Wednesday, February 09, 2011

ബീരാന്‍ കൂടിയ കല്യാണം


അന്നു രാവിലെ വളരെ സന്തോഷത്തോടെയാണ് ബീരാന്‍ ഉണര്‍ന്നത്.

"ഇന്ന് അലവി മുതലാളിയുടെ മകന്റെ കല്യാണം ആണല്ലോ. ഉച്ചക്കത്തെ കാര്യം കുശാല്‍." കുടവയറില്‍ തലോടികൊണ്ട് ബീരാന്‍ ആത്മഗതം നടത്തി.

ബീരാന്‍ ഒന്നു കൂടി കിടക്കയില്‍ കിടന്നു ഉരുണ്ട ശേഷം എഴുന്നേറ്റ് ഉമിക്കരിയും ഉപ്പും എല്ലാം ചേര്‍ത്ത് ഉണ്ടാക്കിയ പ്രകൃതി ദത്ത ഉല്‍പ്പന്നം കൊണ്ട് പല്ല് തേച്ചു.

പതുക്കെ പല്ലില്‍ ഒന്ന് മേടി നോക്കി.
"ഇന്ന് ഉച്ചക്ക് കോയീം പോത്തൂം ഒക്കെ ചവക്കാന്‍ ഉള്ളതാ.സംഗതി സ്ട്രോങ്ങാ..." പല്ലില്‍ മേടിയ ശേഷം ബീരാന്‍ മനസ്സില്‍ വിചാരിച്ചു.

"ഇതിന്റെ ഗുണം മറ്റൊരു പേസ്റ്റ് നും കിട്ടൂലാ... പേസ്റ്റ് ഉപയോഗിക്കുന്ന ന്റെ മക്കളുടെ പല്ലൊക്കെ ഓട്ടയായിരിക്കുന്നു.ചെക്കന്‍മാരോട് ഉമ്മിക്കരി തേക്കാന്‍ പറഞ്ഞാല്‍ കളിയാക്കാന്‍ വരും.പല്ല് വേദന അനുഭവിക്കട്ടെ.അനുഭവിച്ചാലേ പഠിക്കൂ... " ബീരാന്‍ പിറുപിറുത്തു.

"എടി ആമിനാ...എന്താ തിന്നാന്‍ ????" ബീരാന്‍ കെട്ടിയോളോട് വിളിച്ചു ചോദിച്ചു.
"പുട്ടൂം പപ്പടോം..." ആമിന മറുപടി നല്‍കി.
"ഒണക്ക പുട്ടും പപ്പടോം...ഇക്ക് വാണ്ടാ... ഇജ്ജെന്നെ കേറ്റിക്കോ...." ബീരാന്‍ പുച്ഛത്തോടെയാണ് അത് പറഞ്ഞത്.

ആമിന : "അപ്പൊ നിങ്ങക്കെന്താ വേണ്ടത് ? "

ബീരാന്‍ : " ഇക്ക് ഒന്നും വേണ്ടാ..."
ആമിന : "പട്ടിണി കെടക്കാ...???"
ബീരാന്‍ :  "ഇന്ന് നമ്മടെ അലവി മോതലാളീടെ ചെക്കന്റെ നിക്കാഹല്ലേ...."
ആമിന : "അത് ഉച്ചക്കല്ലേ... ഇപ്പൊ തന്നെ അങ്ങണ്ട് പോവ്വാ?"

ബീരാന്‍ : "ഇപ്പൊ പോണില്ല്യാ. ഉച്ചക്കേ പോകൂ. നല്ല പാര്‍ട്ടിയാണ് എന്നാണ് കേട്ടത്. ബഫെ ആണത്രേ. ആടിനേം പോത്തിനേം കോയിയേം ഒക്കെ കൊണ്ടോയിട്ടുണ്ട്. ഇപ്പൊ നല്ലം തിന്നാല് ഉച്ചക്ക് ശരിക്ക് വെശക്കൂലാ. നമ്മള് അവിടെ ചെന്നിട്ടു ശരിക്ക് തിന്നാതെ പോന്നാല് മോശം അല്ലേ??"

ആമിന : "ആര്‍ക്ക് മോശം? അലവിക്കോ?"

ബീരാന്‍ :  "അല്ല. ഇക്ക് തന്നെ. മനസ്സിന് തിന്നണം എന്നുണ്ടാവും, എന്നാല്‍ വയറ്റില് സ്ഥലം ഉണ്ടാവൂലാ.അപ്പൊ ന്റെ മനസ്സിന് ഒരു വെഷമം തോന്നും. അത് ഇക്കൊരു മോശം അല്ലേ ???"

ആമിന : "ഇങ്ങള് ആള് തരക്കേടില്ലലോ.ആരാന്റെ മൊതല്  നക്കാന്‍ ണ്ടെങ്കില് അന്ന് ഒണക്ക പുട്ട് എന്ന്‌ പറയും.പരിപാടി ഒന്നും ഇല്ലങ്കില് ചൂടുള്ള പുട്ട്  കാട്ടിക്ക ആമിനാ ന്നും പറഞ്ഞു ആക്രാന്തം കാട്ടും. നല്ല സ്വഭാവം."

ബീരാന്‍ അതിനു നന്നായി ചിരിച്ചു കൊടുത്തു. ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു തോറ്റപ്പോള്‍ നമ്മുടെ മുഖ്യന്‍ വി എസ് ചിരിച്ചപോലെ.ആത്മാര്‍ഥമായ ചിരി....!!!

ആമിന : " ഇന്നാ ഒരു കട്ടന്‍ ചായ കുടിച്ചോളീ."
ബീരാന്‍ : "കട്ടന്‍ ചായയും, ബീഡിയും എല്ലാം വെശപ്പ് കൊറക്കും പെമ്പറന്നോളേ ...."
ആമിന : " നാളിം ഇത് തന്നെ പറയണം, കട്ടന്‍ ചായയും കുടിച്ചു ആത്മാവിലേക്ക് പുക കയറ്റി വിടുമ്പോള്‍..."

ബീരാന്‍ : " അന്റെ ഒരു കാര്യം...."

ബീരാന്‍ സോപ്പും തോര്‍ത്തും എടുത്തു കുളക്കടവിലേക്ക് നടന്നു.
വിസ്തരിച്ചു കുളിച്ചു.
അര മണിക്കൂര്‍ അധികം നീന്തി.
നല്ലം വെശക്കട്ടെ എന്ന നിയ്യത്തും വെച്ചാണ് ബീരാന്‍ നീന്തിയത്‌.
കുളക്കടവിലെ പരാക്രമങ്ങള്‍ക്ക് ശേഷം ബീരാന്‍ വീട്ടില്‍ തിരിച്ചെത്തി.

സമയം ഒമ്പതര ആവുന്നേയുള്ളൂ.
"പണ്ടാരം, സമയം പോകുന്നില്ലലോ..." ബീരാന്‍ പ്രാകി

കുറച്ചു സമയം ടി വി കണ്ടു കളയാം എന്ന തീരുമാനത്തോടെ ബീരാന്‍ ടി വി തുറന്നു.
ആദ്യം കണ്‍ മുന്നില്‍ വന്നു നിന്ന ചാനല്‍ തന്നെ ബീരാന്റെ വായില്‍ വെള്ളമൂറിച്ചു.
'മലബാര്‍ ബിരിയാണി' ഉണ്ടാക്കുന്നതിനെ പറ്റി ഒരു മൊഞ്ചത്തി ക്ലാസ് എടുക്കുകയാണ്.
ബീരാന്‍ ബിരിയാണി പാത്രത്തിലേക്കും മൊഞ്ചത്തിയുടെ മുഖത്തേക്കും മാറി മാറി നോക്കി.

അധികം വൈകാതെ ടൈറ്റാനിക്ക് മുങ്ങാന്‍ ആവശ്യമായ വെള്ളം ബീരാന്റെ വായില്‍ സംഭരിക്കപ്പെട്ടു.
നിയന്ത്രണം വിട്ടപ്പോള്‍ ചാനല്‍ മാറ്റി.
വാര്‍ത്താ ചാനല്‍ വെച്ചു.
'അവിടെ ബിരിയാണിയുടെ ബുദ്ധിമുട്ട് ഉണ്ടാകില്ലലോ...'

വാര്‍ത്താ ചാനെലില്‍ കയറിയിരുന്ന് മന്ത്രി പറയുകയാണ്‌..."പാലും കോഴിമുട്ടയും കഴിക്കുവിന്‍, വിലക്കയറ്റം നിയന്ത്രിക്കുവിന്‍."

വിശന്നിരിക്കുന്ന ബീരാന്റെ ചെവിയില്‍ പാലും മുട്ടയും എന്ന വാക്ക് വന്നു വീണതോടെ വായയിലെ ജലസ്രോതസ്സുകള്‍ കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിച്ചു.

"മന്ത്രീം ഓന്റെ ഒരു മുട്ടേം.കോയിമുട്ട ഓന്റെ വാപ്പ കുടീക്ക് ഓസ്സിന്നു കൊണ്ട് വന്നു തരുമോ? മില്‍മ, പാല് ഫ്രീ ആയി കൊടുക്കോ? അതിനും കൊടുക്കണ്ടേ കായി ? ഇവനെ ഒക്കെ ആ കസേരയില്‍ കയറ്റി ഇരുത്തിയോനെ കുനിച്ചു നിര്‍ത്തി തല്ലണം. " പിറുപിറുത്തു കൊണ്ട്  ബീരാന്‍ ടി വി ഓഫാക്കി.

ബീരാന്‍ ചാരു കസേരയില്‍ കിടന്നു അന്നത്തെ പത്രം എടുത്തു തിരിച്ചും മറിച്ചും നോക്കി.
ഗുണിച്ചും ഹരിച്ചും നോക്കി.
ഒടുവില്‍ ഒന്ന് വാച്ചിലേക്കും.
സമയം പത്തേകാല്‍ ആകുന്നു.

"ഓലക്കാ പിണ്ണാക്ക്.. ഈ ക്ലോക്കിന് വേഗം ഒന്ന് ഓടിക്കൂടെ?"

അപ്പോഴേക്കും ആമിന രംഗപ്രവേശം ചെയ്തു.

"ങ്ങള്‍ക്ക് ഉച്ചക്ക് ഒന്നും ഉണ്ടാക്കണ്ടല്ലോ?" അവര്‍ ചോദിച്ചു.
ബീരാന്‍ : "ഇക്ക് ഒന്നും വേണ്ടാ.. അവിടെ ബോഫെ അല്ലേ ബോഫെ."

ആമിന : "ബോഫേ... അതെന്തു കുന്താ... ബിരിയാണി ആണ് എന്നല്ലേ ആദ്യം പറഞ്ഞിരുന്നത് ?"

ബീരാന്‍ : "എടി പോത്തേ... ബഫെന്നു പറഞ്ഞാ തിന്നാനുള്ള സാധനം അല്ല. എല്ലാ സാധനവും ഉണ്ടാവും. അതായത് കോയീം, പോത്തൂം, നെയിച്ചോറും, ബിരിയാണീം, ചപ്പാത്തീം, ദോശീം, നൂല്‍ പുട്ടും എല്ലാം ഉണ്ടാവൂം.വാണ്ടോര്‍ക്ക് വാണ്ടത് എടുത്തു കയിക്കാ. കോയി പൊരിച്ചത് മാത്രം തിന്നാന്‍ പൂതി ഉള്ളോര്‍ക്ക് അത് മാത്രം തിന്നാ. ആരും വെളമ്പി തരൂലാ.എല്ലാം അവിടെ വെച്ചിട്ടുണ്ടാകും. മ്മളെ ഇഷ്ട്ടം പോലെ മ്മക്ക് എടുക്കാ.ഇഷ്ടള്ള സാധനം വേണ്ടത്ര തിന്നാ.ഞാന്‍ ആദ്യായിട്ടാ ബഫെല്  തിന്നാന്‍ പോണത്.ദുബായീലോക്കെ ഈ പരിപാടി ആണത്രേ. ഞാന്‍ കാട  പൊരിച്ചതോണ്ട് ഇന്ന് ഒരു കളി കളിക്കും ന്റെ ആമിനാ.ബാക്കി ബഫേ വിശേഷം ഞമ്മള് പോയി വന്നിട്ട് പറഞ്ഞ് തരാം."

ആമിന : "നിങ്ങക്ക് ഈ വിവരം ഒക്കെ എവിടന്നു കിട്ടി?"

ബീരാന്‍ : "ഇന്നോട് നമ്മുടെ ദുബായീക്കാരന്‍ പോക്കരാ പറഞ്ഞത്. ജ്ജ് അറീലെ പോക്കരെ?"

ആമിന : "ഞാനറിം.. നമ്മുടെ പാത്തുമ്മയുടെ കേട്ടിയോനല്ലേ? പാത്തുമ്മ ദുബായീലൊക്കെ പോയിട്ട് കറങ്ങി വന്നല്ലോ. ഞമ്മക്ക് ഒരീസം പോണം."

ബീരാന്‍ : "എവിടേക്ക്? ദുബായീക്കോ?"

ആമിന : "കോയികൊട്ട്ക്ക് ന്നെ കൊണ്ട് പോവാത്ത ങ്ങളാ ന്നെ ദുബായീക്ക് കൊണ്ടോണത് ? ഞാന്‍ പാത്തുമ്മാന്റെ അടുത്ത് പോണംന്നാ പറഞ്ഞത്."

ബീരാന്‍ : "എന്തിനാ ഓള്‍ടെ അടുത്ത് പോണത്?"

ആമിന : "ദുബായീന്ന് കൊണ്ട് വന്ന വല്ലതും ഇക്ക് തരണംന്നു ഓള്‍ക്ക് തോന്ന്യെങ്കിലോ....!!!"

ബീരാന്‍ : "ഇജ്ജ് കൊള്ളാലോടീ."

ആമിന : "നിങ്ങടെ ഒപ്പം പൊറിതി തുടങ്ങീട്ട് കാലം കൊറേ ആയില്ലേ.നിങ്ങടെ സ്വഭാവം ഇക്ക് കിട്ടിയാ അതിനു എന്നെ കുറ്റം പറഞ്ഞിട്ട് കാര്യണ്ടോ? "

ബീരാന്‍ അതിനു കരുണാകരന്‍ സ്റ്റൈലില്‍ ഒന്ന് കണ്ണിറുക്കി ചിരിച്ചു.

ആമിന : "അപ്പൊ ഈ ബഫേക്ക് ഒരുപാട് സാധനം വേണ്ടേ? ബാക്കി വന്നാല്‍ കളയേണ്ടി വരൂലേ? ഒരുപാട് കായീം വേണ്ടേ?"

ബീരാന്‍ : "എടീ, അന്റെ വാപ്പാനെ പോല്‍ത്തോരല്ല ബഫേ നടത്തണത് അലവി മൊതലാളിയാ. ന്റെ ചങ്ങായി."
അഭിമാനത്തോടെയാണ്  ബീരാന്‍ അത് പറഞ്ഞത്.

ആമിന : "ദേ.. ന്റെ വാപ്പാനെ പറഞ്ഞാലുണ്ടല്ലോ."
ബീരാന്‍ : "ജ്ജ് ക്ഷമിച്ചാളേ .... ഒര് ആവേശത്തില് പറഞ്ഞതാ."

ആമിന : "ങ്ങളും, ങ്ങള്‍ടെ ഒര് ബഫേം... ഓരോരോ തോന്യാസം... കായിണ്ട്ന്നു നാട്ടാരെ കാണിക്കാന്‍..."

ഇതും പറഞ്ഞ് ആമിന തന്റെ പ്രവര്‍ത്തന മേഖലയായ അടുക്കളയിലേക്ക് നീങ്ങി.

ബീരാന്‍ വീണ്ടും വീണ്ടും വാച്ചിലേക്ക് നോക്കി തട്ടിയും മുട്ടിയും ഇരുന്നു.
കാട പൊരിച്ചതും കോഴി ബിരിയാണിയും അകത്താക്കുന്നത് സ്വപ്നം കണ്ടു.
അറിയാതെ കാട വായില്‍ ഉണ്ട് എന്ന ധാരണയില്‍ ഒര് കടി കടിച്ചു.
"ഹാവൂ..." നാവില്‍ കടി കൊണ്ടപ്പോഴാണ് ബീരാന്‍ സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നത്.
നാവിന്മേല്‍ ഒര് ചെറിയ മുറിവ് ആയിരിക്കുന്നു.
കാട കാലിനു ഇട്ട്‌ താങ്ങിയത് നാവിനാണ് കിട്ടിയത്.
അതിന്റെ വേദന അടങ്ങാന്‍ കുറച്ചു സമയം എടുത്തു.
സമയം പതിനൊന്നു മണി ആയിരിക്കുന്നു.

'ഇപ്പൊ വെളമ്പാന്‍ തൊടങ്ങീട്ടുണ്ടാവും' ബീരാന്‍ വിചാരിച്ചു.
"ഇനി പോവാം."

വെള്ള തുണിയും വെള്ള ഷര്‍ട്ടും ധരിച്ച് ബീരാന്‍ അലവിയുടെ വീടിനെ ലക്ഷ്യമാക്കി നടന്നു.

'നടന്നാല്‍ വിശപ്പ്‌ കൂടും. ഓട്ടോ പിടിച്ചു പോകുമ്പോള്‍ ഉള്ളതിനേക്കാള്‍ വിശപ്പ്‌ നടന്നു പോകുമ്പോഴാണ് ' എന്ന യുക്തിയാണ് ബീരാനിക്കയെ നടക്കാന്‍ പ്രേരിപ്പിച്ചത്.

നടന്നു നടന്നു നമ്മുടെ ബീരാന്‍ മെയിന്‍ റോഡില്‍ എത്തി.
വെയില്‍ കൊണ്ട് മെയിന്‍ റോഡിലൂടെ നടന്നു.

ഇടക്കിടെ ടിപ്പര്‍ ലോറികള്‍ കൊലവിളി നടത്തി ബീരാനിക്കയുടെ നേരെ ചീറി വന്നു.

ഒരു കളരി അഭ്യാസിയെ പോലെ ബീരാന്‍ അവയുടെ മുന്നില്‍ നിന്നെല്ലാം ചാടി മാറി.

ഇടതു വശത്തേക്ക് സിഗ്നല്‍ ഇട്ട്‌ വലതു വശത്തേക്ക് കുതിച്ചു പാഞ്ഞ ഓട്ടോറിക്ഷകള്‍ ബീരാനിക്കയുടെ ജീവന് ഭീഷണി ഉയര്‍ത്തി.

അവിടെയും തന്റെ ജീവനെ പിടിച്ചു നിര്‍ത്താന്‍ ബീരാന്‍ തന്റെ മെയ് വഴക്കം പുറത്തെടുത്തു.

"കല്യാണം കഴിഞ്ഞ്‌ തിരിച്ച് പോരുമ്പോ ന്റെ മേത്ത് വന്ന് കേറിക്കോള്ളീം. അലവിടെ മൊതല് ന്റെ പള്ളേല് എത്തിക്കുന്നതിന് മുന്പ് എന്നെ ആശുപത്രീല് ആക്കലിം." ബീരാന്‍ വാഹനങ്ങളോട് അഭ്യര്‍ഥിച്ചു.

കുറച്ചു കൂടി നടന്നപ്പോള്‍ ഒരു വൈദ്യശാലയുടെ ബോര്‍ഡ് ബീരാന്റെ കണ്ണില്‍പ്പെട്ടു.

'കുറച്ച് പിപ്പല്യാസവും അയമോദക ദ്രാവകവും അടിച്ചിട്ട് പോകാം.നല്ലം വിശക്കട്ടെ.' എന്ന തീരുമാനത്തോട്ടെ ബീരാന്‍ വൈദ്യശാലയിലെക്ക് കയറി.

അരിഷ്ടം കുടിച്ച് പുറത്തിറങ്ങി.
അരിഷ്ടത്തിന്റെ പ്രവര്‍ത്തനം കൂടി തുടങ്ങിയതോടെ ബീരാന്റെ ആമാശയം ആഞ്ഞു കത്തി.

ബീരാന്റെ നടത്തത്തിന്റെ വേഗത കൂടി.
അലവിയുടെ വീടിന്റെ അടുത്ത് എത്താറായിരിക്കുന്നു.
ജനങ്ങളുടെ എണ്ണവും കൂടി കൂടി വരുന്നു.

അന്തരീക്ഷത്തില്‍ പാറി പറക്കുന്ന കോഴി ബിരിയാണിയുടെ മണം ബീരാന്റെ മൂക്കിലേക്ക് തുളച്ചു കയറി.

ബീരാന്റെ മൂക്ക് അതില്‍ നിന്നും കാട പൊരിച്ചതിന്റെ മണം വേര്‍ തിരിച്ചെടുത്ത്‌ തലച്ചോറിലേക്ക്  അയച്ചു.

തലച്ചോറില്‍ നിന്നും ആമാശയത്തിലേക്ക് നിര്‍ദേശങ്ങള്‍ പാഞ്ഞു..."റെഡി ആയി ഇരുന്നോ... കാട ഇപ്പൊ വരും...വേഗം വേഗം ദഹിപ്പിച്ചു ബീരാനെ സഹായിക്കണം."

ബീരാന്റെ ഇരുകാല്‍ വാഹനം അലവിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ആകെ ജനക്കൂട്ടം.

അലവിയുടെ മുന്നില്‍ ചെന്ന് നിന്നു അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ബീരാന്‍ ചില ശ്രമങ്ങള്‍ നടത്തി.

ഒന്നും എശുന്നില്ലാ.
അലവി കണ്ട ഭാവം നടിച്ചില്ല.

"വരീ, വന്ന് ചോറ് ബെയ്ക്കീ..." എന്ന വാചകം അലവിയുടെ വായില്‍ നിന്നും വീണു കിട്ടാന്‍ ബീരാന്‍ പരമാവധി ശ്രമിച്ചു.

പക്ഷെ നടന്നില്ല....

ഒടുവില്‍ ബീരാന്‍ അലവിയുടെ കയ്യില്‍ കയറി പിടിച്ചു.

"കൊയപ്പൊന്നും ഇല്ലല്ലോ അലവിക്കാ...ഞമ്മള് അല്പം വൈകി..." ബീരാന്‍ അങ്ങോട്ട്‌ കുശലാന്യേഷണം നടത്തി.

"സാരമില്ല. നല്ല തിരക്കാ... ബീരാന് കുറച്ച് കഴിഞ്ഞിട്ട് കഴിച്ചാല്‍ മതിയല്ലോ..അടുത്തുള്ള ആളല്ലേ..." എന്ന അലവിയുടെ വാക്കുകള്‍ ഞെട്ടലോടെയാണ് ബീരാന്റെ കാതുകളില്‍ വീണത്‌.

ബീരാന്‍ കൈപിടുത്തം ഓട്ടോമാറ്റിക്ക് ആയി വിട്ടു.
ചുറ്റും നോക്കി...
ഇരിക്കാന്‍ ഉള്ള സ്ഥലങ്ങള്‍ എല്ലാം ആദ്യമേ കയ്യടക്കപ്പെട്ടിരിക്കുന്നു.
ബീരാന്‍ പതുക്കെ ഒട്ടു മാവിന്റെ അടുത്ത് ചെന്ന് നിന്നു.

അയമോദക ദ്രാവകം ശക്തിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ആമാശയം ദയനീയമായി നിലവിളിക്കുന്നു....

അതിനിടയിലാണ്  ഭക്ഷണം കൊടുക്കുന്ന ഭാഗത്തേക്ക് ചിലര്‍ ഇടിച്ചു കയറുന്നത് ബീരാന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ചിലരെ വലിയ സ്വീകരണത്തോടെ മറ്റൊരു ഭാഗത്തേക്ക് ആനയിച്ചു കൊണ്ട് പോകുന്നതും ബീരാന്റെ റെറ്റിനയില്‍  പതിഞ്ഞു.
ബീരാന്‍ പതുക്കെ അവരോടൊപ്പം കൂടി.
അലവിയുടെ കണ്ണില്‍പ്പെടാതെ  പതുക്കെ മുന്നോട്ട് നടന്നു.

ആ ഹാളിന്റെ വാതിലിനു സമീപം എത്തിയപ്പോള്‍ ബീരാന്‍ പിടിക്കപ്പെട്ടു.
വാതില്‍ കാവല്‍ക്കാരനാല്‍....
"ഇവിടെ വി ഐ പി കള്‍ക്ക് മാത്രം ഉള്ളതാണ്... സ്പെഷ്യല്‍ ഫുഡ്‌... നാട്ടുകാര്‍ക്ക് അപ്പുറത്താ...." കാവല്‍ക്കാരന്‍ പറഞ്ഞു.

ആ വാക്കുകള്‍ ബീരാന്റെ ഹൃദയത്തില്‍ തറച്ചു.

"ഒരു പരിപാടിക്ക് രണ്ട് തരം ഭക്ഷണമോ? കായിക്കാര്‍ക്ക് മുന്ത്യെതും.... സാധാരണക്കാര്‍ക്ക് രണ്ടാം തരവും...!!!!"

"ഇറങ്ങി പോയാലോ?" ബീരാന്‍ ശങ്കിച്ചു.

പക്ഷെ അരിഷ്ടത്തിന്റെ പ്രവര്‍ത്തനവും കാട പൊരിച്ചതിന്റെ മണവും ബീരാന്റെ കാലുകളെ നേരെ സാധാരണകാരന്റെ പന്തിയിലേക്ക് നയിച്ചു.

തിക്കി തിരക്കി ഇടി കൂടി ബീരാന്‍ അകത്ത് കടന്നു.
അകത്തെ കാഴ്ച കണ്ടപ്പോള്‍ ബീരാന്‍ വീണ്ടും ഞെട്ടി.
ഓണക്കാലത്ത് മാവേലി സ്റ്റോറില്‍ ഉണ്ടാകുന്നത് പോലെ ഉള്ള ക്യൂ.
റയില്‍ പാളങ്ങളെ പോലെ അനന്തമായി നീണ്ടു കിടക്കുന്നു.
ബീരാനും അതിലെ കണ്ണിയായി.

ഏകദേശം അരമണിക്കൂര്‍ നടത്തിയ നൃത്തത്തിന്റെ ഫലമായി ബീരാന്‍ ഭക്ഷണം വിളമ്പുന്ന യൂണിഫോം ഇട്ട ആളുകളുടെ അടുത്തെത്തി.

അവിടെ അടുക്കി വെച്ചിരിക്കുന്ന പാത്രത്തില്‍ നിന്നും ഒരു പാത്രം എടുത്തു.
ഒരു കടലാസ് പ്ലെയിറ്റ്‌.

ബസ്‌സ്റ്റാന്‍ഡില്‍ ഭിക്ഷ യാചിക്കുന്ന വൃദ്ധന്റെ ചിത്രം ബീരാന്റെ മനസ്സിലേക്ക് കടന്നു വന്നു.

അതും പിടിച്ച് മുന്നോട്ട് നടന്ന ബീരാന്‍ എത്തിയത് ചപ്പാത്തി എറിഞ്ഞു കൊടുക്കുന്ന പയ്യന്റെ അടുത്താണ്.

"ചപ്പാത്തി അല്ലേ...ഒന്ന് മതി..." ബീരാന്‍ പറഞ്ഞു.
കാടയും കോഴി ബിരിയാണിയും ആണല്ലോ ബീരാന്റെ ആഗമനോദ്ദേശം.
ബീരാന്റെ പാത്രത്തിലേക്ക് ഒരു ചപ്പാത്തി വന്നു വീണു.

നടത്തം തുടരുന്നതിനിടയില്‍ ഒരു ദോശയും ഒരു ഇഡ്ഡലിയും ബീരാന്റെ പത്രത്തിലെ സ്ഥലം കയ്യേറി പട്ടയം സംഘടിപ്പിച്ചു.
മൂന്നാറിലെ രവീന്ദ്രന്‍ പട്ടയത്തെ പോലെ.

അതാ നമ്മുടെ കാട.
ബീരാന്‍ കൈ കാട പാത്രത്തിലേക്ക് നീട്ടി.
എന്നാല്‍ ബീരാന്റെ കൈ പാത്രത്തില്‍ എത്തിപ്പെടുന്നതിനു മുമ്പ് തന്നെ തട്ടി മാറ്റപ്പെട്ടു.
അത് കൊടുക്കാന്‍ നിയോഗിക്കപ്പെട്ട ആളുടെ കൈകളാല്‍.

എന്നിട്ട്  നാലില്‍ ഒന്നായി മുറിക്കപ്പെട്ട കാടയുടെ ഒരു കഷ്ണം ബീരാന്റെ പാത്രത്തിലേക്ക് ഇട്ട്‌ കൊടുത്തു.

"ഒന്ന് കൂടി... " ബീരാന്‍ വിളമ്പി കൊടുക്കുന്നവനെ ദയനീയമായ അഭ്യര്‍ത്ഥനയോടെ നോക്കി.
രൂക്ഷമായ മറു നോട്ടത്തിലൂടെയാണ്  വിളമ്പുന്നവന്‍ പ്രതികരിച്ചത്.

അപ്പോഴേക്കും കുറച്ച്  ബിരിയാണിയും തൈരും എല്ലാം ബീരാന്റെ പാത്രത്തിലേക്ക് മറ്റു വിളമ്പുകാര്‍ എടുത്തു വെച്ചു.

ബീരാന്റെ പിറകിലത്തെ ആള്‍ ബീരാനോട് മുന്നോട്ട് നടക്കാന്‍ ആവശ്യപ്പെട്ടു.
നിരാശനായ ബീരാന്‍ മനസ്സില്ലാ മനസ്സോടെ മുന്നോട്ട് നടന്നു.
അവിടെ കൂട്ടിവെച്ച കാടയിലേക്ക് ഒന്ന് കൂടി നോക്കിക്കൊണ്ട്!!!

ബീരാന്‍ ഇരിക്കാന്‍ ഒരു സ്ഥലം നോക്കി.
ഇരുന്ന് തിന്നാന്‍ കുറച്ച് പേര്‍ക്കെ സൗകര്യം ചെയ്തിട്ടുള്ളൂ.
ആ സ്ഥലങ്ങള്‍ എല്ലാം മറ്റുള്ളവരാല്‍ കയ്യടക്കപ്പെട്ടിരിക്കുന്നു.
കുറച്ച് പേര്‍ കസേരയില്‍ ഇരുന്ന് പാത്രം കയ്യില്‍ പിടിച്ച് കഴിക്കുന്നു.
ബീരാന്റെ കണ്ണുകള്‍ കസേരക്കായി പരതി.
ഇല്ല... എവിടെയും ഇല്ല ഒഴിഞ്ഞ കസേര.

ഒടുവില്‍ ഭൂരിപക്ഷം പേരും ചെയ്യുന്ന പരിപാടി പിന്തുടരാന്‍ ബീരാന്‍ തീരുമാനിച്ചു..
നിന്ന് കൊണ്ട് തിന്നുക...

ബീരാന്‍ ആ തീരുമാനത്തോടെ തന്റെ പാത്രത്തിലേക്ക് നോക്കി.
ബിരിയാണിയും, തൈരും, അച്ചാറും, ദോശയും എല്ലാം നന്നായി മിക്സ്‌ ആയിരിക്കുന്നു.
നല്ലൊരു വിരുദ്ധാഹാരം.
പാത്രമാണെങ്കില്‍ ഞെരിപിരി കൊള്ളുന്നുണ്ട്.
അരിഷ്ടം ഒന്നുകൂടി പ്രവര്‍ത്തിച്ചപ്പോള്‍ ബീരാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു.
ബീരാന്‍ തനിക്ക് കിട്ടിയതെല്ലാം വേഗം അകത്താക്കി.
കുറച്ച് ഭക്ഷണം ചെന്നതോടെ ബീരാന്റെ ആമാശയം കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചു.

കുറച്ച് കൂടി ഭക്ഷണം കിട്ടാന്‍ എന്ത് ചെയ്യും എന്ന ചിന്തയോടെ ചുറ്റും നോക്കി.
അപ്പോഴാണ് ബീരാന്‍ കാര്യം തിരിച്ചറിഞ്ഞത്.
ഇനിയും ക്യൂവില്‍ നിന്ന് വേണം ഭക്ഷണം എടുക്കാന്‍.
ക്യൂ ആണെങ്കില്‍ നേരത്തേതിനെക്കാള്‍  നീണ്ടിരിക്കുന്നു.

അതുകൊണ്ട് തന്നെ പലരും വീണ്ടും ഭക്ഷണം എടുക്കാതെ ആദ്യം കിട്ടിയതും തിന്നു സ്ഥലം വിടുകയാണ്.

ബീരാനും അതിനു തന്നെ തീരുമാനിച്ചു.
"ഇനിയും ഇവിടെ ക്യൂവില്‍ നിന്നും ഭക്ഷണം കിട്ടുമ്പോഴേക്കും കുടലിനു തുള വീണിരിക്കും...വീട്ടില്‍ പോകാം..."

കൈ കഴുകി പുറത്തുവന്നപ്പോള്‍ അലവി മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
"ബീരാനെ ഭക്ഷണം നന്നായില്ലേ?" അലവിയുടെ നാവ് ചലിച്ചു.

ബീരാന് ആട്ടാനാണ് തോന്നിയത്.

"എടാ പോത്തെ... നാട്ടുകാരെ വിളിച്ചു വരുത്തുമ്പോ മാന്യമായി സ്വീകരിക്കണം. ഭക്ഷണം എന്തായാലും അത് മേശപ്പുറത്ത് വെച്ച് അന്തസ്സായി കഴിക്കാനുള്ള അവസരം ഉണ്ടാക്കണം.അല്ലാതെ ഭൂകമ്പം ഉണ്ടാകുമ്പോള്‍ ദുരിതാശ്വാസം വാങ്ങാന്‍ നില്‍ക്കുന്നവരെ പോലെ കൈനീട്ടി നിര്‍ത്തിയല്ല ഭക്ഷണം കൊടുക്കേണ്ടത്...വി ഐ പി ക്ക് ഒന്നും സാധാരണക്കാരന് മറ്റൊന്നും... ഇത് എവിടത്തെ നിയമമാണെഡോ...അന്റെ പൊങ്ങച്ചം കാണിക്കാന്‍ സാധാരണക്കാരനെ ഇങ്ങിനെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യം ഉണ്ടെടോ കൊലവീ." ഇത്രയും പറയണം എന്നു കരുതി ബീരാന്‍ വായ തുറന്നപ്പോഴേക്കും അലവി മറ്റൊരാളുടെ അടുത്ത് ചെന്ന് ബീരാനോട് ചോദിച്ച ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു.

ആമാശയത്തില്‍ നിന്നും വീണ്ടും സിഗ്നല്‍ വന്നപ്പോള്‍ ബീരാന്‍ വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.

റോഡിലേക്ക് ഇറങ്ങി ഓട്ടോ പിടിച്ചു.
വീട്ടിലേക്ക് കുതിച്ചു.
ഓട്ടോ വീടിന്നു മുന്നില്‍ എത്തി.
ആമിന മുറ്റത്ത്‌ തന്നെ ഉണ്ടായിരുന്നു.
ഓട്ടോക്കാരനെ വാടക കൊടുത്ത് പറഞ്ഞയച്ച് ബീരാന്‍ വീട്ടിലേക്ക് കയറി.

"നല്ലം വയറ് നിറച്ച് തിന്നിട്ട് നടക്കാന്‍ വയ്യാതായപ്പോ ഓട്ടോ പിടിച്ചു അല്ലേ ??" ആമിന ചോദിച്ചു.
ബീരാന്റെ നാവില്‍ ഭരണിപ്പാട്ടാണ് വന്നത്.
പക്ഷേ സംയമനം പാലിച്ചു.

"ചോറ് കൊറച്ച് എടുത്തു വെച്ചാ..." ബീരാന്‍ പറഞ്ഞു.
ആമിന : "എന്തിനാ ചോറ്? മൂക്കറ്റം തിന്നിട്ടല്ലേ വരുന്നത്?"
ബീരാന്‍ : "ചോറ് എടുത്ത് വെക്ക്... വെറുതെ ന്നെ ദേഷ്യം പിടിപ്പിക്കണ്ടാ..."

ആമിന : "ചോറ് തീര്‍ന്നല്ലോ... ഇങ്ങള് വേണ്ടാന്നു പറഞ്ഞപ്പോ കൊറച്ചേ ഉണ്ടാക്കിയിട്ടുള്ളൂ.അത് ഞാന്‍ തിന്നു."

ബീരാന്‍ : "പിന്നെന്താ തിന്നാന്‍ ഉള്ളത്?"
ആമിന : "പുട്ട് ഉണ്ട്. രാവിലെ ങ്ങള് വേണ്ടാന്ന് പറഞ്ഞ ഒണക്ക പുട്ട്."
ബീരാന്‍ : "അത് എടുക്ക്."
ആമിന : "കറി ഒന്നും ഇല്ല"
ബീരാന്‍ : "കൊറച്ച് കട്ടന്‍ ചായ ഉണ്ടാക്കിക്കോ."
അധികം വൈകാതെ പുട്ടും കട്ടനും മേശപ്പുറത്ത് എത്തി.
ബീരാന്‍ ആര്‍ത്തിയോടെ അത് അകത്താക്കി.

ഒണക്ക പുട്ടിന്റെ യഥാര്‍ത്ഥ രുചി ബീരാന്‍ അന്നു തിരിച്ചറിഞ്ഞു.

പുട്ട് തിന്നുമ്പോള്‍ ആമിന ബീരാന്റെ അടുത്ത് വന്ന് ചോദിച്ചു.
"അല്ല.. എന്താ ഈ ബഫേ ? ങ്ങള് വന്നിട്ട് പറഞ്ഞ്‌ തരാന്ന് പറഞ്ഞില്ലേ?"

ബീരാന്‍ : "അതായത്... തിന്നാന്‍ പല തരത്തില് ള്ള സാധനവും ഉണ്ടാവും. എന്നാല്‍ ഒന്നും വയറ് നിറച്ച് തിന്നാന്‍ കിട്ടൂലാ... ഒക്കെ തൊട്ട് നാവിന്മേ വെക്കാനെ കിട്ടൂ.പിന്നെ ഇരുന്ന് തിന്നാന്‍ പറ്റൂല...നടന്ന് തിന്നണം. തിന്നുമ്പോ കൊറച്ച് അശ്രദ്ധ പറ്റിയാല്‍ കുപ്പായത്തിമ്മെ കറയാവും. എടക്ക് വെള്ളം കുടിക്കാന്‍ തോന്നര്ത്. തോന്നിയാല്‍ ഒരു കയ്യില്‍ വെള്ളവും മറുകയ്യില്‍ പാത്രവും പിടിച്ച്‌ ബാലന്‍സ് ചെയ്തു വെള്ളം കുടിക്കാന്‍ ഉള്ള കഴിവ്ണ്ടാവണം.പിന്നെ തിന്നാന്‍ കിട്ടിയത് ഒക്കെ കുഴഞ്ഞ്‌ മറിഞ്ഞ് സാമ്പാര്‍ പരുവത്തില്‍ ആയിട്ടുണ്ടാവും.ഏറ്റവും ശ്രദ്ധിക്കണ്ട കാര്യം, ബഫെക്ക് പോകുമ്പോ ആദ്യം നമ്മുടെ പെരേല് വല്ലതും ഉണ്ടാക്കി വെച്ചിട്ട് വേണം പോകാന്‍...ഓടി വന്ന് എടുത്ത് തിന്നാലോ....അതാന്റെ ആമിനാ ബഫേ.." പുട്ട് അകത്താക്കുന്നതിനിടയില്‍ ബീരാന്‍ വിശദീകരിച്ചു.


പോസ്റ്റ്‌ മോഷണം സംസ്ക്കാരശൂന്യതയാണ് എന്ന്  ബൂലോക കള്ളന്മാരെ ഓര്‍മ്മപ്പെടുത്തുന്നു.

എന്റെ കൂടുതല്‍ കത്തികള്‍ വായിക്കാനായി ഇവിടെ ക്ലിക്കുക


138 comments:

 1. വായിച്ചു ചിരിച്ചു ട്ടോ...നന്നായി എഴുതിയിരിക്കുന്നു..ഒരു സിനിമാ പോലെ കാണാന്‍ കഴിഞ്ഞു...

  ReplyDelete
 2. ഹ ഹ ഹ .... ഇതെപ്പോ പോസ്റ്റി?? ഞാന്‍ കണ്ടില്ലല്ലോ... സത്യം ചോയ്ക്കട്ടെ?? ആരാ ഈ കഥാ പാത്രം?? ഒരു ക്ലൂ തരുമോ? പിന്നെ ഇത് വായിച്ചപ്പോഴാണ് പണ്ട് നമ്മളൊരു കല്യാണത്തിന് പോയി.. ആ കാര്യം ഓര്‍മ വന്നത്.. അന്ന് ഞാന്‍ അമ്മായീടെ വീട്ടില്‍ വിരുന്നു പോയതാണ്.. ചെറുപ്പത്തില്‍ അത്യാവശ്യം നല്ല വികൃതിയാണ് ഞാന്‍.. എന്‍റെ ശല്ല്യം ഒഴിവാക്കാന്‍ അമ്മായി ഒരു ദിവസം ഒരു സൂത്രം കാണിച്ചു.. അമ്മായീടെ വീടിന്റെ അടുത്തുള്ള ഒരു വീട്ടില്‍ ഒരു "കല്ല്യാണം" അമ്മായി പറഞ്ഞു എന്നോടും അവരുടെ മക്കള്ടെ കൂടെ പോവാന്‍.. എനിക്ക് താല്പര്യമില്ല.. എന്നാലും അമ്മായിക്ക് എന്നെ വിടണം.. അതിനു അമ്മായി പല സൂത്രങ്ങളും പറഞ്ഞു.. അതില്‍ ഒന്നായിരുന്നു.. മണവാട്ടി പോവുമ്പോള്‍ കടലിന്‍റെ അരികിലൂടെ ആണ് പ്യാപ്ലയുടെ വീട്ടില്‍ പോവുക അപ്പോള്‍ കടല് കാണാം എന്ന്.. ആ അടവില്‍ ഞാന്‍ വീണു.. ഞാനും പോയി അവരുടെ കല്യാണത്തിന്.. അങ്ങിനെ കല്യാണ വീട്ടില്‍ എത്തി... ഭക്ഷണം ഒക്കെ കഴിച്ചു.. (പുതു പെണ്ണിനെ ഞാന്‍ അന്വേഷിച്ചില്ല.. അല്ലെങ്കിലും എന്‍റെ ഉദ്ദേശം പെണ്ണിനെ കാണല്‍ അല്ലല്ലോ..) പുതു പെണ്ണ് ഇറങ്ങാന്‍ ഞാന്‍ കാത്തു കാത്തു ഇരുന്നു.. സമയം 3 മി കഴിഞ്ഞു പെണ്ണ് പോവുന്നില്ല .. പ്യാപ്ല വരുന്നുമില്ല... എനക്ക് ദേഷ്യവും കൂടെ ഉറക്കവും വരാന്‍ തുടങ്ങി.. ഞാന്‍ എങ്ങിനെയോ കിടന്നുരങ്ങി(എവിടേയോ).. ഉണര്‍ന്നു നോക്കുമ്പോള്‍ ഞാന്‍ കാറിലാണ്.. ഹോ! സന്തോഷമായി.. പെണ്ണിനേയും കൊണ്ട് പോവുകയാണ്.. അപ്പോള്‍ കടല്‍ കാണാലോ.. ഞാന്‍ എണീറ്റിരുന്നു.. പുറത്തേക്കു പ്രതീക്ഷയോടെ നോക്കി.. ഇല്ലല്ലോ.. പോകുന്നത് കടപ്പുറത്തൂടെ അല്ലല്ലോ.. ഇത് അമ്മായീടെ വീട്ടിലേക്കുള്ള വഴിയിലെക്കല്ലേ തിരിയുന്നത്... ഞാന്‍ ഞെട്ടി... എനിക്ക് ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല... എനിക്ക് പറ്റിയ ചതി ഞാന്‍ മനസിലാക്കി.. ഞാന്‍ കരയാന്‍ തുടങ്ങി.. എല്ലാരും എന്നെ ആശ്വസിപ്പിക്കാന്‍ നോക്കി.. ഞാന്‍ കരയുന്നു... അട്ടഹാസം/... !! എങ്ങിനെയോ വീട്ടില്‍ എത്തി.. അപ്പോള്‍ എല്ലാരും എന്നെ കളിയാക്കി ചിരിക്കുന്നു.. ഞാന്‍ പഴയ പടി കടല് കാണാന്‍ കരയുന്നു.. അന്നേരം അമ്മായി പറയുന്നു (പ്രസ്താവിക്കുന്നു) അതേയ്.. ആ കല്ല്യാണം പ്യാപ്ല കല്ല്യാണം അല്ല... അത് "സുന്നത് കല്യാണ" മായിരുന്നു എന്ന്... !! ബാക്കി ഊഹിച്ചെടുത്തു പൂരിപ്പിക്കുക...

  വാല്‍ കഷ്ണം: സുന്നത് കല്ല്യാണം എന്നാല്‍ മുസ്ലിം സമുതായത്തില്‍ നടക്കുന്ന മാര്‍ക്ക കല്ല്യാണം...

  ReplyDelete
 3. നന്നായിട്ടുണ്ട്....

  ReplyDelete
 4. ആദ്യായാണിവിടെ വരുന്നത്..വന്നത് മോശമായില്ല...നല്ലൊരു ബഫെ കഴിച്ചു...കൊള്ളാം....

  ReplyDelete
 5. അതായത്... തിന്നാന്‍ പല തരത്തില് ഉള്ള സാധനവും ഉണ്ടാവും. എന്നാല്‍ ഒന്നും വയറ് നിറച്ച് തിന്നാന്‍ കിട്ടൂലാ... ഒക്കെ തൊട്ട് നാവിന്മേ വെക്കാനെ കിട്ടൂ...പിന്നെ ഇരുന്ന് തിന്നാന്‍ പറ്റൂല...നടന്ന് തിന്നണം. തിന്നുമ്പോ കുറച്ച് അശ്രദ്ധ പറ്റിയാല്‍ കുപ്പായത്തിമ്മെ കറയാവും... ഇടക്ക് വെള്ളം കുടിക്കാന്‍ തോന്നരുത്. തോന്നിയാല്‍ ഒരു കയ്യില്‍ വെള്ളവും മറുകയ്യില്‍ പാത്രവും പിടിച്ച്‌ ബാലന്‍സ് ചെയ്തു വെള്ളം കുടിക്കാന്‍ ഉള്ള കഴിവ്ണ്ടാവണം... പിന്നെ തിന്നാന്‍ കിട്ടിയത് ഒക്കെ കുഴഞ്ഞ്‌ മറിഞ്ഞ് സാമ്പാര്‍ പരുവത്തില്‍ ആയിട്ടുണ്ടാവും...ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, ബഫെക്ക് പോകുമ്പോ ആദ്യം നമ്മുടെ പെരേല് വല്ലതും ഉണ്ടാക്കി വെച്ചിട്ട് വേണം പോകാന്‍...ഓടി വന്ന് എടുത്ത് തിന്നാലോ....അതാന്റെ ആമിനാ ബഫേ..

  വളരെ നന്നായിട്ടുണ്ട് പഹയാ...നീ നാളെ ഒരു സുല്‍ത്താനാവേണ്ട എല്ലാ പരുവവും കാണാനുണ്ട്...

  ReplyDelete
 6. ഹ...ഹ.
  നല്ല രസികൻ അവതരണം.
  ആശംസകൾ

  ReplyDelete
 7. നല്ല രസികൻ അവതരണം.

  ReplyDelete
 8. നന്നായിട്ടുണ്ട്.

  ReplyDelete
 9. ഹ ഹാ.. അടിപൊളി വെടിക്കെട്ട്!! ബഫെ ഉശാറായിട്ടുണ്ട് :) congrats

  ReplyDelete
 10. ഇതാണ് അപ്പോ ബഫേ...അല്ലേ..

  ReplyDelete
 11. ഹ്മം, അത് കലക്കി

  ReplyDelete
 12. vayichi ishata pettu nannayi thanneey ishatapettu...Alpam koodi neelam kurakkamyirunnu
  anyway great..keeep it up expecting more.,,thank you.

  ReplyDelete
 13. ha ..ha ...ha trembling humour...thanks doctor

  ReplyDelete
 14. നല്ല കാട ബിരിയാണി തന്നെ കിട്ടി......

  ReplyDelete
 15. നന്നായിട്ടുണ്ട്. വരാന്‍ വൈകുന്നവന് ബഫെയില്‍ കിട്ടുന്നതെന്താവും? എനിക്ക് അതു മതി ട്ടൊ.....

  ReplyDelete
 16. നന്നായിട്ടുണ്ട്. പിന്നെ വൈകി വരുന്നവന് ബഫെയില്‍ എന്താണുണ്ടാവുക. എനിക്കതു മതി ട്ടൊ....

  ReplyDelete
 17. കിടിലന്‍ .....പാവം അമിനാത്ത .....!

  ReplyDelete
 18. valare nannaayittund,.. enikk eeyadutha kaalathirangiya leak beeraan enna kadhaa paathrathe aadyam muthal avasaanam vare feel cheythu,.. haasyam vazhangunnund..

  ReplyDelete
 19. ENTHANN BOFFE YENNU CHODHIKUMBOL PARAYAN ORU MARUPADI YILLATHE VISHAMICH IRIKUVAYIRUNNU, IPO HAPPY :)

  ReplyDelete
 20. SUPER AYITTUND ITH VAYIKKUMBOL SANTHOSHAVUM ATHUPOLE DUKKAVUM UND NHAN ORU PARIPADIKK POOYAPPOL ITH POLE AYIRUNNU

  ReplyDelete
 21. എനിക്കും ബീരാന്റെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്....

  കമന്റുകള്‍ ഇട്ട്‌ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി....
  കൂടുതല്‍ കമന്റുകള്‍ പ്രതീക്ഷിച്ചു കൊണ്ട് ....
  സ്നേഹത്തോടെ...:)

  ReplyDelete
 22. അതായത്... തിന്നാന്‍ പല തരത്തില് ഉള്ള സാധനവും ഉണ്ടാവും. എന്നാല്‍ ഒന്നും വയറ് നിറച്ച് തിന്നാന്‍ കിട്ടൂലാ... ഒക്കെ തൊട്ട് നാവിന്മേ വെക്കാനെ കിട്ടൂ...പിന്നെ ഇരുന്ന് തിന്നാന്‍ പറ്റൂല...നടന്ന് തിന്നണം. തിന്നുമ്പോ കുറച്ച് അശ്രദ്ധ പറ്റിയാല്‍ കുപ്പായത്തിമ്മെ കറയാവും... ഇടക്ക് വെള്ളം കുടിക്കാന്‍ തോന്നരുത്. തോന്നിയാല്‍ ഒരു കയ്യില്‍ വെള്ളവും മറുകയ്യില്‍ പാത്രവും പിടിച്ച്‌ ബാലന്‍സ് ചെയ്തു വെള്ളം കുടിക്കാന്‍ ഉള്ള കഴിവ്ണ്ടാവണം... പിന്നെ തിന്നാന്‍ കിട്ടിയത് ഒക്കെ കുഴഞ്ഞ്‌ മറിഞ്ഞ് സാമ്പാര്‍ പരുവത്തില്‍ ആയിട്ടുണ്ടാവും...ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, ബഫെക്ക് പോകുമ്പോ ആദ്യം നമ്മുടെ പെരേല് വല്ലതും ഉണ്ടാക്കി വെച്ചിട്ട് വേണം പോകാന്‍...ഓടി വന്ന് എടുത്ത് തിന്നാലോ....അതാന്റെ ആമിനാ ബഫേ..
  thamaasha ayittanelum oru valiya sathyam paranju...

  ReplyDelete
 23. "കല്യാണം കഴിഞ്ഞ്‌ തിരിച്ച് പോരുമ്പോ എന്റെ മേത്ത് വന്ന് കേറിക്കോള്ളീം. അലവിടെ മൊതല് ന്റെ പള്ളേല് എത്തിക്കുന്നതിന് മുന്പ് എന്നെ ആശുപത്രീല് ആക്കലിം..." ബീരാന്‍ വാഹനങ്ങളോട് അഭ്യര്‍ഥിച്ചു...

  വളരെ നന്നായിട്ടുണ്ട് ചങ്ങായീ.....

  ReplyDelete
 24. രസകരമായിട്ടുണ്ട്

  ReplyDelete
 25. ഇത് വായിച്ചപ്പോളാണ് ........ ഖ്യൂ നിന്ന് ഖ്യൂ നിന്ന് ആകെ കിട്ടിയാ കാടയും ചപ്പാത്തിയും എല്ലാം കൂടി .......... ഉള്ളില്‍ സ്ഥലം ഇല്ലാത് കൊണ്ട് പുറത്ത് നിന്ന് തിന്നാം എന്നു വച്ച് പുറത്ത് കടന്നപ്പോള്‍ തീരെ ഖ്യൂ നില്‍ക്കാത്ത ഒരാള്‍ ( കാക്ക ) പുറത്ത് നിന്ന് തിന്നുന്നരുടെ മുന്നില്‍ വച്ച് കിട്ടിയ കാടയുമായി കടന്നു കളുയുകയും ചെയ്ത സംഭവം........... ഓര്‍മവന്നത്

  ReplyDelete
 26. ബഫെയില്‍ ഭക്ഷണം കഴിക്കുന്നതിണ്ടേ ഒരു വിഷമാവസ്ഥ നന്നായി വിവരിച്ചു ആധുനികത എന്നാല്‍ ആര്‍ക്കും ഭക്ഷണം കൊടുക്കെന്ടെന്നാണ് മറിച്ചു ആര്‍ഭാടം കാണിക്കാനുള്ള ഒരു വേദി എന്നെ പറയാന്‍ കഴിയു , ഞാന്‍ ഇത്തരം ഒരു ചടങ്ങില്‍ സംപന്ധിച്ചപ്പോള്‍ അവിടെ ഒരു പാവം വയസ്സായ ഒരാള്‍ ഇടതു കയ്യില്‍ പാത്രം പിടിച്ചു നിന്ന് കൊണ്ട് ഭക്ഷണം കഴിക്കാന്‍ പാടുപെടുന്നു ആ മന്ഷ്യണ്ടേ കയ്യും വിറക്കുന്നുണ്ടായിരുന്നു അത് കണ്ട ഞാന്‍ ഹാളില്‍ പോയി ഒരു കസേര കൊണ്ടുവന്നു അതില്‍ ഇരുത്തി മറ്റൊരു കസേരയില്‍ പാത്രം വെച്ച് കഴിക്കാനുള്ള അവസരം ചെയ്ട് കൊടുത്തു .എന്തായാലും അബ്സരിണ്ടേ ഹാസ്യവും, കുറിക്കു കൊള്ളുന്ന എഴുത്തും എനിക്ക് നന്നേ രസിച്ചു . അഭിനന്ദനങ്ങള്‍.

  ReplyDelete
 27. അഭിപ്രായങ്ങള്‍ക്കെല്ലാം നന്ദി...:)

  ReplyDelete
 28. ക്ലൈമാക്സ് കലക്കി , പിന്നെ ഒരു കാര്യം കൂടി ഇഷ്ടപ്പെട്ടു ഇടയ്ക്കിടയ്യ്ക്ക് ഒരു പോസ്റ്റില്‍ നിന്നും അടുത്ത പോസ്റ്റിലേക്കുള്ള ലിങ്കിന്റെ കളി .... ഇങ്ങള് പുലി തന്നെ

  ReplyDelete
 29. വായിച്ചു തീരുന്നതുവരെ ചിരി അടക്കാന്‍ കഴിഞ്ഞില്ല , വളരെ നന്നായിട്ടുണ്ട് , എല്ലാ അഭിനന്ദനങ്ങളും

  ReplyDelete
 30. superayittundutto,,,orupadishtamayi,,,, narmathil chalichezhuthiyirikkunnu,,,

  ReplyDelete
 31. വളരെ നന്നായിട്ടുണ്ട് , അഭിനന്ദനങ്ങള്‍.

  ReplyDelete
 32. നന്നായിരിക്കുന്നുവളരെ നല്ല അവതരണംനല്ല വരികള്‍

  ReplyDelete
 33. വിവാഹം എന്ന മാമാങ്കത്തിന്റെ പേരില്‍ .പാശ്ചാത്യ സംസ്കാരത്തെ കടമെടുത്തു ക്ഷണിക്കെപ്പെടുന്നവരെ അപമാനിക്കാനും,അര്‍ദ്ധ പട്ടിണിക്കിടാനും ശ്രമിക്കുന്ന അല്പന്മാര്‍ തീര്‍ച്ചയായും ഈ വരികള്‍ വായിച്ചിരിക്കെണ്ടാതാണ്. നന്നായിട്ടുണ്ട്.

  ReplyDelete
 34. വിവാഹം എന്ന മാമാങ്കത്തിന്റെ പേരില്‍ .പാശ്ചാത്യ സംസ്കാരത്തെ കടമെടുത്തു ക്ഷണിക്കെപ്പെടുന്നവരെ അപമാനിക്കാനും,അര്‍ദ്ധ പട്ടിണിക്കിടാനും ശ്രമിക്കുന്ന അല്പന്മാര്‍ തീര്‍ച്ചയായും ഈ വരികള്‍ വായിച്ചിരിക്കെണ്ടാതാണ്. നന്നായിട്ടുണ്ട്.

  ReplyDelete
 35. Nannayi bafe,evide poya pettethu?

  ReplyDelete
 36. its ma first visit on your blog. its a quite nature on every ones life. but no one is going to mark this. anyway, good one. keep t up

  ReplyDelete
 37. വളരെ നന്നായിട്ടുണ്ടു ! very humerous ! nanni !

  ReplyDelete
 38. നര്‍മം നന്നായി പറഞ്ഞു. ആശംസകള്‍

  ReplyDelete
 39. അപ്പൊ ഈ ബഫേ.. ബഫേ എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ? നന്നായി ആസ്വദിച്ചു.. അഭിനന്ദനങ്ങള്‍.. പിന്നെ ഈയടുത്ത്‌ കഴിഞ്ഞ വല്ല കല്ല്യാണക്കഥയുമാണോ? ആണെങ്കില്‍ അറിയിക്കണേ..

  ReplyDelete
 40. ശരിക്കും ചിരിച്ചു.
  എനിക്കും ഉണ്ട് ഒരു 'ബഫേ' അനുഭവം.
  അത് ഞാന്‍ പിന്നീടൊരിക്കല്‍ പറയാം.

  ReplyDelete
 41. ജോറായിരിക്കാണ്‌.
  വായിച്ച് തീര്‍ന്നപ്പം ചിരിക്കാനല്ല തോന്നിയത്.

  ReplyDelete
 42. ഹ ഹ സൂപ്പര്‍ ..ഇഷ്ടപ്പെട്ടു !

  ReplyDelete
 43. വല്ലാത്തൊരു ബോഫെ ആയിപ്പോയി.. :)

  ReplyDelete
 44. ഇത് കലക്കിട്ടോ :))

  ReplyDelete
 45. അണ്റ്റെ ഈ "ബീരാന്‍ കൂടിയ ക്ള്‍ല്യാണം" പോസ്റ്റ്‌ വളരെ നന്നായിട്ടുണ്ട്‌. ഞമ്മക്ക്‌ ഞമ്മള്‍ കൂടിയ കൊറച്ച്‌ കല്ല്യാണങ്ങള്‍ മനസില്‍ മിന്നി മറഞ്ഞു ചിരി അടക്കാന്‍ കയിഞ്ഞില്ല.. പലേടത്തും സാമറ്‍ത്ഥ്യൊ ക്കൊണ്ട്‌ ഞമ്മള്‍ മൂക്ക്‌ മുട്ടെ തിന്നിട്ടുണ്ട്‌. പിന്നെ ദുബൈ കാരന്‍ ബ്ഫെ നടത്തുന്ന പോലെ മലപുറത്ത്‌ കാര്‍ നടത്തിയാല്‍ പറ്റില്ല. ആവിടെ ഉള്ളവറ്‍ക്ക്‌ വിഭവങ്ങള്‍ മുന്നില്‍ കണ്ടാല്‍ മതി മൂക്ക്‌ മുട്ടെ തിന്നാന്‍ "പിപ്പല്യസവം + അയമൊദകം " കഴിച്ച്‌ ശീലമില്ലല്ലോ.... എനിക്ക്‌ സമാധാനം ആയത്‌ ആമിനാണ്റ്റെ ഉണക്ക പുട്ടിനെ കുറ്റം പറഞ്ഞ്‌ ബീരാന്‍ അത്‌ ആറ്‍ഥി മൂത്ത്‌ തിന്ന്നപ്പോഴാണ്‍.

  ReplyDelete
 46. താങ്കളുടെ നര്‍മം നന്നായി ആസ്വദിച്ചു .......

  ReplyDelete
 47. ശരിക്കും ചിരിപ്പിച്ച പോസ്റ്റു... ഗുമ്മായിരിക്കുന്നു.. :)

  ReplyDelete
 48. ശരിക്കും ചിരിച്ചു.. അപ്പോ ബൊഫെ എന്താണെന്ന് മനസ്സിലായി.. ഉഗ്രൻ എഴുത്തു... എല്ലാ ആശംസകളും

  ReplyDelete
 49. ഹാസ്യത്തിലൂടെ താങ്കള്‍ യധാര്ത്യതിന്റെ വസ്തു നിഷ്ട്ടമായ കാര്യങ്ങള്‍ പറഞ്ഞു
  ഒരു കഥയിലൂടെ സമൂഹത്തില്‍ നടക്കുന്ന ഒരു പൊങ്ങച്ചത്തിന്റെ മുഖം തുറന്നു കാട്ടി
  വളരെ നന്നായി അവതരിപ്പിച്ചു. അതാണല്ലോ ഒരു കലാകാരന്റെ കഴിവും.

  ReplyDelete
 50. നര്‍മ്മത്തിലൂടെ സമൂഹത്തില്‍ കാണപ്പെടുന്ന പല കൊള്ളരുതായ്മകളും തുറന്നു കാട്ടി.ആശംസകള്‍

  ReplyDelete
 51. വളരെ നന്നായിരിക്കുന്നു .....വായന തുടങ്ങിയത് മുതല്‍ ക്ലൈമാക്സിന്റെ ആകാംഷയിലായിരുന്നു.......... ചിരിക്കാനും ചിന്തിക്കാനും വക നല്‍കിയ രചന ........ എല്ലാ ആശംസകളും നേരുന്നു ...

  ReplyDelete
 52. super.. congrats 4 d language n d satire

  ReplyDelete
 53. ബഫെ എന്ന മായയും ഉണക്കപ്പുട്ട് എന്ന യാഥാർത്ഥ്യവും... അബ്സാർ രസകരമായെഴുതി.

  ReplyDelete
 54. ഹഹഹ...ബീരാണിക്കയ്ക്ക് പറ്റിയ പറ്റേ!! കിടിലമായിട്ടുണ്ട് അബ്സര്‍.

  ReplyDelete
 55. @Jazmikkutty
  @SHAHANA
  @Naushu
  @റിയാസ് (മിഴിനീര്‍ത്തുള്ളി)
  @zephyr zia
  @ANNAVICHARAM
  @കമ്പർ
  محب الحبيب@
  @shafi mji
  @ബെഞ്ചാലി
  @ജുവൈരിയ സലാം
  @shanukizhisseri
  @mottamanoj
  @IRFAN NOUFAL
  @kannan
  @ANSAR ALI
  @Noushad Pallikkalakath
  @ahammedpaikat
  @faisu madeena
  @സ്വ.ലേ
  @anzu
  @usman
  @കാന്താരി
  @Krishna
  @yaachupattam
  @Designs Border
  @ഷാഫി കോരുവളപ്പിൽ
  @Pathfinder (A.B.K. Mandayi)
  @ഡി.പി.കെ
  @ചെറുശ്ശോല
  @Musthu Kuttippuram
  @moideentkm
  @jawahar
  @sidheeque kaithamucku
  @ibrahim
  @Shaafnaz
  @Vinnie
  @BALAJI K
  @mohammed
  @Baiju Basheer
  @ismail chemmad
  @കുറ്റൂരി
  @നാമൂസ്
  @മിര്‍ഷാദ്
  @Fousia R
  @Mohammed Lulu
  @Jefu Jailaf
  @Lipi Ranju
  @CKLatheef
  @Basheer
  @പാറക്കണ്ടി
  @jiya | ജിയാസു.
  @Naseef U Areacode
  @Bank Salim
  @indiaexplosive.blogspot.com
  @ആറങ്ങോട്ടുകര മുഹമ്മദ്‌
  @SALEEM MUHAMMED
  @Noushad Pulikkal
  @shani
  @Jinesh M D
  @പള്ളിക്കരയില്‍
  @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു


  അഭിപ്രായം പങ്കുവെച്ച എല്ലാ ചങ്ങായിമാര്‍ക്കും, ചങ്ങായിച്ച്യോള്‍ക്കും ഒരായിരം നന്ദി...:)

  കൂടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്....
  സ്നേഹത്തോടെ....

  ReplyDelete
 56. എന്താ അവതരണം...സൂപ്പര്‍ ആയിട്ടുണ്ട്‌......ചിരിച്ചു വയ്യാതായി....

  ReplyDelete
 57. ഈ പോസ്റ്റ്‌ കാണാന്‍ വൈകിയതില്‍ എനിക്ക് സങ്കടം തോന്നുന്നു. ഇതില്‍ നര്‍മ്മമല്ല, സമൂഹത്തിലെ വളരെ നീചവും വൃത്തികെട്ടതുമായ ഒരു സംസ്കാരത്തിനെതിരെയുള്ള ആക്രോശമാണ് ഞാന്‍ കാണുന്നത്. എത്രയോ ലക്ഷങ്ങള്‍ പോലും ചെലവാക്കി നടത്തുന്ന കല്യാണവിരുന്നുകളില്‍ ക്ഷണിക്കപ്പെട്ട (ആദരിക്കപ്പെടേണ്ട) അതിഥികള്‍ പിച്ച പാത്രം ഏന്തി നില്‍ക്ക്കുന്ന നീണ്ട വരികളും ഉന്തും തള്ളും കണ്ടു മനസ്സ് വേദനിച്ചിടുണ്ട്. സ്വന്തത്തോട് തന്നെ പ്രതികാരം ചെയ്യുന്ന രൂപേണ ഭക്ഷണം വേണ്ടെന്നു വെച്ചിട്ടുണ്ട്.
  അബ്സറിനു ആയിരംകോടി നന്ദി.

  ReplyDelete
 58. നമ്മുടെ കോയിക്കോടന്‍ ബാശ നന്നായിട്ട്ണ്ട്. അതി സമര്‍ത്ഥമായി ഭാഷ ഉപയോഗിച്ചിരിക്കുന്നു. തുടര്‍ന്നും ഇത്തരം ‌കാന്പുള്ള രചനകള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 59. ഈ എഴുതിയത് നല്ലത്നെന്നു തോന്നു ന്നില്ല പിന്നെ ഇത്തരത്തില് ള്ള കഥയും വായിക്കാന്‍ സമയം ഇല്ല (please read Holy quraan )http://tanzil.net/#trans/ml.abdulhameed/31:21

  ReplyDelete
 60. @ Hussain vengara,

  മനസ്സില്‍ തോന്നിയവ കുറിച്ചിടുന്നു.... കഥയായാലും രാഷ്ട്രീയമായാലും... അത്രമാത്രം...

  വായിക്കാന്‍ സമയം ഉണ്ടായില്ലെങ്കിലും കമന്റിടാന്‍ സമയം കണ്ടെത്തിയതിന് നന്ദി !!!!!

  ReplyDelete
 61. ജിനു, അഹമദ്‌ക്ക, ശ്രീജിത്ത്‌ ബായി....
  നല്ല വാക്കുക്കള്‍ക്ക് വളരെ വളരെ നന്ദി......

  ReplyDelete
 62. സത്യമാണിത് ഇപ്പോള്‍ പല ബുഫ്ഫെക്കാരും മറന്നു പോകുന്നു അതിഥി എന്നാ വാക്കിന്റെ അര്‍ഥം , ഇത്തരം അനുഭവങ്ങള്‍ എല്ലാവര്ക്കും കാണും ,,,,,
  നിങ്ങളുടെ എഴുത്തിന്റെ ശൈലി എനിക്ക് ഇഷ്ട്ടപെട്ടു ,
  ഒരു മുഹമ്മദ്‌ ബഷീര്‍ കൂടി ജനിക്കുന്നു ,,,, എല്ലാ ആശംസകളും

  ReplyDelete
 63. valare nannayittundu suhruthe....

  ReplyDelete
 64. all the very best... god bless you....

  ReplyDelete
 65. എന്റെ ഡോക്ടറെ.....

  ആസ്വദിച്ചു വായിച്ചു .

  ReplyDelete
 66. very good just like had a buffet............keep writing......all the best!!!

  ReplyDelete
 67. അറിഞ്ഞോ അറിയാതയോ ലീക്ക് ബീരാന്‍ ടെലി ഫിലീമിലെ രംഗങ്ങള്‍ ...

  ReplyDelete
  Replies
  1. നിങ്ങള്‍ പറഞ്ഞ ടെലിഫിലിം ഞാന്‍ കണ്ടിട്ടില്ല.
   മാത്രമല്ല, ഇത് ഒരു വര്‍ഷം മുന്‍പ്‌ ഇട്ട പോസ്റ്റ്‌ ആണ്...
   എനിക്കുണ്ടായ ചില അനുഭവങ്ങളില്‍ അല്‍പം ഭാവനയും കുത്തികയറ്റി എന്ന് മാത്രം ...:)

   Delete
 68. ഇക്കാ ഇറ്റാണ് ഞങ്ങ പറഞ്ഞ ബഫ്ഫേ.
  ഒറ്റതിരിച്ച് ഒന്നിനേയും വേറിട്ട് കാണിക്കാനില്ല. ആദ്യമധ്യാന്തം ഒരു വെടിക്കെട്ടായിരുന്നൂ. ഈ രാഷ്ട്രീയ മത കാര്യങ്ങളുടെ പോസ്റ്റുകൾ വരുന്നതിനിടയ്ക്ക് ഇങ്ങനെ ഉള്ള നമ്പറുകളും രസമാണ്. ആശംസകൾ.

  ReplyDelete
 69. വളരെ നന്നായി അവതരിപ്പിച്ചു.
  ആശംസകള്‍.

  ReplyDelete
 70. "എടാ പോത്തെ... നാട്ടുകാരെ വിളിച്ചു വരുത്തുമ്പോ മാന്യമായി സ്വീകരിക്കണം. ഭക്ഷണം എന്തായാലും അത് മേശപ്പുറത്ത് വെച്ച് അന്തസ്സായി കഴിക്കാനുള്ള അവസരം ഉണ്ടാക്കണം....അല്ലാതെ ഭൂകമ്പം ഉണ്ടാകുമ്പോള്‍ ദുരിതാശ്വാസം വാങ്ങാന്‍ നില്‍ക്കുന്നവരെ പോലെ കൈനീട്ടി നിര്‍ത്തിയല്ല ഭക്ഷണം കൊടുക്കേണ്ട"

  അപ്പം ഒര്മയുണ്ടല്ലോ?അല്ലേ........ഞങ്ങളെ ഇനി വിളിക്ക് മക്കടെ പിറന്നാളിനും നിക്കാഹിനും ഒക്കെ, ബാക്കി അപ്പോള്‍.........
  പുഞ്ചപ്പാടം

  ReplyDelete
  Replies
  1. ഹഹ...
   ഒക്കേ.....
   ഇങ്ങള് ന്നെ വിളിക്കുമ്പളും ഇക്കാര്യം ഓര്‍മ്മണ്ടായാ മതി...:)

   Delete
 71. കൊള്ളാം എനിക്ക് ഇഷ്ടായി ട്ടോ...

  ReplyDelete
 72. സംഗതി പേരും വിറ്റായിട്ടോ. താങ്കളെ എന്‍റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു. കൂട്ടത്തില്‍ എല്ലാ വായനക്കാരെയും. വന്നു അഭിപ്രായം പറയാന്‍ മറക്കല്ലേ. http://catvrashid.blogspot.in/2012/02/blog-post_08.html

  ReplyDelete
 73. ഡോക്ടര്‍ ....
  ഇങ്ങള്‍ ആളെ ചിരിപ്പിച്ചു ഒരു വഴിക്കാക്കി ...
  ഈ ബഫെ എന്താണ് എന്ന് ഇപ്പോഴാ ശരിക്ക് പിടി കിട്ടിയത്

  ആ വാഹനങ്ങളോട് നടത്തിയ അഭ്യര്‍ത്ഥന ഓര്‍ക്കുമ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരും ...
  എന്റെ കഷ്ടകാലത്തിനു ഇത് ഞാന്‍ ഓഫീസില്‍ വെച്ചാണ് വായിച്ചത്. ചിരി അടക്കാന്‍ ശരിക്കും പാട് പെട്ട് ,,

  ആശംസകള്‍ ഡോക്ടറെ ...

  ReplyDelete
 74. അപ്പൊ ഇത് ബീരാന്‍ക്കാ സ്‌പെഷ്യല്‍ ആയിരുന്നല്ലേ..

  ലത് കലക്കി..

  ReplyDelete
 75. ഞാന്‍ ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ കയറുന്നത്.
  മാത്രമല്ല ഞാന്‍ നാട്ടില്‍ നിന്നും ബാംഗ്ലൂരില്‍ വന്നിട്ട് മനസ്സ് തുറന്നു ചിരിക്കാന്‍ തോന്നിയതും ചിരിച്ചതും ഇപ്പോഴാണ് (ഇത് വായിച്ചപ്പോള്‍)
  നന്ദി നന്ദി നന്ദി

  ReplyDelete
 76. നന്നായി നല്ല നര്‍മ്മം സുപ്പര്‍ .....ഇനിയും പ്രദീക്ഷിക്കുന്നു .....

  ReplyDelete
 77. അബ്സര്‍ ഇക്കാ ഇങ്ങനെ എഴുതി ആള്‍ക്കാരെ ചിരിപ്പിച്ചു കൊല്ലരുത്......എന്റമ്മോ!!!!

  ReplyDelete
 78. ഹ ഹ ഹ ......നാല് കാശ് കയ്യില്‍ വരുമ്പോള്‍ കോപ്രായം കാണിക്കുന്ന അഭിനവ അലവിമാര്‍ വാഴുന്നത് വരെ ബഫ്ഫെ " എന്ന എച്ചില്‍ പരിപാടി നില്‍ക്കില്ല ...Good one...

  ReplyDelete
 79. പഴയ പോസ്റ്റ്‌ ആണല്ലേ ?എന്നാലും ഇഷ്ടപ്പെട്ടു ..

  ReplyDelete
 80. പാവം ബീരാന്‍....എന്നാലും ഭിക്ഷക്കാരെ പോലെ പാത്രവുമായി നില്‍ക്കേണ്ടി വന്നല്ലോ.
  ഇഷ്ടപ്പെട്ടു.

  ReplyDelete
 81. ഹഹഹഹ..അല്ലഹ്..ഞമ്മള് ഈ ബോഫക്ക് എത്താന്‍ വൈകി മുത്തെ...ഇയ്യ് ക്ഷമീ...
  കലക്കി ഡോക്റ്റര്‍ സാര്‍..കലക്കി..ഒത്തിരി ചിരിച്ചു... ബീരാനെക്കാള്‍ വലിയ പഹയന്‍ തന്നെ
  ഈ ഡോക്കിട്ടര്‍..ഹിഹിഹി..ഒരായിരം ആശംസകള്‍....

  www.ettavattam.blogspot.com

  ReplyDelete
 82. ബീരന്ക്യ കല്കീക്നു

  ReplyDelete
 83. hai superb......Beerananu thaaaram

  ReplyDelete
 84. ഈ ബീരാനൊരു സംഭവമാണല്ലോ ഡോക്ടറെ.!

  ReplyDelete
 85. നല്ല രചന ഇക്കാ .. ആശംസകള്‍

  ReplyDelete
 86. ഒരുപാട്,ഒരുപാട് ഇഷ്ടമായി......തമാശയില്‍ കൂടിയാണെങ്കിലും ഇത് ഒരു വേദനയാണ്.ഞാനും കണ്ടിട്ടുണ്ട് ഒരുപാട് വിവാഹങ്ങളില്‍ രണ്ടു തരത്തില്‍ സല്‍ക്കരിക്ക പെടുന്ന ആളുകളെ.കൂടെ ഇരുത്താന്‍ യോഗ്യത ഇല്ലാഎന്നു തോന്നുന്നവരെ വിളിച്ചു വരുത്തി അപമാനിക്കുന്നതിലും നല്ലത് വിളിക്കaതിരിക്കല്‍ തന്നെയാണ്. തങ്ങള്‍ തരംതഴ്ന്നവരനെന്നു തോന്നലോടെയാകും പലരും മടങ്ങുക.ഇത്തരം ക്രൂരമായ ചെയ്തികളില്‍ നിന്ന് പടച്ചവന്‍ നമ്മളെ എല്ലാരേയും കാക്കട്ടെ..

  ReplyDelete
 87. ഹഹഹ...ബഫെ എന്നാല്‍ ഇതുതന്നെ
  നര്‍മ്മമാണെങ്കിലും സത്യമായ നര്‍മ്മം

  ReplyDelete
 88. സത്യംസന്ദമായ നര്‍മ്മം ..ഇതു വായിച്ചപ്പോള്‍ കുറ്റിയാടിയില്‍ നിന്നും മഞ്ചേരി കുരംബയിലേക്ക് പെണ്ണ് തേടി പോയത്‌ ഓര്‍മ്മ വരുന്നു .ഞങ്ങളുടെ നാട്ടില്‍ ബോഫെ ഇല്ലാത്ത സമയം കല്യാണത്തിനു തേടി പോകുന്നവര്‍ക്ക്‌ വിളമ്പി കൊടുക്കേണം അവരെ നന്നായി സ്വീകരികേണം ..അവിടെ നമ്മള്‍ തന്നെ എടുത്ത് തിന്നണം പോലും എന്നും പറഞ്ഞു കുറെ അമ്മായി മാരും മൂത്തുമ്മമാരും കയിച്ചില്ല .തിരിച്ചു വരുമ്പോള്‍ മൂന്ന് മണിക്കൂര്‍ വിശ്ന്നതും (ഉമ്മാനെ ഞാന്‍ ഇവിടെ ഒരു അറബികല്യാണംത്തിനു കൊണ്ട് പോകുമ്പോള്‍ ഉമ്മ അന്നെത്തെ അനുഭവം പറഞ്ഞു)
  എല്ലാവര്‍ക്കും ഒരു പോലെ ബോഫെ കൊടുക്കാന്‍ പറ്റുമെങ്കില്‍ മാത്രം നമ്മള്‍ അത് സ്വീകരിക്കാം അല്ലാതെ ഒരു മാതിരി രണ്ടു തരത്തില്‍ അതിനോട് ഞാന്‍ യോജിക്കുന്നില്ല കുറച്ചു കാലമായി നാട്ടിലെ കല്യാണംങ്ങള്‍ പങ്കെടുക്കാന്‍ പറ്റാത്തത് കൊണ്ട് അതിനെ പറ്റി അതികം പറയാന്‍ ആളല്ല

  ReplyDelete
 89. Valare Nannayittund,Enikk Ee Katha Bhayankaramaayi Ishtappettu

  ReplyDelete
 90. കലക്കി ഡോക്ടറെ....

  ReplyDelete
 91. നന്നായിരിക്കുന്നു

  ReplyDelete
 92. നന്നായിരിക്കുന്നു .....ചിരിച്ചു ഒരുപാട്

  ReplyDelete
 93. തള്ളെ..പോളപ്പു...നിങ്ങള് പുലിയാണ് കേട്ട.

  ReplyDelete
 94. തള്ളെ..പോളപ്പു...നിങ്ങള് പുലിയാണ് കേട്ട.

  ReplyDelete
 95. ഇങ്ങെന ഒരു കല്ല്യാണം കൂടാനുള്ള അവസരം തന്നതിനു നന്ദി

  ReplyDelete
 96. Friend... A good story.... Nigal...enne....Malabarile..... Oru gramatilo/cheriya...pattanathilo....ethichu....edakku....2 nedakkal....vannu...poyath.... Swabhavikam......Gud ......nallathu...mathrame....adichu-mattan....alukalku...tonukayullu......adichu mattapettakavunna....oru kadha....,pakshe....njan athu chaiyilla...sathyam.....

  ReplyDelete
 97. Rinto Joy ThuluvathWednesday, November 20, 2013

  കലക്കിയിട്ടുണ്ട്....

  ReplyDelete
 98. ബജ്ജെന്റെ ടാക്കിട്ടരെ .....

  ReplyDelete
 99. beeraan kodiya biriyaani good

  ReplyDelete
 100. അസ്സലായിട്ടുണ്ട്...ഇനിയും പ്രതീക്ഷിക്കുന്നു.....

  ReplyDelete
 101. എന്താ പറയ ച്ച് പെരുത്ത് സ്ടായി

  ReplyDelete
 102. ഒരേ കല്യാണത്തിനു രണ്ടു തരം വിളമ്പ് ഉണ്ടാകുന്നതായി കേട്ടിട്ടില്ലായിരുന്നു... ബ്ലോഗ്‌ കിടിലം...

  ReplyDelete
 103. അബ്സർ ഭായ് .എനിക്ക് ചിരി അടക്കാൻ പെട്ട പാട് .ന്റെ ഭഗവാനെ ഇങ്ങിനെയും ഉണ്ടോ ചിരി പടക്കം .നന്നായിട്ടാ ....എനിക്കും ഒത്തിരി ഇഷ്ടായി .അക്ഷരങ്ങളെ രസികമായി ഹാസ്യം കൂട്ടിയിണക്കി മനസ്സിൽ പ്രതിഫലിപ്പിക്കാനുള്ള കഴിവ് എല്ലാവര്ക്കും കിട്ടിന്നു വരില്ല ..ഭാവുകങ്ങൾ ........ഇനിയും തുടരുക .....

  ReplyDelete
 104. നര്‍മ്മം ഇഷ്ടപ്പെടുന്ന വായനക്കാരന്റെ വയറുനിറയ്ക്കുന്ന രചന. ആശംസകള്‍.

  ReplyDelete
 105. ബീരാന്‍ അതിനു നന്നായി ചിരിച്ചു കൊടുത്തു. ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു തോറ്റപ്പോള്‍ നമ്മുടെ മുഖ്യന്‍ വി എസ് ചിരിച്ചപോലെ.ആത്മാര്‍ഥമായ ചിരി....!!!

  ReplyDelete
 106. Oru panthiyil randu vilamb matha paramaayum samoohika maayum paadillatha onnu, itharathil pravarthikkunnavarkku marmathekkulla adiyannu "beeran koodiya kalyanam"jeevithathil thendi thinnaan vidhikkappettavaril oru vibhagham koodunna idam, naam arinjukond itharam sadhyakalil sahakarikkathirikkuka. Valareyadhikam ishtapettu.

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....