ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ ബ്ലോഗ് എഴുത്തുകാരുടെയും, ബ്ലോഗ് വായനക്കാരുടെയും എണ്ണവും വര്‍ദ്ധിച്ചു വരികയാണല്ലോ.
അതോടൊപ്പം തന്നെ വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്ന മറ്റൊരു കൂട്ടരും ഉണ്ട് - ബൂലോക കള്ളന്മാര്‍.
ആരാന്റെ പോസ്റ്റുകള്‍ എടുത്ത്, അത് തന്റെതെന്ന രീതിയില്‍ അവതരിപ്പിക്കുന്നവരാണ് ഇക്കൂട്ടര്‍. സ്വന്തമായി ഒരു പോസ്റ്റ് പോലും എഴുതാത്തവരാണ് ഇങ്ങിനെ മോഷണം നടത്തുന്നത്.
സ്വന്തമായി വല്ലതും കുത്തിക്കുറിക്കുന്ന ഓരോ ബ്ലോഗ്ഗെറും അതിനായി ഒരുപാട് ചിന്തയും, സമയവും ചിലവാക്കുന്നുണ്ട്. മലയാളം ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് വേറെ. ഇത്തരത്തില്‍ ഉള്ള പരിശ്രമത്തിന്റെ ഫലമായി രൂപപ്പെടുത്തി എടുക്കുന്ന പോസ്റ്റുകളില്‍ ചിലത് ആളുകള്‍ സ്വീകരിക്കുകയും വിജയത്തില്‍ എത്തുകയും ചെയ്യുമ്പോള്‍, മറ്റു ചില പോസ്റ്റുകള്‍ പരാജയപ്പെടുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്നു. പരാജയപ്പെടുന്ന പോസ്റ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പുതിയ മികച്ച പോസ്റ്റുകള്‍ സൃഷ്ടിക്കാന്‍ ബ്ലോഗ്ഗെര്‍മാര്‍ ശ്രമിക്കുന്നു. താന്‍ എഴുതുന്ന എല്ലാ പോസ്റ്റുകളും വിജയിപ്പിക്കാന്‍ ശേഷിയുള്ള ഫോര്‍മുലയോ, അബ്ദുറബ്ബ് പറഞ്ഞ പോലെ അലാവുധീന്റെ അത്ഭുത വിളക്കോ ഒന്നും ബ്ലോഗ്ഗര്‍മാരുടെ കൈവശം ഇല്ലല്ലോ.
തന്റെ പോസ്റ്റുകള്‍ തന്റെ ബ്ലോഗില്‍ വന്നു തന്നെ ഓരോ വായനക്കാരനും വായിക്കണം എന്നത് ഓരോ ബ്ലോഗ്ഗറുടെയും ആഗ്രഹമാണ്. വായിച്ച ശേഷം വായനക്കാര്‍ നല്‍കുന്ന വിമര്‍ശനങ്ങള്‍ ഉള്‍പ്പെടെയുള്ള കമന്റുകള്‍ ആണ് ആ ബ്ലോഗ്ഗറുടെ അടുത്ത പോസ്റ്റിനുള്ള പ്രചോദനമായി നില കൊള്ളുന്നത്.
ഇവിടെയാണ് ബൂലോക മോഷ്ടാക്കള്‍ കൃമി കീടങ്ങളായി കടന്നു വരുന്നത്. ഒരു ബുദ്ധിമുട്ടും ഇല്ലാതെ ബൂലോക കള്ളന്മാര്‍ പോസ്റ്റുകള്‍ കോപ്പി ചെയ്ത് തങ്ങളുടെ ബ്ലോഗിലോ, ഫേസ് ബുക്ക് നോട്ട് തുടങ്ങിയവയിലൂടെയുമോ തങ്ങളുടെ സ്വന്തം പോസ്റ്റ് ആയി അവതരിപ്പിക്കുന്നു. ഇത്തരക്കാര്‍ക്ക് കയ്യടി വാങ്ങാന്‍ എളുപ്പമാണ്. കാരണം ക്ലിക്കായ പോസ്റ്റുകള്‍ മാത്രം കക്കുന്നതിനായി തിരഞ്ഞെടുത്താല്‍ മതി. ടൈപ്പ് ചെയ്യേണ്ട ആവശ്യം ഇല്ല. കോപ്പി ചെയ്ത് പേസ്റ്റിയാല്‍ ഫാസ്റ്റ് ഫുഡ് പോലെ രണ്ട് നിമിഷം കൊണ്ട് പോസ്റ്റ് റെഡി. എന്നിട്ട് അത് നാണവും മാനവും ഇല്ലാതെ പ്രദര്‍ശിപ്പിച്ചു കയ്യടി വാങ്ങി ആത്മ സായൂജ്യം അടയുന്നു.
തനിക്ക് ഇഷ്ടപ്പെട്ട പോസ്റ്റ് മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ഒരു വായനക്കാരന് ഏറ്റവും നല്ല മാര്‍ഗ്ഗം അത് ഷെയര്‍ ചെയ്യലാണ്. ഭൂരിപക്ഷം ബ്ലോഗ്ഗുകളിലും ബ്ലോഗ്ഗെര്‍മാര്‍ ഈ സൗകര്യം ഒരുക്കിയിട്ടും ഉണ്ട്. രണ്ട് മൂന്ന് മൗസ് ക്ലിക്കുകള്‍ കൊണ്ട് ഇത് നിഷ്പ്രയാസം ചെയ്യാം. "ക്രിയേറ്റ് എ ലിങ്ക്" വഴിയും മറ്റൊരാളുടെ ബ്ലോഗിലെ പോസ്റ്റുകള്‍ മാന്യമായ രീതിയില്‍ സ്വന്തം ബ്ലോഗില്‍ എത്തിക്കാം.
ഇനി ബ്ലോഗ് പോസ്റ്റ് എടുത്തേതീരൂ എന്ന അവസ്ഥയാണെങ്കില്‍, ആ പോസ്റ്റിന്റെ ഉടമസ്ഥനോട് സമ്മതം വാങ്ങിയ ശേഷം ഒറിജിനല്‍ പോസ്റ്റിലേക്ക് ഉള്ള ലിങ്കും, അത് എഴുതിയ ആളുടെ പേരും വ്യക്തമായി സൂചിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ ബ്ലോഗ്ഗെര്‍മാരുടെ പരാതി കുറയും. എന്നാല്‍ ഇതൊന്നും ചെയ്യാതെ, പോസ്റ്റ് കട്ടതിന് തനിക്കെതിരെ വരുന്ന കമന്റുകള്‍ പോലും മുക്കിയാണ് ചിലര്‍ ഈ പകല്‍ കൊള്ള നടത്തുന്നത്.
ഇത്തരത്തിലുള്ള ഒരു പോസ്റ്റ് മോഷ്ടാവിനെ പരിചയപ്പെടാം. ഇയാളുടെ പേര് ഹനീഫ കുഞ്ഞാലകത്ത് എന്നാണ്. ഇവിടെ ക്ലിക്കിയാല്‍ അവന്‍ ഈ ബ്ലോഗില്‍ നിന്ന് കട്ട ഒരു പോസ്റ്റില്‍ എത്താം. ഇവിടെ ക്ലിക്കിയാല്‍ അവന്റെ ഫൈസ് ബുക്ക് പ്രൊഫൈലിലും എത്താം. ഇനി ഇവന്‍ പ്രൊഫൈല്‍ ഫോട്ടോ ആയി ഉപയോഗിക്കുന്ന ഫോട്ടോയും മറ്റാരുടെതെങ്കിലും കട്ടെടുത്തതാണോ എന്ന് എനിക്കറിയില്ല. ഇയാള്‍ മറ്റു ബ്ലോഗുകളിലെ പോസ്റ്റുകള്‍ "വെളിപാടുകള്‍" എന്ന പേരില്‍ സ്വന്തം ബ്ലോഗിലൂടെ ഇറക്കുന്നു. ഇവന്റെ ബ്ലോഗിലൂടെ ഞാന്‍ സഞ്ചരിച്ചപ്പോള്‍ കണ്ട എല്ലാ പോസ്റ്റുകളും മോഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. കട്ടെടുത്ത ചില പോസ്റ്റുകളുടെ അവസാനം അപൂര്‍ണ്ണമായ കടപ്പാടും ഉണ്ട്. ചിലതില്‍ എഫ് ബി നോട്ടുകളോട് കടപ്പാട് ഇട്ടിട്ടുണ്ട്. എന്നാല്‍ ആരുടെ നോട്ട് ആണ് എന്നില്ല. കൊമ്പന്‍ മൂസാക്കയുടെ ബ്ലോഗില്‍ നിന്നും കട്ടെടുത്ത പോസ്റ്റില്‍ അദ്ദേഹത്തിന്റെ പേര് 'കൊമ്പന്‍' എന്നതില്‍ ഒതുക്കി (കട്ടെടുത്ത പോസ്റ്റിനു ഇവിടെ ക്ലിക്കുക) (മുകളില്‍ ഉള്ള ലിങ്കുകള്‍ ഇനി ഈ പോസ്റ്റ് കണ്ട് അവന്‍ ഡിലീറ്റ് ചെയ്യാനും സാധ്യതയുണ്ട്.) . കൊമ്പന്‍ മൂസാക്കയാണോ, അതോ കൊമ്പനാനയാണോ എന്നൊന്നും വ്യക്തമാക്കിയിട്ടില്ല. ഇതിനെ പറ്റിയുള്ള പരാതിയുമായി പലരും ഒരുപാട് കമന്റുകള്‍ ആ ബ്ലോഗില്‍ ഇട്ടെങ്കിലും ഒന്നു പോലും അവന്‍ പബ്ലിഷ് ചെയ്തില്ല. ഫേസ് ബുക്കിലൂടെ മെസ്സേജ് അയച്ചതിനും മറുപടി നല്‍കിയില്ല. രണ്ട് ദിവസമായി ഇക്കാര്യവുമായി ബന്ധപ്പെട്ടു അവനു പരാതി അയക്കാന്‍ തുടങ്ങിയിട്ട്. ഇന്നലെ വൈകുന്നേരം അയാള്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നിട്ടും അതിനൊന്നും മറുപടി തന്നില്ല. ആ സമയം കൊണ്ട് ബജറ്റിനെ പറ്റിയുള്ള മറ്റൊരാളുടെ പോസ്റ്റ് അവന്‍ കട്ടെടുത്തു പോസ്റ്റി. ഇനിയും മറുപടി തന്നില്ലെങ്കില്‍ താങ്കളുടെ മോഷണത്തെ പറ്റി പോസ്റ്റ് ഇടും എന്ന് പറഞ്ഞിട്ടും അവന്‍ പ്രതികരിച്ചില്ല. അതാണ് ഇത്ര പരസ്യമായി ആ വ്യക്തിയെ തുറന്നു കാണിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
ഇയാള്‍ ഒരു പ്രതിനിധിയാണ്. ഇയാളെ പോലുള്ള ഒരുപാട് പോസ്റ്റ് കള്ളന്മാര്‍ ബൂലോകത്ത് കറങ്ങി നടക്കുന്നുണ്ട്.
അതുകൊണ്ട് മാന്യ വായനക്കാരോട് ഒരു അഭ്യര്‍ത്ഥന.
ഫേസ് ബുക്കിലെ ഗ്രൂപ്പുകളുടെ അഡ്മിനുകള്‍ ഇത്തരത്തിലുള്ള മോഷണ പോസ്റ്റുകള്‍ ശ്രദ്ധയിപ്പെട്ടാല്‍ അത് ഡിലീറ്റ് ആക്കാന്‍ ശ്രദ്ധിക്കുക. ആവര്‍ത്തിച്ച് ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇടുന്നവരെ ഗ്രൂപ്പുകളില്‍ നിന്ന് ഒഴിവാക്കുക. ഇത് ബ്ലോഗ്ഗര്‍മാര്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു വലിയ സഹായം ആണ്.
ആരുടെയെങ്കിലും പോസ്റ്റുകള്‍ മോഷ്ടിച്ച് റീ പോസ്റ്റ് ചെയ്യുന്നത് വായനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിവരം ഏതെങ്കിലും ബ്ലോഗറുടെ ശ്രദ്ധയില്‍പ്പെടുത്തുക. മോഷണം നടത്താത്ത ഏതെങ്കിലും ബ്ലോഗറുടെ പോസ്റ്റില്‍ വിവരവും, പോസ്റ്റിന്റെ ലിങ്കും കമന്റ് ആയി നല്‍കിയാല്‍ മതി. പോസ്റ്റിന്റെ ഒറിജിനല്‍ ഉടമസ്ഥന്റെ ബ്ലോഗ് അറിയുമെങ്കില്‍ അവിടെയും വിവരം നല്‍കാന്‍ ശ്രമിക്കുക.
ഒപ്പം കള്ളന്റെ പോസ്റ്റില്‍ "ഇത് കട്ടതല്ലേ" എന്നത്‌പോലെയുള്ള കമന്റുകള്‍ ഇടാനും ശ്രദ്ധിക്കുക. അത് യഥാര്‍ത്ഥ ബ്ലോഗ് എഴുത്തുകാര്‍ക്ക് ഊര്‍ജ്ജം നല്‍കും.
അല്ലെങ്കില്‍ "മറ്റുള്ളവര്‍ക്ക് കട്ടെടുക്കാനായി മാത്രം ഞാന്‍ എന്തിന് പോസ്റ്റ് ഇടണം" എന്ന ചിന്ത ചില ബ്ലോഗ്ഗര്‍മാരുടെയെങ്കിലും ഉള്ളില്‍ തോന്നിയാല്‍, നല്ല പല പോസ്റ്റുകളും പിറവി എടുക്കാതെ പോയേക്കാം.
ഏവരുടെയും സ്നേഹവും, സൌഹൃദവും, സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്.....
02.07.2012 : പുതിയ കള്ളന്‍ :
ബൂലോകത്തെ സജീവ സാന്നിധ്യവും, മനോഹര രചനകളുടെ ഉടമയുമായ അപ്ന അപ്ന ബ്ലോഗിന്റെ എല്ലാം എല്ലാമായ Rasheed MRK യുടെ ബ്ലോഗ് അടിച്ചുമാറ്റി സമീര്‍.കെ.സിയുടെ നേതൃത്വത്തില്‍ ചില ബൂലോക കള്ളന്മാര്‍ ടെലിഫിലിം നിര്‍മ്മിച്ചിരിക്കുന്നു. അതിന്റെ വിശദ വിവരങ്ങള്‍ ഇവിടെ ക്ലിക്കിയാല്‍ കാണാം.
ഇത്തരം കള്ളന്‍മാര്‍ക്കെതിരേ ശക്തമായി പ്രതികരിക്കുക.
അബസ്വരം :
കഴുതയെ അലങ്കരിച്ചാല്‍ കുതിരയാകുമോ ??
സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക
അബ്സരെ,
ReplyDeleteഒന്ന് അങ്ങോട്ട് ചെന്ന് നോക്കിയേ..ചിലപ്പോള്‍ ഈ പോസ്റ്റും അവന്‍ അടിച്ചു മാറ്റിയിട്ടുണ്ടാകും :-)
ഏകപിതാവിന് ജനിച്ചവര്‍ക്ക് ഈ പോസ്റ്റ് വായിച്ചാല്‍ കാര്യം മനസ്സിലാകും.
Deleteഅല്ലാത്ത കള്ളന്മാരോട് എത്ര പറഞ്ഞിട്ടും കാര്യമില്ല.
അബ്സാർ താങ്കളുടെ ഈ കുറിപ്പ് തികച്ചും ഉചിതമായ അവസരത്തിലുള്ളതാണു. അഭിനന്ദനങ്ങൾ. താങ്കൾ പറഞ്ഞ ഇതേ അനുഭവം എൻറെ പല കവിതകൾക്കും ഉണ്ടായി. ഒരിക്കൽ കള്ളനെ ഞാൻ കയ്യോടെ പിടികൂടിയപ്പോൾ അവൻ പറയുന്നു അവൻറെ കാമുകിക്ക് സമർപ്പിക്കാനായി എടുത്തതാണു ക്ഷമിക്കണമെന്ന്. ഞാൻ ജോലി കഴിഞ്ഞ് വന്ന് രാത്രിയുടെ ഏകാന്തതയിൽ മനസ്സിലുദിക്കുന്ന ചില നല്ല വരികൾ അത് പ്രേമമാകാം കോപമാകാം,ശോകമാകാം ഇത് പഴം തൊലിച്ച് വായയിൽ വെച്ചാൽ കഴിക്കുന്ന പോലെ പൊക്കി കൊണ്ട് പോയി ആളാകുന്ന പലരും ഉണ്ട്. അവർക്കെതിരെ താങ്കളുടെ പ്രതികരണം അവസരോചിതമായി. ഒരായിരം അഭിനന്ദങ്ങൾ.
ReplyDeleteഡോക്ടര്‍ പറഞ്ഞതിനോടെല്ലാം നൂറു ശതമാനവും യോജിക്കുന്നു. നമ്മളാരും തന്നെ എസ്റ്റാബ്ലിഷ് ചെയ്ത വലിയ എഴുത്തുകാരൊന്നുമല്ല. പക്ഷേ ഹൃദയരക്തം കൊണ്ട് നമ്മള്‍ എഴുതുന്നത് സമാനമനസ്കരായ നമ്മുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നു.ഡോക്ടര്‍ പറഞ്ഞതുപോലെ പോസ്റ്റുകളില്‍ ചിലത് ആളുകള്‍ സ്വീകരിക്കുകയും വിജയത്തില്‍ എത്തുകയും ചെയ്യുമ്പോള്‍, മറ്റു ചില പോസ്റ്റുകള്‍ പരാജയപ്പെടുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്നു.പ്രതികരണം എന്തുതന്നെയായാലും അത് നമുക്ക് വലിയ ചാരിതാര്‍ത്ഥ്യം നല്‍കുന്നുണ്ട്.
ReplyDeleteഈ രീതിയില്‍ നാം ഒത്തുചേര്‍ന്ന് സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന നന്മ നിറഞ്ഞ ഒരു സാംസ്കാരിക കൂട്ടായ്മയാണ് ഇത്തരം കള്ളപ്പരിഷകള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.സൈബര്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഇവരോട് നാം ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു.
നന്നായി ഡോക്ടര്‍. ഈ പോസ്റ്റ് അവസരോചിതമായി.
എന്റെ രണ്ടു ട്രെയിന്‍ യാത്രകള്‍ എന്ന ഒരു പോസ്റ്റും ഇവന്‍ മോഷ്ടിച്ച് ഈ ബ്ലോഗില്‍ ഇട്ടിട്ടുണ്ട് .
ReplyDeleteഇനി ഞാനും ഈ പനി നോക്കിയാലോന്നു ആലോചിക്കുകയാ.. കുത്തിയിരുന്നു ടൈപ് ചെയ്യണ്ടല്ലോ ?
കോപ്പി ആന്‍ഡ് പേസ്റ്റ് .... ആഹാ ഹ
ഹ ഹ.. ഇനി അതിനാ സ്കോപ്പ്....
ReplyDeleteഅങ്ങനെ വെളിപാടുകാരനും ബ്ളോഗിൽ കുറേ ഹിറ്റ്. അതു തന്നെയായിരിക്കാം കക്ഷിയുടെ ഉദ്ദേശവും. കള്ള വൈദ്യരെപ്പറ്റി കട്ടെടുത്ത് തെന്നെ എഴുതിയതും നല്ല തമാശ. http://cheeramulak.blogspot.com
ReplyDeleteആരാന്റെ പിള്ളേരെ കൊണ്ട് തന്നെ അച്ഛാ എന്ന് വിളിപ്പിക്കുന്നതിന്റെ സുഖം ഇവന്മാര്‍ക്ക് മാത്രമേ അറിയൂ
ReplyDeleteവാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാട് എന്നത് പോലെ ഒരു കംബ്യൂട്ടരും നെറ്റ് കണക്ഷനും ഉള്ളവര്‍ എല്ലാം ബ്ലോഗ് എഴുത്തും തുടങ്ങി.ഇത്തിരി പേരും പ്രശസ്തിയും കിട്ടാന്‍ വേണ്ടി ചെയ്യുന്നത് ആണ് ഈ കോപ്രായങ്ങള്‍ എല്ലാം...അതൊക്കെ ഇങ്ങനെ കൊടുത്തു നമ്മള്‍ അവന്‍റെ ഒക്കെ ബ്ലോഗിലേക്ക് കൂടുതല്‍ വിസിറ്റ് ഉണ്ടാക്കുക ആണ് ചെയ്യുന്നത്. അതും അവനു ഒരു പബ്ലിസിറ്റി ആണ്.ബ്ലോഗിന് കോപി റൈറ്റ് നിയമം ബാധകം ആക്കാന്‍ നോക്കുക. സൈബര്‍ സെല്ലില്‍ പരാതിപ്പെടാം...
ReplyDeleteനല്ല ശ്രമം, ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ ഇങ്ങനെയുള്ള പ്രതികരണങ്ങൾ കൂടിയേ തീരൂ....
ReplyDelete@ ഷേര്‍ഷ,
ReplyDeleteഅവന് ഇതും പബ്ലിസിറ്റി ആണെങ്കിലും അത് "കുപ്രശസ്തി" വിഭാഗത്തില്‍ അല്ലേ പെടൂ. ഇതിനേക്കാള്‍ കൂടുതല്‍ പബ്ലിസിറ്റി ആണ് അവനെ പോലുള്ളവര്‍ പോസ്റ്റ് കട്ടെടുത്ത് നേടുന്നത്.
nannayi absarkka....ithilum valiya kallanmaar vereyumund...okkeyum kandupidikkalum nammude pani
ReplyDeleteഇവനെ ഒക്കെ വേണ്ടത് എന്താണെന്നു വെച്ചാല്‍ ഒതളങ്ങ ജൂസ് കൊടുക്കണം മോഷണം ഒരു കല ആക്കിയ വിദ്വാന്‍ പാവം സ്വന്തമായിട്ട് ഒരു കുഞ്ഞിനെ ജനിപ്പിച്ചു വളര്‍ത്താന്‍ കയിയാത്തവാന്‍
ReplyDeleteഇത് നിന്ദാര്‍ഹമായൊരു നെറികേടു തന്നെ.എന്തിനാണ് ഈ കട്ടു തീറ്റ!എത്ര പാടു പെട്ടാണ് ഒരു സര്‍ഗ സൃഷ്ടി ഉരുവം കൊള്ളുന്നതെന്നും അത് തന്‍റെ ബ്ലോഗിലോ മറ്റോ പോസ്റ്റ് ചെയ്യുന്നതെന്നും അതു ചെയ്യുന്നവര്‍ക്കല്ലേ അറിയൂ ...
ReplyDeleteഎതായാലും എന്‍റെ പ്രിയ അന്‍സാര്‍ ഇതിവിടെ വെളിപ്പെടുത്തിയതിന് ഒരുപാട് നന്ദി...
നന്നായി ഭായീ...ഈ പാവം ഒന്നും എഴുതാന്‍ അറിയാത്ത എന്റെ പോസ്റ്റുകള്‍ പോലും കട്ട് പോസ്ടിയ ആളുകള്‍ ഉണ്ട് പിന്നെ എന്താ ചെയ്ക...സൈബര്‍ സെല്ലില്‍ കൊടുത്താലോ?..
ReplyDeleteGOOD Post!!!
ReplyDeleteകള്ളന്മാര്‍ ഒരുപാടുണ്ട്. കട്ടതല്ലേ എന്നു ചോദിക്കുമ്പോള്‍ തിരികെ കിട്ടുന്നത് തെറി വിളി. ഈ പോസ്റ്റ് ഇവിടെ അത്യാവശ്യമാണു. അഭിനന്ദനങ്ങള്‍ ..
ReplyDeleteനെറികേട് തന്നെ ...ബ്ലോഗ്ഗ് ജിവിതമാക്കിയവര്‍ ഒരുപാടു ഉണ്ട് ...
ReplyDeleteവിഷമം ...ഉണ്ടാകും ....
ബ്ലോഗ്ഗ് നശിപ്പിക്കാന്‍ ..നോക്കുന്നവര്‍ ..തക്കിതാകണം ഇത്
അത് പോലെ ഒരാള്‍ ഉണ്ട് ...(പാറുക്കുട്ടി ബ്ലോഗ്ഗ് നെയിം ..)
മതിയായ തെറിയാ പുള്ളികാരന്‍ എഴുതിയേക്കണേ ...
രണ്ട്ഴ്ച മുന്പ് ജാലകത്തില്‍ ...ഉണ്ടായിരുന്നു പോസ്റ്റ്
വളരെ മോശം....
@ Pradeep paima,
ReplyDeleteആ ബ്ലോഗ് ലിങ്ക് നല്‍കുമോ?
absarka njan oru blog thudangiyittilla athukond ente oru story thangalk mail cheythal absarka ath ithil post cheyyumoo
ReplyDeletepinne
INGANEYULLAVAR SWANTHAMAYI RAKSHITHAV ILLATHAVAN AYIRIKKUM ATHU KONTAN POST KATT SWANTHAMPOSTAYI CHETHREEKARIKKUNNATH
NINGALUDE MAIL ID usmanparakkal@gmail.com Enna mail lek sent cheyyuka pls enn USMAN KOORIYAD-KOTTAKKAL
@ Usman,
ReplyDeleteഒരു ബ്ലോഗ് തുടങ്ങി താങ്കളുടെ കഥ അതില്‍ പോസ്റ്റ് ചെയ്യൂ. ഒരു കഥ എഴുതാന്‍ കഴിഞ്ഞ താങ്കള്‍ക്ക് ഇനിയും കഥകള്‍ എഴുതാന്‍ കഴിയും. അപ്പോള്‍ സ്വന്തമായി ബ്ലോഗ് തുടങ്ങുന്നതാണ് നല്ലത്.
ഇത് തടയാൻ ഒരു മാർഗ്ഗവുമില്ല അബ്സാർ.കള്ളന്മാരെ ഇതുപോലെ പോസ്റ്റിലൂടെ തുറന്നുകാട്ടുകയേ വഴിയുള്ളു.അവരുടെ ഫോട്ടോ കൂടി വെക്കണം.
ReplyDeletekalakki athu
ReplyDeleteഭൂലോക കള്ളന്മാര്‍ എന്ന് കേട്ടിട്ടേ ഉള്ളൂ... ഇപ്പോഴാണ് നേരില്‍ കണ്ടത്... പണ്ടൊക്കെ വല്ല്യുപ്പയും വല്ല്യുംമയും ഒക്കെ പറയുമായിരുന്നു... "അവന്‍ ഭൂലോക കള്ളനാ.." എന്ന്... അന്ന് ഈ ബ്ലോഗ് എന്നാ ഭൂലോകമില്ല... ഇപ്പോഴാണ് ആ പറഞ്ഞതിന്റെ അര്‍ഥം ശരിക്കും മനസിലായത്... പഴയ ആളുകള്‍ക്ക് ദീര്‍ഘ വീക്ഷണം ഉണ്ടെന്നു പറയുന്നത് ഇതാണല്ലേ??? ഹ ഹ ഹ ...... കൊള്ളാം...!!! ഇങ്ങനെ ഒരു ഭൂലോക പോലീസ് ഉള്ളത് ഈ ഭൂലോക കള്ളന്മാര്‍ കരുതി കാണില്ല.... :)
ReplyDeleteനന്നായി അബ്സര്‍ പറയാനുള്ളത് ഓപ്പണ്‍ ആയി പറയാന്‍ കഴിഞ്ഞല്ലോ...
കിട്ടിയ ചാന്‍സില്‍ എനിക്കിട്ട് ഒന്ന് താങ്ങാനും മറന്നില്ല അല്ലേ ഇത്താ... നടക്കട്ടെ... നടക്കട്ടെ..:)
ReplyDeleteഇതിപ്പോ ഇത്തരത്തിലുള്ള മോഷണങ്ങള്‍ കുറെ ആയി... അവിടെ ഒരു കമന്റ് പോലും ഇല്ലല്ലോ ! ആളുകള്‍ വായിക്കാനോ അഭിപ്രായം അറിയാനോ വേണ്ടിയൊന്നും അല്ലെന്നു തോന്നുന്നു അയാള്‍ ഇതൊക്കെ ചെയ്യുന്നത് ... മോഷണത്തില്‍ സുഖം കണ്ടെത്തുന്ന ആളായിരിക്കും :) ഇനി ഇതൊരു മാനസിക വൈകല്യമാവുമോ !
ReplyDeleteകട്ടെടുക്കുന്നവര്‍ക്ക് മാത്രമായി പോസ്റെഴുതാനിരുന്നാല്‍ കുറെയുണ്ടാവും..
ReplyDeleteആകെയിട്ടു നാറ്റിച്ചാല്‍ ഇപ്പണി നിര്‍ത്തിക്കോളും..
അല്ലേല്‍ വേണ്ട,,,
ജീവിച്ചു പോയ്കോട്ടേ.
ആരാന്‍റെ വിളയിലെ പുല്ല് കണ്ട് പശുവിനെ വളര്‍ത്തുന്നവര്‍ ധാരാളമുണ്ട് .അവസരോചിതമായി
ReplyDeleteഎന്തായാലും ഇപ്പോള്‍ കോപ്പി ചെയ്ത എന്റെ പോസ്റ്റില്‍ ഒരു കടപ്പാട് വീണു.
ReplyDeleteപോത്തിനറിയാമോ അബ്സാര്‍ എത്തക്കയുടെ ഗുണം.
ReplyDeleteഇപ്പഴെങ്കിലും അറിഞ്ഞത് നന്നായി.
ReplyDeleteഎന്‍റെ പോസ്റ്റ് കട്ടോ ആവോ..
പോയി നോക്കട്ടെ.
നല്ല പോസ്റ്റ് ,ആശംസകള്‍.
കട്ട പോസ്റ്റുകള്‍ കാണാന്‍ പോയി തിരിച്ചെത്തിയിട്ടും
ReplyDeleteഇട്ടിട്ടു പോയ കമെന്റ്റ് വന്നില്ലല്ലോ.
മിക്ക പോസ്റ്റിന്റെയും അവസാനം യദാര്‍ത്ഥ ബ്ലോഗറുടെ പേര് കണ്ടല്ലോ.
ഈ പോസ്റ്റ് വന്ന ശേഷമാണ് ചില പോസ്റ്റുകളുടെ അടിയില്‍ കടപ്പാട് പ്രത്യക്ഷപ്പെട്ടത്. അതിനെ കുറിച്ച് ഞാന്‍ മുന്‍പ് ഒരു കമന്റ് ഇട്ടിരുന്നു.ഓണ്‍ലൈനില്‍ കുറച്ചു സമയം ഇല്ലാതിരുന്നതുകൊണ്ടാ കമന്റ് വഴിയില്‍ കുടുങ്ങിയത്...:)
ReplyDeleteഅങ്ങനെ ഒരു കള്ളനെ കയ്യോടെ പൊക്കി അല്ലെ..??
ReplyDeletenjanum oru kallana
ReplyDelete:)
ReplyDelete:)അമ്പമ്പട രാഭണാ...
ReplyDeleteഞാന്‍ അവന്‍റെ കമന്റ് സെക്ഷനില്‍ പോയി അവനെ ഒന്ന് കൂക്കി വിളിച്ചു ... കൂയ് , കൂയ് കൂയ്
ReplyDeletehttp://indradhanuss.blogspot.com/2009/01/blog-post_20.html
ReplyDeleteEee link onnu vayikkoo
ennittu athupole cheyth Ningalute blogine Rakshikkoo
അതിനെ എങ്ങനെ പ്രതിരോധിക്കണം എന്നാണു നമ്മള്‍ മോക്കണ്ടത്.....കുഞ്ഞുണ്ടാക്കിയാല്‍ പോര,നോക്കാനും പഠിക്കണം...
ReplyDeleteപകര്‍പ്പവകാശത്തിന്റെ നൂലാമാലകളിലേക്ക് കടക്കുന്നതിനേക്കാള്‍ നല്ലത് ബോധവല്‍ക്കരണം ആണെന്ന് തോന്നുന്നു....
ReplyDeleteകൂട്ടായ ചര്‍ച്ചയും പ്രയത്നവും ഇതിനാവശ്യമാണ്...
താങ്കള്‍ക്കു ബ്ലോഗുകള്‍ അടിച്ചു മാറ്റുന്ന ചില ചെറിയ കള്ളന്മാരെ അല്ലെ അറിയൂ . എന്റെ അനുഭവം മറിച്ചാണ് . ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ഒരു യാത്രാ വിവരണത്തില്‍ കൊടുത്തിരുന്ന പതിനെട്ടു ചിത്രങ്ങള്‍, കേരളത്തില്‍ യാത്രകളും അനുബന്ധ സൌകര്യങ്ങളും ചെയ്തു കൊടുക്കുന്ന അത്യാവശ്യം പ്രശസ്തമായ ഒരു സൈറ്റ് അതെ പടി എടുത്തു അവരുടേതായി കൊടുത്തിരിക്കുന്നത് കണ്ടു . "ഇന്റര്‍നെറ്റില്‍ നിന്നും കിട്ടിയതാണ് . ഞങ്ങള്‍ പല സ്ഥലങ്ങളുടെയും ചിത്രങ്ങള്‍ ഇങ്ങനെ ഇന്റര്‍നെറ്റില്‍ നിന്നും എടുക്കാറുണ്ട്" എന്ന് അവരുടെ മറുപടി . ഇങ്ങനെയുള്ള വലിയ കള്ളന്മാര്‍ ഉള്ളപ്പോള്‍ ചെറിയ കള്ളന്മാരെ നമുക്ക് വെറുതെ വിടാം. ഇപ്പോള്‍ ഇങ്ങനെയുള്ള മോഷണങ്ങള്‍ കാണുമ്പോള്‍ എനിക്ക് ദേഷ്യം തോന്നാറില്ല .. മറിച്ച് അഭിമാനം തോന്നും . നമ്മുടെ കയ്യിലുള്ളത് വിലപ്പെട്ടതായത് കൊണ്ടല്ലേ മറ്റുള്ളവര്‍ മോഷ്ടിക്കാന്‍ വരുന്നത് എന്ന അഭിമാനം ...താങ്കളും അങ്ങിനെ ചിന്തിച്ചു തുടങ്ങൂ ....
ReplyDeleteഎന്തായാലും മോഷണത്തെ എനിക്ക് പിന്തുണക്കാന്‍ കഴിയുന്നില്ല.
ReplyDeleteകാരണം വല്ലപ്പോഴുമേ എനിക്ക് എഴുതാന്‍ കഴിയൂ... അതും കള്ളന്‍ കൊണ്ടുപോയാല്‍ പിന്നെ എന്തിന് വെറുതേ സമയം പാഴാക്കണം?
എന്തോ എനിക്ക് അതിനെ അനുകൂലിക്കാന്‍ കഴിയുന്നില്ല....:(
Nigalude vishamam manasilakkunnu.....aarante annaakkil ninnum bhakshanameduthu kazhikkunnavare arhikkunna puchathodeye samooham kanoo.....dont worry keep writing ....all the best
ReplyDeleteThankyu brother...
Deleteഅപ്പൊ ങ്ങള് കള്ളനെ പുടിക്കാന്‍ ഇറങ്ങിയതാണല്ലേ...
ReplyDeleteഹത് നന്നായി..
എന്തായാലും ബല്ലാത്ത സ്‌കൂപ്പ് തന്നെയാണ്...
അന്യേഷണത്തിന് അബ്‌സാര്‍ഭായിക്ക ഫണ്ട് അനുവദിക്കണം എന്ന്
തിരുവനന്തപുരത്തേക്കൊന്ന് വിളിച്ചു പറയാം ഹെന്താ...
തിരോന്തരത്തേക്ക് ബേഗം ബിളിക്കിം കോയാ.....
Deleteഫണ്ട് ബേഗം തരാം പറയീ...:)
വളരെ ആവശ്യമായ പോസ്റ്റ്. കുറച്ചു ദിവസം മുന്നേ ആണ് എന്റെ ചില പഴയ രചനകള്‍ ഒരു കള്ളന്‍ സ്വന്തമാക്കിയ കാര്യം അറിഞ്ഞത് .അന്ന് ഞാന്‍ പ്രതികരിച്ചു പക്ഷെ എന്നെ അവന്റെ ബ്ലോഗില്‍ നിന്നും തള്ളി പുറത്താക്കി ആ മാന്യന്‍ കമന്റ് ബോക്സ് അടച്ചിടുകയാണ് ചെയ്തത്. എന്റെ പതിനഞ്ചു പഴയകാല പ്രണയകവിതകള്‍ ഈ മാന്യന്‍ അവന്റെ 'ഓര്‍മ്മകള്‍' http://rahulormmakal.blogspot.com/ എന്ന ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നു. ഞാന്‍ പ്രതികരിച്ചതിന് മറുപടിയായി ഈ കള്ളന്‍ എന്റെ ചില ബ്ലോഗുകളെ എങ്ങനെയൊക്കെയോ ബ്ലോക്കി . ഇവന് നാലക്ഷരം എഴുതാന്‍ കഴിയില്ല എന്ന് അവന്റെ ചില 'സംസ്കാരങ്ങള്‍' കൊണ്ട് അന്നേ വെളിപ്പെട്ടതാണ് . കഴുത്ത കാമം കരഞ്ഞു തീര്‍ക്കുന്നതുപോലെ സ്വന്തം കഴിവുകെടില്‍ ദുഖിച്ചു കണ്ടവന്റെ മക്കളുടെ പിതൃത്വം ഏറ്റെടുക്കാന്‍ നടക്കുന്ന ഈ ഷണ്ഡന്‍മാരെ എന്തെഉ ചെയ്യണം എന്ന് അറിയില്ല.
ReplyDeleteമോഷ്ടാവിന്റെ ബ്ലോഗില്‍ എന്റെ രചനകള്‍
-----------------------------------
പാളങ്ങള്‍
മോഷ്ടാവിന്റെ ബ്ലോഗില്‍ - http://rahulormmakal.blogspot.com/2010/08/blog-post_8675.html
എന്റെ ബ്ലോഗില്‍ (കമന്റ് ഡേറ്റ് സഹിതം ശ്രദ്ധിയ്ക്കുക) - http://kunjukavitha.blogspot.in/2010/01/blog-post_8616.html
ഒരു സ്വപ്നം
മോഷ്ടാവിന്റെ ബ്ലോഗില്‍ - http://rahulormmakal.blogspot.com/2010/08/blog-post_2239.html
എന്റെ ബ്ലോഗില്‍ - http://kunjukavitha.blogspot.in/2009/09/blog-post_609.html
ഇങ്ങനെ എല്ലാം മോഷണം തന്നെ....എന്റെ പഴയ രചനകള്‍ മാത്രം സൂക്ഷിയ്ക്കുന്ന ഈ ബ്ലോഗിലും അവന്റെ ബ്ലോഗിലുമായി നോക്കാവുന്നതാണ് ......താഴെ കൊടുത്തിരിയ്ക്കുന്ന ലിസ്റ്റ് കള്ളന്റെ ബ്ലോഗില്‍ ഉള്ള എന്റെ മറ്റു രചനകളാണ്.
പരേതന്റെ പണയ സ്മൃതികള്‍
http://rahulormmakal.blogspot.com/2010/08/blog-post_3364.html
ദാനം
http://rahulormmakal.blogspot.com/2010/08/blog-post_26.html
മഞ്ചാടിക്കുരു
http://rahulormmakal.blogspot.com/2010/08/blog-post_5036.html
എന്നിട്ടും
http://rahulormmakal.blogspot.com/2010/08/blog-post_9417.html
നിറമില്ലാത്ത തീരം
http://rahulormmakal.blogspot.com/2010/08/blog-post_1655.html
രാധയ്ക്കൊരു മറുപടി
http://rahulormmakal.blogspot.com/2010/08/blog-post_25.html
ഉറങ്ങിയോ കണ്മണീ
http://rahulormmakal.blogspot.com/2010/08/blog-post_24.html
ഏകനായി
http://rahulormmakal.blogspot.com/2010/08/blog-post_6768.html
aadya pranaayam
http://rahulormmakal.blogspot.com/2010/08/blog-post_23.html
priya sakhiye
http://rahulormmakal.blogspot.com/2010/08/blog-post_1787.html
karayunnathenthe
http://rahulormmakal.blogspot.com/2010/08/blog-post_22.html
ഇത്തരത്തില്‍ ഉള്ള മോഷണങ്ങള്‍ക്ക് എതിരെ ബ്ലോഗ്ഗെര്‍മാര്‍ കൂട്ടായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സുഹൃത്തായ നൗഷാദ് അകംമ്പാടത്തിന്റെ കാര്‍ട്ടൂണുകള്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ നിന്നും അനുമതി ഇല്ലാതെ എടുത്തു പ്രമുഖ പത്രത്തില്‍ പ്രസിദ്ധീകരിച്ച അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.
Deleteഅതുപോലെ മറ്റൊരു സുഹൃത്ത് അരുണ്‍കുമാറിന്റെ ഹാസ്യാത്മകമായ ഫോട്ടോകള്‍ ഒരു പത്രത്തില്‍ മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിച്ചു.വ്യാജ സി ഡിക്ക് എതിരെ വചാലമാവുന്നവര്‍ പോലും ബ്ലോഗ് മോഷണത്തിന് എതിരെ കണ്ണടക്കുന്നത് നിരാശാജനകമാണ്.
ബ്ലോഗില്‍ സെലക്ഷന്‍ - റൈറ്റ് ക്ലിക്ക് - കോപ്പി എന്നിവ ഒഴിവാക്കാന്‍.
ReplyDeletehttp://indradhanuss.blogspot.in/2009/01/blog-post_20.html
എപ്പടി കാര്യങ്ങള്‍ അബ്സരെ..ശങ്കരന്‍ ഇപ്പോഴും കോക്കനട്ട് ട്രീയില്‍ തന്നെയാണോ//താഴെ ഇറങ്ങിയോ
ReplyDeleteപുതിയ ശങ്കരന്മാര്‍ കോക്കനട്ട് ട്രീയിലോട്ട് കയറുന്നുണ്ട്...:(
Deleteഎവിടെയോ വായിച്ചു മറന്ന ഒരു ഫലിതം ഓർമ്മ വരുന്നു. ഗൗരവമുള്ള ചർച്ചയ്ക്കിടയിൽ ഇത് അനുചിതമാണെങ്കിൽ ഡിലിറ്റ് ചെയ്യുക.
ReplyDeleteപത്രാധിപർക്കുള്ള കത്താണ്
സർ
സാഹിത്യമോഷണം ഇന്ത്യയിൽ പ്രബലമായ ഒരു ബിസിനസ് എന്ന താങ്കളുടെ ലേഖനം എതോ ഒരു ഇംഗ്ലീഷുമാസികയിൽ വായിച്ചതായോർക്കുന്നു.
ഇത് തടയാനുള്ള വഴികള്‍ എന്തൊക്കെയാണ്.?.ഇവന്മാരെ കണ്ടു പിടിച്ചു കഴിഞ്ഞാല്‍ നമുക്ക് എന്ത് ചെയ്യാനാകും ?
ReplyDeleteബ്ലോഗ്ഗെര്മാരുടെ നേതൃത്വത്തില്‍ ഒരു നിയമവിഭാഗം ഉണ്ടാക്കുകയും, ഇത്തരത്തില്‍ കോപ്പി ചെയ്യുന്നവര്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ മുന്നോട്ട് വരുകയും ചെയ്‌താല്‍ ഇതിനു പരിഹാരം കാണാന്‍ കഴിയും എന്നെനിക്ക് തോന്നുന്നു..............
DeleteEthenkilum postukal shrdhayil pettal ariyikaamm,, good post; keep going....
ReplyDeleteപോലീസ് പിടിക്കില്ല എന്നുപ്പുള്ളത് കൊണ്ട് ഏതു നട്ടുച്ചക്കും കാക്കാം. അതാണല്ലോ ഇതിന്റെ ഒരു സുഖം..
ReplyDeleteഉളുപ്പിലാത്തവന്മാര്‍ ..
നല്ല പോസ്റ്റ് :)
കള്ളന്മാര്‍ ഒന്നും രണ്ടുമല്ല അബ്സാര്‍ ഭായ്. എന്റെ ഒരു പോസ്റ്റ് അടിച്ചു മാറ്റി എഡിറ്റോറിയല്‍ ആയി കൊടുത്തിരിക്കുന്നത് ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രമാണ്. ഒന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ മതി ഇത്തരത്തില്‍ എല്ലാവരുടെ പോസ്റ്റും അടിച്ചു മാറ്റിയതായി കാണാം. നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. പിന്നെ ആരെങ്കിലുമൊക്കെ വായിക്കട്ടെ എന്ന് കരുതി അതിന്റെയൊന്നും പിറകെ പോകാറില്ല. അതാണ് നല്ലതെന്ന് തോന്നുന്നു. അബ്സാര്‍ക്ക ബൂലോക പോലീസാവുകയാണെങ്കില്‍ നമ്മള്‍ അവിടുത്തെ കോണ്‍സ്റ്റബിളാവാന്‍ റെഡി!
ReplyDeleteകഴുത എന്ന് ഇത്തരക്കാരെ വിളിച്ചാല്‍ അത് കഴുതകള്‍ക്ക് കൂടി മാനക്കേടാവും..
ReplyDeleteബ്ലോഗ് രചനകൾ മോഷ്ടിക്കുന്നവർക്കെതിരെ ദാക്ഷിണ്യമില്ലാതെ പ്രതികരിക്കുകയും ഈ കള്ളന്മാരെ പൊതുവേദികളിൽ വെളിച്ചത്തുകൊണ്ടുവരികയും വേണം.
ReplyDeleteമോഷണം കണ്ടുപിടിച്ചാൽ നിയമപരമായി എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് കൂട്ടായി ആലോചിക്കേണ്ടിയിരിക്കുന്നു.
കോണ്ടോട്ടിയിൽ ഒരുമിക്കുന്ന സുഹൃത്തുക്കൾക്ക് ഇതെപ്പറ്റി ഒരു ചർച്ച ആകാവുന്നതാണ്.
അല്ലാത്തവർക്ക് ഓൺലൈനിലും.
തീര്‍ച്ചയായും.
Deleteബ്ലോഗ്ഗെര്‍മാരിലെ നിയമന്ജ്യര്‍ക്ക് ഇക്കാര്യത്തില്‍ ക്രിയാതമാകമായി പാത്തും ചെയ്യാന്‍ കഴിയും.
ബ്ലോഗ്ഗെര്‍മാരുടെ കൂട്ടായ്മകളില്‍ നിന്ന് ഇവക്കെതിരെയുള്ള പ്രതിരോധം ഉയര്‍ന്നു വരട്ടെ.
എന്ത് ചെയ്യാം ഡോക്ടര്‍ ??
ReplyDeleteമാന്യമായി പറഞ്ഞു നോക്കി ....
കൂട്ടമായി ചെന്ന് തെറി വിളിച്ചു നോക്കി ...
എന്നിട്ടും നാണമോ ഉളുപ്പോ ഇല്ലാതെ ഇത്തരം തന്തയില്ലായ്മ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന ഇത്തരം മമ്മൂഞ്ഞ്മാരെ എങ്ങിനെ നിലക്ക് നിര്‍ത്തും എന്നത് വലിയ ഒരു സമസ്യ തന്നെയാണ്. കൊമ്പന്റെ ഒരു പോസ്റ്റ് മുഴുവന്‍ കോപ്പി പേസ്റ്റ് ചെയ്തു വെച്ച് അവസാനം കടപ്പാട്-കൊമ്പന്‍ എന്നെഴുതി വെച്ചിരിക്കുന്നത് കണ്ടു ഞാന്‍ ഒരു പാട് ചിരിച്ചു ... പരമ കഷ്ടം
ഒരു പുതിയ ഉപജീവന മാര്‍ഗത്തെ കുറിച്ച് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി..
ReplyDeleteBY all kerala kallans association (b)
:P
e - കള്ളന്മാരെ നിലക്കുനിര്‍ത്താന്‍ പ്രയോഗികമായ എന്ത് പ്രതിവിധിയാനുള്ളത് ? എനിക്ക് തോന്നുന്നത് ബ്ലോഗ് പോസ്റ്റുകളിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റും ആളുകളെ ബോധവല്‍ക്കരിക്കുക. അതാണ് നല്ലത്.
ReplyDeleteഅതെ. ബോധവല്‍ക്കരണം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
Deleteനിങ്ങള്‍ ഇങ്ങനെ പേടിക്കാതെ. ആ ബ്ലോഗില്‍ കേറി "Report Abuse" കൊടുക്കണം. എത്രപേര്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നോ, അത്രയും പെട്ടെന്ന് ആ ബ്ലോഗ് ഗൂഗിള്‍ ബ്ലോക്ക് ചെയ്യും.
ReplyDeleteഇതൊരു കലയാണ്.. കുലയ്ക്കു കനമില്ലാത്തവന്റെ കല.. റമദാന്‍ മാസമായി.. അല്ലായിരുന്നെങ്കില്‍ ഞാനൊന്ന് പീപി വായിചെന്നെ..
ReplyDeleteപാവം അപ്പുക്കുട്ടന്‍ വൈദ്യരെ ഇനിയും പീഡി പ്പിക്കേണ്ടതുണ്ടോ?
ReplyDeleteAbsar ഭായ് ,ഒരാളെ പിതൃശൂന്യന്‍ എന്ന് വിളിക്കുമ്പോള്‍ അയാളുടെ മാതാവിനെതിരെ കുറ്റം ആരോപിക്കുകയാണ് താങ്കള്‍ ചെയ്യുന്നത്.ശരിയായ തെളിവില്ലാതെ ഒരു സ്ത്രീക്കെതിരെ വ്യഭിചാരക്കുറ്റം ആരോപിച്ചാല്‍ അതിനു ഇരുലോകത്തും ഉള്ള ശിക്ഷകളെ കുറിച്ച് ഹദീസുകളില്‍ കാണാവുന്നതാണ്.താങ്കളുടെ ലേഖനത്തിന്റെ അവസാന ഭാഗത്ത് നിന്ന് ആ വാക്ക് നീക്കുമെന്ന് വിശ്വസിക്കുന്നു.താങ്കളുടെ ഈ ലേഖനത്തില്‍ പറഞ്ഞ തെറ്റായ പ്രവണത അവസാനിപ്പിക്കേണ്ടത് തന്നെയാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു. ഫാറൂഖ് ക്രാങ്കനൂര്‍
ReplyDeleteഒരു തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി... നന്ദി ... നന്ദി...
Deleteതെറ്റ് തിരുത്തുന്നു......
എന്റെ ഒരു പോസ്റ്റും ഇതാ ഒരു കള്ളന്‍ അടിച്ചു മാറ്റിയിരിക്കുന്നു . ഞാന്‍ 4 - 5 ദിവസം കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ പോസ്റ്റ് ഒരു മിനിറ്റ് കൊണ്ട് മറ്റുള്ളവര്‍ കക്കുമ്പോള്‍ എങ്ങനെ നോക്കി നില്‍ക്കാന്‍ കഴിയും . ഇവന്മാരുടെ ശല്യം ഒഴിവാക്കാന്‍ വല്ല വഴിയും ഉണ്ടോ
ReplyDeleteപോസ്റ്റ് കള്ളന്മാരെ കൊണ്ട് തോറ്റു . ഇപ്പൊ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു നോക്കിയപ്പോള്‍ എന്റെ രണ്ടു പോസ്റ്റ് കള്ളന്മാര്‍ എടുത്തിരിക്കുന്നു ,,,,
ReplyDeleteനമ്മുടെ സിനിമകള് വരെ ഇപ്പൊ കോപ്പിയടികളല്ലേ
ReplyDeleteഒരാൾ കഷ്ടപ്പെട്ട് എഴുതുന്നത് കോപ്പി ചെയത് മറ്റെവിടെയെങ്കിലും പോസ്റ്റുന്നത് ഫേസ് ബുക്കിലെ ആദ്യ സംഭവമൊന്നുമല്ല .സാമാന്യ മര്യാദയുള്ളവർ ചുരുങ്ങിയത് എഴുതിയ ആളിന്റെ പേരെങ്കിലും സൃഷ്ടിയോടൊപ്പം ചേർക്കണം..അല്ലെങ്കിൽ അത് മോഷണമല്ലേ ..?...പറയാൻ കാരണം ,ഈ വിനീതന്റെ ഒരു കവിത ഒരു ഫേസ് ബുക്ക്പേജിൽ കണ്ടു ..എന്റെ പേര് ചേർത്തിട്ടില്ല..'ഇന്ന് ഞാൻ ഒരു കവിതയാകും' . എന്ന പേജിൽ .
ReplyDeleteഇതാണ് ലിങ്ക്
https://www.facebook.com/loving2poems
എന്റെ കവിത ഇതാണ്
നീയും ഞാനും
അലയുന്ന കടലിന്റെ
പതറുന്ന ചുണ്ടിലെ
തകരുന്ന പാട്ടായി നീ .
പൊരിയുന്ന വെയിലിന്റെ
എരിയുന്ന കനവോടെ
കരിയുന്ന വാക്കായി ഞാന്‍.
ഇടറുന്ന നെഞ്ചിലായ്
പടരുന്ന സ്വപ്നമില്
ഉരുകുന്ന കാറ്റായി നീ.
ഒഴുകുന്ന പുഴയിലെ
അഴുകാത്ത ശവമായി
തുഴയുന്നു പിന്നെയും ഞാന്‍.
ചുവക്കുന്ന സന്ധ്യയില്‍
കുതിക്കുന്ന മോഹമില്
കിതക്കുന്ന രാത്രികള്‍ നീ .
തിളക്കുന്ന ലാവയില്‍
തുടിക്കുന്ന നെഞ്ചുമായ്
തകരുന്ന പര്‍വ്വതം ഞാന്‍
http://abdul-shukkoor-kt.blogspot.com/