Wednesday, June 29, 2011

സ്വര്‍ണ്ണത്തിന്റെ മായാജാലങ്ങള്‍


പച്ചക്കറികളിലേയും, പഴവര്‍ഗ്ഗങ്ങളിലെയും കീടനാശിനികളും, മസാല പൊടിയിലേയും മറ്റു ഭക്ഷ്യ വസ്തുക്കളിലേയും മായവും എല്ലാം മലയാളികളുടെ ഉദരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണല്ലോ. ഇവ മലയാളിയെ എത്തിക്കുന്നത് തലസ്ഥാന നഗരിയിലെ റീജണല്‍ കാന്‍സര്‍ സെന്ററിലേക്കാണ്.

ഇതാ ഒരു മായാജാല വാര്‍ത്തകൂടി....
ഇത്തവണ മായാരോപണ മുനയില്‍ നില്‍ക്കുന്നത് മറ്റാരുമല്ല - നമ്മുടെ സ്വന്തം സ്വര്‍ണ്ണം. 

ചില സ്വര്‍ണ്ണ വിശേഷങ്ങള്‍ :
ആറ്റോമിക സംഖ്യ 79 ആയ സ്വര്‍ണ്ണം 1064.18°C  ല്‍ ഉരുകുകയും, 2856°C  ല്‍ തിളക്കുകയും ചെയ്യുന്നു. ലോകത്തില്‍ സ്വര്‍ണ്ണം ഉല്പാദിപ്പിക്കുന്നതില്‍ മുന്നില്‍ നിന്നിരുന്നത് നമ്മുടെ മണ്ടേലയുടെ നാടായിരുന്നു. എന്നാല്‍ 2007 ല്‍ ചൈന, ദക്ഷിണാഫ്രിക്കയെ മറികടന്നു ഒന്നാം സ്ഥാനത്ത് എത്തി. ഇപ്പോള്‍ ജനസംഖ്യയില്‍ എന്ന പോലെ സ്വര്‍ണ്ണം ഉല്പാദിപ്പിക്കുന്നതിലും ചൈനയാണ്  മുന്നില്‍. ഏകദേശം 2500 ടണ്‍ സ്വര്‍ണ്ണമാണ്‌ ലോകത്തെമ്പാടുമായി ഓരോ വര്‍ഷവും ഉല്പാദിപ്പിക്കുന്നത്.

സ്വര്‍ണ്ണത്തില്‍ മായമായി ചെമ്പ് കലര്‍ത്തിയിരുന്ന കാലം വിസ്മ്രിതിയിലേക്ക് പോവുകയാണ്. ഇറിഡിയം, റുഥേനിയം എന്നീ ലോഹങ്ങള്‍ ആണ് ഇപ്പോള്‍ സ്വര്‍ണ്ണത്തില്‍ മായമായി ചേര്‍ക്കുന്നത്.

ഇറിഡിയം :
1803 ല്‍  Smithson Tennant എന്ന ശാസ്ത്രന്ജ്യന്‍ ആണ് ഈ മൂലകം കണ്ടെത്തുന്നത്. ആറ്റോമിക സംഖ്യ 77 ആയ ഈ ലോഹം 2410.0 °C ല്‍ ഉരുകുകയും, 4527.0 °C  ല്‍ തിളക്കുകയും ചെയ്യുന്നു. ഇറിഡിയം അന്നനാളത്തിനും, ശ്വാസകോശത്തിനും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. മാത്രമല്ല കണ്ണുകളിലും, തൊലിയിലും ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. 

റുഥേനിയം :
1844 ല്‍  Karl Ernst Claus എന്ന ശാസ്ത്രന്ജ്യന്‍ ആണ് ഈ മൂലകം വേര്‍ത്തിരിച്ചെടുക്കുന്നത്.. ആറ്റോമിക സംഖ്യ 44 ആയ ഈ ലോഹം 2250.0 °C ല്‍ ഉരുകുകയും,  3900.0 °C ല്‍ തിളക്കുകയും ചെയ്യുന്നു.  ഈ മൂലകം ഉയര്‍ന്ന വിഷ സ്വഭാവം (highly toxic) ഉള്ളതാണ്. കാന്‍സര്‍ രോഗത്തിനു കാരണമായ (carcinogenic) പദാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെട്ടതാണ് റുഥേനിയം. റുഥേനിയം സംയുക്തങ്ങള്‍ ചര്‍മ്മത്തില്‍ കറ പിടിപ്പിക്കുന്നതാണ്. റുഥേനിയത്തിന്റെ അംശം  ശരീരത്തിനു അകത്തെത്തിയാല്‍ എല്ലുകളില്‍ അടിഞ്ഞു കൂടുകയും, ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.  


മുകളില്‍ പറഞ്ഞ മൂലകങ്ങള്‍ ശരീരത്തില്‍ ചൊറിച്ചില്‍ മുതല്‍ കാന്‍സര്‍ വരെ ഉണ്ടാക്കിയേക്കാം. സ്വര്‍ണ്ണത്തിന്റെ ഗുണമേന്മ പരിശോധിക്കാന്‍ നമ്മള്‍ സാധാരണയായി  നടത്തുന്ന പരീക്ഷണങ്ങളില്‍ ഈ മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിയണം എന്നില്ല.

സ്വര്‍ണ്ണം ലയിക്കുന്ന ലായനി ആയ അക്വാ റീജിയയില്‍  (ഒരു ഭാഗം നൈട്രിക്ക് ആസിഡും മൂന്നു ഭാഗം ഹൈഡ്രോക്ലോറിക്  ആസിഡും ചേര്‍ന്ന മിശ്രിതം ആണ് അക്വാ റീജിയ) സ്വര്‍ണ്ണം ഇട്ടു വെച്ചാല്‍ സ്വര്‍ണ്ണം അലിഞ്ഞു പോവുകയും മായമായി ചേര്‍ത്ത ലോഹങ്ങള്‍ അവശേഷിക്കുകയും ചെയ്യുന്നു. ഇറിഡിയം, റുഥേനിയം എന്നീ ലോഹങ്ങള്‍ അക്വാ റീജിയയില്‍ അലിയുകയില്ല. ബാംഗ്ലൂരില്‍ നിന്നും പരിശോധനക്ക് എടുത്ത സ്വര്‍ണ്ണ സാമ്പിളുകളില്‍ 2.3% റുഥേനിയം ചേര്‍ത്തതായി കണ്ടെത്തിയപ്പോള്‍, കേരളത്തില്‍ നിന്നും എടുത്ത സാമ്പിളുകളില്‍ 4.65% ആയിരുന്നു ഇറിഡിയത്തിന്റെ അളവ്.  മറ്റെന്തിലും എന്ന പോലെ വിദ്യാസമ്പന്നരായ മലയാളികള്‍ ഈ വിഷയത്തിലും ദയനീയമായി കബളിപ്പിക്കപ്പെടുന്നു. 

സ്വര്‍ണ്ണ വിലക്ക് അനുസരിച്ച് ഇറിഡിയത്തിന്റെയും റുഥേനിയത്തിന്റെയും നിരക്കില്‍ മാറ്റം വരുന്നുണ്ട് എന്ന വസ്തുതയും ശ്രദ്ധേയമാണ്. സ്വര്‍ണ്ണ വിലയില്‍ കുതിച്ചു ചാട്ടം ഉണ്ടാകുമ്പോള്‍ ഇവയുടെ വിലയിലും വന്‍വര്‍ധനവ്‌ ഉണ്ടാകുന്നു.

നമ്മുടെ നാട്ടില്‍ ഒരു കുഞ്ഞു ജനിച്ചാല്‍ ആദ്യമായി നല്‍കുന്ന ആഹാരം എന്ന നിലയില്‍ സ്വര്‍ണ്ണം തേനില്‍ ഉരച്ച്, ആ തേന്‍ കുട്ടിയുടെ നാവില്‍ തൊട്ടു കൊടുക്കുന്ന ഒരു പരിപാടി / ആചാരം ഉണ്ടല്ലോ. മലപ്പുറത്ത് ഇതിന്  'കുട്ടിക്ക് തൊട്ടു കൊടുക്കുക' എന്ന് പറയും. തേനില്‍ ചേര്‍ക്കുന്ന മായങ്ങളെ പറ്റിയും കീടനാശിനികളെ പറ്റിയും ദേശീയ ചാനല്‍ ആയ CNN - IBN കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ്‌ വാര്‍ത്ത നല്‍കിയിരുന്നു. രാജ്യത്തെ പ്രമുഖ കമ്പനികള്‍ ആയ ഡാബര്‍, ബൈദ്യനാദ്, ഹിമാലയ, ഖാദി, പത്തന്ജലി ആയുര്‍വേദ തുടങ്ങിയവ വിപണിയില്‍ എത്തിക്കുന്ന തേനിലാണ് എറിത്രോമൈസിന്‍, ആംപിസിലിന്‍, ഓക്സി ടെട്രാസൈക്ലിന്‍, സിപ്രോഫ്ലോക്സാസിന്‍ തുടങ്ങിയ ആന്റി ബയോട്ടിക്കുകള്‍ കണ്ടെത്തിയത്. അപ്പോള്‍ നമ്മള്‍ ഭൂമിയിലേക്ക് എത്തിയ നവജാത ശിശുവിനെ ആദ്യമായി സ്വീകരിക്കുന്നത് കീടനാശിനി കലര്‍ന്ന തേനും, ഇറിഡിയവും റുഥേനിയവും കലര്‍ന്ന സ്വര്‍ണ്ണവും നല്‍കിക്കൊണ്ടല്ലേ !!!!!

വിശ്വാസം കൊണ്ട് മാത്രം സ്വര്‍ണ്ണം ശുദ്ധമാവുകയോ, മനുഷ്യന്‍ ആരോഗ്യവാനായി ഇരിക്കുകയോ ചെയ്യില്ലല്ലോ....

അബസ്വരം :
ഈ പോസ്റ്റ്‌ വായിച്ച് വല്ലവര്‍ക്കും തങ്ങളുടെ കയ്യില്‍ ഉള്ള സ്വര്‍ണ്ണം വലിച്ചെറിയണം എന്നുണ്ടെങ്കില്‍ എന്റെ പറമ്പിലേക്ക് വലിച്ചെറിയാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതിനുള്ള സൗകര്യം പറമ്പില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ഞാന്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയത് നിങ്ങളുടെ സ്വര്‍ണ്ണം വിറ്റ് കാശ് ആക്കാന്‍ ആണെന്ന് തെറ്റി ധരിക്കല്ലേ. കുറച്ച് ഇറിഡിയവും, റുഥേനിയവും ആവശ്യമുണ്ട്.
അതിനു വേണ്ടി മാത്രമാണ്...
ഒപ്പം ഒരു പരോപകാരവും...


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍  പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക


49 comments:

  1. njn eriju kalaja swanathil ulla iridiyam and rutheniyam mattittu baaki veetil ethichekane....adyam chettante avasyam nadakatte

    ReplyDelete
  2. അതില്‍ സ്വര്‍ണ്ണം തീരെ ഉണ്ടായിരുന്നില്ല... മുഴവനും ഇറിഡിയം ആയിരുന്നു അഭിക്കുട്ടാ...

    ReplyDelete
  3. :).എന്റെ ഡോക്ടറെ.ഇങ്ങിനെയുള്ള പോസ്റ്റുകള്‍ ഇനിയും ഇനിയും വരട്ടെ.എനിക്കു രണ്ടു പെണ്‍കുട്ടികളാണ്.കെട്ടുപ്രായമാവുമ്പോഴേക്കും ആളുകള്‍ക്ക് സ്വര്‍ണത്തിനോടുള്ള ആസക്തി അവസാനിക്കട്ടെ.എല്ലാവരും ഉള്ള സ്വര്‍ണം അങ്ങയുടെ പറമ്പില്‍ കൊണ്ടു തട്ടി ആരോഗ്യം നന്നാക്കട്ടെ.സ്വര്‍ണം വേണ്ടേ വേണ്ട എന്ന് പറയട്ടെ. എന്നെപ്പോലുള്ളവര്‍ക്ക് പെമ്പിള്ളാരെ കെട്ടിച്ചയക്കാനും പറ്റും,അങ്ങേക്ക് ഇറിഡിയവും, റുഥേനിയവും വേണ്ടുവോളം കിട്ടുകയും ചെയ്യും.

    ReplyDelete
  4. അസ്ബര്‍,

    വിജ്ഞാനപ്രദമായ പോസ്റ്റ്‌ കൊള്ളാം..കയ്യില്‍ ഉള്ള സ്വര്‍ണ്ണം ഒക്കെ പറമ്പില്‍ എറിയിപ്പിച്ചു അത് വിറ്റു പുട്ടടിക്കാമെന്ന മോഹം കൊള്ളാം..അതിമോഹമാണ് മോനെ ദിനേശാ..

    ReplyDelete
  5. ഇപ്പൊ ആണ് സ്വര്‍ണത്തെ കുറിച്ച് മനസിലായത്...
    നൈസ് ആര്‍ട്ടിക്കിള്‍

    ReplyDelete
  6. സ്വർണ്ണം വിൽക്കുന്നവർ 12% ആണ് പണിക്കൂലിയും ലാഭവും എല്ലാമായി എടുത്തിരുന്നത്. ചില ജ്വല്ലറി പ്രമുഖർ അത് 6% ആക്കി കുറച്ചപ്പോൾ ഭീമജ്വല്ലറിയാണ് അതിനു പിന്നിൽ സ്വർണ്ണത്തിൽ മായം കലർത്തൽ ഉണ്ടെന്ന് ആദ്യമായി പ്രസ്താവിച്ചത്. അവർ ഇപ്പൊഴും 12% ലാഭം എടുത്താണ് വിൽക്കുന്നത്. കേരളത്തിലുള്ള ഒരു ഹാൾമാർക്ക് സെന്ററിലും ഇറിഡിയത്തിനേയോ റുഥിനിയത്തിനെയോ തിരിച്ചറിയാൻ ശേഷിയുള്ള സാങ്കെതിക വിദ്യയില്ല. കേരളത്തിലെ പരമ്പരാഗത സ്വർണ്ണത്തൊഴിലാളികളുടെ വംശനാശത്തിന് ഇടയാക്കിയതും ഈ രണ്ടു ലോഹങ്ങളാണ്. 4%പ്രതിഫലത്തിനു പരമ്പരാഗത സ്വർണ്ണത്തൊഴിലാളി ജോലി ചെയ്തു വന്നപ്പോൾ വൻപണിശാല നടത്തുന്ന വൻ‌കിടക്കാർ 2% പ്രതിഫലത്തിന് ആഭരണം നിർമ്മിച്ചു കൊടുക്കാൻ തുടങ്ങിയത് പരമ്പരാഗത സ്വർണ്ണത്തൊഴിലാളിയുടെ നാശത്തിനു തുടക്കമിട്ടു. കാരണം 2% പ്രതിഫലത്തിനു ജോലി ചെയ്താൽ മുതലാവില്ല. വൻ‌കിടക്കാരൻ 2%ത്തിൽ തൃപ്തിയടയാൻ കാരണം അവൻ സ്വർണ്ണത്തിൽ ചേർക്കുന്ന മായമാണ്. പണ്ട് സ്വർണ്ണം കടുപ്പം കൂട്ടുന്നതിന് ഉപയോഗിച്ചിരുന്നത് ചെമ്പും വെള്ളിയുമായിരുന്നു. ഇവ സ്വർണ്ണം ശുദ്ധീകരിയ്ക്കുന്ന ആസിഡിങ് പ്രക്രിയയിൽ ഒരു പ്രാവശ്യം കൊണ്ടു തന്നെ പുകഞ്ഞു പോകുമായിരുന്നു. ഇറിഡിയമാവട്ടെ 4ഓ 5ഓ തവണ ശുദ്ധീകരിച്ചാൽ മാത്രമേ പോവൂ. ചെമ്പും വെള്ളിയും ചേർത്താൽ ആ സ്വർണ്ണം ഉരച്ചു നോക്കിയാലും സാധാരണ ഹാൾമാർക്ക് ടെസ്റ്റിലും ആസിഡ് ടെസ്റ്റിലും അറിയാൻ കഴിയും എന്നാൽ ഇറിഡിയവും റുഥിനിയവും ഉണ്ടെങ്കിൽ ഇങ്ങനെയൊന്നും അറിയാൻ സാധിക്കില്ല

    ReplyDelete
  7. ചൊറിച്ചൽ ഒരു പ്രശ്നം ആകുമായിരുന്നെങ്കിൽ ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരനങ്ങൾ എന്നേ കെട്ടു കെട്ടിയേനെ..നല്ല പോസ്റ്റ്..

    ReplyDelete
  8. അബ്സാറ്‍ ബായി, ഈ പോസ്റ്റ്‌ കണ്ടിട്ടൊന്നും സ്വറ്‍ണ്ണം പറമ്പില്‍ എത്തില്ല. അതിനു മണിചൈന്‍ മോഡല്‍ വിദ്ധ്യ ഇറക്കണം. എങ്കിലും താങ്ക്ള്‍ നല്‍കിയ വിവരങ്ങള്‍ ഉപകാരപെടുന്നവറ്‍ക്ക്‌ ഉപകാരപെടട്ടെ.

    ReplyDelete
  9. എല്ലാത്തിലും മായം എന്തിലും ഒരു വല്ലാത്ത ദുനിയാവ് തന്നെ അല്ലെ

    ReplyDelete
  10. ഡോക്ടഭായി ചുമ്മാ ആ ജ്വല്ല്ലറിക്കാരുടെ അടി മേടികല്ലേ
    പാവങ്ങള്‍ ജീവിച്ചു പോക്കോട്ടെ
    കൊള്ളാം വളരെ നല്ല ഒരു മെസ്സേജ് തന്നു
    ആശംസകള്‍

    ReplyDelete
  11. സ്വര്‍ണ്ണം ,മനുഷ്യനെ മയക്കുന്ന മഞ്ഞലോഹത്തെപ്പറ്റി നല്ല, മോശം കാര്യങ്ങള്‍ പറഞ്ഞതിഷ്ടപ്പെട്ടു.

    ReplyDelete
  12. @savyasachi,
    കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കിയതിനു നന്ദി...

    ReplyDelete
  13. ഡോക്ടര്‍.. വിജ്ഞാനപ്രദമായ പോസ്റ്റ്‌.. മഞ്ഞ ലോഹത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞു.. നന്ദി..

    ReplyDelete
  14. നല്ല പോസ്റ്റ്‌
    എനിക്കും രണ്ടു പെണ്‍കുട്ടികള്‍ ആണേ...! :)

    ReplyDelete
  15. "ഇറിഡിയവും, റുഥേനിയവും ആവശ്യമുണ്ട്.." വാട്ട്‌ ആന്‍ ഐഡിയ അബ്സര്‍ജി :))
    നല്ല പോസ്റ്റ്‌ട്ടോ ...

    ReplyDelete
  16. സ്വര്‍ണവും മായം തന്നെ.. എല്ലാം മായ എന്ന് ഉദേശിച്ചത് ഇതായിരിക്കും അല്ലെ?

    ReplyDelete
  17. നിങ്ങളുടെ പറമ്പിൽ വന്നുവീണ സ്വർണ്ണത്തിൽ നിന്ന് ഇറുഡിയവും റുഥേനിയവും എടുത്ത് ബാക്കി വരുന്നത് എന്റെ പറമ്പിലേക്ക് ഇട്ടേക്കണേ..

    ReplyDelete
  18. @ഏകലവ്യ,
    അതേ ചങ്ങായീ...

    ReplyDelete
  19. @പള്ളിക്കരയില്‍,
    തീര്‍ച്ചയായും....ആവശ്യം ഉള്ളത് എടുത്ത് ബാക്കി ഇട്ടേക്കാം....:)

    ReplyDelete
  20. നല്ല പോസ്റ്റ് ,നല്ല ഭാഷ.അഭിനന്ദനങ്ങള്‍............

    ReplyDelete
  21. നന്ദി സുഹൃത്തേ..:)

    ReplyDelete
  22. എനിക്ക് തീരേ അപരിചിതമായ വിഷയങ്ങള്‍ ....പരിചയപ്പെടുത്തിത്തരുന്ന പ്രിയ Absar-നു നന്ദി -മനം നിറയെ !

    ReplyDelete
  23. ellam evideyum mayam, maya jalam.
    allengilum malayalikku 'mayamillathe enthu jeevitham'?

    ReplyDelete
  24. comment publishing ,permission നു വേണ്ടി മാറ്റിവെക്കുന്ന രീതി മാറ്റിക്കൂടെ...?

    ReplyDelete
  25. രാഷ്ട്രീയ പോസ്റ്റുകള്‍ക്ക് എതിരെ ചിലപ്പോള്‍ മോശമായ ഭാഷയുമായി ഉള്ള കമെന്റ്സ് വരാറുണ്ട്.വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തെറി അഭിഷേകം നടത്താന്‍ മാത്രം ഇറങ്ങിയ ചിലരും ഉണ്ട്. കമന്റ്‌ മോടറേഷന്‍ ഇല്ലങ്കില്‍ പല കമന്റുകളും ശ്രദ്ധയില്‍ പെടാതെ പോകാറും ഉണ്ട്. ഏതൊക്കെ പോസ്റ്റില്‍ ആണ് കമന്റ് വന്നിട്ടുള്ളത് എന്ന് പെട്ടന്ന് അറിയാന്‍ കഴിയില്ലലോ...
    അതുകൊണ്ടാണ് മോടെരശന്‍ ചെയ്യുന്നത്. മോശമായ ഭാഷയും, അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാന്‍ സാധ്യത ഉള്ള കമന്റ്സ് മാത്രമേ ഒഴിവക്കാരുള്ളൂ... ബാക്കി എല്ലാം വിടും.

    ReplyDelete
  26. സ്വർണ്ണത്തിന്റെ തിളക്കമുണ്ട് ഈ പോസ്റ്റിനും..

    ReplyDelete
  27. അഭിപ്രായങ്ങള്‍ പങ്കു വെച്ചവരോടെല്ലാം നന്ദി രേഖപ്പെടുത്തുന്നു....
    കൂടുതല്‍ കമന്റുകള്‍ പ്രതീക്ഷിക്കുന്നു...

    ReplyDelete
  28. അബ്സര്‍, ആരും കാണാത്ത നിരീക്ഷണം. ഒരായിരം അഭിനന്ദനങ്ങള്‍. കാണാത്ത കാര്യങ്ങള്‍ അല്ലെങ്കില്‍ കണ്ടിട്ടും കണ്ടിലെന്ന് നടിക്കുന്ന കാര്യങ്ങള്‍. എനിയും കൂടുതല്‍ എഴുതണം അവയെക്കുറിച്ച്.

    ReplyDelete
  29. ഞാൻ ജീവിതത്തിൽ ഇന്ന് വരെ സ്വർണ്ണം ഉപയോഗിച്ചിട്ടില്ല അമ്മായി അമ്മ തന്നെ വിരലിട്ട സ്വർണ്ണം അപ്പോൾ തന്നെ ഊരി ഭാര്യയുടെ വിരലിൽ ഇടുകയായിരുന്നു, ഭാര്യയോട് സ്നേഹം ഉള്ളതിനാൽ ഞാനിനീ അബ്സാറിൻറെ വീട്ട് വളപ്പിലേക്ക് എറിയാം..

    ReplyDelete
  30. അത് വന്നു വീഴുന്ന നിമിഷത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു...:)

    ReplyDelete
  31. swarnathe kuttam parayathede??????enkilum nice da.

    ReplyDelete
  32. wife nte swarnam kondayirunnu pareekshanam alle? ikkane avar pattichathaa .......

    ReplyDelete
  33. @ light shadow ,
    ഹ ഹ....
    ഏതു പോലീസുക്കാരനും ഒരു പറ്റ് പറ്റും എന്നല്ലേ ചൊല്ല്...:)

    ReplyDelete
  34. ആദ്യമായിതന്നെ ഈ പോസ്റ്റിനുള്ള അഭിനന്ദനങ്ങള്‍ അബ്സര്‍ മോഹമ്മേദ്‌നു നേര്‍ന്നുകൊണ്ട് തുടങ്ങട്ടെ...താങ്കളുടെ പോസ്റ്റിനു മറുപടിയായി ഒരു സുഹൃത്ത് (savyasachi ) പോസ്റ്റ്‌ ചെയിത കമന്റ്‌ വായിച്ചു .."കേരളത്തിലുള്ള ഒരു ഹാൾമാർക്ക് സെന്ററിലും ഇറിഡിയത്ത...ിനേയോ റുഥിനിയത്തിനെയോ തിരിച്ചറിയാൻ ശേഷിയുള്ള സാങ്കെതിക വിദ്യയില്ല" എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് മനസിലാകുന്നില്ല.... ഒരു സ്ഥാപനത്തിന്റെ അസ്ഥിത്വതെയും , ഉപഭോക്താവിന്റെ വിശ്വാസ്സ്യതെയും ചോദ്യം ചെയ്യുന്ന ഇത്തരം അഭിപ്രായങ്ങള്‍ നടത്തുമ്പോള്‍ ചുരുങ്ങിയത് ഒരു ഹാള്‍മാര്‍കിംഗ് സ്ഥാപനത്തെ കുറിച്ചും അതിന്റെ പ്രവര്‍ത്തനരീതികളെ കുറിച്ചും സാമാന്യബോധമെങ്കിലും ഉണ്ടാകണം . കാരണം ലോകത്തിലുള്ള എല്ലാ ഹാള്‍മാര്‍കിംഗ് സ്ഥാപനങ്ങളിലും ഗോള്‍ഡ്‌ല്‍ അടങ്ങിയിട്ടുള്ള എല്ലാതരം മെറ്റല്സിനെയും തിരിചരിയനുള്ള സംവിധാനം ഉണ്ട് ഇതിനു ഉപയോഗിക്കുന്ന മെഷീന്‍ ആണ് X RAY FLUORESCENCE (XRF) ഇതില്‍ ഇറിഡിയത്തിനേയോ റുഥിനിനിയത്തിനെയോ കാഡ്മിയതിന്റെയോ മാത്രമല്ല ,സില്‍വര്‍, കോപ്പേര്‍, സിങ്ക് തുടങ്ങി ഗോള്‍ഡ്‌ല്‍ ചേര്‍ക്കുന്ന എല്ലാതരം മെറ്റല്സിനെയും അവചേര്‍ക്കപെട്ട അനുപാധത്തില്‍ കൃത്യമായ കാട്ടിത്തരാന്‍ കഴിവുള്ളവയാണ്‌ . വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഈ സാങ്കേതികവിദ്യ കേരളത്തിലെ ഹാള്‍മാര്‍കിംഗ് സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തുന്നു എന്നതാണ് വസ്തുത. മാത്രമല്ല RUTHENIUM ഗോള്‍ഡ്‌ ല്‍ അടങ്ങിയിട്ടുണ്ടോ എന്ന്റിയാന്‍ ഇപ്പോള്‍ ഫയര്‍ അസ്സെ ടെസ്റ്റ്‌ നിലവില്‍ ഉണ്ട് ഇതില്‍ രുതെനിയതിന്ടെ പ്രസന്‍സ് കൃത്യമായി അറിയാന്‍ സാധിക്കും . മാത്രമല്ല ഇത്തരം അപകടകാരികളായ മെറ്റലുകളെ തിരിച്ചറിയാന്‍ കേരളത്തിലെ പ്രമുഖ ജ്വല്ലരികളില്‍ എല്ലാം തന്നെ XRF സംവിധാനം നിലവിലുണ്ട് .

    ReplyDelete
  35. ഞങ്ങടെ പറമ്പില്‍ ഇതിനുള്ള സൗകര്യം പണ്ട് മുതലേ ഉണ്ടായിരുന്നു..ഇപ്പോഴും നിലവിലുണ്ട് , ഇനി സ്വര്‍ണ്ണം ഞങ്ങള്‍ എടുത്തു ഇറിഡിയവും, റുഥേനിയവും ടോക്റെര്‍ക്ക് തരാം , തിരിച്ചും ടോക്റെര്‍ക്ക് കിട്ടുന്നതില്‍ നിന്നും ആവശ്യമുള്ള ഇറിഡിയവും, റുഥേനിയവും എടുത്തു ബാക്കി ഇങ്ങോട്ട് തന്നാല്‍ മതി , എന്റെ മൂത്തതും താഴെയുമായി രണ്ട് പെണ്‍കുട്ടികള്‍ കൂടിയുണ്ട് ,മൂന്നിനേയും എന്റെ ഉപ്പചിക്ക് കെട്ടിച്ചു വിടണ്ടേ? അതോണ്ടാ ..

    ReplyDelete
  36. അത് കലക്കി നേനക്കുട്ടീ...
    കുട്ട്യോളായാല്‍ ഉപ്പചിയോട് ഇങ്ങിനെ സ്നേഹം വേണം....:)

    ReplyDelete
  37. mone abikkutta,ithrayum venaayirunno?nammude penpiller ithokke viswasikko?Alla,

    VISWASAM ,ATHALLE ELLAM

    ReplyDelete
  38. ഗൌരവമുള്ള പോസ്റ്റ്‌...
    അതിന്‌ അനുയോജ്യമായ ചര്‍ച്ചകള്‍...
    നന്ദി.

    ReplyDelete
  39. വളരെ നല്ല പോസ്റ്റ്‌ , അഭിനനന്ദനങ്ങള്‍ !!!!

    ReplyDelete
  40. ഹ ഹ ഹ ഹ ....... വാല്‍കഷണം വളരെ രസകരമായി , ഒരു പാട് പുതിയ കാര്യങ്ങള്‍ അതിനെ അസ്തുനിഷ്ട്മായി മനസിലായി സ്നേഹാശംസകള്‍ പുണ്യവാളന്‍

    ReplyDelete
  41. മായം , മറിമായം ....!
    പുതിയ വിവരങ്ങള്‍ക്ക് നന്ദി ....

    ReplyDelete
  42. വിശ്വാസം അത് അല്ലെ എല്ലാം !! :)

    ReplyDelete
  43. നല്ല വിവരങ്ങള്‍ ഡോക്ടര്‍ . ഇത്തരം വിജ്ഞാനപ്രദമായ വിവരങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു, നന്ദി.

    ReplyDelete
  44. idukondonnum penkutikal padikkilla.idoru chanalil publish cheyanamaayirunnu

    ReplyDelete
  45. അല്ല ഡോക്ടറെ ഇങ്ങിനെയൊക്കെ പറഞ്ഞാൽ ആകെ കുഴങ്ങി പോകുമല്ലോ ... സ്വർണം ജനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി ..അന്നൊന്നും പക്ഷെ മായം ചേർക്കുന്ന പരിപാടി ഉണ്ടാകില്ല ..ഇന്നിപ്പോ ഈ പോസ്റ്റിൽ പറഞ്ഞ പോലെ പലതും ഉണ്ടാകുമായിരികും .. ഇന്ന് കാൻസർ വർദ്ധിച്ചു വരാനുള്ള ഒരു കാരണം ഇത് തന്നെയാകാം ഒരു പക്ഷെ . അത് കരുതി ആരും ഇതുപേക്ഷിക്കുമെന്നു തോന്നുന്നില്ല.

    എന്തായാലും ഈ പോസ്റ്റ്‌ വളരെ ഉപകാരപ്രദമായി .. ഇനിയിപ്പോ ഗോൾഡ്‌ കാണുമ്പോൾ ഈ പോസ്റ്റ്‌ ഓർമ വരും .. എന്തായാലും ഉള്ള സ്വർണം എവിടേക്കും വലിച്ചെറിയുമെന്ന പൂതി വേണ്ട ..

    ReplyDelete
  46. ഡോക്ടറുടെ അഡ്രസ് ഒന്ന് പറയൂ.
    ആ പറമ്പിന്റെ അഡ്രസ് ആയാലും മതി.

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....