രാജീവ് ഗാന്ധിയുടെ ഘാതകരുടെ വധശിക്ഷ വിവാദം ഉണ്ടാക്കി കൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. പ്രതികളുടെ വധശിക്ഷ ഒഴിവാക്കണം എന്ന് ചില രാഷ്ട്രീയ സംഘടനകളും, സാമൂഹ്യപ്രവര്‍ത്തകരും വാദിക്കുന്നു. രാഷ്ട്രീയ സംഘടനകള്‍ വാദിക്കുന്നതിന്റെ 'നാനാര്‍ത്ഥങ്ങള്‍' നമുക്ക് അധികം ചിന്തിക്കാതെ തന്നെ മനസ്സിലാക്കാന്‍ കഴിയും. പക്ഷെ 'മനുഷ്യസ്നേഹികള്‍' എന്നും 'സാമൂഹ്യ പ്രവര്‍ത്തകര്‍' എന്നും അറിയപ്പെടുന്നവര്‍ വധശിക്ഷക്ക് എതിരെ നില്ക്കുമ്പോള് ആശ്ചര്യത്തോടെ മാത്രമേ അതിനെ നോക്കിക്കാണാന്‍ കഴിയൂ.
"മനുഷ്യസ്നേഹം ഉണ്ടാകേണ്ടത് കൊലപാതകികളോടല്ല, മറിച്ച് അകാരണമായി കൊല്ലപ്പെട്ടവരോട് ആണ് " എന്ന തിരിച്ചറിവാണ് ഇത്തരം മനുഷ്യസ്നേഹികള്‍ക്ക് ആദ്യം ഉണ്ടാകേണ്ടത്.