അവന് ബഷീര്‍...
കോളേജില്‍ ക്ലാസുകള്‍ തുടങ്ങി മൂന്നാഴ്ചക്കുള്ളില്‍ തന്നെ രണ്ടു പേരുടെ ലൈനുകള്‍ക്ക് കൃത്യമായി കണക്ഷന് കൊടുത്ത് ഈ മേഖലയിലുള്ള തന്റെ പ്രതിഭയെ കോളേജിനു മുന്നില്‍ തുറന്ന് കാട്ടിയവന്. ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുള്ള ചിലരെ കൂടി ക്ലാസില്‍ കൂട്ടായി ലഭിച്ചത് അവന്റെ ജോലികള്‍ എളുപ്പമാക്കി. നിരാശാകാമുകന്മാരുടെ അവസാന അത്താണിയായി ആ പ്രണയ ക്വട്ടേഷന്‍ സംഘം ക്യാമ്പസില്‍ പേരെടുത്തു.