Friday, December 10, 2010

മുന്‍ കാമുകിയെ സ്വപ്നം കണ്ടപ്പോള്‍


ഒരു വര്‍ഷം മുന്‍പ് ഞാന്‍ ഒരു സ്വപ്നം കണ്ടു.

എന്റെ മുന്‍ കാമുകിയെ!!!

അവളുടെ സ്വരത്തിന് അല്പം മാറ്റം വന്നിരുന്നത് ഞാന്‍ ശ്രദ്ധിച്ചു.

ആ ശബ്ദത്തില്‍ അവള്‍ എന്നോട് പറഞ്ഞു.

"നിങ്ങളില്‍ നിന്നും അകന്നു പോയത് തെറ്റായി പോയി...

എന്റെ ഇപ്പോഴത്തെ ഭര്‍ത്താവ് കഴുതയായ ക്രൂരന്‍ ആണ്...

അദ്ദേഹത്തിന്റെ തലയില്‍ നിറയെ കളിമണ്ണ് ആണ്...

അയാളെ വിവാഹം കഴിക്കുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതായിരുന്നു...

നിങ്ങളെ നഷ്ട്ടപ്പെടുത്തിയത് ഓര്‍ത്ത് ദിവസവും ഞാന്‍ കരയാറുണ്ട്...

ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അത് നിങ്ങളോടൊപ്പം മാത്രം ആയിരിക്കും...

എന്റെ ഇപ്പോഴത്തെ ഭര്‍ത്താവിനെ ഞാന്‍ അടുത്ത് തന്നെ കൊല്ലും...

അതിനുള്ള "S" കത്തിക്ക് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു ."

അവള്‍ പറഞ്ഞു നിര്‍ത്തി...

അവളുടെ വാക്കുകള്‍ എന്നില്‍ കുളിരേകി...

എന്നെ കുറിച്ച് എനിക്ക് തന്നെ അഭിമാനം തോന്നി...

സ്വല്പം അഹങ്കാരവും...!!!

ഈ വൈകിയ വേളയില്‍ എങ്കിലും അവള്‍ എന്റെ സ്നേഹം തിരിച്ചറിഞ്ഞല്ലോ...

പെട്ടന്നാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്...

അപ്പോള്‍ ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞു...

ഞാന്‍ കേട്ട ശബ്ദം എന്റെ മുന്‍ കാമുകിയുടെത് ആയിരുന്നില്ല!!!

അത് എന്റെ സ്വന്തം ഭാര്യയുടെ ശബ്ദം ആയിരുന്നു...

രാത്രി ഞാന്‍ ഉറങ്ങുന്ന സമയത്ത് രഹസ്യമായി അവള്‍ അവളുടെ മുന്‍ കാമുകനോട് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ശബ്ദം ആയിരുന്നു എന്റെ കാതുകളിലേക്ക് ഒഴുകി എത്തിയെത് ....

അവള്‍ പറഞ്ഞതൊന്നും കേള്‍ക്കാത്ത പോലെ ഞാന്‍ അഭിനയിച്ചു...

പിന്നെ ഞാന്‍ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല...

കാരണം,

ഉറങ്ങുമ്പോള്‍ മാത്രമേ എനിക്ക് സ്വപ്നം കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ...


പോസ്റ്റ്‌ മോഷണം സംസ്കാര ശൂന്യതയാണ് എന്ന്  ബൂലോക കള്ളന്മാരെ ഓര്‍മ്മപ്പെടുത്തുന്നു.

എന്റെ കൂടുതല്‍ കത്തികള്‍ വായിക്കാനായി ഇവിടെ ക്ലിക്കുക

79 comments:

 1. valare nannayittund. nannayi avatharippichu

  ReplyDelete
 2. നല്ല സ്വപ്നം ..... അല്ല ഇത് സ്വപ്നം ആയിരുന്നില്ല അല്ലെ.....
  നല്ല എഴുത്ത് ..... ഈ ലോകത്തിന്റെ മുഖച്ഛായ മാറിയിരിക്കുന്നു..
  ആശംസകള്‍ .... ഇനിയും നല്ല എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു....

  ReplyDelete
 3. ഉറങ്ങാതിരിക്കുന്നതാ നല്ലത്

  ReplyDelete
 4. nannayittundu.....bharya bharthavinte urakkam keduthunnu ennu parayunnathinganeyanu ennu manassilaki thannathil nanniyundu.....

  ReplyDelete
 5. gooooooooooooood one....bharya eppozhum engane aano??????

  ReplyDelete
 6. സംഗതി കൈവിട്ടു പോയി മോനെ. ഇനി വെറുതെ ഉറക്കം കളയണ്ട..

  ReplyDelete
 7. you are a standard writer, keep it up, allways you are trying to pass a message,congrats,

  ReplyDelete
 8. bhoothathe orkathirikkuka, varthamanam kaivittu pokum...nannayittezhuthi suhrithe..

  ReplyDelete
 9. ചുരുക്കം വാക്കുകള്‍ ......ചുര മാന്തുന്ന സ്വപ്‌നങ്ങള്‍

  ReplyDelete
 10. കമന്റ് അടിച്ച എല്ലാവര്‍ക്കും നന്ദി ... ഒപ്പം നിര്‍ദേശങ്ങള്‍ നല്‍കിയവര്‍ക്കും....
  കൂടുതല്‍ കമന്റുകള്‍ പ്രതീക്ഷിച്ചുകൊണ്ട് ... സ്നേഹത്തോടെ....

  ReplyDelete
 11. hoo..nhanonnu kothichu poyi.. ellam thulachu pahayan.. ini urangathe ethra naal kathirikkanam ente thampurane..

  ReplyDelete
 12. valare nalla avatharannam....
  innium ithu polle nalla swapnagal....
  thulika thumpil viriyatte ...
  ennu ashamsikkunnu......

  -Jiji kurian-
  -Muscat-

  ReplyDelete
 13. ഇനി ഉറങ്ങല്ലേ ..."എസ്" കത്തി അവിടെ എത്തിയെന്നും കേള്‍ക്കുന്നുണ്ട് ..

  ReplyDelete
 14. സ്വപ്നം കാണാതിരിക്കാൻ സ്വയം മരുന്ന് കഴിക്കാനുള്ള വകുപ്പ് കയ്യിലുണ്ടല്ലോ!!!!! ഞങ്ങളെ പോലുള്ളവരുടെ കാര്യം കട്ട പൊക തന്നെ.... തുടരുക അബ്സാർ ... ആശംസകൾ.

  ReplyDelete
 15. എന്തൊക്കെ കാണണം കേള്‍ക്കണം..

  ReplyDelete
 16. വല്ലാത്ത ജാതി കിനാവ്‌ ഹഹഹ

  ReplyDelete
 17. made for each other!അഥവാ-
  ഈനാമ്പേച്ചിക്ക് ..............
  ചുമ്മാ.ഒരു തമാശക്ക്.
  പോസ്റ്റ് രസകരം-നടപ്പുള്ളത്!
  പോരട്ടെ ഇമ്മാതിരി ഇനിയും.

  ReplyDelete
 18. all that glitters is not gold !!!!!!!!!!!!

  ReplyDelete
 19. ഇഷ്ടായി ഈ കുഞ്ഞു കഥ.. ആശംസകള്‍..

  ReplyDelete
 20. ഇനി ഉറങ്ങുന്നത് അത്ര പന്തിയല്ല. ഒരു കരുതൽ വേണം. ഉറക്കം അഭിനയിക്കുന്നതാണ് നല്ലത്.

  ReplyDelete
 21. ഉറക്കം ദുഖഃമാണുണ്ണീ.... ഉണർച്ചയോ...

  ReplyDelete
 22. absar ippozhum jeevanode undallo alllle....athooo kettyol thattiyoo

  ReplyDelete
 23. ഗൊള്ളാം....സമകാലികം തന്നെ....ഉഷാര്‍...ഇത് പോലത്തെ ഇനിയും വരാന്‍ കാത്തിരിക്കുന്നു...

  ReplyDelete
 24. എന്റെ ഡോക്ടറെ ചുരുക്കിയങ്ങ് കാര്യം പറഞ്ഞു ഇല്ലെ....

  ReplyDelete
 25. ഗംഭീകരം, ഇനിയും പ്രതീക്ഷിക്കുന്നു സ്വപ്‌നങ്ങള്‍

  ReplyDelete
 26. എനിക്ക് ഇഷ്ട്ടായി ....

  ReplyDelete
 27. പേടിയില്ലാതെ ഒരു സ്വപ്നം കാണാന്‍
  ഇനിയും ഞാനെന്തു ചെയണം ..???

  ReplyDelete
 28. ഇപ്പോഴത്തെ കാലത്ത് ഇത് വെറും ഒരു സ്വപ്നം അല്ല ..... ഒരു യാഥാര്‍ത്ഥ്യം കൂടിയാണ് . പലരും സ്വപ്നമാണെന്ന് കരുതി നടക്കുകയാണ് ഇപ്പോഴും . അവര്‍ സ്വപ്നത്തില്‍ നിന്നും ഉണരുമ്പോഴേക്കും പങ്കാളിയുടെ സ്വപ്‌നങ്ങള്‍ എല്ലാം നിറവേറിയിരിക്കും ....... അവള്‍ ഇപ്പോള്‍ ആ "സ്വപ്നങ്ങളേയും" താലോലിച്ചു കിടക്കുകയായിരിക്കും....... സ്വപ്നം കാണല്‍ ശീലമായ ഒരു പാവം മനുഷ്യന്‍റെ അടുത്ത്........

  ReplyDelete
 29. ഈ പോസ്റ്റ്‌ മോഷ്ടിക്കരുതെന്ന് ബൂലോക കള്ളന്മാരോട് അഭ്യര്‍ത്ഥിക്കുന്നു ...hihihihi

  ReplyDelete
 30. വളരെ നന്നായിരിക്കുന്നു ട്ടോ..ഇനിയും വരാം..അപ്പോഴേക്കും ഇതുപോലെ പുതിയ സൃഷ്ടികള്‍ വേറെയും ഉണ്ടാവുമല്ലോ...?

  ReplyDelete
 31. aliyaaa..adipoli..keep rocking..
  ithum..pinne..first love ne kurichulla..athum enikku bayankara ishtaayi tto :)
  nalla originality..
  eyalde nalla ramandu vaayikkan..
  maasha allah..
  see you at heights.. :)
  nallonam kore - kore ezhuthu :)

  ReplyDelete
  Replies
  1. താങ്ക്യൂ അളിയാ...:)

   Delete
 32. ചില യാധ്യര്തങ്ങള്‍ സ്വപ്നം ആയി കണക്കാക്കേണ്ടി വരും ..... !!! ക്ഷമ യുള്ള ജീവിതത്തില്‍ വിജയവും ഉണ്ടാവും..

  ReplyDelete
 33. നമ്മള്‍ സ്വപ്നം കാണാന്‍ ആഗ്രഹിക്കുന്നത് ബീവിമാര്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ടാകും, നമുക്ക് മറക്കാം ബാല്യ കാല സഖിയെ.........

  ReplyDelete
 34. നല്ല സ്വപ്നം, നല്ല എഴുത്ത്... ഹിഹിഹി

  ReplyDelete
 35. അബ്സാര്‍ ക്ക നമിച്ചു,തൊഴുന്നു !!!! സൂപ്പര്‍ നര്‍മ്മം .....

  ReplyDelete
 36. ഒരു ഒന്ന്ഒന്നര സ്വപ്നം ആയല്ലോ ...... !!!

  ReplyDelete
 37. ആ വളിച്ച . . സോറി .. വിളിച്ച നമ്പര്‍ ഒന്ന് നോക്കി കൂടാര്ന്നോ അബ്സാര്‍ക്കാ . . അറ്റ്ലീസ്റ്റ് ഡോക്റെരെ പോലെ വിവരമുള്ളവനാണോ എന്നറിയാലോ

  ReplyDelete
 38. എല്ലാം ഒരു സ്വപ്നമല്ലേ :)

  ReplyDelete
 39. ഡോക്ടറെ നന്നായി ....
  നിങ്ങളുടെ എഴുതുന്ന്ന രീതി നന്നായിട്ടുണ്ട്...
  ഇപ്പോഴാണ്‌ വായിച്ചത....

  ReplyDelete
 40. ന്റെ അബ്സറിക്കാ എന്താപ്പിതിന് പറയുക....? ഹാ ഹാ ഹ ഹാ. തകർപ്പൻ സംഭവങ്ങൾ വെറും കുറച്ച് വാക്കുകളിൽ അങ്ങൊതുക്കി പറഞ്ഞു അല്ലേ ? നന്നായിട്ടുണ്ട്,ഇത്തയെ ഞാൻ കാണട്ടെ !,ഇത് പറഞ്ഞ് കൊടുക്കുന്നുണ്ട്, ഇങ്ങടൊര് കളി. ഹാ കളിച്ച് കളിച്ച് എന്തുമ്മീം തൊട്ട് കളിക്കാ ന്നാ ഇങ്ങടെ വിചാരം അല്ലേ ? ശര്യാക്ക്ണ്ണ്ട് ഞാൻ...! ആശംസകൾ.

  ReplyDelete
 41. ഹി ഹി .. കാമുകി എന്ന് കേട്ടപ്പോ ഓടി വന്നതാ
  നന്നായി ബോധിച്ചു ഹ ഹ .. ഒരു കുട്ടിയെ നംബാന്‍ വയ്യ ലാക്കട്ടരെ സ്വപ്നത്തില്‍ വരെ
  ഇഷ്ട്ടായി ആശംസകള്‍
  അവസാനത്തെ ആ ഉപദേശം നന്നായി .. ലോള്‍ ലോള്‍

  ReplyDelete
 42. നന്നായിട്ടുണ്ട്...:))

  ReplyDelete
 43. എല്ലാം ഒരു സ്വപ്നം ....ഇഷ്ടായി .................

  ReplyDelete
 44. ആറ്റി കുറുക്കിയ കുഞ്ഞു കഥ, മനോഹരമായി. ആദ്യമായാണ് ഇവിടെ, ഇനിയും വരാം

  ReplyDelete
 45. ലളിതവും രസകരവുമായ കഥ.. ഇഷ്ടായി ..

  ReplyDelete
 46. സ്വപ്നത്തിനും യാഥാര്‍ത്യത്തിനുമിടക്ക് അല്പസമയം. ഇതായിരുന്നു യോജിച്ച തലക്കെട്ട്‌...കൊള്ളാം അബ്സര്‍ ടാട്ടരെ....!

  ReplyDelete
 47. സ്വപ്നത്തിനും യാഥാര്‍ത്യത്തിനുമിടക്ക് അല്പം ട്രാഫിക്‌ ജാം എന്നതായിരുന്നു ശരിക്ക് യോജിക്കും തലക്കെട്ട്‌. കൊള്ളാം അബ്സര്‍ ഡാട്ടര്‍...!

  ReplyDelete
 48. swapnam ..verumoru swapnam..swapnam swapnam..:)gud..

  ReplyDelete
 49. എന്റെ സ്വപ്നം എന്റെ ഉറക്കം കെടുത്തി എന്നു പറയാതെ പറഞ്ഞ അവസാനവരികളാണ് എനിക്കിഷ്ട്ടപ്പെട്ടത്.ആ നര്‍മ്മബോധവും....

  ReplyDelete
 50. ഇഷ്ട്ടപ്പെട്ടു ,,,,,,,,,,,,,,,,,,,,

  ReplyDelete
 51. ഇത് പോലുള്ള കഥകളിൽ
  നെരത്തെയും ഞാൻ പറഞ്ഞിട്ടുണ്ട്
  "പച്ച ഇപ്പോഴും അക്കരെ ആണ്"
  ആശംസകൾ

  ReplyDelete
 52. "യുവർ കമന്റ്‌ വിൽ ബി വിസിബിൾ ആഫ്റെർ അപ്പ്രൂവൽ
  എന്താ മാഷേ ഇത്! ഇതും അതിന് ശേഷം, പ്രകാശനം ചെയ്‌താൽ മതി!
  സ്തുല്ല് - ഞാനില്ല കളിക്കാൻ, എനിക്ക് വേറെ പണിയുണ്ട് !!

  ReplyDelete
 53. വെറുതെ അല്ല ഭാര്യ ! ഈ "S" കത്തി ഉണ്ടാക്കുന്ന ഫാക്റ്ററി എവിടെയാ ?

  ReplyDelete
 54. എന്നിട്ട് നിങ്ങള്‍ ഭാര്യയെ മൊഴി ചൊല്ലിയോ.....'s' കത്തി കിട്ടാത്തത് കൊണ്ട് നിങ്ങളുടെ ആയുസ്സ്‌ നീട്ടികിട്ടി അല്ലെ..

  ReplyDelete
  Replies
  1. കെട്ടുന്നതിനു മുന്പ് ഇട്ട പോസ്റ്റ്‌ ആണ് കോയാ :D

   Delete
 55. ഇഷ്ടപ്പെട്ടില്ല .. ഇത് പണ്ട് കേട്ട തമാശയാ ഡോക്ടർ .
  ഡോക്ടർ സജീവമാണ് - എന്നും ഇങ്ങനെ ഉഷാർ ആയി ഭാര്യേടെ അടി കൊല്ലാൻ കഴിയട്ടെ :P

  ReplyDelete
 56. നന്നായിട്ടുണ്ട്.......

  ReplyDelete
 57. നന്നായിട്ടുണ്ട്.............

  ReplyDelete
 58. ഇങ്ങനേം സ്വപനം വരം അല്ലെ? (പണ്ട് കേട്ടതാന്നു തോന്നുന്നു വേറൊരു വെർഷൻ ) നന്ന് ഡോക്ടറെ

  ReplyDelete
 59. ഒരുവർഷംകഴിഞ്ഞെങ്കിലും പറഞ്ഞതു നന്നായി...

  ReplyDelete
 60. പിന്നേ അപ്രൂവ് ചെയ്യാൻ ഇവിടെ അപ്പോം പഴോം വിളമ്പി വെച്ചേക്കുകയല്ലെ.....!
  എടുത്തു കളഞ്ഞൂടെ...?

  ReplyDelete
 61. ഡോക്ടർക്ക്‌ അതുതന്നെ വേണം. ഹി ഹി ഹി

  ReplyDelete
 62. ക്ഷമിക്കണം സുഹ്ര്തെ ഞാനിതു കോപ്പി അടിച്ചു പോയി എഴുത്ത് നിര്ത്തരുത് ഇനിയും എഴുതണം ഗുഡ് ലക്ക്

  ReplyDelete
  Replies
  1. കോപ്പി അടിയെ പിന്തുണക്കാന്‍ കഴിയില്ല സുഹൃത്തേ :(

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....