Sunday, July 31, 2016

അബസ്വര സംഹിത - പത്തൊമ്പതാം ഖണ്ഡം


അബസ്വരങ്ങള്‍ അടയാളപ്പെടുത്തല്‍ തുടരുന്നു...

                                                                     901
                                                                     *****
15.04.2016
സ്വന്തം ചോരയോ, പ്രിയപ്പെട്ടവരുടെ ചോരയോ വീഴുന്നത്‌ വരെ "പൂര പ്രേമികൾ" എന്നവകാശപ്പെടുന്നവർ വെടിക്ക്‌ വേണ്ടിയും, ആനക്ക്‌ വേണ്ടിയും ഘോര ഘോരം വാദിച്ചുകൊണ്ടിരിക്കും.

അതിനെ "പൂരാവേശം" എന്ന് പൂരപ്രേമികൾക്കും, "തലക്ക്‌ വെളിവില്ലായ്മ" എന്ന് ബാക്കിയുള്ളവർക്കും വിശേഷിപ്പിക്കാം.

അബസ്വരം :
കണ്ടതിൽ നിന്നും പഠിക്കാത്തവന്‌ കൊണ്ടാൽ പഠിക്കാൻ പിന്നെ അവൻ ബാക്കി ഉണ്ടായിക്കൊള്ളണം എന്നില്ല.


                                                                     902
                                                                     *****
15.04.2016
മദ്യ നിരോധനമല്ല വേണ്ടത്‌,
മദ്യ വർജ്ജനമാണ്‌.
വെടിക്കെട്ട്‌ നിരോധനമല്ല വേണ്ടത്‌,
വെടിക്കെട്ട്‌ വർജ്ജനമാണ്‌.
അഴിമതി നിരോധനമല്ല വേണ്ടത്‌,
അഴിമതി വർജ്ജനമാണ്‌.
സ്ത്രീ പീഡന നിരോധനമല്ല വേണ്ടത്‌,
സ്ത്രീ പീഡന വർജ്ജനമാണ്‌.
കൊലപാതക നിരോധനമല്ല വേണ്ടത്‌,
കൊലപാതക വർജ്ജനമാണ്‌.
പൊലാട്ട്‌ നിരോധനമല്ല വേണ്ടത്‌,
പൊലാട്ട്‌ വർജ്ജനമാണ്‌.
കോപ്പിയടി നിരോധനമല്ല വേണ്ടത്‌,
കോപ്പിയടി വർജ്ജനമാണ്‌.
മരം മുറി നിരോധനമല്ല വേണ്ടത്‌,
മരം മുറി വർജ്ജനമാണ്‌.
പുഴ നികത്തൽ നിരോധനമല്ല വേണ്ടത്‌,
പുഴ നികത്തൽ വർജ്ജനമാണ്‌.
കള്ളപ്പണ നിരോധനമല്ല വേണ്ടത്‌,
കള്ളപ്പണ വർജ്ജനമാണ്‌.
കാലുമാറ്റ നിരോധനമല്ല വേണ്ടത്‌,
കാലുമാറ്റ വർജ്ജനമാണ്‌.
ഭക്ഷണ മായം നിരോധനമല്ല വേണ്ടത്‌,
ഭക്ഷണ മായം വർജ്ജനമാണ്‌.

അബസ്വരം :
ഇതൊക്കെ പറയുന്ന ബുദ്ധി ജീവി നിരോധനമല്ല വേണ്ടത്‌,
ഇതൊക്കെ പറയുന്ന ബുദ്ധി ജീവി വർജ്ജനമാണ്‌.

                                                                     903
                                                                     *****
16.04.2016
ഇവിടെ മൽസരിക്കുന്ന പല എം എൽ എ മാരും, സ്ഥാനാർത്ഥികളും ഗൾഫിൽ കറങ്ങി നടക്കുന്ന ഫോട്ടം വരുന്നുണ്ട്‌. ഒക്കെ തിരഞ്ഞെടുപ്പ്‌ ചിലവിന്‌ പ്രവാസികളെ പിഴിയാൻ പിരിവ്‌ ബക്കറ്റുമായി പോയതാവും ല്ലേ ?

അബസ്വരം :
പിരിവില്ലാതെ മ്മക്കെന്ത്‌ തിരഞ്ഞെടുപ്പോൽസവം !

                                                                     904
                                                                     *****
18.04.2016
നിനോ മാത്യുവിന്‌ നൽകിയ വധശിക്ഷയും, അനുശാന്തിക്ക്‌ നൽകിയ ജീവപര്യന്തവും അവർ അർഹിക്കുന്നതിനേക്കാൾ എത്രയോ കുറവാണ്‌.

അതുകൊണ്ട്‌ നിനോ മാത്യുവിന്റെ വധശിക്ഷ നടപ്പിലാക്കുന്നത്‌ വരേയും, അനുശാന്തിയുടെ ജീവപര്യന്ത കാലാവധി പൂർത്തിയാവുന്നത്‌ വരേയും, ദിവസവും രണ്ടുനേരം രണ്ടുമണിക്കൂർ വീതം പച്ചമുളക്‌ അരച്ചത്‌, ചുടുവെള്ളത്തിൽ കലക്കി ഇരുവരുടേയും ഉടുതുണി അഴിപ്പിച്ച്‌ അതിൽ ഇരുത്താനുള്ള വിധികൂടി ഉണ്ടാവണം എന്ന് ബഹുമാനപ്പെട്ട കോടതിയോട്‌ താഴ്‌മയോടെ അഭ്യർത്ഥിക്കുന്നു.

അബസ്വരം :
അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ കുറ്റകൃത്യങ്ങൾക്ക്‌ അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ശിക്ഷയും വേണം.


                                                                     905
                                                                     *****
19.04.2016
ഹെൽമറ്റ്‌ വെക്കാത്തവരുടെ ഫോട്ടോ പോലീസ്‌ എടുക്കുകയും തുടർന്ന് പിഴ ഈടാക്കിക്കുകയും ചെയ്യുന്ന പരിപാടി നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടല്ലോ.
ഹെൽമറ്റ്‌ വിഷയത്തിൽ മാത്രമല്ല, മറ്റു ട്രാഫിക്ക്‌ നിയമലംഘനങ്ങളുടെ കാര്യത്തിലും ഇത്‌ ഒന്നുകൂടി വിപുലമായി നടപ്പാക്കണം.

"വിപുലമായി" എന്നത്‌ വിശാലമായ അർത്ഥത്തിൽ തന്നെയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

അതായത്‌ ഈ ഫോട്ടോ പിടുത്തം പോലീസിനു പുറമേ, പൊതുജനങ്ങൾക്കും ചെയ്യാൻ തരത്തിൽ നിയമ നിർമ്മാണം ഉണ്ടാവണം.

അതായത്‌ ഒരു ട്രാഫിക്ക്‌ നിയമ ലംഘനം ഒരാളുടെ ശ്രദ്ധയിൽ പെടുമ്പോൾ അതിന്റെ വീഡിയോയോ, ഫോട്ടോയോ പകർത്തുകയും, അത്‌ അടുത്തുള്ള പോലീസ്‌ സ്റ്റേഷനിൽ എത്തിക്കുകയോ, അതിനായി ഒരു വെബ്‌ സൈറ്റ്‌ തുടങ്ങി അതിലേക്ക്‌ അപ്പ്‌ ലോഡ്‌ ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കുകയോ ചെയ്യുക. ഇത്തരത്തിൽ പോലീസിനെ സഹായിക്കുന്ന ആളുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കുകയും, ആ കേസിൽ അടക്കപ്പെടുന്ന പിഴയുടെ ഒരു വിഹിതം ആ വ്യക്തിക്ക്‌ നൽകുകയും ചെയ്യുക.
ഇത്തരത്തിലുള്ള ഒരു നിയമ പരിഷ്ക്കരണം ഉണ്ടാക്കാൻ കഴിഞ്ഞാൽ അത്‌ ട്രാഫിക്ക്‌ നിയമം ലംഘിക്കുന്നവർക്ക്‌ ശക്തമായ തിരിച്ചടിയാവും.

അബസ്വരം :
ഓരോരുത്തരും നിയമപാലകരായാലേ നിയമം ശരിക്ക്‌ പാലിക്കപ്പെടൂ.

                                                                     906
                                                                     *****
19.04.2016
"ചോരയുള്ളോരകിടിൻ ചുവട്ടിലും ക്ഷീരം തന്നെ മിൽമക്ക്‌ കൗതുകം" എന്നാണല്ലോ പ്രമാണം.

അബസ്വരം :
ഗുളിക തീർന്നതിന്റേയാ !

                                                                     907
                                                                     *****
20.04.2016
"സുരേഷ്‌ ഗോപിയെ രാജ്യസഭയിലേക്ക്‌ കലാകാരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തി ബി ജെ പി നോമിനേറ്റ്‌ ചെയ്യും." - വാർത്ത.

അബസ്വരം :
ഹും.. രാജ്യസഭാ സീറ്റ്‌. എടോ, മോഹൻ ഭാഗവതിന്റെ ഉച്ഛിഷ്ടവും, നരേന്ദ്ര മോഡിയുടെ അമേധ്യവും കൂട്ടിക്കൊഴച്ചിട്ട് നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങി എമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടിവച്ച് അവന്റെ കാൽച്ചുവട്ടിൽ കിടക്കുന്ന എന്നേയും ഇയാളെയും പോലുള്ള പരമനാറികൾക്കേ ഈ രാജ്യസഭാസീറ്റ്‌ കിട്ടൂ. നിനക്ക്‌ കിട്ടില്ല. ഓർത്തോ, ഈ അയാം സംഘി ഗോപി. ജസ്റ്റ്‌ റിമമ്പർ ദാറ്റ്‌.

                                                                     908
                                                                     *****
21.04.2016
"വി എസ്‌ പാർട്ടി വിരുദ്ധൻ ആണെന്ന പ്രമേയം നിലനിൽക്കുന്നു." - പിണറായി വിജയൻ.

"പിണറായി അഭിനവ ഡാങ്കേ അണെന്ന പ്രസ്താവനയും, ലാവലിൻ അഴിമതിക്കാരൻ ആണെന്ന പ്രസ്താവനവയും നിലനിൽക്കുന്നു." - എന്ന് അങ്ങണ്ട്‌ പറഞ്ഞ്‌ കൊടുക്കൂ ന്റെ അച്ചുമാമാ !

അബസ്വരം :
ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വാണല്ലോ !


                                                                     909
                                                                     *****
21.04.2016
ഐ എസും ഇസ്ലാമും കമ്യൂണിസവും തമ്മിൽ ഒരു ബന്ധമാണ്‌ ഉള്ളത്‌.
ഐ എസ്‌ സും, കമ്യൂണിസവും ആളെ കൊല്ലാൻ പോവുമ്പോ രണ്ടു കൂട്ടരും "മാഷാ അല്ലാഹ്‌" എന്ന് എഴുതിവെച്ചും, പറഞ്ഞും കൊലയും അക്രമവും ഇസ്ലാമിന്റെ അക്കൗണ്ടിൽ കയറ്റാൻ ശ്രമിക്കും എന്നതാണ്‌ ആ ബന്ധം.

അബസ്വരം :
മൂലധനം വായിച്ച്‌ തക്‌ബീർ മുഴക്കി എന്നു കരുതി മൂലധനം വിശുദ്ധ ഖുർആൻ ആവില്ല.


                                                                     910
                                                                     *****
21.04.2016
"ബി ജെ പി എം എൽ എ കാല്‌ തല്ലിയൊടിച്ച കുതിര ശക്തിമാൻ മരിച്ചു." - വാർത്ത.

അബസ്വരം :
കൊല്ലപ്പെട്ടത്‌ പശു അല്ലാത്തത്‌ കൊണ്ട്‌ ഭാരതമാതാവിനും, ഗോമക്കൾക്കും കുരു പൊട്ടിയിട്ടില്ല എന്ന് പറയാൻ പറഞ്ഞു.

                                                                     911
                                                                     *****
22.04.2016
വീട്ടുകാരോട്‌ പിണങ്ങി നടത്തുന്ന ആത്മഹത്യയെല്ലാം പട്ടിണിയുടെ ഗണത്തിൽ പെടില്ല എന്ന് ദേശാഭിമാനികളേയും, സെന്റിമന്റ്‌ വിതറി കരഞ്ഞ ഫ്രീക്കൻസിനേയും ഓർമ്മപ്പെടുത്തുന്നു.

അബസ്വരം :
പട്ടിണി എന്നത്‌ ഞാനറിയും
സൈക്കിൾ പോലെ പറന്നുയരും !

                                                                     912
                                                                     *****
22.04.2016
"ഞാൻ തന്നെ മുഖ്യമന്ത്രി ആവണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു." - എന്ന് ഞ്യാൻ.

അബസ്വരം :
എന്നെ മുഖ്യനാക്കില്ലെങ്കിൽ എന്റെ പാർട്ടിയുടെ ശവക്കുഴി ഞാൻ തന്നെ തോണ്ടും എന്നും ഞ്യാൻ !

                                                                     913
                                                                     *****
23.04.2016
ബാലകൃഷ്ണപ്പിള്ളയുടെ പാർട്ടി ഇടതിൽ അംഗം അല്ലാത്തത്‌ കൊണ്ടാവും ആ പാർട്ടിയിലെ അംഗമായ മൂപ്പരുടെ മകൻ ഗണേഷ്‌ കുമാറിന്‌ ഇടതുപക്ഷം സീറ്റ്‌ നൽകിയതല്ലേ അച്ചുമാമാ ??

അബസ്വരം :
കൂടെ ഒരേ കട്ടിലിൽ കിടന്ന് രതി നുകരുന്നുണ്ട്‌, എന്നാൽ വേളി കഴിച്ചിട്ടില്ലാ ന്ന ല്ലേ ?
അതിനു നമ്മടെ നാട്ടിൽ പറയുന്ന പേരാണ്‌ അച്ചുമാമാ "പൊലാട്ട്‌" എന്ന് !

                                                                     914
                                                                     *****
26.04.2016
"വി.അബ്ദുറഹിമാൻ എസ്‌ എഫ്‌ ഐയിലൂടെ രാഷ്ട്രീയത്തിലെത്തി." - വി.എസ്‌.അച്ചുതാനന്ദൻ.

അബസ്വരം :
ഗാന്ധിയും, ഒബാമയും എസ്‌ എഫ്‌ ഐയിലൂടെയാണ്‌ രാഷ്ട്രീയത്തിൽ എത്തിയത്‌ എന്ന് പറയാമായിരുന്നില്ലേ വി എസ്‌ സഖാവേ ?

                                                                     915
                                                                     *****
27.04.2016
വെൽഫെയർ പാർട്ടി, പോപ്പുലർ ഫ്രണ്ട്‌, പി ഡി പി തുടങ്ങിയ പാർട്ടികളുടെ ആരാധകരിൽ നിന്നും ചില കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു.
01. നിങ്ങൾ സ്വന്തമാക്കുന്ന വോട്ടുകൾ കേരളത്തിന്‌ എന്തു ഗുണങ്ങളൊക്കെയാണ്‌ ഉണ്ടാക്കുക ?
02. ഈ തിരഞ്ഞെടുപ്പിൽ എത്ര മണ്ഡലങ്ങളിൽ നിങ്ങൾ NOTA യെ പരാജയപ്പെടുത്തും ?
03. എത്ര മണ്ഡലങ്ങളിൽ കെട്ടിവെച്ച കാശ്‌ തിരികെ വാങ്ങും ?

അബസ്വരം :
അറിയാനുള്ള ആഗ്രഹം കൊണ്ടാ !
ബെർതെ പഞ്ഞിക്കിടാൻ വന്ന് സീൻ കുണാണ്ടിഫിക്കേഷൻ ആക്കരുത്‌. !!

                                                                     916
                                                                     *****
27.04.2016
എല്ലാവരേയും പാസാക്കി വിദ്യാഭ്യാസ കച്ചവടം പൊടിപൊടിക്കാനുള്ള ഭരണകൂട കുതന്ത്രത്തെ തകർത്തെറിഞ്ഞ്‌, സ്വന്തം വ്യക്തിത്വം അടിയറവെക്കാതെ പത്താം ക്ലാസിൽ ധീരമായി തോറ്റ വിദ്യാർത്ഥികൾക്ക്‌ അഭിനന്ദനങ്ങൾ.

നിങ്ങളിലെ തെങ്ങ്‌ കയറ്റക്കാരനേയും, അടക്കപറിക്കാരനേയും സമൂഹം കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുകയാണ്‌.

സർട്ടിഫിക്കറ്റുകളുടെ കൊട്ടയുമായി ഉയരങ്ങളിൽ എത്താനുള്ള ആഗ്രഹവുമായി തെക്ക്‌ വടക്ക്‌ നടക്കുന്നവരെ തെങ്ങിൻ ഉയരങ്ങളിൽ ഇരുന്ന് പുഛത്തോടെ നോക്കി പുഞ്ചിരിക്കാനുള്ള നാളെകൾ നിങ്ങൾക്കായി തയ്യാറായി കഴിഞ്ഞിരിക്കുന്നു.
ഒരിക്കൽ കൂടി ലക്ഷങ്ങളിലെ വേറിട്ട ചിത്രമായ്‌ മാറിയ നിങ്ങൾക്കഭിവാദ്യങ്ങൾ.

അബസ്വരം :
അന്നത്തെ ഇരുന്ന് ഊറ്റി പത്തിനോളം വരുമോ ഇന്നത്തെ അഡൾട്ട്‌ പ്ലസ്‌ ?

                                                                     917
                                                                     *****
28.04.2016
"ബോംബ്‌ നിർമ്മാണത്തിനിടെ ബോംബ്‌ പൊട്ടി നാല്‌ സി പി എം പ്രവർത്തകർക്ക്‌ പരിക്ക്‌." - വാർത്ത.

എന്താല്ലേ ? ഈ ഉമ്മച്ചൻ ഭരിക്കുമ്പോൾ ബോംബ്‌ പോലും പണി തീരുന്നതിന്‌ മുൻപ്‌ പൊട്ടുന്നു. അതിർത്തിയിൽ രാജ്യ സുരക്ഷക്കായി കൊണ്ട്‌ പോവാനുള്ള ബോംബുകളാണല്ലോ ഇങ്ങനെ പൊട്ടുന്നത്‌ !

ജീവൻ പണയം വെച്ചും രാജ്യസുരക്ഷക്കായി ബോംബ്‌ ഉണ്ടാക്കുന്ന ധീര സഖാക്കൾക്ക്‌ അഭിവാദ്യങ്ങൾ.

സഖാക്കളുടെ ബോംബ്‌ നിർമ്മാണത്തിന്‌ ആവശ്യമായ സുരക്ഷ ഒരുക്കാത്ത ഉമ്മൻ ചാണ്ടി രാജിവെക്കുക.

അബസ്വരം :
എൽ ഡി എഫ്‌ വരും.
ബോംബ്‌ ലക്ഷ്യസ്ഥാനങ്ങളിൽ മാത്രം പൊട്ടും.
എല്ലാം ശരിയാവും.

                                                                     918
                                                                     *****
29.04.2016
കോട്ടക്കൽ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി വോട്ട്‌ ചോദിക്കാൻ വീടുകളിൽ ചെന്ന് വോട്ട്‌ ചോദിക്കുന്നതിനു പകരം പൊങ്ങച്ചം അടിക്കുകയാണ്‌.

" എനിക്ക്‌ ആ ബിസിനസ്‌ ഉണ്ട്‌, ഞാൻ അതാണ്‌, ഞാൻ ഇതാണ്‌" എന്നൊക്കെയാണ്‌ വെച്ച്‌ കീറുന്നത്‌. മൂപ്പർ കയറിയ പല വീടുകളിൽ നിന്നും ഇതേ ഫീഡ്‌ ബാക്ക്‌ ആണ്‌ ലഭിച്ചത്‌.

അൽപ്പത്തരം വിളമ്പി നേടാൻ കഴിയുന്നതല്ല വോട്ടുകൾ എന്ന് ഇനിയും നേരം വെളുക്കാത്ത ഇജ്ജാതി സാധനങ്ങളൊക്കെ എന്നാണാവോ തിരിച്ചറിയുക ?

അബസ്വരം :
അൽപ്പന്‌ സീറ്റ്‌ കിട്ടിയാൽ വോട്ടറെ കാണുമ്പോഴും പൊങ്ങച്ചം മറക്കില്ല !

                                                                     919
                                                                     *****
30.04.2016
2001 മുതൽ 2011 വരെ ബികോം വിദ്യാഭ്യാസം ഉണ്ടായിരുന്ന ഗണേഷ്‌ കുമാർ 2016 ൽ പ്രീ ഡിഗ്രി ആയി മാറിയിരിക്കുന്നു !

ഇതിന്റെ ഗുട്ടൻസ്‌ എത്ര ആലോചിചിട്ടും മനസ്സിലാവുന്നില്ല !!

ഇനി "ഇടതിന്റെ ഒപ്പം കൂടിയപ്പോൾ ആ നിലവാരത്തിനു യോജിക്കുന്ന വിദ്യാഭ്യാസം മതി" എന്ന് ഗണേഷ്‌ തീരുമാനിച്ചത്‌ കൊണ്ട്‌ ഡിഗ്രീ സർട്ടിപ്പിക്കറ്റ്‌ കീറി കളഞ്ഞതാവുമോ ?

അബസ്വരം :
അടുത്ത തിരഞ്ഞെടുപ്പ്‌ വരുമ്പോഴേക്കും പടവലങ്ങ പോലെ വിദ്യാഭ്യാസം നേടി ഗണേഷ്‌ പത്താം ക്ലാസാവുമായിരിക്കും ല്യോ ?

                                                                     920
                                                                     *****
01.05.2016
എല്ലാ കമ്യൂണിസ്റ്റ്‌ നേതാക്കൾക്കും മൊതലാളി ദിനാശംസകൾ.
മെയ്‌ ദിനം പ്രമാണിച്ച്‌ ഏല്ലാ സഖാക്കൾക്കും വിസ്മയ പാർക്കിലേക്ക്‌ സൗജന്യ പ്രവേശനം നൽകും എന്ന് പ്രതീക്ഷിക്കുന്നു.

ഒപ്പം തൊഴിലാളി വർഗ്ഗ പാർട്ടി ചാനലിൽ ശകുനി, പ്രേമം സിനിമകൾ കണ്ട്‌ തൊഴിലാളി വർഗ്ഗം ഉദ്ധരിക്കപ്പെടട്ടെ !

ശേഷം പാർട്ടി കൊട്ടേഷൻ ഏറ്റെടുത്ത അദ്ധ്വാനിക്കുന്ന തൊഴിലാളികൾ 'മാഷാ അല്ലാഹ്‌' സ്റ്റിക്കറൊട്ടിച്ച ഇന്നോവയിൽ ചീറിപ്പായട്ടെ !

അബസ്വരം :
തൊഴിലാളികൾ സമരം ചെയ്ത് പൂട്ടിച്ച എല്ലാ സ്ഥാപനങ്ങളേയും, തൊഴിലാളികൾ കുത്ത് പാള എടുപ്പിച്ച എല്ലാ മുതലാളിമാരേയും, തൊഴിലാളികളുടെ കള്ളപ്പണികൾ മൂലം പോക്കറ്റ് കാലിയായിക്കൊണ്ടിരിക്കുന്ന എല്ലാ തൊഴില്‍ദാതാക്കളേയും അനുസ്മരിച്ച്‌ കൊണ്ട്‌ ആത്മാർത്ഥതയോടെ പണിയെടുക്കുന്ന തൊഴിലാളികൾക്ക്‌ മെയ്ദിനാശംസകൾ നേരുന്നു.

                                                                     921
                                                                     *****
02.05.2016
ഗൗരിയമ്മക്ക്‌ വടക്കേ തിണ്ണയിൽ സൊറ പറഞ്ഞിരിക്കാൻ ഒരു കൂട്ടുകാരിയായല്ലോ!
എകാന്തതയനുഭവിക്കുന്ന ഗൗരിയമ്മക്ക്‌ കമ്പനി കൊടുക്കാൻ വേണ്ടി മുന്നോട്ട്‌ വന്ന ഷാഹിദ കമാലിന്‌ അഭിനന്ദനങ്ങൾ.

അബസ്വരം :
ഇടക്ക്‌ രണ്ടുപേർക്കും കമ്പനി കൊടുക്കാൻ ചെറിയാൻ ഫിലിപ്പും, പി.സി ജോർജ്ജും തെക്കേ തിണ്ണയിലും ഉണ്ടാവുമല്ലോ !


                                                                     922
                                                                     *****
02.05.2016
ഇക്കൊല്ലം എസ്‌ എസ്‌ എൽ സിക്ക്‌ എ പ്ലസ്‌ വാങ്ങിയ കുട്ട്യോൾ ഭാഗ്യവന്മാരാ !

മണ്ഡലത്തിൽ എ പ്ലസ്‌ വാങ്ങിയ കുട്ട്യോളെ തിരഞ്ഞ്‌ പിടിച്ച്‌ സ്ഥാനാർത്ഥികൾ ഉപഹാരം നൽകാനും, അതിന്റെ ഫോട്ടം പിടിച്ച്‌ ഫേസ്ബുക്കിൽ ഇടാനും മൽസരിക്കുന്നുണ്ട്‌. ഇവരുടെ കാട്ടിക്കൂട്ടൽ കണ്ടാൽ തോന്നും ഇതിനു മുൻപ്‌ ആരും എ പ്ലസ്‌ വാങ്ങിയിട്ടില്ല എന്ന് !

പിന്നെ സ്ഥാനർത്ഥികൾ എല്ലാം കുട്ട്യോളുടെ കൂടെ ക്രിക്കറ്റ്‌ കളിക്കുന്ന ഫോട്ടവും ഫേസ്‌ ബുക്കിൽ ചാമ്പുന്നുണ്ട്‌. ക്രിക്കറ്റ്‌ കളിയിൽ തന്നെ ബാറ്റിംഗ്‌ ആണ്‌ സ്ഥാനാർത്ഥികൾക്ക്‌ പഥ്യം എന്ന് തോന്നുന്നു. മിക്കവരും ബാറ്റ്‌ ചെയ്യുന്ന ഫോട്ടം ആണ്‌ ഇടുന്നത്‌.
ഇവനൊക്കെ ഈ വേഷം കെട്ടി ബാറ്റ്‌ ചെയ്യാൻ വരുമ്പോൾ ആ പന്തുകൊണ്ട്‌ ഒരു "സുനാപ്ലി ബൗൺസർ" എറിഞ്ഞ്‌ അവന്റെ മിഡിൽ സ്റ്റമ്പിൽ കൊള്ളിച്ചുകൂടെ പിള്ളേരേ?

അബസ്വരം :
എന്ത്‌ കൊന്നപ്പൂത്തരം കാട്ടിയാലും മാണ്ടില്ല, നാല്‌ വോട്ട്‌ കിട്ടണം ല്യോ ?

                                                                     923
                                                                     *****
03.05.2016
ഇടതുപക്ഷം അധികാരത്തിൽ വരരുത്‌ എന്ന് ഞാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ :

01. ഇടതുപക്ഷം അധികാരത്തിൽ വന്നാൽ ഫാരിസ്‌ അബൂബക്കർ മാരും, സാന്റിയാഗോ മാർട്ടിന്മാരും ഭരണം നിയന്ത്രിക്കും. ലാവലിൻ കേസിൽ അവശേഷിക്കുന്ന തെളിവുകൾ കൂടി തേയ്ച്ച്‌ മായ്ച്ച്‌ കളയും.

02. ഇടതുപക്ഷം അധികാരത്തിൽ വന്നാൽ സി പി എമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന്‌ ശക്തി കൂടും. ടി പി മാരുടെ എണ്ണം കൂടും. അത്തരം കൊലപാതകങ്ങളുടെ തെളിവുകൾ നശിപ്പിക്കപ്പെടും. പാർട്ടിക്ക്‌ വേണ്ടി കൊട്ടേഷൻ കൊലപാതകങ്ങൾ നടത്തിയവർ ജാമ്യത്തിലിറങ്ങും. അവരുടെ ശിക്ഷകളിൽ ഇളവ്‌ നൽകി അവരെ നാട്ടിൽ അഴിഞ്ഞാടാൻ വിടും.
03. മതങ്ങളെ അവഹേളിക്കലും ഇല്ലാതാക്കലും ആണ്‌ മതേതരത്വം എന്ന വികല ചിന്തയിൽ അധിഷ്ഠിതമായി, മതമില്ലാത്ത ജീവന്മാരെ ജനിപ്പിക്കാനും, മതമുള്ള ജീവന്മാരെ കൊല്ലാനും പ്രേരണ നൽകും. വൈരുദ്യാത്മക ഭൗതികവാദമാണ്‌ മതേതരത്വത്തിന്റെ ലക്ഷണം എന്ന് വരുത്തി തീർക്കും.

04. സ്വന്തം മണ്ണിൽ കെട്ടിടം ഉണ്ടാക്കുന്നതിനു നിയമങ്ങളുടെ നൂലാമാലയുമായി വരും. എന്നാൽ സി പി എം മൂന്നാറിലും മറ്റും മണ്ണും മരവും കയ്യേറിയാൽ അത്‌ തിരിച്ചു പിടിക്കാൻ ശേഷിയുള്ള ജെ സി ബിയോ, പൂച്ചയോ സംസ്ഥാനത്ത്‌ ഉണ്ടാവില്ല. മാത്രമല്ല ആ കയ്യേറ്റം പുണ്യപ്രവർത്തിയായി മാറ്റപ്പെടും.

05. വികസനം എന്നത്‌ പാർട്ടി നേതാക്കളിൽ ഒതുങ്ങും. ഞൊട്ട്‌ ഞൊടുക്ക്‌ ന്യായങ്ങൾ പറഞ്ഞ്‌ സംസ്ഥാന വികസനം പിന്നോട്ടടിക്കും.

06. കാർഷിക പുരോഗതി ഉണ്ടാക്കണം എന്ന് പറയുകയും, എന്നിട്ട്‌ അന്യ പാർട്ടിക്കാരുടേയും, പാർട്ടി എതിരാളികളുടേയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്യും.

07. മദ്യം സുലഭമാക്കും. മദ്യം കുടിച്ച്‌ തുള്ളുന്നവരെ പാർട്ടി നേതാവിന്‌ ഉഷാ ഉതുപ്പ്‌ എന്ന് വിളിക്കേണ്ടി വരും.

08. പിണറായി - വി എസ്‌ പോര്‌ ശക്തമാവും. ഇതിലൊരാൾ മുഖ്യനായാൽ മറ്റേയാൾ പ്രതിപക്ഷ നേതാവാകും. മൂന്നാമനൊരുത്തൻ ആണ്‌ മുഖ്യനാവുന്നത്‌ എങ്കിൽ ഇവർ രണ്ടു പേരും വ്യത്യസ്ത ദ്രുവങ്ങളിൽ നിൽക്കുന്ന പ്രതിപക്ഷ നേതാക്കൾ ആയി മാറും. ഈ തല്ല് കഴിഞ്ഞ്‌ നാട്‌ ഭരിക്കാൻ സമയം ഉണ്ടാവില്ല.

09. അഴിമതിയിൽ യു ഡി എഫിനേക്കാൾ ഒട്ടും പിന്നിലല്ല എൽ ഡി എഫ്‌. എന്നാൽ യു ഡി എഫ്‌ അഴിമതി നടത്തുന്നതും, ഭ്രാന്തി ഗർഭിണിയാവുന്നതും ഒരുപോലെയാണ്‌. നാട്ടുകാർക്കിടയിൽ ഇത്‌ പരസ്യമാവും. എന്നാൽ എൽ ഡി എഫ്‌ അഴിമതി നടത്തുന്നത്‌ കൂടതൽ ശ്രദ്ധയോടേയും തെളിവുകൾ പരമാവധി ഇല്ലാതാക്കാൻ മുൻകരുതൽ എടുത്തുകൊണ്ടും ആണ്‌. ഭ്രാന്തിയുടെ ഗർഭത്തിനു കിട്ടുന്ന പൊതുജനശ്രദ്ധ, പഠിച്ച വേശ്യയുടെ ഗർഭത്തിന്‌ കിട്ടില്ല.

10. യു ഡി എഫിൽ ഒരുത്തൻ അഴിമതി നടത്തി കാശുണ്ടാക്കിയാൽ, ആ വിവരം അറിയുകയും എന്നാൽ അതിന്റെ പങ്ക്‌ കിട്ടാതിരിക്കുകയും ചെയ്യുന്ന യു ഡി എഫുകാർ തന്നെ അത്‌ നാട്ടുകാരെ അറിയിക്കും. എന്നാൽ ഒരു എൽ ഡി എഫ്‌ നേതാവ്‌ അഴിമതി നടത്തി കാശുണ്ടാക്കിയാൽ, അതിന്റെ പങ്ക്‌ കിട്ടാത്ത മറ്റൊരു എൽ ഡി എഫ്‌ നേതാവ്‌ ആ അഴിമതി വിവരം പരസ്യപ്പെടുത്താൻ തയ്യാറാവില്ല. കാരണം അത്‌ ചെയ്താൽ അവന്റെ കാര്യവും, ചിലപ്പോൾ ജീവനും വരെ പോക്കാണെന്ന് അവനു നന്നായി അറിയാം.

11. ബംഗാളിൽ സി പി എമ്മിന്‌ കോൺഗ്രസ്സിനോട്‌ കൂട്ട്‌ കൂടാമെങ്കിൽ, പിന്നെ എന്ത്‌ രാഷ്ട്രീയ മൂല്യങ്ങളാണ്‌ സി പി എമ്മിന്‌ കേരളത്തിലെ കോൺഗ്രസ്സിനെതിരെ ഉയർത്തിക്കാണിക്കാൻ ഉള്ളത്‌ ? കേരളത്തിലെ കോൺഗ്രസ്സിന്‌ ഇല്ലാത്ത എന്ത്‌ മഹത്വമാണ്‌ ബംഗാളിലെ കോൺഗ്രസ്സിന്‌ ഉള്ളത്‌ ? - തുടങ്ങിയ ചോദ്യങ്ങൾക്ക്‌ സി പി എമ്മിനോ, ഇടതുപക്ഷത്തിനോ വ്യക്തമായ ഉത്തരം നൽകാൻ കഴിയുന്നില്ല.

അബസ്വരം :
ഡൽഹിയിലെ പോലെ ആം ആദ്മി കേരളത്തിൽ വരാത്തിടത്തോളം, എല്ലാ നിലക്കും തൃപ്തി തരുന്ന ഒരു ഭരണം കേരളത്തിൽ ഉണ്ടാവില്ല.

                                                                     924
                                                                     *****
03.05.2016
കൊലപാതകികൾക്കും, ബലാൽസംഗ വീരന്മാർക്കും പരസ്യമായി വധശിക്ഷ നൽകാത്തിടത്തോളം ജിഷമാർ ഉണ്ടായിക്കൊണ്ടേയിരിക്കും.

അർഹമായ ശിക്ഷ സമ്മാനമായി ലഭിക്കാത്തിടത്തോളം ഇത്തരം കലാപരിപാടികൾ അവസാനിക്കില്ല.

പീഡനവീരനായ വി ഐ പിയെ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കാതെ, അവർക്ക്‌ സംരക്ഷണം നൽകുന്ന അച്ചുതാനന്ദന്മാരും ഇത്തരം കേസുകളിൽ ശിക്ഷ അർഹിക്കുന്നു.

വധശിക്ഷക്ക്‌ എതിരേ വാചകകസർത്ത്‌ നടത്തുന്ന, മനുഷ്യ സ്നേഹാഭിനയികൾ ഇതൊക്കെ അറിയുന്നുണ്ടല്ലോ അല്ലേ ?

അബസ്വരം :
ജിഷക്ക്‌ യാത്രാമംഗളങ്ങൾ.

                                                                     925
                                                                     *****
04.05.2016
"തന്നെ വല്ലവരും ഒന്ന് പീഡിപ്പിച്ചിട്ട്‌ വേണം അതൊരു പോസ്റ്റാക്കിയിട്ട്‌ പത്ത്‌ ലൈക്കും, നാല്‌ ഷെയറും വാങ്ങാൻ" എന്ന ചിന്തയുമായി നടക്കുന്നവരാണോ ചില മഹിളാമണികൾ എന്ന സംശയം ചില പോസ്റ്റുകൾ കാണുമ്പോൾ തോന്നി പോകുന്നു.

പുരുഷന്മാർ എല്ലാവരും പുണ്യാത്മാക്കൾ ആണെന്ന അഭിപ്രായം ഒന്നും എനിക്കില്ല. എന്നാൽ അതുപോലെ തന്നെ എല്ലാ സ്ത്രീകളും പുണ്യവതികളാണെന്ന അഭിപ്രായവും ഇല്ല.

അതുകൊണ്ട്‌ വല്ലവരും തന്നെ പീഡിപ്പിച്ചതോ, തൊട്ട്‌ തലോടിയതോ ആയ സംഭവങ്ങൾ വിവരിക്കുമ്പോൾ അത്‌ ചെയ്തവരുടെ പേര്‌ കൃത്യമായി പറഞ്ഞ്‌, ആ വിവരണം നടത്തുകയാണ്‌ വേണ്ടത്‌. അല്ലാതെ, അയാൾ, ഇയാൾ, മറ്റേ മാഷ്‌ എന്നൊക്കെ പറഞ്ഞ്‌, പ്രതിയിൽ കേന്ദ്രീകരിക്കപ്പെടേണ്ട ശ്രദ്ധ പുരുഷന്മാരിൽ മൊത്തം കേന്ദ്രീകരിക്കുന്ന തരത്തിലാവുന്നത്‌ അപലപനീയമാണ്‌.
"തങ്ങളെ കുട്ടിക്കാലത്തോ മറ്റോ തൊട്ട്‌ തലോടിയവരുടെ പേരോ മറ്റോ അറിയില്ല" എന്നതാണ്‌ ഇത്തരക്കാർക്ക്‌ പറയാനുള്ളത്‌ എങ്കിൽ പിന്നെ അത്‌ എഴുതിപ്പിടിപ്പിച്ചിട്ട്‌ എന്ത്‌ കാര്യം എന്നും ഒന്ന് ചിന്തിക്കുക. വെറുതെ മുത്തുച്ചിപ്പി സാഹിത്യം കൊണ്ട്‌ പുരുഷ സമൂഹത്തെ മുഴുവൻ കരിവാരി തേച്ചത്‌ കൊണ്ട്‌ ഈ സമൂഹത്തിനോ, വ്യക്തിക്കോ വല്ല ഗുണവും ഉണ്ടോ ?

അബസ്വരം :
പുരുഷന്മാരിൽ 90% പേരും പീഡനവീരന്മാരല്ല എന്ന് പല മഹിളാമണികളും, അവർക്ക്‌ ഓശാനപാടുന്ന ഒലിപ്പീര്‌ പുരുഷ മണികളും ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു.

                                                                     926
                                                                     *****
05.05.2016
ഞാൻ എം എൽ എ ആയാൽ കിണറ്റിൽ നിന്ന് വെള്ളം എടുക്കാൻ കിണറ്റിലേക്ക്‌ നാല്‌ സ്റ്റെപ്പ്‌ ഇറങ്ങി, പിന്നെ ബക്കറ്റുകൊണ്ട്‌ വെള്ളം മുക്കി എടുക്കുന്ന പദ്ധതി മണ്ഡലത്തിൽ നടപ്പാക്കും.

ഇങ്ങിനെ ചെയ്താൽ ശരീരത്തിനു വ്യായാമം ലഭിക്കും. ഇത്‌ ഹൃദയത്തിനും, ശ്വാസകോശത്തിനും ശക്തി പകരും. മസിലുകൾ ഉരുണ്ട്‌ ശക്തമാവും. കിണറ്റിലേക്ക്‌ ഇറങ്ങാൻ നമ്മൾ സൂക്ഷ്മത പുലർത്തുന്നത്‌ കൊണ്ട്‌ നമ്മുടെ ബുദ്ധിയും, ശ്രദ്ധിക്കാനുള്ള കഴിവും വർദ്ധിക്കും. നമ്മുടെ ധൈര്യം വർദ്ധിക്കും. ഇത്തരത്തിൽ മണ്ഡലത്തിന്റെ വികസനത്തോടൊപ്പം, ജനങ്ങളുടെ ബുദ്ധിപരവും, ധൈര്യപരവും, വ്യായാമപരവുമായ വികസനവും, വളർച്ചയും അത്യന്താപേക്ഷിതമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അമ്പിളി മാമനെ പിടിക്കാൻ കിണറ്റിലെ വെള്ളം കോരിയ ഡേവിഡിന്റെ സ്മരണാർത്ഥം "ഡേവിഡ്‌ കിണറ്റിലറങ്ങി വെള്ളമെടുക്കൽ പദ്ധതി" എന്ന പേരിലായിരിക്കും ഈ പദ്ധതി അറിയപ്പെടുക.

അബസ്വരം :
എം എൽ എ സീറ്റ്‌ ചിലർക്കൊരാക്രാന്തമാണ്‌.
നികേഷിനെ വരെ ഒരു രോഗിയാക്കാൻ അത്‌ മതി. ഒരു വലിയ മനോരോഗി.

                                                                     927
                                                                     *****
06.05.2016
ജിഷയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള ഇടത്‌ സമരത്തിൽ ദേഹാസ്വാസ്ത്യ യാത്രികൻ ജയരാജ്‌ സഖാവിനെ അധ്യക്ഷനാക്കേണ്ടിയിരുന്നു.

അബസ്വരം :
മുഖം മൂടി അഴിഞ്ഞു വീണ്‌ വികൃതമായ സാജു പോളിന്റെ മുഖം 'സമരം' എന്ന ഫേഷ്യൽ കൊണ്ട്‌ മിനുക്കിയെടുക്കാം എന്ന് കരുതുന്ന സഖാക്കളുടെ തൊലിക്കട്ടിയെ സമ്മതിക്കണം !

                                                                     928
                                                                     *****
07.05.2016
അങ്ങിനെ ഒരു ബര്‍ത്ത് ഡേ കൂടി കടന്നു പോകുന്നു.

മ്മടെ ആയുസ്സിൽ നിന്ന് ഒരു വർഷം കൂടി നഷ്ടമായതിൽ സന്തോഷം രേഖപ്പെടുത്തുകയും ആശംസകൾ അറിയിക്കുകയും ചെയ്തവർക്കും, ചെയ്യാൻ പോകുന്നവർക്കും നന്ദി അറിയിക്കുന്നു.

ഭൂമിയിലെ വിസയിലെ ഒരു വര്‍ഷത്തെ കാലാവധി കൂടി പൂര്‍ത്തിയാക്കി. ഇനി വിസയില്‍ എത്ര കാലാവധി ഉണ്ട് എന്നാര്‍ക്കറിയാം.

പിന്നെ ആരോ ഒരാള്‍ ആശംസിക്കുന്നത് കണ്ടു - "ഇനിയും ആയിരം വര്‍ഷം ജീവിക്കട്ടെ" എന്ന്. അത് കുറച്ച് കടന്ന കയ്യായി തോന്നുന്നു. കാരണം 80, 90 വയസ്സ് ആകുമ്പോഴേക്കും വടി കുത്തും. നൂറു കഴിഞ്ഞാല്‍ മിക്കവാറും മുക്കില്‍ കിടക്കും. 150 ആയാല്‍ പിന്നെ അനങ്ങാന്‍ ഒരു രക്ഷയും ഉണ്ടാവില്ല. അപ്പോള്‍ ആയിരം വര്‍ഷം ജീവിക്കട്ടെ എന്ന് ആശംസിച്ചയാള്‍ പറയാതെ പറയുന്നത് ഏകദേശം 850 കൊല്ലം അനങ്ങാതെ മുക്കില്‍ കിടന്നു എടങ്ങേറ് ആവട്ടെ എന്നാണ്. അത്രക്ക് എന്നോട് ദേഷ്യം തോന്നാനുള്ള എന്ത് ദ്രോഹം ആണാവോ ആ ചങ്ങായിയോട് ഞാന്‍ ചെയ്തത്. ചിലപ്പോള്‍ വല്ല അബസ്വരങ്ങളും ഇഷ്ടന്‍ വായിച്ചിട്ടുണ്ടാവും.
അപ്പൊ പറഞ്ഞു വന്നത് ആയിരം ഒന്നും വേണ്ടാ, പരമാവധി ഒരു 150 കൊല്ലം ഒക്കെ മതി എന്നതാണ്. എന്തായാലും അതെല്ലാം സര്‍വ്വശക്തന്റെ കയ്യില്‍ ആണല്ലോ അല്ലേ ? അവന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു.

അബസ്വരം :
മ്മടെ ബര്‍ത്ത് ഡേക്ക് ആശംസ അര്‍പ്പിച്ച സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ദേശീയ അന്തര്‍ദേശീയ ടി വി ചാനലുകള്‍, ബോളിവുഡ്, ഹോളിവുഡ്, അന്താരാഷ്‌ട്ര മാധ്യമങ്ങള്‍, ഒമാബ, ഹിലാരി ക്ലിന്റന്‍, പുടിന്‍ തുടങ്ങിയ അന്താരാഷ്ട്ര നേതാക്കള്‍, എഫ് ബി ഐ, റോ, ഐ എസ് ഐ തുടങ്ങിയ അന്യേഷണ ഏജന്‍സികള്‍, താലിബാന്‍, യു എന്‍ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍, ഗൂഗിള്‍, ഫേസ് ബുക്ക് തുടങ്ങിയ ഓണ്‍ ലൈന്‍ ലോകം തുടങ്ങി എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
പത്താം ക്ലാസ്‌ സർട്ടിഫിക്കറ്റ്‌ തിരയുന്ന തിരക്കിൽപ്പെട്ട നരേന്ദ്ര മോഡിജി, തിരഞ്ഞെടുപ്പ്‌ തിരക്കിൽപ്പെട്ട ട്രംഫ്ജി, അതിർത്തിയിൽ പട്ടാളം കാവൽ നിൽക്കുന്നതിനാൽ ആശംസ നേരാൻ കഴിയാതെ പോയ മോഹൻലാൽജി, പാക്കിസ്ഥാനികളെ തുപ്പി ഓടിക്കാൻ പോയ മേജർ രവിജി എന്നിവർ ആശംസകൾ അറിയിക്കാത്തതിൽ എനിക്ക്‌ കുണ്ഠിതം ഇല്ല എന്നും അറിയിക്കട്ടെ.

                                                                     929
                                                                     *****
09.05.2016
നിഷ്‌പക്ഷ മാധ്യമ പ്രവർത്തകരൊക്കെ മൂന്ന് മാധ്യമപ്രവർത്തകർക്ക്‌ ഇടതുപക്ഷം സീറ്റ്‌ കൊടുത്തതിനാൽ തിരഞ്ഞെടുപ്പ്‌ കഴിയുന്നത്‌ വരെ "നിഷ്‌പക്ഷ ഇടത്‌ മാധ്യമപ്രവർത്തകർ" എന്ന് അറിയപ്പെടും.

അബസ്വരം :
എടോ ഗോപാലകൃഷ്ണാ, നിനക്ക്‌ മാധ്യമങ്ങളെ കയ്യിലേടുക്കുന്ന രീതിയെ കുറിച്ച്‌ ഒരു ചുക്കും അറിയില്ല. സീറ്റ്‌ കണ്ടാൽ വീഴുന്ന പരനാറികൾക്ക്‌ സീറ്റ്‌ കൊടുത്ത്‌ വീഴ്ത്താൻ പാർട്ടിക്ക്‌ അറിയാം.

                                                                     930
                                                                     *****
09.05.2016
"രാജ്യത്ത് ഒരാൾ കൊല്ലപ്പെടുന്നത് അറിഞ്ഞാല്‍ എന്റെ മനസ് വിതുമ്പും." - നരേന്ദ്ര മോഡി.

അബസ്വരം :
"കൊലയാളികൾ ആർ എസ്‌ എസ്സുകാർ അവാത്തപ്പോൾ..." എന്ന് ആദ്യവും, "എന്നാൽ അതിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള സാധ്യതകൾ കാണുമ്പോൾ സന്തോഷത്തോടെ കണ്ണ്‌ നിറയും" എന്ന് അവസാനവും ചേർത്ത്‌ വായിക്കാൻ അപേക്ഷ.

                                                                     931
                                                                     *****
10.05.2016
അങ്ങിനെ ബോബി ചെമ്മണ്ണൂരിന്റെ കാര്യവും തീരുമാനമായി.

മനുഷ്യ സ്നേഹം, രക്തക്യാമ്പ്‌ എന്നൊക്കെ പറഞ്ഞ്‌ ഗിന്നസ്‌ ബുക്കിൽ കയറാൻ വടക്ക്‌ തെക്ക്‌ മണ്ടിയപ്പോൾ തന്നെ ഉടായിപ്പ്‌ മണം അടിച്ചിരുന്നു.

അതൊക്കെ വെറും മുഖം മൂടി ആയിരുന്നു എന്ന് വ്യക്തമായിരിക്കുന്നു.

അവന്റെ പരസ്യപണത്തിന്റെ മധുരം നുകരുന്ന ചാനലുകൾക്ക്‌ ഇതൊന്നും വാർത്തയാകില്ല. ഏറിക്കഴിഞ്ഞാൽ "പ്രമുഖ" പട്ടം നൽകി രണ്ടുവരി വാർത്തയിൽ അവസാനിപ്പിക്കുന്നതായിരിക്കും അല്ലേ ?

അബസ്വരം :
അന്ന് വടക്ക്‌ തെക്ക്‌ മണ്ടിയത്‌ അടയിരിക്കാൻ പറ്റിയ കോഴികളെ തിരഞ്ഞെടുക്കാനായിരുന്നോ ?

                                                                     932
                                                                     *****
11.05.2016
മോഡിയണ്ണനെന്ന് കേട്ടാൽ അപമാന
പൂരിതമാകണം അന്തരംഗം
സൊമാലിയയെന്ന് കേട്ടാലോ
തിളക്കണം ചോര ഞരമ്പുകളിൽ.

അബസ്വരം :
വളി മുട്ടിയ സൊമാലിയ !
വളി കാട്ടാൻ ബി ജെ പി !
                                                                     933
                                                                     *****
11.05.2016
"കേരളം സൊമാലിയ പോലെയാണ്‌" എന്ന് മോഡി പറഞ്ഞതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാതെയാണ്‌ എല്ലാവരും ചേർന്ന് ആ പാവത്തെ പഞ്ഞിക്കിടുന്നത്‌.

മൂപ്പർ യഥാർത്ഥത്തിൽ ഉദ്ദേശിച്ചത്‌ "കേരളത്തിൽ ബി ജെ പിയുടെ അവസ്ഥ സൊമാലിയ പോലെയാണ്‌" എന്നാണ്‌.

കേരളത്തിൽ പുരോഗതിയൊന്നും ഇല്ലാത്ത ബി ജെ പിയുടെ അവസ്ഥ, വിദേശ സഞ്ചാരപ്രിയനായ ഒരു വ്യക്തിക്ക്‌ ഇതിലും കാവ്യാത്മകമായി എങ്ങിനെ അവതരിപ്പിക്കാൻ കഴിയും ?

അബസ്വരം :
പി ജി പാസായ ശേഷം മാത്രം ഡിഗ്രിക്കും, പ്രീഡിഗ്രിക്കും പോയ ഒരു വിദ്യാഭ്യാസ വിദഗ്ദനായ ബുദ്ധിജീവിയുടെ സാഹിത്യ പ്രയോഗങ്ങൾ മനസ്സിലാക്കാനുള്ള കഴിവില്ലെങ്കിൽ മിണ്ടാതിരിക്കുക. അല്ലാതെ ചായയും കുടിച്ച്‌ ട്രോളാൻ നടക്കുകയല്ല വേണ്ടത്‌.

                                                                     934
                                                                     *****
12.05.2016
സംഘികൾ കൂട്ടത്തോടെ "മോഡി കേരളത്തെ സൊമാലിയയുമായി താരതമ്യം ചെയ്ത വീഡിയോ നൽകിയാൽ പതിനായിരം രൂപ തരാം" എന്ന ഓഫറുമായി നടക്കുകയാണ്‌.
തീർച്ചയായും ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്‌.

എന്നാൽ കാശിന്റെ കാര്യത്തിൽ സംഘികളെ ഇപ്പോൾ ഒട്ടും വിശ്വാസമില്ല. കാരണം മറ്റൊന്നും അല്ല. "അധികാരത്തിൽ വന്നാൽ 100 ദിവസം കൊണ്ട്‌ വിദേശത്തുള്ള കള്ളപ്പണം കൊണ്ടുവരും, 15 ലക്ഷം വീതം ഓരോരുത്തർക്കും നൽകും" എന്ന് ഒന്നാം നമ്പർ സംഘിയായ നരേന്ദ്ര മോഡി പറഞ്ഞ വാക്ക്‌ മൂപ്പർ അധികാരത്തിൽ വന്ന് കൊല്ലം രണ്ടായിട്ടും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
അതിനാൽ സംഘികളുടെ ഈ പതിനായിരം രൂപയുടെ ഓഫർ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്‌.

ആയതിനാൽ ആദ്യം ആ 15 ലക്ഷവുമായി വന്ന ശേഷം ഈ പതിനായിരം രൂപയുടെ ഓഫർ നൽകിയാൽ സംഘികൾക്ക്‌ ആവശ്യപ്പെട്ട വീഡിയോ നൽകുന്നതാണ്‌.

അബസ്വരം :
ആദ്യത്തെ ഓഫറുകൾ തീരുമാനമാക്കിയിട്ട്‌ മതി പുതിയ ഓഫറുകളുമായി വരുന്നത്‌ സംഘികളേ !

                                                                     935
                                                                     *****
12.05.2016
പണ്ടൊക്കെ സംഘികൾ മലപ്പുറത്തെ ആയിരുന്നു ഇന്ത്യയുടെ ഭാഗമല്ലാതെ കണ്ടിരുന്നത്‌. എന്നാൽ ഇന്നുകളിൽ കേരളത്തെ മുഴുവൻ ഇന്ത്യയുടെ ഭാഗമല്ലാത്ത രീതിയിലാണ്‌ കേന്ദ്ര സംഘി സർക്കാറും, സംഘികളും കാണുന്നത്‌.

ഇതൊന്നും വളരെ നിസ്സാരമായി കാണേണ്ട കാര്യങ്ങളല്ല.

സ്വന്തം തറവാട്ട്‌ സ്വത്തും, രാജ്യത്തിന്റെ മുതലും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത സുഷമാ സ്വരാജിനെ പോലുള്ള അന്തം കമ്മികൾ നാട്‌ ഭരിക്കുന്നത്‌ രാജ്യത്തിനു തന്നെ അപമാനമായി മാറുകയാണ്‌.

അബസ്വരം :
സംഘി തലയിൽ ചാണകമല്ലാതെ വേറെ എന്തുണ്ടല്ലേ ?

                                                                     936
                                                                     *****
13.05.2016
അമ്മ എന്ന സംഘടനയെ എൽ ഡി എഫിന്റെ കയ്യാലപ്പുറത്ത്‌ കെട്ടാനുള്ള ശ്രമങ്ങൾ ആണ്‌ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്‌.

അമ്മയുടെ പ്രസിഡന്റ്‌ ഇന്നസെന്റ്‌ സി പി എം എം.പി ആണല്ലോ. ഇപ്പോൾ അതിന്റെ നേതൃത്വ നിരയിൽ നിൽക്കുന്ന സംഘി മിശ്രിതനായ മോഹൻലാലും അതിർത്തിയിൽ പട്ടാളം കാവൽ നിൽക്കുമ്പോൾ ഇടതുപക്ഷത്തിന്റെ പ്രചാരണത്തിനായി ഇറങ്ങിയിരിക്കുന്നു.

അമ്മക്ക്‌ നേതൃത്വം കൊടുക്കുന്നവർ ഒന്നുകിൽ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാവാതിരിക്കുക. അല്ലെങ്കിൽ ആ സ്ഥാനം രാജിവെച്ച ശേഷം രാഷ്ട്രീയത്തിൽ ഇറങ്ങുക. അതുമല്ലെങ്കിൽ അമ്മയെ ഇടതുപക്ഷ സംഘടനയായി പ്രഖ്യാപിക്കുക.
കലാകാരന്മാരെ ബഹുമാനിക്കുന്ന ഒരു സമൂഹത്തിന്‌ തിരിച്ച്‌ മാന്യത നൽകാനുള്ള ബാധ്യതയുള്ളവരാണ്‌ കലാകാരന്മാർ.

അബസ്വരം :
അമ്മയിലെ ആത്മാഭിമാനമുള്ള അംഗങ്ങൾ ഇതിനെതിരെ പ്രതികരിക്കണം.

                                                                     937
                                                                     *****
13.05.2016
"ഉമ്മൻ ചാണ്ടിക്കെതിരെ കേസ്‌ ഉണ്ടെന്ന് പറഞ്ഞിട്ടില്ല. എഫ്‌ ഐ ആർ ഉണ്ടെന്ന് പറഞ്ഞിട്ടില്ല. ശിക്ഷിക്കപ്പെടും എന്നും പറഞ്ഞിട്ടില്ല. പ്രസ്താവന പിൻവലിച്ചാൽ തന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കും." - വി.എസ്‌.അച്ചുതാനന്ദന്റെ അഭിഭാഷകൻ കോടതിയിൽ.

അബസ്വരം :
ഇതിലും നല്ലത്‌ പോയി തൂങ്ങി ചാവുന്നതല്ലേ വി എസ്സേ ?
വി എസ്സിന്റെ മൂട്‌ താങ്ങികളേ ?

                                                                     938
                                                                     *****
13.05.2016
"വി എസ്സിന്റെ പരസ്യ പ്രസ്താവന വിലക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ ഹർജ്ജി കോടതി തള്ളി." - വാർത്ത.

അബസ്വരം :
"വിഗ്രഹം ചുമക്കുന്ന കഴുതകൾ ബേ ബേ എന്ന് കരയാൻ പാടില്ല" - എന്ന് വിധിക്കാൻ നിയമം ഇല്ലത്രേ !

                                                                     939
                                                                     *****
14.05.2016
എല്ലാവർക്കും എതിരെ അഴിമതിയും പൊലാട്ടും ആരോപിച്ച്‌ നടക്കുന്ന വി എസ്‌ അച്ചുതാനന്ദൻ ശിക്ഷവാങ്ങിക്കൊടുത്ത ഏക നേതാവാണ്‌ ബാലകൃഷ്ണപ്പിള്ള.
അയാളും അയാളുടെ പാർട്ടിയും ഇന്ന് വി എസ്സിന്റെ ജട്ടിക്കുള്ളിലാണ്‌ ഇരിക്കുന്നത്‌. ആ പാർട്ടിയുടെ സ്ഥാനാർത്ഥിയാവട്ടെ പൊലാട്ടിനുള്ള പതക്കം മുഖത്ത്‌ ഏറ്റുവാങ്ങിയ മഹാനും.

ഇവർക്ക്‌ വേണ്ടി മുദ്രാവാക്യം മുഴക്കുന്ന വി എസ്സിന്‌ എന്തർഹതയാണ്‌ മറ്റു പാർട്ടിക്കാരുടെ അഴിമതിക്കെതിരെ ഓരിയിടാനുള്ളത്‌ ?

കേരള ചരിത്രത്തിൽ തന്നെ വി എസ്സിനോളം അവസരവാദിയും, നുണയനുമായ മറ്റൊരു രാഷ്ട്രീയ നേതാവ്‌ ഉണ്ടാവില്ല.

അബസ്വരം :
VS - വാക്ക്‌മാറി സഖാവ്‌ !

                                                                     940
                                                                     *****
14.05.2016
AMMA എന്നതിന്റെ പൂർണ്ണരൂപം Association of Marxist Movie Artists എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്യണം.

അബസ്വരം :
സംഘടനയുടെ സ്വഭാവം പേരിൽ തന്നെ കാണിക്കാൻ മടിക്കേണ്ട ആവശ്യം ഇല്ലല്ലോ!

                                                                     941
                                                                     *****
14.05.2016
"ഏതെങ്കിലും ഒരു മുന്നണിക്ക്‌ മാത്രമായി പിന്തുണ നൽകാനാവില്ല. ഓരോ മണ്ഡലത്തിന്റേയും സാഹചര്യം അനുസരിച്ച്‌ പിന്തുണ നൽകാനാണ്‌ പ്രവർത്തകർക്ക്‌ നിർദ്ദേശം നൽകിയിട്ടുള്ളത്‌." - കാന്തപുരം അബൂബക്കർ.

ഹഹ.. ക്ണാപ്പൻ അപ്പോഴും കാഞ്ഞ ബുദ്ധി പ്രയോഗിക്കുകയാണ്‌.
ഇനി 140 മണ്ഡലങ്ങളിലും മ്മൾ പിന്തുണച്ച ആളാണ്‌ ജയിച്ചത്‌ എന്ന് മൂപ്പര്‌ കാച്ചും.

അബസ്വരം :
"വൈരുദ്ധ്യാത്മക അരിവാൾ സുന്നി" എന്നങ്ങ്‌ ഉറപ്പിച്ച്‌ പറഞ്ഞ്‌ എല്ലാ ഇടത്‌ സ്ഥാനാർത്ഥികൾക്കും ഒരോ ഗ്ലാസ്‌ പിണറായി പറഞ്ഞ "ബോഡി വേസ്റ്റ്‌" മുടിവെള്ളം കൊടുത്താൽ ബർക്കത്തോണ്ട്‌ ജയിക്കൂലേ ന്റെ മൊയ്‌ല്യാരേ ??


                                                                     942
                                                                     *****
15.05.2016
"ഇടതുപക്ഷം വരണം" എന്ന് പോസ്റ്റ്‌ ഇടുന്നവരോട്‌ ഒരു ചെറ്യേ ചോദ്യം ചോയ്ക്കാനുണ്ട്‌.

സത്യസന്ധമായി, വ്യക്തമായ മറുപടി പറയാൻ കഴിയുമെങ്കിൽ മാത്രം മറുപടി പറയുക. അല്ലാതെ "ടി.പിയെ കൊന്നില്ലേ?" എന്ന് ചോദിക്കുമ്പോൾ "പോളണ്ടിൽ മഴ കിട്ടുന്നില്ല" എന്ന കോലത്തിൽ ഉള്ള ഞഞ്ഞാ പിഞ്ഞാ പറയരുത്‌.

അപ്പ ചോദ്യം...

ഇങ്ങൾ പിണറായി വിജയന്റെ ഇടതുപക്ഷം വരണം എന്നാണോ, വി.എസ്‌.അച്ചുതാനന്ദന്റെ ഇടതുപക്ഷം വരണം എന്നാണോ ആഗ്രഹിക്കുന്നത്‌ ??

അബസ്വരം :
പ്രതിപക്ഷ നേതാവ്‌ ആരാവും ന്ന് അറിയാനുള്ള പൂത്യോണ്ടാ !

                                                                     943
                                                                     *****
15.05.2016
വി.എസ്‌.അച്ചുതാനന്ദന്‌ ഏറ്റവും യോജിച്ച പദവിയിലാണ്‌ അദ്ദേഹം ഇപ്പോൾ ഇരിക്കുന്നത്‌. അയാൾക്ക്‌ ഇതിനേക്കാൾ മികച്ചതും, യോജിച്ചതും, അർത്ഥവത്തായതുമായ മറ്റൊരു പദവി ഇല്ല. അതുകൊണ്ട്‌ തന്നെ മൂപ്പർ ആ സ്ഥാനത്ത്‌ തുടരണം.

അബസ്വരം :
"പ്രതി പക്ഷ നേതാവ്‌" - പ്രതികളുടെ പക്ഷത്തിന്റെ നേതാവ്‌.

                                                                     944
                                                                     *****
16.05.2016
വിയോജിപ്പുകളോടെ വലതുപക്ഷത്തിനൊരു വോട്ട്‌ !

അഴിമതിയേക്കാൾ മോശം അക്രമം ആണെന്ന് വിശ്വസിക്കുന്നത്‌ കൊണ്ട്‌,
അസഹിഷ്ണുതയേക്കാൾ നല്ലത്‌ സഹിഷ്ണുതയാണെന്ന് വിശ്വസിക്കുന്നത്‌ കൊണ്ട്‌,
വാചകമടിയേക്കാൾ നല്ലത്‌ പ്രവർത്തനമാണെന്ന് വിശ്വസിക്കുന്നത്‌ കൊണ്ട്‌,
അവസരവാദത്തേക്കാൾ നല്ലത്‌ ഉറച്ചവാദമാണെന്ന് വിശ്വസിക്കുന്നത്‌ കൊണ്ട്‌,
ധാർഷ്ട്യത്തേക്കാൾ നല്ലത്‌ സൗമ്യതയാണ്‌ എന്ന് വിശ്വസിക്കുന്നത്‌ കൊണ്ട്‌,
സമരത്തേക്കാൾ നല്ലത്‌ വികസനമാണ്‌ എന്ന് വിശ്വസിക്കുന്നത്‌ കൊണ്ട്,
മദ്യ വർജ്ജനത്തേക്കാൾ നല്ലത്‌ മദ്യ നിരോധനമാണ്‌ എന്ന് വിശ്വസിക്കുന്നത്‌ കൊണ്ട്‌,
മതമില്ലാത്ത ജീവനുകളേക്കാൾ നല്ലത്‌ മതമുള്ള ജീവനുകളാണ്‌ എന്ന് വിശ്വസിക്കുന്നത്‌ കൊണ്ട്‌,
കേരളത്തിലെ കോൺഗ്രസ്സ്‌ പോലെ തന്നെയാണ്‌ ബംഗാളിലേയും കോൺഗ്രസ്സ്‌ എന്ന് വിശ്വസിക്കുന്നത്‌ കൊണ്ട്‌...

അബസ്വരം :
വിയോജിപ്പുകളോടെ വലതുപക്ഷത്തിനൊരു വോട്ട്‌ !

                                                                     945
                                                                     *****
16.05.2016
വോട്ട്‌ ചെയ്യാൻ പോകുന്ന സഖാക്കളുടെ പ്രത്യേക ശ്രദ്ധക്ക്‌ :
മുസ്ലിം സഖാക്കൾ റോഡിന്റെ പടിഞ്ഞാറു ഭാഗത്ത്‌ പാർക്ക്‌ ചെയ്തിട്ടുള്ള "മാഷാ അല്ലാഹ്‌" എന്ന സ്റ്റിക്കർ ഒട്ടിച്ച ഇന്നോവയിലും, കൃസ്ത്യൻ സഖാക്കൾ റോഡിന്റെ കിഴക്കുഭാഗത്ത്‌ പാർക്ക്‌ ചെയ്തിട്ടുള്ള "യേശുവിന്റെ" ചിത്രം ഒട്ടിച്ച സ്കോർപ്പിയോയിലും, ഹിന്ദു സഖാക്കൾ റോഡിന്റെ വടക്കുഭാഗത്ത്‌ പാർക്ക്‌ ചെയ്തിട്ടുള്ള "ഓം" സ്റ്റിക്കർ ഒട്ടിച്ച ഡസ്റ്ററിലും, മതമില്ലാത്ത സഖാക്കൾ റോഡിന്റെ തെക്ക്‌ ഭാഗത്ത്‌ പാർക്ക്‌ ചെയ്തിട്ടുള്ള"മതമില്ലാത്ത ജീവൻ കുരങ്ങിന്റെ തോളിൽ ഇരിക്കുന്ന" ചിത്രം ഒട്ടിച്ച ഒട്ടിച്ച എർട്ടിഗയിലും കയറി പോളിംഗ്‌ സ്റ്റേഷനിലേക്ക്‌ പോകണം എന്ന് ഇതിനാൽ അറിയിക്കുന്നു.

അബസ്വരം :
വോട്ടിംഗിനു ശേഷം, ഓഡിറ്റോറിയത്തിൽ "മതം മനുഷ്യർക്ക്‌ എതിര്‌" എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന ചുംബന - കെട്ടിപ്പിടുത്ത സമരത്തിൽ പങ്കെടുക്കാൻ ഏവരേയും ക്ഷണിക്കുന്നു. ചുംബനങ്ങൾക്ക്‌ ശേഷം സഖാവ്‌ രാഹുൽ പശുപാലന്റെ വക "സദാചാരം" എന്ന വിഷയത്തിൽ പ്രത്യേക ക്ലാസും ഉണ്ടായിരിക്കുന്നതാണ്‌ എന്നും കമ്മറ്റി അറിയിക്കുന്നു.

                                                                     946
                                                                     *****
17.05.2016
എല്ലാ സർവേകളും UDF നേയും LDF നേയും NDA യേയും മാത്രമേ പരിഗണിക്കുന്നുള്ളൂ. അതിനാൽ എല്ലാ പാർട്ടികളേയും പരിഗണിച്ചപ്പോൾ "ടുഡേസ്‌ അബസ്വരാക്യ" ചാനലിന്‌ കിട്ടിയ സർവേ ഫലം :

എസ്‌ ഡി പി ഐ - എസ്‌ പി : 67
വെൽഫെയർ പാർട്ടി : 42
പി ഡി പി : 31

ഈ ഫലം പുറത്ത്‌ വന്നതിനെ തുടർന്ന് വർഗ്ഗീയതയെ പുറത്ത്‌ നിർത്താൻ എസ്‌ ഡി പി ഐ യും, വെൽഫെയർ പാർട്ടിയും ഒന്നിച്ച്‌ മന്ത്രിസഭ ഉണ്ടാക്കുമെന്ന് ഇരുപാർട്ടികളും അറിയിച്ചു.

മുഖ്യമന്ത്രി സ്ഥാനം ആദ്യത്തെ മൂന്ന് വർഷം എസ്‌ ഡി പി ഐയും, അടുത്ത രണ്ടു വർഷം വെൽഫെയർ പാർട്ടിയും കൈകാര്യം ചെയ്യും.

അബസ്വരം :
സർവേയുമായി സഹകരിച്ച 85 എസ്‌ ഡി പി ഐക്കാർക്കും, 51 വെൽഫെയർ പാർട്ടിക്കാർക്കും, 43 പി ഡി പി കാർക്കും "ടുഡേസ്‌ അബസ്വരാക്യ" ചാനലിന്റെ പേരിൽ നന്ദി അറിയിക്കുന്നു.
                                                                     947
                                                                     *****
18.05.2016
"പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രി ആകും." - വി.എസ്‌.അച്ചുതാനന്ദൻ.

അബസ്വരം :
"പാർട്ടി മുഖ്യമന്ത്രി ആവേണ്ട എന്ന് പറഞ്ഞാൽ പ്രതിപക്ഷ നേതാവാകും" എന്ന സത്യം കൂടി അങ്ങണ്ട്‌ വെളിപ്പെടുത്താമായിരുന്നില്ലേ സഖാവേ ?!

                                                                     948
                                                                     *****
18.05.2016
എല്ലാ ചാനലുകളിലും ഫലം ഒന്ന് തന്നെ ആവുമല്ലോ ല്ലേ ?

എല്ലാ ചാനലുകളും തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിൽ തങ്ങൾക്കുള്ള കഴിവും, ഗ്രാഫിക്സ്‌ ക്ഷമതയും ഇട്ട്‌ താങ്ങി പരസ്യം ചെയ്ത്‌ മാക്സിമം ബെർപ്പിക്കുന്നുണ്ട്‌.
എന്തായാലും തോറ്റ പാർട്ടിയുടെ ചാനലുകളിൽ, തോൽവി ഉറപ്പായ ഉടൻ തേങ്ങാ ചമ്മന്തി ഉണ്ടാക്കുന്ന പരിപാടി ഉണ്ടായിരിക്കുന്നതാണ്‌.

എന്തൊക്കെ പറഞ്ഞാലും തിരഞ്ഞെടുപ്പ്‌ ഫലങ്ങൾ പ്രഖ്യാപിക്കുന്ന ദിവസം നികേഷിന്റെ അവതരണം ഒന്ന് വേറെ തന്നെ ആയിരുന്നു.

അബസ്വരം :
ഒരു ചാനലിലെ ഫലം ശരിയാണോ എന്നറിയാൻ അടുത്ത ചാനലിലേക്ക്‌ മാറ്റി നോക്കാൻ മറക്കേണ്ട മക്കളേ !

                                                                     949
                                                                     *****
19.05.2016
എസ്‌ ഡി പി ഐ യുടെ പിന്തുണയും, മൂന്ന് മുന്നണികളുടെ എതിർപ്പും അതിജീവിച്ച്‌ വിജയത്തിലേക്ക്‌ നീങ്ങുന്ന പി.സി.ജോർജ്ജിന്‌ അഭിനന്ദനങ്ങൾ.

അബസ്വരം :
ഇജ്ജാടാ ഈ തിരഞ്ഞെടുപ്പിലെ പുലി.

                                                                     950
                                                                     *****
19.05.2016
വാർത്തകൾ വായിക്കുന്നത്‌ നികേഷ്‌ കുമാർ.
അഴീക്കോട്‌ നികേഷ്‌ കുമാർ എന്ന ഞാൻ പരാജയപ്പെട്ടിരിക്കുന്നു എന്ന് കിണറ്റിൽ നിന്നും അറിയിക്കുന്നു.

അബസ്വരം :
ബെർതെ ഇമേജ്‌ കളയാനൊരു മൽസരം !
സ്വന്തം വാപ്പാക്ക്‌ വരെ സഹിച്ചിട്ടുണ്ടാവില്ല !!


 അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക                                                                  

1 comment:

  1. "രാജ്യത്ത് ഒരാൾ കൊല്ലപ്പെടുന്നത് അറിഞ്ഞാല്‍ എന്റെ മനസ് വിതുമ്പും." - നരേന്ദ്ര മോഡി.


    അബസ്വരം :

    "കൊലയാളികൾ ആർ എസ്‌ എസ്സുകാർ അവാത്തപ്പോൾ..." എന്ന് ആദ്യവും, "എന്നാൽ അതിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള സാധ്യതകൾ കാണുമ്പോൾ സന്തോഷത്തോടെ കണ്ണ്‌ നിറയും" എന്ന് അവസാനവും ചേർത്ത്‌ വായിക്കാൻ അപേക്ഷ.


    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....