Thursday, December 09, 2010

ഇസ്ലാമിക രാഷ്ട്രം : ചില വസ്തുതകള്‍


1. അല്ലാഹുവിന്റെ ദൂതന്മാരാണ് മനുഷ്യര്‍ക്കുള്ള മാത്യക. ഭൂമിയിലെ ഭരണം കൂടി ജീവിത ലക്ഷ്യമായി അല്ലാഹു അവതരിപ്പിച്ചിരുന്നെങ്കില്‍ ആ ലക്ഷ്യം കൂടി നേടിയവരാണല്ലോ പരീക്ഷണത്തിലെ വിജയികളാകുന്നത്. അതനുസരിച്ച് മാതൃക ആകേണ്ട പ്രവാചകന്മാര്‍ തന്നെ ലക്ഷ്യം കൈവരിച്ചില്ല എന്ന് പറയേണ്ടിവരും. കാരണം ഭൂമിയില്‍ ഭരണം നേടിയ എത്ര പ്രവാചകന്‍ മാരുണ്ട്. ഉലുല്‍ അസമില്‍ പെട്ട പ്രവാചകന്മാരില്‍ പോലും മുഹമ്മദ്‌ നബി(സ) മാത്രമേ ഭരണം നേടിയിട്ടുള്ളൂ എന്ന് പറയുമ്പോള്‍ അല്ലാഹുവിന്റെ ഹലീല്‍ ആയ ഇബ്രാഹിം നബി(അ)പോലും ലക്‌ഷ്യം പൂര്‍ത്തിയാക്കിയില്ല എന്ന് പറയുന്ന അബദ്ധം സംഭവിക്കും. ആ ഇബ്രാഹിം നബിയേ ആണ് നമുക്ക് മാത്യക ആയി അല്ലാഹു നിശ്ചയിച്ചത്.

"ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല....." (3:185)

അപ്പോള്‍ സ്വര്‍ഗ്ഗ പ്രവേശവും നരകത്തില്‍ നിന്ന് രക്ഷപ്പെടലുമാണ് ജീവിത വിജയം. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവം മാത്രം.

2. ഇനി ഒരാള്‍ ഭരണാധികാരി ആയാലോ? തീര്‍ച്ചയായും അയാള്‍ തന്റെ ഭരണനിര്‍വഹണത്തില്‍ അല്ലാഹുവിനെ ഭയപ്പെട്ടെ മതിയാവൂ. നീതിമാനായ ഭരണാധികാരിക്ക് അര്ശിന്റെ തണല്‍ ലഭിക്കും.2:258
ഇബ്രാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്‌.)...നമ്രൂദിന്നു അല്ലാഹു ഭൂമിയില്‍ ആധിപത്യം നല്‍കി. എന്നാല്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ക്കെതിരില്‍ ശിര്‍ക്ക് ചെയ്തെങ്കിലും ആ രാജ്യത്ത് നിന്ന് തന്റെ ദൌത്യം പൂര്‍ത്തിയാക്കി ഇബ്രാഹിം നബി (അ) പോയപ്പോള്‍ ആ നാടിന്റെ ഭരണം ദൈവിക ഭരണമാക്കിയില്ല. മറിച്ചു താക്കീത് നല്‍കുക മാത്രമാണ് ഒരു പ്രവാചകന്റെയും ഒരു മുസ്ലിമിന്റെയും ഉത്തരവാദിത്വം.88:21അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.88:22നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.

ഇനി ദീനും ദുനിയാവും ഒന്നായിരുന്നെങ്കില്‍ അതു ഈ വചനങ്ങല്‍ക്കെതിരാവില്ലേ? 2:256മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

3. ഭരണം അല്ലാഹു നമുക്ക്‌ നല്‍കുന്ന ഭൗതികമായ ഒരനുഗ്രഹമാണ്‌. ചിലപ്പോള്‍ സത്യവിശ്വാസികള്‍ക്ക്‌ നല്‍കാതെ സത്യനിഷേധികള്‍ക്ക്‌ അല്ലാഹു നല്‍കുന്ന അവന്റെ ഭൗതികമായ ഒരനുഗ്രഹം - സമ്പത്തുപോലെ.
അല്ലാഹുവിന്റെ നബിമാര്‍ ഈ ഭൂമിയില്‍ ഒരു നേരത്തെ ഭക്ഷണത്തിന്‌ പോലും വകയില്ലാതെ പട്ടിണികിടന്നപ്പോള്‍ അല്ലാഹുവിന്റെ ശത്രുക്കള്‍ക്കു സ്വര്‍ണ്ണക്കട്ടിലില്‍ കിടക്കുവാനും സ്വര്‍ണ്ണപാത്രത്തില്‍ ഭക്ഷിക്കുവാനും അവന്‍ അനുഗ്രഹം നല്‍കിയിട്ടുണ്ട്‌. ഇതുപോലെ അല്ലാഹുവിന്റെ പ്രവാചകന്മാര്‍ക്ക്‌ ഭൂമിയില്‍ ഒരു സെന്റ്‌ ഭൂമിയുടെമേല്‍ പോലും അധികാരം ഇല്ലാതെ ജീവിച്ച സന്ദര്‍ഭത്തില്‍ ഭൂമിയിലെ അധികാരവും ആധിപത്യവും അവന്റെ ശത്രുക്കള്‍ക്ക്‌ അവന്‍ നല്‌കിയത്‌ ഏതൊരു മുസ്‌ലിമിനും അറിയുന്ന യാഥാര്‍ഥ്യമാണ്‌. നംറൂദിനും ഫിര്‍ഔനിനും ഭരണം നല്‍കിയത്‌ പിശാചായിരുന്നില്ല. അല്ലാഹു തന്നെയായിരുന്നുവെന്ന്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

"അല്ലാഹു ഭരണാധികാരം നല്‍കിയതിനാല്‍ തന്റെ രക്ഷിതാവിന്റെ പ്രശ്‌നത്തില്‍ ഇബ്‌റാഹീമുമായി തര്‍ക്കിച്ച ഒരുവനെ നീ കണ്ടുവോ?'' (സൂറ 2:258)

"നീ പറയുക. രാജത്വത്തിന്റെ അധിപനായ അല്ലാഹുവേ, നീ ഉദ്ദേശിച്ചവര്‍ക്ക്‌ രാജത്വം നീ നല്‌കുകയും നീ ഉദ്ദേശിച്ചവരില്‍ നിന്ന്‌ രാജത്വം എടുത്തുകളയുകയും ചെയ്യുന്നു'' (ആലു ഇംറാന്‍ 26)

ഈ ആയത്തിന്റെ പരിധിയില്‍ നിന്ന്‌ സുലയ്‌മാന്‍ നബി(അ)യും ദാവൂദ്‌ നബി(അ)യും നംറൂദും ഫിര്‍ഔനും സത്യവിശ്വാസിയും സത്യനിഷേധിയും ആരും തന്നെ പുറത്തുപോകുന്നില്ല. സമ്പത്തുപോലെ തന്നെ ഭരണാധികാരവും ജാതിമതവ്യത്യാസമില്ലാതെ സ്രഷ്‌ടാവ്‌ അവന്റെ സൃഷ്‌ടികള്‍ക്ക്‌ നല്‍കുന്ന ഭൗതിക അനുഗ്രഹമാണ്‌.

4. മുഹമ്മദ്‌ പ്രവാചകന്‍ തന്നെയാണോ എന്ന്‌ പരിശോധിക്കുവാന്‍ ഹിര്‍ഖല്‍ രാജാവ്‌ അബൂസുഫ്‌യാനോട്‌ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി. അതിലെ ഒരു പ്രധാന ചോദ്യം ഇമാം ബുഖാരി വിവരിക്കുന്നു കാണുക:

ഹിര്‍ഖല്‍: അദ്ദേഹത്തിന്റെ പിതാക്കന്മാരില്‍ ആരെങ്കിലും... രാജാവായി ഉണ്ടായിരുന്നുവോ? അബൂസുഫ്‌യാന്‍: ഇല്ല. ശേഷം ഈ ചോദ്യം ഉന്നയിക്കുവാനുള്ള കാരണം ഹിര്‍ഖല്‍ തന്നെ വിവരിച്ചു: "അദ്ദേഹത്തിന്റെ പൂര്‍വപിതാക്കന്മാരില്‍ ആരെങ്കിലും രാജാവായി ഉണ്ടായിരുന്നോ എന്ന്‌ ഞാന്‍ ചോദിച്ചു. ഇല്ലെന്ന്‌ നിങ്ങള്‍ പറഞ്ഞു. ഞാന്‍ പറയട്ടെ, അദ്ദേഹത്തിന്റെ പൂര്‍വ പിതാക്കളില്‍ രാജാക്കന്മാരുണ്ടായിരുന്നുവെങ്കില്‍ നഷ്‌ടപ്പെട്ട രാജാധികാരം വീണ്ടെടുക്കാനുള്ള തന്ത്രമാണ്‌ ഇതെന്ന്‌ എനിക്ക്‌ പറയാമായിരുന്നു''. (ഇപ്പോള്‍ അതിന്ന്‌ സാധ്യമല്ലല്ലോ) (ഹ. നമ്പര്‍ 6).

അബ്‌ദുല്ലയുടെയും ആമിനയുടെയും മകനായ മുഹമ്മദിനെ പ്രവാചകനായി അല്ലാഹു തിരഞ്ഞെടുത്തതിന്റെ ഒരു താല്‌പര്യം, മുഹമ്മദ്‌ മതപ്രബോധനം നടത്തുന്നതിന്റെ ലക്ഷ്യം അധികാരം പിടിച്ചെടുക്കലാണെന്ന്‌ ജനങ്ങള്‍ തെറ്റിദ്ധരിക്കാതിരിക്കുക എന്നതാണെന്ന്‌ ഈ റിപ്പോര്‍ട്ടില്‍ നിന്ന്‌ ഗ്രഹിക്കാം.

5. ഭരണത്തെക്കുറിച്ച്‌ മുഹമ്മദ്‌നബി(സ) തന്നെ പ്രസ്‌താവിക്കുന്നതു കാണുക - അബ്‌ദുര്‍റഹ്‌മാന്‍ (റ) നിവേദനം. നബി(സ) എന്നോട്‌ പറഞ്ഞു: "അബ്‌ദുര്‍റഹ്‌മാന്‍, നീ അധികാരം ചോദിച്ചു വാങ്ങരുത്‌. നീ അത്‌ ചോദിച്ചുവാങ്ങിയാല്‍ നീ അതിലേക്ക്‌ ഏല്‍പിക്കപ്പെടും... (അല്ലാഹു നിന്നെ സഹായിക്കുകയില്ല). ചോദിക്കാതെ നല്‍കപ്പെട്ടാല്‍ നീ സഹായിക്കപ്പെടും'' (ബുഖാരി, ഹ. നമ്പര്‍: 7146, മുസ്‌ലിം 1652). അധികാരം ചോദിക്കുവാന്‍ പാടില്ല എന്ന ശീര്‍ഷകം തന്നെ നല്‍കിയാണ്‌ ഇമാം ബുഖാരി(റ)യും ഇമാം മുസ്‌ലിമും ഈ ഹദീസ്‌ ഉദ്ധരിക്കുന്നത്‌.

6. നബി(സ) അരുളി: "നിങ്ങള്‍ ഭരണം ലഭിക്കുവാന്‍ അത്യാഗ്രഹം കാണിക്കും. എന്നാല്‍ അവസാന ദിവസം അതുനിങ്ങള്‍ക്ക്‌ ഖേദകരമാകും.'' (ബുഖാരി:ഹ. നമ്പര്‍:7148)

7. അബൂമൂസാ(റ) നിവേദനം: "ഞാനും എന്റെ പിതൃസഹോദരന്മാരില്‍ രണ്ടുപേരും നബി(സ)യുടെ സദസ്സില്‍ പ്രസംഗിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: പ്രവാചകരേ, അല്ലാഹു താങ്കളെ ഏല്‍പിച്ച അധികാരത്തില്‍ നിന്ന്‌ ചിലത്‌ എന്നെയും ഏല്‍പിക്കുക. മറ്റെ വ്യക്തിയും അതുപോലെ ആവശ്യപ്പെട്ടു. നബി(സ) അരുളി: അധികാരം ചോദിക്കുന്നവനെയും അതിന്ന്‌ അത്യാഗ്രഹം പ്രകടിപ്പിക്കുന്നവനെയും ഞാന്‍ അതു ഏല്‍പിക്കുകയില്ല'' (മുസ്‌ലിം, ഹ.നമ്പര്‍:1733, ബുഖാരി, ഹ. നമ്പര്‍:7149)

8. അബൂദര്‍റ്‌(റ) പറയുന്നു: "പ്രവാചകരേ, താങ്കള്‍ എന്നെ ഗവര്‍ണറാക്കൂ എന്ന്‌ ഞാന്‍ നബി(സ)യോടു ആവശ്യപ്പെട്ടു. അപ്പോള്‍ അവിടുന്ന്‌ എന്റെ ചുമലില്‍ കൈകൊണ്ട്‌ അടിച്ച്‌ ഇപ്രകാരം അരുളി: അബൂദര്‍റ്‌, താങ്കള്‍ ദുര്‍ബലനാണ്‌. അധികാരം ഒരു അമാനത്താണ്‌. അതു അന്ത്യദിനത്തില്‍ നിന്ദ്യതയും ഖേദവുമാണ്‌. അവകാശപ്പെട്ട നിലയ്‌ക്ക്‌ എടുക്കുകയും ബാധ്യതകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്ക്‌ ഒഴികെ'' (മുസ്‌ലിം, ഹ.നമ്പര്‍ 1825).

9. ഭരണമില്ലെങ്കില്‍ മതമില്ല എന്നതാണ്‌ തത്വമെങ്കില്‍ അല്ലാഹു പ്രവാചകന്മാര്‍ക്കു അതും സാധിപ്പിച്ചുകൊടുക്കുമായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല. പരിശുദ്ധ ഖുര്‍ആനില്‍ പ്രസ്‌താവിക്കപ്പെട്ട പ്രവാചകന്മാരില്‍ ഒന്നു രണ്ടുപേര്‍ മാത്രമേ പ്രവാചക ജീവിതകാലം മുഴുവനും മതാധിഷ്‌ഠിത ഭരണം നടത്തിയിട്ടുള്ളൂ. മറ്റു പ്രവാചകന്മാരുടെ അവസ്ഥ അതായിരുന്നില്ല. അവരില്‍ അധികപേര്‍ക്കും മരണംവരം ഭരണം ലഭിച്ചതായി ഖുര്‍ആന്‍ നമുക്ക്‌ അറിവുനല്‍കുന്നില്ല. ഹദീസിലുമില്ല. ചരിത്രത്തിലുമില്ല. ഏതാനും നബിമാര്‍ക്ക്‌ മാത്രമാണ്‌. കുറെകാലം കഴിഞ്ഞതിനുശേഷം പരിമിതമായ ചില പ്രദേശങ്ങളില്‍ അധികാരം നടത്തുവാന്‍ സാധിച്ചിട്ടുള്ളത്‌. അതു തന്നെ അവരുടെ പ്രസ്ഥാനത്തിന്റെ പരമമായ ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടുമില്ല. അവരുടെ ആത്മീയ നേതൃത്വം സ്വീകരിച്ച ഒരു ജനവിഭാഗം വളര്‍ന്നുവന്നപ്പോള്‍ സ്വാഭാവികമായും ഒരു രാഷ്‌ട്രമായിത്തീരുകയാണ്‌ ചെയ്‌തത്‌.

10. മോഷ്‌ടാവിന്റെ കൈ മുറിക്കുവാനും വ്യഭിചാരിയെ ശിക്ഷിക്കുവാനും മറ്റുമുള്ള നിര്‍ദേശങ്ങള്‍ ഇന്ത്യയിലും അമേരിക്കയിലും മറ്റും താമസിക്കുന്ന ന്യൂനപക്ഷ മുസ്‌ലിംകളുമായി ബന്ധപ്പെടുന്നില്ല. ഇത്തരം നിയമങ്ങള്‍ നടപ്പാക്കിയില്ല എന്ന കാരണത്താല്‍ അവര്‍ കു...റ്റക്കാരാകുന്നില്ല. ഈ നിയമങ്ങള്‍ നടപ്പാക്കിയാലാണ്‌ ന്യൂനപക്ഷ മുസ്‌ലിംകള്‍ ശിക്ഷിക്കപ്പെടുക. ഏതൊരു രാഷ്‌ട്രത്തിലെയും ക്രിമിനല്‍ നിയമങ്ങള്‍ പാലിക്കുവാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്‌.

മുസ്‌ലിംരാഷ്‌ട്രങ്ങളില്‍ താമസിക്കുന്ന മുസ്‌ലിം വ്യക്തികളുമായി പോലും ഈ നിര്‍ദേശങ്ങള്‍ ബന്ധപ്പെടുന്നില്ല എന്നതാണ്‌ യാഥാര്‍ഥ്യം. എന്റെ സ്വത്ത്‌ ഒരാള്‍ മോഷ്‌ടിച്ചാല്‍ അവന്റെ കൈ മുറിക്കുവാന്‍ എനിക്കവകാശമില്ല. എന്റെ മകളെ അല്ലെങ്കില്‍ ഭാര്യയെ ഒരാള്‍ മാനഭംഗപ്പെടുത്തിയാല്‍ എനിക്ക്‌ അയാളെ ശിക്ഷിക്കുവാന്‍ അവകാശമില്ല. എന്റെ മകനെ അല്ലെങ്കില്‍ എന്റെ പിതാവിനെ ഒരാള്‍ വധിച്ചാല്‍ ഘാതകനെ വധിക്കുവാന്‍ എനിക്കവകാശമില്ല. അതെല്ലാം ഭരണാധികാരികളാണ്‌ ചെയ്യേണ്ടത്‌. ശിക്ഷിക്കുവാനോ വിട്ടുവീഴ്‌ചചെയ്യുവാനോ എനിക്ക്‌ അവരോട്‌ ആവശ്യപ്പെടാം. അതായത്‌ ക്രിമിനല്‍ നിയമങ്ങള്‍ വ്യക്തികള്‍ കൈയിലെടുക്കുന്നത്‌ ഇസ്‌ലാമിക രാഷ്‌ട്രങ്ങളില്‍ പോലും അനുവദനീയമല്ല.

11. അല്ലാഹു പറയുന്നു, വിശ്വസിച്ചവരായ എന്റെ ദാസന്മാരേ, തീര്‍ച്ചയായും എന്റെ ഭൂമി വിശാലമാണ്‌. അതിനാല്‍ എനിക്ക്‌ മാത്രം നിങ്ങള്‍ ഇബാദത്തെടുക്കുവിന്‍ (അന്‍കബൂത്ത്‌ 56). ഒരു നാട്ടില്‍ വെച്ച്‌ അല്ലാഹുവിന്‌ മാത്രം ഇബാദത്തെടുക്കുവാന്‍ സാധ്യമല്ലെങ്കില്‍ അവിടെ നിന്ന്‌ ഹിജ്‌റ പുറപ്പെടാന്‍ നിര്‍ദേശിക്കുകയാണ്‌. പരിപൂര്‍ണ ഇസ്‌ലാമിക ഭരണമുള്ള സ്ഥലത്തേക്കായിരിക്കണം ഈ ഹിജ്‌റയെന്ന്‌ മുഹമ്മദ്‌ നബി(സ) മനസ്സിലാക്കുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ നബി(സ) മുസ്‌ലിംകളോട്‌ ഒരു ക്രിസ്‌ത്യാനി ഭരിക്കുന്ന അബ്‌സീനിയായിലേക്കു തൗഹീദ്‌ സംരക്ഷിച്ച്‌ ജീവിക്കുവാന്‍ വേണ്ടി ഹിജ്‌റ പുറപ്പെടാന്‍ പറയുമായിരുന്നില്ല.

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക


83 comments:

 1. ur correct too many people think about islamic gov: in india and make too many problems .......

  ReplyDelete
 2. I am not clear about your 11th point...U mean Muhammad nabi was also not 100% aware of God's words...

  ReplyDelete
 3. "പരിപൂര്‍ണ ഇസ്‌ലാമിക ഭരണമുള്ള സ്ഥലത്തേക്കായിരിക്കണം ഈ ഹിജ്‌റയെന്ന്‌ മുഹമ്മദ്‌ നബി(സ) മനസ്സിലാക്കുന്നില്ല." എന്ന് പറയുന്നത് കൊണ്ട് 'നബി അല്ലാഹുവിനെ കുറിച്ച് മനസ്സിലാക്കിയിട്ടില്ല' എന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച് 'ഇസ്ലാമിക ഭരണകൂടം ഉള്ള രാജ്യങ്ങളില്‍ മാത്രമേ മുസ്ലിങ്ങള്‍ ജീവിക്കാന്‍ പാടുള്ളൂ എന്ന് അല്ലാഹു നിര്‍ദേശിച്ചതായി നബി മനസ്സിലാക്കിയിട്ടില്ല' അല്ലെങ്കില്‍ 'അള്ളാഹു അങ്ങിനെ നിര്‍ദേഷിച്ചിട്ടില്ല' എന്നാണ് നാം മനസ്സിലാക്കേണ്ടത്.

  ReplyDelete
 4. bahumanapetta doctor bharanam sthapikkanam ennu aarum parayunnilla . pakshe namme srushticha daivaththinu maathrame namukkku vendi niyama nirmanam nadaththanum kazhiyuuu. nammal alpanjaranu . njanaththil ninnnu alpam maathrame manushyanu nalkiyittullu ennu Allahu parayunnu. Islamil oru vyakthiyude jeevitham ennu parayunnnath atthu samboornamanu bharanam vere jeevitham vere ennilla nammal angine verthirikkunnath kondanu namukku manasilakaththath ella kaaryangalum Qur'anilund . onnum athil vittu poyittilla .vyakthi bandhamakatte saamoohika bandhamakatte vyvahara kaaryamakatte bharya bharththakanmar thammilulla bandham kudumba bandam ithilokkeyulla niyamangal thettu cheythal enthu cheyyanam ellam ........... ithellam kudi chernnathalle raashtram ennu parayunnath athu special aayittulla oru sambhavam onnumallallo . ee kaaryangalilokke niyama niramanangal islamika rupaththil rupaththil nadaththikondu thanne yanu pravachakanmar kazhinju poyath .
  palisha aruth alavu thukkangal krithgyamayi palikkuka anyante muthalukal bhakshikkaruth anadhakale samrakshikkuka vidhiyil neethi palikkuka ingane thudangi ella kaaryangalum namukku quranil kanam ithokke thanneyalle raashtravumaayum bandapettu varunnath .ithokke kudi chernnathalle raashtram . islamine adhava Qur'anakunna velichaththe verum niskaram nombu hajju polulla anushtanangalil othukkiyal mukalil paranja baki bhakangalokke enganeyanu Qur'anu anusarichavuka
  allenkil vyakthi jeevithaththil ororuththarum palikkenda vyavastha maathramano ithokke . bahu bhuripakshaththinu munnil ithinonnum sthanamillenkil pinne enthanu Qur'ante prasakthi. allenkilum vyakthikal kudi cherumpolalle samuham aakunnath.

  ReplyDelete
 5. ജനാതിപത്യ രാഷ്ട്രത്തില്‍ ജീവിക്കുമ്പോള്‍ ആ രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അതും ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാണ്.

  നമ്മുടെ മതാചാരങ്ങളും അനുഷ്ടാനങ്ങളും തടസ്സമില്ലാതെ നടത്താന്‍ കഴിയുന്നുണ്ടോ എന്നാണു നാം നോക്കേണ്ടത്. അല്ലാതെ, 'ആ രാജ്യത്തുള്ള മറ്റു വിഭാഗങ്ങളും ഇസ്ലാം നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം' എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഇന്ന് ചില മുസ്ലിം സംഘടനകള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഈ വാദം ആണ് ഉയര്‍ത്തുന്നത്. അത്തരത്തിലുള്ള വാദം തെറ്റാണ്.

  അന്യന്റെ മുതല്‍ ഭക്ഷിക്കുക, പലിശ പാടില്ല തുടങ്ങിയ കാര്യങ്ങള്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നവര്‍ ചെയ്യാതിരിക്കട്ടെ. മറ്റു മതസ്ഥര്‍ അവരുടെ വിശ്വാസങ്ങള്‍ക്ക്‌ അനുസരിച്ച് ജീവിക്കട്ടെ. മറ്റു മതത്തില്‍പ്പെട്ടവര്‍ അന്യന്റെ മുതല്‍ ഭക്ഷിക്കുമ്പോള്‍ അതിന് ഇന്ത്യന്‍ നിയമവ്യവസ്ഥ പ്രകാരം ഉള്ള ശിക്ഷ അനുഭവിക്കട്ടെ. അല്ലാതെ, ഖുര്‍ആനില്‍ അന്യന്റെ മുതല്‍ ഭക്ഷിക്കരുത് എന്ന് പറഞ്ഞത് കൊണ്ട് മറ്റു മതക്കാരും അത് അനുസരിക്കണം എന്ന് നമുക്ക്‌ എങ്ങിനെയാണ് വാശി പിടിക്കാന്‍ കഴിയുക?? ഓരോരുത്തരും ചെയ്യുന്നതിനുള്ള പ്രതിഫലം അവനു തന്നെ ലഭിക്കും.

  ReplyDelete
  Replies
  1. ഇസ്ലാമിക നിയമങ്ങള്‍ മടുള്ളവരുടെ മേല്‍ അടിചെല്‍പ്പിക്കണമെന്നു ആരും പറഞ്ഞിട്ടില്ല. ഇവിടെ ബഹുദൈവാരധനക്കെതിരെ ഏക ദൈവവിശ്വാസം പ്രബോധനം ചെയ്യാമെങ്കില്‍ ഇസ്ലാമിന്റെ ഭരണവും നിയമങ്ങളും പ്രബോധനം ചെയ്യാം. ഭൂരിഭാഗം അത് ശരിയെന്നംഗീകരിച്ചാല്‍ ഇസ്ലാമിക ഭരണം വരും. ഇല്ലെങ്കില്‍ വരില്ല.

   Delete
  2. ഭൂരിഭാഗം അത് ശരിയെന്നംഗീകരിച്ചാല്‍

   ####

   അതെ, അത് തന്നെയാണ് ജനാതിപത്യത്തിന്റെ അടിസ്ഥാനം.

   Delete
 6. ഇബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: വല്ലവനും ഭരണാധിപനെ ധിക്കരിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹുവിനെ സമീപിക്കുമ്പോള്‍ അവനുകാരണം പറഞ്ഞൊഴിവാകുക സാദ്ധ്യമല്ല. (ഭരണകര്‍ത്താവ്) അനുസരണ പ്രതിജ്ഞചെയ്യാതെ വല്ലവനും മരണപ്പെടുന്നപക്ഷം ജാഹിലിയ്യ മരണമാണ് അവന്‍ മരിക്കുക. (മുസ്ലിം) മത സ്വാതന്ത്യ്രങ്ങള്‍ നിലനില്ക്കുന്ന കാലത്തൊന്നും ഭരണ കര്‍ത്താക്കളെ ധിക്കരിക്കാവതല്ല)


  അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രഖ്യാപിച്ചു: നിന്റെ ദാരിദ്യ്രത്തിലും ഐശ്വര്യത്തിലും സന്തോഷത്തിലും സന്താപത്തിലും നിന്നെ മറികടന്ന് അനര്‍ഹരെ തെരെഞ്ഞെടുക്കുമ്പോഴും നീ അയാള്‍ (ഭരണകര്‍ത്താക്കളുടെ വാക്ക്) പറയുന്നത് കേള്‍ക്കുകയും അനുസരിക്കുകയും വേണം. (മുസ്ലിം)


  വാഇലി(റ)വില്‍ നിന്ന് നിവേദനം: തിരുദൂതനോട്(സ) ഒരിക്കല്‍ സലമത്ത്(റ) ചോദിച്ചു: പ്രവാചകരെ! പറഞ്ഞുതന്നാലും. തങ്ങളുടെ അവകാശം ചോദിച്ചുവാങ്ങുകയും ഞങ്ങളോടുള്ള ബാദ്ധ്യത നിറവേറ്റാതിരിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താക്കള്‍ നിലവില്‍വന്നാല്‍ ഞങ്ങള്‍ എന്തുചെയ്യണം? നബി(സ) അയാളില്‍ നിന്നു തിരിഞ്ഞുകളഞ്ഞു (മറുപടി നല്കിയില്ല) വീണ്ടും ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: നിങ്ങള്‍ കേട്ട് അനുസരിച്ചുകൊള്ളുക. അവരില്‍ അര്‍പ്പിക്കപ്പെട്ടത് അവരുടെ ബാദ്ധ്യതയും നിങ്ങളില്‍ അര്‍പ്പിക്കപ്പെട്ടത് നിങ്ങളുടെ ബാദ്ധ്യതയുമാകുന്നു. (മുസ്ലിം) (ഭരണകര്‍ത്താക്കള്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നില്ലെങ്കിലും സ്വന്തം കടമ നിങ്ങള്‍ നിര്‍വ്വഹിച്ചേ മതിയാകൂ)

  ReplyDelete
 7. അബൂബക്കറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: ഭരണമേധാവിയെ അവഗണിക്കുന്നവന്‍ അല്ലാഹുവിനെയും അവഗണിച്ചവനാണ്. (തിര്‍മിദി) (മതസ്വാതന്ത്യ്രം നിലനില്ക്കുന്നിടത്തോളം ഭരണമേധാവികളെ ധിക്കരിക്കാന്‍ പാടുള്ളതല്ല)

  ReplyDelete
  Replies
  1. ഭരണമെധാവി എന്നാല്‍ അനിസ്ലാമിക ഭരണാധികാരിയല്ല. ഇത് ഹദീസിനെ ദുര്‍വ്യാഖ്യാനിക്കലാണ്.

   Delete
  2. ഭരണമെധാവി എന്നാല്‍

   ####

   "ഭരിക്കുന്നത് ആരോ" അതാണ്‌ ഭരണാധികാരി.....
   അദ്ദേഹം ഏതു മതത്തില്‍ പെട്ട ആള്‍ ആയാലും...

   അല്ലങ്കില്‍ "മുസ്ലിം ഭരണാധികാരി" എന്ന് വ്യക്തമായി പറയുമായിരുന്നില്ലേ????

   ശരിയായ വ്യാഖ്യാനം നല്‍കാന്‍ അഭ്യര്‍ത്തിക്കുന്നു....
   കൂടുതല്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്...
   ഇത്തരം ചര്‍ച്ചകളിലൂടെ ആണല്ലോ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുക...
   ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്...

   Delete
  3. ഇസ്ലാമിക ഖിലാഫത്ത് അഥവാ ഭരണം നടപ്പാക്കിയ പ്രവാചകന്‍ (സ) "ഒരു അനിസ്ലാമിക ഭരണാധികാരിയെ അവഗണിച്ചവന്‍ അല്ലാഹുവിനെ അവഗനിച്ചവനാനെന്നു" പറയുമോ? എത്ര ഗൌരവമുള്ള സംസാരമാണ് അത്! ഇസ്ലാമിലെ ഖലീഫയെ അഥവാ അമീറിനെ അനുസരിക്കേണ്ട വിഷയമാണ് ഹദീസില്‍ പറയുന്നത്. ഇസ്ലാമിക ഭരണം എന്നാല്‍ അല്ലാഹുവിന്റെ നിയമം നടപ്പിലാക്കലാണ്. ഖലീഫയെ അനുസരിക്കണമെന്നു പറയുമ്പോള്‍ അല്ലാഹുവിനെ അനുസരിക്കുന്നത് പോലെയാണത്. അനിസ്ലാമിക ഭരണാധികാരിക്ക് അല്ലാഹുവിന്റെ നിയമം നടപ്പിലാക്കുക എന്ന ലക്‌ഷ്യം തന്നെ ഇല്ല. ആധുനിക ജനാധിപത്യത്തില്‍ നിയമനിര്മാനത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണ്. ഭൂരിപക്ഷം മദ്യത്തെയും വ്യഭിചാരത്തെയും അംഗീകരിച്ചാല്‍ അതാണ്‌ നിയമം. എന്നിട്ട് അത്തരം നിയമവ്യവസ്തയിലെ ഭരണാധികാരിയെ അവഗനിക്കുന്നവന്‍ അല്ലാഹുവിനെ അവഗനിക്കുന്നവനാനെന്നു പറയാമോ? കേവലം ഒരു അധികാരക്കസേരയുടെ പ്രശ്നമല്ല ഇത്.

   Delete
  4. മത ആചാര അനുഷ്ടാനങ്ങള്‍ നടത്താന്‍ ഇസ്ലാം മത വിശ്വാസിക്ക് അവന്റെ ഭരണാധികാരി സ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കില്‍ ആ ഭരണാധികാരിയെ അംഗീകരിച്ചേ തീരൂ....അതില്‍ ഒരു തര്‍ക്കത്തിനും സാധ്യത ഇല്ല.

   അല്ലാഹുവിനെ മുസ്ലിങ്ങള്‍ അംഗീകരിക്കും. മറ്റു മത വിശ്വാസികള്‍ അംഗീകരിക്കില്ലല്ലോ !!!
   അപ്പോള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത്‌ മാത്രമേ ഇസ്ലാമിക ഭരണത്തിനു പ്രസക്തി / സാധ്യത ഉള്ളൂ....

   സൌദിയില്‍ പോയി ഇന്ത്യന്‍ നിയമങ്ങള്‍ നടപ്പിലാക്കണം എന്ന് പറഞ്ഞാല്‍ അംഗീകരിക്കുമോ ???

   ഓരോ രാജ്യത്തെയും പൌരന്മാര്‍ ആണ് ഏതു ഭരണഘടന പ്രകാരം തങ്ങള്‍ ഭരിക്കപ്പെടണം എന്ന് തീരുമാനിക്കേണ്ടത്‌.
   അതായത് ഭരണ ഖടന ഇസ്ലാമികം ആയാലും, അനിസ്ലാമികം ആയാലും അത് ജനാതിപത്യ രീതിയില്‍ തന്നെയാണ് തിരഞ്ഞെടുക്കപ്പെടെണ്ടത് .....

   ജനാതിപത്യ രാജ്യത്തെ ഭൂരിപക്ഷം പേരും മദ്യംവും വ്യഭിചാരവും അംഗീകരിച്ചത് കൊണ്ട് "എല്ലാവരും മദ്യം കഴിക്കുകയും, വ്യപിചരിക്കുകയും വേണം" എന്ന നിയമം വരുമോ???
   മദ്യം വേണ്ടവര്‍ക്ക് ഉപയോഗിക്കാം, അല്ലാത്തവര്‍ക്ക് ഉപയോഗിക്കതിരിക്കാം. അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ പൌരനും ലഭിക്കുന്നില്ലേ????
   മദ്യം കഴിച്ചാലേ പൌര്വതം ലഭിക്കൂ എന്ന നിയമം ആണെങ്കില്‍ അതിനെ അംഗീകരിക്കാന്‍ കഴിയില്ല. പക്ഷെ അത്തരത്തില്‍ ഉള്ള ഒരു അവസ്ഥ ഇല്ലല്ലോ.!!!!

   അധികാരകസേരയുടെ പ്രശ്നം അല്ലെങ്കില്‍ ആ കസേരയെ കുറിച്ച് വ്യാകുലപ്പെടെണ്ടത് ഉണ്ടോ ???
   നമ്മള്‍ ചെയ്യാനുള്ളത് ചെയ്യുക. അധികാരം ലഭിക്കാന്‍ നിയോഗം ഉണ്ടെങ്കില്‍ അത് ലഭിച്ചിരിക്കും എന്ന് വിശ്വസിക്കുന്നത് അല്ലേ ഉത്തമം ?????????????????

   Delete
  5. 1. മത ആചാരങ്ങള്‍ മാത്രമാണോ ഇസ്ലാം? അത് നല്‍കുന്നതില്‍ തൃപ്തി പൂണ്ടു ഭരണാധികാരിയെ അനുസരിക്കണമെന്നു പറയുന്നത് ശരിയല്ല. നിര്‍ബന്ധിത സാഹചര്യത്തില്‍ നിലവിലെ വ്യവസ്ഥയോട് സഹകരിക്കുന്നതോടൊപ്പം ആ വ്യവസ്ഥ മാറാനുള്ള പണിയും നാമെടുക്കണം. നന്മയുടെ മാര്‍ഗത്തില്‍ ആവും വിധം.
   2. ആധുനിക ജനാധിപത്യത്തില്‍ എന്ത് നിയമവും നടപ്പാക്കാം. നമ്മെ സൃഷ്ടിച്ച അല്ലാഹുവിന്റെ അധികാരത്തിലുള്ള കൈകടത്തലാനത്. മദ്യവും വ്യഭിചാരവും പലിശയുമൊക്കെ ഇന്ന് ഇഷ്ടമുള്ളവര്‍ക്ക് ആകാം എന്നാ നിയമമാണ് ഉള്ളത്. അഥവാ ആ നിയമങ്ങള്‍ എങ്ങനെ വേണമെങ്കിലും പരിഷ്കരിക്കാം. ഭാവിയില്‍ വിവാഹബന്ധം പാടില്ല എന്നും ഫ്രീ സെക്സ് മതിയെന്നും നിയമം വരാം. ഇതാണ് ജനാധിപത്യം. ഇസ്ലാം ജനാധിപത്യത്തോട്‌ യോജിക്കുന്ന ഒരേയൊരു മേഖല ഭരണാധികാരിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിലാണ്. നിയമം നിര്‍മിക്കാനുള്ള പരമാധികാരം അല്ലാഹുവിനു മാത്രം.
   3. അതെ. നമ്മള്‍ ചെയ്യാനുള്ളത് ചെയ്യുക. ചെയ്യുന്നില്ല എന്നതാണ് പ്രശ്നം. പരീക്ഷ എഴുതാതെ നിയോഗമുന്ടെങ്കില്‍ പാസ്സാകും എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

   Delete
  6. 1. മത ആചാരങ്ങള്‍ മാത്രമല്ല ഇസ്ലാം.
   എന്നാല്‍ ഇസ്ലാമിന്റെ ലക്‌ഷ്യം ഭരണം ആണോ ?

   ഭരണാധികാരിയെ അനുസരിക്കുക എന്നതാണ് ശരി എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

   ഇബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: വല്ലവനും ഭരണാധിപനെ ധിക്കരിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹുവിനെ സമീപിക്കുമ്പോള്‍ അവനുകാരണം പറഞ്ഞൊഴിവാകുക സാദ്ധ്യമല്ല. (ഭരണകര്‍ത്താവ്) അനുസരണ പ്രതിജ്ഞചെയ്യാതെ വല്ലവനും മരണപ്പെടുന്നപക്ഷം ജാഹിലിയ്യ മരണമാണ് അവന്‍ മരിക്കുക. (മുസ്ലിം) മത സ്വാതന്ത്യ്രങ്ങള്‍ നിലനില്ക്കുന്ന കാലത്തൊന്നും ഭരണ കര്‍ത്താക്കളെ ധിക്കരിക്കാവതല്ല)

   അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രഖ്യാപിച്ചു: നിന്റെ ദാരിദ്യ്രത്തിലും ഐശ്വര്യത്തിലും സന്തോഷത്തിലും സന്താപത്തിലും നിന്നെ മറികടന്ന് അനര്‍ഹരെ തെരെഞ്ഞെടുക്കുമ്പോഴും നീ അയാള്‍ (ഭരണകര്‍ത്താക്കളുടെ വാക്ക്) പറയുന്നത് കേള്‍ക്കുകയും അനുസരിക്കുകയും വേണം. (മുസ്ലിം)

   വാഇലി(റ)വില്‍ നിന്ന് നിവേദനം: തിരുദൂതനോട്(സ) ഒരിക്കല്‍ സലമത്ത്(റ) ചോദിച്ചു: പ്രവാചകരെ! പറഞ്ഞുതന്നാലും. തങ്ങളുടെ അവകാശം ചോദിച്ചുവാങ്ങുകയും ഞങ്ങളോടുള്ള ബാദ്ധ്യത നിറവേറ്റാതിരിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താക്കള്‍ നിലവില്‍വന്നാല്‍ ഞങ്ങള്‍ എന്തുചെയ്യണം? നബി(സ) അയാളില്‍ നിന്നു തിരിഞ്ഞുകളഞ്ഞു (മറുപടി നല്കിയില്ല) വീണ്ടും ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: നിങ്ങള്‍ കേട്ട് അനുസരിച്ചുകൊള്ളുക. അവരില്‍ അര്‍പ്പിക്കപ്പെട്ടത് അവരുടെ ബാദ്ധ്യതയും നിങ്ങളില്‍ അര്‍പ്പിക്കപ്പെട്ടത് നിങ്ങളുടെ ബാദ്ധ്യതയുമാകുന്നു. (മുസ്ലിം) (ഭരണകര്‍ത്താക്കള്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നില്ലെങ്കിലും സ്വന്തം കടമ നിങ്ങള്‍ നിര്‍വ്വഹിച്ചേ മതിയാകൂ)

   ഇത്രയും വായിച്ചിട്ടും താങ്കള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായില്ലേ !!!!!!

   2. ജനാതിപത്യ രാജ്യത്ത് ജനാതിപത്യ രീതിയില്‍ നടപ്പാക്കുന്ന നിയമങ്ങളെ അല്ലാഹുവിന്റെ അധികാരത്തിലേക്കുള്ള കൈ കടത്തല്‍ ആയി ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ല.

   മദ്യത്തിന്റെ കാര്യം ആദ്യം പറഞ്ഞിരുന്നു. എന്നിട്ടും നിങ്ങള്‍ക്ക്‌ മനസ്സിലായില്ലേ ???
   അത് തന്നെയാണ് ഫ്രീ സെക്സിന്റെ കാര്യത്തിലും ഉള്ളത്.
   അതായത് ഫ്രീ സെക്സ് മതി എന്നവര്‍ അത് ആയിക്കോട്ടെ. "മുസ്ലിമും വിവാഹം ചെയ്യാതെ ഫ്രീ സെക്സ്‌ മാത്രമേ നടത്താന്‍ പാടുള്ളൂ" എന്ന നിയമം വന്നാല്‍ മാത്രമേ നാം അതിനെ കുറിച്ച് വ്യാകുലപ്പെടെണ്ടത് ഉള്ളൂ....

   എഴുതാ പുറങ്ങള്‍ വായിക്കാതിരിക്കുക !!!!

   ജനാതിപത്യ രാജ്യത്ത്‌ നിയമ നിര്‍മാണത്തിനുള്ള അധികാരം ജനങ്ങള്‍ക്ക്‌ തന്നെയാണ്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണ കര്‍ത്താക്കള്‍ ആണ് നിയമം നിര്‍മ്മിക്കേണ്ടത്.

   അല്ലാഹുവിനെ അംഗീകരിക്കാത്തവര്‍ പോലും അല്ലാഹുവിന്റെ നിയമത്തെ അംഗീകരിക്കണം എന്ന് പറയുന്നത് ബാലിശം മാത്രമാണ്.

   3. ചെയ്യാനുള്ളത് തീര്‍ച്ചയായും ചെയ്യുന്നുണ്ട്. ഇസ്ലാം എന്താണ് എന്നും, മറ്റും ആളുകളെ പറഞ്ഞു മനസ്സിലാക്കുക എന്നതാണ് ചെയ്യാനുള്ളത്.

   അല്ലാതെ അധികാരം നേടി എടുക്കാന്‍ വേണ്ടത്‌ ചെയ്‌താല്‍ മാത്രമേ ചെയ്യാനുള്ളത് പൂര്‍ണ്ണമാവൂ എന്ന് ഒരിക്കലും കരുതാനാവില്ല.

   ഓരോ നിമിഷവും ഓരോ വ്യക്തിയും പരീക്ഷ എഴുതി കൊണ്ടിരിക്കുകയാണ്. പാസ്‌ ആകുമോഇല്ലയോ എന്ന് അന്ത്യ നാളില്‍ അറിയാം. അല്ലാതെ അധികാരം നേടിയെടുത്തു എന്നതല്ല പരീക്ഷ വിജയിച്ചു എന്നതിന്റെ തെളിവ്.

   Delete
  7. പ്രിയ സഹോദരാ, താങ്കള്‍ മേല്‍ ഹദീസുകള്‍ക്ക് തെറ്റായ കല്‍പ്പന നല്‍കുകയാണ്. സത്യം പറഞ്ഞാല്‍ എനിക്ക് ഭയം തോന്നുന്നു. ഇസ്ലാമിക ഖിലാഫത്തിലെ ഭരണാധികരികള്‍ക്കുള്ള ബൈഅത്തിനെ കുറിച്ചാണ് ഇത് പോലുള്ള ഹദീസുകള്‍ പറയുന്നത്. ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ ഹദീസുകളെല്ലാം വിവരിക്കുന്നത് തന്നെ ഖലീഫ, അമീര്‍, ബൈഅത്ത് തുടങ്ങിയ കാര്യങ്ങളിലാണ്. ഒരു മുസ്ലിം പണ്ഡിതനും ഇത് അനിസ്ലാമിക ഭരണാധികരികള്‍ക്കുള്ള അനുസരണം ആണ് എന്ന് പറഞ്ഞിട്ടില്ല. കേരളത്തിലെ ഏതെങ്കിലും മുസ്ലിം സംഘടനകള്‍ക്ക് അങ്ങനെയൊരു വാദമുള്ളതായി ഞാന്‍ കേട്ടിട്ടില്ല. ഇസ്ലാമില്‍ ഭരണത്തിനുള്ള പ്രാധാന്യം കാണിക്കുന്ന ഈ ഹദീസുകള്‍ തന്നെ അതിനെതിരിലുള്ള തെളിവാക്കി മാറ്റുന്നത് ശരിയല്ല.

   Delete
  8. അതെ സഹോദരാ... ഇതൊക്കെ നിങ്ങള്‍ ഉള്‍ക്കൊള്ളതെ പോകുന്നത് കാണുമ്പോള്‍ എനിക്ക് ഭയം തോന്നുന്നു.
   അത് ഇസ്ലാമിക ഭരണാധികാരികള്‍ക്ക് "മാത്രം" ഉള്ളതാണ് എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ???

   നമ്മള്‍ കേള്‍ക്കാതെ പോയത് പലതും ഉണ്ട്.... അതാണ്‌ വാസ്തവം....
   ഇസ്ലാമിലെ ഭരണത്തിനെ കുറിച്ച് പറയുന്നതെല്ലാം "ഇസ്ലാമിക രാഷ്ട്ര സങ്കല്‍പ്പമാണ് ഏറ്റവും പ്രധാനം" എന്ന് പറയുന്നതിന് വേണ്ടിയുള്ള തെളിവുകള്‍ ആക്കിമാറ്റുന്നത് ശരിയല്ല.

   Delete
  9. ഇസ്ലാമിക രാഷ്ട്ര സങ്കല്‍പ്പമാണ് ഏറ്റവും പ്രധാനം, മറ്റുള്ളവ അപ്രധാനം എന്നൊരു വാദം എനിക്കില്ല. എന്തിനാണ് ഇല്ലാത്ത വാദത്തെ കുറിച്ച് പറയുന്നത്?
   ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങള്‍ പരിശോധിക്കുക. എന്നിട്ട് മേല്‍ ഹദീസുകലുള്ള അദ്ധ്യായങ്ങള്‍ വായിക്കുക. ഇമാറത്ത്, ഖിലാഫത്ത്, ബൈഅത്ത് തുടങ്ങിയ സാങ്കേതിക ശബ്ദങ്ങള്‍ മുഴുവനും ഇസ്ലാമിക ഭരണവുമായി ബന്ധപ്പെട്ടാണ് അതില്‍ പറയുന്നത്.
   നമ്മള്‍ കേള്‍ക്കാത്ത പലതും ഉണ്ട് എന്ന് പറഞ്ഞല്ലോ. എങ്കില്‍ മേല്‍ ഹദീസുകള്‍ക്ക് താങ്കള്‍ പറഞ്ഞ വ്യാഖ്യാനം ആര് നല്‍കി എന്ന് പറയുക.

   Delete
  10. ഇസ്ലാമിക ഭരണം ആണ് പ്രധാന ലക്‌ഷ്യം എന്ന് കാണിക്കുന്ന ഭാഗങ്ങള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ചൂണ്ടി കാണിക്കാത്തത് ?????
   അത് നല്‍കൂ....
   അപ്പോള്‍ അല്ലെ നിങ്ങള്‍ പറയുന്ന ആശയങ്ങള്‍ക്ക്‌ പിന്തുണ ലഭിക്കൂ...

   Delete
 8. Dear Absar,രാഷ്ട്ര പുനര്‍ നിര്‍മാണത്തില്‍ ഇസ്ലാമിന് അതിന്റെതായ ഒരു സ്പേസ് ഉണ്ട് എന്ന് വിചാരിക്കുനുണ്ടോ???

  ReplyDelete
 9. ഒരു ജനാതിപത്യ രാഷ്ട്രത്തില്‍ അതിന്റെ പുനര്‍നിര്‍മ്മാണത്തില്‍ എല്ലാ മതങ്ങള്‍ക്കും പങ്കുണ്ടാകും.....
  ഇസ്ലാമിനും ഉണ്ടാകും...

  ReplyDelete
 10. ട്രാക്കിംഗ്....

  ReplyDelete
 11. താങ്കളുടെ ലേഖനത്തില്‍ ചില അബദ്ധങ്ങള്‍ വന്നിരിക്കുന്നു. അതില്‍ ഒന്ന് മാത്രം ചൂണ്ടിക്കാണിക്കട്ടെ. ഭരണം നേടാത്ത പ്രവാചകന്മാര്‍ പരാജയപ്പെട്ടവരാനെന്നു പരയെണ്ടിവരില്ലേ എന്നാ പരാമര്‍ശം അബദ്ധമാണ്. കാരണം പ്രവാച്ചകന്മാരോട് അല്ലാഹു പറഞ്ഞത് നിങ്ങള്‍ സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്നാണു. ഇഷ്ടമുള്ളവര്‍ സ്വീകരിക്കട്ടെ. അല്ലാത്തവര്‍ തള്ളികളയട്ടെ. സ്വീകരിച്ചാല്‍ ഇസ്ലാമിക ഭരണം വരും. ഇല്ലെങ്കില്‍ വരില്ല. ഇതില്‍ നിന്നുമെങ്ങനെയാണ് ഇസ്ലാം ഭരണം ലക്ഷ്യമാക്കുന്നില്ല എന്ന് വരിക? ഇസ്ലാം പൂര്‍ണമായി നടപ്പിലാക്കാനുള്ളതാണ്. അതില്‍ ഭരണവും ഉണ്ട്.
  തൌഹീദ് സ്ഥാപിക്കുക എന്നത് പ്രവാചകന്മാരുടെ ലക്‌ഷ്യം ആയിരുന്നു എന്നാ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ? എന്നാല്‍ പല പ്രവാചകന്മാരും അത് നടപ്പാക്കാന്‍ കഴിയാതെ പോയവരാണ്. അതിനാല്‍ അവര്‍ പരാജയപ്പെട്ടവരാനെന്നു പറയാമോ?

  ReplyDelete
  Replies
  1. ഭരണം നേടാത്ത പ്രവാചകന്മാര്‍ പരാജയപ്പെട്ടവരാനെന്നു പരയെണ്ടിവരില്ലേ

   ###

   അങ്ങിനെ പറയണം എന്നല്ല ഞാന്‍ പറഞ്ഞത്‌....
   ഒരു ഉദാഹരണം എന്ന നിലയില്‍ പറഞ്ഞതാണ്....
   ഒരു ചിന്താ ശകലം എന്ന നിലയില്‍....

   അതിന്റേതായ രീതിയില്‍ ആ വാചകത്തെ കാണുമല്ലോ...

   @@@@

   സ്വീകരിച്ചാല്‍ ഇസ്ലാമിക ഭരണം വരും. ഇല്ലെങ്കില്‍ വരില്ല.

   ####

   അതെ, അപ്പോഴും അവിടെ ജനാതിപത്യം (ഭൂരിപക്ഷ അഭിപ്രായം ) തന്നെയാണ് നടപ്പിലാകുന്നത്.

   @@@@@

   ഇതില്‍ നിന്നുമെങ്ങനെയാണ് ഇസ്ലാം ഭരണം ലക്ഷ്യമാക്കുന്നില്ല എന്ന് വരിക? ഇസ്ലാം പൂര്‍ണമായി നടപ്പിലാക്കാനുള്ളതാണ്. അതില്‍ ഭരണവും ഉണ്ട്.

   ####

   മറിച്ചു താക്കീത് നല്‍കുക മാത്രമാണ് ഒരു പ്രവാചകന്റെയും ഒരു മുസ്ലിമിന്റെയും ഉത്തരവാദിത്വം.88:21അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.88:22നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.

   അതായത് മതപ്രചാരണത്തിന്റെ പ്രധാന ലക്‌ഷ്യം ഉല്‍ബോധനം ആണ്. അല്ലാതെ ഭരണമോ അധികാരമോ അല്ല. എന്നാല്‍ സ്വാഭാവികമായി ഭരണം കൈകളിലേക്ക്‌ വന്നാല്‍ അത് ഏറ്റെടുക്കാന്‍ മടിച്ചു നില്‍ക്കേണ്ടതും ഇല്ല - എന്ന വ്യാഖ്യാനം അല്ലേ കൂടുതല്‍ ശരിയാവുക ?

   @@@@@

   തൌഹീദ് സ്ഥാപിക്കുക എന്നത് പ്രവാചകന്മാരുടെ ലക്‌ഷ്യം ആയിരുന്നു എന്നാ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ? എന്നാല്‍ പല പ്രവാചകന്മാരും അത് നടപ്പാക്കാന്‍ കഴിയാതെ പോയവരാണ്. അതിനാല്‍ അവര്‍ പരാജയപ്പെട്ടവരാനെന്നു പറയാമോ?

   ####

   ഒരിക്കലും ഇല്ല, അവര്‍ പരാജയപ്പെട്ടവര്‍ ആണെന്ന് പറയാന്‍ കഴിയില്ല.
   അതുപോലെ തന്നെയാണ് സാധാരണ വിശ്വാസികളുടെയും നിലപാട് ഉണ്ടാകേണ്ടത്.
   അതായത് പ്രബോധനം നടത്തുക... സത്യം പ്രചരിപ്പിക്കാന്‍ വേണ്ടി. അങ്ങിനെ അധികാരം സ്വാഭാവികമായി വിശ്വാസികളുടെ കൈകളിലേക്ക്‌ വരുകയാണെങ്കില്‍ ഏറ്റെടുക്കുക.ഭൂരിപക്ഷം ഇസ്ലാമിക ഭരണത്തിന് താല്പര്യപ്പെടുകയാണെങ്കില്‍ ഇസ്ലാമിക ഭരണം നടപ്പാക്കുക. അപ്പോഴും സംഭവിക്കുന്നത് ജനാതിപത്യം തന്നെയാണ്.

   അപ്പോഴും അവിടെ പ്രഥമസ്ഥാനം ഒരിക്കലും ഇസ്ലാമിക രാഷ്ട്രം നിര്‍മിക്കുക എന്നതിനല്ല, മറിച്ച് ഉല്‍ബോധനം നടത്തുക എന്നതിനാണ്.

   പോസ്റ്റില്‍ പറഞ്ഞ "അവരുടെ ആത്മീയ നേതൃത്വം സ്വീകരിച്ച ഒരു ജനവിഭാഗം വളര്‍ന്നുവന്നപ്പോള്‍ സ്വാഭാവികമായും ഒരു രാഷ്‌ട്രമായിത്തീരുകയാണ്‌ ചെയ്‌തത്‌." എന്ന ഭാഗം ശ്രദ്ധിക്കുമല്ലോ....

   ഇത് ചേര്‍ത്ത് വായിക്കുക....
   അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രഖ്യാപിച്ചു: നിന്റെ ദാരിദ്യ്രത്തിലും ഐശ്വര്യത്തിലും സന്തോഷത്തിലും സന്താപത്തിലും നിന്നെ മറികടന്ന് അനര്‍ഹരെ തെരെഞ്ഞെടുക്കുമ്പോഴും നീ അയാള്‍ (ഭരണകര്‍ത്താക്കളുടെ വാക്ക്) പറയുന്നത് കേള്‍ക്കുകയും അനുസരിക്കുകയും വേണം. (മുസ്ലിം)

   Delete
 12. 1. ഇസ്ലാമില്‍ ജനാധിപത്യരീതിയിലാണ് ഭരണാധികാരിയെ തെരഞ്ഞെടുക്കുക. ജനാധിപത്യമെന്നത് പുതിയ സംഗതിയല്ല. എന്നാല്‍ ഭരണം ദൈവിക നിയമം അനുസരിച്ചായിരിക്കും. അതില്‍ ജനാധിപത്യമില്ല. ജീവിതത്തിന്റെ സകലമെഖലകളിലും നാം എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് അല്ലാഹുവാണ്. ഇന്ന് മുസ്ലിം സംഘടനകള്‍ ചെയ്യുന്നത് ഇസ്ലാമിന്റെ ഈയൊരു വശത്തിന് പ്രാധാന്യം തീരെ നല്‍കുന്നില്ല എന്നാണു. പ്രബോധനം നടത്തുമ്പോള്‍ നാം മുഴുവന്‍ കാര്യങ്ങളും സമൂഹത്തോട് പറയണം. രാഷ്ട്രീയവും ഭരണവുമടക്കം. അപ്പോഴേ സ്വാഭാവികമായി ഭരണവും വന്നു ചേരൂ.
  2. ഉല്‍ബോധനം അന്തിമലക്ഷ്യമല്ല. പ്രവാചകന്മാര്‍ അത് നടത്തുമ്പോള്‍ ആ ആദര്‍ശം നടപ്പില്‍ വരണം എന്ന ഉദ്ദേശ്യം ഉണ്ട്. സമ്പൂര്‍ണ്ണ ഇസ്ലാമിക ജീവിതവ്യവസ്ഥ. ജനങ്ങളെ നിര്‍ബന്ധിച്ച് തന്റെ ആദര്‍ശത്തിലേക്ക് കൊണ്ട് വരരുത്; എത്തിച്ചു കൊടുത്താല്‍ മതി എന്നാണ് താങ്കള്‍ ഉദ്ദരിച്ച ഖുര്‍ആന്‍ സൂക്തം പറയുന്നത്. ഭരണം ലക്ഷ്യമാക്കിക്കൂടാ എന്നതില്‍ ഇല്ല.
  3. തൌഹീദ് പ്രചാരണത്തില്‍ ലക്‌ഷ്യം നേടാന്‍ കഴിയാത്ത പ്രവാചകന്മാര്‍ പരാജയപ്പെട്ടവര്‍ അല്ലെങ്കില്‍ ഭരണം നേടാന്‍ കഴിയാതെ പോയവരും പരാജയപ്പെട്ടവരല്ല എന്നത് ലളിത സത്യമാണ്.
  4. ഭരണം, അധികാരം എന്നൊക്കെ പറയുമ്പോള്‍ മറ്റു മേഖലകളില്‍ നിന്ന് അടര്‍ത്തി ചിന്തിക്കരുതെന്നു അഭ്യര്‍ത്തിക്കുന്നു. ജീവിതം ഒരു ഏകകമാണ്. മനുഷ്യന്‍ എവിടെയൊക്കെ ഇടപെടുന്നോ അവിടെയൊക്കെ ഇസ്ലാം ഉണ്ട്. ദീനിനെ സമ്പൂര്‍ണ്ണമായി സംസ്ഥാപിക്കുക (ഇഖാമതൂദീന്‍) എന്ന് ഖുര്‍ആന്‍ ആവശ്യപ്പെടുന്നതിന്റെ അര്‍ഥം അതാണ്‌.
  5. താങ്കള്‍ ഉദ്ധരിച്ച ഹദീസ് നമുക്കിടയില്‍ തര്‍ക്കമില്ലാത്തതാണ്. അനിസ്ലാമിക ഭരണാധികാരിയല്ല ഉദ്ദേശം.

  ReplyDelete
 13. 1. അതെ. അങ്ങിനെ ഇസ്ലാമിക ഭരണം നടത്താനുള്ള ഒരു ഭരണ കൂടത്തെ ജനാതിപത്യ രീതിയില്‍ തിരഞ്ഞെടുക്കണം എന്ന് ചുരുക്കം. അപ്പോള്‍ അവിടെ ജനാതിപത്യ പരമായ തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാവുക എന്നത് തന്നെയാണ് പ്രധാനം.

  ആ വശത്തിനു അത്രയധികം പ്രാധാന്യം ഇല്ലത്തത് കൊണ്ട് തന്നെയാണ് ബഹു ഭൂരിപക്ഷം മുസ്ലിം സംഘടനകളും ആ വിഷയത്തിന് അമിത പ്രാധാന്യം നല്‍കാത്തത്.

  2. "ഭരണം ലക്ഷ്യമാക്കണം" എന്നും ആ സൂക്തത്തില്‍ പറഞ്ഞിട്ടില്ല !!!!

  3. അതെ. അപ്പോള്‍ ഇസ്ലാമിക ഭരണം കൊണ്ടുവാരാന്‍ കഴിഞ്ഞില്ലെങ്കിലും അത് മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഒരു പരാജയം അല്ല.

  4. ബഹുമത വിശ്വാസികള്‍ ഉള്ള നാട്ടില്‍ ജീവിക്കുമ്പോള്‍ ആ നാട്ടിലെ ഭരണ വ്യവസ്ഥയെ അംഗീകരിക്കാനും, അത് പിന്തുടരാനും മുസ്ലിമിനും ബാധ്യത ഉണ്ട്. എന്നാല്‍ മറ്റു മത വിശ്വാസികളും ഇസ്ലാം നിയമ പ്രകാരം ജീവിക്കണം എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. അപ്പോള്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ മാത്രമേ ഇസ്ലാമിക ഭരണത്തെ കുറിച്ച് ചിന്തിക്കുന്നതില്‍ അര്‍ഥം ഉള്ളൂ.

  5. അതെ, തര്‍ക്കത്തിന്റെ ആവശ്യം ഇല്ല. മുസ്ലിം ആണോ അല്ലയോ എന്നതല്ല, ഭരണാധികാരി ആണോ അല്ലയോ എന്നതാണ് വിഷയം. ഏതു മതത്തില്‍ പെട്ട ആള്‍ ആണെങ്കിലും ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി / ഭരണാധികാരികള്‍ ചേര്‍ന്ന് ഉണ്ടാക്കുന്ന നിയമം അനുസരിക്കാന്‍ ആ രാജ്യത്തെ പൌരന്മാര്‍ക്ക് ബാധ്യത ഉണ്ട്.

  ReplyDelete
  Replies
  1. 1. ഈ നമ്പരില്‍ പറഞ്ഞ പല കാര്യങ്ങളോടും താങ്കള്‍ക്ക് വിയോജിപ്പില്ലെന്ന് തോന്നുന്നു. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കുക എന്നതിനാണ് താങ്കള്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. ഖലീഫയെ തിരഞ്ഞെടുക്കേണ്ടത് അങ്ങനെയാനെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.
   2. ഇസ്ലാമിക ഭരണത്തിനു അത്രയധികം പ്രാധാന്യമില്ല എന്നത് ശരിയല്ല. അല്ലാഹുവിന്റെ നിയമങ്ങള്‍ നടപ്പിലാക്കുക എന്നത് അപ്രധാനമാകുമോ? പിന്നെ എന്തിനാണ് ഖുര്‍ആനില് ശിക്ഷാനിയമങ്ങളും മറ്റും അവതരിപ്പിച്ചത്. വ്യഭിചാരിയെ അടിക്കുന്നതിനെ കുറിച്ച് 'ദീന്‍' നടപ്പിലാക്കുക എന്നാണു ഖുറാന്‍ പറഞ്ഞത്. പ്രവാചകന്മാരുടെ ലക്‌ഷ്യം ഇഖാമതുദ്ദീന്‍ ആയിരുന്നുവെന്നും ഖുറാന്‍ പറയുന്നു. ‍ 'നിങ്ങള്‍ ഭരണം ലക്ഷ്യമാക്കുവിന്‍' എന്നൊരു സൂക്തം ഖുറാനില്‍ ഇല്ല. എന്നാല്‍ ഇഖാമതുദ്ദീന്‍ നടപ്പിലാക്കണമെന്ന് പറയുന്നുണ്ട്. ദീനായി ഖുറാന്‍ എന്തൊക്കെ പറഞ്ഞുവോ അത് മുഴുവന്‍ നടപ്പിലാക്കാന്‍ പരിശ്രമിക്കണം.
   3. ഇസ്ലാമികഭരണം നടപ്പിലാകാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയും അതിനു വേണ്ടി പണിയെടുക്കുകയും ചെയ്തിട്ടാണ് പരാജയപ്പെടുന്നതെങ്കില്‍ പ്രശ്നമില്ല. മറിച്ചാണെങ്കില്‍ പരാജയം തന്നെ.
   4. ബഹുമത സമൂഹത്തില്‍ ഇസ്ലാമിക ഭരണം വരണമെന്ന് ആരും ശാട്യം പിടിക്കുന്നില്ല. ഇല്ലാത്ത വാദത്തിലെന്തിനു നാം തര്‍ക്കിക്കുന്നു? ഇന്ത്യയില്‍ നാമത് പ്രബോധനം ചെയ്യുക. പക്ഷെ മുസ്ലിം സംഘടനകള്‍ അക്കാര്യമെന്തു കൊണ്ട് ചെയ്യുന്നില്ല?
   5. ഒരു രാജ്യത്തിന്റെ ഭരണഘടന ഉണ്ടാകുന്നത് അനിസ്ലാമിക ആദര്‍ശം വെച്ചാണെങ്കില്‍ അത് അനുസരിക്കാമോ? ഇന്ത്യന്‍ ഭരണഘടന പ്രകാരം നിയമത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണ്. ഇസ്ലാം പറയുന്നത് അല്ലാഹുവിനാണ് എന്നും. ഇതില്‍ ശരിയെതാണ്?

   Delete
  2. 1. ജനാതിപത്യ രീതിയില്‍ ഭരണം നടപ്പിലാക്കണം എന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് അതിനെ എതിര്‍ക്കാന്‍ കഴിയുക ?

   ദൈവിക നിയമം അനുസരിച്ചായിരിക്കണമോ ഭരണം എന്നും ജനാതിപത്യ രീതിയില്‍ തന്നെയാണ് ഒരു ജനാതിപത്യ രാജ്യത്ത് തീരുമാനിക്കപ്പെടെണ്ടത്. അതാണ്‌ ഏറ്റവും പ്രധാനം.

   ഈ വിഷയത്തില്‍ ഉള്ള എന്റെ നിലപാട് താങ്കള്‍ക്ക് വ്യക്തമായിട്ടുണ്ടാവും എന്ന് കരുതുന്നു.

   2. മുസ്ലിം മത വിശ്വാസിയെ സംബന്ധിചിടത്തോളം ഇസ്ലാമിക ഭരണത്തിനു പ്രാധാന്യം ഉണ്ടാവും. എന്നാല്‍ ഇസ്ലാമില്‍ വിശ്വസിക്കാത്ത ഒരു വ്യക്തിക്ക് ഇസ്ലാമിക ഭരണത്തില്‍ ഒട്ടും താല്പര്യം ഉണ്ടാവുകയും ഇല്ല. മറ്റൊരു മതത്തില്‍ പെട്ട വ്യക്തിക്ക് ആ മതത്തില്‍ പറഞ്ഞ കാര്യങ്ങള്‍ / അദ്ദേഹത്തിന്റെ ദൈവ വിശ്വാസത്തെ അടിസ്ഥാനപെടുത്തിയുള്ള നിയമങ്ങള്‍ നടപ്പിലാക്കണം എന്ന് ആഗ്രഹം ഉണ്ടാവും. അദ്ദേഹത്തിന്റെ കണ്ണില്‍ അത് മാത്രമായിരിക്കും ശരി. എന്നാല്‍ മറ്റു മത വിശ്വാസികള്‍ക്ക്‌ അത് അംഗീകരിക്കാന്‍ കഴിയുമോ ????

   അപ്പോള്‍ ജനാതിപത്യ രാജ്യത്ത് എല്ലാ വിഭാഗക്കാര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയുന്ന നിയമവ്യവസ്ഥ തന്നെയാണ് അഭികാമ്യം.

   മതത്തില്‍ നിര്‍ബന്ധം ഇല്ലല്ലോ.
   ആരെയും നിര്‍ബന്ദിച്ചു മതത്തിലേക്ക്‌ കൊണ്ട് വരേണ്ട ആവശ്യവും ഇല്ല - എന്ന് പറയുമ്പോള്‍ പിന്നെ ഇന്ത്യ പോലുള്ള ജനാതിപത്യ രാജ്യത്ത് ഇസ്ലാമിക രാഷ്ട്രത്തിനു വേണ്ടി പരിശ്രമിക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല.

   ഇസ്ലാമിലെ ശിക്ഷാ നിയമങ്ങള്‍ ഇസ്ലമിക ഭരണം വന്ന സ്ഥലങ്ങളില്‍ നടപ്പിലാക്കേണ്ടതാണ്. അല്ലാതെ ഇസ്ലമിക ശിക്ഷാ നിയമങ്ങള്‍ ഖുറാനില്‍ പറഞ്ഞത് കൊണ്ട് അത് എല്ലാ രാജ്യങ്ങളിലും നടപ്പിലാക്കണം എന്നില്ല.

   ഭരണം ലക്ഷ്യമാക്കുവിന്‍ - എന്ന് ഖുറാനില്‍ പറയാത്തിടത്തോളം , ഭരണം ലക്ഷ്യമാക്കേണ്ടതില്ല എന്ന് തന്നെയാണ് ഞാനും പറയുന്നത്.

   അല്ലാഹുവിന്റെ മാര്‍ഗത്തെ / ഇസ്ലാമിനെ പറ്റിയുള്ള പ്രബോധനം ആണ് നടത്തേണ്ടത്. അല്ലാതെ ഇസ്ലാമിക രാഷ്ട്ര പ്രബോധനം അല്ല.

   3. ഇസ്ലാമിക ഭരണം നടപ്പിലാക്കാന്‍ അല്ല ആത്മാര്‍ഥമായി പണി എടുക്കേണ്ടത്. അത്തരം പണികള്‍ ഓരോ മത വിഭാഗക്കാരിലെയും ചിലര്‍ എടുക്കുന്നത് കൊണ്ടാണ് വര്‍ഗീയതയും, അക്രമവും പലപ്പോഴും ഉണ്ടാകുന്നത് എന്ന് കൂടി തിരിച്ചറിഞ്ഞാല്‍ നന്ന്.

   4. ബഹുസ്വരതയുടെ നാടായ ഇന്ത്യയില്‍ അങ്ങിനെയുള്ള ഒരു ആവശ്യത്തിന് പ്രസക്തി ഇല്ല എന്ന വസ്തുതാപരമായ തിരിച്ചറിവ് കൊണ്ട് തന്നെയാണ് ഭൂരിപക്ഷം മുസ്ലിം സംഘടനകളും ഇസ്ലാമിക രാഷ്ട്ര പ്രചരണം ചെയ്യാത്തത്.

   മറിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം ആയ ആശയ പ്രചരണം അവര്‍ നടത്തുന്നുണ്ടല്ലോ...

   5. ഒരു നാട്ടില്‍ തന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ആ നിയമ വ്യവസ്ഥയില്‍ ഉണ്ടെങ്കില്‍ ആ നിയമം അനുസരിച്ചേ മതിയാകൂ.

   പ്രത്യേകിച്ച് ഭരണ ഘടന ജനാതിപത്യ രീതിയില്‍ സൃഷ്ടിക്കപ്പെടുക കൂടി ചെയ്യുമ്പോള്‍.

   ലോകത്തിന്റെ പരമാധികാരം അല്ലാഹുവിനു ആണ്. ആ അധികാരമാണ് മരണാനന്തരം പരലോകത്ത്‌ വെച്ച് നടപ്പിലാക്കുക.

   ഇന്ത്യ എന്ന രാജ്യത്തിലെ നിയമ നിര്‍മ്മാണത്തിന്റെ പരമാധികാരം ജനങളുടെ കയ്യില്‍ തന്നെയാണ്. ഈ ജനങ്ങള്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് നിശ്ചയിക്കേണ്ട അധികാരം പരലോകത്ത്‌ വെച്ച് അല്ലാഹുവിനും.

   അതുകൊണ്ട് മുസ്ലിമിന്റെ ലക്‌ഷ്യം നേരായ മാര്‍ഗ്ഗത്തില്‍ ജീവിച്ച് സ്വര്‍ഗം നേടുക എന്നതില്‍ ആണ്. അല്ലാതെ അധികാര കസേരയെയല്ല ലക്ഷ്യമാക്കേണ്ടത്.

   Delete
 14. രണ്ടു കാര്യങ്ങള്‍.....

  1. ഞാന്‍ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ഭരണം അല്ല ഇസ്ലാമിന്റെ പ്രധാന ലക്‌ഷ്യം എന്ന് സൂചിപ്പിക്കുന്ന വിവരണങ്ങള്‍ / ഭാഗങ്ങള്‍ ആണ്. മറിച്ച് ഭരണം ആണ് ഇസ്ലാമിന്റെ പ്രധാന ലക്‌ഷ്യം എന്നും, ജനാതിപത്യ രാജ്യത്ത് പോലും അല്ലാഹുവിന്റെ നിയമങ്ങള്‍ നടപ്പിലാക്കിയാല്‍ മാത്രമേ ഇസ്ലാം വിശ്വാസം പൂര്‍ണ്ണം ആകൂ എന്നും പറയുന്ന ഭാഗങ്ങള്‍ ഖുറാനില്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടി കാണിക്കാന്‍ അഭ്യര്‍ത്തിക്കുന്നു.

  2. പിന്നെ ഇസ്ലാം - ഈമാന്‍ കാര്യങ്ങള്‍ ആണല്ലോ ഇസ്ലാമിന്റെ അടിസ്ഥാനം. അതില്‍ ഇസ്ലാമിക രാഷ്ട്രത്തെ / ഭരണ ലക്ഷ്യത്തെ കുറിച്ച് വല്ലതും പറയുന്നുണ്ടോ ? ഉണ്ടെങ്കില്‍ വ്യക്തം ആക്കുക.

  ഈ രണ്ടിന്നും വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു.

  ReplyDelete
  Replies
  1. 1. ഭരണം എന്നാ കാര്യം മാത്രമെടുത്ത് ചോദിക്കുന്നത് ശരിയല്ല. കാരണം ഇസ്ലാം = ഭരണം എന്നൊരു വാദം ആര്‍ക്കുമില്ല. 'ഇഖാമത് ദീന്‍' നടപ്പിലാകണമെന്നു അള്ളാഹു ഖുറാനില്‍ പറഞ്ഞിട്ടുണ്ട്. അതില്‍ ഭരണവും ഉണ്ടല്ലോ.
   ജനാധിപത്യ രാജ്യത്ത് പോലും ഇസ്ലാമിക ഭരണം ഉണ്ടെങ്കില്‍ മാത്രമേ ഒരാളുടെ ഇസ്ലാം വിശ്വാസം പൂര്‍ണമാവൂ എന്നാ വാദം ആര്‍ക്കുമില്ല. ഇല്ലാത്ത വാദത്തിനു തെളിവ് വേണ്ടല്ലോ.
   2.ഇസ്ലാം കാര്യത്തില്‍ ശഹാദത്ത് കലിമയില്‍ അതുണ്ട്. ഈമാന്‍ കാര്യത്തില്‍ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ് നിയമ നിര്‍മാണത്തിന്റെ പരമാധികാരം അല്ലാഹുവിനാണ് എന്നത്.

   Delete
 15. 1. താങ്കളുടെ നിലപാട് ഞാന്‍ മനസ്സിലാകിയത് ഇപ്രകാരമാണ് (തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലോ): "ഇസ്ലാമില്‍ ഭരണം ഉണ്ട്. അത് നടപ്പിലാവുകയും വേണം. പക്ഷെ ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തില്‍ അത് നടപ്പില്ല." എന്റെ ചോദ്യം ഇതാണ്. സമൂഹത്തിനു മുമ്പില്‍ ഇസ്ലാമിന്റെ രാഷ്ട്രീയഭരണ വ്യവസ്ഥയെ കുറിച്ച് പ്രബോധനം നടത്താമോ? അവരെ നിര്‍ബന്ധിക്കണമെന്നു ഇവിടെ ആരും പറഞ്ഞിട്ടില്ല. പക്ഷെ പ്രചരിപ്പിക്കുന്നതില്‍ എന്താണ് തെറ്റു?
  2. ഇസ്ലാമില്‍ വിശ്വസിക്കാത്ത വ്യക്തിക്ക് ഇസ്ലാമിക ഭരണം മാത്രമല്ല, ഇസ്ലാമുമായി ബന്ധപ്പെട്ട ഒന്നിനോടും താല്‍പ്പര്യം കാണില്ല. എന്നിട്ടും നാം പ്രബോധനം നടത്തുന്നു. താല്‍പ്പര്യമില്ലെങ്കില്‍ മിണ്ടാതിരിക്കുകയല്ല, താല്പര്യം ഉണ്ടാവും വിധം പ്രബോധനം നടത്തണം. 'മതത്തില്‍ നിര്‍ബന്ധമില്ല' എന്ന സൂക്തം ഇസ്ലാമിക ഭരണത്തിന്റെ കാര്യത്തില്‍ മാത്രമല്ല. എല്ലാത്തിലും ബാധകമാണ്. എന്നിട്ടും നാം പ്രബോധനം നടത്തുന്നു. ബഹുദൈവാരധാന ഉപേക്ഷിക്കണമെന്ന് പറയുന്നു. എങ്കില്‍ ഭരണവ്യവസ്ഥയെ കുറിച്ചും പ്രബോധനം ചെയ്യാം. ചെയ്യണം.
  ഭരണം കൂടി ഉള്‍ക്കൊള്ളുന്ന ഇഖാമത് ദീനിനെ കുറിച്ച് ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്.
  ഇസ്ലാമിലെ ശിക്ഷാനിയമങ്ങള്‍ ഇസ്ലാമിക രാഷ്ട്രം വരുമ്പോള്‍ നടപ്പിലവേണ്ടത് തന്നെയാണ്. പക്ഷെ അങ്ങനെയൊന്നു വരണമെങ്കില്‍ നാം പണിയെടുക്കണം. താനേ വരില്ല.
  ഇസ്ലാമിനെ പറ്റി പ്രബോധനം നടത്തണമെന്ന് പറയുമ്പോള്‍ അതില്‍ രാഷ്ട്രവും ഭരണവും വരില്ലേ? അപ്പോള്‍ പിന്നെ ഇസ്ലാമികരാഷ്ട്ര പ്രബോധനമല്ല, ഇസ്ലാമാണ് പ്രബോധനം ചെയ്യേണ്ടത് എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം?
  3. ഇസ്ലാമികഭരണം നടപ്പിലാകാന്‍ ശ്രമിച്ചാല്‍ വര്‍ഗീയതയും അക്രമവും ഉണ്ടാകുമെന്ന വാദം വിചിത്രമായിരിക്കുന്നു. ഭരണം നടപ്പിലാക്കാന്‍ ശ്രമിക്കുക എന്ന് പറയുമ്പോള്‍ അക്രമമാര്‍ഗം സ്വീകരിക്കലാനെന്നു അര്‍ത്ഥമില്ല. മാന്യമായ പ്രബോധനം തന്നെയാണ് നടത്തേണ്ടത്. തൌഹീദ് പ്രചരിപ്പിക്കുമ്പോള്‍ അക്രമം ഉണ്ടാകുന്നില്ലെങ്കില്‍ രാഷ്ട്രീയഭരണ വ്യവസ്ഥ പ്രച്ചരിപ്പിച്ചാലും ഉണ്ടാകില്ല.
  4. ഇന്ത്യയില്‍ ഇങ്ങനെയൊരു ആവശ്യമില്ല എന്ന വാദം മുസ്ലിമിന്റെ വായില്‍ നിന്ന് വരാന്‍ പാടില്ലാത്തതാണ്. ഇതിന്റെ അര്‍ത്ഥം അല്ലാഹുവിന്റെ നിയമത്തിനു പ്രസക്തിയില്ല എന്നല്ലേ? ബഹുസ്വരമാണ് എന്ന കാരണത്താല്‍ ഈ വിഷയം മിണ്ടരുതെന്ന് പറയാമോ? ഇവിടെ ഒരു തെറ്റിധാരണ ഒഴിവാക്കേണ്ടതുണ്ട്. ഇസ്ലാമിക രാഷ്ട്രത്തില്‍ ബഹുസ്വരത അനുവദിക്കില്ല എന്നതാണ് ആ തെറ്റിധാരണ.
  'ആശയപ്രചാരണം നടത്തുന്നുണ്ടല്ലോ' എന്നത് വ്യക്തമാക്കണം. എന്ത് ആശയം? ഇസ്ലാമികാശയം എന്നാണെങ്കില്‍ അതില്‍ രാഷ്ട്രീയഭരണ കാര്യങ്ങളും ഉള്കൊള്ളിചിട്ടുണ്ടോ?
  5. ലോകത്തിന്റെ പരമാധികാരം അല്ലാഹുവിനാണ് എങ്കില്‍ അതില്‍ എല്ലാം പെട്ട്. ഇന്ത്യയും ലോകത്തിന്റെ ഉള്ളിലാനല്ലോ. ശരിയോ തെറ്റോ എന്ന് പരലോകത്ത് വെച്ച് തീരുമാനിക്കലാണ് അല്ലാഹുവിന്റെ ഇപ്പറഞ്ഞ പരമാധികാരം എന്ന വാദം അനിസ്ലാമികമാണ്. (ഇവിടത്തെ പരമാധികാരം പരലോകത്താണ് നടപ്പിലാകുക എന്ന വാചകം വൈരുധ്യമാണ്). അള്ളാഹു അവതരിപ്പിച്ച നിയമങ്ങള്‍ പരലോകത്ത് നടപ്പിലാകാനല്ല, ഇവിടെ നടപ്പിലാകാനാണ്. അതിനെ ധിക്കരിച്ചാല്‍ പരലോകത്ത് ശിക്ഷ ലഭിക്കും. അനുസരിച്ചാല്‍ രക്ഷയും. ഇരുലോകത്തിന്റെയും പരമാധികാരി. ജനങ്ങള്‍ എങ്ങനെ മുഴുമെഖലകളിലും ജീവിക്കണം എന്ന് തീരുമാനിക്കുന്നവന്‍. അവനാണ് അള്ളാഹു.

  ReplyDelete
  Replies
  1. 1. പ്രബോധനം നടത്താം . എന്ത് വിഷയത്തെക്കുറിച്ചും ആര്‍ക്കും പറയാം. അതിനെ എതിര്‍ക്കാനുള്ള ഒരു അവകാശവും, എനിക്കെന്നല്ല ആര്‍ക്കും ഇല്ല. ഞാന്‍ ഇസ്ലാമിക ഭരണത്തെ ഒരിക്കലും പ്രചരിപ്പിക്കരുത് എന്ന് പറഞ്ഞിട്ടില്ല.

   2. ഇസ്ലാമിക രാഷ്ട്രം എന്ന ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ട് പ്രബോധനം നടത്തുന്നതിനോട് എനിക്ക് യോജിപ്പില്ല.

   3. ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിക രാഷ്ട്ര ലക്‌ഷ്യം മുന്നില്‍ വെച്ച് പ്രവര്‍ത്തിക്കുന്നത് വര്‍ഗീയത്ക്ക് ഇടയാക്കും എന്നതില്‍ ഒരു തര്‍ക്കവും ഇല്ല. മുസ്ലിങ്ങള്‍ ഈ ആവശ്യവുമായി മുന്നോട്ട് വരുമ്പോള്‍ ഹിന്ദുക്കള്‍ ഹിന്ദു രാഷ്ട്രത്തിനായി മുറവിളി കൂട്ടും, മറ്റു മതക്കാര്‍ അവരുടെ രാഷ്ട്രങ്ങള്‍ക്കായി മുറവിളി കൂട്ടും. ഇത് അക്രമത്തിലേക്കും വര്‍ഗീയതയിലെക്കും നയിക്കും എന്ന് മനസിലാക്കാന്‍ തുറന്ന മനസ്സോടെ ചിന്തിക്കുന്ന ആര്‍ക്കും കഴിയും.


   4. ഇന്ത്യയിലെ മുസ്ലിമില്‍ നിന്ന് ഈ വാചകം തന്നെയാണ് വരേണ്ടത് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

   ഇസ്ലാമിക രാഷ്ട്രത്തില്‍ നടപ്പാക്കുക ഇസ്ലാമിക നിയമങ്ങള്‍ ആണ്. അത് എല്ലാ മതക്കാരും അംഗീകരിക്കേണ്ടി വരും. അത്തരം ഒരു നിലപാട്‌ ഇന്ത്യപോലുള്ള രാജ്യത്തിന്റെ ശാന്തിക്കും സമാധാനത്തിനും ദോഷം മാത്രമേ ചെയ്യൂ എന്ന നിലപാടില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു.

   ഇസ്ലാമിക ഭരണം ഇസ്ലാമിന്റെ ലക്‌ഷ്യം ആണ് എന്ന് പറയുന്ന ഖുറാന്‍ വചനം ഒന്ന് നല്‍കുക.
   അതിനു കഴിയാത്തിടത്തോളം ഇസ്ലാമിക രാഷട്രം പ്രചരണ വിഷയം ആക്കെണ്ടതില്ല.

   5. കാര്യങ്ങളെ വളച്ചൊടിക്കാനുള്ള നിങ്ങളുടെ കഴിവിനെ അംഗീകരിക്കുന്നു.

   ഇസ്ലാമിക നിയമങ്ങള്‍ എല്ലാ രാജ്യങ്ങളിലും നടപ്പിലാകണം എന്ന് ഖുറാനില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങള്‍ പറഞ്ഞതിനോട് യോജിക്കാമായിരുന്നു. എന്നാല്‍ അങ്ങിനെ പറയാത്തിടത്തോളം "ഒരു നാട്ടില്‍ തന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ആ നിയമ വ്യവസ്ഥയില്‍ ഉണ്ടെങ്കില്‍ ആ നിയമം അനുസരിച്ചേ മതിയാകൂ.

   പ്രത്യേകിച്ച് ഭരണ ഘടന ജനാതിപത്യ രീതിയില്‍ സൃഷ്ടിക്കപ്പെടുക കൂടി ചെയ്യുമ്പോള്‍." എന്ന നിലപാടിനെ കുറിച്ച് പുനര്‍ വിചിന്തനം നടത്തേണ്ട ആവശ്യം ഇല്ല.

   Delete
  2. 1. നന്ദി
   2. ലക്‌ഷ്യം "ഇഖാമത് ദീന്‍". വ്യക്തിതലം തൊട്ടു രാഷ്ട്രതലം വരെ. വഴിയിലെ മുള്ള് മാറ്റുന്നത് മുതല്‍ ഭരണം വരെ. ഇത് മുഴുവന്‍ ലക്‌ഷ്യം വെച്ച് പ്രബോധനം നിര്‍വഹിക്കണം.
   3. ഇസ്ലാമികരാഷ്ട്രം വേണം എന്ന് മുറവിളി കൂട്ടണമെന്ന് ആരാണ് പറഞ്ഞത്? താങ്കളിതിനെ അവകാശ പോരാട്ടമായും സമരമായും സങ്കല്‍പ്പിക്കുന്നു. എത്രയോ പ്രാവശ്യം ഞാന്‍ പറഞ്ഞു. മാന്യമായ പ്രബോധനവും സംവാധവുമാണ് ഇതിന്റെ മാര്‍ഗങ്ങള്‍ എന്ന്. പിന്നെന്തു വര്‍ഗീയത? മറ്റു മതസ്ഥര്‍ക്ക് അവരുടെ ആശയവും ഇതുപോലെ പ്രച്ചരിപ്പിക്കട്ടെ. ഇന്ന് മതങ്ങള്ക്കിടയില്‍ സ്നേഹസംവാദങ്ങള്‍ നടക്കുന്നുണ്ടല്ലോ. ഏതു മതമാണ്‌ ഉന്നതമായ ജീവിതരാഷ്ട്രീയഭരണ വ്യവസ്ഥകള്‍ മുമ്പോട്ട്‌ വെക്കുന്നത് എന്ന് താരതമ്യം ചെയ്യാം. പല വേദികളിലും അങ്ങനെ നടക്കുന്നുമുണ്ട്.
   4. ഇന്ത്യയിലെന്നല്ല ലോകത്ത് ഒരു മുസ്ലിമും അങ്ങനെ ചിന്തിക്കാന്‍ പാടില്ല. ഇന്ത്യയില്‍ ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലായാല്‍ ശാന്തിയും സമാധാനവും തകരുമെന്ന് പറയുന്ന താങ്കള്‍ അല്ലാഹുവിന്റെ നിയമങ്ങളെയാണ് അപഹസിചിരിക്കുന്നത്. ഇസ്ലാമിക ഭരണം വരുന്നത് ആ രാജ്യത്തെ ഭൂരിപക്ഷം പിന്താങ്ങുന്നത് കൊണ്ടാണ് എന്നാ ലളിതസത്യം മറക്കരുത്. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മറ്റെല്ലാവര്‍ക്കും അവരുടെ വിശ്വാസ ആചാരങ്ങല്‍ക്കനുസരിച് ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന രാഷ്ട്രമാണ് ഇസ്ലാമിക രാഷ്ട്രം. പിന്നെന്തു വര്‍ഗീയത? അത് കൊണ്ടാണ് ഗാന്ധിജി പറഞ്ഞത് ഞാന്‍ ഖലീഫ ഉമറിന്റെ ഭരണം വരനമെന്നാഗ്രഹിക്കുന്നത് എന്ന്.
   5. ഞാന്‍ ഒരു വളചൊടിക്കലും നടത്തിയിട്ടില്ല. എല്ലാ രാജ്യങ്ങളിലും ഇസ്ലാമിക വ്യവസ്ഥ വരാന്‍ നാം പരിശ്രമിക്കണം. അതാണ്‌ ഇഖാമത് ദീന്‍.

   Delete
  3. 1. സ്വാഗതം.

   2. നിങ്ങളുടെതായ കാഴ്ചപ്പാട്.അങ്ങിനെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്..
   അപ്പോഴും ഇസ്ലാമിക രാഷ്ട്രമാണ് ലക്‌ഷ്യം എന്ന് വരുന്ന ഭാഗം നിങ്ങള്‍ ചൂണ്ടിക്കാണിക്കുന്നില്ല.

   3. മുറവിളി കൂട്ടുന്നുണ്ട് എന്ന് ഞാന്‍ പറഞ്ഞോ.മുറവിളി കൂട്ടുന്നതില്‍ അര്‍ത്ഥമില്ല എന്നാണു പറഞ്ഞത്‌.
   ഞാന്‍ സമരമായോ പോരാട്ടമായോ സങ്കല്പ്പിച്ചിട്ടില്ല.എന്നാല്‍ ഇസ്ലാമിക രാഷട്രത്തില്‍ ഉള്ള നിങ്ങളുടെ പ്രോബോധനം എല്ലാവരും "പോരാട്ടം അല്ല" എന്നാ രീതിയില്‍ തന്നെയാകുമോ അതിനെ വിലയിരുത്തുക എന്ന് സ്വയം ചിന്തിക്കുക.... തുറന്ന മനസ്സോടെ.

   വര്‍ഗീയത പടര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അത് വര്‍ഗീയത ആയി അനുഭവപ്പെടില്ല. അത് ഒരു സല്‍കര്‍മ്മം ആയി മാത്രമേ തോന്നുകയുള്ളൂ...അത്തരത്തില്‍ ഉള്ള എല്ലാ സംഘങ്ങള്‍ക്കും അവരുടെതായ ന്യായീകരണം ഉണ്ടാവും എന്നതില്‍ സംശയമില്ല.

   സ്നേഹ സംവാദങ്ങള്‍ മാത്രമാണോ മതങ്ങള്‍ തമ്മില്‍ നടക്കാറുള്ളത് എന്ന് സ്വയം ചിന്തിക്കുക.
   മതങ്ങള്‍ തമ്മില്‍ തെരിവുകളിക് അഴിഞാടിയതിനെ കുറിച്ചും താങ്കള്‍ ഒന്നും കേട്ടിട്ടില്ലേ???
   നിരപരാധികളുടെ ജീവന്‍ ഇതിന്റെ പേരില്‍ പൊലിഞ്ഞത്‌ താങ്കള്‍ കേട്ടിട്ടില്ലേ????

   ഇവിടെ മതങ്ങള്‍ തമ്മില്‍ ഉള്ള രാഷ്ട്ര സങ്കല്പങ്ങള്‍ അല്ല താരതമ്യം ചെയ്യുന്നത് എന്ന കാര്യം ആദ്യം മനസിലാക്കുക. ഇസ്ലാമില്‍ പറഞ്ഞ രാഷ്ട്ര സങ്കല്‍പ്പത്തെ കുറിച്ചാണ് പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത്. വിഷയം വഴിതിരിച്ചു വിടാതിരിക്കാന്‍ ശ്രദ്ധിക്കുക.

   4. ഞാന്‍ പറയുന്നു അങ്ങിനെ തന്നെയാണ് ചിന്തിക്കേണ്ടത് എന്ന്.
   നിങ്ങള്‍ വളരെ മനോഹരമായി വളചോടിക്കലുകള്‍ നടത്തുകയാണ്.
   ജനാതിപത്യ രാജ്യ മായ ഇന്ത്യയിലും ഈ സ്വാതന്ത്ര്യം നിലനില്‍ക്കുന്നില്ലേ?????

   ഭൂരിപക്ഷം പിന്താങ്ങുന്നു എന്നതിനു കാരണം അവിടെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ ആയത് കൊണ്ടാണ് എന്ന വസ്തുതയും താങ്കള്‍ മറക്കരുത്.

   ഇന്ത്യയില്‍ മുസ്ലിങ്ങളുടെ വിശ്വാസ ആചാരങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ കഴിയുന്നില്ലേ ????
   പിന്നെ എന്തിനാണ് ഈ ഇസ്ലാമിക രാഷ്ട്ര വാദം ????????????????

   ഗാന്ധിജിക്ക് അങ്ങിനെ ആഗ്രഹിക്കാം. അതില്‍ തെറ്റില്ല. എന്നാല്‍ എന്തുകൊണ്ടാണ് രാഷ്ട്രപിതാവായ ഗാന്ധിജിക്ക്‌ അത് നടപ്പിലാക്കാന്‍ കഴിയാതെ പോയത് ????

   5. വളച്ചൊടിക്കല്‍ നടത്തിയ ശേഷം വളച്ചൊടിച്ചിട്ടില്ല എന്ന് പറഞ്ഞത് കൊണ്ട് അത് വളച്ചൊടിക്കല്‍ അല്ലാതായി മാറില്ലല്ലോ...

   ഇസ്ലാമിക ഭരണം ആണ് പ്രധാന ലക്‌ഷ്യം എന്ന് കാണിക്കുന്ന ഭാഗങ്ങള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ചൂണ്ടി കാണിക്കാത്തത് ?????
   അത് നല്‍കൂ....

   Delete
  4. HERE LIES THE PATH OF TERRORISM....THE ROOTS OF RELIGIOUS FANATICISM
   BUT Mr ABSAR, YOUR A KIND OF SECULARIST

   Delete
  5. മതത്തില്‍ തീവ്രവാദം ഇല്ല.
   തീവ്രവാദം ഒരു വിഷയത്തിലും നല്ലതുമല്ല.മതത്തില്‍ ആയാലും രാഷ്ട്രീയത്തില്‍ ആയാലും.അതുപോലെ മറ്റെന്തിലായാലും !!!

   അതുപോലെ ഒരു കാര്യത്തിലും ഭ്രാന്ത്‌ ആവശ്യമില്ല. എന്ത് വിഷയത്തില്‍ ആയാലും ഭ്രാന്ത്‌ ഒരു രോഗം തന്നെയാണ്. അതിനു ചികിത്സ നല്‍കിയേ തീരൂ.

   Delete
 16. 1. ചോദിക്കുന്നത് ശരിയല്ല എന്ന് പറയുമ്പോള്‍ ആ ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയില്ല എന്ന നിലപാടില്‍ ആണ് നിങ്ങള്‍ എത്തുന്നത്. ഇസ്ലാം = ഭരണം എന്ന വാദം ആര്‍ക്കും ഇല്ലാത്തത് കൊണ്ട് തന്നെ ഇസ്ലാമിനെ പറ്റി പറയുമ്പോള്‍ ഇസ്ലാമിക രാഷ്ട്ര നിര്‍മാണവും നിര്‍ബന്ധം ആവുന്നില്ല.


  "ജനാതിപത്യ രാജ്യത്ത്‌ ഇസ്ലാമിക ഭരണം ഉണ്ടെങ്കില്‍ മാത്രമേ ഇസ്ലാമിക വിശ്വാസം പൂര്‍ണ്ണമാവൂ എന്ന വാദം ഇല്ല" എന്ന് നിങ്ങള്‍ പറയുന്നു.....

  എന്റെ സഹോദരാ ഇത് തന്നെയല്ലേ ഞാന്‍ പോസ്റ്റിലും പറഞ്ഞിട്ടുള്ളത്‌ !!!!!!!!

  അപ്പോള്‍ ഇതുവരെ സംസാരിച്ചത് എല്ലാം എന്തായി ?????????

  2. അത് നിങ്ങള്‍ വെറുതെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്.
  ഇസ്ലാമിക ഭരണം നടപ്പിലാകണം എന്ന് പറയുന്ന ശഹാദത്ത്‌ കലിമയിലെ ഭാഗം ഒന്ന് പറഞ്ഞു തരുക.

  ReplyDelete
  Replies
  1. 1. ഒരാള്‍ക്ക് ഇല്ലാത്ത വാദത്തെ കുറിച്ച് ചോദിച്ചാല്‍ അങ്ങനെ ചോദിക്കരുത് എന്ന് തന്നെയല്ലേ പറയുക.
   "ഇസ്ലാം = ഭരണം എന്ന വാദം ആര്‍ക്കും ഇല്ലാത്തത് കൊണ്ട് തന്നെ ഇസ്ലാമിനെ പറ്റി പറയുമ്പോള്‍ ഇസ്ലാമിക രാഷ്ട്ര നിര്‍മാണവും നിര്‍ബന്ധമാവുന്നില്ല". എന്ന താങ്കളുടെ വാചകം അര്‍ത്ഥശൂന്യമാണ്. ഏതു മാനദണ്ട പ്രകാരമാണ് അങ്ങനെയൊരു റിസള്‍ട്ട്‌ കിട്ടുന്നത്? താങ്കളുടെ തിയറി പ്രകാരം ഒരാള്‍ക്ക് ഇങ്ങനെയും പറയാം: "ഇസ്ലാം=നമസ്ക്കാരം എന്ന വാദം ആര്‍ക്കുമില്ലാത്തത് കൊണ്ട് തന്നെ ഇസ്ലാമിനെ പറ്റി പറയുമ്പോള്‍ നമസ്ക്കാരം നില നിര്ത്തലും നിര്‍ബന്ധമാവുന്നില്ല!"
   ജനാധിപത്യരാജ്യത്ത് ഇസ്ലാമികഭരണം ഉണ്ടെങ്കില്‍ മാത്രമേ ഇസ്ലാമിക വിശ്വാസം പൂര്‍ണമാവൂ എന്ന വാദം ആര്‍ക്കുമില്ല. ഇതിലെന്താനിത്ര അതിശയിക്കാന്‍? താങ്കള്‍ പ്രസ്തുത വാചകം ഒന്ന് മനസ്സിരുത്തി വായിക്കുക. ഒരാളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ് പറയുന്നത്. അനിസ്ലാമികമായ രാജ്യത്ത് ഒരു വ്യക്തിയുടെ ആഗ്രഹം ഇസ്ലാം വരണമെന്നാണ്. അയാള്‍ അതിനുള്ള പ്രബോധനവും നടത്തുന്നു. ഇസ്ലാം പറയുന്ന എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണ വിശ്വാസവുമുണ്ട്. അങ്ങനെ ആ വ്യക്തി മരണപ്പെട്ടാല്‍ അയാളുടെ ഈമാന്‍ പൂര്‍ണമാണ്.
   2. ശഹാദത് കലിമയില്‍ ഇസ്ലാമിക ഭരണം നടപ്പിലാകണമെന്നു പറയുന്ന ഭാഗം കാണിച്ചു തരണമെന്നാണ് ആവശ്യം. ജുമുഅക്ക് ഖുതുബ നടത്തണമെന്ന് ശഹാദത് കലിമയില്‍ കാണിച്ചു തരണമെന്ന് ഒരാള്‍ ആവശ്യപ്പെട്ടാല്‍ താങ്കളുടെ മറുപടി എന്തായിരിക്കുമോ അതാണ്‌ ഇതിനുള്ള എന്റെയും മറുപടി.

   Delete
  2. 1. നിങ്ങള്‍ തന്നെയാണ് അര്‍ത്ഥ ശൂന്യമായ കാര്യങ്ങള്‍ പറയുന്നത്.

   നമസ്ക്കരത്തെ കുറിച്ച് ഇസ്ലാം ഈമാന്‍ കാര്യങ്ങളില്‍ വിഷധീകരിക്കുന്നില്ലേ ???

   "ഇസ്ലാം = ഭരണം" എന്ന പ്രയോഗം നിങ്ങളുടെ കമന്റില്‍ തന്നെയാണ് ആദ്യം വന്നിട്ടുള്ളത് എന്ന കാര്യം ശ്രദ്ധിക്കുമല്ലോ.

   ഇസ്ലാം എന്ന വാക്കില്‍ അല്ല വേണ്ടത്, ഇസ്ലാം ഈമാന്‍ കാര്യങ്ങളിലെങ്കിലും അത് ഉണ്ടോ ???

   "ജനാതിപത്യ രാജ്യത്ത്‌ ഇസ്ലാമിക ഭരണം ഉണ്ടെങ്കില്‍ മാത്രമേ ഇസ്ലാമിക വിശ്വാസം പൂര്‍ണ്ണമാവൂ എന്ന വാദം ഇല്ല" എന്ന് നിങ്ങള്‍ പറയുന്നു.....- അതില്‍ ഞാന്‍ എന്താണ് അതിശയം പ്രകടിപ്പിച്ചത്. ഞാന്‍ പോസ്റ്റിലും അക്കാര്യം തന്നെയല്ലേ പറഞ്ഞിട്ടുള്ളത് ???
   ഇതിന് വിരുദ്ധമായി എന്താണ് പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത്‌ എന്ന് വ്യകതക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

   2. അതായത് നിങള്‍ അത് കലിമയില്‍ ഉണ്ട് എന്ന് മുന്‍പ്‌ പറഞ്ഞു. എന്നാല്‍ അത് കാണിച്ചു തരാന്‍ കഴിയില്ല.ഹ ഹ... അതേതായാലും നന്നായിട്ടുണ്ട്.അത് കലിമയില്‍ ഇല്ലാത്തത് കൊണ്ട് കാണിച്ചു തരാന്‍ കഴിയുന്നില്ല എന്ന് മാത്രം അല്ലേ !!!

   പിന്നെ ഖുതുബ എന്ന് പറഞ്ഞത് ഇസ്ലാമില്‍ വിശ്വസിക്കുന്നവരുമായി മാത്രം ബന്ധപ്പെട്ടതാണ്. എന്നാല്‍ രാഷ്ട്ര ഭരണം എന്ന് പറയുന്നത് മുസ്ലിങ്ങലുമായി മാത്രം ബന്ധപ്പെട്ടത് അല്ല എന്നാ കാര്യം ആദ്യം മനസ്സിലാക്കുക.!!!

   ഞാന്‍ ആവര്‍ത്തിക്കുന്നു...

   ഇസ്ലാമിക ഭരണം ആണ് പ്രധാന ലക്‌ഷ്യം എന്ന് കാണിക്കുന്ന ഭാഗങ്ങള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ചൂണ്ടി കാണിക്കാത്തത് ?????
   അത് നല്‍കൂ....

   Delete
  3. 3 ഭാഗത്തുള്ള ചര്‍ച്ചകളെ ഒരു ഭാഗത്തേക്ക് സമാഹരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കരുതട്ടെ (ഉണ്ടെങ്കില്‍ പഴയ രീതിയില്‍ തന്നെ തുടരാം).
   1. ഇസ്ലാമിക ഭരണമാണ് പ്രധാനലക്‌ഷ്യം എന്ന് കാണിക്കുന്ന തെളിവാണ് പിന്നെയും ചോദിക്കുന്നത്. സ്നേഹിതാ, ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞതാണ്. അങ്ങനെയൊരു വാദം എനിക്കില്ല എന്ന്. അത് കൊണ്ടാണ് ഇസ്ലാം = ഭരണം എന്ന വിഷയം വന്നത്. ഞാന്‍ വീണ്ടും പറയുന്നു. നമ്മുടെ ലക്‌ഷ്യം ഇഖാമത്ദീന്‍ (ദീനിന്റെ സംസ്ഥാപനം- അതില്‍ ഭരണവും ഉണ്ട്) ആണ്. അത് വഴി പരലോകമോക്ഷവും.
   2. "ഇസ്ലാമിക രാഷ്ട്രത്തില്‍ (?) ഉള്ള നിങ്ങളുടെ പ്രബോധനം (താങ്കള്‍ അനിസ്ലാമിക രാഷ്ട്രം എന്നാണു ഉദ്ദേശിച്ചതെന്നു തോന്നുന്നു) എല്ലാവരും "പോരാട്ടം അല്ല" എന്ന രീതിയില്‍ തന്നെയാവുമോ അതിനെ വിലയിരുത്തുക എന്ന് സ്വയം ചിന്തിക്കണമെന്ന് അപേക്ഷിക്കുന്നു"
   താങ്കള്‍ പറഞ്ഞ ഈ കാര്യം ഞാന്‍ മാത്രമല്ല, മുസ്ലിം സംഘടനകള്‍ മുഴുവന്‍ വിലയിരുത്തെണ്ടാതാണ്. ബഹുദൈവാരാധനക്കെതിരെ ഏകദൈവാരാധന പ്രബോധനം ചെയ്യുമ്പോഴും ഈ പ്രശനം വരാം. എന്ന് കരുതി പ്രബോധനം വേണ്ടെന്നു വെക്കാമോ? വിവിധ മതസ്ഥര്‍ തമ്മില്‍ (മതങ്ങള്‍ തമ്മിലല്ല) വര്‍ഗീയലഹലകള്‍ നടക്കുന്നു എന്നത് ഈ പ്രബോധന പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നു വെക്കാനുള്ള ന്യായമാകുമോ?
   ഇസ്ലാമിക രാഷ്ട്രത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ താരതമ്യത്തെ കുറിച്ചും സ്വാഭാവികമായും കടന്നു വരും. അത് വിഷയത്തെ തിരിച്ചു വിട‍ലല്ല.
   3. വളചൊടിക്കല്‍ ആരോപണം വീണ്ടും. എന്താണ് വളചൊടിചതെന്നു പറഞ്ഞില്ല.
   വിശ്വാസാചാരങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം കിട്ടുന്നില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്തിനാണ് അനാവശ്യ ചര്‍ച്ചകള്‍ക്ക് മുതിരുന്നത്? ഞാന്‍ ആവര്‍ത്തിക്കട്ടെ, അള്ളാഹു ഖുറാനില്‍ നമ്മുടെ ജീവിതത്തില്‍ നടപ്പാക്കേണ്ട നിയമങ്ങള്‍ പറഞ്ഞു. ഭരണനിയമങ്ങളും അതിലുണ്ട്. ഇന്ത്യയില്‍ അത് പ്രബോധനം ചെയ്യാനും മറ്റുള്ളവരുമായി സംവദിക്കാനും സ്വാതന്ത്ര്യമുണ്ട്.
   ഗാന്ധിജി ആഗ്രഹിച്ചത് നടപ്പിലാകാതെ പോയത് മുസ്ലിംകള്‍ക്ക് പോലും ഇസ്ലാമികരാഷ്ട്രത്തെ കുറിച്ചുള്ള സംസാരം ആരോച്ചകമായത് കൊണ്ടാണ്. ഒരു ആശയത്തിന്റെ വക്താക്കള്‍ക്കു പോലും അത് വേണ്ടെങ്കില്‍ പിന്നെ ഗാന്ധിജിക്കാണോ ആവശ്യം?
   4. ഇസ്ലാം = ഭരണം, ഇസ്ലാം = നമസ്ക്കാരം എന്നൊക്കെ പറയുമ്പോള്‍ ഭരണം മാത്രമാണ് ഇസ്ലാം, നമസ്ക്കാരം മാത്രമാണ് ഇസ്ലാം എന്ന ആശയമാണ് വരിക. ഇത് മനസ്സിലാകിയിട്ടു എന്റെ മുന്‍ മറുപടി ഒന്ന് കൂടി വായിക്കണമെന്ന് അപേക്ഷിക്കുന്നു.
   ഇസ്ലാം, ഈമാന്‍ കാര്യങ്ങളുടെ വിശദീകരണമാണ് ഖുറാനും സുന്നത്തും. അതില്‍ രാഷ്ട്രീയവും ഭരണവും അടക്കം എല്ലാം പറയുന്നുണ്ട്. അതെല്ലാം നടപ്പില്‍ വരാന്‍ നാം പരിശ്രമിക്കണം.
   5. "കലിമയില്‍ അതുണ്ട്" എന്ന് ഞാന്‍ പറഞ്ഞതിനെ പരിഹസിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. അല്‍പ്പമെങ്കിലും സാമാന്യബുദ്ധി താങ്കള്‍ പ്രകടിപ്പിക്കെണ്ടാതായിരുന്നു. അത് മനസ്സിലാകാന്‍ പണ്ടിതനോന്നുമാകേണ്ട. അതിനാണ് ഞാന്‍ ഖുതുബയുടെ ഉദാഹരണം പറഞ്ഞത്. കലിമയില്‍ ഖുതുബയെ കുറിച്ച് പറയുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഞാന്‍ ഉണ്ടെന്നെ പറയൂ. കാരണം അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ്‌ അവന്റെ തിരുദൂതരുമാനെന്ന സാക്ഷ്യമാണ് കലിമ. ആ സാക്ഷ്യം പ്രകാശിപ്പിക്കേണ്ടത് എങ്ങനെയെന്നു ഖുറാനിലും സുന്നത്തിലുമാണ് പറയുന്നത്. അവിടെ ഖുതുബയും ഭരണവും എല്ലാം വരുന്നുണ്ട്. കലിമ ഒരു പൂമൊട്ടാണ്. അത് ഖുറാന്‍-സുന്നത്തിലെ ആശയങ്ങളായി വിടരുന്നു. zygoteല്‍ ഒരു ജീവി ഒളിഞ്ഞിരിക്കുന്ന പോലെ.

   Delete
  4. എങ്കില്‍ ഈ ചര്‍ച്ചയെ ഒന്നുകൂടി വ്യക്തമായി അവതരിപ്പിക്കാം.
   ചര്‍ച്ച ഒരു പുതിയ തലത്തില്‍ തന്നെ തുടങ്ങട്ടെ .

   1. "ജനാതിപത്യ രാജ്യത്ത്‌ ഇസ്ലാമിക ഭരണം ഉണ്ടെങ്കില്‍ മാത്രമേ ഇസ്ലാമിക വിശ്വാസം പൂര്‍ണ്ണമാവൂ എന്ന വാദം ഇല്ല" എന്ന് നിങ്ങള്‍ പറയുന്നു.....
   ഞാന്‍ പോസ്റ്റിലും അക്കാര്യം തന്നെയല്ലേ പറഞ്ഞിട്ടുള്ളത് ???

   ഇതിന് വിരുദ്ധമായി എന്താണ് പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത്‌ എന്ന് വ്യക്തമാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
   ഞാന്‍ പോസ്റ്റില്‍ പറഞ്ഞ ഏതു വാചകത്തോട് ആണ് താങ്കളുടെ വിയോജിപ്പ്‌ ???
   ആ വാചകം മാത്രം കോപ്പി ചെയ്തു ഇടുക.

   2. ഞാന്‍ പോസ്റ്റില്‍ പറഞ്ഞതിന് വിരുദ്ധമായി ഇസ്ലാം രാഷ്ട്രസങ്കല്‍പ്പം എന്ത് വിലകൊടുത്തും നടപ്പാക്കേണ്ട ഒന്നാണ് എന്ന് ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ ???

   ഉണ്ടെങ്കില്‍ ആ ഭാഗങ്ങള്‍ (നിങ്ങളുടെ വ്യാഖ്യാനം അല്ല വേണ്ടത്‌ ) കോപ്പി ചെയ്തു ഇടുക.

   ഇവക്ക് വലിച്ചു നീട്ടാതെ വ്യക്തമായ മറുപടി നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

   Delete
  5. അപ്പോള്‍ ഞാന്‍ മേല്‍ പറഞ്ഞ 5 കാര്യങ്ങള്‍ക്ക് പ്രതികരണം ഇല്ലേ? അത് പരിഗണിക്കാതെ പുതിയ ചര്‍ച്ചയിലേക്ക് പോകുന്നത് ശരിയല്ല. എങ്കിലും താങ്കളുടെ 2 ചോദ്യങ്ങളിലേക്കു വരാം
   1. ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമികരാഷ്ട്രം പ്രബോധനം ചെയ്യുന്നത് അപകടകരമാണെന്നും അത് പ്രബോധനം ചെയ്താല്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുമെന്നും താങ്കള്‍ പറഞ്ഞത് ഇസ്ലാമിന് വിരുദ്ധമാണ്. ഇസ്ലാമിക രാഷ്ട്രമെന്നത് അപ്രധാനമാനെന്ന വാദവും അങ്ങനെ തന്നെ. പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളോടുള്ള വിയോജിപ്പ് തന്നെയാണ് ഇതുവരെയുള്ള ചര്‍ച്ചകളില്‍ വന്നത്. പിന്നെന്ത് പുതിയത്?
   2. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ എന്ത് വിലകൊടുത്തും നടപ്പിലാകേണ്ട കാര്യമാണ് ഭരണം അടക്കം ഉള്‍കൊള്ളുന്ന 'ഇഖാമത് ദീന്‍'. അത് നടപ്പിലാകാന്‍ യത്നിക്കണം എന്ന് ഖുറാന്‍ പറയുന്നു.
   ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (റ) പറയുന്നു: "ജനങ്ങളുടെ ഭരണകാര്യം ഏറ്റെടുക്കല്‍ ദീനിന്റെ പ്രധാന നിര്‍ബന്ധകാര്യങ്ങളില്‍ പെട്ടതാണ്. എന്നല്ല; അതുകൂടാതെ ദീനിന്നു നിലനില്‍പ്പില്ല" (അസ്സിയാസതു ശറഇയ്യ, P: 166, 167).

   Delete
  6. മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കിയിട്ടും അത് തന്നെ ആവര്‍ത്തിക്കപ്പെടുകയാണ്. ഈ രണ്ടു ചോദ്യങ്ങള്‍ക്കും തീരുമാനം ആയ ശേഷം മുകളില്‍ ഉള്ളവക്ക് മറുപടി നല്‍കാം.

   പുതിയ കാര്യങ്ങളിലേക്ക് പോവുകയല്ല ചെയ്യുന്നത്. മറിച്ച് അടിസ്ഥാന കാര്യങ്ങളെ കുറിച്ച് വ്യക്തത കൈവരുത്തുകയാണ്.

   1. ഞാന്‍ പോസ്റ്റില്‍ ഇങ്ങിനെ പറഞ്ഞിട്ടുള്ള വാചകം വാചകം അതെ പടി കോപ്പി ചെയ്തു ഇടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

   ഇസ്ലാമിക രാഷ്ട്ര വാദം ആണ് പ്രധാനം എന്ന് ഖുറാനില്‍ പറയുന്ന ഭാഗവും കോപ്പി ചെയ്തു ഇടുക. ആദ്യായം, ആയത്ത് നമ്പര്‍ കൂടി ചേര്‍ത്ത്.

   അത് നിങ്ങള്‍ വ്യക്തമാക്കത്തിടത്തോളം നിങ്ങളുടെ ചിന്താഗതിയെ മാത്രം മുന്‍ നിര്‍ത്തി ഈ പോസ്റ്റിലെ അപാകതകളെ കുറിച്ച് പറയുന്നതില്‍ അര്‍ഥം ഇല്ല.

   2. ഇങ്ങിനെ പറയുന്ന ""ഖുറാനിലെ"" പറയുന്ന ഭാഗവും കോപ്പി ചെയ്തു ഇടുക. ആദ്യായം, ആയത്ത് നമ്പര്‍ കൂടി ചേര്‍ത്ത്.

   Delete
  7. ചുരുക്കിപ്പറഞ്ഞാല്‍ മേല്‍ ചോദ്യങ്ങള്‍ ഉപേക്ഷിക്കണമെന്ന്. ആയ്ക്കോട്ടെ.
   1. പോസ്റ്റില്‍ അല്ല. താങ്കളുടെ പ്രതികരണങ്ങളില്‍ ഞാന്‍ പറഞ്ഞതുണ്ട് (ഒന്ന് വായിച്ചു നോക്കുക). പോസ്റ്റില്‍ ഉണ്ടെങ്കിലെ അംഗീകരിക്കൂ എന്നാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല. കോപ്പി ചെയ്യാനുള്ള ഓപ്ഷന്‍ നിങ്ങളുടെ ബ്ലോഗില്‍ പ്രൊട്ടെക്റ്റ് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.
   ഇസ്ലാമികരാഷ്ട്രം പ്രധാനമാണെന്ന് സൂചിപ്പിക്കുന്ന ചില സൂക്തങ്ങള്‍:-::: 4:59, 5:44-45..
   2. ഖുര്‍ആനിലെ 42:13 സൂക്തം.
   ഇബ്നു തൈമിയ്യയുടെ വാചകത്തെ കുറിച്ചെന്തു പറയുന്നു?

   Delete
  8. ചോദ്യങ്ങള്‍ ഉപേക്ഷിക്കണം എന്ന് പറഞ്ഞിട്ടില്ല.
   ആദ്യം ഈ കാര്യം വ്യക്തമാകട്ടെ എന്നാണു പറഞ്ഞിട്ടുള്ളത്.
   പറഞ്ഞതിന്റെ അര്‍ഥം മാറ്റി ഗ്രഹിക്കതിരിക്കുക.

   1. പോസ്റ്റില്‍ അത്തരം പ്രസ്താവനകള്‍ ഉണ്ടെങ്കില്‍ ആണല്ലോ നിങ്ങളുടെ ആരോപത്തിനു അടിസ്ഥാനം ഉള്ളത്. കമന്റില്‍ ചര്‍ച്ചയുടെ ഭാഗമായി വന്ന പരമാര്‍ശങ്ങളെ നിങ്ങള്‍ മറ്റൊരു തരത്തില്‍ അവതരിപ്പിക്കാന്‍ ആണ് ശ്രമിക്കുന്നത്. കോപ്പി ചെയ്തു ഇടാന്‍ കഴിയുന്നിലെങ്കില്‍ എത്രാമത്തെ ഖണ്ഡികയിലെ എത്രാമത്തെ വാചകം എന്നെങ്കിലും പറയുക.

   നിങ്ങള്‍ പറഞ്ഞ ആയത്തുകള്‍ :

   4 :59

   (59) അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിപ്പിന്‍, ദൂതനെയും അനുസരിപ്പിന്‍, നിങ്ങളില്‍ കൈകാര്യക്കാരെയും അനുസരിപ്പിന്‍. ഏതെങ്കിലും കാര്യത്തില്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതിനെ അല്ലാഹുവിങ്കലേക്കും ദൂതനിലേക്കും മടക്കുവിന്‍, നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇതാണ് ഏറ്റവും ശരിയായ മാര്‍ഗം. അനന്തരഫലം പരിഗണിക്കുമ്പോഴും ഇതുതന്നെയാണ് ഏറ്റം നല്ലത്.


   5 :44-45
   (44) തീര്‍ച്ചയായും തൌറാത്ത് അവതരിപ്പിച്ചത് നാമാണ്. അതില്‍ വെളിച്ചവും സന്മാര്‍ഗവുമുണ്ട്. മുസ്ലിംകളായ പ്രവാചകന്മാരൊക്കെയും ജൂതജനത്തിന്റെ വ്യവഹാരങ്ങളില്‍ അതനുസരിച്ച് തീര്‍പ്പുകല്‍പിച്ചിരുന്നു. റബ്ബാനികളും അഹ്ബാറുകളും (അതിനെത്തന്നെ വിധിത്തീര്‍പ്പിന്റെ മാനദണ്ഡമായംഗീകരിച്ചുമിരുന്നു). എന്തുകൊണ്ടെന്നാല്‍ അവര്‍ വേദഗ്രന്ഥം പരിപാലിക്കാന്‍ ചുമതലപ്പെട്ടവരായിരുന്നു. അവരതിനു സാക്ഷികളുമായിരുന്നു. (അതിനാല്‍, ഓ യഹൂദികളേ) നിങ്ങള്‍ ജനത്തെ ഭയപ്പെടാതിരിക്കുക. പ്രത്യുത എന്നെ ഭയപ്പെടുക. എന്റെ സൂക്തങ്ങള്‍ തുഛമായ വിലയ്ക്കുവേണ്ടി വില്‍ക്കാതിരിക്കുക. ഏതൊരു ജനം അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ചു വിധിനടത്തുന്നില്ലയോ, അവര്‍ സത്യനിഷേധികള്‍ തന്നെയാകുന്നു.


   (45) നാം തൌറാത്തില്‍ ജൂതജനത്തിനുവേണ്ടി വിധി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു: ജീവനു പകരം ജീവന്‍, കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്. എല്ലാ പരിക്കുകള്‍ക്കും തത്തുല്യമായ പ്രതിക്രിയ. എന്നാല്‍ വല്ലവനും പ്രതിക്രിയ മാപ്പാക്കുകയാണെങ്കില്‍ അതവനുള്ള പ്രായശ്ചിത്തമാകുന്നു. അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ചു വിധിനടത്താത്ത ജനം അതിക്രമകാരികള്‍ തന്നെയാകുന്നു.

   ഇതില്‍ എവിടെയാണ് ഇസ്ലാമിക രാഷ്ട്ര വാദം ആണ് പ്രധാനം എന്ന് പറഞ്ഞിട്ടുള്ളത്‌ ??????
   ഒന്ന് കാണിച്ചു തരുമോ ????

   2. നിങ്ങള്‍ സൂചിപ്പിച്ച ആയത്ത്....

   42 : 13
   (13) നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം വഴി ഇപ്പോള്‍ നിന്നിലേക്കയച്ചിട്ടുള്ളതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചിരുന്നതുമായ അതേ ദീനിനെത്തന്നെ നിങ്ങള്‍ക്ക് നിയമിച്ചുതന്നിരിക്കുന്നു; ഈ ദീനിനെ നിലനിര്‍ത്തുവിന്‍, അതില്‍ ഭിന്നിക്കരുത് എന്ന താക്കീതോടുകൂടി. പ്രവാചകന്‍, പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ഈ സംഗതി ബഹുദൈവവിശ്വാസികള്‍ക്ക് ഏറ്റം അസഹ്യമായിത്തീര്‍ന്നിരിക്കുന്നു. താന്‍ ഇച്ഛിക്കുന്നവനെ, അല്ലാഹു തന്റേതാക്കുന്നു. അവങ്കലേക്ക് മടങ്ങുന്നവര്‍ക്ക് അവന്‍ തന്നിലേക്കുള്ള വഴി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു.

   ഇതില്‍ എവിടെയാണ് എന്ത് വില കൊടുത്തും നടപ്പിലാക്കേണ്ട കാര്യം ആണ് ഭരണം എന്ന് പറഞ്ഞിട്ടുള്ളത്‌ ?????

   ഒന്ന് കാണിച്ചു തരുമോ ???

   ഖുര്‍ആനിലെ വാചകങ്ങളെക്കാള്‍ പ്രാധ്യാന്യം ഇബ്നു തൈമിയയുടെ വാചകത്തിന് കൊടുക്കേണ്ടതില്ല.

   Delete
  9. ഈ കാര്യം വ്യക്തമാകട്ടെ എന്ന് പറഞ്ഞല്ലോ? എന്ന് വ്യക്തമാകാന്‍? അത് കൊണ്ടാണ് ഞാന്‍ മുമ്പ് പറഞ്ഞ കാര്യങ്ങളെ കുറിച്ച ചര്‍ച്ച ഒഴിവാക്കേണ്ടി വരും എന്ന് പറഞ്ഞത്.
   1. a) ഫെബ്രുവരി 27, 4:25 AM നു പറഞ്ഞ പ്രതികരണം നമ്പര്‍ 3, 4, 5 (ഖണ്ഡിക 4)
   b) ഫെബ്രുവരി 27, 7:08 AM നു പറഞ്ഞ പ്രതികരണം നമ്പര്‍ 3, 4
   മേല്‍ വാചകങ്ങള്‍ ചില ഉദാഹരണമാണ്. അനിസ്ലാമികവും.
   2. നിങ്ങളില്‍ നിന്നുള്ള ഉലുല്‍ അംറിനെ അനുസരിക്കണമെന്ന ഭാഗം ഇസ്ലാമിക രാഷ്ട്രത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു. ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് റഷീദ് രിള (റ) പറയുന്നു: "ഈ സൂക്തം ദീന്‍, ശരിഅത്ത്, ഇസ്ലാമിക ഗവണ്‍മെന്റ് എന്നിവയുടെ അടിസ്ഥാനങ്ങള്‍ വ്യക്തമാക്കി തരുന്നു" (അല്‍മനാര്‍ 5.187)
   5: 44-45 സൂക്തങ്ങളില്‍ ആര്‍ അല്ലാഹുവിന്റെ വിധി നടത്തുന്നില്ലയോ അവര്‍ തന്നെയാകുന്നു നിഷേധികള്‍, അതിക്രമകാരികള്‍ എന്നിങ്ങനെ പറയുന്നുണ്ടല്ലോ. അത് തന്നെയാണ് ഇസ്ലാമിക രാഷ്ട്രത്തിന്റെ പ്രാധാന്യം കാണിക്കുന്നത്. അള്ളാഹു ഖുറാനില്‍ എന്തൊക്കെ വിധികലാണോ നടപ്പിലാക്കാന്‍ പറഞ്ഞത്, അതൊക്കെ നടപ്പിലാക്കാത്തവര്‍ നിഷേധികലാനെന്നു പറഞ്ഞിട്ടും താങ്കള്‍ പിന്നെയും ചോദിക്കുന്നു. എന്ത് പ്രാധാന്യം എന്ന്?
   3. ദീനിനെ നില നിര്‍ത്തുവിന്‍ അഥവാ ഇഖാമത്ദീന്‍ ആണ് ആ ഭാഗം. സമാധാനപരമായ മാര്‍ഗത്തില്‍ എന്ത് വില കൊടുത്തും ദീനിനെ നില നിര്‍ത്തണമെന്ന് നിങ്ങള്‍ അംഗീകരിക്കുമെങ്കില്‍ ആ ദീനില്‍ ഭരണവും ഉള്‍ക്കൊള്ളുന്നതാണ് എന്ന ലളിതസത്യം മനസ്സിലാക്കുക. (ഇനി ദീനില്‍ ഭരണം ഇല്ല എന്നൊരു വാദം താങ്കള്‍ക്കുണ്ടെങ്കില്‍ അക്കാര്യം തുറന്നു പറയുക).
   4. ഖുറാനില്‍ നിന്ന് വിവരമില്ലാത്ത നമ്മള്‍ നേരിട്ട് വ്യാഖ്യാനം നടത്തുന്നത് ശരിയല്ല. അതിനാല്‍ പൂര്‍വികരും സച്ചരിതരുമായ പണ്ഡിതരുടെ വിശദീകരണങ്ങള്‍ പറയുന്നത്. ഇബ്നു തൈമിയ്യയുടെ വാചകം പ്രധാനം തന്നെയാണ്. കാരണം ഖുറാനും സുന്നത്തും അടിസ്ഥാനമാക്കിയാണ് അവരൊക്കെ വ്യാഖ്യാനങ്ങള്‍ നല്‍കുന്നത്. ഒരു മതസംഘടനക്കും ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നത ഇല്ല.

   Delete
  10. രണ്ടു ചോധ്യങ്ങള്‍ക്ക് എങ്ങിനെയാണ് നാല് നമ്പരില്‍ ഉള്ള മറുപടി വന്നത് എന്ന് മനസ്സിലായില്ല. !!!

   നിങ്ങളുടെ കാഴ്ചപ്പാടില്‍ അനിസ്ലാമികം ആയേക്കാം. എന്നാല്‍ നിങ്ങള്‍ അനിസ്ലാമികം ആണ് എന്ന് വിധി എഴുതിയത് കൊണ്ട് മാത്രം അത് അനിസ്ലാമികം ആവില്ലല്ലോ. അതിനു വേണ്ടിയാണ് ഖുറാനിലെ വാചകങ്ങള്‍ കൊണ്ടുവരാന്‍ പറയുന്നത്.


   ഈ കാര്യം വ്യക്തമാക്കിയാല്‍ അതില്‍ തന്നെ നിങ്ങള്‍ക്ക്‌ ഇതിനുള്ള മറുപടി ലഭിക്കും. ഖുറാനില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞ വാചകങ്ങള്‍ നിങ്ങള്‍ കോപ്പി ചെയ്തു ഇടാത്തത് അത് ഖുറാനില്‍ ഇല്ല എന്നത് കൊണ്ട് തന്നെയാണ് എന്ന് കരുതാമല്ലോ.
   ഉണ്ടെങ്കില്‍ അത് കോപ്പി ചെയ്തു ഇടുക.

   1. അല്‍ മനാറിലെ വാചകങ്ങള്‍ എല്ലാം എടുത്തു പ്രയോഗിക്കുമ്പോള്‍ ഖേദം തോന്നുന്നു. അല്‍ മനാറിലെ വാചകങ്ങള്‍ അല്ല വേണ്ടത്. ഖുറാനിലെ വാചകങ്ങള്‍ ആണ്.
   ഞാന്‍ ചോദിച്ചത്തിനു ഖുറാനില്‍ ഉള്ള വാചകങ്ങള്‍ നല്‍കുക.

   അല്ലാഹുവിന്റെ വിധി നടപ്പിലക്കുന്നില്ലെങ്കില്‍ അവര്‍ നിഷേധികള്‍ ആവുന്നു എന്ന് പറയുമ്പോള്‍ അതില്‍ "ഇസ്ലാമിക രാഷ്ട്രം ഉണ്ടാക്കണം" എന്ന് അര്‍ഥം വരുന്നില്ലല്ലോ സഹോദരാ......!!!!

   അത് ഇസ്ലാമിക രാഷ്ട്ര വാദത്തിനു അനുകൂലമായി നിങ്ങള്‍ വ്യാഖ്യാനിക്കുകയാണ്.
   അതല്ല വേണ്ടത്.

   ഖുറാനില്‍ ഇസ്ലാമിക രാഷ്ട്രം എല്ലായിടത്തും നടപ്പിലാക്കണം എന്ന് പറയുന്നുണ്ടെങ്കില്‍ അത് ചൂണ്ടി കാണിക്കാന്‍ വീണ്ടും വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.

   2. ദീനിനെ നിലനിര്‍ത്തുക എന്ന് പറയുമ്പോള്‍ അതില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചു ദീനിനെ നിലനിര്‍ത്തുക എന്ന് വരുന്നില്ല.
   അനാവശ്യമായ കൂട്ടി ചെര്‍ക്കലുകളും വ്യാഖ്യാനങ്ങളും ആണ് നല്‍കുന്നത്.

   ദീനില്‍ ഭരണം ഉണ്ട്. എന്നാല്‍ അത് ഒരു ഇസ്ലാമിക രാജ്യത്ത് നടപ്പിലാക്കേണ്ടത് ആണ്. അല്ലാതെ ജനാതിപത്യ രാജ്യത്തെ ഇസ്ല്കമിക രാഷ്ട്രമാക്കി മാറ്റാന്‍ ഉള്ള ഭരണം അല്ല ദീനില്‍ പറഞ്ഞിട്ടുള്ളത്‌.

   ഖുര്‍ആനിന്റെ വ്യാഖ്യാനങ്ങള്‍ പലരും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സംശയകരമായ് വിഷയങ്ങള്‍ വരുമ്പോള്‍ അതിനെ കുറിച്ച് വ്യക്തമായി എന്താണ് പറഞ്ഞിട്ടുള്ളത്‌ എന്ന് തന്നെയാണ് വിലയിരുത്തേണ്ടത്.

   ഞാന്‍ ഖുര്‍ആനിനെ നിങ്ങള്‍ വ്യാഖ്യാനിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. ഖുറാനില്‍ പറഞ്ഞ വാചകങ്ങള്‍ വ്യാഖ്യാനം ഇല്ലാതെ കോപ്പി ചെയ്തു ഇട്ടാല്‍ മതി.

   അതിനു നിങ്ങള്‍ക്ക്‌ എന്തുകൊണ്ട് കഴിയാതെ പോകുന്നു എന്ന് സ്വയം ചിന്തിക്കുക.

   എല്ലാ വ്യാഖ്യാനങ്ങളും ഒരു പോലെ ആണെങ്കില്‍ മുസ്ലിംങ്ങളുടെ ഇടയില്‍ വിഭിന്ന ഗ്രൂപ്പുകള്‍ ഉടലെടുക്കുമായിരുന്നോ എന്നും ചിന്തിക്കുക.നമസ്ക്കാര കാര്യവും, സക്കാത്ത് കാര്യവും എല്ലാം വ്യക്തമായി പറഞ്ഞ ഖുറാനില്‍ ഇസ്ലമിക രാഷ്ട്ര നിര്‍മ്മാണ കാര്യം വ്യക്തമായി പറയുന്നുണ്ടെങ്കില്‍ ആ ഭാഗം നിങ്ങളോട് ചൂണ്ടി കാണിക്കാന്‍ ആണ് ആവശ്യപ്പെട്ടത്.

   ഭൂരിപക്ഷം മത സംഘടനകളും മതരാഷ്ട്ര വാദം നടത്തുന്നില്ല എന്ന കാര്യവും തിരിച്ചറിയുക.

   Delete
  11. വിവിധ പോയിന്റുകള്‍ നമ്പരിട്ടു അവതരിപ്പിക്കുന്നതാണ് സൌകര്യമെന്നു തോന്നി.
   1. ഞാന്‍ ഖുറാന്‍ ആയത്തുകള്‍ ഉദ്ധരിച്ചു. എന്റെ വക വ്യാഖ്യാനമല്ല എന്ന് ബോധ്യപ്പെടുത്താന്‍ പൂര്‍വികരായ മഹത്തുക്കളുടെ വ്യാഖ്യാനവും ഉദ്ധരിച്ചു. പക്ഷെ നിങ്ങള്‍ക്ക് ആ വ്യാഖ്യാനം വേണ്ട എന്നാണെങ്കില്‍ പിന്നെ എനിക്കൊന്നും പറയാനില്ല. പക്ഷെ താങ്കളുടെ വ്യാഖ്യനത്തെക്കാള്‍ നല്ലത് അവരുടെതാനെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
   2. "അല്ലാഹുവിന്റെ വിധി നടപ്പിലാക്കാത്തവര്‍ നിഷേധികള്‍ ആണെന്ന" സൂക്തം ഇസ്ലാമിക രാഷ്ട്രത്തെ സൂചിപ്പിക്കുന്നില്ല പോല്‍.. ഖുറാനിലെ ശിക്ഷാ വിധികള്‍ ഇസ്ലാമിക രാഷ്ട്രം വന്നാലല്ലേ നടപ്പിലാവൂ. ആ വിധി നടപ്പിലാകാന്‍ ഇന്ത്യയില്‍ പരിശ്രമിക്കേണ്ട എന്നതിന് താങ്കളുടെ പക്കലുള്ള തെളിവെന്താണ്?
   "ഇസ്ലാമിക രാഷ്ട്രം എല്ലായിടത്തും ഉണ്ടാക്കണം" എന്ന അര്‍ത്ഥം വരുന്ന സൂക്തം ഖുറാനില്‍ കാണിച്ചു തരനമെന്നാണോ താങ്കളുടെ ആവശ്യം? അക്ഷരപൂജയുടെ മാര്‍ഗം സ്വീകരിക്കുകയാണെങ്കില്‍ "ഇസ്ലാമിക രാഷ്ട്രം ഉണ്ടാക്കണ്ട" എന്നൊരു സൂക്തം കാണിച്ചു തരാമോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചാല്‍ താങ്കള്‍ എന്ത് ചെയ്യും?
   3. ദീനിനെ നിലനിര്‍ത്തുക എന്നതില്‍ ഇസ്ലാമിക രാഷ്ട്രം വരുന്നില്ല എന്ന് പറഞ്ഞ താങ്കള്‍ തൊട്ടു താഴെ ഇസ്ലാമില്‍ ഭരണം ഉണ്ട് എന്ന് സമ്മതിക്കുന്നു. അപ്പോള്‍ ദീനിനെ നില നിര്‍ത്തുന്നതില്‍ ഇസ്ലാമിക രാഷ്ട്രം ഉണ്ടെന്നു തെളിഞ്ഞില്ലേ? എന്തിനാണീ സാഹസങ്ങള്‍?
   ദീനിലെ ഭരണം ഇസ്ലാമികരാജ്യത്ത് നടപ്പിലാക്കാന്‍ തന്നെയുള്ളതാണ്. പക്ഷെ ഇസ്ലാമികരാജ്യം എങ്ങനെ വരും? അതിനു പരിശ്രമിക്കണം (ഇതേ കുറിച്ച് നാം മുമ്പ് ചര്‍ച്ച ചെയ്തുവല്ലോ).
   ജനാധിപത്യ രാജ്യത്തെ ഇസ്ലാമികരാജ്യമാക്കി മാറ്റാനുള്ള ഭരണമല്ല അത് എന്ന താങ്കളുടെ വ്യാഖ്യാനം സ്വീകാര്യമല്ല. ആരാണ് അങ്ങനെ പറഞ്ഞത്? തെളിയിക്കുമല്ലോ?
   4. താങ്കള്‍ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ താങ്കളുടെ വ്യാഖ്യാനമാണ്. വ്യാഖ്യാനമില്ലാതെ ഖുറാനില്‍ നിന്ന് സൂക്തങ്ങള്‍ കോപി ചെയ്യാന്‍ ആവശ്യപ്പെടുന്ന താങ്കള്‍ക്കും ധാര്‍മികമായി ആ ഉത്തരവാദിത്തം ഉണ്ടെന്നു മറക്കരുത്. പിന്നെ എല്ലാ വ്യാഖ്യാനങ്ങളും ഒരു പോലെയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷെ ഇസ്ലാമിക രാഷ്ട്രം നടപ്പില്‍ വരുത്തുക പോലുള്ള അടിസ്ഥാന വിഷയങ്ങളില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ കാര്യപ്പെട്ട അഭിപ്രായഭിന്നത ഇല്ല.
   5. കേരളത്തില്‍ ഭൂരിപക്ഷമെന്നല്ല ഒരു സംഘടനയും മതരാഷ്ട്രവാദം ഉയര്‍ത്തുന്നില്ല.

   Delete
  12. വിവിധ പോയിന്റുകളിലെക്ക് കടക്കുന്നതിനു മുന്‍പ്‌ പ്രധാനപ്പെട്ട പോയന്റിനെ കുറിച്ച് തീരുമാനത്തില്‍ എത്തുകയാണ് നല്ലത്. അല്ലെങ്കില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ അവഗണിക്കപ്പെടുകയും അപ്രധാന കാര്യങ്ങളില്‍ ചര്‍ച്ച കറങ്ങി തിരിയുകയും ചെയ്യും.

   1. ഖുറാനിലെ ആയത്തുകള്‍ തന്നെയാണ് പോസ്റ്റിലും ഉദ്ധരിച്ചിട്ടുള്ളത്. ഞാന്‍ നടത്തിയ വ്യാഖ്യാനങ്ങളും അല്ല. നിങ്ങളുടേതായ കാഴ്ചപ്പാടിന് പറ്റിയ രീതിയില്‍ മാത്രം നടത്തിയ വ്യാഖ്യാനങ്ങളില്‍ അല്ല വിശ്വസിക്കേണ്ടത് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഖുര്‍ആനിന് ഞാന്‍ ഇതുവരെ വ്യാഖ്യാനം എഴുതിയിട്ടും ഇല്ല.

   2. അതില്‍ എവിടെയാണ് ഇസ്ലാമിക രാഷ്ട്രത്തെ സൂചിപ്പിക്കുന്നത്.സൂചിപ്പിക്കാത്ത കാര്യങ്ങള്‍ വളച്ചൊടിച്ചു കണ്ടെത്തുന്നതിനെ എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല.

   ഏക ദൈവ വിശ്വാസത്തെയും, നമസ്കാരത്തെയും, സക്കാത്തിനെയും എല്ലാം പറ്റി വളച്ചൊടിക്കലിന്റെയും വ്യാഖ്യാനത്തിന്റെയും ആവശ്യം ഇല്ലാതെ തന്നെ ഖുറാനില്‍ ക്ലിയര്‍ ആയി പറഞ്ഞിട്ടില്ലേ???
   എന്നാല്‍ എന്തുകൊണ്ട് ഇസ്ലാമിക രാഷ്ട്രം നിര്‍മ്മിക്കണം എന്ന് വ്യക്തമായി പറയുന്ന ഭാഗം ഖുറാനില്‍ നിന്ന് നിങ്ങള്‍ക്ക്‌ ചൂണ്ടി കാണിക്കാന്‍ കഴിയുന്നില്ല ??

   വ്യഖ്യാനങ്ങളെക്കാള്‍ പ്രാധാന്യം ഖുറാനില്‍ നേരിട്ട് പറഞ്ഞ കാര്യങ്ങള്‍ക്ക് തന്നെയാണ്.

   ഇസ്ലമിക രാഷ്ട്രം ഉണ്ടാക്കുക എന്നാ സൂക്തം ഖുറാനില്‍ കാണിച്ചു തരുക എന്നത് തന്നെയാണ് എന്റെ ആവശ്യം എന്നതില്‍ ഒരു സംശയവും ഇല്ല.

   ഇസ്ലമിക രാഷ്ട്രം ഉണ്ടാക്കേണ്ട എന്ന വാചകം ഖുറാനില്‍ ഇല്ല.എന്നാല്‍ ഇസ്ലമിക രാഷ്ട്രം ഉണ്ടാക്കണമോ ഉണ്ടാക്കെണ്ടയോ എന്ന് വ്യക്തമായി പറയാത്തിടത്തോളം ഇസ്ലാമികരാഷ്ട്ര നിര്‍മ്മാണ സങ്കല്‍പ്പവും ആയി വിശ്വാസികള്‍ നടക്കേണ്ടതില്ല എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

   കാരണം ഇസ്ലാമിന്റെ പേരില്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സംശയങ്ങള്‍ക്ക്‌ അതീതമായി ഖുറാനില്‍ പറഞ്ഞിട്ടുണ്ടല്ലോ.

   എഴുതാപ്പുറം വായിച്ചു ഇസ്ലാമിക രാഷ്ട്രം ഉണ്ടാക്കിയേ തീരൂ എന്നതാണ് നിങ്ങളുടെ കാഴ്ചപ്പാട്‌ എങ്കില്‍ എനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത നിങ്ങളുടെ കാഴ്ചപ്പാടുമായി മുന്നോട്ട് പോകാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക്‌ ഉണ്ട്. ആ സ്വാതന്ത്ര്യം ജനാതിപത്യ രാജ്യം അംഗീകരിച്ചു തരുന്നുണ്ടല്ലോ.

   ഞാന്‍ പോസ്റ്റില്‍ പറഞ്ഞിട്ടുള്ള വാചകങ്ങളുടെ ബ്രാക്കറ്റില്‍ അത് എവിടെ നിന്നാണ് എടുത്തത് എന്ന് സൂചിപ്പിച്ചിട്ടുണ്ട്.

   ഒരു മുസ്ലിമിന്റെ ഉത്തരവാദിത്വം ഇസ്ലമിക രാഷ്ട്രം സ്വപ്നം കണ്ടുകൊണ്ടുള്ള മതപ്രചരണം അല്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

   ഒരു സംഘടനയുടെയും പേരു ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല.
   എന്നാല്‍ മതരാഷ്ട്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ച കേരളത്തിലെ സഘടന ഏതാണ് എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. കണ്ണടച്ചാല്‍ ഇരുട്ടാവില്ല.

   Delete
  13. 1. താങ്കളുടെ പോസ്റ്റില്‍ ഉള്ളതെല്ലാം ഖുറാനും ഹദീസുമാണോ? താങ്കളുടെ സ്വന്തം വാചകങ്ങള്‍ ഇല്ലേ? അത് തന്നെയാണ് താങ്കളുടെ വ്യാഖ്യാനം എന്ന് പറയുന്നത്. അതെനിക്ക് സ്വീകാര്യമില്ല. അത് കൊണ്ട് 'ഇസ്ലാമിക രാഷ്ട്രം വേണ്ട' എന്നൊരു സൂക്തം ഖുറാനില്‍ താങ്കള്‍ കാണിച്ചു തരേണ്ടതാണ്. ഇനി ഖുറാന്‍ വേണമെന്നില്ല, ഹദീസിലുണ്ടോ? പൂര്‍വകാല പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടോ? പണ്ഡിതന്മാരുടെ വ്യാഖ്യാനം എന്തോ അതാണ്‌ എന്റെ കാഴ്ചപാട്. കാരണം അവര്‍ ഖുറാന്‍ അഗാധമായി പഠിച്ചവരാണ്.
   പോസ്റ്റില്‍ പറഞ്ഞ ആയതുകള്‍ക്കും ഹദീസുകള്‍ക്കും ആണ് ബ്രാക്കറ്റ് കണ്ടത്. ബാകിയുള്ളത് നിങ്ങളുടെ വ്യാഖ്യാനം. ആയതിലും ഹദീസിലും ബഹുസ്വര രാജ്യത്ത് ഇസ്ലാമികരാഷ്ട്രം വരാന്‍ പാടില്ല എന്ന് ഞാന്‍ കണ്ടില്ല.
   2. ഇസ്ലാമിക ശിക്ഷാവിധികള്‍ അടക്കമുള്ള നിയമങ്ങള്‍ പിന്നെ എങ്ങനെ നിലവില്‍ വരും? താങ്കള്‍ വ്യക്തമാക്കുമല്ലോ?
   ഏകദൈവത്തെ കുറിച്ചും മറ്റു കര്മങ്ങളെ കുറിച്ചും ഒരു വ്യാഖ്യാനവും ആവശ്യമില്ലാത്ത വിധം ക്ളിയരും സംശയാധീതവുമാനെങ്കില്‍ ആണെങ്കില്‍ പിന്നെ എന്തിന്നാണ് ഹദീസും തഫ്സീരുകളും മറ്റും? ഖുറാന്‍ മാത്രം പോരായിരുന്നോ?
   3. ഇസ്ലാമികരാഷ്ട്രം നടപ്പിലാക്കനമെന്നോ നടപ്പിലാക്കേണ്ട എന്നോ സൂചിപ്പിക്കുന്ന സൂക്തങ്ങള്‍ ഖുറാനില്‍ ഇല്ലാത്തത് കൊണ്ട് ഇസ്ലാമിക രാഷ്ട്ര സങ്കല്‍പ്പവും കൊണ്ട് നടക്കേണ്ട എന്നാ വാചകം താങ്കളുടെ വ്യാഖ്യാനമാണ്. അങ്ങനെ പറഞ്ഞ ഒരു പണ്ഡിതനെ കാണിച്ചു തരാമോ?
   4. താങ്കള്‍ പറഞ്ഞു: ഇസ്ലാമിക രാഷ്ട്രം ഉണ്ടാകണം എന്നാ വാചകം ഖുറാനില്‍ ഇല്ല എന്ന്. അപ്പോള്‍ മുസ്ലിംകള്‍ ഭൂരിപക്ഷം വരുന്ന സ്ഥലത്ത് ഇസ്ലാമിക രാഷ്ട്രം വരണമെന്ന് പറഞ്ഞതോ? മുസ്ലിംകളെ സംബന്ധിച്ച് അത് വലിയ പ്രാധാന്യമുള്ള കാര്യമാണെന്ന് പറഞ്ഞതോ? "ഭൂരിപക്ഷം വരുന്ന സ്ഥലത്ത് ഇസ്ലാമിക രാഷ്ട്രം വരണമെന്ന്" പറയുന്ന ഖുറാന്‍ ആയത് ഏതു?
   5. ഇബ്നു തൈമിയ്യയും റഷീദ് രിസയും പറഞ്ഞ വാചകങ്ങള്‍ ഖുറാന് വിരുദ്ധമാണോ? അവര്‍ എഴുതാപ്പുറം വായിച്ചതാണോ?
   6. സഹോദരന്‍ ആദ്യം മതരാഷ്ട്രമെന്തെന്നും അതിന്റെ ചരിത്രമെന്തെന്നും പഠിക്കുക. എന്നിട്ട് താങ്കള്‍ പേര് പറയാന്‍ ആഗ്രഹിക്കാത്ത സംഘടനയുടെ വാദവും പഠിക്കുക. പഴഞ്ചൊല്ല് ആര്‍ക്കും എങ്ങനെയും ഉപയോഗിക്കാം. പക്ഷെ മറുപടി ആവില്ല.

   Delete
  14. ഖുറാനില്‍ നിന്നും ഹദീസില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ആണ് പോസ്റ്റില്‍ ഉള്ളത്.അതുമായി ബന്ധപ്പെട്ട ആയത്തുകളും, ഹദീസുകളും ഉള്‍പ്പടെ.

   ഞാന്‍ പറഞ്ഞത് നിങ്ങള്‍ സ്വീകരിക്കണം എന്ന് എനിക്ക് ഒരു നിര്‍ബന്ധവും ഇല്ല.
   മതത്തിന്റെകാര്യത്തില്‍ ഒരു നിര്‍ബന്ധവും ഇല്ല എന്നാണല്ലോ പറഞ്ഞിട്ടുള്ളത്.
   നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതി.
   ഇത് നിങ്ങള്‍ സ്വീകരിച്ചേ മതിയാവൂ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

   പിന്നെ "ഇസ്ലാമിക രാഷ്ട്രം വേണ്ട" എന്ന് കാണിച്ചു തരാന്‍ നിങ്ങള്‍ ആവശ്യപ്പെട്ടതിനെ കുറിച്ച് ഞാന്‍ മുന്‍ കമന്റില്‍ വ്യക്തമായി മറുപടി പറഞ്ഞിട്ടുണ്ട്. അത് നിങ്ങള്‍ വായിച്ചില്ലേ???
   പിന്നെയും അതെ ആവശ്യം ഉന്നയിക്കുന്നത് കൊണ്ട് ചോദിക്കുകയാണ്.

   നിങ്ങള്‍ക്ക്‌ ഇതുവരെയും "ബഹു സ്വര രാജ്യത്ത് ഇസ്ലമിക രാഷ്ട്രം വരണം" എന്ന് ഖുറാനില്‍ പറഞ്ഞത്‌ കാണിച്ചു തരുവാന്‍ കഴിഞ്ഞിട്ടുണ്ടോ ?
   ഉണ്ടെങ്കില്‍ അത് ആദ്യം കാണിക്കൂ....
   ഒരേ കാര്യം ആവര്‍ത്തിക്കുന്നത് കൊണ്ട് ഒരു ഗുണവും ഇല്ല. സമയം പാഴാവുന്നു എന്നത് ഒഴിച്ച്.

   മുസ്ലിം ഭൂരിപക്ഷ സ്ഥലത്ത് സ്വാഭാവികമായും ഇസ്ലാമിക ഭരണം ഉണ്ടാവുകയാണ് ചെയ്യുക എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്‌.അല്ലാതെ അത് വരണം എന്നല്ല ഞാന്‍ പറഞ്ഞിട്ടുള്ളത്‌. അതിനെ കുറിച്ച് എല്ലാം മുന്‍ കമന്റുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.വാക്കുകളെ വളചോടിക്കാതിരിക്കുക.

   പേര് പറയാന്‍ പറ്റാത്ത സംഘടനയുടെ വാദങ്ങള്‍ വ്യക്തമാക്കി മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് ഇങ്ങിനെ പറയുന്നത്. ആ സംഘടനയുടെ ഖടകങ്ങള്‍ പലപ്പോഴും നിരോധനത്തിനു വിധേയമാകേണ്ടി വന്നതും എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചു മനസ്സിലാക്കുക.

   ഖുറാനില്‍ ഇസ്ലാമിക രാഷ്ട്രം നടപ്പിലാക്കണം എന്ന് വ്യക്തമായി പറയാത്തിടത്തോളം ആ വിഷയം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ടതില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

   വിഷയം മാറി പോകുന്നതില്‍ അര്‍ഥം ഇല്ല.
   ഒരു കാര്യം വ്യക്തമായി ചോദിക്കുന്നു....

   1. ഖുറാനില്‍ "ഖുറാനില്‍ ഇസ്ലാമിക രാഷ്ട്രം നടപ്പിലാക്കണം" എന്ന് വ്യക്തമായി പറയുന്ന ഒരു വാചകം ഇല്ല എന്ന കാര്യം നിങ്ങള്‍ അംഗീകരിക്കുന്നുണ്ട് എന്ന് നിങ്ങള്‍ സമ്മതിക്കുന്നുണ്ടല്ലോ അല്ലേ ????
   Yes or No മറുപടി നല്‍കുക.

   Delete
 17. വിഷയം മാറി പോകുന്നതില്‍ അര്‍ഥം ഇല്ല.
  ഒരു കാര്യം വ്യക്തമായി ചോദിക്കുന്നു....

  1. ഖുറാനില്‍ നമസ്ക്കരിക്കണം,വ്യഭിചരിക്കരുത്, പലിശ പാടില്ല, നോമ്പ് നോല്‍ക്കണം, സക്കാത്ത് കൊടുക്കണം, ഹജ്ജ്‌ ചെയ്യണം, ഏകദൈവത്തില്‍ വിശ്വസിക്കണം, അനാഥകളെ സഹായിക്കണം, എന്നൊക്കെ വ്യക്തമായി പറഞ്ഞപോലെ "ഇസ്ലാമിക രാഷ്ട്രം എല്ലാ ഇടത്തും ഉണ്ടാക്കണം" എന്ന് വ്യക്തമായി പറയുന്ന ഒരു വാചകം ഇല്ല എന്ന കാര്യം നിങ്ങള്‍ അംഗീകരിക്കുന്നുണ്ട് എന്ന് നിങ്ങള്‍ സമ്മതിക്കുന്നുണ്ടല്ലോ അല്ലേ ????

  ദയവായി Yes or No മറുപടി നല്‍കുക.

  ReplyDelete
  Replies
  1. 1. അതെ. ഖുറാനില്‍ നിന്നും സുന്നത്തില്‍ നിന്നും താങ്കള്‍ 'മനസ്സിലാക്കിയ കാര്യങ്ങള്‍'. അത് തന്നെയാണ് വ്യാഖ്യാനം. താങ്കള്‍ മനസ്സിലാക്കിയ പോലെ ആ ആയത്തുകളെയും ഹദീസുകളെയും പൂര്‍വികര്‍ മനസ്സിലാക്കിയിട്ടുണ്ടോ? ആവര്‍ത്തിച്ചുള്ള ഈ ചോദ്യം ഒന്ന് പരിഗണിക്കൂ. താങ്കളുടെ രണ്ടാം ഖണ്ടിക വൃഥാസ്ഥൂലതയാണ്.
   2. ഇസ്ലാമിക രാഷ്ട്രം വേണ്ട എന്ന് കാണിക്കുന്ന ആയത്ത് ആണ് ആവശ്യപ്പെട്ടത്. നിങ്ങളുടെ വ്യാഖ്യാനമല്ല ചോദിച്ചത്. ആയത്തെവിടെ? ഹദീസെവിടെ? പൂര്‍വികരുടെ വ്യാഖ്യാനം എവിടെ?
   3. "ബഹുസ്വര രാജ്യത്ത് ഇസ്ലാമികരാഷ്ട്രം വരണം" എന്ന അര്‍ത്ഥം വരുന്ന സൂക്തം ആവശ്യപ്പെട്ടപ്പോഴാണ് അത് അക്ഷരപൂജയുടെ മാര്‍ഗമാണെന്ന് ഞാന്‍ പറഞ്ഞത്. അതില്‍ നിന്ന് തന്നെ താങ്കള്‍ക്കു കാര്യം പിടി കിട്ടണമായിരുന്നു. ഖുറാനില്‍ മഗ്രിബ് 4 റക്അത്ത് നമസ്ക്കരിക്കരുതെന്നു ആയത്തുണ്ടോ എന്ന് ചോദിച്ചാല്‍ താങ്കളുടെ മറുപടി എന്തായിരിക്കും? താങ്കള്‍ സ്വന്തമായി ഒരു വാചകം ഉണ്ടാക്കി അത് ഖുറാനില്‍ ഉണ്ടോ എന്ന് ചോദിക്കുന്നത് ശരിയല്ല. ഇഖാമത് ദീന്‍ നടപ്പിലാക്കണം എന്ന് ഖുറാന്‍ പറഞ്ഞത് ഞാന്‍ എപ്പോഴേ ഉദ്ദരിച്ച്‌ കഴിഞ്ഞു. അതില്‍ ഭരണവും ഉണ്ടെന്നു പറഞ്ഞു. പല ആയത്തുകളും പൂര്‍വികരുടെ വ്യാഖ്യാനം ഉദ്ദരിച്ച്‌ കാണിച്ചു. പക്ഷെ ഇതിനെയൊന്നും പരിഗണിക്കാതെ വീണ്ടും പഴയ ചോദ്യം ആവര്‍ത്തിക്കുന്നത് താങ്കളുടെ പിടിവാശി എന്ന് മാത്രമേ പറയാനാവൂ.
   4. അപ്പോള്‍ മുസ്ലിം ഭൂരിപക്ഷ സ്ഥലത്ത് സ്വാഭാവികമായും ഇസ്ലാമികഭരണം ഉണ്ടാവുമെന്ന്. വരണം എന്ന് പറഞ്ഞിട്ടില്ലത്രേ. സഹോദരാ, ഇപ്പറഞ്ഞതില്‍ നിന്നും ഇസ്ലാമികഭരണം മുസ്ലിം ഭൂരിപക്ഷ സ്ഥലത്തെങ്കിലും വരണമെന്ന ആഗ്രഹം താങ്കള്ക്കില്ലെന്നല്ലേ?
   രണ്ടു ഉപ ചോദ്യങ്ങള്‍:
   എ) ഇസ്ലാമിക രാഷ്ട്രം ഉണ്ടാവണമെന്ന് ഖുറാനില്‍ ഇല്ല എന്ന് പറഞ്ഞല്ലോ താങ്കള്‍. ഖുറാനില്‍ പറയാത്ത കാര്യം എങ്ങനെയാണ് മുസ്ലിംകള്‍ക്ക് പ്രധാനമാകുകയും മുസ്ലിം ഭൂരിപക്ഷ സ്ഥലത്ത് വരികയും ചെയ്യുക?
   ബി) മുസ്ലിം ഭൂരിപക്ഷ സ്ഥലത്ത് സ്വാഭാവികമായും ഇസ്ലാമികഭരണം ഉണ്ടാവുമെങ്കില്‍ പാകിസ്ഥാനിലെന്തേ വരാഞ്ഞത്? മറ്റു പല മുസ്ലിം രാഷ്ട്രങ്ങളിലും ഇതല്ലേ സ്ഥിതി? എന്ത് കൊണ്ടത്‌ സംഭവിച്ചു?
   "നിങ്ങള്‍ വേദത്തിലെ ചില ഭാഗങ്ങള്‍ സ്വീകരിക്കുകയും മറ്റു ഭാഗങ്ങള്‍ അവഗനിക്കുകയുമാണോ?" എന്ന് ഖുറാന്‍ ചോദിച്ചത് വെറുതെയല്ല.
   5. എന്റെ പല ചോദ്യങ്ങളും താങ്കള്‍ സ്പര്‍ശിക്കുന്നില്ല. മുന്‍ കമന്റിലെ 2, 3, 5 നമ്പരുകളില്‍ കൊടുത്ത ചോദ്യങ്ങള്‍ പരിഗണിക്കുമല്ലോ. (നമ്പര്‍ കൊടുക്കുന്നതിന്റെ ഗുണം ഇതാണ്).
   6. പ്രസ്തുത സംഘടനയുടെ നിരോധം സുപ്രീം കോടതി റദ്ദു ചെയ്തത് മറന്നോ? എന്ത് കൊണ്ട് കോടതിക്ക് താങ്കള്‍ പറഞ്ഞ മതരാഷ്ട്രവാദം ബോധ്യപ്പെട്ടില്ല? നിരോധങ്ങളുടെ പിന്നിലെ രാഷ്ട്രീയ കളികളെ കുറിച്ച് താങ്കള്‍ പഠിക്കേണ്ടിയിരിക്കുന്നു.
   മതരാഷ്ട്രവാദം എന്തെന്ന് താങ്കള്‍ക്കറിയാം എന്ന് പറഞ്ഞു. അതെന്താണെന്ന് വ്യക്തമാക്കുമല്ലോ?
   7. നമസ്ക്കരിക്കാനും നോമ്പ് നോല്‍ക്കാനുമൊക്കെ പറഞ്ഞ പോലെ ഖുറാനില്‍ ഇസ്ലാമിക രാഷ്ട്രം നടപ്പിലാക്കാന്‍ പറയുന്ന സൂക്തം ഉണ്ടോ എന്ന്. ഇത് തന്നെയല്ലേ മേലെയും ചോദിച്ചത്? ആവര്‍ത്തന വിരസതയെന്നു പരാതിപ്പെട്ട താങ്കള്‍ തന്നെ അത് ചെയ്യുന്നു. ഇഖാമത് ദീന്‍ നടപ്പിലാക്കണം എന്ന് പറഞ്ഞ സൂക്തം തന്നെയാണ് തെളിവെന്നു വീണ്ടും ഉണര്‍ത്തുന്നു. അതിനുള്ള കാരണം മുന്‍ ചര്‍ച്ചകളില്‍ വന്നിട്ടുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും 'Yes or No' മറുപടിയില്‍ ഒതുക്കാന്‍ പറ്റുമോ? നമസ്ക്കരിക്കണം എന്ന് ഖുറാന്‍ പറയുന്നു. സ്വലാത്ത് എന്ന പദമാണ് ഖുര്‍ആന്‍ അധികവും പ്രയോഗിച്ചത്. സ്വലാതിന്റെ വിവക്ഷയെന്തെന്നു വിശദീകരിക്കേണ്ടി വരും. ഇത് പോലെയാണ് ഇഖാമത് ദീന്‍ എന്ന പ്രയോഗവും.

   Delete
  2. വിഷയം മാറി പോകുന്നതില്‍ അര്‍ഥം ഇല്ല.
   ഒരു കാര്യം വ്യക്തമായി ചോദിക്കുന്നു....

   1. ഖുറാനില്‍ നമസ്ക്കരിക്കണം, വ്യഭിചരിക്കരുത്, പലിശ പാടില്ല, നോമ്പ് നോല്‍ക്കണം, സക്കാത്ത് കൊടുക്കണം, ഹജ്ജ്‌ ചെയ്യണം, ഏകദൈവത്തില്‍ വിശ്വസിക്കണം, അനാഥകളെ സഹായിക്കണം, എന്നൊക്കെ വ്യക്തമായി പറഞ്ഞപോലെ "ഇസ്ലാമിക രാഷ്ട്രം എല്ലാ ഇടത്തും ഉണ്ടാക്കണം" എന്ന് വ്യക്തമായി പറയുന്ന ഒരു വാചകം ഇല്ല എന്ന കാര്യം നിങ്ങള്‍ അംഗീകരിക്കുന്നുണ്ട് എന്ന് നിങ്ങള്‍ സമ്മതിക്കുന്നുണ്ടല്ലോ അല്ലേ ????

   ദയവായി Yes or No മറുപടി നല്‍കുക.

   ഇതിനു ഉള്ള മറുപടി ആണ് ഏറ്റവും പ്രസക്തം. ഇതിനു മറുപടി നല്‍കാന്‍ കഴിയുമെങ്കില്‍ നല്‍കുക.
   നമ്പരുകളുടെ എണ്ണം കൂട്ടുന്നതില്‍ അല്ല കാര്യം. ഏറ്റവും പ്രധാനപ്പെട്ട ചോദ്യത്തിന് വ്യക്തമായി മറുപടി നല്‍കുന്നതില്‍ ആണ് എന്ന് തിരിച്ചറിയുക.ഈ ചോദ്യത്തിനു മറുപടി കിട്ടാത്തത് കൊണ്ട് തന്നെയാണ് ഇത് വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്.

   Delete
 18. ഡോക്ടര്‍ ആയത് കൊണ്ട് വലിയ തിരക്ക് കാണുമെന്നു അറിയാം. അത് കൊണ്ടായിരിക്കും മറുപടിയിലേക്കു പോകാതെ പഴയ ചോദ്യം തന്നെ ആവര്‍ത്തിച്ചത്. എനിക്ക് ധൃതിയില്ല. ആലോചിച്ചു സാവധാനം മറുപടി പറഞ്ഞാല്‍ മതി.
  പിന്നെ ആവര്‍ത്തന വിരസമായ ചോദ്യത്തിനുള്ള മറുപടി എന്റെ മുന്‍ കമന്റില്‍ മൂന്നാം നമ്പര്‍ കാണുക. അതും മറ്റു മറുപടികളും ഖണ്ടിക്കുക. (പഴയ 5 പ്രതികരണങ്ങള്‍ വിസ്മൃതിയിലേക്ക്. സാരമില്ല).

  ReplyDelete
  Replies
  1. തിരക്കിന്റെ പ്രശ്നം അല്ല.നിങ്ങള്‍ വ്യക്തമായ മറുപടി നല്‍കാത്തത് കൊണ്ട് തന്നെയാണ് ആ ചോദ്യം ആവര്‍ത്തിച്ചത്‌. എനിക്ക് ആ ചോദ്യത്തിനു ഉള്ള ഉത്തരം ആണ് ആദ്യം ലഭിക്കേണ്ടത്.
   നല്ലം ആലോചിച്ചു തന്നെയാണ് ചോദ്യങ്ങളും ഉത്തരങ്ങളും പറഞ്ഞിട്ടുള്ളത്. നിങ്ങള്‍ ആ ചോദ്യത്തിന് ഉത്തരം പറയാത്തിടത്തോളം ഈ ചര്‍ച്ചയില്‍ എന്ത് പ്രസക്തി ആണ് ഉള്ളത്.
   നിങ്ങളുടെ മുന്‍ കമന്റില്‍ Yes Or No എന്ന വ്യക്തമായ ഉത്തരം വന്നിട്ടില്ല.
   വളച്ചൊടിച്ചു നല്‍കുന്ന അവ്യക്തമായ ഉത്തരങ്ങള്‍ അല്ല വേണ്ടത്.

   അങ്ങിനെ ഖുറാനില്‍ വ്യക്തമായി പറയുന്നില്ല എന്നത് കൊണ്ട് തന്നെയാണല്ലോ നിങ്ങള്‍ അത്തരത്തില്‍ ഉള്ള ഒരു മറുപടി നല്‍കാത്തത്‌ എന്ന് മനസ്സിലാക്കുന്നതില്‍ തെറ്റില്ലല്ലോ.

   ആ ചോദ്യത്തിന് ഉള്ള ഉത്തരം വന്നാല്‍ മറ്റു ചോദ്യങ്ങള്‍ അപ്രസക്തം ആകും.

   നിങ്ങള്‍ ഖുറാനിലെ ആ വാചകം കോപ്പി ചെയ്തു ഇടാത്തിടത്തോളം ഞാന്‍ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ഖണ്ടിക്കപ്പെടാതെ തന്നെ അവശേഷിക്കുകയാണ് എന്ന വസ്തുത മാത്രം തിരിച്ചറിഞ്ഞാല്‍ മതി.

   Delete
  2. അത്ഭുതകരം തന്നെയാണ് താങ്കളുടെ കാര്യം. പ്രതികരണം നമ്പര്‍ 3 വായിച്ചിട്ട് പിന്നെയും ചോദിക്കുന്നു അതേ ചോദ്യം. ഇനി പ്രതികരണം നമ്പര്‍ 7 കൂടി വായിക്കൂ. എന്നിട്ട് സാമാന്യ ബുദ്ധി വെച്ച് ആലോചിക്കുക. എന്റെ ഉത്തരം yes ആണോ no ആണോ എന്ന്. താങ്കള്‍ ഒറ്റ വാക്കില്‍ (yes or no) ഉത്തരം വരണമെന്ന് വാശി കാണിച്ചാല്‍ അതിന്റെ ദുരുദ്ദേശം എനിക്ക് മനസ്സിലാകും. അതിവിടുത്തെ യാഥാസ്ഥിതിക സംഘടനകളുടെ മോശം കളിയാണ്.
   "താന്‍ പഴയ മാതിരി ഇപ്പോഴും നിന്റെ ഉമ്മയെ തല്ലാറുണ്ടോ?" എന്ന് ചോദിച്ചാല്‍ yes or no മാത്രം ഉത്തരം നല്‍കിയാല്‍ എങ്ങനെയിരിക്കും? വിശദീകരണം നല്‍കേണ്ടി വരില്ലേ?
   മറ്റു ചോദ്യങ്ങള്‍ അപ്രസകത്മാവില്ല എന്ന് നിങ്ങള്‍ക്കും അറിയാം. എന്റെ ചോദ്യങ്ങളെയും താങ്കള്‍ക്കു നല്‍കിയ മരുപടികളെയും സ്പര്‍ശിക്കാന്‍ കഴിയണം താങ്കള്‍ക്കു. അപ്രസക്തമാവും എന്ന് സമാധാനിക്കുന്നതില്‍ അര്‍ത്ഥമില്ല

   Delete
  3. അതിലും അത്ഭുദകരമാണ് നിങ്ങളുടെ കാര്യം. ഇപ്പോഴും ചോദിച്ച ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ മറ്റു ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. നിങ്ങളുടെ എല്ലാ പ്രതികരണവും വായിച്ചിട്ടും അതില്‍ നിന്നും എന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി കണ്ടത്താന്‍ കഴിഞ്ഞിട്ടില്ല.

   എന്റെ ചോദ്യത്തില്‍ ദുരുദേഷ്യം ഇല്ല.
   സദുധ്യെഷം മാത്രമേ ഉള്ളൂ. ആ ചോദ്യത്തില്‍ നിങ്ങള്‍ ദുരുധ്യേശം കണ്ടത്തുന്നതിന്റെ ദുരുദ്ദേശം മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി.

   നിങ്ങള്‍ ചോദിച്ച ചോദ്യത്തിന് ഞാന്‍ ചോദിച്ച ചോദ്യവുമായി ഒരു ബന്ധവും ഇല്ല.
   എന്റെ ചോദ്യം വ്യക്തമാണ്.

   ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണം എന്ന് ഖുറാനില്‍ വ്യക്തമായി പറഞ്ഞ വാചകം കാണിച്ചു തരാന്‍ കഴിയുമോ ?

   ഈ ചോദ്യത്തിന് വിശദീകരണം ഇല്ലാതെ തന്നെ ഉത്തരം പറയാന്‍ കഴിയും എന്ന് നിങ്ങള്‍ക്കും അറിയാം. പക്ഷെ എന്തുകൊണ്ട് അതിനു തയ്യാറാവുന്നില്ല എന്ന് സ്വയം ചിന്തിക്കുക.

   ഈ ചോദ്യത്തിനു ഖുറാനില്‍ പറഞ്ഞ വാചകം നിങ്ങള്‍ക്ക്‌ കാണിച്ചു തരാന്‍ കഴിഞ്ഞാല്‍ മാത്രമേ നിങ്ങളുടെ ചോധ്യങ്ങള്‍ക്ക് പ്രസക്തി ഉണ്ടാവുന്നുള്ളൂ.

   Delete
  4. 1. yes ആണോ no ആണോ എന്ന് ഇപ്പോഴും മനസ്സിലായില്ലെന്നോ? കഷ്ടം തന്നെ. 3, 7 നമ്പര്‍ പ്രതികരണങ്ങളില്‍ നിന്നും താങ്കള്‍ക്കു തിരിയുന്നില്ല എന്ന് പറഞ്ഞത് അവിശ്വസനീയം ആണ്. ഏതായാലും നമ്പര്‍ 3 പ്രതികരണത്തിലെ ഒരു വാചകം ഉദ്ധരിക്കാം:
   "താങ്കള്‍ സ്വന്തമായി ഒരു വാചകം ഉണ്ടാക്കി അത് ഖുറാനില്‍ ഉണ്ടോ എന്ന് ചോദിക്കുന്നത് ശരിയല്ല. ഇഖാമത് ദീന്‍ നടപ്പിലാക്കണം എന്ന് ഖുറാന്‍ പറഞ്ഞത് ഞാന്‍ എപ്പോഴേ ഉദ്ദരിച്ച്‌ കഴിഞ്ഞു. അതില്‍ ഭരണവും ഉണ്ടെന്നു പറഞ്ഞു. പല ആയത്തുകളും പൂര്‍വികരുടെ വ്യാഖ്യാനം ഉദ്ദരിച്ച്‌ കാണിച്ചു. പക്ഷെ ഇതിനെയൊന്നും പരിഗണിക്കാതെ വീണ്ടും പഴയ ചോദ്യം ആവര്‍ത്തിക്കുന്നത് താങ്കളുടെ പിടിവാശി എന്ന് മാത്രമേ പറയാനാവൂ"
   ഇനി പറയൂ yes ആണോ no ആണോ എന്ന്.
   2. താങ്കളുടെ ചോദ്യത്തിന്റെ ദുരുധ്യേശം വ്യക്തമാണ്. ഞാന്‍ 'no' എന്ന ഒറ്റ വാക്കില്‍ മാത്രം ഉത്തരം പറഞ്ഞാല്‍ ഉടന്‍ നിങ്ങള്‍ "ഖുറാനില്‍ ഇസ്ലാമിക രാഷ്ട്രം നടപ്പിലാക്കുന്നതിനെ കുറിച്ച് പറയുന്നില്ല എന്ന് സമ്മതിച്ചില്ലേ" എന്ന് പറയും. അവിടെയാണ് "താന്‍ പഴയ മാതിരി ഇപ്പോഴും നിന്റെ ഉമ്മയെ തല്ലാറുണ്ടോ?" എന്ന വാചകത്തിന്റെ പ്രസക്തിയും ബന്ധവും.
   3. എന്റെ ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ പ്രസക്തമായി തുടരുന്നു.

   Delete
  5. അതെ ആ കഷ്ടപ്പാട് തീര്‍ക്കാന്‍ ആണല്ലോ Yes or No എന്ന് മറുപടി പറയാന്‍ ആവശ്യപ്പെട്ടത്. അതിനു നിങ്ങള്‍ തയ്യാറാവുന്നില്ല.
   ഞാന്‍ ചോദിച്ച വാചകം ഖുറാനില്‍ ഉണ്ടോ ഇല്ലയോ എന്ന് ചോദിക്കുന്നതില്‍ എന്താണ് തെറ്റ് ???
   ഉണ്ടെങ്കില്‍ ഉണ്ട് എന്ന് പറയുക, ഇല്ലങ്കില്‍ ഇല്ല എന്ന് പറയുക. അതിനാണോ പ്രയാസം ??????

   താങ്കളുടെ പിടി വാശി കൊണ്ട് തന്നെ അല്ലേ നിങ്ങള്‍ കൃത്യമായ ഉത്തരം തരാതെ വ്യാഖ്യാനങ്ങളുടെ പിന്നാലെ പോകുന്നത്.

   ഇല്ല എന്ന് പറഞ്ഞാല്‍ ഖുറാനില്‍ ഇല്ല എന്ന് തന്നെയാണ് അര്‍ഥം. നിങ്ങള്‍ അത് ചൂണ്ടി കാണിക്കാത്തിടത്തോളം ഖുറാനില്‍ അങ്ങിനെ ഇല്ല എന്ന് തന്നെയാണ് കരുതുന്നത്.

   ഉമ്മയെ തച്ചവനോട് "പഴയ മാതിരി ഇപ്പോഴും നിന്റെ ഉമ്മയെ തല്ലാരുണ്ടോ" എന്ന് തന്നെയാണ് ചോദിക്കേണ്ടത്‌.ഉണ്ടെങ്കില്‍ ഉണ്ട് എന്ന് പറയുക. ഇല്ലെങ്കില്‍ ഇല്ല എന്ന് പറയുക.
   അതില്‍ എന്താണ് പ്രശ്നം.
   പണ്ട് ഉമ്മയെ തച്ചിരുന്ന വിവരം അറിയുന്ന ഒരാള്‍ മാത്രമല്ലേ ഈ ചോദ്യം ഉന്നയിക്കൂ....
   സത്യസന്ധമായി ചിന്തിക്കൂ....

   എന്റെ ചോദ്യത്തിന് മറുപടി നല്‍കാതിരിന്നിട്ടും നിങ്ങളുടെ ചോധ്യങ്ങള്‍ക്ക് പ്രസക്തി ഉണ്ട് എന്ന് വിശ്വസിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പ്രത്യേകിച്ച് ഒരു ജനാതിപത്യ രാജ്യത്തിലെ പൌരന്‍ ആയിക്കൊണ്ട്...

   Delete
  6. 1. പഴയ ചോദ്യത്തിന് പഴയ മറുപടി നോക്കുക. വീണ്ടും പഴയ ചോദ്യത്തിന് പഴയ മറുപടി. OK?
   2. "ഉമ്മയെ തല്ലിയ" ഉദാഹരണത്തിന് എന്ത് ആവേശത്തിലാണ് മറുപടി!! ഈ ആവേശം മറ്റുല്ലവക്കുണ്ടായിരുന്നെങ്കില്‍. ഉമ്മയെ തല്ലിയവനോട് മാത്രമാണോ ഈ ചോദ്യം വരാന്‍ സാധ്യത? ഒരാള്‍ മറ്റൊരാളെ കുറിച്ച് ഉമ്മയെ തല്ലിയവനാനെന്നു തെറ്റിധരിച്ചാലോ? എന്നിട്ടാണ് ഈ ചോദ്യമെങ്കിലോ?

   Delete
  7. താങ്കള്‍ക്ക് ഞാന്‍ പറഞ്ഞ വാചകം കോപ്പി ചെയ്തു ഇടാന്‍ കഴിയാത്തതിന്റെ കാരണം ഇത് വായിക്കുന്നവര്‍ക്ക് മനസ്സിലാകും. എനിക്ക് അത് മതി.

   ഉമ്മയെ തല്ലി എന്ന തെറ്റിധാരണ അവന് ഉണ്ടെങ്കില്‍ അവന് തെറ്റി ധരിചോട്ടെ. എല്ലാവരുടെയും തെറ്റിധാരണകള്‍ മാറ്റാന്‍ എല്ലാവവര്‍ക്കും കഴിയില്ലല്ലോ. ശരിയായത് ധരിക്കാന്‍ സ്വാത്ര്യന്ത്യം ഉള്ളത് പോലെ തെറ്റിധരിക്കാനും ജനാതിപത്യ രാജ്യത്ത്‌ സ്വാതന്ത്ര്യം ഉണ്ട്.
   ആര് ധരിച്ചതാണ് ശരി എന്ന് ഒരു ദിനം എന്തായാലും വരുമല്ലോ.
   അന്ന് യാഥാര്‍ത്ഥ്യം തിരിച്ചറിയാം.

   ഉമ്മയെ തല്ലുന്ന വിഷയം അവതരിപ്പിച്ചു ഞാന്‍ ചോദിച്ച ചോദ്യത്തെ വഴി തിരിച്ചു വിടാന്‍ നോക്കുന്നതിന്റെ കാരണവും വായനക്കാര്‍ വിലയിരുത്തട്ടെ.

   ഞാന്‍ ഈ വിഷയത്തില്‍ എന്റെ കാഴ്ചപ്പാട്‌ പോസ്റ്റിലൂടെ വ്യക്തമായി പങ്കു വെച്ചിട്ടുണ്ട്.
   ഞാന്‍ അതില്‍ ഉറച്ചു നില്‍ക്കുക തന്നെ ചെയ്യുന്നു.

   Delete
  8. ഞാന്‍ പറഞ്ഞ ഉപമയെ കുറിച്ചും എത്ര വിധഗ്ദ്ധമായാണ് ഒഴിഞ്ഞു മാറിയത്. താങ്കളുടെ ചോദ്യത്തിന്റെ അര്‍ത്ഥ ശൂന്യത ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു ആ ഉപമ. അല്ലാതെ വിഷയത്തില്‍ നിന്നും തലയൂരിയതല്ല. തെറ്റിധരിക്കുന്നവര്‍ തെറ്റിധരിക്കട്ടെ എന്ന് പറഞ്ഞാല്‍ അത് വിഷയത്തിനുള്ള മറുപടി ആവില്ല. ഒരാള്‍ അങ്ങനെയൊരു ചോദ്യം ഉന്നയിച്ചാല്‍ മറുപടി പറയുന്നവന്‍ yes or no പറഞ്ഞാല്‍ പറ്റില്ല. "ഞാന്‍ മുമ്പും ഉമ്മയെ തല്ലാറില്ല, പിന്നെ എന്തിനാണീ ചോദ്യം" എന്ന് വിശദീകരിക്കേണ്ടി വരും. താങ്കളുടെ ചോദ്യത്തിന്റെ അവസ്ഥയും ഇങ്ങനെയാണ്. അതിനുള്ള മറുപടി കൃത്യമായി പറഞ്ഞിട്ടുണ്ട്. താങ്കള്‍ക്കു ഖണ്ഡിക്കാന്‍ കഴിയാത്തതിന് ഞാന്‍ ഉത്തരവാദിയല്ല.

   ഒരു കാര്യം സമ്മതിച്ചേ പറ്റൂ. ഡോക്ടറും ഡോക്ടറുടെ ഈ ബ്ലോഗും ഒരു പ്രചോദനമാണ്. സാമൂഹ്യ പ്രാധാന്യമുള്ള ചര്‍ച്ചകള്‍ക്കും പ്രതികരണങ്ങള്‍ക്കും വേദി ഒരുക്കുന്ന ഈ ഉദ്യമം ഒരു സല്ക്കര്‍മമാണ്. നന്മകള്‍ നേരുന്നു.

   Delete
  9. ഒരിക്കലും ഒഴിഞ്ഞു മാറിയിട്ടില്ല.

   നിങ്ങള്‍ അവതരിപ്പിച്ച 'ഉമ്മയെ തച്ച' വിഷയം പോലെ ഉള്ള വളഞ്ഞുതിരിഞ്ഞുള്ള ചോദ്യം അല്ല ഞാന്‍ ചോദിച്ചത്. എന്റെ ചോദ്യം ഡയറക്റ്റ് ആയിരുന്നു.അതിനു Yes or No എന്ന ഉത്തരം ആയി മറുപടി നല്‍കാന്‍ കഴിയും എന്ന് നിങ്ങള്‍ക്കും,എനിക്കും, ഇത് വായിക്കുന്ന ഖുര്‍ആന്‍ വായിച്ചവര്‍ക്കും അറിയാം.

   എന്റെ നിലപാട് പോസ്റ്റില്‍ വ്യക്തമാണ്.

   നിങ്ങളുടെ നല്ല വാക്കുകള്‍ക്കും, പ്രോല്‍സാഹനങ്ങള്‍ക്കും വളരെയധികം നന്ദി.
   ഒപ്പം ഈ പോസ്റ്റിനെ സജീവമാക്കിയതിനും.....

   അല്ലാഹു അനുഗ്രഹിക്കട്ടെ....

   Delete
 19. എന്തിനാണ് ജമാഅത്തെ ഇസ്ലാമിയുടെ പേര് പരസ്യമായി പറയാന്‍ മടിക്കുന്നത് എന്ന് മനസ്സിലായില്ല. ജമാത്തെ ഇസ്ലാമിയാണ് മത രാഷ്ട്രവാദവുമായി കടന്നു വന്ന പ്രധാന മുസ്ലിം സംഘടന. ഒരു കാലത്ത് വോട്ടു ചെയ്യുന്നത് പോലും ശിര്‍ക്ക്‌ ആയി കണ്ടിരുന്ന ഇവര്‍ പിന്നെ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി വോട്ടു പിടിക്കാന്‍ നടന്നത് ചരിത്രം.അതിനെ എങ്ങിനെ വളചോടിച്ചാലും വസ്തുത വസ്തുത അല്ലാതെ ആയി മാറില്ല. മത രാഷ്ട്രവാദത്തിനു എതിരായ ഇത്തരം പോസ്റ്റുകള്‍ കാണുമ്പോഴേക്കും ജമാഅത്ത്കാര്‍ കടന്നാക്രമണം നടത്തുന്നതിന്റെ പിന്നിലെ ചേതോ വികാരവും മറ്റൊന്നല്ല.മുസ്ലിങ്ങള്‍ സത്യം മനസ്സിലാക്കി മതരാഷ്ട്രവാദത്തില്‍ നിന്നും പിന്നോട്ട് പോയാല്‍ അത് ജമാത്തെ ഇസ്ലാമിയുടെ അടിത്തറയെ തന്നെയാണ് ബാധിക്കുക എന്ന് അവര്‍ക്ക്‌ നന്നായറിയാം.

  ഇസ്ലാം പറയുന്നു, വായിക്കുക, ചിന്തിക്കുക... വായന മനപ്പാടത്തിലേക്ക് ഒതുങ്ങുമ്പോള്‍ ചിന്ത നഷ്ടപ്പെടുന്നുണ്ട്. ആ പഴുതിലേക്കാണ് നുണകള്‍ കയറിക്കൂടുക. മനുഷ്യന്‍ എന്ന് ഇരുകാലിയെ രേഖപ്പെടുത്തുന്നത് മനനം ചെയ്യുന്ന മൃഗം എന്ന തലത്തിലാകുമ്പോള്‍ ചിന്തകള്‍ അകലുന്ന മസ്തിഷ്കത്തെ എന്ത് പേര് ചൊല്ലി വിളിക്കണം! അക്ഷരം സത്യമാകുന്നു. അത് പരത്തേണ്ടത് സത്യത്തിന്റെ പ്രകാശം ആയിരിക്കെ അതെ അക്ഷരങ്ങള്‍ കൊണ്ട് ഇരുട്ട് പണിയുന്നതിനെ ഭീകരത എന്ന് വിളിക്കാമോ! ഭീകര പ്രവര്‍ത്തനം ആയുധം കൊണ്ട് മാത്രമല്ല നടക്കുന്നത് അക്ഷരങ്ങള്‍ കൊണ്ടും . ഏതൊരു ഭീകരതയുടെയും ആദ്യ പടി അക്ഷരങ്ങളിലാണ് , അതെ അക്ഷരങ്ങള്‍ തന്നെ അതിനു മുന്നോട്ടു നയിക്കുകയും. അവസാന ഘട്ടത്തിലാണ് ആയുധത്തില്‍ എത്തുക. അതുകൊണ്ട് തങ്ങള്‍ ആള്‍ നാശം ഉണ്ടാക്കുന്നില്ല, അല്ലെങ്കില്‍ കലാപം നടത്തുന്നില്ല എന്ന് ഭീകരത പരത്തുന്ന സംഘടനകള്‍ പറഞ്ഞാല്‍ മുഖവിലക്ക് എടുക്കണോ! ആള്‍നാശം ആയുധം കൊണ്ട് മാത്രമല്ല അക്ഷരങ്ങള്‍ കൊണ്ടും നടത്താം. ദുര്‍വ്യാഖ്യാനങ്ങള്‍ കൊണ്ട് മനുഷ്യനെ വഴി തെറ്റിക്കുന്നത് ഭീകരത തന്നെയാണ്. ഏതൊരു സത്യത്തെയും നുണയായി ചിത്രീകരിക്കുന്നത് പോലും ഭീകരതയാണ്.

  അത്തരം ഭീകരതയുടെ വക്താക്കളാണ് ഹസന്‍ അല്‍ ബന്ന, അബുല്‍ അഅലാ മൌദൂദി, സയ്യിദ് ഖുത്തുബ് . ഇസ്ലാമിനെ എന്നല്ല ലോകത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സറാണ് ജമാ അത്തെ ഇസ്ലാമി . ആ റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ ചതിയില്‍ പെട്ടിരിക്കുന്ന ഇസ്ലാമിനെ രക്ഷിക്കാന്‍ ഇനി ഏതു അവധൂതനാണ് അവതരിക്കുക! ഇസ്ലാം അപകടത്തില്‍ എന്ന് നാഴികക്ക് നാല്പതു വട്ടം പ്രചരിപ്പിക്കുന്നവര്‍ ഓര്‍ക്കുക ഇസ്ലാമിന്റെ ശത്രു മുസ്ലീം നാമധാരികളായ മേല്‍ ഉദ്ധരിച്ചു മൂവര്‍ സംഘത്തിനെ പിന്‍ പറ്റുന്നവര്‍ ആണെന്ന്. ലോകത്തിലെ മുഴുവന്‍ ഭീകര വാദികളും ബന്നയെ, മൌദൂദിയെ, ഖുത്തുബുമാരെ പിന്‍ പറ്റുന്നവരാണ്. അവരുടെ ഭരണ ഘടനയാകട്ടെ യാഥാസ്ഥിതിക ഇസ്ലാമിക ഭരണവും. എന്നാല്‍ അത് ഇസ്ലാമിന് വിരുദ്ധവും. അങ്ങനെ ഒരു ഭരണത്തിനു വേണ്ടി അവര്‍ ലോകത്ത് എവിടെയും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ രസകരമായ ഒരു കാര്യം ജമാ അത്തെ സുഹൃത്തുക്കള്‍ അവകാശപ്പെടുന്നത് അവര്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നും, രാഷ്ട്രീയ സംഘടനകളെ പോലെ ആളെ കൊല്ലുകയോ ബസ്സിനു തീ വയ്ക്കുകയോ ചെയ്യുന്നില്ലെന്നും. എങ്കില്‍ തടിയന്റവിടെ നസീറിന്റെ റോളെന്ത് ? തടിയന്റവിട നസീറിനെ സ്വാധീനിച്ചതു ജമാ അത്തെ ഇസ്ലാമിയുടെ ചിന്തകളാണ് എന്നോര്‍ക്കണം. നിരോധിക്കപ്പെട്ട സിമി എന്ന സംഘടനയുടെ തലച്ചോറും മൌദൂദിയുടേത് എന്നോര്‍ക്കുക. എന്തിനു താലിബാന്‍ പോലും അതെ വൈറസ് വാഹകര്‍.

  ReplyDelete
  Replies
  1. അക്ഷര ഭീകരത നടത്തുന്നവരുടെ ലിസ്റ്റില്‍ നമുക്ക് ചിലരെ കൂടി ഉള്‍പ്പെടുത്താം:
   1. ലോകത്തെ അങ്ങനെ തന്നെ കീഴ്പ്പെടുത്തി അതില്‍ ദൈവരാജ്യം സ്ഥാപിക്കാനുള്ള ഏറ്റവും വമ്പിച്ച ഒരു അഭൌതിക ഉപകരണമാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നാണല്ലോ ഈ വിശുദ്ധ വാക്യത്തില്‍ നിന്ന് ഗ്രഹിക്കാവുന്നത്." (അത്തൌഹീദ്, page: 7,8, മുജാഹിദീന്‍ പബ്ലിക്കഷന്‍സ്)
   2. "ഇസ്ലാം ഏതു ദിവസം ദീന്‍ (മതം) ആയോ അന്ന് തന്നെ സിയാസതും (രാഷ്ട്രം) കൂടിയായിരുന്നു. അതിന്റെ മിമ്പര്‍ അതിന്റെ സിംഹാസനവും അതിന്റെ പള്ളി അതിന്റെ കോടതിയും അതിന്റെ തൌഹീദ് നമ്രൂദ്, ഫിര്‍ഔന്‍, ഖയ്സര്‍, കിസ്രാ മുതലായവരുടെ സാമ്രാജ്യത്വം നശിപ്പിക്കുന്നതിനുള്ള സന്ദേശവും." (മുജാഹിധുകളുടെ അല്‍ മുര്ഷിദ്: ജില്ദ്: 3, ലക്കം: 11, page: 405)
   3. "യഥാര്‍തത്തില്‍ ഈ ഗവര്‍ന്മെന്റ് ത്വാഗൂത്ത് തന്നെ." (ഉമ്മര്‍ മൌലവിയുടെ സല്‍സബീല്‍, പു: 1, ലക്കം: 4)
   4. "ജനങ്ങളുടെ ഭരണകാര്യം ഏറ്റെടുക്കല്‍ ദീനിന്റെ പ്രധാന നിര്‍ബന്ധ കാര്യങ്ങളില്‍ പെട്ടതാണ്. എന്നല്ല, അത് കൂടാതെ ദീനിന്നു നിലനില്പ്പെയില്ല." (ഇബ്നു തൈമിയ്യ, അസ്സിയാസത് ശരഇയ്യ, Page: 166, 167)
   5. "അല്ലാഹുവിന്റെ പ്രാതിനിധ്യം സ്ഥാപിക്കണം. അതായത് അല്ലാഹുവിന്റെ നിയമങ്ങളെ നടത്തുന്നതിനുള്ള അധികാരം നാം കൈവരുത്തനം. നാം ഇതര മതസ്ഥരുടെ അടിമകളോ ആജഞ്ഞാനുവര്‍ത്തികളോ ആയിരിക്കുന്നതിനു ഇസ്ലാം അനുവദിക്കുന്നില്ല." (അല്‍ മുര്ഷിദ്: പു: 4, ലക്കം: 12, page: 44)

   താങ്കളുടെ ആരോപണങ്ങള്‍ ഉടന്‍ സുപ്രീം കോടതിയെ അറിയിക്കുമല്ലോ. ആശംസകള്‍.

   Delete
  2. @ Shahul,

   ഇത് കൊണ്ട് തന്നെയാണ് ഞാന്‍ ഒരു സംഘടനയുടെയും പേര് പറയാതിരുന്നത്. കാര്യം ഇപ്പോള്‍ മനസിലായി കാണുമല്ലോ.

   ഈ പോസ്റ്റ്‌ മുജാഹിദ്‌-ജമാഅത്ത്-സുന്നി-മടവൂര്‍-കാന്തപുരം തുടങ്ങി ഇസ്ലാമിലെ വിവിധ വിഭാഗങ്ങള്‍ക്ക്‌ തമ്മില്‍ അടി കൂടാന്‍ ഉള്ള ഒരു പോസ്റ്റ്‌ ആയിട്ടല്ല ഞാന്‍ ഇട്ടിട്ടുള്ളത്.
   ഇത്തരം വിവിധ ഗ്രൂപ്പുകള്‍ ഉടലലെടുത്ത് പരസ്പരം ചളി വാരി എറിയുന്നത് തന്നെയാണ് ഇസ്ലമിന്റെ പേരില്‍ മുസ്ലിങ്ങള്‍ നടത്തുന്ന ഏറ്റവും വലിയ നാണക്കേട്.
   വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ഉള്ള ഈ ചളി വാരി ഏറിയല്‍ പോലും അവസാനിപ്പിക്കാതെയാണ് ഇസ്ലമിക രാഷ്ട്ര വാദവുമായി ചില സംഘടനകള്‍ (ആ വാദം ഉന്നയിക്കുന്നത് ജമാത്ത്‌ ആണെങ്കിലും, സുന്നി, ആണെങ്കിലും, മുജാഹിദ്‌ ആണെങ്കിലും തെറ്റ് തന്നെയാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു)മുന്നോട്ട് വരുന്നത് .

   മുസ്ലിങ്ങള്‍ക്ക്‌ ഇടയില്‍ പോലും ഐക്യവും, സുസ്വരവും സൃഷ്ടിച്ചു എടുക്കാന്‍ കഴിയാത്തവര്‍ മത രാഷ്ട്ര വാദത്തിനു വേണ്ടി വാദിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു.

   ആദ്യം മുസ്ലിങ്ങള്‍ മാന്യമായി, ചളി വാരി എറിയലുകള്‍ ഇല്ലാതെ ജീവിക്കാന്‍ ആണ് പഠിക്കേണ്ടത്.
   അപ്പോള്‍ മറ്റു വിഭാഗക്കാര്‍ക്കും ഇസ്ലാമിലെ നന്മയെ തിരിച്ചറിയാന്‍ കഴിയും.
   അവര്‍ക്കും ഈ മതത്തോടും വിശ്വാസത്തോടും താല്പര്യം ഉണ്ടാവും.

   ഇന്ന് പരസ്പരം കലഹിക്കുന്ന ഒരു കൂട്ടം കൊപ്രായക്കാര്‍ ആയി ഇസ്ലാമിലെ വിവിധ സംഘടനകള്‍ മാറിയിരിക്കുന്നു. ജുമുഅ കുത്തുബകളില്‍ പോലും നന്മയും ഇസ്ലാമിനെയും പറ്റി പറയുന്നതിനേക്കാള്‍ കൂടുതല്‍ സമയം എതിര്‍ വിഭാഗത്തിന്റെ കുറ്റങ്ങള്‍ പറയാന്‍ ഇമാമുമാര്‍ ആവേശം കാണിക്കുന്നത് പല തവണ ഞാന്‍ കണ്ടിട്ടുണ്ട്.

   ഇസ്ലാം ശാന്തിക്കും സമാധാനത്തിനും വേണ്ടി നില കൊള്ളുന്ന മതം ആണ്. പക്ഷെ ഇസ്ലാമിക സംഗടനകള്‍ തങ്ങളുടെ മേല്‍കോയ്മക്ക് വേണ്ടി പലപ്പോഴും ഈ ശാന്തിയും സമാധാനവും നശിപ്പിക്കുനുണ്ട് എന്നത് ഒരു വലിയ സത്യം ആണ്.

   പ്രത്യേകിച്ച് ഈ ഒരു വിഭാഗത്തോടും എനിക്ക് യോജിപ്പ് ഇല്ല. എല്ലാ വിഭാഗങ്ങളുടെയും പള്ളികളില്‍ ഞാന്‍ പോകാറുണ്ട്.
   നബി മനുഷ്യരെ ജമാത്തിലേക്കോ, സുന്നിയിലെക്കോ, മുജാഹിദിലേക്കോ, മടവൂരിലെക്കോ, എപി യിലെക്കോ, ഇക്കേ യിലെക്കോ etc ഒന്നും വിളിച്ചിട്ടില്ല.
   ഇസ്ലാമിലേക്ക് ആണ് ക്ഷണിച്ചിട്ടുള്ളത് എന്ന കാര്യം തിരിച്ചറിഞ്ഞാല്‍ നന്ന്....
   വര്‍ത്തമാന കാലത്തിലെ നേതാക്കന്‍മാരുടെ മൂട് താങ്ങികള്‍ ആയി മുസ്ലിംങ്ങള്‍ അധപതിക്കതിരിക്കട്ടെ.

   ഏതെങ്കിലും വിഭാഗങ്ങള്‍ തമ്മില്‍ ഉള്ള എറ്റു മുട്ടലിനു ഈ പോസ്റ്റ്‌ നല്‍കാന്‍ കഴിയില്ല എന്ന കാര്യം വ്യക്തമായി അറിയിക്കട്ടെ. അത്തരം കമന്റുകള്‍ വന്നാല്‍ ഡിലീറ്റ്‌ ചെയ്യുന്നതാണ്.

   Delete
  3. ഡോക്ടര്‍ പറഞ്ഞതില്‍ ഒരു പാട് വസ്തുതകള്‍ ഉണ്ട്. വിയോജിപ്പുകളും. പക്ഷെ ഞാനത് ചര്‍ച്ചക്കെടുക്കുന്നില്ല. താങ്കള്‍ എല്ലാ സംഘടനകളെയും ഒരേ നുകത്തില്‍ കെട്ടിയതും ന്യായമല്ല. വിമര്‍ശന വിധേയമായ സംഘടനയുടെ ആദര്‍ശത്തെ കുറിച്ചറിയാന്‍ അവരുടെ പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നതാണ് നല്ലത്. പലപ്പോഴും സംഭവിക്കുന്നത് എതിര്‍കക്ഷിയുടെ പക്ഷത്തു നിന്നാണ് മറ്റൊരു കക്ഷിയുടെ ആദര്‍ശം പഠിക്കുന്നത് എന്നാണു.

   Delete
  4. ഞാന്‍ ഒരു സംഘടനെയും അല്ല വിമര്‍ശിക്കുന്നത്. ഒരു സംഘടനയോടും എനിക്ക് പ്രത്യേക ആഭിമുഖ്യമോ, വിരോധമോ ഇല്ല. എന്നാല്‍ സംഘടനകള്‍ എടുക്കുന്ന ചില നിലപാടുകളോട് ശക്തമായ വിയോജിപ്പ്‌ ഉണ്ട്.അതിനര്‍ത്ഥം ആ സംഘടനകള്‍ ചെയ്യുന്ന എല്ലാം തെറ്റാണ് എന്നല്ല.ഒരിക്കലെങ്കിലും ഇരട്ടത്താപ്പും, അവസരവാദവും, മറ്റു മുതലെടുപ്പുകള്‍ക്ക് വേണ്ടി മതത്തെ ഉപയോഗപ്പെടുത്തുകയും ചെയാത്ത ഒരു മുസ്ലിം സംഘടനയും കേരളത്തില്‍ ഇല്ല എന്നതാണ് വസ്തുത.
   ഓരോ സംഘടനയും തങ്ങളുടെ ആശയങ്ങള്‍ വായനക്കാരില്‍ കുത്തിവെക്കാന്‍ കഴിയുന്ന അത്ര ശക്തമായ അവതരണം ആണ് തങ്ങളുടെ പുസ്തകങ്ങളിലൂടെ നടത്തുന്നത്. ഏതൊരു സംഘടനയുടെയും ഗ്രന്ഥം വായിച്ചാല്‍ ഇവര്‍ പറയുന്നത് മാത്രമാണല്ലോ ശരി എന്ന തോന്നല്‍ നമ്മില്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ അത്തരം പ്രസിദ്ധീകരണങ്ങളില്‍ നിന്നും പുറത്തേക്കിറങ്ങി ചിന്തിച്ചാല്‍ /ഖുര്‍ആനിലേക് നോക്കിയാല്‍ അവയില്‍ പല വൈരുദ്യങ്ങളും കാണാന്‍ കഴിയും.

   ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞത്‌ അനുസരിച്ച് theri prasangam എന്ന് ടൈപ്പ് ചെയ്തു You tube ല്‍ സെര്‍ച്ച് ചെയ്തു നോക്കി. നിങ്ങളും ഒന്ന് സെര്‍ച്ച്‌ ചെയ്തു നോക്കൂ. ഏതു മത വിശ്വാസികളുടെ പ്രസംഗങ്ങള്‍ ആണ് വരുന്നത് എന്ന് കാണാം.ഇസ്ലാമിലെ ഗ്രൂപ്പ് കളി ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്ന് അതില്‍ നിന്നും മനസ്സിലാക്കാം.

   Delete
  5. താങ്കള്‍ അവസാന ഖണ്ഡികയില്‍ പറഞ്ഞ വിഷയം വളരെ ഗൌരവം അര്‍ഹിക്കുന്നതാണ്. ഈ വിഷയകമായി പല മതസംഘടനകളും വളരെ അധ:പതിച്ചു പോയി. പലപ്പോഴും ഈ നേതാക്കന്മാരുടെ സ്ഥാനത്ത് നബി (സ) പ്രസംഗിക്കുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചു നോക്കാറുണ്ട്. ഒരു മാനദണ്ട പ്രകാരവും ഇവര്‍ ഇക്കാര്യത്തില്‍ നബിയുടെ മാതൃക സ്വീകരിക്കുന്നില്ല എന്നത് സത്യം. ഈ വിഷയകമായി "ഇവിടെ തോല്‍ക്കുന്നത് ഇസ്ലാം" എന്ന പേരില്‍ ഒരു ഡോകുമെന്ററി സിഡി ഇറങ്ങിയിട്ടുണ്ട്. താങ്കള്‍ അത് കണ്ടുവോ എന്നറിയില്ല. കാണുന്നത് നന്നായിരിക്കും. 100% യോജിപ്പ് ഇക്കാര്യത്തില്‍ താങ്കളോട് ഉണ്ട്.

   Delete
  6. നിങ്ങള്‍ പറഞ്ഞ ഡോക്യമെന്ററി കണ്ടിട്ടില്ല.
   അതിന്റെ ലിങ്ക് ഉണ്ടെങ്കില്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

   Delete
  7. http://ineedanotherworld.blogspot.in/2012/03/blog-post_9319.html

   Delete
  8. ആ ഡോകുമെന്ററി കണ്ടാല്‍ അറിയാം അത് ആരാണ് ഇറക്കിയിട്ടുള്ളത് എന്ന്... പോന്നു കൂട്ടുക്കാരാ...

   അത് ഇറക്കിയവര്‍ ഇസ്ലാമിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്.... അവര്‍ക്ക്‌ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണം... ഒരു മാതിരി ജൂത ലോബി ആണ് എന്ന് തോന്നുന്നു...

   Delete
  9. ഒരിക്കലും അല്ല. അത് ഇറക്കിയവര്‍ പറഞ്ഞത്‌ പൂര്‍ണ്ണമായും ശരിയാണ്.

   മതത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും വ്യക്തിഹത്യ നടത്തിക്കൊണ്ട് ആവരുത്. സംസ്കാരം ഇല്ലാത്ത പ്രയോഗങ്ങള്‍ കൊണ്ടും, സംസ്കാരമില്ലാത്ത ഭാഷകൊണ്ടും സംസ്കാരം പ്രചരിപ്പിക്കാം എന്ന് കരുതിയാല്‍ അത് തെറ്റ് തന്നെയാണ്.

   Delete
  10. @SHAHUL HATS OFF TO YOU!
   WHAT YOU HAVE SAID IS 1000 PERCENT CORRECT
   I WISH ALL MUSLIM BROTHERS WERE LIKE YOU!

   Delete
 20. 'അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്നു ജമാ അത്തെ ഇസ്ലാമി വിശ്വസിക്കുന്നു.അതിനാല്‍ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ട് ചേര്‍ന്ന് ഭരണ നടത്തിപ്പില്‍ പങ്കു കാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക്‌ വോട്ടു നല്‍കുകയോ ചെയ്യുന്നത് ജമാ അത്തിന്റെ വീക്ഷണത്തില്‍ അനുവദിനീയമല്ല' ( പ്രബോധനം 1970 ജൂലായ്‌ )

  'പ്രത്യക്ഷത്തില്‍ ചില വ്യക്തികള്‍ ആണെങ്കിലും യഥാര്‍ഥത്തില്‍ ചില സിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളുമാണിന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ആ വ്യക്തികള്‍ക്ക് വോട്ടു കൊടുക്കുകയെന്നതിന്റെ അര്‍ഥം അവര്‍ പ്രതിനിധാനം ചെയ്യുന്ന അനിസ്ലാമിക സിദ്ധാന്തങ്ങള്‍ക്ക് ബൈഅത്ത് ചെയ്യുകയാണെന്നും അതിനാല്‍ ഒരു യഥാര്‍ത്ഥ മുസല്‍മാനു അത് സാധ്യമല്ലെന്നും ഈ പംക്തികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ' ( പ്രബോധനം 1962 ജനുവരി 2 )

  ' ജമാ അത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും മുസ്ലീങ്ങള്‍ മുഴുവനും അത് ബഹിഷ്കരിക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത് അല്ലാഹുവിനെയും അവന്റെ നിര്‍ദേശത്തെയും തിരസ്കരിക്കുന്ന ഒരു ഭൌതിക രാഷ്ട്രത്തോടു സ്വയംസഹകരിക്കുക എന്നത് തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്ലാമിന് തികച്ചും വിരുദ്ധമാണെന്ന് ജമാ അത്ത് വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ്' ( പ്രബോധനം പുസ്തകം 4 ലക്കം 9 1952 ഫെബ്രുവരി )

  'ഈ നാട്ടിലെ ഭരണകൂടം ഇസ്ലാമികമായിരിക്കുമെന്നത് ഗവര്‍മെന്റ് പ്രഖ്യാപിക്കുകയോ അഥവാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഇസ്ലാമികമായി മാറ്റാന്‍ സാധിക്കുമെന്ന് ജമാ അത്തിനു തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ല.' ( പ്രബോധനം 1952 ജനുവരി 1 )

  http://www.kazhchakal.com/2010/05/blog-post.html

  ReplyDelete
  Replies
  1. ഈ വിഷയകമായി താങ്കള്‍ വിമര്‍ശിക്കുന്ന സംഘടന പുറത്തിറക്കിയ പുസ്തകങ്ങള്‍ വായിക്കണമെന്നും നിജസ്ഥിതി അറിയണമെന്നും വ്യക്തമാക്കുന്നു.

   Delete
 21. നബി (സ) ആരെയെങ്കിലും അക്ഷേയ്പിക്കുകയോ പരിഹസികുകയോ ചെയ്തു എന്ന് ആര്‍ക്കും തെളിവ് സഹിദം പറയാന്‍ കഴിയില്ല. മറിച്ച് പലപ്പോഴും മുനഫിക്കളെ കുറിച്ചുള്ള സൂജനകള്‍ ജിബിരീല്‍ വഴി ലഭിച്ച സന്ദര്‍ഭം അടക്കം ചരിത്രം ആധുനിക കാലത്തെ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പാഠം ഈ ദീന്‍ വളരെ കരുതലോടെയ്‌ വിട്ടു വീയ്ച്ച മനോബവതോടെയ് അല്ലാഹുവിലുള്ള തൃപ്തി മാത്രം കാംഷിച്ചും അല്ലാഹുവില്‍ നിണ്‌ുള്ള സഹായം നമ്മുടെ നിയ്യതിന്റെയ്‌ അടിസ്ഥാനത്തില്‍ പൂര്‍ണമായും ലഭിക്കും എന്ന് പ്രധീക്ഷിച്ചും ഇന്നല്ലെങ്കില്‍ നാളെ കബൂല്‍ ചെയപെടനം എന്നഗ്രഹിച്ചും പൂര്‍ണ്ണമായ ദാവത് ചെയ്യുക എന്നതാണ്. ഈ പ്രബോതനതിന്റെയ്‌ ലക്ഷിയം സമ്പൂര്‍ണമായ ദീന്‍ 100% ആളുകളിലും മുഴുവന്‍ നാടുകളിലും ഉണ്ടയിതീരുക എന്നതാണ്. ഇതില്‍ ഇസ്ലാമിക രാജിയ്തു എന്നോ ജനാധിപതിയ രാജിയതെന്നോ സോഷ്യലിസ്റ്റ്‌ രാജിയത്‌ എന്നോ ബഹുമത രാജിയതെന്നോ ഉള്ള വേര്‍തിരിവില്ല. ഇതില്‍ ഇസ്ലാമിന്റെയ്‌ എല്ലാ ശാഖകളുടെയും പൂര്തീകരണമാണ് നമ്മുടെ നിയ്യത്ത് എന്നാല്‍ അത് ഏതെന്കിലും ജനവിബഗതിണോ ഭരണ കൂടതിണോ സംവിധാനങ്ങല്കോ എതിരേയ്‌ ഉള്ള ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള ജിഹാദല്ല. അത് ഒരോ മുസ്ലിമിന്റെയ്‌ കടമയാണ് അത് സ്വന്തമായ കടമയും കൂട്ടമായ നില്കുള്ള കടമയും ഉത്തരവതിത്വവും ആണ്. സ്വന്തം ജീവിതത്തെയും തന്റെ ആഹില്കരുടെയ് ജീവിതത്തെയും അല്ലഹുവിന്റെയ്‌ തൃപ്തിയിലും കല്പനകനുസൃത മയും ജീവിക്കുന അവസ്ഥ ഉണ്ടാക്കലാണ് ആദിയമായി ഓരോ ആളും ചെയ്യേണ്ടത്‌. ഇതില്‍ ബഹുൈദവാ രടകനോടോ മറ്റു മത ക്കരനോടോ നിരീശ്വര വാടിയോടോ ഉള്ള വെറുപ്പ വരാനേ പാടില്ല എല്ലവരുടെയും ഇരു ലോക വിജയമാണ് ലക്ഷിയം. അവരെയോ അവരുടെ വിശ്വസതിനോടോ ഉള്ള എതിര്‍പ് അല്ല. മറിച്ച് അല്ലാഹുവില്‍ പങ്ക് ചെര്‍ക്കപെടരുത് എന്ന നിയ്യതിന്റെയ്‌ പേരിലുള്ള ആശയ പ്രകടനം മാത്രമാണ്. അല്ലഹുവിന്റെയ്‌ ഏകത്വം അന്ഗീകരികപെടാനുള്ള പരിശ്രമമാണ്.അല്ലാഹുവിനോടുള്ള ദുആ ആണ്. കള്ളുകുടിയനോടല്ല ആ പ്രവര്തിയോടാണ് വിയോജിപ്പ്. എന്നാല്‍ ഈ പ്രവര്‍ത്തനതിന്റെയ്‌ ദുആയുടെ ഫലം അള്ളാഹു അവനുദ്ദേശിഷിക്കുന്ന സമയത്താണ് അവനുദ്ദേശിഷിക്കുന്ന ആളുകളിലും നാടുകളിലും കബ്ബൂല്‍ ചെയ്യുന്നത്. നമുക്ക് നമ്മുടെ നിയ്യ്തിന്റെയ്‌ പേരിലുള്ള പ്രതിഫലം തീര്‍ച്ചയാണ്. ഇത് കാരണമായി ഒരു നാട്ടില്‍ ഉള്ള ആള്ലുകളില്‍ മാറ്റമുണ്ടാക്കുകയും ഭരണ വ്യവസ്ഥ മാറിയെന്നും വരാം അതെല്ലാം അല്ലാഹുവിനടുക്കലുള്ള കാരിയമാണ് അള്ളാഹു നാം അവനുവേണ്ടി പരിശ്രമിക്കുന്നതിനെയാണ് ഇഷ്ട്ടപെടുന്നത് അതിനാണ് നമ്മെ സൃഷ്ടിച്ചത്. എന്നാല്‍ ഇത് ഒരു രാഷ്ട്ര സംവിധാനത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ട്ടികാലോ കലാപമുണ്ടാകാലോ നിയമ വ്യവസ്ഥയെ നിഷേധിക്കാലോ അല്ല. ഈ ദീനിന്റെയ്‌ ഏതെന്കിലും ഒരു ബാഹ്യമായ ശാഖയില്‍ പിടിച്ചു പരസ്പരം പോരടികതെയ്‌ അല്ലഹുവിന്റെയ്‌ വഹ്ദാനിയ്തിനെയ്‌ അന്ഗീഗരിക്കുകയും ഓരോ വ്യക്തിയും സ്വന്തവും സ്വന്തതിലും ഈമാനിന്റെയ്‌ പരിശ്രമം ചെയുകയും ഈമാന്‍ വര്‍ധിപ്പിചെടുക്കയും വേണം ഇതിലൂടെയ്‌ ഇഹ്ലാസ്‌ വര്‍ധിക്കും .ഇല്മ്മു നമ്മുടെ അടുക്കല്‍ ധാരാളം വ്ഴികളിലൂടെയ് ഇന്ന് ലഭിക്കുന്നു ഓരോ വ്യക്തിയും അവന്റെയ്യും അവന്റെ സഹോദരന്റെയും ഇല്മിന്റെയ്‌ പേരിലാണ് തര്‍ക്കത്തില്‍ എര്പെടുന്നത്. ഈ ഇല്മിന്റെയ്‌ ആവ്ഷിയം അല്ലാഹുവിനില്ല അവന്‍ ആളിമുല്‍ ഹൈബ് ആണ് ഇല്മു നമ്മോട് നേടാന്‍ പറയുന്നത് അമല്‍ സഹി ആവുന്നതിനും പൂര്തീകരനതിനും വേണ്ടിയാണു. നമ്മുടെ ഓക്കേ മസ്തിഷ്കത്തില്‍ മാത്രം ഈ ഇല്മു സ്റ്റോര്‍ ചെയ്യുമ്പോള്‍ അത് ഒരു താരതമിയത്തിനും പരസ്പര മാറ്റുരയ്ക്കലിനും മാത്രമായി പോകും മസ്തിഷ്കം ബുധിയുടെയ്‌ കേന്ദ്രമാണ് അവിടെ നിന്നാണ് ചിന്തകള്‍ ഉയരുന്നത്. എന്നാല്‍ ഹൃതയം വികാര കേന്ദ്രമാണ് അവിടെയാണ് നമ്മുടെ പ്രവര്‍ത്തന മേഖല .ഇല്മു ഹൃത്യത്തില്‍ എത്തുമ്പോള്‍ അത് ഈമാനും ഇഹ്ലാസും അമലും ആയിത്തീരുന്നു.ഈ അമലുകള്‍ നമുക്ക്‌ റിസള്‍ട്ട്‌ തരുന്നു അല്ലാഹുവിന്റെയ്‌ നോട്ടം ഹൃദയതിലെക്കാന്.

  ReplyDelete
 22. സര്‍വശക്തനായ അല്ലാഹുവിന്‍റെ ദൂതന്മാരാന് മനുഷ്യര്‍ക്കുള്ള മാതൃക. ഇസ്ലാമികപ്രബോധനം കൂടി പ്രവാചകത്വത്തിന്‍റെ ലക്ഷ്യമായി അള്ളാഹു നിശ്ചയിച്ചിരുന്നുവെങ്കില്‍ ആ ലക്ഷ്യം കൂടി നേടേണ്ടവരാണല്ലോ പ്രവാചകര്‍. നമുക്കറിയാം നോഹ് (അ) 950 വര്‍ഷം പ്രബോധനം ചെയ്തു, സ്വന്തം ഭാര്യയും മകന്‍ പോലും വിശ്വസിച്ചില്ല. ലൂത്ത്, ഹൂദ്‌, സ്വാലിഹ് തുടങ്ങി എല്ലാ പ്രവാചകരുടെയും കാര്യം തഥൈവ. അത് കൊണ്ട് ഇസ്ലാമിക പ്രബോധനം എന്ന കാര്യത്തില്‍ വിജയിക്കാന്‍ പ്രവാചകന്മാര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് ഇസ്ലാമിക പ്രബോധനം പ്രവാചകലക്ഷ്യം ആയിരുന്നില്ല എന്നും പറയാമല്ലോ..

  പ്രവാചകരുടെ ജോലി ഇസ്ലാമിനെ ജീവിതത്തിന്‍റെ സമസ്തമേഖലകളിലും സംസ്ഥാപനം ചെയ്യുക എന്നതാണ്. അതില്‍ വിജയിച്ചോ പരാജയപ്പെട്ടോ എന്നത് ദൈവവിധി പോലെ ഇരിക്കും. അന്തിമവിജയം ഇവിടെയല്ല; പരലോകത്ത്‌ ആണ് താനും.

  ReplyDelete
 23. ഖുര്‍ആനില്‍ അള്ളാഹുവിന്‍റെ നിയമമനുസരിച്ച് ഭരണം നടത്തണമെന്ന് പറഞ്ഞിട്ടുണ്ട് . vaman lam yahkkum bima ansalallaha va ulahikka humul lallimoon, ......kaafiroon.........fazikkoon......(ആര്‍ അള്ളാഹു നല്‍കിയതനുസരിച്ച് ഭരണം നടത്തുന്നില്ലയോ അവരെത്ര അക്ക്രമികള്‍,,,കാഫിറുകള്‍ ...അഹങ്കാരികള്‍ .(സൂറത്തുല്‍ അല്‍ മാഇദ )

  ReplyDelete
 24. വമന്‍ ലം യാഹ്ക്കും ബിമാ അന്സലള്ളഹ വ ഉലഹിക്ക ഹുമുല്‍ ളാലിമൂണ്‍,,(അല്‍ മാഇദ ),,

  ReplyDelete
 25. ചുമ്മാ നിസ്കരിച്ചും നോമ്പു അനുഷ്ട്ടിച്ചും നടക്കുന്ന മുസ്ലിങ്ങളെ പോലും സംഘ പരിവാര്‍ കൊന്നു കൊലവിളിക്കുകയാണ് ,,,,അപ്പോഴല്ലേ ഇസ്ലാമിക ഭരണോം പറഞ്ഞോണ്ട് ചെല്ലുന്നത് ,,,,ഇവന്മാര്‍ക്ക് ഒരു വിവരോം ഇല്ലേ???? ഇവന്മാര്‍ ഗോള്‍വള്‍ക്കരുടെ 'വിചാരധാര 'യുടെ ഒരു സംഗ്രഹിത പതിപ്പെങ്കിലും വായിച്ചിട്ടുണ്ടങ്കില്‍ പാവപ്പെട്ട മുസ്ലിങ്ങളെ കൊലക്കുകൊടുക്കുന്ന വാധങ്ങള്‍ ഉന്നയിക്കില്ല ,,,,,

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....