Monday, December 06, 2010

യുക്തിവാദം എന്ന വാത രോഗം


യുക്തിവാദം എന്നാല്‍ യുക്തിയും വാദവും ചേര്‍ന്നതാണ്.
അപ്പോള്‍ എന്താണ് യുക്തി?
യുക്തിവാദത്തെ കുറിച്ചു അവിടെ നിന്നും തുടങ്ങേണ്ടിയിരിക്കുന്നു.

ഇതില്‍ എന്റെ  സ്വതന്ത്ര നിരീക്ഷണങ്ങളാണ് - ഇല്ല, അങ്ങിനെ പറയാന്‍ പറ്റില്ല - കാരണം എല്ലാവരുടെയും ചിന്തകള്‍ രൂപപ്പെടുന്നത് അവര്‍ നേടിയ അറിവുകളില്‍ നിന്നും കൂടിയാണല്ലോ. അറിവുകളാകട്ടെ സമൂഹവുമായി ചേര്‍ന്നു നില്‍ക്കുന്നതും. അപ്പോള്‍ ഇപ്പോള്‍ എന്നില്‍ രൂപപ്പെട്ട കാര്യങ്ങളെന്നു പറയാമെന്നു തോന്നുന്നു.
യുക്തി എന്നത് അറിവുമായി ബന്ധപ്പെട്ടതാണ്.
പക്ഷെ പുതിയ അറിവുകള്‍ നമ്മോടു പറയുന്നതു അറിവിന്‍റെ പരിമിതികളെ കുറിച്ചു കൂടിയാണ്.

ഏറ്റവും ചെറിയ ആറ്റം - അതിനെ ക്കുറിച്ചുള്ള പഠനമായ ക്വാണ്ടം ബലതന്ത്രത്തിലെ പുതിയ പഠനം എത്തി നില്‍ക്കുന്നത് വെര്‍ണര്‍ ഹൈസേന്‍ബര്‍ഗ് അവതരിപ്പിച്ച Uncertainty principle വരെയാണ്. അതാകട്ടെ ചലനാത്മകമായ കണികയെ പഠിക്കുവാന്‍ കിട്ടില്ല എന്ന നിസ്സഹായവസ്ത വെളിപ്പെടുത്തുകയും ചെയ്യുന്നു. 
ഇനി വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചോ നമുക്കു പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ പ്രപഞ്ച വ്യവസ്ഥക്ക് പുറത്തു പോകേണ്ടിവരും എന്നും വരുന്നു. ഇതു ആകാശ ലോകത്തെ നമ്മുടെ അറിവിന്‍റെ പരിമിതിയും കാണിക്കുന്നു.

അപ്പോള്‍ എന്താണ് യുക്തി?
ചിലതൊന്നും നമുക്കറിയില്ല എന്ന് അംഗീകരിക്കുകയോ - അതോ അംഗീകരിക്കതിരിക്കുകയോ?

അങ്ങിനെ വരുമ്പോള്‍ യുക്തിവാദം എന്ന് നാം വിവക്ഷിക്കുന്ന മതനിരാസവാദവും ഒരു വിശ്വാസമാണെന്നു പറയേണ്ടി വരും.

ഖുര്‍ആനിനെ കുറിച്ചു ചില കാര്യങ്ങള്‍...

ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല - ശാസ്ത്രം തെളിയിച്ചു എന്നല്ലാം പറയുന്ന മിക്ക ഭാഗങ്ങളും അല്ലെങ്കില്‍ വാക്യങ്ങളും (ആയത്തുകള്‍ ) മറ്റുള്ള ചില പരാമര്‍ശങ്ങള്‍ക്കിടയില്‍ വരുന്ന സൂചനകളാണ്, ഉദാഹരണത്തിനു ഖുര്‍ആനിലെ ആദ്യമിറങ്ങിയ വാക്യം തന്നെ എടുക്കുക.
"വായിക്കുക - സൃഷ്ടിച്ചവനായ നിന്‍റെ ദൈവത്തിന്‍റെ നാമത്തില്‍ മനുഷ്യനെ അവന്‍ അലഖില്‍ (രക്തകട്ട ) നിന്നും സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും ഉദാരന്‍ ആകുന്നു, പേന കൊണ്ടു പഠിപ്പിച്ചവനാണ് . മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു."

ഇതൊരു ഭ്രൂണ ശാസ്ത്രപഠനത്തിനു ഇറക്കിയ കാര്യങ്ങളല്ലെന്നു ഒറ്റ വായന കൊണ്ടു തന്നെ മനസ്സിലാക്കിയിരിക്കുമല്ലോ. ഇങ്ങിനെയാണ്‌ മിക്ക വാക്കുകളും കിടക്കുന്നത്, അഥവാ അവക്ക് സ്വന്തമായ ഒരു നിലനില്‍പ്പ് തന്നെ ഉണ്ട്.

ഖുര്‍ആന്‍ മോഡേണ്‍ ഫിസിക്സ് നു പകരമായോ medical reference book  ആയി എടുക്കേണ്ടതോ ആയ ഒരു ഗ്രന്ഥമല്ല - ആ രീതിയില്‍ അതിനെ അവതരിപ്പിക്കുവാന്‍ ശ്രമിക്കരുത്, ഏതെങ്കിലും ആയത്തുകളുമായി ശാസ്ത്രത്തെ കൂട്ടികെട്ടിയുണ്ടാക്കേണ്ട വിഡ്ഢിത്തവും നടത്തേണ്ടതില്ല .

അതെ പോലെ ഖുര്‍ആനിലെ ഏതെങ്കിലും വാക്യങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്തു വിമര്‍ശിക്കുന്നവരോട് - ഒരു പ്രതിപക്ഷ ബഹുമാനമെങ്കിലും പുലര്‍ത്തുക.

ഒരു കഥയുണ്ട്...
സ്കോട്ട് ലാന്‍ഡ് സന്ദര്‍ശിക്കുന്ന പോപ്പിനോട് ഒരു പത്ര പ്രവര്‍ത്തകന്‍ ചോദിച്ചു, "വേശ്യാലയങ്ങളെ കുറിച്ചു അഭിപ്രായമെന്ത്?"

പോപ്പ്  ചോദിച്ചു : "വേശ്യാലയങ്ങളോ?  അതെന്താണ് ? എവിടെയാണ് ?"

പിറ്റേന്ന് പേപ്പറില്‍ റിപ്പോര്‍ട്ട്‌  - "പോപ്പ്  വേശ്യാലയങ്ങള്‍ അന്വേഷിക്കുന്നു !"

ഇതൊരു കഥയാവാം...

ഖുര്‍ആന്‍ വെറും കുറച്ചു തത്വങ്ങള്‍ പറഞ്ഞു പോയ ഒരു വേദ പുസ്തകമല്ല.

അത് ഒരു സമൂഹത്തില്‍ ജീവിച്ച ജീവഗ്രന്ഥമാണ്. അതൊരു സമൂഹത്തെ പരിവര്‍ത്തിപ്പിച്ച ചരിത്രം നമ്മുടെ മുമ്പിലുണ്ട് . അതിനാല്‍ അത് മനസ്സിലാക്കുമ്പോള്‍ അത് സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ച മനുഷ്യനെ കുറിച്ചും ഏത് സമൂഹത്തിലാണോ അത് പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയത്, അവര്‍ അതിനെ ഉള്‍ക്കൊണ്ടതെങ്ങിനെ എന്നൊക്കെ കൂടി കൂട്ടിവായിക്കുമ്പോഴേ മുഴുവനാവുകയുള്ളൂ.
അങ്ങിനെയൊരു വായനയാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നതും.

വാതകങ്ങളായ സ്വയം കത്തുന്ന hydrogen - കത്താന് സഹായിക്കുന്ന oxygen- ചേര്‍ന്നാല്‍ തീ കെടുത്തിക്കളയുന്ന ദ്രാവകമായ വെള്ളമുണ്ടാവുന്നു, വെള്ളത്തിന്റെ ഗുണങ്ങള്‍ എവിടെ നിന്നു കിട്ടി ?
ഇതിന്റെ ഉത്തരങ്ങള്‍ - അതാകട്ടെ ശാസ്ത്രത്തിന്റെ പരിധിയില്‍ ഉത്തരം കിട്ടാത്ത കാര്യങ്ങളാണ്.

പരിണാമ സിദ്ധാന്തം ഉണ്ടായിട്ടുണ്ടെങ്കില്‍ ശാസ്ത്രം തെളിയിക്കട്ടെ...

ഒരു തുടര്‍ച്ചയുടെ ഭാഗമെന്നതും ഒരു വിശ്വാസമല്ലേ - വിശ്വാസങ്ങളെ ശാസ്ത്രമെന്ന് വിളിക്കാന്‍ കഴിയുമോ?

പിന്നെ നാം സാധാരണയായി ഉന്നയിക്കുന്ന ഒരു ചോദ്യം ഉണ്ടല്ലോ ....

"കോഴി ആണോ കോഴി മുട്ട ആണോ ആദ്യം ഉണ്ടായത് ? "
എന്ന ചോദ്യം ....

ഈ ചോദ്യത്തിനു, ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ യുക്തിവാദി കള്‍ക്ക് കഴിയുമോ ?

ഇനി അതിനു കഴിഞ്ഞില്ലെങ്കില്‍, പരിണാമ സിദ്ധാന്ത പ്രകാരം കുരങ്ങനില്‍ നിന്നും മനുഷ്യന്‍ ഉണ്ടായി എന്ന് പറയുന്ന പോലെ കോഴിയുടെ പിന്‍ തലമുറ ഏതു വിഭാഗത്തില്‍പ്പെട്ടതായിരുന്നു? ഏതു പരിണാമ ഘട്ടത്തില്‍ ആണ് കോഴി ഭൂമിയിലെ ജീവി വര്‍ഗത്തിന്റെ ഭാഗം ആയി തീര്‍ന്നത്?
എന്ത് കൊണ്ടാണ് ആ പരിണാമം സംഭവിച്ചത് ?
ഇപ്പോഴത്തെ കോഴി പരിണമിച്ചു ഇനി എന്തായാണ് മാറുക ?
വിശദീകരണം എവിടെ നിന്നെങ്കിലും ലഭ്യമാണോ?
ആണെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ (കോഴിയുടേത് മാത്രം ) പോസ്റ്റ്‌ ചെയ്യാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.....

A short history of nearly Everything (by Bill Bryson) എന്ന ശാസ്ത്ര ഗ്രന്ഥത്തില്‍ നിന്നും ഉള്ള ചില ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.......

01. "ചാരിഥാര്‍ത്യ ജനകമാണ് ജീവന്‍ . അതിശയവും .ജീവന്റെ തുടക്കത്തെ പറ്റി പറയുമ്പോള്‍ ആദ്യം മനസ്സില്‍ എത്തുക ജലത്തിന്റെ കാര്യം ആണ്. ജീവന്റെ ഈറ്റില്ലം എന്ന് ഡാര്‍വിന്‍ വിഭാവനം ചെയ്ത ഊഷ്മളം ആയ കുഞ്ഞു ജലാശയം മുതല്‍ സമുദ്രാന്തരരന്ത്രങ്ങള്‍ വരെ . പക്ഷെ പ്രോട്ടീന്‍ കളുടെ നിര്‍മ്മിതിക്കായി ഏക തന്മാത്രാ പദാര്‍ത്ഥങ്ങള്‍ മോണോമറുകള്‍ കൂടി ചേര്‍ന്ന് പോളി മെറുകള്‍ ആയി മാറണമെങ്കില്‍ ജീവ ശാസ്ത്രത്തില്‍ dehydration linkage എന്ന് അറിയപ്പെടുന്ന രാസപ്രവര്‍ത്തനം നടക്കണം എന്ന കാര്യം ജലത്തിന് ഊന്നല്‍ നല്‍കുന്നവര്‍ അവഗണിക്കുന്നു. ആദി സമുദ്രത്തിലോ മറ്റെതെങ്കിലും ജല മാധ്യമത്തിലോ ഇത്തരം ഒരു രാസ പ്രവര്‍ത്തനം നടക്കാന്‍ mass action law അനുകൂലം അല്ലെന്ന കാര്യം ഗവേഷകര്‍ അംഗീകരിക്കുന്നുണ്ട് എന്ന് ഒരു ജീവശാസ്ത്ര ഗ്രന്ഥം വ്യക്തം ആക്കുന്നു . കുറച്ചു പഞ്ചസാര എടുത്തു ഗ്ലാസ്സിലെ വെള്ളത്തില്‍ ഇട്ടാല്‍ അത് സ്വയം പഞ്ചസാര കട്ടി ആയി മാറും എന്ന് പ്രതീക്ഷിക്കുന്ന പോലെയാണിത് . അങ്ങിനെ സംഭവിക്കില്ല. എന്നാല്‍ പ്രകൃതിയില്‍ അത് എങ്ങിനെയോ സംഭവിക്കുന്നുണ്ട്. അതിന്റെ രസതന്ത്രം സങ്കീര്‍ണ്ണം ആണ് . തല്‍ക്കാലം ഇത്ര മാത്രം മനസ്സിലാക്കുക. ഏക തന്മാത്രകളെ നനച്ചെടുത്താല്‍ അത് ബഹുതന്മാത്രാ പദാര്‍ത്ഥങ്ങള്‍ ആയി മാറില്ല . എന്നാല്‍ ഭൂമിയില്‍ ജീവന്റെ സൃഷ്ടി നടക്കുമ്പോള്‍ അത് സംഭവിക്കുന്നു. അപ്പോള്‍ ഇതു എങ്ങിനെ സംഭവിക്കുന്നു? മറ്റു സാഹചര്യങ്ങളില്‍ എന്തുകൊണ്ട് സംഭവിക്കുന്നില്ല. ഇതു ജീവശാസ്ത്രത്തിലെ ഉത്തരം കിട്ടാത്ത വലിയ ചോദ്യങ്ങളില്‍ ഒന്നാണ്.

02. ഭൂമിയില്‍ ജീവന്‍ രൂപപ്പെട്ടത് നേരത്തെ കരുതിയിരുന്നതിലും എത്രയോ നേരത്തെ ആണെന്ന് അടുത്ത കാലത്താണ് കണ്ടെത്തിയത്. ജീവന് അറുപത്‌ കോടിയില്‍ താഴെ വയസ്സേ ഉള്ളൂ എന്നാണ്‌  1950 വരെ കരുതിയിരുന്നത്. അത് 250 കോടി വരെ പോകാം എന്ന് 1970 തില്‍ ചില ഗവേഷകര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോഴത്തെ കണക്ക് അനുസരിച്ച്  ഭൂമിയില്‍ ജീവന്‍ ഉണ്ടായിട്ടു 385 കോടി വര്‍ഷം ആയി."

ഇത്തരത്തില്‍ ശാസ്ത്രത്തില്‍ ഉള്ള കൂടുതല്‍ ഉത്തരം കിട്ടാ ചോദ്യങ്ങളും, ഇടക്കിടെ ഉണ്ടായ തിരുത്തലുകളും അറിയാന്‍ ആഗ്രഹം ഉള്ളവര്‍ ഞാന്‍ മുകളില്‍ സൂചിപ്പിച്ച ഗ്രന്ഥം വായിക്കുക...

ടൈപ്പ് ചെയാനുള്ള പ്രയാസം കൊണ്ടാന്നു കൂടുതല്‍ റഫറന്‍സ് ഇടാത്തത് .....

ഇതില്‍ നിന്നും എല്ലാം നമുക്ക് എന്ത് മനസ്സിലാക്കാം? ശാസ്ത്രം ഉത്തരം നല്‍കിയതിനേക്കാള്‍ എത്രയോ മടങ്ങ്‌ ചോദ്യങ്ങള്‍ ആണ് ശാസ്ത്രത്തിന്റെ മുന്നില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആയി അവശേഷിക്കുനത്.

മാത്രമല്ല ഇന്നലെ ശരിയാണെന്ന് ശാസ്ത്രം പറഞ്ഞ പലകാര്യങ്ങളും തെറ്റാണെന്ന് തെളിഞ്ഞതായി ഇന്ന്  ശാസ്ത്രഞ്ഞ്യര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.

അതായത് ഇന്നലത്തെ യുക്തിവാദിയുടെ യുക്തി ആകില്ല ഇന്നത്തെ യുക്തി വാദിക്ക് ഉണ്ടാവുക. ഇതു ഓരോ നിമിഷവും മാറി മറിഞ്ഞു കൊണ്ടിരിക്കും.

അപ്പോള്‍ യുക്തിവാദിയെ ശരിക്കും "അവസര വാദി " എന്ന് വിളിക്കേണ്ടി വരും.

ഇനി ഖുര്‍ആനിലേക്ക് മടങ്ങാം .....
നിങ്ങള്‍ക്ക് അറിയാത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ട് എന്നും അതെല്ലാം അറിയുന്നവന്‍ അള്ളാഹു മാത്രം ആണെന്നും ഖുര്‍ആന്‍ വിശദീകരിക്കുന്നില്ലേ ?

ഇനി മത ഗ്രന്ഥങ്ങളെയും ശാസ്ത്രത്തെയും ഒന്ന് യോജിപ്പിച്ച് നോക്കാം.....

ബൈബിള്‍, ഭഗവത് ഗീത, ഖുര്‍ആന്‍ തുടങ്ങി ധാരാളം മത ഗ്രന്ഥങ്ങള്‍ ഇന്നു ഭൂമിയില്‍ ഉണ്ടല്ലോ .... ഇവയില്‍ ഏതാണ് ശാസ്ത്രവും ആയി ഏറ്റവും കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് എന്നാണ് നാം വിലയിരുത്തേണ്ടത്.

അല്ലാതെ ഖുര്‍ആനിലെ ഓരോ വാക്യത്തിനും ശാസ്ത്ര വിശദീകരണം നല്‍കാന്‍ കഴിയണം എങ്കില്‍ ശാസ്ത്രത്തിനു മുന്നിലുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ശാസ്ത്രം സ്വയം ഉത്തരം കണ്ടെത്തണം.

എന്നിട്ട്  "ഇനി ഒരു ഗവേഷണവും ശാസ്ത്രത്തില്‍ നടത്താന്‍ ഇല്ല എന്നും,എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയായി എന്നും" ശാസ്ത്ര സമൂഹം പ്രഖ്യാപിക്കണം. അതിനു ശേഷം ഖുര്‍ആന്റെ വാക്യങ്ങളും ശാസ്ത്രവും തമ്മില്‍ താരതമ്യ പഠനം നടത്തണം. എന്നാലെ ഖുര്‍ആനിലെ ശാസ്ത്രീയതയെ കുറിച്ച് ചോദ്യം ചെയ്യാന്‍ ഖുര്‍ആനെ എതിര്‍ക്കുന്നവര്‍ക്ക് യോഗ്യത ഉണ്ടാകൂ ....

( ഈ നോട്ട് ന്റെ തുടക്കത്തില്‍ ഉള്ള ചില ഭാഗങ്ങള്‍ എന്റെ സഹോദരന്റെ ബ്ലോഗില്‍ നിന്നും എടുത്തതാണ്‌. അവരോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു ....)

(ഈ പോസ്റ്റിന്റെ കമന്റുകളും വായിക്കാന്‍ മറക്കരുതേ...)

പ്രത്യേകം ശ്രദ്ധിക്കുക :
ബ്ലോഗ്ഗര്‍ പുതുതായി അവതരിപ്പിച്ച "ത്രെഡഡ് കമന്റ് " ലെ ചില പ്രശ്നങ്ങള്‍ കൊണ്ട് 200 ന് മുകളില്‍ ഉള്ള കമന്റുകള്‍ 
"Load More" ക്ലിക്കിയാലും ലോഡ്‌ ആകുന്നില്ല.


അതുകൊണ്ട്,


ഈ പോസ്റ്റിന്റെ 200 മുതല്‍ 400 വരെയുള്ള കമന്റുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക.


ഈ പോസ്റ്റിന്റെ 400 നു ശേഷം ഉള്ള കമന്റുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക.


457 comments:

 1. .സത്യം സത്യസണ്ഡമായി തിരിച്ചറിയാൻ ഖുർ-ആൻ വിമർശകർക്ക് കഴിയട്ടെ
  പ്രാർഥനയോടെ…………

  ReplyDelete
 2. VALARE NANNAYI KARYANGAL PARANJIRIKKUNNU..NANDI ABSAR BHAI...

  ReplyDelete
 3. valare nalla oru post ... karyangal vyakthamaayi paranjirikkunnu...thank you

  ReplyDelete
 4. വിമര്‍ശകര്‍ വരട്ടെ വായ്‌ അടപ്പിക്കാന്‍ നമ്മുക്ക് മുന്നില്‍ വേദ ഗ്രന്ഥം ഉണ്ടു

  ReplyDelete
 5. ദൈവമുണ്ട് എന്ന് പറയുന്നതാണു എന്റെ യുക്തിവാദം..കാരണം ദൈവം എന്നത് യുക്തിപരമായ ഒരു എക്സിസ്റ്റൻസാണു..

  ReplyDelete
 6. വായിക്കാൻ അല്പം വൈകി- വളരെ നല്ല ലേഖനം

  ReplyDelete
 7. ഡാര്‍വിന്‍ കോഴിയുടെ ചരിത്രം എഴുത്താത്തതിനാല്‍ പരിണാമ സിദ്ധാന്തം തെറ്റ്.

  പുതിയ പുതിയ കണ്ടുപിടുത്തങ്ങളെ അംഗീകരിക്കുന്നവര്‍ അവസര വാദികള്‍...!

  ഭൂമി ഉരുണ്ടതാണെന്നും ചന്ദ്രന്‍ പ്രകാശിക്കുന്നില്ലെന്നും ശാസ്ത്രം പറഞ്ഞത് വിശ്വസിക്കുന്നില്ല എന്നാണോ...?
  ശാസ്ത്രം മാത്രമേ പറഞ്ഞിട്ടുള്ളൂ....

  ഖുര്‍ ആന്‍ കാലത്തില്‍ നിന്നും ആടര്‍ത്തി മാറ്റി പാഡിക്കരുത്. അത് അതിനോടു തന്നെ ചെയ്യുന്ന അനീതിയാണ്. ഈ കാര്യം ഖുര്‍ ആനില്‍ ഉണ്ട് എന്നത് കൊണ്ട് മാത്രം ആയില്ലല്ലോ...?

  തികച്ചും കൃത്രിമമായ് കാര്‍ബനിക വസ്തുക്കളില്‍ നിന്നും ജീവന്‍ ഉണ്ടാക്കി കഴിഞ്ഞിരിക്കുന്നു. സുഹൃത്ത് ഇക്കാര്യം അറിഞ്ഞില്ലെന്നുണ്ടോ....?
  ജനിതക കോഡുകളെ ഉണ്ടാക്കി അവ ഉപയോഗിച്ചാണ് ജീവനെ ഉണ്ടാക്കിയത്.
  ക്ലോണിങ്ങും മറ്റും ശാസ്ത്രത്തിന്റെ കണ്ടു പിടുത്തമാണല്ലോ. കണ്ടിട്ടും കാണാതിരിക്കുന്നത് മോശമാണ്.

  ബഷീര്‍ വള്ളിക്കുന്നിന്റെ പോസ്റ്റിനു ഉത്തരം കൊടുത്ത അതേ തൂലികയില്‍ നിന്നും ഇത്തരത്തില്‍ ഒരു പോസ്റ്റ് കണ്ടത് കൊണ്ട് എഴുതിപ്പോയതാണ്.

  ReplyDelete
 8. ഒരു കോഴിയുടെ ചരിത്രം എഴുതാത്തതുകൊണ്ട് മാത്രമല്ല, ഒരു കോഴിയുടെ പോലും കാര്യം വ്യക്തമായി പറയാന്‍ കഴിയുന്നില്ല എന്നതിലാണ് കാര്യം കിടക്കുന്നത്.

  പുതിയ കണ്ടുപിടുത്തങ്ങളെ അംഗീകരിക്കുന്നവര്‍ അവസരവാദികള്‍ എന്നല്ല പറഞ്ഞത്, മറിച്ച് ശാസ്ത്രം തന്നെ ഇന്നലത്തെ കണ്ടത്തലുകള്‍ ഇന്ന് തെറ്റാണ് എന്ന് പറയുന്നു.സൂര്യന്‍ ഭൂമിയെ ചുറ്റുന്നു എന്ന് വിശ്വസിച്ചിരുന്ന കാലത്തും ആ വിശ്വാസം ശാസ്ത്രം തന്നെ ആയിരുന്നു. അപ്പോള്‍ അന്ന് അതിനെ എതിര്‍ത്തവര്‍ എല്ലാം ശാസ്ത്ര വിരോധികള്‍ ആയി... പക്ഷെ ശാസ്ത്രത്തിനു തന്നെ അത് മാറ്റി പറയേണ്ടി വന്നു.

  അപ്പോള്‍ ശാസ്ത്രം ആദ്യം "ഇനി ഒരു ഗവേഷണവും ശാസ്ത്രത്തില്‍ നടത്താന്‍ ഇല്ല എന്നും,എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തി ആയി എന്നും" ശാസ്ത്ര സമൂഹം പ്രഖാപിക്കണം.അതിനു ശേഷം ഖുര്‍ആന്‍ ന്റെ വാക്യങ്ങളും ശാസ്ത്രവും തമ്മില്‍ താരതമ്യ പഠനം നടത്തണം . എന്നാലെ ഖുര്‍ആന്‍ ഇലെ ശാസ്ത്രീയതയെ കുറിച്ച ചോദ്യം ചെയ്യാന്‍ ഖുര്‍ആന്‍ നെ എതിര്‍ക്കുനവര്‍ക്ക് യോഗ്യത ഉണ്ടാകൂ ...." എന്നാണ് പറഞ്ഞിട്ടുള്ളത്. ഒരു ഭാഗം മാത്രം അടര്‍ത്തി മാറ്റി പറയരുത്.

  ReplyDelete
 9. ക്ലോണിങ്ങും കൃത്രിമ ജീവന്‍ നിര്‍മാണവും എല്ലാം നടക്കട്ടെ. ഒടുവില്‍ അത് എവിടെ എത്തി നില്‍ക്കും എന്ന് നമുക്ക്‌ നോക്കാം.

  ഖുറാനില്‍ പറയുന്നത് വിശ്വസിക്കുക എന്നത് ഇസ്ലാം വിശ്വാസത്തിന്റെ ഭാഗമാണ്. അത് കൊണ്ട് "കാലത്തില്‍ നിന്നും അടര്‍ത്തി മാറ്റണമോ വേണ്ടയോ" എന്നത് അത് വിശ്വസിക്കുന്നവര്‍ തീരുമാനിക്കട്ടെ എന്ന് കരുതുന്നതല്ലേ യുക്തി????

  ബ്ലോഗിന്റെ ഡിസ്ക്രിപ്ഷനില്‍ നിന്നും..."കാഴ്ച്ചപ്പാടുകള്‍ മൂടി വെക്കാനുള്ളതല്ല, അന്തരീക്ഷത്തില്‍ പാറിപറക്കാനുള്ളതാണ് ..." വള്ളിക്കുന്നിന്റെ കാര്യത്തിലായാലും, യുക്തിവാദത്തിന്റെ കാര്യത്തില്‍ ആയാലും.

  ReplyDelete
 10. ശാസ്ത്രത്തിനും യുക്തിവാദത്തിനും ഒരുപാടു പരിമിതികളുണ്ട്, മനുഷ്യന്റെ ബോധനിലവാരത്തോളമേ ശാസ്ത്രത്തിന്റേതും ഉള്ളൂ, അതു തന്നെ യാണു അതിന്റെ പരിമിതി.എന്നുകരുതി അതു ഒരു മത വിശ്വാസത്തേയും ബലപ്പെടുത്തുന്നില്ല.എവിടെയോ കിടക്കുന്ന താങ്കളും ഞാനും നടത്തുന്ന ഈ ആശയ വിനിമയം പോലും ശാസ്ത്രപുരോഗതിയുടെ ഭാഗമായല്ല എന്നു ആരും കരുതില്ല എന്നു കരുതുന്നു.
  പ്രപഞ്ചം, പ്രതിഭാസം തന്നെയാണു, അതിന്റെ സത്ത മനസ്സിലാകാത്തിടത്തോളം കാലം.എത്രയോ ക്ഷീരപഥങൾ, കോടാനുകോടി നക്ഷ്ത്ര സമൂഹങൾ, എണ്ണിയാൽ തീരാത്ത സൌരയൂഥങൾ,അതിലെ വെറും കീടമായ കൊചു ഭൂമി, അതിങലെങാടൊരിടത്തിരുന്നു നോക്കുന്ന മനുഷ്യർ എത്ര യേറെ ദൈവങളെ സ്രിഷ്ടിചു,,തികചും അറ്തഥ് ശൂന്യം എന്നല്ലതെ ഏതു വാക്കാണതിനു ചേരുക?
  ഓരോരുതരും താൻ ജന്മം കൊണ്ടമതം ശരിയാണേന്നു കരുതുകയും അതിന്റെ നിലനില്പിന്നയി ഓരൊ ന്യായങൾ നിരത്തുന്നു..പദാർഥം ഇല്ലാതെ എങിനെയാണൂ സ്രിഷ്ടിനടതുക്? എന്തെങ്കിലും സ്രിഷ്ടിനടത്തുകയാണേങ്കിൽ അതു എവിടെ സ്തിതിചെയ്തു ആയിരിക്കും, എങ്കില് ആ സ്ഥലം ആരായിരിക്കും സ്രിഷ്ടിചതു, എന്തിന്റെയെങ്കിലും മേലല്ലാതെ എന്തിനെയെങ്കിലും കൊണ്ടല്ലാതെ എങിനെയാണു എന്തെങ്കിലും പ്രവർതി ചെയ്യുക, എങ്കിൽ ആ വസ്തു ആരു സ്രിഷ്റ്ടിചതായിരിക്കണം??..ഒരുപാടൊരുപാടു ചൊദ്യങൾ..

  ReplyDelete
 11. ശാസ്ത്രത്തിനും യുക്തിവാദത്തിനും പരിമിതികള്‍ ഉണ്ട്. അതുകൊണ്ട് തന്നെ അത് ഒരു മത വിശ്വാസത്തെയും ദുര്‍ബലപ്പെടുത്തുന്നില്ല.

  ശാസ്ത്രം കൊണ്ട് മനുഷ്യനു തീര്‍ച്ചയായും ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ ദൈവത്തിന്റെ നിലനില്‍പ്പ്‌ ചോദ്യം ചെയ്യാന്‍ വേണ്ടത്ര വളര്‍ച്ച ശാസ്ത്രത്തിന് ഉണ്ടായിട്ടില്ല. മനുഷ്യന്‍ ദൈവത്തെ സൃഷ്ടിച്ചു എന്നത് അര്‍ത്ഥശൂന്യം തന്നെയാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നത് വസ്തുതയും.

  തന്റെ മതത്തിന്റെ നിലനില്‍പ്പിനായി ഒരാളും ന്യായങ്ങള്‍ നിരത്തേണ്ട കാര്യം ഇല്ല. എന്നാല്‍ യുക്തിവാദികള്‍ തങ്ങളുടെ വാദങ്ങളുടെ നിലനില്‍പ്പിന്നായി മതങ്ങള്‍ക്കെതിരെ വാദങ്ങള്‍ നിരത്തുമ്പോള്‍, മത വിശ്വാസികള്‍ അത്തരം വാദങ്ങളിലെ പോള്ളത്തരങ്ങളെ കുറിച്ച് പറയുന്നതില്‍ തെറ്റില്ല.

  ശാസ്ത്രത്തിന് മറുപടി നല്‍കാന്‍ കഴിയാത്ത പല ചോദ്യങ്ങള്‍ക്കും, മതത്തിന് മറുപടി പറയാന്‍ കഴിയുന്നുണ്ട്. പക്ഷെ മതം പറയുന്നത് ഉള്‍കൊള്ളാനും, വിശ്വസിക്കാനും തയ്യാറുള്ളവര്‍ക്കേ അത് അംഗീകരിക്കാന്‍ കഴിയൂ എന്ന് മാത്രം.

  മത വിശ്വാസികള്‍ക്ക്‌ അവരുടെതായ രീതിയിലും, യുക്തിവാധികള്‍ക്ക് അവരുടെതായ രീതിയിലും സ്വതന്ത്രമായി മുന്നോട്ട് പോയാല്‍ മതി.എന്നാല്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാകില്ല. ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത്‌ അത് സാധ്യവും ആണ്. എന്നാല്‍ യുക്തിവാദികള്‍ തങ്ങളുടെ നിലനില്പിന് വേണ്ടി പലപ്പോഴും മതങ്ങളുടെ നെഞ്ചത്ത് കയറുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് യുകതിവാധികളുടെ യുക്തിരാഹിത്യം തുറന്ന് കാട്ടാന്‍ ശ്രമിച്ചു കൊണ്ട് ഇത്തരം പോസ്റ്റുകള്‍ രൂപം എടുക്കാനുള്ള കാരണവും.

  ReplyDelete
 12. വിശ്വാസികളുടെ പതിവുശൈലിയിൽനിന്നും അല്പം വ്യത്യാസം പുലറ്ത്തുന്ന താങ്കളുടെ ശൈലിയോട് ആദരവു പുലർത്തികൊണ്ടുത്ത്ന്നെ ഒരുകാര്യം ഓറ്മപ്പെടുത്തുന്നു, അടിസ്ഥാനപരമായ എന്റെ സംശയങൽ അതുപോലെത്ത്ന്നെ അവശേഷിക്കുന്നു, ആവർത്തിക്ക്ട്ടെ,
  “ പദാർഥം ഇല്ലാതെ എങിനെയാണൂ സ്രിഷ്ടിനടതുക്? എന്തെങ്കിലും സ്രിഷ്ടിനടത്തുകയാണേങ്കിൽ അതു എവിടെ സ്തിതിചെയ്തു ആയിരിക്കും, എങ്കില് ആ സ്ഥലം ആരായിരിക്കും സ്രിഷ്ടിചതു, എന്തിന്റെയെങ്കിലും മേലല്ലാതെ എന്തിനെയെങ്കിലും കൊണ്ടല്ലാതെ എങിനെയാണു എന്തെങ്കിലും പ്രവർതി ചെയ്യുക, എങ്കിൽ ആ വസ്തു ആരു സ്രിഷ്റ്ടിചതായിരിക്കണം??..ഒരുപാടൊരുപാടു ചൊദ്യങൾ..“ സുബ്രമണ്യ്ൻ ടി ആറ്.

  ReplyDelete
 13. പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണ് എന്ന് പറയുമ്പോള്‍ എന്നാല്‍ പിന്നെ ദൈവത്തെ സൃഷ്ടിച്ചതാര് എന്ന് പദാര്‍ഥവാദികള്‍ സാധാരണ ചോദിക്കാറുണ്ട്. ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോള്‍ നാം എത്തിച്ചേരുക, ചോദ്യം അപ്രസക്തമെന്നതിലേറെ അബദ്ധവുമാണ് എന്നതിലാണ്. എങ്ങനെയെന്ന് നോക്കാം. പദാര്‍ഥപരമായ ഈ പ്രപഞ്ചം പുതുതായുണ്ടായതോ, അതോ ആദ്യമേ ഉള്ളതോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇസ്‌ലാം പറയുന്നത് ദൈവമാണ് അനാദി ഈ പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിമാത്രമാണ്. അതിന്റെ അടിസ്ഥാന ഘടകമായ പദാര്‍ഥം പുതുതായുണ്ടായതാണ്. പുതുതായുണ്ടായത് മാറ്റത്തിന് വിധേയമാണ്. എന്നാല്‍ പദാര്‍ഥവാദികള്‍ പറയുന്നത്, പദാര്‍ഥം അനാദിയാണ് എന്നാണ്, ആദ്യത്തില്‍ ഉണ്ടായിരുന്നത് അതീവ സാന്ദ്രതയുള്ള പദാര്‍ത്ഥത്തിന്റെ വളരെ ചെറിയ ഒരു അംശമാണ്, പിന്നീട് ഊഷ്മാവ് അതിന്റെ പാരതമ്യതയിലെത്തിയപ്പോള്‍ ശക്തമായ പൊട്ടിത്തെറിയുണ്ടായി. അങ്ങനെ ഗോളങ്ങളും നക്ഷത്രങ്ങളുമുണ്ടായി. ചുരുക്കത്തില്‍ ബിഗ്ബാംങ് തിയറിയുടെ സംക്ഷിപ്തമാണിത്.

  ഇനി ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിലേക്ക് കടക്കാം. ദൈവം അനാദിയാണെന്ന് ഖുര്‍ആന്‍ തുറന്ന് പ്രഖ്യാപിക്കുന്നു. അവന് ആദ്യമോ അന്ത്യമോ ഇല്ല. അവന്‍ പണ്ടേ ഉള്ളവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍ ഇതെല്ലാം ദൈവത്തിന്റെ വിശേഷണങ്ങളാണ്. ഏതായാലും അനാദിയായ ഒന്നുണ്ടാകല്‍ നിര്‍ബന്ധം. അത് ദ്രവ്യമോ, അതോ ദൈവമോ എന്നതാണ് അവസാനം നിലനില്‍ക്കുന്ന ചോദ്യം. ദ്രവ്യമാണെന്ന് ദൈവനിഷേധികളും ദൈവമാണെന്ന് ദൈവവിശ്വാസികളും പറയുന്നു. അനാദിയായ പദാര്‍ഥത്തെ ആരുണ്ടാക്കി എന്നത് അപ്രസക്തമാണെന്ന് പദാര്‍ഥവാദികള്‍ അംഗീകരിക്കുന്നു. അപ്പോള്‍ അനാദിയായവന്‍ ഉണ്ടാക്കപ്പെട്ടതല്ല അഥവാ സൃഷ്ടിയല്ല; സ്രഷ്ടവാണ്.

  പദാര്‍ഥം അനാദിയാണ്. ദൈവം അനാദിയാണ്. ഈ രണ്ട് പ്രസ്ഥാവനകളും ഒരു പഠിതാവിനെ സംബന്ധിച്ചിടത്തോളം കേവല ഊഹം എന്നതിനപ്പുറം ഒരു പ്രസക്തിയുമില്ല. ഈ പ്രസ്താവനകളോട് അന്വേഷണാത്മകമായി നടത്തുന്ന ചോദ്യങ്ങളില്‍ ഏതാണ് കൂടുതല്‍ നല്ല ഉത്തരങ്ങള്‍ നല്‍കുന്നത്, ആ പ്രസ്താവനയാണ് ശരി എന്നംഗീകരിക്കേണ്ടിവരും. പദാര്‍ഥനിഷ്ഠമായ ഒന്നും ഒരു നിര്‍മാതാവില്ലാതെ ഉണ്ടാവുകയില്ല. പദാര്‍ഥം മാറ്റത്തിന് വിധേയമാണ്. മാറ്റത്തിന് വിധേയമാകുന്നത് പുതുതായി ഉണ്ടായതാണ്. പദാര്‍ഥത്തെ ഉണ്ടാക്കുന്നവന്‍ മറ്റൊരു പദാര്‍ഥമാകാനും സാധ്യമല്ല. അവന്‍ പദാര്‍ഥാതീതമായിരിക്കണം. പദാര്‍ഥത്തിന് ബാധകമായ നിയമങ്ങള്‍ പദാര്‍ഥാതീതമായതിന് ബാധകമല്ല. ദൈവത്തിന് പ്രപഞ്ചം സൃഷ്ടിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ എവിടെയായിരുന്നു സൂക്ഷിച്ചിരുന്നത് എന്ന് ഒരു അദൈ്വതവാദി ചോദിക്കുന്നത് കേള്‍ക്കാന്‍ കഴിഞ്ഞു. മനുഷ്യനുള്ള പരിമിതിയാണ് ആ ചോദ്യത്തിലുള്ളത് എന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. അസംസ്‌കൃത വസ്തുക്കളെ രൂപപരിണാമം വരുത്താനെ മനുഷ്യന് കഴിയൂ. അവന് അണുവിനെപ്പോലും സൃഷ്ടിക്കാനാവില്ല. ദൈവം ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ച സ്രഷ്ടാവാണ്.

  പ്രാപഞ്ചികമായ എല്ലാ വസ്തുകളും സംഭവങ്ങളും ഒരു കാരണത്തെ തേടുന്നു. ആ കാരണം മറ്റൊരു കാരണത്തെയും തേടുന്നു. ഇത് അനന്തമായി നീണ്ടുപോകുക സാധ്യമല്ല. ഒരിടത്ത് അത് അവസാനിക്കേണ്ടതുണ്ട്. അതാണ് എല്ലാ കാരണങ്ങളുടെ കാരണം. ദൈവത്തെ മുസബിബുല്‍ അസ്ബാബ് (അഥവാ കാരണങ്ങളുടെ കാരണക്കാരന്‍) എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന മറ്റൊരു വിശേഷണം. അതിനാല്‍ പ്രപഞ്ച ഉല്‍ഭവസമയത്തുള്ള പൊട്ടിത്തെറിക്ക് കാരണമെന്ത് എന്ന ചോദ്യത്തിന് മുമ്പില്‍ വിശ്വാസി അന്തിച്ചു നില്‍ക്കുകയില്ല. ആ ശക്തിയാണ് ദൈവമെന്ന് വിശ്വാസി പറയും. ഉത്തരം പറയാന്‍ വിഷമകരമായ കാര്യങ്ങള്‍ വിശ്വാസികള്‍ ദൈവത്തില്‍ ചാര്‍ത്തി രക്ഷപ്പെടുകയാണ് ദൈവനിഷേധികള്‍ പറയാറുണ്ട് ഇതാണ് അതിന് കാരണം.

  പ്രവാചകന്‍, മലക്ക്, ജിന്ന്, സ്വര്‍ഗം, നരകം ഇതൊന്നും കേവല മനുഷ്യയുക്തിക്ക് ഉള്‍കൊള്ളാന്‍ കഴിയില്ല. ഇവിടെയാണ് വിശ്വാസത്തിന്റെ പ്രസക്തി.

  സ്രഷ്ടാവായ ദൈവത്തിന് സ്രഷ്ടാവില്ല. ഉണ്ടായിരുന്നുവെങ്കില്‍ അവന്‍ സ്രഷ്ടാവല്ല സൃഷ്ടിമാത്രമാണ്. സൃഷ്ടിക്കപ്പെട്ടതൊന്നും യഥാര്‍ഥ സ്രഷ്ടാവല്ല. സ്വയം ഭൂവായ, ആദികാരണമായ, അനാദിയായ ശക്തിയേതൊ അതാണ് സ്രഷ്ടാവായ ദൈവം. യഥാര്‍ഥ സ്രഷ്ടാവിനെ - ദൈവത്തെ - പ്രാപഞ്ചികമായ കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സങ്കല്‍പിക്കുന്നത് കൊണ്ടാണ്, ദൈവത്തെ സൃഷ്ടിച്ചതാര് എന്ന ചോദ്യമുത്ഭവിക്കുന്നത്. അനാദിയും അനന്തനുമായ സ്രഷ്ടാവിന് ആദ്യന്തങ്ങളുള്ള വസ്തുക്കള്‍ക്ക ബാധകമായ കാര്യകാരണബന്ധം ബാധകമല്ല. കാര്യകാരണബന്ധങ്ങളെയും സൃഷ്ടിച്ചവനാണ് യഥാര്‍ഥ സ്രഷ്ടാവ്. അതുകൊണ്ട് ദൈവത്തെ സൃഷ്ടിച്ചവനാര് എന്ന ചോദ്യം അറ്റത്തിന്റെ അറ്റമേത് എന്ന ചോദ്യം പോലെ അപ്രസക്തവും അസംബന്ധവുമാകുന്നു.

  കടപ്പാട് : CK Latheef

  ReplyDelete
 14. നന്ദി, താന്കളുടെ ചിരിക്കുന്ന മുഖമാണേന്റെ മനസ്സില്,ആ മുഖം എല്ലാവറ്ക്കും (എല്ലാമതക്കാറ്ക്കും) ഉണ്ടായിരുന്നെങ്കില് ,ഒരുപാട് വംശഹത്യകള് ഇല്ലാതാകുമായിരുന്നു. عيد مبارك
  سوبرامنئنو/تي أَر

  ReplyDelete
 15. നന്ദി സുഹൃത്തേ...

  ReplyDelete
 16. പരിണാമവാദം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്നല്ല. ചരിത്രപരമായ ഒരനുമാനം മാത്രമാണ്.
  പരിണാമം രണ്ടിനമാണെന്ന് ജീവശാസ്ത്രജ്ഞര്‍ പറയുന്നു. സൂക്ഷ്മപരിണാമവും സ്ഥൂലപരിണാമവും. സ്പീഷ്യസിനകത്തു നടക്കുന്ന നിസ്സാര മാറ്റങ്ങളെപ്പറ്റിയാണ് സൂക്ഷ്മപരിണാമമെന്നു പറയാറുള്ളത്. മനുഷ്യരില്‍ നീണ്ടവരും കുറിയവരും വെളുത്തവരും കറുത്തവരും ആണും പെണ്ണും പ്രതിഭാശാലികളും മന്ദബുദ്ധികളുമെല്ലാമുണ്ടല്ലോ. ഒരേ കുടുംബത്തില്‍ ഒരേ മാതാപിതാക്കളുടെ മക്കളില്‍പോലും ഈ വൈവിധ്യം ദൃശ്യമാണ്. ഇത്തരം മാറ്റങ്ങളെക്കുറിക്കുന്ന സൂക്ഷ്മപരിണാമത്തെ ഇസ്ലാം എതിര്‍ക്കുന്നില്ല. എന്നാല്‍ ഒരു ജീവി മറ്റൊന്നായി മാറുന്ന അഥവാ ഒരു സ്പീഷ്യസ് മറ്റൊന്നായി മാറുന്നുവെന്ന് അവകാശപ്പെടുന്ന സ്ഥൂലപരിണാമത്തെ സംബന്ധിച്ചാണ് വ്യത്യസ്തമായ വീക്ഷണമുള്ളത്. അതിലൊട്ടും അസാംഗത്യവുമില്ല. കാരണം സ്ഥൂലപരിണാമത്തിന് ശാസ്ത്രത്തിലോ ചരിത്രത്തിലോ ഒരു തെളിവുമില്ല. കേരളത്തിലെ പരിണാമവാദികളുടെ മുന്നണിപ്പോരാളിയായ ഡോ. കുഞ്ഞുണ്ണി വര്‍മതന്നെ ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടുണ്ട്. "പരീക്ഷണാത്മകമായ തെളിവുകളില്ലെന്ന് പറഞ്ഞത് സ്ഥൂലപരിണാമത്തെക്കുറിച്ചു മാത്രമാണ്. അതേസമയം, പരീക്ഷണവാദത്തിലടങ്ങിയിട്ടുള്ള മിക്ക തത്ത്വങ്ങളെക്കുറിച്ചും സൂക്ഷ്മമായ പരിണാമമാറ്റങ്ങളെക്കുറിച്ചും പരീക്ഷണങ്ങള്‍ നടത്തി ആശിച്ച ഫലങ്ങള്‍ സമ്പാദിക്കുവാന്‍ ശാസ്ത്രജ്ഞ•ാര്‍ക്കു കഴിഞ്ഞിട്ടുണ്ട്''(ഉദ്ധരണം: സൃഷ്ടിവാദവും പരിണാമവാദികളും, പുറം 33).
  പരിണാമവാദത്തിന്റെ ഉപജ്ഞാതാവായി വാഴ്ത്തപ്പെടുന്ന ചാള്‍സ് ഡാര്‍വിന്‍ പോലും അതിനെ അനിഷേധ്യമായ ഒരു സിദ്ധാന്തമായി തറപ്പിച്ചു പറഞ്ഞിട്ടില്ല. അദ്ദേഹം എഴുതുന്നു: "വിശേഷരൂപങ്ങളുടെ വ്യതിരിക്തതയും അവ അനേകം പരിവര്‍ത്തനകണ്ണികളാല്‍ ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്നമാണ്...''
  "എന്റെ സിദ്ധാന്തപ്രകാരം സിലൂറിയന്‍ ഘട്ടത്തിനു മുമ്പ് തീര്‍ച്ചയായും എവിടെയെങ്കിലും അടിഞ്ഞുകൂടിയിരിക്കാവുന്ന വിപുലമായ ഫോസില്‍പാളികളുടെ അഭാവം ഉള്‍ക്കൊള്ളുന്നതിലുള്ള പ്രയാസം വളരെ വലുതാണ്. ഇതു വിശദീകരിക്കാനാവാതെ തുടരും. ഞാനിവിടെ അവതരിപ്പിച്ച വീക്ഷണങ്ങളോടുള്ള, സാധുതയുള്ള എതിര്‍വാദമായി ന്യായമായും ഇതുന്നയിക്കപ്പെട്ടേക്കാം.''(ഒറിജിന്‍ ഓഫ് സ്പീഷ്യസ്, പേജ് 314. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 23).

  ReplyDelete
 17. "ഡാര്‍വിന്‍ കൃതിയിലെ ഒമ്പതാം അധ്യായത്തിന്റെ തലക്കെട്ട് 'ഭൂശാസ്ത്ര രേഖയുടെ അപൂര്‍ണതയെപ്പറ്റി' എന്നാണ്. ഫോസില്‍ ശൃംഖലയിലെ വിടവുകളെപ്പറ്റി ഡാര്‍വിന്‍ നല്‍കുന്ന വിശദീകരണങ്ങളാണ് അതിന്റെ ഉള്ളടക്കം. അദ്ദേഹം എഴുതി: 'വിശേഷരൂപങ്ങളുടെ വ്യതിരിക്തതയും അവ അനേകം പരിവര്‍ത്തനകണ്ണികളാല്‍ ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്നമാണ്'' (ഒറിജിന്‍ ഓഫ് സ്പീഷ്യസ്, പേജ് 291. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 30).
  "ഒരേ ഗ്രൂപ്പിലെ വിവിധ സ്പീഷ്യസുകള്‍ പഴക്കമേറിയ പാലിയോ സോയിക് കല്‍പത്തിന്റെ ആദ്യഘട്ടമായ സിലൂറിയന്‍ പാളികളില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതായി അക്കാലത്തെ ഉത്ഖനനങ്ങള്‍ തെളിയിച്ചിരുന്നു. സിലൂറിയന് തൊട്ടുമുമ്പുള്ള ക്രസ്റേഷ്യന്‍ പാളിയില്‍ ഇവയുടെ മുന്‍ഗാമികളെ കാണേണ്ടിയിരുന്നു. പക്ഷേ, ലഭ്യമായില്ല. ഇതു ഗുരുതരമായ പ്രശ്നമാണെന്ന് സമ്മതിച്ചുകൊണ്ട് ഡാര്‍വിന്‍ എഴുതുന്നു: 'ഈ വിസ്തൃതമായ പ്രാഗ്ഘട്ടങ്ങളുടെ രേഖകള്‍ എന്തുകൊണ്ടു കാണുന്നില്ലെന്ന ചോദ്യത്തിന് സംതൃപ്തമായ ഉത്തരം നല്‍കാന്‍ എനിക്കു കഴിയില്ല''(ഒറിജിന്‍ ഓഫ് സ്പീഷ്യസ്, പേജ്, 313. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 30).
  ചാള്‍സ് ഡാര്‍വിനു ശേഷം പരിണാമവാദത്തിന് ഉപോദ്ബലകമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ചിക്കാഗോ സര്‍വകലാശാലയിലെ ഭൂഗര്‍ഭ ശാസ്ത്രവകുപ്പിന്റെ ചെയര്‍മാന്‍ ഡേവിഡ് എം. റൂപ്പ് എഴുതുന്നു: "തന്റെ സിദ്ധാന്തവും ഫോസില്‍ തെളിവുകളും തമ്മിലുള്ള പൊരുത്തക്കേടിന് സാമാന്യ പരിഹാരമായി ഫോസില്‍ രേഖ വളരെ അപൂര്‍വമാണെന്നാണ് ഡാര്‍വിന്‍ പറഞ്ഞത്. ഡാര്‍വിനുശേഷം നൂറ്റിരുപത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഫോസില്‍ രേഖയെപ്പറ്റിയുള്ള വിജ്ഞാനം വളരെയേറെ വികസിച്ചിട്ടുണ്ട്. നമുക്കിപ്പോള്‍ രണ്ടു ലക്ഷത്തി അമ്പതിനായിരം ഫോസില്‍ സ്പീഷ്യസുകളുണ്ടെങ്കിലും സ്ഥിതി അത്രയൊന്നും മാറിയിട്ടില്ല. പരിണാമരേഖ ഇപ്പോഴും വിസ്മയിപ്പിക്കുംവിധം ഭംഗമുള്ളതാണ്. വിരോധാഭാസമെന്നോണം ഡാര്‍വിന്റെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ പരിണാമ ഉദാഹരണങ്ങളേ നമുക്കുള്ളൂ'' (Conflicts between Darwinism and Paloeantology Bullettin Field Museum of Natural History: 50 Jan 1979, P: 22 ഉദ്ധരണം Ibid പുറം 23).
  ഡാര്‍വിനിസത്തില്‍ പരിണാമവാദികള്‍ക്കുതന്നെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല 1982-ല്‍ പുറത്തിറക്കിയ, പ്രമുഖ ജന്തുശാസ്ത്രജ്ഞനും പരിണാമവാദിയുമായ ഹൊവാഡിന്റെ ഡാര്‍വിനെ സംബന്ധിച്ച ജീവചരിത്ര കൃതിയിലിങ്ങനെ കാണാം: "ഡാര്‍വിന്റെ മരണശതാബ്ദിയോടെ വിജ്ഞാനത്തിനുള്ള ഡാര്‍വിന്റെ സംഭാവനയുടെ വിലയേയും നിലയേയും പറ്റി വ്യാപകമായ സംശയമനോഭാവവും അസ്വസ്ഥതയും ഉണ്ടായിവരുന്നു''(ഉദ്ധരണം: സൃഷ്ടിവാദവും പരിണാമവാദികളും, പുറം 54).
  പ്രമുഖ ഫോസില്‍ ശാസ്ത്രജ്ഞരായ സ്റീഫന്‍ ഗൌള്‍ഡും നീല്‍സ് എല്‍ഡ്രൈഡ്ജും ഡാര്‍വിനിസത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ പുതിയ സിദ്ധാന്തം ആവിഷ്കരിക്കുകയുണ്ടായി. വിശ്വവിഖ്യാതരായ പരിണാമവാദികള്‍ക്കുപോലും തങ്ങള്‍ മുമ്പോട്ടുവച്ച സിദ്ധാന്തത്തിന്റെ ദൌര്‍ബല്യങ്ങളെക്കുറിച്ച് നന്നായറിയാം. സത്യസന്ധരായ ചിലരെങ്കിലും അത് തുറന്നുപറയാറുണ്ട്. പ്രശസ്ത പുരാജീവിശാസ്ത്രജ്ഞനും പരിണാമ വിശ്വാസിയുമായ ഡോ. കോളിന്‍ പാറ്റേഴ്സണ്‍ എഴുതിയ കത്തിലിങ്ങനെ കാണാം: "പക്ഷികളുടെയെല്ലാം മുന്‍ഗാമിയായിരുന്നുവോ ആര്‍ക്കിയോപ്ടെറിക്സ്? ഒരുപക്ഷേ, ആയിരിക്കാം. ഒരുപക്ഷേ അല്ലായിരിക്കാം. ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താന്‍ യാതൊരു മാര്‍ഗവുമില്ല. ഒരു രൂപത്തില്‍നിന്നും മറ്റൊരു രൂപമുണ്ടായതെങ്ങനെയെന്നതിനെപ്പറ്റി കഥകള്‍ മെനയാന്‍ എളുപ്പമാണ്; പ്രകൃതിനിര്‍ധാരണം ഓരോ ഘട്ടത്തെയും എങ്ങനെയാണ് പിന്തുണച്ചതെന്നു പറയാനും. പക്ഷേ, അത്തരം കഥകള്‍ ശാസ്ത്രത്തിന്റെ ഭാഗമല്ല. കാരണം അവയെ പരീക്ഷണ വിധേയമാക്കാനാവില്ല'' (1979 ഏപ്രില്‍ 10-ലെ പാറ്റേഴ്സന്റെ കത്ത് v Scopes II The Great Debate pp. 14-15. ഉദ്ധരണം: Ibid പുറം 68).

  ReplyDelete
 18. പ്രമുഖ സൃഷ്ടിവാദ എഴുത്തുകാരനായ സുന്റര്‍ലാന്റിന്റെ കത്തിനുള്ള മറുപടിക്കത്തായിരുന്നു കോളിന്‍ പാറ്റേഴ്സന്റേത്. അതിലദ്ദേഹം ഇത്രകൂടി കുറിച്ചിടുകയുണ്ടായി: "പരിണാമപരമായ പരിവര്‍ത്തനങ്ങളുടെ നേരിട്ടുള്ള ഉദാഹരണങ്ങള്‍ എന്റെ പുസ്തകത്തില്‍ ഇല്ലാത്തതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. ജീവിച്ചിരിക്കുന്നതോ ഫോസില്‍ രൂപത്തിലുള്ളതോ ആയ അത്തരം ഏതെങ്കിലും ഒന്നിനെക്കുറിച്ച് എനിക്കറിയാമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനത് ഉള്‍പ്പെടുത്തുമായിരുന്നു. അത്തരം പരിവര്‍ത്തനങ്ങള്‍ ഒരു ആര്‍ട്ടിസ്റിനെക്കൊണ്ട് ഭാവനയില്‍ വരപ്പിച്ചുകൂടേയെന്ന് താങ്കള്‍ നിര്‍ദേശിക്കുന്നു. പക്ഷേ, അതേപ്പറ്റിയുള്ള വിവരങ്ങള്‍ അയാള്‍ക്ക് എവിടെനിന്ന് ലഭിക്കും? സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് നല്‍കാനാവില്ല.''(Ibid പുറം 68)
  ശാസ്ത്രത്തിന്റെ കണ്ടെത്തലുകളൊക്കെ ഡാര്‍വിനിസത്തെ ശക്തിപ്പെടുത്തിയിട്ടേയുള്ളൂവെന്ന് അടുത്തകാലം വരെ ശക്തമായി വാദിച്ചിരുന്ന ഡോ. എ.എന്‍. നമ്പൂതിരിപോലും മറിച്ചുപറയാന്‍ നിര്‍ബന്ധിതനാവുകയുണ്ടായി. അദ്ദേഹം എഴുതി: "ശാസ്ത്രരംഗത്തെ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും ഊര്‍ജസ്വലമായി നിലനിര്‍ത്താനും ഡാര്‍വിനിസത്തിനു ഇതുവരെ കഴിഞ്ഞു. അടുത്തകാലത്താണ് ചിത്രം മാറിയത്. ഇപ്പോഴും ഡാര്‍വിനിസത്തിന്റെ പ്രഭയ്ക്ക് പൊതുവെ മങ്ങലേറ്റിട്ടില്ല. എങ്കിലും ജീവന്റെ ചരിത്രത്തിലെ ചില ഘട്ടങ്ങളിലെങ്കിലും പരിണാമത്തിന്റെ പ്രവര്‍ത്തനരീതി ഡാര്‍വിന്‍ സങ്കല്‍പത്തിന് അനുയോജ്യമല്ല എന്ന സൂചനകളുണ്ട്. ഡാര്‍വിനിസം നേരിടുന്ന ആദ്യത്തെ പ്രതിസന്ധി.'' (ഡാര്‍വിനിസം വഴിത്തിരിവില്‍, കലാകൌമുദി 1076, പേജ് 19).
  ശാസ്ത്രസത്യങ്ങളുടെ നേരെ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടികളുണ്ടായിരിക്കും. എന്നാല്‍ പരിണാമവാദത്തിനു നേരെ ധൈഷണിക തലത്തില്‍നിന്ന് ഉയര്‍ത്തപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും ഇതേവരെ മറുപടി ലഭിച്ചിട്ടില്ല. ഉദാഹരണത്തിന് ഒന്നുമാത്രമിവിടെ ഉദ്ധരിക്കാം."ജീവികളില്‍ നിരന്തരമായി വ്യതിയാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അനുകൂല വ്യതിയാനങ്ങളെ പ്രകൃതിനിര്‍ധാരണം വഴി അതിജീവിപ്പിക്കുന്നതിനാല്‍ അവ പാരമ്പര്യമായി കൈമാറപ്പെടുന്നു. അനുകൂലഗുണങ്ങള്‍ സ്വരൂപിക്കപ്പെട്ട് പുതിയ ജീവിവര്‍ഗങ്ങളുണ്ടാവുന്നു'' എന്നാണ് ഡാര്‍വിനിസത്തിന്റെ വാദം. ഇതു ശരിയാണെങ്കില്‍ ഏകദേശം മുന്നൂറുകോടി വര്‍ഷങ്ങള്‍ക്കപ്പുറം ഉണ്ടായ (ഇന്നും നിലനില്‍ക്കുന്ന) ഏകകോശ ലളിതജീവികളായ അമീബകള്‍ എന്തുകൊണ്ടവശേഷിച്ചു? ഇന്നു കാണപ്പെടുന്ന അമീബകളുടെ മുന്‍തലമുറകളില്‍ നിരന്തരമായി വ്യതിയാനങ്ങള്‍ ഉണ്ടായില്ലേ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? അവ മറ്റൊരു ജീവിവര്‍ഗമായി പരിണമിക്കാതെ പ്രതികൂല പരിതഃസ്ഥിതികളെ എങ്ങനെ അതിജീവിച്ചു? മുന്നൂറുകോടി വര്‍ഷങ്ങള്‍ക്കപ്പുറം നിലനിന്ന ഏകകോശങ്ങളുടെ ഒരു ശ്രേണി അതേപടി തുടരുകയും മറ്റൊരു ശ്രേണി അസംഖ്യം പുതിയ സ്പീഷ്യസുകളിലൂടെ സസ്തനികളിലെത്തുകയും ചെയ്തതെന്തുകൊണ്ട്? ഇത്തരം ചോദ്യങ്ങള്‍ ഡാര്‍വിനിസത്തിന്റെ സൈദ്ധാന്തിക ശേഷിയെ പരീക്ഷിക്കുന്നവയാണ്. ഈ വസ്തുത തന്നെ കുഴക്കുന്നതായി ഡാര്‍വിന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. 1860 മെയ് 22-ന് ഡാര്‍വിന്‍ അദ്ദേഹത്തിന്റെ പിന്തുണക്കാരനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സസ്യശാസ്ത്രജ്ഞനുമായിരുന്ന അസാഗ്രേക്ക് എഴുതി: "കത്തുകളില്‍നിന്നും അഭിപ്രായ പ്രകടനങ്ങളില്‍നിന്നും മനസ്സിലാകുന്നതിനനുസരിച്ച് എന്റെ കൃതിയുടെ ഏറ്റവും വലിയ പോരായ്മ എല്ലാ ജൈവരൂപങ്ങളും പുരോഗമിക്കുന്നുവെങ്കില്‍ പിന്നെ ലളിതമായ ജൈവരൂപങ്ങള്‍ എന്തിനു നിലനില്‍ക്കുന്നു എന്നു വിശദീകരിക്കാന്‍ കഴിയാതെ പോയതാണ്.''(ഫ്രാന്‍സിസ് ഡാര്‍വിന്‍ എഡിറ്റു ചെയ്ത The life and letters of Charls Darwin എന്ന കൃതിയില്‍നിന്ന്, എന്‍. എം. ഹുസൈന്‍, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 18,19).

  ReplyDelete
 19. പരിണാമവാദികള്‍ ആദ്യകാലത്ത് തങ്ങളുടെ വാദത്തിന് തെളിവായി എടുത്തുകാണിച്ചിരുന്ന നിയാണ്ടര്‍താല്‍ മനുഷ്യരുടെ ഫോസിലുകള്‍ കണരോഗം ബാധിച്ച സാധാരണ മനുഷ്യരുടെ അസ്ഥികള്‍ ചേര്‍ത്തുവെച്ചതാണെന്ന് പിന്നീട് തെളിയിക്കപ്പെടുകയുണ്ടായി. അതോടെ മൃഗഛായയുള്ള നിയാണ്ടര്‍താല്‍ മനുഷ്യന്റെ കഥയും കണ്ണിയും അറ്റുപോയി കഥാവശേഷമായി. പകരമൊന്നു വയ്ക്കാനിന്നോളം പരിണാമവാദികള്‍ക്കു സാധിച്ചിട്ടില്ല. ഇപ്രകാരംതന്നെയാണ് ഹല്‍ട്ട് മനുഷ്യന്റെ കഥയും. മനുഷ്യനും ആള്‍ക്കുരങ്ങനുമിടയിലെ പ്രസിദ്ധമായൊരു കണ്ണിയായാണ് പരിണാമവാദികള്‍ ഹല്‍ട്ട് മനുഷ്യനെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ആള്‍ക്കുരങ്ങിന്റെ താടിയെല്ല് മനുഷ്യന്റെ തലയോട്ടില്‍ ഘടിപ്പിച്ച് കൃത്രിമമായി ഉണ്ടാക്കിയതാണ് ഈ അര്‍ധ മനുഷ്യ ഫോസിലെന്ന് പിന്നീട് തെളിയിക്കപ്പെടുകയുണ്ടായി. ഇതെല്ലാം പരിണാമവാദത്തെ കഥാവശേഷമാക്കുന്നതില്‍ അതിപ്രധാനമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.
  ചുരുക്കത്തില്‍, പരിണാമവാദത്തിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയോ പ്രമാണത്തിന്റെ പിന്‍ബലമോ ഇല്ല. കേവലം വികല ഭാവനയും അനുമാനങ്ങളും നിഗമനങ്ങളും മാത്രമാണത്. അതിന്റെ വിശ്വാസ്യത അടിക്കടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരമൊന്നിനെ ഇസ്ലാം അംഗീകരിക്കുന്നുണ്ടോ എന്ന പ്രശ്നം ഉദ്ഭവിക്കുന്നില്ല. പരിണാമ സങ്കല്പം ഒരു സിദ്ധാന്തമായി തെളിയിക്കപ്പെടുമ്പോഴേ അതിന്റെ നേരെയുള്ള ഇസ്ലാമിന്റെ സമീപനം വിശകലനം ചെയ്യുന്നതിലര്‍ഥമുള്ളൂ.

  (കടപ്പാട് : ഇസ്ലാം മലയാളം)

  ReplyDelete
 20. പ്രപഞ്ചത്തെപ്പറ്റി പ്രധാനമായും രണ്ടു വീക്ഷണമാണ് നിലനില്‍ക്കുന്നത്. ഒന്ന് മതവിശ്വാസികളുടേത്. അതനുസരിച്ച് പ്രപഞ്ചം സൃഷ്ടിയാണ്. ദൈവമാണതിന്റെ സ്രഷ്ടാവ്. രണ്ടാമത്തേത് പദാര്‍ഥ വാദികളുടെ വീക്ഷണമാണ്. പ്രപഞ്ചം അനാദിയാണെന്ന് അവരവകാശപ്പെടുന്നു. അഥവാ അതുണ്ടായതല്ല, ആദിയിലേ ഉള്ളതാണ്. അതിനാലതിന് ആദ്യവും അന്ത്യവുമില്ല.
  ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ കോടി കൊല്ലം മുമ്പ് പ്രപഞ്ചം അതീവസാന്ദ്രതയുള്ള ഒരു കൊച്ചു പദാര്‍ഥമായിരുന്നുവെന്ന് ഭൌതികവാദികള്‍ അവകാശപ്പെടുന്നു. അത് സാന്ദ്രതയുടെയും താപത്തിന്റെയും പാരമ്യതയിലെത്തിയപ്പോള്‍ പൊട്ടിത്തെറിച്ചു. ആ സ്ഫോടനം അനന്തമായ അസംഖ്യം പൊട്ടിത്തെറികളുടെ ശൃംഖലയായി. സംഖ്യകള്‍ക്ക് അതീതമായ അവസ്ഥയില്‍ ആദിപദാര്‍ഥത്തിന്റെ താപവും സാന്ദ്രതയും എത്തിയപ്പോഴാണ് അത് പൊട്ടിത്തെറിച്ചത്. ആ പൊട്ടിത്തെറിയുടെ ശബ്ദവും അളക്കാനാവാത്തതത്രെ. വന്‍ വിസ്ഫോടനത്തിന്റെ അതേ നിമിഷത്തില്‍ മുവ്വായിരം കോടി ഡിഗ്രി താപമുള്ള പ്രപഞ്ചം ഉണ്ടായി. പൊട്ടിത്തെറിയുടെ ഫലമായി വികാസമുണ്ടായി. വികാസം കാരണമായി താപനില കുറയുവാന്‍ തുടങ്ങി. സ്ഫോടനം കഴിഞ്ഞ് നാല് നിമിഷം പിന്നിട്ടപ്പോള്‍ ന്യൂട്രോണുകളും പ്രോട്ടോണുകളും കൂടിച്ചേര്‍ന്നു. ആ സംഗമമാണ് നക്ഷത്രങ്ങള്‍ തൊട്ട് മനുഷ്യന്‍ വരെയുള്ള എല്ലാറ്റിന്റെയും ജ•ത്തിന് നാന്ദി കുറിച്ചത്.
  പ്രപഞ്ചോല്‍പത്തിയെ സംബന്ധിച്ച ഭൌതികവാദികളുടെ ഈ സങ്കല്‍പം ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു. ആദിപദാര്‍ഥം എന്നാണ് താപത്തിലും സാന്ദ്രതയിലും പാരമ്യതയിലെത്തിയത്? എന്തുകൊണ്ട് അതിനു മുമ്പായില്ല, അല്ലെങ്കില്‍ ശേഷമായില്ല? അനാദിയില്‍ തന്നെ താപത്തിലും സാന്ദ്രതയിലും പാരമ്യതയിലായിരുന്നെങ്കില്‍ എന്തുകൊണ്ട് അനാദിയില്‍ തന്നെ സ്ഫോടനം സംഭവിച്ചില്ല? അനാദിയില്‍ താപവും സാന്ദ്രതയും പാരമ്യതയിലായിരുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ അവ പാരമ്യതയിലെത്തി? പുറത്തുനിന്നുള്ള ഇടപെടലുകള്‍ കാരണമാണോ? എങ്കില്‍ എന്താണ് ആ ഇടപെടല്‍? അല്ലെങ്കില്‍ അനാദിയിലില്ലാത്ത സാന്ദ്രതയും താപവും ആദിപദാര്‍ഥത്തില്‍ പിന്നെ എങ്ങനെയുണ്ടായി? എന്നാണ് ആദ്യത്തെ പൊട്ടിത്തെറിയുണ്ടായത്? എന്തുകൊണ്ട് അതിനു മുമ്പായില്ല? എന്തുകൊണ്ട് ശേഷമായില്ല? ഒന്നായിരുന്ന സൂര്യനും ഭൂമിയും രണ്ടായത് എന്ന്? എന്തുകൊണ്ട് അതിനു മുമ്പോ ശേഷമോ ആയില്ല? ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക് ഇന്നോളം ഭൌതികവാദികള്‍ മറുപടി നല്‍കിയിട്ടില്ല. നല്‍കാനൊട്ടു സാധ്യവുമല്ല.

  ReplyDelete
 21. ഈ പ്രപഞ്ചം വളരെ വ്യവസ്ഥാപിതവും ക്രമാനുസൃതവുമാണെന്ന് ഏവരും അംഗീകരിക്കുന്നു. ലോകഘടനയിലെങ്ങും തികഞ്ഞ താളൈക്യവും കൃത്യതയും കണിശതയും പ്രകടമാണ്. വ്യക്തമായ യുക്തിയുടെയും ഉയര്‍ന്ന ആസൂത്രണത്തിന്റെയും നിത്യ നിദര്‍ശനമാണീ പ്രപഞ്ചം. മനുഷ്യന്റെ അവസ്ഥ പരിശോധിച്ചാല്‍തന്നെ ഇക്കാര്യം ആര്‍ക്കും ബോധ്യമാകും. നാം ജീവിക്കുന്ന ലോകത്ത് അറുനൂറു കോടിയോളം മനുഷ്യരുണ്ട്. എല്ലാവരും ശ്വസിക്കുന്ന വായു ഒന്നാണ്. കുടിക്കുന്ന വെള്ളവും ഒന്നുതന്നെ. കഴിക്കുന്ന ആഹാരത്തിലും പ്രകടമായ അന്തരമില്ല. എന്നിട്ടും അറുനൂറു കോടി മനുഷ്യര്‍ക്ക് അറുനൂറു കോടി മുഖം. നമ്മെപ്പോലുള്ള മറ്റൊരാളെ ലോകത്തെവിടെയും കാണുക സാധ്യമല്ല. നമ്മുടെ തള്ളവിരല്‍ എത്ര ചെറിയ അവയവമാണ്. എന്നിട്ടും അറുനൂറു കോടി മനുഷ്യരിലൊരാള്‍ക്കും നമ്മുടേതുപോലുള്ള ഒരു കൈവിരലില്ല. മരിച്ചുപോയ കോടാനുകോടിക്കുമില്ല. ജനിക്കാനിരിക്കുന്ന കോടാനുകോടികള്‍ക്ക് ഉണ്ടാവുകയുമില്ല. നമ്മുടെ ഓരോരുത്തരുടെയും തലയില്‍ പതിനായിരക്കണക്കിന് മുടിയുണ്ട്. എന്നാല്‍ ലോകത്തിലെ അറുനൂറു കോടി തലയിലെ അസംഖ്യം കോടി മുടികളിലൊന്നു പോലും നമ്മുടെ മുടിപോലെയില്ല. അവസാനത്തെ ഡി.എന്‍.എ. പരിശോധനയില്‍ നമ്മുടേത് തിരിച്ചറിയുക തന്നെ ചെയ്യും. നമ്മുടെയൊക്കെ സിരകളില്‍ ആയിരക്കണക്കിന് രക്തത്തുള്ളികള്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു. അറുനൂറു കോടിയുടെ സിരകളിലെ കോടാനുകോടി രക്തത്തുള്ളികളില്‍ നിന്നും നമ്മുടേത് വ്യത്യസ്തമത്രെ. നമ്മുടെ ശരീരത്തിന്റെ ഗന്ധം പോലും മറ്റുള്ളവരുടേതില്‍നിന്ന് ഭിന്നമത്രെ. ഇത്രയേറെ അദ്ഭുതകരവും ആസൂത്രിതവും വ്യവസ്ഥാപിതവും കണിശവുമായ അവസ്ഥയില്‍ നാമൊക്കെ ആയിത്തീര്‍ന്നത് കേവലം യാദൃഛികതയും പദാര്‍ഥത്തിന്റെ പരിണാമവും ചലനവും മൂലവുമാണെന്ന് പറയുന്നത് ഒട്ടും യുക്തിനിഷ്ഠമോ ബുദ്ധിപൂര്‍വമോ അല്ല. അത് പരമാബദ്ധമാണെന്ന് അഹന്തയാല്‍ അന്ധത ബാധിക്കാത്തവരെല്ലാം അംഗീകരിക്കും. അറുനൂറു കോടി മനുഷ്യര്‍ക്ക് അത്രയും മുഖഭാവവും കൈവിരലുകളും ഗന്ധവും തലമുടിയും രക്തത്തുള്ളികളും മറ്റും നല്‍കിയത് സര്‍വശക്തനും സര്‍വജ്ഞനും യുക്തിമാനുമായ ശക്തിയാണെന്ന് അംഗീകരിക്കലും വിശ്വസിക്കലുമാണ് ബുദ്ധിപൂര്‍വകം. ആ ശക്തിയത്രെ പ്രപഞ്ചസ്രഷ്ടാവായ ദൈവം.

  ReplyDelete
 22. പ്രപഞ്ചത്തില്‍ പുതുതായൊന്നുമുണ്ടാവില്ലെന്ന് പദാര്‍ഥവാദികള്‍ പറയുന്നു. പുതുതായി വല്ലതും ഉണ്ടാവുകയാണെങ്കില്‍ അതുണ്ടാക്കിയത് ആര് എന്ന ചോദ്യമുയരുമല്ലോ. എന്നാല്‍ ഇന്നുള്ള അറുനൂറോളം കോടി മനുഷ്യര്‍ക്ക് ബുദ്ധിയും ബോധവും അറിവും യുക്തിയുമുണ്ട്. ഈ ബുദ്ധിയും ബോധവും അറിവും യുക്തിയുമൊക്കെ എവിടെയായിരുന്നു? വിസ്ഫോടനത്തിനു മുമ്പുള്ള ആദിപദാര്‍ഥം ഇതൊക്കെയും ഉള്‍ക്കൊണ്ടിരുന്നോ? എങ്കില്‍ അനാദിയില്‍ ആ പദാര്‍ഥത്തിന്റെ ബുദ്ധിയും ബോധവും അറിവും യുക്തിയും അതിരുകളില്ലാത്തത്ര ആയിരിക്കില്ലേ? അപ്പോള്‍ അചേതന പദാര്‍ഥം ഇത്രയേറെ സര്‍വജ്ഞനും യുക്തിജ്ഞനുമാവുകയോ?
  അതിനാല്‍ അറുനൂറു കോടി മനുഷ്യര്‍ക്ക് അറിവും ബോധവും ബുദ്ധിയും യുക്തിയും നല്‍കിയത് അതിരുകളില്ലാത്ത അറിവിന്റെയും ബോധത്തിന്റെയും യുക്തിയുടെയും ഉടമയായ സര്‍വശക്തനായ ദൈവമാണെന്ന് വിശ്വസിക്കലും അംഗീകരിക്കലുമാണ് ന്യായവും ശരിയും. സത്യസന്ധവും വിവേകപൂര്‍വകവുമായ സമീപനവും അതുതന്നെ.
  അനാദിയായ ഒന്നുണ്ട്; ഉണ്ടായേ തീരൂവെന്ന് ഏവരും അംഗീകരിക്കുന്നു. അത് അചേതനമായ പദാര്‍ഥമാണെന്ന് ഭൌതികവാദികളും, സര്‍വശക്തനും സര്‍വജ്ഞനുമായ ദൈവമാണെന്ന് മതവിശ്വാസികളും പറയുന്നു. അനാദിയായ, അഥവാ തുടക്കമില്ലാത്ത ഒന്നിനെ സംബന്ധിച്ച്, അതിനെ ആരുണ്ടാക്കി; എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ ഒട്ടും പ്രസക്തമല്ലെന്നതും സുസമ്മതമാണ്. അനാദിയായ ആദിപദാര്‍ഥത്തെ ആരുണ്ടാക്കിയെന്ന ചോദ്യം അപ്രസക്തമാണെന്ന് പറയുന്നവര്‍ തന്നെ അനാദിയായ ദൈവത്തെ ആരുണ്ടാക്കിയെന്ന് ചോദിക്കുന്നത് അര്‍ഥശൂന്യവും അബദ്ധപൂര്‍ണവുമത്രെ.
  പദാര്‍ഥ നിഷ്ഠമായ ഒന്നും ഒരു നിര്‍മാതാവില്ലാതെ ഉണ്ടാവുകയില്ല. അതിനാല്‍ പദാര്‍ഥനിര്‍മിതമായ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് അനിവാര്യമാണ്. എന്നാല്‍ പദാര്‍ഥപരമായതിന്റെ നിയമവും അവസ്ഥയും പദാര്‍ഥാതീതമായതിനു ബാധകമല്ല. ദൈവം പദാര്‍ഥാതീതനാണ്. അതിനാല്‍ പദാര്‍ഥനിഷ്ഠമായ പ്രപഞ്ചത്തിന്റെ നിയമവും മാനദണ്ഡവും അടിസ്ഥാനമാക്കി പദാര്‍ഥാതീതനായ ദൈവത്തെ ആരു സൃഷ്ടിച്ചുവെന്ന ചോദ്യം തീര്‍ത്തും അപ്രസക്തമത്രെ.
  അനാദിയായ, ആരംഭമില്ലാത്ത, എന്നെന്നും ഉള്ളതായ ഒന്നുണ്ടായേ തീരൂവെന്നത് അനിഷേധ്യവും സര്‍വസമ്മതവുമാണ്. അതാണ് സര്‍വശക്തനും പ്രപഞ്ചങ്ങളുടെയൊക്കെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം.

  (കടപ്പാട് : ഇസ്ലാം മലയാളം)

  ReplyDelete
 23. Dear Absar,

  This is quite an interesting topic, thank your for choosing to write this, especially in Malayalam. I have a reason to emphasize on this. I think a language is also shaped by what it is used to communicate. These days any Malayalam articles are flooded by literature constructs and metaphors. This would eventually render the language impossible to do a precise and serious communication. (Just my view ). Keep up the good writing practice.

  Now coming to the topic. I find this article quite biased. So my take will be point by point.

  Before going through, I would like to remind everybody involved in this discussion about the so called Scientific Method.

  A scientist creates a model to explain an observed phenomenon. This model should have an unprecedented explanatory and predictive powers. (Eg. Consider Newtonian gravity and Einsteinian gravity). The predictions of the model should be testable in a laboratory. It should also have a room for falsifiability. A logical possibility that if the model is false, then it can be observed through an experiment. Wikipedia has a nice article on this here (http://en.wikipedia.org/wiki/Falsifiability).
  The predictions of the models are subjected to experiments. If any experiment produces a negative result, then the model is thrown away. It requires only one experiment for this to happen. Nothing is sacred in science :).

  Now going to the points.

  The Uncertainty principle is one of the center piece of Quantum Mechanics, which is the basis of our understanding of modern physics. The uncertainty principle says that a so called "canonical conjugate" physical quantities can only be measured SIMULTANEOUSLY up to a fundamental limit on precision. So What ?. What does it take you to believe that these quantities should be measured with infinite precision. Thats the way it is. Thats the way nature is. It took 3 centuries for modern science to realize it. Does any religions have a alternate view on this. I think this idea is harmonious with all religions :).

  Next Expanding universe: Expanding universe is very subtle an involved concept. I read you happen to mention the Big Bang as an explosion. That is not true. It is actually an inflation, which is the sudden expansion of space itself(It is a bit involved idea). I do not know why do you you claim that to understand this rapid expansion one should think from outside of space. There are enough scientific evidences for the Big Bang Model. There also exists alternate models(science is pluralistic, that way it minimizes biases).

  Yes, logic leads us to a belief (or degrees of belief), but that is completely different form belief systems based on faith (such as religion).

  I have no comments on Science and Quran. But I appreciate your view. Science and religion is not something that can be compared. These days one here a lot about religions claiming they are scientific :).

  It is not true that science cannot explain why H2 a (gas that burns) and O2( a gas that supports burning) produces H20( a gas/liquid that does not burn). This is understood as an emergent property,

  The question on chicken and egg paradox. It is a logical stalemate. By the way does any religion answer that ?

  (to follow... )

  ReplyDelete
 24. Okay Now lets move on to the centerpiece of your thesis. Evolution. Which is why most religions hate science and scientist.

  I guess by evolution, what you and I understand is the process by which lower forms of animals becomes higher forms which does not resemble them at all. This definition by the way does not claim anything about the origin of life. PLEASE NOTE that.

  Now we make an observation and understand that all living beings have a living parent (Louis Pasteurs work).

  We also observe that some living things are different from each other ( I am talking about the species' )

  We also observe that simpler forms of animals had existed before more complex forms of animals (fossil records).

  Putting this all together If small living things have existed before complex living things. If some living things are different from others. If All living things must have a living parent, then I make a hypothesis, Complex living things evolved from simpler ones. Till this date, there has been no evidences against this hypothesis. I can even give a falsifiable observation. If someone can find a vertebrate fossil which is as old as a paramecium fossil, then Science would throw away the theory Evolution.

  Here you are confusing evolution with Origin of life and theory of natural selection.

  One more note. Science will never stop its query into fundamental questions and problems. It was probably not intended to stop at one point. It is an endless process. It will go on and on throwing away old theories and absorbing new theories. By definition this is what science is. On the other hand religion is expected to be static, based on its own scriptures. But it will not remain as static it will also have to evolve. It will embrace change with a new order interpretations. (Catholic church is an epitome for this change. I don't know about this change in Islam and Hinduism; but you can think about it). After all science is somehow identified as a champion of modernism, and I doubt the new cry by religions( that they all are scientific) is an attempt to buy in to modernism.

  I hope this has made a creative criticism.

  Cheers
  Rohin.

  ReplyDelete
 25. യുക്തിവാദികള്‍ മത വിശ്വാസികള്‍ക്ക്‌ എതിരെ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആയുധം ആണ് ശാസ്ത്രം.
  മത ഗ്രന്ഥങ്ങളില്‍ പറഞ്ഞവയും ശാസ്ത്രവും തമ്മില്‍ അവര്‍ താരതമ്യം ചെയ്യുന്നു.

  ശാസ്ത്രത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാണിക്കാന്‍ ആണ് Quantum Mechanics ന്റെ ഉദാഹരണം എടുത്തിട്ടത്. അല്ലാതെ ഖുര്‍ആനില്‍ Quantum Mechanics ന് തത്തുല്യമായ വിശദീകരണം ഉണ്ട് എന്ന് പറയാന്‍ അല്ല.ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ "Thats the way it is. Thats the way nature is." എന്ന വാചകത്തില്‍ വളരെ ലളിതമായി ഒതുക്കുന്നു. എന്നാല്‍ മത വിശ്വാസങ്ങളുടെ കാര്യം വരുമ്പോള്‍ യുക്തിവാദികള്‍ "Thats the way it is. Thats the way nature is." എന്ന പ്രയോഗത്തെ അംഗീകരിക്കുന്നില്ല. ഇത് ഇരട്ടത്താപ്പ് അല്ലേ?

  Big Bang തിയറി പൂര്‍ണ്ണമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
  ‘ഒരേസമയം എല്ലായിടത്തും’ സംഭവിക്കുകയും, കണികകള്‍ പരസ്പരം അകന്നു് പോവുകയും ചെയ്ത ഒരു പ്രക്രിയ ആണതു്. ‘ബിഗ്‌-ബാംഗ്‌ ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു’ എന്നു് ചില ശാസ്ത്രജ്ഞര്‍ പറയുന്നതിന്റെ അര്‍ത്ഥവും മറ്റൊന്നല്ല. പ്രപഞ്ചോത്ഭവത്തെ സംബന്ധിച്ചു് മറ്റു് തിയറികളും നിലവിലുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ടതാണു് ‘steady state model’. “പ്രപഞ്ചം എന്നും ഇങ്ങനെ ആയിരുന്നു, എന്നും ഇങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും” എന്നതായിരുന്നു അതു്. അതുകൊണ്ടു് ഒരു പ്രപഞ്ചാരംഭം എന്ന ചോദ്യം അതില്‍ അപ്രസക്തമാവുന്നു. പിന്നെ എങ്ങനെ ബിഗ്‌-ബാംഗ്‌ തിയറി ‘standard model’ ആയി അംഗീകരിക്കപ്പെട്ടു? വീക്ഷിക്കപ്പെട്ടതും, തെളിയിക്കപ്പെട്ടതുമായ വസ്തുതകള്‍ ശാസ്ത്രത്തെ അങ്ങനെ ഒരു നിഗമനത്തില്‍ എത്തിക്കുകയായിരുന്നു. അത്തരം യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കാത്തതും, അവയ്ക്കു് യുക്തിസഹമായ വിശദീകരണങ്ങള്‍ നല്‍കാന്‍ കഴിയുന്നതുമായ മറ്റൊരു പുതിയ തിയറി ഭാവിയില്‍ ഒരിക്കലും ഉണ്ടാവാനേ പാടില്ല എന്നൊന്നും അതിനു് അര്‍ത്ഥവുമില്ല. ശാസ്ത്രത്തിന്റെ സ്വഭാവം തന്നെ യുക്തിസഹമായ മാറ്റങ്ങളെ സ്വാഗതം ചെയ്യുക എന്നതാണല്ലോ.


  ഖുര്‍ആനും ശാസ്ത്രവും തമ്മില്‍ താരതമ്യം ചെയ്യേണ്ടത്‌ ഇല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം.
  മതത്തില്‍ വിശ്വാസത്തിന് ആണ് പ്രസക്തി. ശാസ്ത്രത്തില്‍ തെളിവുകള്‍ക്കും. തെളിവുകള്‍ മാറുന്നതിന് അനുസരിച്ച് സിദ്ധാന്തങ്ങളിലും മാറ്റം വരുത്താന്‍ ശാസ്ത്രം ബാധ്യസ്ഥമാണ്.
  മതത്തിലെ ചില വിശ്വാസങ്ങള്‍ക്ക്‌ ശാസ്ത്രത്തില്‍ തെളിവുകള്‍ ലഭിച്ചേക്കാം. എന്നാല്‍ ശാസ്ത്രത്തിന്റെ തെളിവ് ലഭിച്ചില്ല എന്നതിന്റെ പേരില്‍ മതത്തെ തള്ളി പറയേണ്ടതില്ല. പ്രത്യേകിച്ച് ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ച - "ഇനി ഒരു ഗവേഷണവും ശാസ്ത്രത്തില്‍ നടത്താന്‍ ഇല്ല എന്നും,എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തി ആയി എന്നും"ശാസ്ത്ര സമൂഹം പ്രഖ്യാപിക്കാത്തിടത്തോളം കാലം.

  ReplyDelete
 26. പിന്നെ വെള്ളത്തിന്റെ കാര്യം. "emergent property" എന്നത് ഒരു തരം ഒഴിഞ്ഞു മാറല്‍ ആല്ലേ. കണ്ടെത്താനോ വിശദീകരിക്കാനോ കഴിയാതെ പോയ കാര്യങ്ങളെ "emergent property" എന്ന പ്രയോഗത്തില്‍ ഒളിപ്പിച്ച് കിടത്തുന്നു.

  "എന്തുകൊണ്ടാണ് എന്ന് വിശദീകരിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ അവ കൂടി ചേരുമ്പോള്‍ അങ്ങിനെ സംഭവിക്കുന്നു." അപ്പോള്‍ ഈ പ്രയോഗം ശാസ്ത്രീയം ആണോ? വിശ്വാസം മാത്രം അല്ലേ????

  "emergent property" ക്ക് നല്‍കിയ വിശദീകരണം ഇതാണ്.
  any unique property that "emerges" when component objects are joined together in constraining relations to "construct" a higher-level aggregate object, a novel property that unpredictably comes from a combination of two simpler constituents.

  അതിലെ "unpredictably comes" എന്ന വാക്കുകള്‍ ശ്രദ്ധിക്കുക. ശാസ്ത്രത്തിന് വ്യക്തമായി അക്കാര്യം പ്രവചിക്കാന്‍ കഴിയുന്നില്ല. അപ്പോള്‍ "emergent property" എന്നത് ശാസ്ത്രത്തിന്റെ മുന്നില്‍ ഉള്ള ഒരു "നിസ്സഹായാവസ്ഥ" ആണ് എന്ന് അംഗീകരിക്കുമല്ലോ.

  ReplyDelete
 27. പിന്നെ കോഴിയുടെ കാര്യം...
  ശാസ്ത്രീയമായി ഉത്തരം കഴിയാന്‍ പറയാത്ത ചോദ്യങ്ങള്‍ വരുമ്പോള്‍ അതിനെ തര്‍ക്കശാസ്ത്രത്തിന്റെ വിഭാഗത്തില്‍ ഒതുക്കി നിര്‍ത്തുകയാണ് ശാസ്ത്രീയമായി ഏറ്റവും സൗകര്യം.

  ഇസ്ലാം വിശ്വാസത്തെ സംബന്ധിച്ചിടത്തോളം ലോകത്തിലെ സര്‍വചരാചരങ്ങളെയും സൃഷ്ടിച്ചത് ദൈവം ആണ്. അത് പോലെ കോഴിയെയും ദൈവം സൃഷ്ടിച്ചു. അതിന്റെ വംശ പരമ്പര നിലനിര്‍ത്താനായി കൊഴിയെക്കൊണ്ട് മുട്ട ഇടുവിപ്പിച്ചു.
  മത വിശ്വാസികള്‍ക്ക്‌ ഇത്തരത്തില്‍ വിശ്വസിക്കാം.

  ReplyDelete
  Replies
  1. WHY COULDNT THE KOZHY DELIVER? BECAUSE NO PATERNITY LEAVE?

   Delete
  2. ചോദ്യത്തിനുള്ള മറുപടി നല്‍കുക.

   Delete
 28. പരിണാമ സിദ്ധാന്തവും വിശ്വാസം മാത്രം അല്ലേ???

  ലളിത ഘടനയില്‍ നിന്നും ഉള്ള ജീവികളില്‍ നിന്നും ഉയര്‍ന്ന ഘടനയുള്ള ജീവികള്‍ ഉരുത്തിരിഞ്ഞു. ഫോസ്സിലുകള്‍ ആണല്ലോ ഈ വാദത്തിന്റെ പ്രധാന പിന്‍ബലം. ലോകത്ത് നമുക്ക്‌ വ്യക്തമായി അറിയുന്നതും അറിയാത്തതും ആയ ധാരാളം ജീവികള്‍ ഉണ്ട്. അതുപോലെ ഇന്ന് ഇല്ലാത്ത പല ജീവ ജാലങ്ങളും പണ്ട് ഉണ്ടായിരുന്നു. ഇത്രയും വ്യത്യസ്തമായ ജീവജാലങ്ങള്‍ ഭൂമുഖത്ത്‌ ജീവിച്ച് പോയിട്ടുണ്ട്. പല ജീവജാലങ്ങള്‍ക്കും പരസ്പരം സാമ്യവും ഉണ്ടായിരിക്കാം.
  മറ്റു ജീവികളോട് സാമ്യമുള്ള ഫോസിലുകള്‍ കിട്ടി എന്നത് കൊണ്ട് ആ ജീവിയില്‍ നിന്ന് പരിണമിച്ച് ഉണ്ടായതാണ് പുതിയ ജീവി എന്ന് എങ്ങിനെയാണ് പൂര്‍ണ്ണമായി വിശ്വസിക്കുക???

  ഇനി മനുഷ്യന്‍ കുരങ്ങനില്‍ നിന്നും പരിണമിച്ച"