Tuesday, December 21, 2010

പാത്തുമ്മ വരുന്നു, ദുബായീന്ന്


ഇത് ഫൈസ് ബുക്കിലെ ഒരു അംഗത്തിന്റെ കഥയാണ്.
ചരിത്ര സംഭവം എന്നും പറയാം !!!

ഈ വനിതാ അംഗത്തിന്റെ പേര് വെളിപ്പെടുത്താന്‍ കഴിയാത്തത് കൊണ്ട് ഞാന്‍ അവരെ പാത്തുമ്മ എന്ന് വിളിക്കുന്നു.

പാത്തുമ്മയുടെ  കെട്ടിയോന്‍ പോക്കര്‍ക്ക ദുബായിയില്‍ ആണ്. 

നമ്മുടെ ദാസനും വിജയനും വിസ ശരിയാക്കി കൊടുത്ത ഗഫൂര്‍ക്ക ദോസ്ത് നല്‍കിയ വിസയില്‍ ആണ് പോക്കര്‍ക്കയും ഗള്‍ഫില്‍ എത്തിയത്.

പോക്കര്‍ക്ക ഗള്‍ഫിലേക്ക് പോകാന്‍ കാരണം നാട്ടില്‍ തൊഴില്‍ ഇല്ലാഞ്ഞിട്ടല്ല, ദിവസവും രാവിലെ പാത്തുമ്മാത്തയുടെ മോന്തായം കണി കാണേണ്ടേ എന്നു കരുതിയാ അങ്ങേരു ദുബായിയിലേക്ക് തോണി കയറിയത്.


നാട്ടില്‍ "ഒരു കെട്ടിയോന്റെ ദീനരോദനം അഥവാ യക്ഷിയും പോക്കരും" എന്ന കഥാ പ്രസംഗം സ്റ്റേജ് ഷോകളില്‍ അവതരിപ്പിച്ചു ആയിരങ്ങളുടെ കണ്ണുകള്‍ നനയിച്ചിരുന്ന കലാകാരന്‍ ആയിരുന്നു പോക്കര്‍ക്ക. 

കഥാ പ്രസംഗം കേട്ട് കാണികളില്‍ ചിലര്‍ അലറി വിളിച്ചു കരയുന്നതും പതിവ് കാഴ്ചയായിരുന്നു. 
പോക്കര്‍ക്ക പറയാറുണ്ട്...
"കഥാ പ്രസംഗം കണ്ട് കാണ്യോള് കരയുമ്പോളാ ഞമ്മടെ മനസ്സിന് ഇച്ചിരി ആശ്വാസം തോന്ന്വാ... ഞമ്മള് ദിവസോം സഹിക്ക് ണ  ത്യാഗം നാട്ട്ക്കാര്‍ക്കെങ്കിലും മനസിലാവുന്ന്ണ്ടല്ലോ."

മൂപ്പര് തോണി കയറിയ തക്കം നോക്കി പാത്തുമ്മ ഫൈസ് ബുക്കിലേക്കും  കയറി. 

പേര് പഴഞ്ചന്‍ ആണെങ്കിലും പാത്തുമ്മയുടെ ബുദ്ധി അപാരമായിരുന്നു.
പ്രത്യേകിച്ചും കമ്പ്യൂട്ടര്‍ ബുദ്ധി.
പാത്തുമ്മ ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ ഒരു പുപ്പുലി ആയിരുന്നു.

പോക്കര്‍ക്ക ദുബായിയില്‍ കെട്ട്യോളുടെ ശല്യം ഇല്ലാതെ 'മൂന്നാറില്‍ എത്തിയ ജെ സി ബി' പോലെ അടിച്ചു പൊളിച്ച് കഴിഞ്ഞു.

ബര്‍മുഡയും, ടി ഷര്‍ട്ടും ഇട്ടു ദുബായിയിലെ സുന്ദരിമാരുടെ ആരാധനാപാത്രം ആയി മാറി.

പാത്തുമ്മയുടെ ശല്യം ഉണ്ടാകാതിരിക്കാന്‍ പോക്കര്‍ക്ക മാസാമാസം പൈസ കൊഴല്‍ വഴി നാട്ടിലേക്ക് അയച്ചുകൊണ്ടിരുന്നു.

എങ്കിലും പാത്തുമ്മ പൂര്‍ണ സന്തോഷവതി ആയിരുന്നില്ല.
ദിവസവും രാവിലെ പോക്കര്‍ക്കാനെ തെറി വിളിക്കാനുള്ള സാഹചര്യം നഷ്ട്ടപ്പെട്ടതില്‍ അതീവ ദു:ഖിതയായിരുന്നു അവര്‍.

ദു:ഖം സഹിക്കവയ്യാതാകുമ്പോള്‍ ഫൈസ് ബുക്കില്‍ കയറി പെണ്ണ് കെട്ടാത്ത ചെക്കന്മാര്‍ക്ക്  "വേഗം പോയി പെണ്ണ് കെട്ടടാ മക്കളേ" എന്ന ഉപദേശം സൌജന്യമായി നല്‍കി.
പെണ്ണ് കെട്ടാതെ നടക്കുന്നവരോട് ഉള്ള അസൂയ. അല്ലാതെന്തു പറയാന്‍ !!!

പോക്കര്‍ക്ക നാട്ടില്‍ വരാതെ വര്‍ഷങ്ങള്‍ കടന്നു പോയി.

പെട്ടന്നായിരുന്നു പാത്തുമ്മ താത്തയുടെ മണ്ടയിലെ ട്യൂബ് ലൈറ്റ് മിന്നി മിന്നി കത്തിയത് .
"ഞമ്മക്കും ദുബായീല്‍ പോയാലോ ? പോക്കര്‍ക്കയെ വിദേശത്ത് വെച്ചും തെറി വിളിക്കാലോ."

പാത്തുമ്മ തന്റെ ആഗ്രഹം ഇ മെയില്‍ വഴി പോക്കര്‍ക്കയെ അറിയിച്ചു.


പോക്കര്‍ക്ക ആദ്യം അത് മൈന്‍ഡ് ചെയ്തില്ല. 
പിന്നെ പിന്നെ പാത്തുമ്മയുടെ മെയിലുകളില്‍ പുളിച്ച തെറി നിറയാന്‍ തുടങ്ങിയപ്പോള്‍ പോക്കര്‍ക്ക ചിന്തിച്ചു.

"ഇതിലും ഭേദം മുഖത്ത് നോക്കിയുള്ള തെറിവിളി ആയിരുന്നു."

അങ്ങിനെ പോക്കര്‍ക്ക പാത്തുമ്മാക്ക് ഒരു വിസ സംഘടിപ്പിച്ചു.
കമ്പ്യൂട്ടെറിന്റെ കീ ബോഡിലെ അക്ഷരങ്ങള്‍ ഓര്‍ഡര്‍ ആക്കി വെക്കുന്ന പണി. 
പാത്തുമ്മ അക്കാര്യത്തില്‍ എക്സ്പെര്‍ട്ട്  ആണല്ലോ.

അങ്ങിനെ പാത്തുമ്മയും വിമാനത്തില്‍ കയറി ദുബായിയില്‍ എത്തി.

പോക്കര്‍ക്ക വിമാന താവളത്തില്‍ തന്നെ കാത്തു നിന്നിരുന്നു.

പോക്കരാക്കാനെ കണ്ടതും അതുവരെ നാക്കില്‍ സ്റ്റോക്ക്‌ ചെയ്തു വച്ചിരുന്ന ഭരണിപ്പാട്ട് എടുത്ത് പാത്തുമ്മ വീശി...
നല്ല താളത്തോടെ.
ലയവും സംഗതിയും ഷഡ്ജവും ചേര്‍ത്ത്‌.

അതുകണ്ട് വിമാന താവളത്തിലെ അറബികള്‍ അന്തം വിട്ടു നിന്നു.

നന്നായി പാട്ട് പാടുന്ന ഇവര്‍ ഏതോ വല്യ ഗായികയാണെന്നു അവര്‍ കരുതി.
അര്‍ത്ഥം മനസ്സിലാകാതെയാണല്ലോ അവര്‍ പാട്ട് കേള്‍ക്കുന്നത്. 

ചില അറബിച്ചികള്‍ അതിനിടയില്‍ ഓട്ടോ ഗ്രാഫുമായി പാത്തുമ്മയുടെ അടുത്തെത്തിയെങ്കിലും അതൊന്നും മൈന്‍ഡ് ചെയ്യാതെ പാത്തുമ്മ തന്റെ ദൌത്യം തുടര്‍ന്നു.

പോക്കരാക്കാക്ക് അപ്പോള്‍ തന്നെ മതിയായി.
പോക്കര്‍ക്ക ആ നിമിഷം മുതല്‍ത്തന്നെ ഇതിനെ എങ്ങിനെ നാട്ടിലേക്ക് തിരിച്ചയക്കാം എന്ന ചിന്തയില്‍ മുഴുകി.

പാത്തുമ്മയുടെ ഇഷ്ട വിനോദം ആയ ഇന്റര്‍നെറ്റ്‌ സൗകര്യം ഇല്ലാത്ത ഒരു ഫ്ലാറ്റ് കണ്ടുപിടിക്കുന്നതില്‍ ആയിരുന്നു പോക്കര്‍ക്കയുടെ ആദ്യ ശ്രദ്ധ.

"ബോറടിക്കുമ്പോള്‍ ബലാല് നാട്ടിലേക്ക് പൊയ്കൊള്ളും" പോക്കര്‍ക്ക മനസ്സില്‍ കണ്ടു...

ഇന്റര്‍നെറ്റ്‌ ഇല്ലാത്തത് രണ്ടു ദിവസം ബോര്‍ ആയി തോന്നിയെങ്ങിലും, ആ സമയം പോലും പോക്കര്‍ക്കയുടെ സമാധാനം കെടുത്തുന്നതിനായി പാത്തുമ്മ മാറ്റിവെച്ചു...

തന്റെ അടവുകള്‍ പരാജയപ്പെടുന്നത് കണ്ട് പോക്കര്‍ക്ക ബേജാറായി.
"എങ്ങിനെ എങ്കിലും ഈ ദജ്ജാലിനു ഇട്ടു ഒരു പണി കൊടുക്കണം " പോക്കര്‍ക്ക തീരുമാനമെടുത്തു.

വൈകാതെ പോക്കര്‍ക്ക പാത്തുമ്മയെ കമ്പനിയില്‍ ജോലിക്ക് ചേര്‍ത്തു.

"ഓളെ ങ്ങള് നല്ലം ചീത്ത പറയണം. ശമ്പളം ഒന്നും കൊടുക്കണ്ട... അവസരം കിട്ടിയാല്‍ ഓള്‍ടെ മൂന്ത കുറ്റിക്ക്  ഇട്ടു പൊട്ടിച്ചോളീ ... ആരും ചോയിക്കൂലാ... ആ ഹമ്ക്കിനെ ഇന്നാട്ടീന്നു ഓടിക്കാന്‍ നിങ്ങളെങ്കിലും ന്നെ സഹായിക്കണം." 
പോക്കര്‍ക്ക കമ്പനി മാനേജരുടെ ചെവിയില്‍ രഹസ്യമായി പറഞ്ഞു.

ഇതിനിടയില്‍ പാത്തുമ്മയുടെ ദുബായിയിലെ ഒരു ഫൈസ് ബുക്ക്‌ സുഹൃത്തിനോട്‌  പോക്കര്‍ക്ക ഫോണിലൂടെ മൊഴിഞ്ഞു.
"ന്റെ ചങ്ങായീ .... ഞമ്മള് ഓളെ കൊണ്ട് കുടുങ്ങി... മുസീബത്ത്‌ ഇപ്പോള്‍ ദുബായിയില്‍ എന്നോടൊപ്പം ഉണ്ട്. ഓളെ ഇവ്ടന്നു ഓടിക്കാന്‍ ങ്ങളെ ഫൈസ് ബുക്കില്‍ വകുപ്പ് വല്ലതും ഉണ്ടോ??"

ദിവസങ്ങള്‍ കടന്നു പോയി....

കമ്പനിയില്‍ പ്രശ്നങ്ങള്‍ തുടങ്ങി.

മാനെജെര്‍ ഒരു ചീത്ത പറഞ്ഞാല്‍ പാത്തുമ്മ പത്തെണ്ണം അടിപൊളിയായി തിരിച്ചു പറയും.

അങ്ങിനെ അവിടെയും പൊല്ലാപ്പായി.

ഒടുവില്‍ പാത്തുമ്മയുടെ ചീത്ത കേള്‍ക്കാന്‍ വയ്യാതെ കമ്പനിയില്‍ നിന്നും മാനെജെര്‍ രാജിവെച്ചു!!!

അധികം വൈകാതെ കമ്പനി പൂട്ടി.

പാത്തുമ്മ വീണ്ടും ഫ്ലാറ്റില്‍ ആയി.

ഈ സാഹചര്യത്തില്‍ ആണ് ബുദ്ധി കൂടാന്‍ ഉള്ള ഒരു മരുന്നിന്റെ പരസ്യം പോക്കര്‍ക്ക ടീവിയില്‍ കണ്ടത്.

വേഗം അത് വാങ്ങിച്ചു മൂന്നു കുപ്പി ഒറ്റയടിക്ക് അകത്താക്കി.

പോക്കര്‍ക്കയുടെ തലയിലെ ട്യൂബ് ലൈറ്റ് ഹൈ വോള്‍ട്ടേജില്‍ കത്തുന്ന ബള്‍ബ് പോലെ കത്തി.

പോക്കര്‍ക്ക സ്നേഹം നടിച്ചു പാത്തുമ്മയോട് പറഞ്ഞു...
"ഇജ്ജ്  ഇല്യാതെ ഇക്ക് ബടെ നിക്കാന്‍ പറ്റൂല. അനക്ക് ഞമ്മള് മറ്റൊരു ജോലി ശരിയാക്കീട്ട്ണ്ട് . പക്ഷേ അതിനു ജ്ജ് നാട്ടി പോയി വിസ മാറി വരണം. ജ്ജ് നാട്ടീ പോയി അട്ത്ത ബീമാനത്തിനു തന്നെ ഇങ്ങട്ട് പോരെ. ഞമ്മള് അന്നേ കാത്ത് ബീമാന താവളത്തില്‍ തന്നെ കുത്തി ഇരിക്കാ..."

പാത്തുമ്മ പോക്കര്‍ക്കയുടെ പഞ്ചാര വാക്കില്‍ വീണില്ല.

"ഞമ്മള് ഇവ്ടന്നു പോവൂല" പാത്തുമ്മ തന്റെ നിലപാട് വ്യക്തമാക്കി.

ഒടുവില്‍ പോക്കര്‍ക്ക മറ്റൊരു നമ്പര്‍ ഇട്ടു.

തന്റെ രണ്ടു സുഹൃത്തുക്കളെ പോലീസ് വേഷം കെട്ടിച്ചു പാത്തുമ്മയുടെ അടുത്തേക്ക് അയച്ചു.
അവര്‍ പാത്തുമ്മയെ അറബിയില്‍ വിരട്ടി.
പാത്തുമ്മ പലതും പറയാന്‍ ശ്രമിച്ചെങ്കിലും അറബി ഭാഷയുടെ മുന്നില്‍ പാത്തുമ്മ പരാജയം സമ്മതിച്ചു.

പാത്തുമ്മത്താത്ത ബേജാറായി പോക്കരാക്കയുടെ അടുത്തെത്തി.
ഉണ്ടായ സംഭവം പറഞ്ഞു.

"അപ്പോളും അന്നോട് ഞമ്മള്‍ പറഞ്ഞില്ലേ ഇജ്ജ് വിസ മാറ്റീട്ടു ങ്ങണ്ട് പോരേന്ന്... ഞ്ഞ് പോലീസ് അന്നോട് ഒന്നും ചോയ്കൂല... ഞും അന്നേ കണ്ടാല്‍ ഓല് കൊണ്ടോയി അന്റെ തല വെട്ടും..."  ഉള്ളില്‍ ചിരിച്ചു കൊണ്ട് പോക്കര്‍ പറഞ്ഞു.

അതില്‍ പാത്തുമ്മ വീണു...

തല പോകുന്നതില്‍ ആയിരുന്നില്ല പാത്തുമ്മയുടെ വിഷമം.

"ഞമ്മള് പോയാല് പോക്കര്‍ക്കാക്ക് സന്തോഷാവൂലോ...
മൂപ്പര് അങ്ങിനെ സുഖികെണ്ടാ...." പാത്തുമ്മ വിചാരിച്ചു.

നാട്ടില്‍ പോയി വിസ മാറി വരാം എന്നു സമ്മതിച്ചു.
പാത്തുമ്മയെ ദുബായീന്ന് ഓടിക്കാനുള്ള വിദ്യയാണ് ഇതെന്ന് പാത്തുമ്മ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.

എന്തായാലും പാത്തുമ്മ വരുന്നു.
നാട്ടിലേക്ക്...
ദുബായീന്ന്...

41 comments:

 1. പാത്തുമ്മ നിന്നെ കൊണ്ടു പോകും.......... അടി പൊളി സ്റ്റോറിയാട്ടോ.............

  ReplyDelete
 2. കൊള്ളാം..
  ഒരു കെട്ടിയോന്റെ ദീനരോദനം അഥവാ യക്ഷിയും പോക്കരും

  പെണ്ണുകെട്ടാതിരിക്കുന്നതാണ് നല്ലത് അല്ലേ...

  ReplyDelete
 3. എന്നാലും ഇത്രയും വേണ്ടായിരുന്നു. പാത്തുമ്മാ.....

  ReplyDelete
 4. പാത്തുമ്മയെ പോക്കര്‍ കാക്ക ഒരു ചുക്കും ചെയ്യില്ല - പാവം പ്രവാസി പോക്കര്‍

  ReplyDelete
 5. hmm nannayittundu pathumma dubayeennu kondu varunna saadhanangal vaangaan kaathirunno visa eathaayaalum avalkku ayakkilla pokkarkka .by hameed pattasseri

  ReplyDelete
 6. adipoli ennonnum parayunnilla ezhuthiyathil valiya kuzhappamonnum illa malappuram slang athrakkangottu vendaayirunnu

  ReplyDelete
 7. ente paathummaa ningal ividem manassamaadaaam kodukkoola lle.....

  enthaayaalum valare nannaayittundu. absaar.. thudaruka..

  ReplyDelete
 8. പാത്തുമ്മ വന്നാല്‍ ഒരു കലക്ക് കലക്കും..

  കൊള്ളാം നല്ല നര്‍മ്മം

  ആശംസകള്‍..!

  ReplyDelete
 9. chrukki paranjaaal swayam chora kudichu ippol mattullavre kondu koodi kudippichu...... Absar Paathummmane -ve charectr il ninnum maaati +ve charctr aakki avadharippikkaaan oru spray thannaal madhiyaavumo??? ;)
  Paavam paathumma thaathaaayude deena rodhanam aaarum kelkkunnundaavillaa....... :D

  ReplyDelete
 10. കമന്റ് അടിച്ച എല്ലാവര്‍ക്കും നന്ദി ... ഒപ്പം നിര്‍ദേശങ്ങള്‍ നല്‍കിയവര്‍ക്കും....
  കൂടുതല്‍ കമന്റുകള്‍ പ്രതീക്ഷിച്ചുകൊണ്ട് ... സ്നേഹത്തോടെ....

  ReplyDelete
 11. Paathummayude secod version kandallo... hehehe... freinds ellaam Paathummayumaayi irangitirikkayaano?? Pattent aarkkullathaa??? Ashkarino?? absarino?

  ReplyDelete
 12. പാത്തുമ്മയുടെ കലക്കി ഡോക്ടറെ ഹഹഹ്

  പാത്തുമ്മ രണ്ടാമതും നമുക്കിടയിലെയ്ക്ക് വായിക്കുമല്ലോ അല്ലെ.....
  http://ashkartholicodu.blogspot.com/2011/02/blog-post_06.html

  ReplyDelete
 13. യം കൃഷ്ണന്‍ നായര്‍ ജീവിച്ചിരിപ്പില്ലാത്തത് നിന്റെ ഭാഗ്യം പഹയാ......

  ReplyDelete
 14. പാത്തു.നന്നായിരിക്കുന്നു

  ReplyDelete
 15. ബാക്കി കാത്തിരുന്നു കാണാം....

  nannayirikkunnu..all the very best

  ReplyDelete
 16. നാട്ടില്‍ എത്തിയ വിശേഷങ്ങള്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്...
  ഈ ലിങ്ക് പിന്തുടരുക....:)
  പാത്തുമ്മ നാട്ടിലെത്തി....

  ReplyDelete
 17. പാതുമ്മാനോടാ കളി..?

  ReplyDelete
 18. ഉം തുടക്കം നന്നായി ആസ്വദിച്ചു. പിന്നീടങ്ങട് ഒരുഷാറില്ലാര്ന്ന്

  ReplyDelete
 19. അടിപൊളിയാ ! വളരെ നന്നായിട്ടുണ്ടു! അടുത്ത ലക്കം വായിക്കാന് പ്രതീക്ഷകളോടു.....

  ReplyDelete
 20. നന്നായിരിക്കുന്നു അബ്സാര്‍ .

  ReplyDelete
 21. ഇങ്ങനെ മനുഷ്യനെ ചിരിപ്പിക്കല്ലേ.... അടിപൊളി....

  ReplyDelete
 22. എനിക്ക് ചിരി ഒന്നും വന്നില്ല... :(...........:-)

  ReplyDelete
 23. kollallo gadee ...

  ReplyDelete
 24. നാട്ടുകാരെ കുറിച്ചുള്ള പരദൂഷണം .ഒരു പാട് സ്റ്റോക്ക്‌ ഉണ്ടെല്ലോ

  ReplyDelete
  Replies
  1. കഥകളെ പരദൂഷണം എന്ന് വിളിക്കുന്നതല്ലേ ഏറ്റവും വലിയ പരദൂഷണം അനോണിക്കുട്ടാ ????

   Delete
 25. ഇത് ഒരു പത്തുമ്മയല്ല ഒരു ഒന്നൊന്നര പാത്തുമ്മ തന്നെ.

  ReplyDelete
 26. ഇജ്ജാതി സൈസ് പാത്തുമ്മാസ് ഇനിയിണ്ടോ ആവോ ......ഒന്ന് രണ്ടു കാക്കാംമാരിക്കൊരു മുട്ടന്‍ പണി കൊടുക്കണംന്നു കൊറച്ചു നാളായി ബിജാരിക്കിണ്.....

  ReplyDelete
 27. പഴയ പോസ്റ്റാണല്ലെ? പുതിയ പരസ്യം വന്നു നോക്കിയതാ. പാത്തുമ്മ കൊള്ളാം.

  ReplyDelete
 28. എന്റെ പാത്തൂ നിന്റെ രണ്ടാം വരവിനായി കാത്തു നില്ക്കുന്നു പോക്കര്‍ക്കായോടൊപ്പം ദുബായില്‍ നമ്മളും

  ReplyDelete
 29. huuuummmmmm.......gollam...pennugalodu pothuve bhayakara bahumanama alle....?

  ReplyDelete
 30. നന്നായിട്ടുണ്ട് , രണ്ടാം ഭാഗത്തിന്റെ ലിങ്ക് കൂടി പോസ്റ്റിനു താഴെ നല്‍കിയാല്‍ നന്നായിരിക്കും

  ReplyDelete
 31. എന്റെ പാത്തുമ്മ ഇങ്ങിനെയല്ല......!ഖല്ബ് നിറയെ സ്നേഹവും, ചുണ്ടില്‍ പുഞ്ചിരിയും മൃദുല സംഭാഷണവും........
  ഇങ്ങിനെയും താത്തമാര്‍ ഉണ്ടാകുമോ? :) \
  -- സസ്നേഹം,

  അനു

  ReplyDelete
 32. ഹും ആള് കൊള്ളാല്ലോ ഈ പാത്തുമ്മ ...

  ReplyDelete
 33. ഹും ആള് കൊള്ളാല്ലോ ഈ പാത്തുമ്മ ...

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....