Wednesday, December 28, 2011

മതമില്ലാത്ത മതസൗഹൃദം അഥവാ ചിക്കന്‍ ചേര്‍ക്കാത്ത ചിക്കന്‍ ബിരിയാണി


RSS നെ സല്‍സ്വഭാവം പഠിപ്പിക്കേണ്ടത് NDF ആണോ ? എന്ന പോസ്റ്റിനു ശേഷം ഫേസ്‌ ബുക്കില്‍ നടന്ന വിവിധ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ജയശ്രീകുമാര്‍ എന്ന സുഹൃത്ത് ഇട്ട കമന്റുകള്‍ ആണ് ഈ പോസ്റ്റ്‌ ഇടാന്‍ പ്രേരിപ്പിച്ചത്‌. 

അദ്ദേഹം ഇട്ട കമന്റിന്റെ ഒരു ഭാഗം ഇവിടെ കോപ്പി ചെയ്ത് അതുപോലെ  ഇടുന്നു...

Saturday, December 24, 2011

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 03കുളിമുറിയുടെ വാതില്‍ തുറന്നു...

വിശാലമായ വൃത്തിയുള്ള കുളിമുറി...

സുധി ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു അത്രയും സൗകര്യമുള്ള ബാത്ത് റൂം കാണുന്നത്.

സോപ്പും, പേസ്റ്റും മുതല്‍ ടൂത്ത്‌ ബ്രഷ് വരെ അവിടെയുണ്ടായിരുന്നു.

ടാപ്പ്‌ തുറന്നു...

പുറത്തേക്ക്‌ വീഴുന്ന വെള്ളത്തിനടിയിലേക്ക് കൈ നീട്ടി...

"വലിയ തണുപ്പില്ലല്ലോ.. ഇതുകൊണ്ട് തന്നെ കുളിക്കാം..." എന്ന ആത്മഗതത്തോടെ കുളി ആരംഭിച്ചു...

കുളികഴിഞ്ഞ ശേഷം വസ്ത്രംമാറുമ്പോഴാണ് ടി വിയുടെ മുകളില്‍ ഇരിക്കുന്ന റിമോട്ട് ശ്രദ്ധയില്‍പ്പെട്ടത്.

Saturday, December 10, 2011

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 02ആദ്യമായി ഒരു വിദേശ രാജ്യത്ത്‌ എത്തിയപ്പോഴുണ്ടായ സന്തോഷവും, അത് പ്രശ്ന കലുഷിതമായ ഇറാക്ക് ആണല്ലോ എന്നോര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളും സുധിയുടെ മനസ്സില്‍ നിറഞ്ഞു നിന്നു.

വിമാനത്തില്‍ നിന്നും ഓരോരുത്തരായി ഇറങ്ങി തുടങ്ങി.

ഒടുവില്‍ ദൈവത്തെ ധ്യാനിച്ച്‌ നിരപരാധികളുടെ രക്തം ചിന്തിയ ആ മണ്ണിലേക്ക്‌, ഇറാക്കിന്റെ മണ്ണിലേക്ക്‌ അദ്ദേഹം കാലെടുത്തു വെച്ചു.

Monday, December 05, 2011

സ്ത്രീയും വില്‍പ്പന ചരക്കും


കുറച്ചു  കാലമായി സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണല്ലോ "വില്‍പ്പന ചരക്കാക്കുന്ന സ്ത്രീത്വം."

പ്രശസ്തരായ പല മഹിളാ രത്നങ്ങളും പറയുന്ന ഒരു വാചകം ഉണ്ട്  "സ്ത്രീകളെ വില്‍പ്പന ചരക്ക്‌ ആക്കുന്നു" എന്ന്.

യഥാര്‍ത്ഥത്തില്‍ ഈ പ്രസ്താവന ശരിയാണോ???

Saturday, December 03, 2011

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 01


സുധീര്‍ തന്റെ വാച്ചിലേക്ക് നോക്കി.
സമയം നാലര ആയിരിക്കുന്നു.
ഇനിയും ഏകദേശം ഒരു മണിക്കൂര്‍ യാത്രയുണ്ട്.

സുധീര്‍ തന്റെ വിമാനത്തിലെ സഹയാത്രികരെ ആകെയൊന്ന് വീക്ഷിച്ചു...

Thursday, December 01, 2011

ടൈഗ്രിസ്‌ പറയാതെ പോയത്


"അബസ്വരങ്ങള്‍" ബൂലോകത്തേക്ക് കടന്നു വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു ബ്ലോഗിങ്ങില്‍ സജീവമാകാനുള്ള ആഗ്രഹത്തോടെ ആദ്യത്തെ പോസ്റ്റ്‌ ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചത്.

Thursday, November 24, 2011

മുല്ലപ്പെരിയാറേ, നിന്നോട് പറയാനുള്ളത്


മുല്ലപ്പെരിയാറേ....

നീയാണ്,  കുതിര രോമത്തില്‍ തൂങ്ങിക്കിടന്ന ഡെമക്ലീസിന്റെ വാളുപോലെ ഇന്ന് മലയാളികളുടെ ജീവനു മേല്‍ തൂങ്ങിക്കിടക്കുന്നത്  എന്ന് ഞങ്ങള്‍ക്കറിയാം.

ഏതു നിമിഷവും തകരാന്‍ സാധ്യതയുള്ളത്ര ദുര്‍ബലമാണല്ലോ നിന്റെ വിരിഞ്ഞ മാറ്....

Thursday, November 17, 2011

വൃദ്ധസദനങ്ങള്‍ ഉണ്ടാക്കുന്നവര്‍


വൃദ്ധസദനങ്ങള്‍ കൂടി കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ആണല്ലോ നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് അയച്ച് സ്വാതന്ത്ര്യം ആഘോഷിക്കുന്ന മക്കള്‍ ചെയ്യുന്നത് ഏറ്റവും നീചമായ പ്രവര്‍ത്തിയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല.

എന്തുകൊണ്ട് കൂടുതല്‍ പേര്‍ വൃദ്ധസദനത്തിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നു എന്നതിന് രണ്ട് ഉത്തരങ്ങള്‍ ആണ് നമുക്ക്‌ നല്‍കാന്‍ കഴിയുക.

Wednesday, November 16, 2011

പണ്ഡിറ്റിന്റെ പടവും, മലയാളി മനസ്സും


സന്തോഷ്‌ പണ്ഡിറ്റ് ആണല്ലോ ബൂലോകത്തില്‍ ഇപ്പോഴുള്ള പ്രധാന സംസാര വിഷയങ്ങളില്‍ ഒന്ന്. പണ്ഡിറ്റിനെ പറ്റിയുള്ള പല വിശകലനങ്ങളും കണ്ടപ്പോള്‍, 'പണ്ഡിറ്റിനെ പറ്റി ഒന്നും എഴുതില്ല' എന്ന തീരുമാനം പോലും മാറ്റി വെക്കേണ്ടതായി വരുന്നു...

Monday, November 07, 2011

പേ പിടിച്ച മാങ്ങ


ഒരു മാങ്ങയാണ് ഈ കഥയിലെ താരം.
മാങ്ങ എന്ന് പറഞ്ഞാല്‍ മൂപ്പ് എത്താത്ത പച്ച മാങ്ങ.

ആ  മാങ്ങക്ക് ജന്മം കൊടുത്ത മാവുമായി എനിക്ക് അഭേദ്യമായ ഒരു ബന്ധം ഉണ്ട്.

പറമ്പില്‍ അവഗണിക്കപ്പെട്ടു ജീവിച്ചിരുന്ന ആ മാവിന്‍ തൈ പറിച്ചെടുത്തതും, ശ്രദ്ധയും വെള്ളവും വെളിച്ചവും ലഭിക്കുന്ന സ്ഥലം മാവിന്റെ പേരില്‍ പട്ടയമായി നല്‍കി, എന്റെ ആദ്യ പ്രണയത്തിന്റെ പാവന സ്മരണക്കായി അതിനെ അവിടെ കുഴിച്ചിട്ട് സംരക്ഷിച്ചതും ഞാനായിരുന്നല്ലോ.

Tuesday, November 01, 2011

ചാണ്ടി സര്‍ക്കാരിന്റെ ചണ്ടിത്തരം


ചാണ്ടി മന്ത്രിസഭയുടെ ഇതുവരെയുള്ള തീരുമാനങ്ങളില്‍ ഏറ്റവും തെറ്റായ തീരുമാനങ്ങളില്‍ ഒന്നാണ് പിള്ളയുടെ മോചനം എന്ന് നിസ്സംശയം പറയാം. സുപ്രീം കോടതി പരമാവധി പരിഗണനകള്‍ നല്‍കിയാണ് പിള്ളയുടെ ശിക്ഷ ഒരു വര്‍ഷത്തില്‍ ഒതുക്കിയത്.

പിള്ള ജയിലില്‍ കിടക്കുമ്പോള്‍ പലതവണ ചട്ട ലംഘനം നടത്തി ഫോണ്‍ വിളികള്‍ തുടര്‍ന്നു.
ഇതെല്ലാം പുറത്ത് വരുകയും, അതിനു നാല് ദിവസത്തെ അധിക ശിക്ഷ സമ്മാനമായി വാങ്ങിയ പിള്ളക്ക് ജയിലിലെ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളത് ചാണ്ടിച്ചായാ???

Sunday, October 30, 2011

മൈദയും ആരോഗ്യവും - ചില വസ്തുതകള്‍


മൈദയുടെ ഗുണഗണങ്ങള്‍ വാഴ്ത്തി ബൂലോകത്ത് സഞ്ചരിക്കുന്ന ചില പോസ്റ്റുകള്‍ വായിച്ചതാണ് എന്നെ ഈ പോസ്റ്റ്‌ ഇടാന്‍ പ്രേരിപ്പിച്ചത്.

മൈദ എങ്ങിനെയാണ് നിര്‍മ്മിക്കുന്നത് ???

ഗോതമ്പ് ധാന്യത്തിനു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത്.
തവിട് (bran) എന്നു വിളിക്കുന്ന പുറം‌തൊലി, germ എന്നു വിളിക്കുന്ന ഉള്ളിലെ ആവരണം പിന്നെ 'എന്‍ഡോസ്പേം' എന്നു വിളിക്കപ്പെടുന്ന കേന്ദ്രഭാഗം.

തവിടും ഉള്ളിലെ ആവരണവും നീക്കം ചെയ്ത് എന്‍ഡോസ്പേം മാത്രമെടുത്ത് അതിന്റെ പൊടി കൊണ്ടാണ് മൈദ ഉണ്ടാക്കുന്നത്. ഈ തവിട് നീക്കം ചെയ്യുമ്പോള്‍ പോഷകങ്ങളും നാരുകളും നഷ്ടപ്പെടുന്നു. അതുകൊണ്ടു തന്നെ മൈദയ്ക്ക് ഗോതമ്പുപൊടിയെ അപേക്ഷിച്ച് പോഷകഗുണം വളരെ കുറവാണ് .

മൈദയുടെ നിര്‍മ്മാണം ഇവിടെ പൂര്‍ത്തിയാവുന്നില്ല.

Thursday, October 20, 2011

അമേരിക്ക അധിനിവേശം തുടരുമ്പോള്‍


അങ്ങിനെ ഗദ്ദാഫി യുഗവും അവസാനിച്ചു.
അമേരിക്കയുടെ കഴുകബുദ്ധിയില്‍ ഒരു പൊന്‍തൂവല്‍ കൂടി.
ഒരു രാജ്യം കൂടി അശാന്തിയിലേക്കും അസ്ഥിരതയിലേക്കും എടുത്ത് എറിയപ്പെട്ടിരിക്കുന്നു.
ആ രാജ്യത്തെ പൗരന്‍മാരെ കാത്തിരിക്കുന്നത് ഇനി നഷ്ടസ്വപ്നങ്ങളുടെയും കണ്ണീരിന്റെയും ദിനങ്ങള്‍...

Saturday, October 15, 2011

ലേസര്‍ ചികിത്സയുടെ പിന്നാമ്പുറങ്ങള്‍


നമ്മുടെ നാട്ടില്‍ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു ചികിത്സാരീതി ആണല്ലോ കണ്ണട ഒഴിവാക്കാനുള്ള "ലേസര്‍" ചികിത്സ. ലേസര്‍ ചികിത്സയുടെ വിശദാംശങ്ങളെയും, ഗുണ ദോഷങ്ങളെയും കുറിച്ച് മനസ്സിലാക്കാന്‍ നമുക്ക്‌ ശ്രമിക്കാം.....

Sunday, October 09, 2011

കുറ്റിപ്പുറത്തെ കാമുകന്മാര്‍


കുറ്റിപ്പുറം....
മലപ്പുറം ജില്ലയിലെ പ്രശസ്തമായ ഒരു പട്ടണം.
ഒരു കാലത്ത് സംസ്ഥാനത്തിലെ തന്നെ ഗ്ലാമര്‍ നിയമസഭാ മണ്ഡലം ആയിരുന്ന സ്ഥലം.
ഭാരതപുഴയുടെ തീരം.
പലരെയും  ജീവിതാന്ത്യത്തിലേക്ക് വെള്ളം കുടിപ്പിച്ചു കൊണ്ടുപോയ പുഴ.
മണല്‍ മാഫിയക്കാരുടെ കരളായ പുഴ.
വിഷമദ്യ ദുരന്തം ഉണ്ടായ സ്ഥലം.
ഇങ്ങിനെ കുറ്റിപ്പുറത്തിന് വിശേഷണങ്ങള്‍ നിരവധിയാണ്...

മലയാളം ബ്ലോഗുകള്‍"നിന്റെ ബ്ലോഗിനെ പോലെ നിന്റെ അയല്‍ക്കാരന്റെ ബ്ലോഗിനെയും സ്നേഹിക്കുക"

എന്റെ ശ്രദ്ധയില്‍പ്പെട്ട  നല്ല ചില ബ്ലോഗുകളിക്കുള്ള ലിങ്കുകള്‍ താഴെ കൊടുക്കുന്നു.

എഴുത്തിനെയും, വായനയേയും സ്നേഹിക്കുന്നവര്‍ക്ക് ഒരിക്കലും നിരാശ തോന്നാന്‍ ഇടവരാത്ത ബ്ലോഗുകള്‍.

Saturday, October 01, 2011

പിള്ളയുടെ ഫോണും, വള്ളിക്കുന്നിന്റെ പോസ്റ്റും


പ്രശസ്ത ബ്ലോഗ്ഗര്‍ ബഷീര്‍ വള്ളിക്കുന്നിന്റെ "റിപ്പോര്‍ട്ടര്‍ ടി വി യുടെ ചെറ്റത്തരം" എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ചിന്തകളാണ് ഇവിടെ പങ്കുവെക്കുന്നത്.....

01. ബഷീര്‍ക്ക പറയുന്നു... 
"നികേഷ് കുമാറിന്റെ ചാനല്‍ ഇത് വരെ ക്ലച്ച് പിടിച്ചിട്ടില്ല. വലിയ ബഹളങ്ങളോടെ തുടങ്ങിയെങ്കിലും മൂന്നാല് മാസം കഴിഞ്ഞിട്ടും പ്രേക്ഷകന്‍ അബദ്ധത്തില്‍ പോലും എത്തി നോക്കുന്നില്ല എന്നാണ് റേറ്റിംഗ് ചാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. "

Wednesday, September 28, 2011

നിലവറകളിലെ നിധി - ഒരു നിര്‍ദ്ദേശം


പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത സ്വത്ത്‌ എന്ത് ചെയ്യണം എന്ന ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണല്ലോ...
പലരും പല തരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ടിരിക്കുന്നു.

Thursday, September 15, 2011

തൂക്കുമരങ്ങള്‍ അകലുമ്പോള്‍


രാജീവ് ഗാന്ധിയുടെ ഘാതകരുടെ വധശിക്ഷ വിവാദം ഉണ്ടാക്കി കൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. പ്രതികളുടെ വധശിക്ഷ ഒഴിവാക്കണം എന്ന് ചില രാഷ്ട്രീയ സംഘടനകളും, സാമൂഹ്യപ്രവര്‍ത്തകരും വാദിക്കുന്നു. രാഷ്ട്രീയ സംഘടനകള്‍ വാദിക്കുന്നതിന്റെ 'നാനാര്‍ത്ഥങ്ങള്‍' നമുക്ക്‌ അധികം ചിന്തിക്കാതെ തന്നെ മനസ്സിലാക്കാന്‍ കഴിയും. പക്ഷെ 'മനുഷ്യസ്നേഹികള്‍' എന്നും 'സാമൂഹ്യ പ്രവര്‍ത്തകര്‍' എന്നും അറിയപ്പെടുന്നവര്‍ വധശിക്ഷക്ക്‌ എതിരെ നില്‍ക്കുമ്പോള്‍ ആശ്ചര്യത്തോടെ മാത്രമേ അതിനെ നോക്കിക്കാണാന്‍ കഴിയൂ.

"മനുഷ്യസ്നേഹം ഉണ്ടാകേണ്ടത് കൊലപാതകികളോടല്ല, മറിച്ച് അകാരണമായി കൊല്ലപ്പെട്ടവരോട്  ആണ് " എന്ന തിരിച്ചറിവാണ്  ഇത്തരം മനുഷ്യസ്നേഹികള്‍ക്ക് ആദ്യം ഉണ്ടാകേണ്ടത്.

Wednesday, September 07, 2011

RSS നെ സല്‍സ്വഭാവം പഠിപ്പിക്കേണ്ടത് NDF ആണോ ?


ഒരു വര്‍ഷം മുന്‍പ്‌ ഫൈസ് ബുക്കില്‍ ഒരു നോട്ട് ആയി മംഗ്ലീഷില്‍ ഇട്ട പോസ്റ്റ്‌ ആണ് ഇത്. മംഗ്ലീഷ് പോസ്റ്റ്‌ വായിക്കാനുള്ള പ്രയാസത്തെ പറ്റി പലരും പരാതി പറഞ്ഞിരുന്നു. ഈ വിഷയം ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നതുകൊണ്ട് വായിക്കാനുള്ള സൗകര്യത്തിനായി മലയാളത്തിലാക്കി ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. ഫൈസ് ബുക്കില്‍ ഇട്ട മംഗ്ലീഷ് പോസ്റ്റും കമന്റുകളും ഇവിടെ ക്ലിക്കിയാല്‍ വായിക്കാം.

ഇനി പോസ്റ്റിലേക്ക്....

ഫേസ് ബുക്കിലെ ഒരു സുഹൃത്തിന്റെ സ്റ്റാറ്റസില്‍ ഒരു സഹോദരി നടത്തിയ ചില പരാമര്‍ശങ്ങള്‍ ആണ് ഈ നോട്ട് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇത് എഴുതണമോ വേണ്ടയോ എന്ന സംശയം എന്റെ മനസ്സിനെ കുറച്ചു സമയം അലട്ടിയിരുന്നു. ഒടുവില്‍, കാഴ്ച്ചപ്പാടുകള്‍ മൂടി വെക്കാനുള്ളതല്ല മറിച്ച് അന്തരീക്ഷത്തില്‍ പാറിപറക്കാനുള്ളതാണ് എന്ന തിരിച്ചറിവോടെയാണ് ഞാന്‍ ഇത് എഴുതുന്നത്.

Wednesday, August 31, 2011

പുതിയ കുരങ്ങനും പഴയ തൊപ്പിയും


ഈ കഥയുടെ ആദ്യഭാഗം നിങ്ങള്‍ കേട്ടിട്ടുള്ളതാണ്.

കാലങ്ങള്‍ കഴിഞ്ഞു പോയി.
രാമു രോഗശയ്യയിലായി.
തൊപ്പി കച്ചവടം എന്ന കുലത്തൊഴില്‍ രാമു മകന്‍ ബാലുവിനെ ഏല്‍പ്പിച്ചു.

Tuesday, August 09, 2011

രുചിയുള്ള വിഷം


നാം സാധാരണയായി കേള്‍ക്കുന്നതും, അറിഞ്ഞോ അറിയാതെയോ ഭക്ഷണത്തോടൊപ്പം ഉദരത്തില്‍ എത്തിക്കുന്നതുമായ ഒരു പദാര്‍ത്ഥമാണല്ലോ 'അജിനോമോട്ടോ'.

അജിനോമോട്ടോ എന്താണ്? അങ്ങിനെയാണ് അത് ഭക്ഷണ പദാര്‍ത്ഥങ്ങളുടെ രുചി വര്‍ധിപ്പിക്കുന്നത് ? അത് നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് എന്നിവയെ കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം....

Saturday, July 23, 2011

ആദ്യ പ്രണയം


മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്ത് വരുമ്പോഴേ ഞാന്‍ ഒരു തീരുമാനം എടുത്തിരുന്നു.
'നല്ല പക്വത വന്ന ശേഷം മാത്രമേ പ്രണയിക്കൂ' എന്ന ഉറച്ച തീരുമാനം.

അതുകൊണ്ടാണല്ലോ  ജനിച്ച് മിനിട്ടുകള്‍ പിന്നിടുന്നതിനു മുന്‍പ്‌ തന്നെ സുന്ദരിയായ നഴ്സ് തന്ന ചുംബനത്തില്‍ ഞാന്‍ വീഴാതിരുന്നത്.
വേറെ  ആരെങ്കിലും ആയിരുന്നെങ്കില്‍ അതില്‍ തന്നെ വീണിരുന്നേനേ...

Wednesday, July 13, 2011

വീ എസ്സേ, താങ്കളും


കേരളത്തിലെ ഏറ്റവും പ്രശസ്തരായ നല്ല നടപ്പുക്കാരില്‍ ഒരാളായിരുന്നല്ലോ വി എസ്.
അനീതിക്കെതിരെയും, കുറ്റകൃത്യങ്ങള്‍ക്കെതിരെയും ഉള്ള പോരാട്ടത്തില്‍ വി എസ് അണിഞ്ഞിരുന്നത് കപട മുഖം മൂടി ആണെന്ന സത്യം ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു.

Saturday, July 09, 2011

ബൂലോക കള്ളന്മാര്‍


ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ ബ്ലോഗ്‌ എഴുത്തുകാരുടെയും, ബ്ലോഗ്‌ വായനക്കാരുടെയും എണ്ണവും വര്‍ദ്ധിച്ചു വരികയാണല്ലോ.
അതോടൊപ്പം തന്നെ വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്ന മറ്റൊരു കൂട്ടരും ഉണ്ട് - ബൂലോക കള്ളന്മാര്‍.

Wednesday, June 29, 2011

സ്വര്‍ണ്ണത്തിന്റെ മായാജാലങ്ങള്‍


പച്ചക്കറികളിലേയും, പഴവര്‍ഗ്ഗങ്ങളിലെയും കീടനാശിനികളും, മസാല പൊടിയിലേയും മറ്റു ഭക്ഷ്യ വസ്തുക്കളിലേയും മായവും എല്ലാം മലയാളികളുടെ ഉദരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണല്ലോ. ഇവ മലയാളിയെ എത്തിക്കുന്നത് തലസ്ഥാന നഗരിയിലെ റീജണല്‍ കാന്‍സര്‍ സെന്ററിലേക്കാണ്.

Saturday, June 18, 2011

Dr. സക്കീനയുടെ ചികിത്സാ വിധികള്‍ അഥവാ തട്ടിപ്പുകള്‍


ഇതൊരു യഥാര്‍ത്ഥ സംഭവമാണ്. എന്നാല്‍ ഇതിലെ വ്യക്തികളുടെ പേരുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പേരുകളില്‍ മാറ്റം വരുത്താന്‍ മറ്റൊന്നുമല്ല കാരണം, കയ്യും കാലും ഒടിഞ്ഞ് ആശുപത്രിയില്‍ കിടക്കേണ്ടി വരുന്നത് എന്നെ സംബന്ധിച്ചിടത്തോളം  മഹാബോറ് ആയ പരിപാടി ആയതുകൊണ്ടാണ്‌ പേരുകളില്‍ മാറ്റം വരുത്തുന്നത്.

Thursday, June 09, 2011

പോക്കര്‍ക്കും കിട്ടീ ലൈസന്‍സ്


പാത്തുമ്മയെ കെട്ടു കെട്ടിച്ച് നാട്ടിലേക്കയച്ചപ്പോള്‍ പോക്കരുടെ മനസ്സില്‍ പുതിയൊരു പൂതി ഉണര്‍ന്നു.
'ഒരു കാറ് ബാങ്ങിയാലോ? ദുബായീലെ വെലസ് ഒന്നുകൂടി കൂട്ടണം. പാത്തുമ്മയെ പറ്റിച്ച് നാട്ടിലേക്ക് അയച്ചു വിട്ട സന്തോഷം ശരിക്കും ആസ്വദിക്കണം.'

Wednesday, June 01, 2011

ആത്മഹത്യക്ക് മുന്‍പ്


എണ്ണിയാല്‍ തീരാത്ത കാരണങ്ങള്‍ ആണ് മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. എങ്കിലും ഇവയുടെ പ്രധാനപ്പെട്ട  98%  കാരണങ്ങളുടെയും പിന്നില്‍ "നിരാശ" എന്ന ഘടകത്തിന്റെ സ്വാധീനം നമുക്ക് കണ്ടെത്താനാകും .

Thursday, May 26, 2011

ടൂത്ത് പേസ്റ്റിന്റെ പ്രശ്‌നങ്ങള്‍


പേസ്റ്റില്ലാതെ പല്ലുതേച്ചാല്‍ പല്ലുതേക്കാത്തത് പോലെയാണ് പലര്‍ക്കുമിന്ന്. 2000 കോടി രൂപയാണ് ബ്രഷിനും പേസ്റ്റിനുമായി മലയാളികള്‍ ചെലവാക്കുന്നത്.

Monday, May 23, 2011

സ്വയം നഗ്നനായി മുനീര്‍


സ്വന്തം വ്യക്തിത്വത്തെ നഷ്ടപ്പെടുത്തി മുനീര്‍, താങ്കള്‍ ഒരു മന്ത്രിപദം നേടിയിരിക്കുന്നു.
സ്വന്തം വ്യക്തിത്വത്തെക്കാള്‍ വലിയതല്ല മന്ത്രി കസേര എന്നത് തിരിച്ചറിയാന്‍ കഴിയാതെ പോയത് മഹാനായ സി എച്ചിന്റെ പുത്രന്റെ വിവരദോഷമായോ, അധികാരത്തോടുള്ള ആക്രാന്തം ആയോ ആണ് വിലയിരുത്തപ്പെടേണ്ടത്. എങ്കിലും ഭൂരിപക്ഷം പേരും മുനീര്‍, താങ്കള്‍ക്ക് വിവരദോഷം ഉണ്ടെന്നു അംഗീകരിച്ചു തരില്ല. അതുകൊണ്ടുതന്നെ അധികാരത്തോടുള്ള അഭിനിവേശമാണ് താങ്കളെ ഇന്ത്യാവിഷന്റെ ചെയര്‍മാന്‍ കസേരയില്‍ നിന്നിറങ്ങി മന്ത്രികസേരയിലെക്ക് കയറാന്‍ പ്രേരിപ്പിച്ചത് എന്ന സത്യം ജനങ്ങള്‍ തിരിച്ചറിയുന്നു.

ഖുര്‍ആന്‍ മലയാള പരിഭാഷ - Mp3 Free Download

Tuesday, May 17, 2011

വി എസ് ഇറങ്ങുമ്പോള്‍ അഥവാ ചാണ്ടി കയറുമ്പോള്‍


ജനാധിപത്യത്തിന്റെ ശക്തി വിളിച്ചറിയിച്ചുകൊണ്ട് ഒരു തിരഞ്ഞെടുപ്പ് കൂടി കടന്നു പോയി.
മൃഗീയ ഭൂരിപക്ഷത്തില്‍ കേരളം ഭരിക്കുന്നത്‌ സ്വപ്നം കണ്ട കോണ്‍ഗ്രസ്സിന്റെയും, യു ഡി എഫിന്റെയും മോഹങ്ങള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ചു കൊണ്ടാണ് വോട്ട് എണ്ണല്‍ പൂര്‍ത്തിയായത് .

Sunday, March 27, 2011

Ricinus communis - Eranda - ആവണക്ക്


Botanical Name :
Ricinus communis Linn.

Family :
Euphorbiaceae

Vernacular Names :
Malayalam : Aavannakk - ആവണക്ക്
English : Castor oil plant 
Sanskrit : Eranda, Panchangula, Vatari, Deergha danda, Gandharvahasta, Tharuna, 
                 Vardhamana, Rubkam, Kumbhee
Hindi : Erandi, Erand, Arandi 
Bengali : Erando, Veranda, Bherendaa
Tamil : Aamanakku - ஆமணக்கு
Gujarathi : Divel, Erandiyo
Kannada : Haralenne
Telugu : Aavadam, Aamudalu, Era mudappu, Amun muchattu
Marathi : Errand
Assamese : Era - gach
Oriya : Jada
Arabic : Khirwa -  خروع  

Wednesday, March 16, 2011

ഒരു നോമ്പ് കള്ളന്റെ കഥ


സ്കൂള്‍ പഠനകാലത്ത്‌ റംസാന്‍ വരുക എന്ന് വെച്ചാല്‍ പേടി ഉള്ളവാക്കുന്നതായിരുന്നു.
പകല്‍ മുഴുവനും ആഹാരം കഴിക്കാന്‍ കഴിയില്ല.
ക്ഷീണം കൊണ്ട് കളിക്കാന്‍ കഴിയാത്ത അവസ്ഥ.
"കളി അതല്ലേ എല്ലാം" എന്നതായിരുന്നല്ലോ അന്നത്തെ മുദ്രാവാക്യം.

Tuesday, March 08, 2011

ജനാധിപത്യത്തെ ശുദ്ധീകരിക്കാന്‍


ജനാധിപത്യത്തെ ശുദ്ധീകരിക്കാന്‍ എനിക്ക് തോന്നിയ ചില ആശയങ്ങള്‍ ഞാന്‍ നിങ്ങളോട് പങ്കുവെക്കുന്നു...

1. അഴിമതിയില്‍ (ചെറുതായാലും വലുതായാലും ) പ്രതി ആയവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്തം വിലക്കുക.

2. ജനപ്രതിനിധികള്‍ തങ്ങളുടെ മുഴുവന്‍ സ്വത്തുക്കളുടെയും വിശദാംശങ്ങള്‍ പുറത്ത് വിടുക.ഓരോ സാമ്പത്തിക വര്‍ഷാവസാനവും ഇത്തരത്തിലുള്ള കണക്കുകള്‍ പുറത്തു വിടുക.പിന്നീട് ഇതിനേക്കാള്‍ കൂടുതല്‍ സ്വത്തോ, വരുമാനത്തിന് ആനുപാതികം അല്ലാത്ത സമ്പാദ്യമോ  അവരില്‍ നിന്നും കണ്ടെത്തിയാല്‍ അവ സര്‍ക്കാരിലേക്ക്  കണ്ടു കെട്ടുകയും അവരെ അഴിമതിക്കാര്‍ ആയി പ്രഖ്യാപിക്കുകയും ചെയ്യുക.

3. ജനപ്രതിനിധി കള്‍ക്ക് എതിരെ ഉള്ള നിയമ നടപടികള്‍ വേഗത്തില്‍ ആക്കുക.പ്രഥമ ദ്രിഷ്ട്യാ കുറ്റകാരാണെന്ന് കണ്ടാല്‍ പോലും അവരെ ജനപ്രതിനിധി എന്ന സ്ഥാനത്തു നിന്നും  നീക്കം ചെയ്യുക.

4. ജനങ്ങളെ നേരിട്ട ബാധിക്കുന്ന വിഷയങ്ങളില്‍ (എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ ) സര്‍ക്കാര്‍ പൊതു ജനങ്ങളുടെ ഇടയില്‍ ഹിത പരിശോധന നടത്തി, ഭൂരിപക്ഷ അഭിപ്രായം വേഗത്തില്‍ നടപ്പിലാക്കുക.

Tuesday, March 01, 2011

Ficus gibbosa - Plaksha - ഇത്തി


Botanical Name :
Ficus gibbosa Blume 

Family :
Moraceae 

Vernacular Names :
Malayalam : Ethi - ഇത്തി
Sanskrit : Plaksha, Udhumbara
Hindi : Pakar
Bengali : Paakudu
Tamil : Erulli, Ethi
Telugu : Kappa, Konda juvvi  

Saturday, February 26, 2011

Ficus religiosa - Ashwatha - അരയാല്‍


Botanical Name :
Ficus religiosa Lin. 

Family :
Moraceae

Vernacular Names :
Malayalam : Arayaal - അരയാല്‍  
English : Bo tree, bodhi tree, holy tree, scared fig
Sanskrit : Pippala, Ksheera vriksha, Bodhivriksha, Chala pathra, Bodhi dhruma, 
                 Kesha vaalaya, Plaksha, Ashwatha - अश्वत्थः 
Hindi :  Pipal - पीपल
Bengali : Asbattha - অশ্বত্থ, Peepal - পিপল
Tamil : Kanavam - கணவம், Arasa maram - அரச மரம்
Gujarathi : Piplo - પિપળો
Kannada : Arali - ಅರಳಿ, Ashvattha - ಅಶ್ವತ್ಥ, Arali mara - ಅರಳಿ ಮರ 
Telugu : Bodhi drumamu - బోధిద్రుమము, Raavi - రావి
Marathi : Pimpal - पिंपळ  
Punjabi : Pippal  
Manipuri : Sana khongnang - সনা খোঙনাঙ  
Oriya : Aswattha, Jari 
Konkani : Pimpal - पिंपळ
Urdu : Peepal - پیپل 

Thursday, February 24, 2011

Ficus glomerata - Udumbara - അത്തി


Botanical Name :
Ficus glomerata Roxb.
Ficus racemosa

Family : 
Moraceae

Vernacular Names :
Malayalam : Aththi - അത്തി
English : Cluster fig, Country fig, Gular fig 
Sanskrit : Udumbara, Krimiphala, Jantuphala, Sevya, Apushpa phalasambandha, 
                 Audumbaram, Brahmavriksha, Haritaksha, Hema dugdha, Sheta valkala, 
                 Yajnaphala 
Hindi : Umar, Gular
Bengali : Dumar, Jaagya dhuma, Jajna dumur
Tamil : Atti, Aththi
Gujarathi : Gudar, Umar, Umbara,Umbari
Kannada : Atti
Telugu : Bodda, Paidi, Udumbaramu, Brahma vedhi, Aththi
Marathi : Umbara 

Monday, February 21, 2011

പാത്തുമ്മ നാട്ടിലെത്തി


പാത്തുമ്മ നാട്ടിലേക്ക്‌ പുറപ്പെടാനായി വീമാനത്താവളത്തില്‍ എത്തി.

പാത്തുമ്മയുടെ മുഖത്തെ വിഷമം കണ്ടപ്പോള്‍ പോക്കര്‍ക്ക പറഞ്ഞു.
"ന്റെ  മുത്തേ, ജ്ജ് ബെഷമിക്കല്ലേ... ജ്ജ് ബെഷമിച്ചാല് മ്മടെ നെഞ്ച്  തകരും.”

പോക്കര്‍ക്കയുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ പാത്തുമ്മ വിഷമം ഒന്ന് കൂടി കൂട്ടി അഭിനയിച്ചു...
‘പോക്കരുടെ നെഞ്ച് തകരുന്നെങ്കില്‍ തകരട്ടെ....’

പറഞ്ഞതില്‍ നിന്നും 94 മണിക്കൂര്‍ വൈകി പാത്തുമ്മാക്ക് പുറപ്പെടാന്‍ ഉള്ള എയര്‍ ഇന്ത്യയുടെ വിമാനം ദുബായിയില്‍ ലാന്‍ഡ്‌ ചെയ്തു.

പാത്തുമ്മ വിമാനത്തില്‍ കയറി.

വിമാനത്തിന്റെ കിളി വിസില്‍ അടിച്ച് പുറപ്പെടാനുള്ള നിര്‍ദേശം പൈലറ്റിനു നല്‍കി.

പൈലറ്റ് വിമാനം സ്റ്റാര്‍ട്ട്‌ ആക്കാന്‍ നോക്കിയപ്പോള്‍ വിമാനം സ്റ്റാര്‍ട്ട്‌ ആകുന്നില്ലാ.

“നോക്കി നില്‍ക്കാതെ ഇറങ്ങി തള്ളടാ....” പൈലറ്റ് കിളിയോട് ഒച്ചയിട്ടു.

Sunday, February 20, 2011

Azadirachta indica - Nimba - ആര്യവേപ്പ്‌


Botanical Name :
Azadirachta indica
Melia azadirachta
Antelaea azadirachta 

Family:
Meliaceae 

Vernacular Names :
Malayalam : Aarya veppu - ആര്യ വേപ്പ്‌ 
English : Neem, Margosa 
Sanskrit : Nimba, Arishta, Hingu niryasa, Mandha, Abhidhaana, Thikthaka
                 Pakvakrita, Nimbaka, Neem
Hindi : Neem - नीम
Bengali : Nee, Nim, Neem 
Tamil : Sengumaru, Veppai - வேப்பை 
Gujarathi : Leembado, Limba, Dhanujhada - ધનુજઝાડ 
Kannada : Turakabevu, Bevu 
Telugu : Nimtree, Vepu, Vempu, Vepa - వెపా  
Marathi : Nimbay, Kadu limba  
Punjabi : Nim 
Assamese : Neem - নীম
Manipuri : Neem - নীম

Persian : Azad Dirakht  
Arabic : Margosa, Neeb
Konkani : Kodu nimb  

Saturday, February 19, 2011

AIDS and HIV


Acquired immune deficiency syndrome  (AIDS) is a disease of the human immune system caused by the human immunodeficiency virus (HIV).

It was first widely recognised in 1981.

The immune system is a network of cells, organs and proteins that work together to defend and protect the body from potentially harmful, infectious microorganisms (microscopic life-forms), such as bacteria, viruses, parasites and fungi. 

The immune system also plays a critical role in preventing the development and spread of many types of cancer.When the immune system is missing one or more of its components, the result is an immunodeficiency disorder. 

Friday, February 18, 2011

Elephantopus scaber - Gojivha - ആനച്ചുവടി


Botanical Name :
Elephantopus scaber L.

Family :
Asteraceae 

Vernacular Names :
Malayalam : Anayatiyan, Aana chuvadi - ആനച്ചുവടി
English : Elephant Foot, Prickly-leaved elephant's foot, Bull's Tongue, Ironweed 
Sanskrit : Go jihwikaa, Gobhi, Dhaavika, Khara parnninee, Gojivha - गोजिह्वा 
Hindi : Gobhi, Ban tambakhu - बन तम्बाखू  
Bengali : Gojiyalatha, Hasti pod - হস্ী পদ 
Tamil : Aana shavadi, Anashovadi
Gujarathi : Hasthi paadh
Kannada : Hakkarike
Telugu : Enugabira, Hasthika shaakha
Marathi : Hastipatha - हस्तीपात  

Wednesday, February 16, 2011

Adhatoda vasica - Vasa - ആടലോടകം

Botanical Name :                             
Adhatoda vasica Nees.
Justicia adhatoda

Family : 
Acanthaceae

Vernacular Names :
Malayalam : Aadalodakam - ആടലോടകം
English : Malabar nut
Sanskrit : Vasa, Vaasaka, Vrishaka, Simhaasyam, Vamsha, Vishnnu, Vaaji dhantha, 
                 Aada roosha,  Sinhapuri
Hindhi : Adoosa,  Arusha, Rus, Bansa 
Bangali : Baakasa, Adulsa
Tamil : Aada thodai
Gujarathi : Adulso, Aduraspee, Bansa 
Kannada : Adusogae
Marathi : Adulsa, Adusa
Persian : Bansa
Punjabi : Bhekkar
Telugu : Adamkabu, Adampaka, Addasaram

Monday, February 14, 2011

Gout or Vata Raktha


Gout is a kind of arthritis that occurs when uric acid builds up in the joints.

Gout is the result of increased uric acid in body.
High levels of uric acid in blood can be due to increased production of uric acid in body or low excretion from body.
Increased uric acid in body causes gouty arthritis and if the uric acid crystals deposit in and around joints (synovial fluid) it can even destroy the joint making movements impossible.
This effect of uric acid on joints can cause inflammation, pain and swelling in small to large body joints.

Some times the problem is increased up to the level of total destruction of joint anatomy.

Not everyone with high uric acid levels in the blood has gout. 

Wednesday, February 09, 2011

ബീരാന്‍ കൂടിയ കല്യാണം


അന്നു രാവിലെ വളരെ സന്തോഷത്തോടെയാണ് ബീരാന്‍ ഉണര്‍ന്നത്.

"ഇന്ന് അലവി മുതലാളിയുടെ മകന്റെ കല്യാണം ആണല്ലോ. ഉച്ചക്കത്തെ കാര്യം കുശാല്‍." കുടവയറില്‍ തലോടികൊണ്ട് ബീരാന്‍ ആത്മഗതം നടത്തി.

ബീരാന്‍ ഒന്നു കൂടി കിടക്കയില്‍ കിടന്നു ഉരുണ്ട ശേഷം എഴുന്നേറ്റ് ഉമിക്കരിയും ഉപ്പും എല്ലാം ചേര്‍ത്ത് ഉണ്ടാക്കിയ പ്രകൃതി ദത്ത ഉല്‍പ്പന്നം കൊണ്ട് പല്ല് തേച്ചു.

പതുക്കെ പല്ലില്‍ ഒന്ന് മേടി നോക്കി.
"ഇന്ന് ഉച്ചക്ക് കോയീം പോത്തൂം ഒക്കെ ചവക്കാന്‍ ഉള്ളതാ.സംഗതി സ്ട്രോങ്ങാ..." പല്ലില്‍ മേടിയ ശേഷം ബീരാന്‍ മനസ്സില്‍ വിചാരിച്ചു.

"ഇതിന്റെ ഗുണം മറ്റൊരു പേസ്റ്റ് നും കിട്ടൂലാ... പേസ്റ്റ് ഉപയോഗിക്കുന്ന ന്റെ മക്കളുടെ പല്ലൊക്കെ ഓട്ടയായിരിക്കുന്നു.ചെക്കന്‍മാരോട് ഉമ്മിക്കരി തേക്കാന്‍ പറഞ്ഞാല്‍ കളിയാക്കാന്‍ വരും.പല്ല് വേദന അനുഭവിക്കട്ടെ.അനുഭവിച്ചാലേ പഠിക്കൂ... " ബീരാന്‍ പിറുപിറുത്തു.

"എടി ആമിനാ...എന്താ തിന്നാന്‍ ????" ബീരാന്‍ കെട്ടിയോളോട് വിളിച്ചു ചോദിച്ചു.
"പുട്ടൂം പപ്പടോം..." ആമിന മറുപടി നല്‍കി.
"ഒണക്ക പുട്ടും പപ്പടോം...ഇക്ക് വാണ്ടാ... ഇജ്ജെന്നെ കേറ്റിക്കോ...." ബീരാന്‍ പുച്ഛത്തോടെയാണ് അത് പറഞ്ഞത്.

ആമിന : "അപ്പൊ നിങ്ങക്കെന്താ വേണ്ടത് ? "

Wednesday, February 02, 2011

Semecarpus anacardium - Bhallataka - അലക്കു ചേര്


Botanical Name :
Semecarpus anacardium Lin. 

Family :
Anacardiaceae

Vernacular Names :
Malayalam : Thenkotta, Alakku cheru - അലക്കുചേര് 
English : Marking Nut, dhobi nut tree, Indian marking nut tree, Malacca bean, 
               Marany nut, marsh nut, oriental cashew nut, varnish tree 
Sanskrit : Agni mukhi, Aarushkkaram, Ashkkara, Bhallee, Veera vriksha, Arushkara, 
                 Bhallata, Bhallatakah - भल्लातकः   
Hindi : Bhilava, Bhilawa - भिलावां  
Bengali : Bhelaathuki, Bhallata -  ভল্লাত , Bhallataka - ভল্লাতক
Tamil : Tatamkottai, Scramkotati, Sen kottai - சேங்கொட்டை, 
             Compalam -சோம்பலம்  
Gujarathi : Bhilam, Bhilamo - ભિલામો,  Bhilamu - ભિલામું
Kannada : Bhallataka, Geru -ಗೇರ, Gerannina mara - ಗೇರಣ್ಣಿನ ಮರ
Telugu : Jeedi vithullu, Nallajidi, Nallajidiginga, Bhallatamu - భల్లాతము ,  
               Jidimamidichettu - జీడిమామిడిచెట్టు
Marathi : Bibba
Punjabi : Bhilawa
Oriya : Bhollataki, Bonebhalia, Bholai 
Konkani : Amberi - अंबेरी, Bibba - बिब्बा
Urdu : Baladur, Bhilavan, Billar
Assamese : Bhelaguti, Bhala - ভলা   
Nepali :  Bhalaayo - भलायो

Saturday, January 29, 2011

കുട്ടിസാറും സംസ്കൃതവും പിന്നെ ഞാനും


ആയുര്‍വേദ കോളേജ് വിദ്യാര്‍ഥികളുടെ പേടി സ്വപ്നമായ ഒരു വിഷയം ആണ് "സംസ്കൃതം".

ആയുര്‍വേദത്തിലെ മിക്ക ഗ്രന്ഥങ്ങളും സംസ്കൃത ഭാഷയില്‍ ആണ് എന്നുള്ളത് കൊണ്ട് സംസ്കൃത ഭാഷയില്‍ ഉള്ള സാമാന്യ അറിവ് വിദ്യാര്‍ഥികള്‍ക്ക് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെയാണ് ബി എ എം എസ്  പരീക്ഷയുടെ രണ്ടാം സെമെസ്റ്ററില്‍ സംസ്കൃതം ഒരു പഠന വിഷയം ആയി ഉള്‍പ്പെടുത്തിയത്‌.

സംസ്കൃതവും ഹിന്ദിയും തമ്മില്‍ ധാരാളം സാമ്യങ്ങള്‍ ഉണ്ട്.
എനിക്ക് ഹിന്ദി എന്നു കേള്‍ക്കുമ്പോഴേ അലര്‍ജി ആയിരുന്നു.
സ്കൂള്‍ വിദ്യാഭ്യാസം അവസാനിച്ചപ്പോള്‍ "ഇനി ഹിന്ദി പഠിക്കെണ്ടല്ലോ" എന്നോര്‍ത്താണ് ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്‌.

എസ് എസ് എല്‍ സി ഹിന്ദി പരീക്ഷയില്‍ ഓണത്തെ കുറിച്ച് ഒരു ഉപന്യാസം എഴുതാന്‍ ഉണ്ടായിരുന്നു.
അതു ഒരു വിധം എഴുതി.
മഹാബലിയുടെയും വാമനന്റെയും കഥ വിവരിച്ചു.
പക്ഷെ അതിന്റെ അവസാന ഭാഗം എത്തിയപ്പോള്‍ ശരിക്കും കുടുങ്ങി.
മഹാബലി വാമനനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന ഭാഗം എഴുതുമ്പോള്‍ ശരിക്കും വിയര്‍ത്തു.
കാരണം "ചവിട്ടി താഴ്ത്തി" എന്നതിന് ഹിന്ദി വാക്ക് കിട്ടുന്നില്ല.
അതു എഴുതാതെ മുന്നോട്ട് പോകാനും കഴിയില്ല.

Thursday, January 27, 2011

Nerium indicum - Karaveeram - അരളി


Botanical Name :
Nerium indicum Mill. 
Thevetia nereifolia Juss.
Thevetia peruviana Schum. 

Family :
Apocynaceae

Vernacular Names :
Malayalam : Kanaveeram, Karaveeram, Aralli - അരളി 
English : Indian oleander, Red oleander  
Sanskrit : Kara veera, Ashwagna, Ashwamaara, Haya maaraka
Hindi : Kaner, Kaneer, Karber 
Bengali : Karavee
Tamil : Aralli
Gujarathi : Kaner
Kannada : Kanagillu
Telugu : Ganeru 
Punjabi : Kaner
Chinese : Jia zhu tao

Wednesday, January 26, 2011

രക്ഷിതാക്കളേ ശ്രദ്ധിക്കൂ, ഒരു നിമിഷം


ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന്‍ ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്‌മോഡിലാണെന്നും പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാതനായ 'ചേട്ടന്‍' നല്‍കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ എന്ന് കുട്ടി. മകളെ വലയിലാക്കിയവരെ കണ്ടെത്താന്‍ പിതാവ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഒപ്പം മകളെ കൗണ്‍സലങ്ങിന് വിധേയയാക്കി. മൊബൈല്‍ നല്‍കിയ 'ചേട്ടനു'മായി ബന്ധം തുടങ്ങിയിട്ട് രണ്ടു മാസമായെന്ന് കൗണ്‍സലറുടെ മുഖത്തുനോക്കി 12കാരി കൂസലില്ലാതെ പറഞ്ഞു. ആളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായി കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. മകളുടെ പിറകെയുള്ളവനെ കണ്ടെത്തണമെന്ന വാശിയോടെ പിതാവ് മുന്നോട്ടുപോയപ്പോള്‍ വ്യാജ അഡ്രസിലുള്ള സിംകാര്‍ഡാണ് കാമുകന്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ആളെ തന്ത്രപരമായി സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്ള പ്രതിയാണെന്ന് ഞെട്ടലോടെ പൊലീസ് തിരിച്ചറിയുന്നത്. കുട്ടിയെ കൊണ്ടുവന്ന് കാമുകന്റെ
യഥാര്‍ഥമുഖം ബോധ്യപ്പെടുത്തിയതോടെ ആ ബന്ധം അവസാനിച്ചു. പക്ഷേ അപ്പോഴേക്കും ആ കുഞ്ഞുമനസ്സ് പിടിവിട്ടു പോയിരുന്നു. 
ഏക മകളുടെ മൊബൈലിലേക്ക് വരുന്ന കോളുകള്‍ കാമുകന്റെതാണെന്ന് വൈകിയാണ്
മാതാപിതാക്കള്‍ അറിഞ്ഞത്. നിരവധി മിസിങ് കേസുകള്‍ അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായ പിതാവ് കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇനി
അങ്ങനെയൊന്നുമുണ്ടാവില്ലെന്ന് കുട്ടി സത്യം ചെയ്തു. മകളെ വിശ്വസിച്ച പിതാവ് മൊബൈല്‍ അവള്‍ക്ക് തിരിച്ചുനല്‍കി. അതിന് താന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന്
ആ പിതാവ് അറിഞ്ഞില്ല. ഏകമകളെ കാണാതായതിന്റെ വേദനയില്‍ നീറി കഴിയുന്ന, എല്ലാ
സ്വപ്‌നങ്ങളും തകര്‍ന്ന മാതാപിതാക്കളുള്ള വീടാണ് അവിടമിപ്പോള്‍.