിലനിന്നിരുന്നു. ഹിപ്പോക്രാറ്റസ് ഗ്രീസിലും കപ്പിംഗ് തെറാപ്പി നടത്തിയിരുന്നു എന്ന് രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്.

   ഈ രീതിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കാം..

   Delete
 88. 25
  Male
  170 cm height
  65 KG weight
  പ്രമേഹം ഉണ്ടോ എന്ന് അറിയില്ല.
  ബി പി ഉണ്ട് എന്ന് തോന്നുന്നു. അതും ചെക്ക്‌ ചെയ്തിട്ടില്ല. അടുത്തിടയ്ക്ക് ഒരു ഫ്രണ്ട് ന്‍റെ അടുത്ത് നിന്നും നോക്കിയപ്പോള്‍
  135 എന്ന് പറഞ്ഞു. കൂടുതാലാണ് എന്നും. ഇടയ്ക്കു തലവേദന ഉണ്ടാകാറുണ്ട്.
  എന്‍റെ ശരീരം പൊതുവേ എപ്പോയും നല്ല ചൂട് ഉണ്ടാകാറുണ്ട്.
  _______________________

  ഇനി രോഗത്തിലേക്ക് കടക്കാം ,

  ഒരു 3-4 മാസം ആയി ഒരു ചെറിയ ചുമ ഉണ്ട്. ഫുള്‍ ടൈം ഇല്ല. എന്നാല്‍ ഉണ്ടായാല്‍ ബുദ്ധിമുട്ടാണ്. ഇതിനു ഇതുവരെ മരുന്നൊന്നും കയിചിട്ടില്ല. ഇപ്പോള്‍ ഖത്തര്‍റില്‍ ആണ്. ആദ്യമൊക്കെ AC ഇട്ടതുകൊണ്ടാണ് എന്ന് വിജാരിച്ചിരുന്നു. അത് അല്ല എന്ന് തോനുന്നു. ചുമ ഉണ്ടായാല്‍ ... കണ്ണില്‍ നിന്നുമൊക്കെ വെള്ളം വരും. കഫം കേട്ടിയപോലെ ഉണ്ടാകും. അത് കുരച്ച് തീര്‍ക്കുക തന്നെ വേണം. ഓഫീസ്ല്‍ ഒക്കെ ഇരിക്കുമ്പോള്‍ ഇടയ്കിടെ ചുമക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകും എന്ന് കരുതി ചുമക്കാതെ നില്‍ക്കും. പക്ഷെ അതിനു പറ്റില്ല. ഇതിനു മാറാന്‍ എന്താണ് വഴി . നാട്ടില്‍ നിന്നും ഒരു അസുഖവും വരാത്ത ആള്‍ ആയിരുന്നു. എല്ലാവര്‍ക്കും എന്ത് വന്നാലും എനിക്ക് വരില്ലായിരുന്നു. 60KG ആയിരുന്നു സ്ഥിരമായ തൂക്കം. ഇപ്പൊ 5kg കൂടി. നാട്ടില്‍ നിന്നും സ്ഥിരമായി തുമ്മുന്ന അസുഖം ഉണ്ടായിരുന്നു. ഇവിടെ അത് ഇല്ല.

  ReplyDelete
  Replies
  1. 135 bp എന്നത് തലവേദന വരാന്‍ മാത്രം ഉള്ളതാണ് എന്ന് പറയാന്‍ കഴിയില്ല. മാത്രമല്ല ചിലര്‍ക്ക് ബി പി നോക്കുമ്പോള്‍ ഉണ്ടാവുന്ന ചെറിയ ടെന്‍ഷന്‍ കൊണ്ടും ഇത്തരത്തില്‍ ഉള്ള ചെറിയ കയറ്റം ഉണ്ടാവാം.
   പ്രമേഹ കാര്യം പരിശോധിച്ചാല്‍ മാത്രമേ പറയാന്‍ കഴിയൂ...

   നിങ്ങളുടെ പ്രശ്നത്തിന്റെ പ്രധാന കാരണം എ സി ആവാന്‍ തന്നെയാണ് സാധ്യത. എസിയില്‍ കൂടുതല്‍ ഇരുന്നാല്‍ കഫക്കെട്ടും അതുവഴി തലവേദന അടക്കമുള്ള നിങ്ങള്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടാവാം. അതോടൊപ്പം തണുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ടെങ്കില്‍ സംഗതി കൂടും.
   എ സി ഉപയോഗം കുറച്ച ശേഷം ലക്ഷണങ്ങള്‍ കുറയുന്നുണ്ടോ എന്നതാണ് ആദ്യം നോക്കേണ്ടത്. അല്ലാതെ വെറുതെ മരുന്നുകള്‍ കഴിച്ചു ലക്ഷണങ്ങളെ അടക്കി വെക്കുന്നതില്‍ കാര്യമില്ല.

   Delete
 89. This comment has been removed by the author.

  ReplyDelete
  Replies
  1. ക്ലോറിന്‍ വെള്ളം ഉപയോഗിച്ചത് കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് ആദ്യം അതിന്റെ ഉപയോഗം നിര്‍ത്തുകയാണ് ചെയ്യേണ്ടത്. അല്ലതെ മരുന്നുകള്‍ കൊണ്ട് മാത്രം പൂര്‍ണ്ണ ഗുണം ഉണ്ടാവില്ല. ഷാമ്പൂ ഉപയോഗിക്കുന്നതും മുടിക്ക് നല്ലതല്ല. മുകളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ വന്നിട്ടുണ്ട്. അവ ഒന്ന് നോക്കുമല്ലോ.

   തല്‍ക്കാലം Eladi Velichenna തലയില്‍ ഉപയോഗിച്ചു നോക്കൂ.

   Delete
 90. എന്റെ ശരീരത്തില്‍ കഴുത്തിന്‌ താഴെയും നെഞ്ചിലും ബ്രൌണ്‍ കളറുള്ള കുത്തുകള്‍ ഉണ്ട് .ഗള്‍ഫില്‍ വന്നതിനു ശേഷമാണു ഇത് കാണുന്നത്. ഇപ്പോള്‍ 4 വര്‍ഷമായി,പ്രമേഹം ,bp ഒന്നുമില്ല ,ഇത് വരെ ഞാന്‍ ഒന്നും ഇത് മാറാന്‍ വേണ്ടി ഉബയോഗിച്ചിട്ടില്ല , ഇത് പോകാന്‍ എന്ത് ചെയ്യണം ?
  male
  28 years

  ReplyDelete
  Replies
  1. മിക്കവാറും ഇത് കാലവാസ്ഥ - ജീവിത സാഹചര്യ വ്യതിയാനങ്ങള്‍ മൂലം ഉള്ളതാവാന്‍ ആണ് സാധ്യത. നാട്ടില്‍ വരുമ്പോഴും ഇവ അതേ പോലെ നിലനില്‍ക്കുന്നുണ്ടോ ? തല്‍ക്കാലം Maha Thikthaka Lepam പുരട്ടുക.
   ഇത്തരം രോഗങ്ങളില്‍ നേരിട്ടുള്ള ചികിത്സയാണ് കൂടുതല്‍ ഗുണം ചെയ്യുക.

   Delete
 91. Njan shahul age 39 height 165 weight 69.
  anikk akdesham 17 vayass mudhal vayar vedhana thudangiyadhaan, adhyamokke aduthulla doctore kaanich vedhanakkulla tablets kayikkum, tablet nirthi kayinj kurachu divasam kayinjal veendum thudangum, pinneed doctor specialistinde aduthek pokaan nirdheshichu adh prakaram specialistine kandu 1 - 2 pravashyam maati maati tablet kayichu pinneed operationu nirdheshichu, adhinu shesham ramazan maasam vannu nomb notadhinu shesham pinneed oru varshatholam aa vedhana undayilla, pinneed veendum vedhana thudangi, scan cheydhu endoscopy cheydhu appozhokke doctor paranju cheriya prashname ulluu ulser thudakkamaan tablet kayichal pokum enn, angane tablet kayikkumbol pokum kure kayinjal veendum varum. vedhana vannal vayar amarthiyaal vaayil koodi gas pokum,pinne shodhana kuravum undakum..edhinulla marunn nirdeshichaalum.

  ReplyDelete
  Replies

  1. 1. Inadukantham Kashayam - 20 ml + boiled and self cooled water - 40 ml - at 6am, 6pm (1 hour before food)

   2. Sukumara Rasyanam - 2 ടീസ്പൂണ്‍ വീതം 3 നേരവും ഭക്ഷണ ശേഷം കഴിക്കുക.

   3. Jeerakarishtam + Ayamodhaka dravakam - 25 ml വീതം മൂന്നു നേരം ഭക്ഷണ ശേഷം.

   എരിവ്, പുളി സാധനങ്ങള്‍ ഒഴിവാക്കുക.


   താഴെ പറയുന്ന ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക....
   മൈദ
   ബേക്കറി
   ലയിസ്‌ പോലുള്ള പാക്കറ്റ് ഫുഡ്സ്
   ബ്രോയിലര്‍ കോഴി,അച്ചാര്‍,സുര്‍ക്ക...
   കൊക്ക കോള, പെപ്സി തുടങ്ങിയവ
   ഐസ് ക്രീം, ചോക്ലേറ്റ്‌, മിട്ടായികള്‍ തുടങ്ങിയവ
   ഹോട്ടല്‍ ഭക്ഷണം പരമാവധി ഒഴിവാക്കുക.
   എരിവ്,പുളി എന്നിവയും ഒഴിവാക്കുക.

   ഗോതമ്പ്, മല്ലിയില, മഞ്ഞള്‍, ഇഞ്ചി എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. പച്ചക്കറികള്‍ ഉപയോഗിക്കുക.

   മഞ്ഞള്‍, ഇഞ്ചി എന്നിവയിട്ട് കാച്ചിയ നാടന്‍ മോര് കുടിക്കുക...

   Delete
 92. female , 27, 46kg, 164cm...
  "Vella Pokinulla marunn paranju tharamo?

  ReplyDelete
  Replies
  1. 1. Musali khadiraadhi Kashayam - 20 ml + boiled and self cooled water - 40 ml at 6am, 6pm (1 hour before food)

   2. Shathavari Gulam - 2 Teaspoon thrice daily after food.

   3. Chandanaasavam + Shaaribaadhyaasavam - 25 ml thrice daily after food.

   Avoid,
   packed foods, Fast foods etc. Sour and spicy foods...

   Delete
  2. Jazakallah khair...

   Delete
 93. Age 32 Weigt 88 kg Hight 5.9 f Gulfilanu work cheyyunnad.Enta prashanam oru masamayi toiletil pokumbol oru cheriya kuru kanunnu .constipationum Vedanayonnum ella .Eppol cheriya irritation und .Nan oru surgeny kanichirinnu, docter paranchu prashanamonnum ella chuduvallathil erunnal pokumann paranchu paksha oru kuravum ella.External piles starting anann paranchu.Enthangilum marunn nirdashikkamo

  ReplyDelete
  Replies
  1. വൈറ്റ് കുറച്ചു കൂടുതല്‍ ആണ്. തടി കുറക്കുന്നത് നന്നായിരിക്കും.

   പൈല്‍സിന്റെ സ്റ്റാര്‍ട്ടിംഗ് തന്നെ ആണ് എന്നാണ് ലക്ഷണങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്. മരുന്നുകലെക്കാള്‍ കൂടുതല്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക.

   1. Shathavari Gulam - 2 Teaspoon thrice daily after food.

   2. ഉറുമാംമ്പഴത്തിന്റെ തോട് (ഉണങ്ങിയത്, ചതച്ച ശേഷം) - 10 gm,
   ഒരു ഗ്ലാസ് പാലും, രണ്ട് ഗ്ലാസ്‌ വെള്ളവും ചേര്‍ത്ത് തിളപ്പിച്ച്‌ ഒരു ഗ്ലാസ്‌ ആയി വറ്റിക്കുക. ഇത് അരിച്ച് തോട് ഒഴിവാക്കിയ ശേഷം രാത്രി ഭക്ഷണ ശേഷം കുടിക്കുക.

   അധികം പഴക്കം ഇല്ലാത്തതു കൊണ്ട് നല്ല ഭക്ഷണ നിയന്ത്രണം ഉണ്ടെങ്കില്‍ സുഖപ്പെടുന്നതാണ്.

   ചായ, കാപ്പി കുറക്കുന്നതാണ് നല്ലത്. ദിവസം രണ്ട് ഗ്ലാസില്‍ കൂടുതല്‍ കുടിക്കരുത്.

   താഴെ പറയുന്ന ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക....
   മൈദ
   ബേക്കറി
   ലയിസ്‌ പോലുള്ള പാക്കറ്റ് ഫുഡ്സ്
   ബ്രോയിലര്‍ കോഴി,അച്ചാര്‍,സുര്‍ക്ക...
   കൊക്ക കോള, പെപ്സി തുടങ്ങിയവ
   ഐസ് ക്രീം, ചോക്ലേറ്റ്‌, മിട്ടായികള്‍ തുടങ്ങിയവ
   ഹോട്ടല്‍ ഭക്ഷണം പരമാവധി ഒഴിവാക്കുക.
   എരിവ്,പുളി എന്നിവയും ഒഴിവാക്കുക.

   ഗോതമ്പ്, മല്ലിയില, മഞ്ഞള്‍, ഇഞ്ചി എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. പച്ചക്കറികള്‍ ഉപയോഗിക്കുക.

   മഞ്ഞള്‍, ഇഞ്ചി എന്നിവയിട്ട് കാച്ചിയ നാടന്‍ മോര് കുടിക്കുക...

   Delete
  2. Thanks doctor

   Delete
 94. Hi Doctor

  Age-28
  male,175cm, 55 Kg

  I'm suffering from Excessive Body Heat, heat rash and over sweating all over the body particularly at underarm. I tested Thyroid and It is fine.

  Is there any Ayurvedic medicine to cure Excessive Body Heat?

  ReplyDelete
  Replies

  1. 01. Drakshaadhi Kashayam - 20 ml + 40 ml boiled and self cooled water. at 6am,6pm (one hour before food).

   02. Sharibadhyasavam + Chandanasavam - 25 ml 3 times after food.

   03. Shathavari Gulam - 2 tespoon 3 times after food.


   Delete
 95. 28 female 50kg 165cm, sinusitis inu ayurvedic medicine paranju thannalum.

  ReplyDelete
  Replies
  1. 1. Gulgulu Thiktham Kashayam - 20 ml + boiled and self cooled water - 40 ml at 6am, 6pm (1 hour before food)

   02. Tab. Septilin - 2 - 2 - 2 (after food)

   03. Anu Thailam - ചെറുതായി ചൂടാക്കി 2 തുള്ളി വീതം രണ്ടു മൂക്കിലും ഉറ്റിക്കുക (കിടന്ന ശേഷം) എന്നിട്ട് ഉള്ളിലേക്ക് വലിച്ചു കയറ്റുക. രാവിലെ ഏഴരക്ക് മുന്‍പ് ഇത് ചെയ്യണം.


   ചെമ്മീന്‍, കല്ലുമ്മക്കായ, ഞണ്ട് തുടങ്ങിയ മല്‍സ്യങ്ങള്‍, കൊക്ക കോള, പെപ്സി, ഐസ് ക്രീം,തുടങ്ങി തണുത്ത പദാര്‍ഥങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുക.

   Delete
 96. എനിക്ക് 36 വയസുണ്ട് ഞാന്‍ ഗള്‍ഫിലാണ് ജോലിചെയ്യുന്നത് ഇരുന്നു ജോലിചെയുന്നയാളാണ് 65 കിലോ തൂക്കം ഉണ്ടേ 162 cm ഉയരം ഉണ്ട് എന്‍റെ പ്രശ്നം വേരികോസ് വെയിന്‍ ആണ് ഇടതു കാലില്‍ ആണുള്ളത് ചിലപ്പോള്‍ വല്ലാതെ വേദനയുണ്ട് മുട്ടിലും വേദന തോനാറുണ്ട് എന്നെ ഒന്ന് സഹായിക്കാമോ

  ReplyDelete
  Replies
  1. വെരിക്കോസ് വെയിന്‍ കൂടുതല്‍ ഉണ്ടങ്കില്‍ ചിലപ്പോള്‍ സര്‍ജറി വേണ്ടി വരും. അഷ്ടവര്‍ഗ്ഗം കഷായം 20ml തിളപ്പിച്ചാറിയ വെള്ളം 40ml ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുക. ധന്വന്തരം തൈലം ചെറുതായി ചൂടാക്കി കാലില്‍ പുരട്ടി ഉഴിയുക. ഉഴിയുമ്പോള്‍ മുകളില്‍ നിന്ന് താഴേക്ക് മാത്രം ഉഴിയാന്‍ ശ്രദ്ധിക്കുക.

   ഇത് ഒന്ന് പരീക്ഷിച്ചു നോക്കൂ....

   Delete
  2. Thank you Doctor can you give your phone number please

   Delete
  3. ഫേസ്ബുക്കിലൂടെ കോണ്ടാക്റ്റ് ചെയ്യൂ

   Delete
 97. age 31,sex male, height 5'11",weight 80kg,sugar no,high bp no

  I got an information from few books saying 'daily 4mg of thriffalachoornam with honey in night' will improve your health and restrict from most of the diseases..Does it true? Is there any issue if I take it on daily basis? Is it possible you to detail on this? Thanks..RA

  ReplyDelete
 98. hyperthirodism തിനു ആയുര്‍വേദത്തില്‍ മരുന്നുണ്ടോ
  age- 27 weight-48 hight-5.7" male

  ReplyDelete
  Replies
  1. കാഞ്ചനാര ഗുഗ്ഗുലു, അമുക്കുരം തുടങ്ങി പല മരുന്നുകളും ഇതിനായി ഫലപ്രദമാണ്. മുരിങ്ങ ഇലയും നല്ലതാണ്. എങ്കിലും നേരിട്ടുള്ള നിരീക്ഷണത്തില്‍ ഉള്ള ചികിത്സയായിരിക്കും ഇതിനു കൂടുതല്‍ ഗുണം ചെയ്യുക.

   Delete
 99. Is there any problem to use curd during dinner(night).Elders always advise to not use during night time.Is there any truth in this. If its correct, is there any other way to use curd during dinner

  ReplyDelete
 100. താങ്കളുടെ ഈ ഉദ്യമത്തെ അങ്ങേയറ്റം പ്രശംസിക്കുന്നു...
  പല മേഘലകളില്‍ ഒരേ സമയം കാലുകുത്തി അത് ഒരു പോലെ ഒരു പാട് കാലം കൊണ്ട് നടക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്...
  താങ്കള്‍ക്കു ഇത് ഇനിയും ഏറെ കാലം മുന്നോട്ട് ഇതിനെക്കാളും ഉഷാറായി കൊണ്ട് നടത്താന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു...

  ബെസ്റ്റ് വിഷസ് ബോസ്

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്ക് നന്ദി പ്രിയ സുഹൃത്തേ...

   Delete
 101. Any ayurvedic medicine available for anal fistula (initial stage not chronic)

  ReplyDelete
  Replies
  1. yes. plz contact an ayurvedic physician directly.

   Delete
 102. Hi, I'm 30 year old male working in an animation company. my weight is 78kg and height is 5'11". I'm facing gas trouble since last 1 year and I can't find any change in my routine but had this issue before in low level but now these days it's very disturbing rate..Even after having food in correct time or staying away one meal.my food contains leaf vegitables(palak) and fruits(watermelon/banana/pomgranite/carrot) etc and I have boiled rice two times in a day.I do exercise(walking/slow running) every day for 30-60 minutes and recently started to have thriffala choornam with honey before going for sleep. Still it's difficult to manage and sometimes it's disturbing others too.Could you please suggest me on this.

  ReplyDelete
  Replies
  1. try the following

   1. Indukantham Kashayam - 20 ml + boiled and self cooled water - 40 ml - at 6am, 6pm (1 hour before food)

   2. Sukumara Rasyanam - 2 teaspoon 3 times after food

   avoid maida, spicy, fast, cold and packet foods

   Delete
 103. My mother Age 65, no pressure/sugar/collestrol etc.
  Recently I took her to vasan eye care for a checkup and they found that she got cataract(type2) in early stages. And they also told no medicine except surgery. But mother is saying it will go by using 'elaneerkuzambu' and in ayurveda, medicines are there to cure it. Is this true? If it's there, could you please give me more details like what medicine or whom should I consult etc.

  ReplyDelete
  Replies
  1. surgery is the only option in this case

   Delete
 104. Hey Absar,
  Been on your blog for a long time. Keep up the good work :)
  I'm doing a Social Media Promotion Service and I need to know if you are interested.
  Thanks a lot in advance, looking forward to hear from you.
  Good luck.

  ReplyDelete
  Replies
  1. Just thank you? :)
   Hehe, tell me are you interested to grow your online business with us.
   Contact me via Email : amalzion@gmail.com
   Facebook
   Thanks and Good luck :)

   Delete
 105. Male, 40, 64kg. Kuwait.


  എനിക്ക് യൂറിക്ക് ആസിഡ് വളരെ കൂടുതലാണ്, ഡോക്ടർ ഒരു ടാബ്ലെട്സ് എഴുതി തന്നു അത് കഴിച്ചപ്പോൾ നല്ല തല കറക്കവും മറ്റും അത് മതിയാക്കി, കോഴി ഇറച്ചി കഴിക്കാറുണ്ട് അത് ഇതിനു ദോഷമാണോ ? പിന്നെ Orange, Apple, Isabgol, Oats ഇതൊക്കെ കഴിക്കാൻ പാടില്ലേ?

  70kg. തൂക്കം ഉണ്ടായിരുന്നു, കൊളസ്ട്രോൾ കൂടുതൽ ആയത് കൊണ്ട് ഫുഡ്‌ കണ്ട്രോൾ ചെയ്തു കുറച്ചതാണ്, അതിനും tablets കഴിച്ചു.

  യൂറിക്ക് ആസിഡിന് ടാബ്ലെട്സ് കഴിച്ചു ആദ്യം തന്നത് 100mg ആയിരുന്നു അതുകൊണ്ട് ഗുണം ഇല്ലാത്തതു കൊണ്ട് 300mg. തന്നു അത് കഴിച്ചപ്പോൾ പ്രശ്നമായി.

  യൂറിക്ക് ആസിഡ്, കൊളസ്ട്രോൾ ഇത് രണ്ടും ഇംഗ്ലീഷ് മരുന്ന് കഴിക്കാതെ കുറക്കാൻ എന്താണ് വഴി? കഴിക്കേണ്ട ഫുഡും ഒഴിവാക്കേണ്ട ഫുഡും പറഞ്ഞു തന്നാൽ വളരെ ഗുണമായിരുന്നു .

  ReplyDelete
  Replies
  1. മാംസാഹാരം ദോഷം ചെയ്യും. പഴങ്ങള്‍, oats തുടങ്ങിയവ കുഴപ്പമില്ല.

   താഴെ കൊടുത്ത മരുന്നുകള്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ച ശേഷം ഫീഡ് ബാക്ക് നല്‍കൂ...

   1. Gulgulu Thiktham Kashayam - 20 ml + Thripahala Choornam - 1 teaspoon + boiled and self cooled water - 40 ml at 6am, 6pm (1 hour before food)

   2. Brihath Manjishtadi kashayam - 20 ml + boiled and self cooled water - 40 ml at 12pm, 8.30pm(1 hour before food)

   3. Cap.Orthonil - 1-0-1 (after food)


   താഴെ പറയുന്ന ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക....
   മൈദ
   ബേക്കറി
   ലയിസ്‌ പോലുള്ള പാക്കറ്റ് ഫുഡ്സ്
   ബ്രോയിലര്‍ കോഴി,അച്ചാര്‍,സുര്‍ക്ക...
   കൊക്ക കോള, പെപ്സി തുടങ്ങിയവ
   ഐസ് ക്രീം, ചോക്ലേറ്റ്‌, മിട്ടായികള്‍ തുടങ്ങിയവ
   ഹോട്ടല്‍ ഭക്ഷണം പരമാവധി ഒഴിവാക്കുക.
   എരിവ്,പുളി എന്നിവയും ഒഴിവാക്കുക.

   ഗോതമ്പ്, മല്ലിയില, മഞ്ഞള്‍, ഇഞ്ചി എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. പച്ചക്കറികള്‍ ഉപയോഗിക്കുക.


   കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കൊടുത്ത ലിങ്കുകള്‍ പിന്തുടരുക.

   Gout or Vata Raktha


   Food Habits and Virudha Ahara in Ayurvedat


   Delete
 106. I wanted to email you and ask some medical advices. Could u please give ur mail ID?

  Regards

  S Mammen

  ReplyDelete
 107. Thank you, I have sent you an email.

  S mammen

  ReplyDelete
 108. sir
  enikku Rickets enna asukathe kurich kooduthal ariyanvendiyannu karannum ente 1.5 years old boy. evan theere healthy alla Dr kannichappol Dr paranju Rickets annennu pls help me

  ReplyDelete
  Replies
  1. കാത്സ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ ഡി ഇതിലേതെങ്കിലും ഒന്നിന്റെ പോരായ്മമൂലം എല്ലുകള്‍ക്ക് വളര്‍ച്ചക്കുറവും വൈകല്യങ്ങളും ഉയരക്കുറവും ഉണ്ടാകുന്നതാണിത്. ആവശ്യത്തിന് സൂര്യപ്രകാശമേല്‍ക്കാത്തതും ഇതിനു കാരണമാകാറുണ്ട്. പോഷകാഹാരവും, മീനെണ്ണ ഗുളിക പോലെ ഉള്ളവയും ഇതില്‍ ഫലം ചെയ്യും. ഒരു ഡോക്ടറെ നേരിട്ട് കണ്‍സള്‍ട്ട് ചെയ്തുള്ള ചികിത്സയാണ് നല്ലത്. ഭയപ്പെടണ്ട കാര്യമില്ല.

   Delete
 109. ഇപ്പോൾ ഞാൻ കുടുംബവും സൗദിയിലാണ് ഇപ്പോൾ നടക്കും (അകത്ത്). നടക്കുമ്പോൾ ചെറുതായിട്ട് വീഴാറുണ്ട് കൈകുതിയാണ് വീഴുക അതിനു കുഴപ്പമുണ്ടോ? ഭക്ഷണം മുത്താറി, നേഴ്സറിയിൽ നിന്നും കുട്ടികക്കുള്ള പൊടി ഇതാണ് മെയിൻ ഫുഡ്‌.

  ReplyDelete
  Replies
  1. ഈ പ്രശ്നം ഉള്ള കുട്ടികള്‍ വീണാല്‍ എല്ല് പൊട്ടാന്‍ ഉള്ള സാധ്യത കൂടുതലാണ്. അതാണ്‌ ശ്രദ്ധിക്കേണ്ടത്. പിന്നെ ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. എന്തായാലും ഇപ്പോള്‍ നിങ്ങള്‍ കാണിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പിന്തുടരുക.

   Delete
 110. താരന്‍ മാറാന്‍ എന്ത് ചെയ്യണം. seborrheic dermatitis നു അലോപതി ഡോക്ടര്‍ ഒരു ഷാമ്പൂ (onabet shampoo) ഉപയോഗിക്കാന്‍ പറഞ്ഞിരുന്നു. ഡോക്ടര്‍ കുറിച്ച് നല്‍കിയ ഷാമ്പൂ ഉപയോഗം നിര്‍ത്തിയപ്പോള്‍ വീണ്ടും താരന്‍ വരുന്നു. ചെവിയുടെ പുറം ഭാഗത്തു താരന്‍ ഉണ്ട് .

  ReplyDelete
  Replies
  1. ദുര്‍വാദി വെളിച്ചെണ്ണ ഒന്ന് ഉപയോഗിച്ച് നോക്കൂ. മുന്‍ കമന്റുകളും താഴെ കൊടുത്ത ലിങ്കില്‍ ഉള്ള പോസ്റ്റും നോക്കുക.

   Dandruff Some Facts

   Delete
 111. 24 വയസ്സ്, 55 കിലോ തൂക്കം, 169cm ഉയരം. നല്ല ഭക്ഷണം കഴിക്കാറുണ്ട്, പക്ഷേ തടിയിലോ തൂക്കത്തിലോ കാണാറില്ല. ഉറക്കം കുറവാണ്. ക്ഷീണം അനുഭവപ്പെടാറില്ല.. ആരോഗ്യം ഉണ്ടെന്നു കരുതുന്നു. കഴിക്കുന്ന ഭക്ഷണം ശരീരത്തില്‍ പിടിക്കാന്‍ എന്ത് ചെയ്യണം.. ??? വിശപ്പും കുറവാണ്..

  ReplyDelete
  Replies
  1. തടി എന്നത് വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പാരമ്പര്യം അതില്‍ വലിയൊരു ഘടകമാണ്. അച്ചനും, അമ്മയും എല്ലാം മെലിഞ്ഞ ശരീര പ്രകൃതക്കാര്‍ ആണെങ്കില്‍ മക്കളും അങ്ങിനെ ആവാറുണ്ട്. ഇത്തരം അവസ്ഥകളില്‍ ചിലപ്പോള്‍ എന്ത് മരുന്ന് കഴിച്ചാലും മെലിഞ്ഞു തന്നെ ഇരിക്കും. അത് വലിയൊരു പ്രശ്നമായി എടുക്കേണ്ടതില്ല.
   പിന്നെ ഉറക്കവും ശരീരത്തിന്റെ വളര്‍ച്ചക്കും, പ്രവര്‍ത്തനങ്ങള്‍ക്കും അത്യന്താപേക്ഷിതമായ കാര്യമാണ്. ദിവസവും 6 -7 മണിക്കൂര്‍ തുടര്‍ച്ചയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരം മെലിയാനുള്ള സാധ്യതയുണ്ട്. യുവത്വം ആയത് കൊണ്ട് ഇപ്പോള്‍ ഉറക്കം ഒഴിവാക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ പ്രത്യക്ഷമായി അനുഭവപ്പെടണം എന്നില്ല. എങ്കിലും അതിന്റേതായ പോരായ്മകള്‍ ശരീരത്തില്‍ ഉണ്ടാവും. കുറച്ചു കഴിഞ്ഞാല്‍ അതിന്റെ ഓരോ പ്രശ്നങ്ങള്‍ ശരീരം പ്രകടിപ്പിച്ചു തുടങ്ങുകയും ചെയ്യും.
   ഇവിടെ കുത്തിയാല്‍ ഉറക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം.

   നന്നായി ഭക്ഷണം കഴിക്കുന്നുണ്ട് എങ്കില്‍ പിന്നെ വിശപ്പ്‌ കുറവാണ് എന്ന് പറയുന്നത് ശരിയാണോ ? ;)

   നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ എനെര്‍ജിക്കായി ചിലവായതിന്റെ ബാക്കിയാണ് നമ്മുടെ തടി കൂടാന്‍ സഹായിക്കുക. ഭക്ഷണം കഴിക്കുന്നതിനു അനുസരിച്ചു നമ്മള്‍ എനര്‍ജി ഉപയോഗിക്കുന്നുണ്ട് എങ്കില്‍ തടിയില്‍ വലിയ വ്യത്യാസം ഇല്ലാതെ തുടരും.

   പിന്നെ കൃത്രിമ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കുക. ഗോതമ്പ് ആരോഗ്യത്തിനു നല്ലത് ആണെകിലും തടി കുറക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ തടി കൂട്ടാന്‍ ഉദ്ദേശിക്കുന്നുണ്ട് എങ്കില്‍ ഗോതമ്പ് ഒന്നും ഉപയോഗിക്കാതെ അരി ഭക്ഷണം കൂടുതലായി ഉപയോഗിക്കുന്നതാണ് നല്ലത്.

   പാല്‍, നെയ്യ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് തടി കൂടാന്‍ സഹായിക്കും.
   താഴെ കൊടുത്ത മരുന്നുകള്‍ തടി കൂടാനും, വിശപ്പ്‌ വര്‍ദ്ധിക്കാനും സഹായിക്കുന്നതാണ്. രണ്ടു മൂന്നു മാസം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ സാധാരണ ഗതിയില്‍ തൂക്കം കൂടാറുണ്ട്.

   01. Narasimha Rasayanam - 2 teaspoon വീതം രാവിലേയും രാത്രിയും ഭക്ഷണ ശേഷം കഴിക്കുക. മുകളില്‍ പാല്‍ കുടിക്കുക.

   02. Draksharishtam + Pippalyaasavam - 25 ml വീതം മൂന്നു നേരം കഴിക്കുക.

   ആയുര്‍വേദം പറയുന്നത്
   "കാര്‍ശ്യമേവ വരം സ്ഥൌല്യം
   ന ഹി സ്ഥൂലസ്യ ഭേഷജം!" എന്നാണ്.

   അതായത് മെലിഞ്ഞിരിയ്ക്കുന്നതാണ് ശ്രേഷ്ഠം, തടിച്ചവര്‍ക്കു മരുന്നില്ല എന്ന്.

   മെലിഞ്ഞിരിക്കുന്നത് കൊണ്ട് ശരീരത്തിനു ക്ഷീണമോ മറ്റു അസ്വസ്ഥകളോ ഇല്ലെങ്കില്‍ തടിക്കാനായി മരുന്ന് കഴിക്കേണ്ടതില്ല എന്നത് തന്നെയാണ് എന്റെ അഭിപ്രായം.
   വയസ്സ് 24 അല്ലേ ആയിട്ടുള്ളൂ.. മിക്കവാറും 30 കഴിയുമ്പോള്‍ ഓട്ടോമാറ്റിക്ക് ആയി തടിച്ചു തുടങ്ങാന്‍ സാധ്യതയുണ്ട്. :)

   Delete
 112. Thalkaalam oru prashnavum illa, ingane oru Nalla karyam kandathilulla santhosham maathram ippol ariyikkunnu.... go ahead :)

  ReplyDelete
  Replies
  1. ഇനിയും ഒരു പ്രശ്നവും ഉണ്ടാവാതിരിക്കട്ടെ.... താങ്ക്യൂ ഡിയര്‍ :)

   Delete
 113. മിക്രോവേവിന്റെ OVAN 'ദോശവശം' വിശദീകരിക്കാമോ

  ReplyDelete
  Replies
  1. ഈ വിഷയത്തില്‍ വിശദമായ പോസ്റ്റ്‌ ആവശ്യമാണ്‌. സാവധാനം ഇടാന്‍ നോക്കാം.
   തല്‍ക്കാലം ഈ ലിങ്കില്‍ ഒന്ന് പോയി നോക്കൂ

   The Hidden Hazards of Microwave Cooking   Delete
 114. Dear Doctor,

  Ente name: shahul hameed, njan ente makalude oru prashnamaan parayunnadh. makalude kaalinte thalla viralinte adi bhagam edakide vindu keerunnu..sadharana ellavarkum sidilanallo anganeyudakuga edh adi bhagathaan. edhin endhu cheyyanam. makalk vayass 3.5

  ReplyDelete
  Replies
  1. എത്രയായി തുടങ്ങിയിട്ട് എന്നോ, മുന്‍പ് ഇതുപോലെ ഉണ്ടായിട്ടുണ്ടോ എന്നോ വ്യക്തമാക്കിയിട്ടില്ല. കുട്ടിക്ക് കൃമി ശല്യം ഉണ്ടോ എന്നും നോക്കുക.

   Rasothamaadi Lepam - ഇത് ദിവസവും രണ്ടു മൂന്നു നേരം ഒന്ന് പുരട്ടി നോക്കൂ. കാലില്‍ സോപ്പ് ആകാതെ ശ്രദ്ധിക്കുക

   Delete
  2. doctor,

   edhu randamathe pravashyamaan engane vendu keeriyadh kandadh..adhyam 2 masam munb undayirunnu..annu vaseline jelly thch koduthit sugamaayi..epol veendum kaanunnu..pinne krimi shallyam edak undakarund.

   Delete
  3. ok
   കൃമി ശല്യം ഉണ്ടെങ്കില്‍ ഒന്ന് വയറിളക്കേണ്ടി വരും.

   Delete
 115. പുരുഷന്‍
  32 വയസ്സ്
  165 cm
  മെലിഞ്ഞ ശരീരം
  വയര്‍ വല്ലാതെ ചാടുന്നു
  അത് തടയാന്‍ പറ്റിയ ഒരു ഭക്ഷണ ക്രമീകരണം നിര്‍ദ്ദേശിക്കാമോ?

  ReplyDelete
 116. മൈദ, കൃത്രിമ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.
  ഗോതമ്പ്, ചപ്പാത്തി ഉപയോഗിക്കുക.
  വയറിന്റെ മൂന്നില്‍ ഒന്ന് ഭക്ഷണം കഴിക്കുക. ഒരു ഭാഗം വെള്ളം കുടിക്കുക. ഒരു ഭാഗം ഫ്രീ ആക്കി ഇടുക. പഴങ്ങള്‍ കഴിക്കുക. മാംസം കുറക്കുക.
  കഴിയുമെങ്കില്‍ ദിവസവും അരമണിക്കൂര്‍ നീന്തുക. :)

  ReplyDelete
 117. Doctor ,

  Male
  Age 27
  No other health issues

  Enikku Kan konil oru Kuru varunnu.Thudanguthae ullu.Cheriya vedana undu
  Enthengilum marunnundo ?

  Thanks
  Anoop

  ReplyDelete
  Replies
  1. Shathadhoutha Gritham പുരട്ടി നോക്കൂ.

   Delete
  2. Thank you doctor
   Anoop

   Delete
 118. ഞാൻ സ്ഥിരമായി ഷു ഉപയോക്കുന്നുണ്ട് ഇപ്പോൾ ചെറുവിരലിന്റെ ഇട പൊട്ടി വല്ലാതെ വേദനിക്കുന്നു എന്നും ഉപ്പുവെള്ളം കൊണ്ട് കഴുകി ഉണക്കും എന്നാലും വൈകുനേരം മുറിഞ്ഞു വേദനിക്കും. ഷുകർ പ്രഷർ ഒന്നും ഇല്ല ഒരു നല്ല പോംവഴി പറഞ്ഞു തന്നാലും.

  അബ്ദുൽ ഗഫൂർ ജിദ്ദ
  Age 36
  Wait 62

  ReplyDelete
  Replies
  1. കോട്ടന്‍ സോക്സ്‌ ഉപയോഗിക്കുക. അത് dettolil ഒരു മണിക്കൂര്‍ മുക്കി വെച്ച ശേഷം കഴുകുക.
   Rasothamaadhi Lepam ഒന്ന് വിരലുകള്‍ക്കിടയില്‍ പുരട്ടി നോക്കുകയും ചെയ്യൂ.

   Delete
 119. Sir, My name is vishnu
  I am a vegitarian. my age is 27. I have about 95 kg of weight. My problem is blood pressure..I am fat.. BP is 140-80, sometimes it will go to 150-85 etc.. I took homoeo medicines called raulfia for the last 3 years.. But still it is like that.. Took ECG and it was normal.. Cholesterol is little high.. What Can I do sir..

  ReplyDelete
  Replies
  1. തൂക്കം തന്നെയാണ് പ്രശ്നം. ഇത്രയും തൂക്കം കൂടുമ്പോള്‍ പലപ്പോഴും ബി പി കൂടാറുണ്ട്. ആദ്യം വേണ്ടത് തൂക്കം കുറയ്ക്കുക എന്നത് തന്നെയാണു.
   ഇവ ഉപയോഗിച്ചു നോക്കൂ...

   01. Varanaadhi Kashayam - 20 ml + 40 ml boiled and self cooled water, 6am, 6pm
   02. Thriphala Choornnam - 2 teaspoon at bedtime with hotwater.

   Delete
 120. അബുഷെരിൻ

  എന്റെ മോൾക്ക് 8 വയസ്സുണ്ട് തലയിൽ ഭയങ്കര പേൻ ആണ് എത്ര എടുത്താലും പിന്നേം ഉണ്ടായികൊണ്ടിരിക്കുന്നു.മുടി കൊഴിച്ചിലും ഉണ്ട് .മരുന്ന് പറഞ്ഞു തരുമോ.

  ReplyDelete
  Replies
  1. ഇടക്കിടെ ചീകുക. സ്കൂളില്‍ നിന്നും മറ്റു കുട്ടികളുടെ മുടിയില്‍ നിന്നും കൂടുതല്‍ പേന്‍ വരാനുള്ള സാധ്യതകള്‍ നിയന്ത്രിക്കുക.

   കൃഷ്ണ തുളസി എടുത്ത് കഷായം പോലെ ഉണ്ടാക്കി തണുത്തതിനു ശേഷം അതുകൊണ്ട് തലമുടി നന്നായി കഴുകുക. കുറച്ച് സമയം ആ വെള്ളം തലമുടിയില്‍ നിര്‍ത്തിയ ശേഷം മാത്രം കഴുകി കളയുക. ഇതൊന്നു പരീക്ഷിച്ചു നോക്കൂ .

   Delete
 121. Hi Doctor
  Male 31 yrs
  178 cm 59 kg
  I have problem of gas. I'm passing smelly wind more often.
  njan Gelusil, Randac tablets okke kazhichu nokki. gulika kazhikkumbol kuravu undu pakshe
  gulika nirthumbol preshnam veendum varunnu. ithu permanent aayi maaraan ethenkilum marunnundo?
  aahaara kremam enganeyaanu veendathu?

  ReplyDelete
  Replies
  1. ആദ്യം ശുദ്ധി ചെയ്ത ആവണക്കെണ്ണ മൂന്നു ടീസ്പൂണ്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് കുടിച്ച് ഒരു തവണ ഒന്ന് വയറിളക്കുന്നത് നന്നാവും.

   അതിനു ശേഷം ഈ മരുന്നുകള്‍ ഒരു മാസം തുടര്‍ച്ചയായി ഉപയോഗിച്ച് നോക്കാവുന്നതാണ്.

   01. Sukumaram Kashayam - 20 ml + 40 ml warm water - 6am, 6pm (ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പ് )

   02. Sukumara Rayasanam - 2 ടീസ്പൂണ്‍ വീതം മൂന്നു നേരം ഭക്ഷണ ശേഷം.

   03. Tab. Gasex - 2 - 2 - 2 (ഭക്ഷണത്തിന് മുന്‍പ് )

   ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്കാം.


   Delete
 122. women's nu undakunna white discharge nu karanam nthanu?

  ReplyDelete
 123. wome's nu undakunna white discharg nte karanam nthanu?

  ReplyDelete
  Replies
  1. ഒരുപാട് കാരണങ്ങള്‍ ഉണ്ട്. കൂടുതല്‍ അറിയാന്‍ Leucorrhea എന്നൊന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കുമല്ലോ.

   Delete
 124. യൂറിക്കാസിഡ് എങ്ങിനെ കുറക്കാം ഒന്ന് വിശദീകരിക്കാമോ

  ReplyDelete
 125. Age 32/ male
  Sinus infection നു ആയുര്‍വേധത്തില്‍ മരുന്നുണ്ടോ . ഒരു മുക്ക് എപ്പോഴും അടഞ്ഞു ഇരിക്കുന്നു .

  ReplyDelete
  Replies
  1. 01. Gulgulu Thiktham Kashayam - 20 ml + boiled and self cooled water - 40 ml at 6am, 6pm (1 hour before food)

   02. Tab. Septilin - 2 - 2 - 2 (after food)

   03. Anu Thailam - ചെറുതായി ചൂടാക്കിയ ശേഷം മലര്‍ന്ന് കിടന്ന് രണ്ടു മൂക്കിലും മൂന്ന് തുള്ളി വീതം ഉറ്റിക്കുക. എന്നിട്ട് വലിച്ച് കയറ്റുക. അല്പസമയം നെറ്റിയിലും നെറുകയിലും കൈകൊണ്ട് തിരുമ്മുക....
   കുറച്ച് സമയത്തേക്ക് ചെറുതായി അസ്വസ്ഥതകള്‍ തോന്നിയേക്കാം....
   ഏകദേശം 15 മിനുറ്റ് കൊണ്ട് ഈ പ്രശ്നങ്ങള്‍ മാറും.

   പ്രത്യേകം ശ്രദ്ധിക്കുക :
   ഇത് രാവിലെ 7.30 ന് മുന്‍പായി ചെയ്യുക. ഈ സമയത്തിനുള്ളില്‍ വല്ല കാരണവശാലും ചെയ്യാന്‍ കഴിയാതിരുന്നാല്‍ പിന്നെ അന്ന് ചെയ്യാതിരിക്കുന്നതാണ് നല്ലത്.

   ചെമ്മീന്‍, കല്ലുമ്മക്കായ, ഞണ്ട് തുടങ്ങിയ മല്‍സ്യങ്ങള്‍
   കൊക്ക കോള, പെപ്സി തുടങ്ങിയവ
   ഐസ് ക്രീം, ചോക്ലേറ്റ്‌, മിട്ടായികള്‍ തുടങ്ങിയവ പൂര്‍ണമായി ഒഴിവാക്കുക....

   ഇത് ചെയ്തു നോക്കുക....

   Delete
 126. സര്‍,
  മൂത്ര സംബന്ധമായ ചില പ്രശ്‌നങ്ങളാണ്‌ എനിക്കുളളത്‌.
  മൂത്രമൊഴിച്ച്‌ കുറച്ച്‌ നേരം കഴിഞ്ഞാല്‍ മൂത്രത്തിന്റെ അംശങ്ങള്‍ പുറത്തുവരുന്നു.
  ടോയ്‌ലറ്റില്‍ പോയതിന്‌ ശേഷമാണെങ്കില്‍ പലപ്പോഴും ഇതില്‍ മദജലത്തിന്റെ (ശുക്ലമല്ല) സാന്നിധ്യം കൂടികാണുന്നു.
  ചിലപ്പോഴൊക്കെ ഷഡ്ഡിയില്‍ മദജലം പുറത്തുവന്നതിന്റെ അടയാളങ്ങള്‍ കാണപ്പെടാറുണ്ട്‌.
  നിസ്‌കാരം പോലോത്ത വിഷയങ്ങളില്‍ വളരെ ബുദ്ധിമുട്ടുളള ഇതിന്‌ പ്രതിവിധി നിര്‍ദേശിച്ചാലും. രഹസ്യ രോഗമായതിനാല്‍ മറ്റൊരാളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പ്രയാസവുമുണ്ട്‌.
  മറുപടി pkunaeemi@gmail.com എന്നതില്‍ അറിയിച്ചാല്‍/മറുപടിയുടെ ലിങ്ക്‌ തന്നാല്‍ വളരെ ഉപകാരം..

  ReplyDelete
  Replies
  1. പല കാരണങ്ങള്‍ കൊണ്ട് ഇത് ഉണ്ടാവാം. ആദ്യം അതിന്റെ കാരണം കണ്ടെത്തുക എന്നതാണ് പ്രധാനം. താഴെ പറയുന്ന മരുന്ന് മൂന്നാഴ്ച ഒന്ന് പരീക്ഷിച്ച് നോക്കുക. അതുകൊണ്ട് ഫലം ഇല്ലെങ്കില്‍ ഒരു ഡോക്ടറെ നേരിട്ട് കാണുന്നതാണ് നല്ലത്.

   01. Punarnavaadhi Kashyam - 20 ml + 40 ml തിളപ്പിച്ചാറിയ വെള്ളം Chanadraprabha Gulika - 2 വീതം ചേര്‍ത്ത് രാവിലേയും വൈകുന്നേരവും ആറുമണിക്ക് കഴിക്കുക.

   02. Abhayaamritha Rasayanam - 2 teaspoon വീതം മൂന്ന് നേരം ഭക്ഷണ ശേഷം.

   എരിവ്, പുളി, ഉപ്പ്, കൃത്രിമ ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവ ഒഴിവാക്കുക.

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....