Thursday, December 09, 2010

അവന്റെ നൊമ്പരം


എന്നെ അറിയില്ലേ ??                                  

എന്നെ ഉപയോഗികാതെ നിങ്ങളുടെ ജീവിത യാത്ര മുന്നോട്ട് പോകുമോ ?

എന്നെ തെറി വിളികാത്ത ഒരു ദിവസം എങ്കിലും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടോ ?

എന്റെ പിളര്‍ന്ന മാറിടത്തില്‍ വാഴ നട്ടും മീന്‍ വളര്‍ത്തിയും എന്നെ നിങ്ങള്‍ കളിയാക്കാറില്ലേ?

ചപ്പു ചവറുകള്‍ എന്നില്‍ നിക്ഷേപിക്കുന്നു.

പശുകളെ എന്റെ ശരീരത്തിലൂടെ മേയാന്‍ വിടുന്നു.

എന്റെ ശരീരത്തില്‍ മേയുനതിനു പ്രതിഫലമായി പശുക്കള്‍ എന്നില്‍ ചാണകം നിക്ഷേപിക്കുന്നു.

എന്തിനു ആ മൃഗങ്ങളെ മാത്രം ഞാന്‍ കുറ്റം പറയന്നം?

ബുദ്ധി ഉള്ള പല മഹാന്മാരും വിസര്‍ജന സ്ഥലമായി എന്നെ അല്ലെ ഉപയോഗിക്കുനത്.

പക്ഷെ, എന്നിട്ടും എല്ലാ കുറ്റവും എനിക്ക്....

ആരുടെ വിസര്‍ജനത്തിനു പാത്രമാകേണ്ടി വന്നാലും നിങ്ങള്‍ പറയുക "ഇവന്റെ നാറ്റം സഹിക്കാന്‍ വയ്യ" എന്നല്ലേ??
എന്റെ ശരീരത്തിലെ മുറിവുകള്‍ ശരിക്ക് ചികിത്സിച്ചു സുഖപ്പെടുത്താതെ, മുറിവുകളുടെ എണ്ണവും വലിപ്പവും കൂടുമ്പോള്‍ നിങ്ങള്‍ എന്നെ അവജ്ഞയോടെ നോക്കുന്നു.

എന്നിലൂടെ സഞ്ചരിക്കാന്‍ കൂടുതല്‍ സമയവും ഇന്ധനവും പാഴാക്കുന്നു.

ഞാന്‍ ആണോ ഇതിനു ഉത്തരവാദി ???

എന്നെ ചികിത്സികാന്‍ എന്നു പറഞ്ഞു നിങ്ങളുടെ നികുതി പണം വിഴുങ്ങുന്നവരെ നിങ്ങള്‍ എന്താണ് കാണാത്തത്?

എന്നെ അപമാനികാന്‍ എന്റെ മുറിവുകളില്‍ വാഴ കൃഷി നടത്തുനതിനു പകരം, എന്നെ പരിപാലികേണ്ടവരെ നിങ്ങള്‍ക്ക് എന്റെ മുറിവിലെ ചോരയില്‍ മുക്കി കൂടെ??

എങ്കില്‍ ഞാനും സന്തോഷിച്ചേനേ!!!

എന്റെ പേര് എക്സ്പ്രസ്സ്‌ ഹൈവേ എന്നു ആക്കി മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചിരുന്നു.

ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടു.

ഇനിയെങ്കിലും കാലത്തിനു അനുസരിച്ച് കോലം മാറാന്‍ കഴിയുമല്ലോ എന്നു സന്തോഷിച്ചു ...
പക്ഷെ എല്ലാം വിഫലം ആയില്ലേ!!

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നിങ്ങള്‍ എന്നെ കൊന്നു തിന്നില്ലേ?

അച്ചുമാനിസവും പിണറായിസവും ഭാര്‍ഗവനിസവും ചേര്‍ന്ന് എനിക്കെതിരെ പ്രചാരണം നടത്തിയില്ലേ?

ഞാനിതാ കേരളത്തെ രണ്ടായി വെട്ടി മുറിക്കാന്‍ പോകുന്നു എന്നു അവര്‍ പ്രച്ചരിപ്പിച്ചപ്പോള്‍ പാവം ജനങ്ങള്‍ അത് വിശ്വസിച്ചില്ലേ?

ഞാന്‍ അത്തരത്തില്‍ ഒരു പ്രശ്നവും ഉണ്ടാക്കിലെന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ എന്റെ മുഖച്ചായ മാറ്റാന്‍ ശ്രമിച്ചവര്‍ക്ക് പോലും കഴിഞ്ഞില്ല.

വോട്ട് കുറയും എന്നു കരുതി അവരും നിലപാട് മാറ്റി.

ഉറച്ചത് എന്നാ പേരില്‍ സോളിഡ് ആയി വരാന്‍ ശ്രമിച്ച പുത്തന്‍ കൂട്ടരും എന്റെ വികസനം തകര്‍ത്തു കൊണ്ടല്ലെ മാധ്യമ ശ്രദ്ധ നേടാന്‍ ശ്രമിച്ചത്?

നിങ്ങള്‍ എല്ലാവരും തിരഞ്ഞെടുപ്പ് കാലത്ത് പരസ്യം എഴുതാനും എന്റെ ശരീരം ഉപയോഗിക്കുന്നു.

പിന്നെ ആര് ജയിച്ചാലും ശക്തിയേറിയ പടക്കങ്ങള്‍ പൊട്ടിക്കുന്നതും എന്റെ ദുര്‍ബല ശരീരത്തില്‍ അല്ലേ?

ആ ഉപദ്രവം എങ്കിലും നിങ്ങള്‍ക്ക് നിര്‍ത്തികൂടെ?

ഇതു ഒരു താക്കീതല്ല.

നിസ്സഹായനായ എന്റെ ദീന രോദനം മാത്രം!!!

ഇങ്ങിനെ ഒക്കെ ആണെങ്കിലും നിങ്ങളെ ഒരിക്കല്‍ എന്റെ കയ്യില്‍ കിട്ടും.

എന്നെ ഉപദ്രവിച്ചവരോടെല്ലാം അന്ന് ഞാന്‍ പ്രതികാരം ചെയ്യും.

പിന്നെ നിങ്ങള്‍ക്ക് ഒരിക്കലും എന്നെ ഉപദ്രവിക്കാന്‍ കഴിയില്ല.

എന്റെ ഈ വാക്കുകള്‍ കേട്ട് നിങ്ങള്‍ക്ക് പുച്ഛം തോന്നുണ്ടോ?

പുച്ചിക്കേണ്ടാ...!!!

മരണത്തോട് മല്ലിടുന്ന നിങ്ങളുടെ ശരീരവുമായി ആംബുലന്‍സ് എന്റെ ശരീരത്തിലൂടെ പ്രകാശം ചൊരിഞ്ഞു ചീറി പായുമ്പോള്‍.

അന്ന് നിങ്ങളുടെ ആംബുലന്‍സിനെ എന്റെ എല്ലാ മുറിവുകളിലും ചാടിച്ചു ഞാന്‍ നിങ്ങളോട് പ്രതികാരം ചെയ്യും.

എന്നില്‍ ഞാന്‍ തന്നെ തടസ്സങ്ങള്‍ ഉണ്ടാക്കി നിങ്ങളുടെ ആംബുലന്‍സിനെ ഞാന്‍ നിശ്ചലമാക്കും.

ഒടുവില്‍ നിങ്ങള്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ ഡോക്ടര്‍മാര്‍ നിങ്ങളുടെ ബന്ധുക്കളോട് പറയും.

"അഞ്ചു മിനിറ്റ് മുന്‍പ് എത്തിയിരുനെങ്കില്‍ രക്ഷിക്കാമായിരുന്നു. അല്പം വൈകി പോയി "

പിന്നീട് നിങ്ങളുടെ നിശ്ചല ശരീരം വെള്ള തുണി കൊണ്ട് മൂടി എന്റെ മാറിലൂടെ കൊണ്ട് പോകുമ്പോള്‍ ഞാന്‍ പുഞ്ചിരിക്കും.

പിന്നെ പതുക്കെ നിങ്ങളുടെ കാതില്‍ ഞാന്‍ മന്ത്രിക്കും...

"വിതച്ചത് കൊയ്യും...!!! "


എന്റെ കൂടുതല്‍ കത്തികള്‍ വായിക്കാനായി ഇവിടെ ക്ലിക്കുക

36 comments:

 1. റോഡ് പുരാണം അസ്സലായി

  ReplyDelete
 2. nassar
  super duper !!!!!!!!!!!!

  ReplyDelete
 3. " അഞ്ചു മിനിറ്റ് മുന്‍പ് എത്തിയിരുനെങ്ങില്‍ രക്ഷിക്കാമായിരുന്നു. അല്പം വൈകി പോയി "

  പിന്നീട് നിങ്ങളുടെ നിശ്ചല ശരീരം വെള്ള തുണി കൊണ്ട് മൂടി എന്റെ മാറിലൂടെ കൊണ്ട് പോകുമ്പോള്‍ ഞാന്‍ പുഞ്ചിരിക്കും ...

  പിന്നെ പതുക്കെ നിങ്ങളുടെ കാതില്‍ ഞാന്‍ മന്ത്രിക്കും ...

  "വിതച്ചത് കൊയ്യും ".... 

  നന്നായി ഡോക്ടറെ ..പക്ഷെ നമ്മുടെ നാട്ടിലെ രാഷ്ട്രീയ കോമരങ്ങള്‍ക്ക് ഇതൊന്നും ശ്രദ്ധിക്കാന്‍ നേരമില്ലല്ലോ ...!

  ReplyDelete
 4. വായിച്ചു . നന്നായിട്ടുണ്ട്.

  ReplyDelete
 5. നന്നായിരിക്കുന്നു

  ReplyDelete
 6. കൊള്ളാം വളരെ നന്നായിട്ടുണ്ട്.... എല്ലാ ഭവുകങ്ങളും നേരുന്നു.പലരും പറയാൻ ആഗ്രഹിക്കുന്നത്... ഒരു അപേക്ഷ ഇലക്ഷനല്ലെ വരുന്നതു നമ്മുടെ പാവം വോട്ടർമാർക്കു പറയനുള്ളതു വെച്ചു കോണ്ട് ഒന്നു പ്രതീക്ഷിക്കുന്നു.....

  ReplyDelete
 7. യാത്ര ചെയ്യുമ്പോഴും ജാഥ നടത്തുന്നവരും വാഴ നടുന്നവരാരും അവസാനം പറഞ്ഞ കാര്യം ഒരിക്കലും ചിന്തിച്ചു കാണില്ല കാരണം എല്ലാവര്ക്കും മരണത്തെ ഭയമാണ് , നല്ല പ്രതികാരം. നല്ല സന്ദേശം നല്ല എഴുത്ത് വീണ്ടും എഴുതുക അഭിനന്ദനങ്ങള്‍

  ReplyDelete
 8. നന്ദി സുഹ്രത്തുക്കളേ...:)

  ReplyDelete
 9. ഭാവിയില്‍ എന്നെങ്കിലും കേരളത്തില്‍ ഒരു ഇസ്ലാമിക് ബാങ്ക് ഉണ്ടാവുകയാണെങ്കില്‍ അതില്‍ നിന്നും 4൦൦൦൦൦൦൦൦000 രൂപ (നാല്‍പതിനായിരം കോടി രൂപ) കടമെടുത്ത് എല്ലാ റോഡുകളും റണ്‍വേ പോലെ ആക്കിത്തരാം. വിഷമിക്കേണ്ട.

  ReplyDelete
 10. റോഡിലൂടെ സഞ്ചരിച്ചു! രോദനം അറിഞ്ഞു!

  ReplyDelete
 11. റോഡിന്റെ നൊമ്പരം അറിഞ്ഞു!

  ReplyDelete
 12. ഒരു സംഭവം തന്നെ. നന്നായി പറഞ്ഞിരിക്കുന്നു..

  ReplyDelete
 13. നാമെന്ന് അറിയുന്ന പറയാന്‍ മറക്കുന്ന ഒരു ദുരവസ്ഥ... നന്നായി അവതരിപ്പിച്ചു.

  ReplyDelete
 14. ഈ റോഡ് എത്ര പേരെയാ കൊന്നിരിക്കണേ?അതെന്താ എഴുതാഞ്ഞേ?

  ReplyDelete
 15. റോഡ്‌ ആണോ കൊന്നത് അതോ വാഹനം ഓടിക്കുന്നവരോ?
  മറ്റുള്ളവര്‍ ചെയ്യുന്ന കുറ്റം റോഡിന്റെ തലയില്‍ കേട്ടിവേക്കല്ലേ....:)

  ReplyDelete
 16. വളരെ നന്നായിറ്റുണ്ട് അബ്സാര്‍കാ
  കത്തിന്വുസ് ആയിരുന്നെങ്കിലും
  വളരെ ഒരു വഷയം ആയിരുന്നു
  എല്ലാഭാവുകങ്ങളും നേരുന്നു
  ഇനിയും ഇത് പോലുള്ള വിഷയങ്ങള്‍
  നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു

  ReplyDelete
 17. തകര്‍പ്പന്‍ ചിത്രം.....

  ReplyDelete
 18. രാഷ്ട്രീയ ക്കാര്‍ക്ക് പണം ഉണ്ടാക്കാന്‍ ഉള്ള പ്രദാന മാര്‍ഗം കൂടി ആണ് നമ്മുടെ റോഡുകള്‍

  ReplyDelete
 19. ninne sundaramakiyal nee aalukalude aayussu kurakkunnu....nee chinthikkunnathu thanne vella moodi ninte maariloode povumbol punchirikkananu......ninte dehathu meen pidikkunnathinum mattum pinne nangale kuttam parannittu karyamilla.....nee ennu ninte dush chinthakal maatunno annu ninne nangalum eshtapedum....ninte sundaramaya meni kaanumbol ariyathe amarnnu pokunna chilarude kaalukal....athu ere prashnangalanu undakkunnath.....engane ellam cheyyunna ninne nangal KAAL NADAKKAR engane vishwasikkum.....

  ReplyDelete
 20. Ninteya makkalundallo,Panchayath roadukal.Avarude karyamentha nee chinthikkathath? Kshayavum neumoniayumokke badhich kashtapedukayanavar.Anadhalayathile kuttikaleppole!

  ReplyDelete
 21. അവസാനം കൊണ്ട് വരാന്‍ ശ്രമിച്ച ആളു തന്നെ എക്സ്പ്രസ് ഹൈവേ തെറ്റായ തീരുമാനം ആയിപ്പോയി എന്നും പറഞ്ഞില്ലേ....

  ReplyDelete
  Replies
  1. അതാണ്‌ വോട്ടിന്റെ ശക്തി.....
   നാട് പുരോഗമിച്ചില്ലെങ്കിലും കുഴപ്പമില്ല, നമ്മുടെ കസേരക്ക് ഉറപ്പ് ഉണ്ടായാല്‍ മതി എന്നതാണ് നമ്മുടെ നേതാക്കന്മാരുടെ നിലപാട്.

   Delete
 22. കീപിട്ടപ്പ്

  ReplyDelete
 23. സൂപ്പര്‍..നാട്ടിലെ റോഡിന്റെ അവസ്ഥയുടെ നേര്‍ചിത്രം..

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....